Home Latest അവളെ നോക്കി നിൽക്കുമ്പോൾ ഉള്ളിൽ ഒരു കുളിരു വന്നു നിറയും പോലെ അവനു തോന്നി അറിയാതെ...

അവളെ നോക്കി നിൽക്കുമ്പോൾ ഉള്ളിൽ ഒരു കുളിരു വന്നു നിറയും പോലെ അവനു തോന്നി അറിയാതെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു… Part – 19

0

Part – 18 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന – ലക്ഷിത

പ്രണയ കഥയിലെ വില്ലൻ ഭാഗം 19

പിറ്റേന്ന് ആദി കൃത്യ സമയത്ത് തന്നെ റെയിൽവേ സ്റ്റേഷനിൽ എത്തി താമസം മെയിൻ എൻട്രൻസിനടുത്തുള്ള ഹോട്ടെലിൽ ആയതുകൊണ്ട് മെയിൻ എൻ‌ട്രൻസ് വഴി പ്ലാറ്റഫോമിലേക്ക് കയറി ഇടത്തേക്ക് നടന്നു ഓവർബ്രിഡ്ജിന്റെ പടിക്കെട്ടുകളും കടന്നു അമ്മു സ്ഥിരമായി സ്റ്റേഷനിലേക്ക് കയറിവരുന്ന വഴി ലക്ഷ്യമാക്കി നടന്നു ആ വഴിയിൽ പതിയെ അമ്മു പ്രത്യക്ഷപ്പെട്ടു അവളെ കണ്ടതും അവൻ നടത്തതിന്റ വേഗം കുറച്ചു അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു ആദി തിരികെയും ഒരു നിമിഷത്തിനു ശേഷം ആ പുഞ്ചിരി തനിക്കായ് ഉള്ളതല്ല എന്ന് അവൻ തിരിച്ചറിഞ്ഞു കൂട്ടം ചേർന്നു നിൽക്കുന്ന നാലഞ്ചു സ്ത്രീകയുടെ അടുത്തേക്ക് അമ്മു വന്നു നിന്നു അവരുടെ കൂടെ ചേർന്നു സംസാരിച്ചുകൊണ്ട് നിൽക്കുന്നു ആദി കുറച്ചു മാറി അവളെ നോക്കി നിന്നു കരിംപ്പച്ചയും ഓറഞ്ചും കോമ്പിനേഷൻ ആയ ചുരിദാർ വിടർന്ന കണ്ണുകളിൽ മഷി എഴുതിയിട്ടില്ല ഒരു പൊട്ടു പോലും വെച്ചിട്ടില്ല ഒരു ചെറിയ ചന്ദന കുറി മാത്രം നീളം മുള്ള മുടി കുളിപ്പിന്നൽ കെട്ടി ഇട്ടിരിക്കുന്നു സൂര്യ പ്രകാശത്തിൽ വെള്ളക്കൽ മൂക്കൂത്തി തിളങ്ങി അതവൾക്ക് അഴക് കൂട്ടി അവൾ കൂടെ നിൽക്കുന്നവരോടൊക്കെ ചിരിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ആ ചിരിയിൽ ഒന്നും പഴയ പോലുള്ള തെളിച്ചമില്ല ഹൃദയത്തിൽ നിന്നും ഉള്ളതല്ല ഈ ചിരി എന്ന് അവനു തോന്നി .

ട്രെയിൻ സ്റ്റേഷനിലേക്ക് വരുന്ന അനോൺസ്മെന്റ് കേട്ടു ആദി ഒന്ന് ഞെട്ടി അതുവരെയും അമൃതയെ തന്നെ നോക്കി നിന്നു താൻ സ്വപ്നം കാണുകയായിരുന്നു എന്ന് ഓർക്കേ അവന്റെ ചുണ്ടിൽ ഒരു ചമ്മിയ ചിരി വിരിഞ്ഞു ട്രെയിൻ വലിയ ശബ്ദത്തോടെ സ്റ്റേഷനിലേക്ക് വന്നു നിന്നു അമ്മു ലേഡീസ് കമ്പാർട്മെന്റിനു അടുത്തേക്കു നടക്കിന്നത് കണ്ട് ആദി ഡിസ്ഏബിൽഡ് കമ്പാർട്മെന്റിൽ കയറി പറ്റി 45 മിനിറ്റത്തെ യാത്രക്ക് ശേഷം ഇറങ്ങിയ ആദിക്കു സ്റ്റേഷനിലെ തിരക്കിനിടയിൽ അമൃതയെ നഷ്ടപ്പെട്ടു അവൾ എവിടെയാണ് വർക്ക്‌ ചെയ്യുന്നത് എന്ന് അറിയാവിന്നത് കൊണ്ടു തിരക്കു പിടിച്ചു ഓടി നടന്നു അന്വേഷിക്കാൻ അവൻ മെനക്കെട്ടില്ല സാവധാനം നടന്നു സ്റ്റേഷന് വെളിയിൽ എത്തി ഒരു ഔട്ടോ പിടിച്ചു അമൃത ജോലി ചെയ്യുന്ന ബാങ്കിലേക്ക് പോയി പത്തരയാകുന്നതേ ഉള്ളു എങ്കിലും ബാങ്കിൽ നല്ല തിരക്കായിരുന്നു കൗണ്ടർ നമ്പർ ടുവിൽ ജോലി തിരക്കിൽ ഇരിക്കുന്ന അമൃതയെ കണ്ടെത്താൻ അവൻ കൂടുതൽ കഷ്ടപ്പെടേണ്ടി വന്നില്ല അവളെ നോക്കി നിൽക്കുമ്പോൾ ഉള്ളിൽ ഒരു കുളിരു വന്നു നിറയും പോലെ അവനു തോന്നി അറിയാതെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു പഴയ ഓർമ്മകൾ കേൾക്കാൻ ഇമ്പമുള്ള ഒരു പാട്ട് പോലെ ഉള്ളിൽ നിറഞ്ഞു

ഉച്ച ലഞ്ച് ബ്രേക് സമയത്തുള്ള വോളി ബോൾ കളിക്കിടെയാണ് മഴ ആർത്തലച്ചു വന്നത് നനയാതിരിക്കാൻ ക്ലാസ്സിലേ വരാന്തയിലേയ്ക്ക് ഓടി കയറി എങ്കിലും ആകെ നനഞ്ഞിരുന്നു ആഷിക്കിന്റ മുഖത്തേക്ക് നോക്കി വേഗത്തിൽ തലയാട്ടി മുടിയിഴകളിൽ പറ്റിയിരുന്ന വെള്ളം അവന്റെ മുഖത്തേക്ക് തെറുപ്പിക്കാൻ നോക്കി ആ സമയം അടുത്ത് കൂടി പോയ അമൃതയുടെ മുഖത്തും ഒന്ന് രണ്ടു തുള്ളി വെള്ളം വീണു “ഛേ ” അവൾ ദേഷ്യത്തോടെ ആദിയെ നോക്കി ദഹിപ്പിച്ചു ആദ്യം അവളുടെ കണ്ണുകൾ കണ്ടു ആദി ഒന്ന് ഭയന്നെങ്കിലും പതിയെ അവൻ ചിരിച്ചു ആ ചിരി കണ്ടു അവൾ ദേഷ്യത്തിൽ ചുണ്ട് കൂർപ്പിച്ചുകൊണ്ടു തിരിഞ്ഞു നടന്നു ആരോ തന്നെ തട്ടി വിളിക്കുന്ന പോലെ തോന്നി ആദി ഞെട്ടി നോക്കി കൊമ്പൻ മീശയും തീഷ്ണകണ്ണുകളും ആയി ഒരു സെക്യൂരിറ്റി ചേട്ടൻ ആദിയുടെ ചുണ്ടിലെ പുഞ്ചിരി മാഞ്ഞു അയാൾ കണ്ണുകൾ കൊണ്ടു എന്താന്നു ആംഗ്യം കാട്ടി ഒന്നുമില്ലെന്ന് ചുമൽ വെട്ടിച്ചു കൊണ്ടു അവൻ വേഗത്തിൽ അവിടുന്ന് തിരിഞ്ഞു നടന്നു ബാങ്കിന്റെ പടിക്കെട്ടുകൾ ഇറങ്ങി അവൻ ഒന്ന് തിരിഞ്ഞു നോക്കി പതിയെ പുഞ്ചിരിച്ചു കൊണ്ടു നടന്നു നീങ്ങി അന്ന് മുഴുവൻ ആ ടൗണിൽ വെറുതെ അലഞ്ഞു നടന്നു വൈകുന്നേരം അമൃത തിരികെ പോകുന്ന സമയത്ത് സ്റ്റേഷനിൽ എത്തി അവളെ കാത്തു നിന്നു.

ലേഡീസ് കമ്പാർട്മെന്റ് ഇട്ടിരിക്കുന്നതിനു മുന്പിലയുള്ള ടീ ഷോപ്പിനു മുന്നിൽ ഒരു കപ്പ്‌ ചായയുമായി നിൽക്കുമ്പോൾ ആണ് അമൃത അവിടേക്കു വന്നത് പക്ഷേ അവൾ ആരെയും ശ്രദ്ദിക്കാതെ ലേഡീസ് കമ്പാർട് മെന്റിലെ തിരക്കിലേക്ക് ഊളിഇട്ടു ട്രെയിൻ പുറപെടാനുള്ള അനോൺസ്മന്റ് കേട്ടപ്പോൾ ആദിയും ചെന്ന് ട്രെയിനിൽ കയറി ഈ രീതി കുറച്ചു ദിവസം തുടർന്നു ഓരോ ദിവസവും ഇന്ന് എന്തായാലും അവളോട് സംസാരിക്കും എന്ന് മനസ്സിൽ ഉറപ്പിച്ചു റൂമിൽ നിന്നും ഇറങ്ങും എങ്കിലും അവളെ കാണുമ്പോൾ എന്തോ അകാരണമായ ചെറിയ പേടി തന്നെ വന്നു പൊതിയുന്നതു അവനെ ആ ഉദ്യമത്തിൽ നിന്നും പുറകോട്ട് വലിക്കും അങ്ങനെ ഒരു ദിവസം വൈകുന്നേരം പതിവ് പോലെ പ്ലാറ്റഫോമിലെ ടീ ഷോപ്പിനു മുന്നിൽ നിൽക്കുമ്പോൾ ആണ് അമൃത പ്ലാറ്റഫോംമിലൂടെ നടന്നു വരുന്നത് കണ്ടത് ആരെയും ശ്രദ്ദിക്കാതെ അവൾ ട്രെയിനിലേക്ക് കയറാൻ തുടങ്ങുകയായിരുന്നു

“അമൃത ”
ആദി വിളിച്ചു അവൾ തിരിഞ്ഞു നോക്കി അവൻ അവളെ നോക്കി കൈ വീശി കാണിച്ചു പതിയെ അവളുടെ അടുത്തേക്ക് അവൾ ഒന്ന് ചിരിച്ചുകൊണ്ട് അവടെ തന്നെ നിന്നു
“ഓർമ്മയുണ്ടോ?”
ആദി ചോദിച്ചു അവന്റെ ഹൃദയം വല്ലാതെ തുടിക്കുന്നുണ്ടായിരുന്നു അത് അമൃതയെ കണ്ടു സംസാരിക്കുന്നതു കൊണ്ടുള്ള പരിഭ്രമം കൊണ്ടാണോ അതോ അവളോടുള്ള പ്രണയം കൊണ്ടാണോ എന്ന് അവനു തിരിച്ചറിയാൻ ആയില്ല
“അറിയാതെ പിന്നെ”
അമൃത ഒരു ചെറു ചിരിയോടെ മറുപടി പറഞ്ഞു
“പിന്നെ സുഖം ?”
“മ്മ് അതേ ”

“ചായ കുടിക്കുന്നോ ”
ആദി ടീ ഷോപ്പിനു നേർക്കു കണ്ണു കാണിച്ചു കൊണ്ടു ചോദിച്ചു
അമൃത ഒരു സംശയത്തോടെ മടിച്ചു നിന്നു
“പഴയ ക്ലാസ്സ്‌മേറ്റിന്റെ ഒപ്പം ഒരു ചായ കുടിച്ചു എന്ന് വെച്ചു ഒരു കുഴപ്പവും ഇല്ല ”
അവൾ മടിച്ചു നിൽക്കുന്നത് കണ്ടു അവൻ പറഞ്ഞു അമൃത ഒന്ന് ചിരിച്ചു
“മ്മ് ശെരി”
അവർ ഒരുമിച്ചു ഷോപ്പിലേക്കു നടന്നു ആദി രണ്ടു ചായക്ക്‌ ഓർഡർ ചെയ്തു അവൾ അവനെ ശ്രദ്ദിച്ചു നിന്നു അവൻ ചായയുമായി വന്നപ്പോൾ കണ്ണുകൾ പിൻവലിച്ചു ട്രെയിനിലേക്ക് നോക്കി നിന്നു അവൻ ചായ കൊണ്ടു വന്നു ഒന്ന് അമൃതക്കും കൊടുത്തു അവനും കുടിക്കാൻ തുടങ്ങി ഇത്രയും അടുത്തു അമൃത നിൽക്കുന്ന സന്തോഷത്തിൽ ആദി അവളുടെ വിടർന്ന കണ്ണുകളിലും വെള്ളക്കൽ മൂക്കൂത്തിയിലേക്കും നോക്കി നിന്നു

“ആദിക്കു ഇവിടെ ആണോ ജോലി?”
അവൾ ട്രെയിനിലേക്ക് നോക്കി നിന്നു കൊണ്ടു ചോദിച്ചു പെട്ടന്നുള്ള അവളുടെ ചോദ്യത്തിൽ ആദി ഞെട്ടി ചായ കുറച്ചു തുളുമ്പി പോയി

“അല്ല ”
“ഞാൻ രണ്ടു ദിവസമായിട്ട് ആദിയെ ഇവിടെ കാണാറുണ്ട് അതാ ചോദിച്ചേ ”
രണ്ടു ദിവസമോ ഇതു എട്ടാമത്തെ ദിവസമാണ് പെണ്ണേ അവൻ മനസ്സിൽ പറഞ്ഞു
“അപ്പൊ രണ്ടു ദിവസവും എന്നെ കണ്ടിട്ട് അമൃത എന്താ കാണാത്ത പോലെ പോയത് ?”
“അത് ചിലപ്പോൾ എന്നെ ഓർമ ഉണ്ടാകില്ല എന്ന് കരുതി ”
അവൾ കള്ളം പിടിക്കപ്പെട്ട കുട്ടിയെ പോലെ നിന്നു പരുങ്ങികൊണ്ടു പറഞ്ഞു
“മ്മ്മ് ”
ആദി ഒന്ന് തലയാട്ടി

“ആദിക്കു പിന്നെ എവിടെയാ ജോലി”
“എനിക്ക് ജോലിന്ന് പറയുമ്പോ എനിക്ക് ഒരു ചാനൽ ഉണ്ട് യൂ ട്യൂബ് ചാനൽ”
“അതൊരു ജോലി ആണോ?”
അമൃതയുടെ ചോദ്യം കേട്ട് ആദി അന്തംവിട്ടു നിന്നു
“ഒൺ മില്യൺ സബ്സ്ക്രൈബ്ർസ് ഉള്ള ഒരു സെലിബ്രിറ്റി വ്ലോഗ്ഗറെ ആണ് കുട്ടി താൻ ഇങ്ങനെ അതിഷേപിക്കുന്നത് ”
അമൃത കണ്ണും തള്ളി അവനെ നോക്കി
“ഇത്രക്ക് പോപ്പുലർ ആയ എന്നെ കണ്ടിട്ട് എന്നെ മനസിലായില്ല അല്ലേടി ജാഡ തെണ്ടി ( സലിംകുമാർ ചേട്ടന്റെ ഫേമസ് ഡയലോഗ് )
അവൻ ഷിർട്ടിന്റെ പോക്കെറ്റിൽ ഇരുന്ന കൂളിംഗ് ഗ്ലാസ് എടുത്തു മുഖത്തു വെച്ചു അവന്റെ സംസാരം കേട്ടു ഒന്ന് രണ്ടു നിമിഷം കിളിപോയ പോലെ നിന്ന അമൃത ചിരിക്കാൻ തുടങ്ങി കൂടെ അവനും

“ശെരിക്കും അതൊരു ജോലി ആണോ ?”
അമൃത വീണ്ടും ചോദിച്ചു
ആദി ഇതേതു രാജ്യത്ത് ഉള്ളത് എന്ന ഭാവത്തിൽ നിന്നു പക്ഷേ അവളുടെ മുഖത്തെ നിഷ്കളങ്ക ഭാവം കണ്ടു അവനു അവളോട് കുറച്ചു കൂടി സ്നേഹം തോന്നി
“ഫോൺ ഉണ്ടോ കയ്യിൽ ?”
അവൻ ചോദിച്ചു
“ഉം ഉണ്ട് ”
“ഒന്ന് തന്നെ”
അവൾ ഒരു നിമിഷം മടിച്ചു നിന്നിട്ട് ഫോൺ എടുത്തു അവന്റെ കയ്യിലേക്ക് കൊടുത്തു ആദി യൂ ട്യൂബ് ഓപ്പൺ ചെയ്തു അവന്റെ ചാനൽ എടുത്തു ഒരു വീഡിയോ സെലക്ട്‌ ചെയ്തു പ്ലേ ബട്ടൻ അമർത്തി അമൃതക്ക് നേരെ കാണിച്ചു
“ഇത് രാജസ്ഥാൻ എക്സ്പ്ലോർ ചെയത ഒരു ട്രാവൽ വ്ലോഗ് ആണ് ”

അമൃത അത് കൈനീട്ടി വാങ്ങി കാണാൻ തുടങ്ങി
“ഇതു പോലെ വീഡിയോസ്‌ ഉണ്ടാക്കി ഇടും ആൾക്കാർ കാണുന്നതിനനുസരിച്ചു എർണിങ് ഉണ്ടാകും”
അങ്ങനെയും ഉണ്ടോ എന്ന ഭാവത്തിൽ അവൾ അവനെ നോക്കി
“കുട്ടി ഇതിനു മുൻപ് വ്ലോഗ്സ് ഒന്നും കണ്ടിട്ടില്ലേ ?”
” കണ്ടിട്ടുണ്ട് പക്ഷേ അതിലൂടെ യെർണിങ് ഉണ്ടാകും എന്ന് അറിയില്ലായിരുന്നു”
“ഓഹ് അത് ശെരി .”
“മ്മ് ”

അവൾ ഒരു ചമ്മിയ ചിരി ചിരിച്ചു ട്രെയിൻ പുറപ്പെടാനുള്ള അനോൺസ്മെന്റ് മുഴങ്ങി അവൾ തല അവനെ നോക്കി
“ശെരി എന്നാ ”
അവൾ ചിരിച്ചു കൊണ്ടു യാത്ര പറഞ്ഞു അവൻ അവളെ നോക്കി പുഞ്ചിരിച്ചു ഇപ്പോൾ ഉള്ള അവളുടെ ചിരിക്കു കൂടുതൽ തിളക്കം ഉണ്ടെന്ന് തോന്നി അവനു അവൾ നടന്നു ചെന്ന് ട്രെയിനിൽ കയറാൻ തുടങ്ങി ഒന്ന് കൂടി തിരിഞ്ഞു നോക്കിയിട്ട് അകത്തേക്ക് കയറി പോയി
നീഎന്നെ കണ്ടിട്ടും നീ കാണാത്ത പോലെ പോയി അല്ലേ നിനക്ക് ഞാൻ വെച്ചിട്ടുണ്ട് മോളേ ആദി മനസ്സിൽ ഓർത്തു കൊണ്ടു അവൻ താടിയിൽ തടവി അവൾ പോകുന്നതും നോക്കി നിന്നു
അന്നത്തെ ദിവസം മുഴുവൻ അമ്മുവിന് ഉള്ളിൽ സന്തോഷം വന്നു നിറഞ്ഞ പോലെ തോന്നി കാരണം അറിയാത്ത ഒരു സന്തോഷം ആദിത്യന് ആണ് അതിന്റെ കാരണം ഓർക്കാൻ അവൾ ഇഷ്ടപ്പെട്ടില്ല .

എങ്കിലും അവൻ തന്നെയാണ് ഇന്നത്തെ സന്തോഷത്തിന്റെ ഉറവിടം എന്നു മനസ്സ് പറഞ്ഞു കൊണ്ടിരിന്നു പഴയ കൂട്ടുകാരെ ഒക്കെ ഉപേക്ഷിച്ചിട്ട് നാളുകളായി പിന്നെ ഉണ്ടായ സൗഹൃദങ്ങൾ ഒക്കെയും മനസ്സിൽ ഒരു സ്ഥാനവും കണ്ടെത്താൻ പോന്നതല്ലായിരുന്നു താനായിട്ട് അതിനു ശ്രമിച്ചില്ല എന്നതാണ് സത്യം ചെറിയ ക്ലാസ്സ്‌ മുതൽ ഉള്ള കൂട്ടായിരുന്നു മുബീന കോളേജ് പഠനം വരെ ഒരുമിച്ചുണ്ടായിരുന്നവൾ അവളുടെ വിവാഹത്തോടെ കൂട്ട് പിരിയും എന്ന് കരുതിയിരിന്നു എങ്കിലും ഇടയ്ക്കിടെ ഉള്ള ഫോൺ വിളികളിൽ ആ സൗഹൃദം നിലനിർത്തി പോന്നു പ്ലസ്‌ ടു വിനു പഠിക്കുമ്പോൾ കിട്ടിയ കൂട്ടാണ് സ്റ്റെഫി പെട്ടന്ന് തന്നെ ഒരു ആത്മബന്ധം അവളുമായി ഉണ്ടായി പ്ലസ്‌ ടു കഴിഞ്ഞു ഒരുമിച്ചല്ല പഠിച്ചത് എങ്കിലും ഫോൺ വിളികളിലൂടെയും ഇടക്കിടെ കാണുകയും ചെയ്തു ആ സൗഹൃദം മുറിഞ്ഞു പോകാതെ കാത്തു ഒരു കൊല്ലം മുൻപ് നടന്ന അവളുടെ വിവാഹത്തോടെ ആണ് അവളുമായും മുബീനയുമായും ഉള്ള എല്ലാ കോണ്ടാക്ടടും അവസാനിപ്പിച്ചത് അമ്മു ആ ഓർമകളിൽ ഒന്ന് നെടുവീർപ്പിട്ടു അച്ഛന്റെ ആണ്ടു കഴിഞ്ഞുള്ള പിറ്റേ ഞായറാഴ്ചയായിരുന്നു സ്റ്റെഫിയുടെയും അവളുടെ റോണിച്ചന്റെയും വിവാഹം ചടങ്ങുകൾ കഴിഞ്ഞു അവളെ ഒന്ന് വിഷ് ചെയ്തു വിവാഹ സമ്മാനം കൊടുക്കാനും യാത്ര പറയാനും ആയി അവളുടെ അടുത്തേക്ക് ചെന്നു തിരിച്ചിറങ്ങുമ്പോൾ ആണ് സോണി സംസാരിക്കാനായി വന്നത് പഴയ ക്ലാസ്സ്‌മേറ്റിനെ കണ്ട സന്തോഷത്തിൽ സംസാരിച്ചു നിന്ന എന്നോട് അവൻ ചോദിച്ചത് ശ്രീ ഏട്ടന്റെ കാര്യം’ സത്യത്തിൽ അവൻ നിന്നെ തേച്ചതാണോ നീ അവനെ തേച്ചതാണോന്ന്’ പറയാൻ മറുപടി ഇല്ലാതെ കുനിഞ്ഞ മുഖത്തോടെ അവിടുന്ന് ഇറങ്ങേണ്ടി വന്നു എല്ലാം അറിയുന്നവൻ അജിൻ അവിടെ ഇതൊക്കെ കേട്ട് നിന്നിട്ടും ഒന്നും പറഞ്ഞില്ല അതോടെ അജിനോടും ദേഷ്യം ആയി ഒരേ നാട്ടുകാരായിരുന്നു എങ്കിലും പിന്നെ ഒരിക്കലും നേർക്കുനേർ കണ്ടാൽ പോലും മുഖം കൊടുക്കാതെ പോകും അന്ന് മുതൽ എല്ലാവരോടും പിണങ്ങി Pആരുമായും അധികം കൂട്ടില്ലാതെ കഴിഞ്ഞു കൂടി മനസിലെ സന്തോഷങ്ങളും വിഷമങ്ങളും പറയാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന ചിന്ത ഉണ്ടാകുന്ന അതേ നിമിഷം തന്നെ അതൊന്നും ആവശ്യം ഇല്ലെന്നു മനസ്സിൽ ഉറപ്പിക്കും ചിന്തകളിലൂടെ യന്ത്രികമായി ആണ് താൻ ഇവിടെ വരെ എത്തിയത് എന്ന് ഓർത്തുകൊണ്ട് അവൾ വീട്ടിലേക്ക് കയറി അമ്മ ടീവിയുടെ മുന്നിൽ സ്ഥിരം സീരിയലും ആയി ഇരിക്കുന്നു അവൾ കുളിച്ചു വസ്ത്രം മാറി രാത്രി അത്താഴത്തിനുള്ള പണി ആരംഭിച്ചു ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ സുഭദ്ര മൊബൈലിൽ അപ്പു വിനോട് വീഡിയോ കാൾ വഴി സംസാരിച്ചു കൊണ്ടിരുന്നാണ് കഴിച്ചത്

“ഒന്ന്‌ നിർത്തമ്മേ ഇതു ഇപ്പൊ കോളേജ് പിള്ളേരെക്കാൾ കഷ്ടം ആണല്ലോ ”
അമ്മു ദേഷ്യപ്പെട്ടു
“നാളെ അവന്റെ പിറന്നാളല്ലേ അതാ ഞാൻ” സുഭദ്ര വേഗം സംസാരം അവസാനിപ്പിച്ചു കൊണ്ടു പറഞ്ഞു അപ്പോഴാണ് അമ്മുവും അത് ഓർത്തത്
“കഴിച്ചു കഴിഞ്ഞു വിളിച്ചാൽ പോരേ എന്നെ ഞാൻ പറഞ്ഞുള്ളു”
എന്ന് പറഞ്ഞു കൊണ്ട് അവൾ ഭക്ഷണത്തിൽ ശ്രദ്ധ കേന്ദ്രികരിച്ചു അടുക്കളയിലെ പണി ഒക്കെ ഒതുക്കി അവൾ കിടക്കാനായി മുറിയിലേക്ക് വന്നപ്പോൾ സുഭദ്ര ഉറക്കം പിടിച്ചിരുന്നു അവൾ കട്ടിലിലേക്ക് കിടന്നു എന്തു കൊണ്ടോ അവൾക്ക് ഉറക്കം വന്നില്ല തിരിഞ്ഞും മറിഞ്ഞും കിടന്നു ഉറങ്ങാൻ ശ്രമിച്ചു പരാജയപ്പെട്ടിട്ടു അവൾ

എഴുന്നേറ്റ് ഇരുന്നു മൊബൈൽ എടുത്തു ഇയർ ഫോൺ ഫിറ്റ്‌ ചെയ്തു ആദിത്യന്റെ വ്ലോഗ് കാണാൻ തുടങ്ങി കേട്ടുകൊണ്ടിരിക്കെ അവൾക്ക് അച്ഛനെ ഓർമ വന്നു അച്ഛൻ പല ആവശ്യങ്ങൾക്കും ആയി പുറത്തു പോകുമ്പോഴും അമ്മയെ കൂട്ടാതെ പോയി വരേണ്ടി വരുന്ന കല്യാണങ്ങളിലെ വിശേഷങ്ങളും വീട്ടിൽ നിന്നും ഇറങ്ങി തിരിച്ചു എത്തും വരെ ഉള്ള ഓരോ ചെറിയ കാര്യം പോലും അച്ഛൻ അമ്മയോട് വിശദീകരിക്കുന്ന കേൾക്കുമ്പോൾ അമ്മയോടൊപ്പം തങ്ങളും ആ കാഴ്ചകൾ ഒക്കെ കാണും അച്ഛൻ അങ്ങനെ വിശേഷം പറയുന്നത് കേൾക്കാൻ അച്ഛന്റെ വരവിനായി കാത്തിരുന്ന പഴയ ഓർമ്മകൾ അവൾ പോലും അറിയാതെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ ഇറ്റ് വീണു ഫോൺ ഓഫ്‌ ചെയ്തു വെച്ചു തലയിണയിലേക്ക് അവൾ മുഖം പൂഴ്ത്തി രാത്രിയിൽ എപ്പോഴാ അവൾ ഉറങ്ങി

അമ്പലത്തിലേക്കുള്ള പടികൾ അമ്മു വേഗത്തിൽ കയറി ഒന്ന് തൊഴുതു ഇറങ്ങാൻ ഉള്ള സമയം മാത്രമേ ഉള്ളു അപ്പുവിന്റെ പിറന്നാൾ ആയതു കൊണ്ട് എന്നും ഇറങ്ങുന്നതിനും കുറച്ചു മുന്നേ അവൾ പോകാൻ ഇറങ്ങി കുറച്ചു കൂടി നേരത്തേ വീട്ടിൽ നിന്നും ഇറങ്ങണം എന്ന് വിചാരിച്ചെങ്കിലും നടന്നില്ല അമ്പലത്തിൽ തിരക്കു കുറവായത് കൊണ്ടു നന്നായി ഭഗവാനെ കണ്ടു തൊഴുതു അപ്പുവിന്റെ പേരിൽ ഒരു പുഷ്പാഞ്ജലി കൂടി കഴിപ്പിച്ചു പ്രസാദവും വാങ്ങി ഒന്ന് കൂടി ഭഗവാനെ വണങ്ങി പുറത്തേക്കു ഇറങ്ങി വേഗത്തിൽ റോഡിലേക്ക് നടന്നു അമ്പലകുളത്തിന് അടുത്ത് വെച്ചു പ്രകാശൻ അവൾക്കു നേരെ വരുന്നത് കണ്ടു അവൾ കാണാത്ത ഭാവത്തിൽ പോകാൻ ഒരുങ്ങി

“അമ്മു മോളേ …”
അയാളുടെ വിളി കേട്ട് അത്ഭുതതോടെ അവൾ അയാളെ നോക്കി
“മോൾക്ക് എന്നോട് വെറുപ്പായിരിക്കും അല്ലേ ”
അവൾ അതൊന്നു മറുപടി ഒന്നും പറഞ്ഞില്ല
“മോളോട് ഇഷ്ടക്കുറവ് ഒന്നും ഉണ്ടായിട്ടല്ല അന്ന് അങ്ങനെ ഒക്കെ സംഭവിച്ചത് ശ്രീകുട്ടൻ വല്യ വാശിയിൽ ആയിരുന്നു ആ വിവാഹം നടക്കണം എന്നൊരു ചിന്ത മാത്രേ അന്ന് തോന്നോയുള്ളു അതിനു അങ്ങനെ ഒരു ബുദ്ദിയെ എന്റെ മനസ്സിൽ വന്നുള്ളൂ ”

“ഇനി അതൊന്നും പറയണ്ട കേൾക്കാൻ എനിക്ക് താല്പര്യം ഇല്ല’
“മ്മ് അറിയാം എന്നാലും പറയണമല്ലോ പക്ഷേ എന്റെ ബുദ്ദി മോശം കൊണ്ടു …”
അയാൾ പാതിയിൽ നിർത്തി അവളെ നോക്കി അവൾ കേൾക്കാൻ താല്പര്യം ഇല്ലാത്ത മട്ടിൽ വാച്ചിൽ നോക്കി
“നീ ഇങ്ങനെ ഒറ്റക്കായ പോലെ നിക്കുന്ന കണ്ടിട്ട് മരിച്ചു പോയാൽ എന്റെ ആത്മാവിന് ഒരിക്കലും ശാന്തി കിട്ടില്ല വരുന്ന ആലോചനകൾ ഒക്കെ മോളായിട്ട് തന്നെ വേണ്ടാന്ന് വെക്കുവാണെന്നു അപ്പു പറഞ്ഞു”

അത് കേട്ട് അവൾ അയാളെ മുഖം ഉയർത്തി ദേഷ്യത്തിൽ നോക്കി
“അവനു പൂർണ്ണമായും ഒന്നും അറിയാത്തതു കൊണ്ടു അവൻ എന്നോട് സംസാരിക്കാറുണ്ട് ”

അയാൾ ഒന്ന് നിർത്തി വേണ്ടും തുടർന്നു
“എന്നും വിശ്വന്റ് ആത്മവിനോട് മാപ്പു അപേക്ഷിക്കാറുണ്ട് സുഭദ്രയോട് വന്നു മാപ്പ് പറയണം എന്നുണ്ട് പക്ഷേ അതിനുള്ള ധൈര്യം ഇല്ല വിശ്വനു വേണ്ടിയും എന്റെ സമാധാനത്തിന് വേണ്ടിയും ചെയ്യാൻ ഇനി ഒന്നേ ഉള്ളു മോൾടെ വിവാഹം
മോൾക്ക് വേണ്ടി ഞാൻ ഒരാളെ കണ്ടു പിടിച്ചിട്ടുണ്ട് മോള് അതിനു സമ്മതിക്കണം ഇല്ലെങ്കിൽ സമാധാനം ഇല്ലാതെ ആകും ഞാൻ മരിക്കുക ”

അമ്മുവിന് ശെരിക്കും ദേഷ്യം വരുന്നുണ്ടായിരുന്നു
” ഈ പറഞ്ഞതൊക്കെ ആത്മാർഥമായി ആണെങ്കിൽ ഞങ്ങളുടെ ജീവിതത്തിൽ ഇനി എന്തിന്റെ പേരിൽ ആയാലും ഇടപെടാതെ ഇരുന്നാൽ മതി അച്ഛന്റെ ആത്മാവിന് സമാധാനം കിട്ടിക്കോളും ”
അവൾ അയാളെ കടന്നു വേഗത്തിൽ നടന്നു പോയി

(തുടരും )

പ്രിയ വായനക്കാരെ കുറച്ചു ദിവസമായി സുഖം ഇല്ലായിരുന്നു പനി എന്റെ കുട്ടി കുറമ്പി മോൾ ഉൾപ്പെടെ കുടുംബത്തോടെ പനി പിടിച്ചു കിടപ്പായിരുന്നു കൊറോണ ആണോന്ന് സംശയിച്ചു പേടിച്ചെങ്കിലും ടെസ്റ്റ്‌ ചെയ്തപ്പോൾ കുഴപ്പം ഒന്നും ഇല്ലെന്ന് അറിഞ്ഞു പനി കുറഞ്ഞു വരുന്നതേ ഉള്ളു ഇനി തുടർച്ചയായി എഴുതാൻ ശ്രമിക്കാം
സ്നേഹപൂർവ്വം
ലക്ഷിത മിത്ര

LEAVE A REPLY

Please enter your comment!
Please enter your name here