Part – 38 വായിക്കാൻ ഇവിടെ Click ചെയ്യുക.
രചന : Bushara Mannarkkad
ഇളംതെന്നൽ. ഭാഗം 39
ഒരു നേരിയ പ്രതീക്ഷിയോട് കൂടി ഐഷുവിന്റെ വീടിനു മുമ്പിൽ സമദ് ഹാജിയുടെ കുടുംബം എത്തി.
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
പടിക്കൽ വന്നു നിൽക്കുന്ന ആളുകളിൽ ഷാനുവിനെ കണ്ട് ഹംസക്ക അത്ഭുതത്തോടെ നോക്കി, നീ എപ്പോഴാ മോനെ നാട്ടിൽ എത്തിയത് ഹംസക്ക സ്നേഹത്തോടെയും വിഷമത്തോടെയും ചോദിച്ചു കൊണ്ടു ഇറങ്ങി ചെന്നു. അവൻ ഇപ്പോൾ വന്നേയുള്ളു. വീട്ടിലേക് കയറിയതും ഐഷുവിനെ കാണണം എന്നുള്ള ഒരേ നിർബന്ധം കാരണം ഞങ്ങൾ അപ്പോൾ തന്നെ ഇങ്ങോട്ട് ഇറങ്ങി, സമദ് ഹാജിയുടെ ആയിരുന്നു മറുപടി.
മോളുടെ കാര്യത്തിൽ എന്തെങ്കിലും മാറ്റമുണ്ടോ ഹംസക്ക, പ്രതീക്ഷക്കുള്ള വക ഉണ്ടെന്ന് കരുതിയിട്ടല്ല ഞങ്ങൾ വന്നത്.. അവൻ വന്നു വിളിച്ചാൽ അവൾ വരുമെങ്കിൽ അങ്ങനെ ആകട്ടെ, അല്ലെങ്കിൽ വരില്ല എന്നുള്ളത് എന്റെ മോനിക് ബോദ്യം ആകട്ടെ, അവന്റ മുന്നിൽ അവൾ തന്നെ അവളുടെ അപിപ്രായം പറഞ്ഞു കേട്ടാൽ ഇനിയൊരിക്കലും പ്രതീക്ഷ വെച്ച് അവന്ന് ഇരിക്കേണ്ടല്ലോ. സമദ് ഹാജി അത് പറഞ്ഞു തീരുമ്പോൾ കണ്ണുകൾ നിറഞ്ഞു,അത് കണ്ടു സൈനുമ്മ കരഞ്ഞു കൂടെ ഷിഫായും.. ശാദി മോളും ശാക്കിറും അവരുടെ പിന്നിലായി ഒരുപാട് വിഷമത്തോടെ നിന്നു.
ഷാനു പക്ഷെ അതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല. അവൻ ഐഷുവിനെ ഒരു നോക്ക് കാണാനുള്ള ദാഹത്തിൽ ചുറ്റും നോക്കികൊണ്ടിരിക്കുന്നു. ഇവിടെ നിന്ന് സംസാരിക്കുന്നത് ശെരിയല്ല നിങ്ങൾ കയറി ഇരിക്കിന്, നമുക്ക് ഇരുന്നു സംസാരിക്കാം, ഹംസക്ക എല്ലാരേയും വിളിച്ചു മുന്നിൽ നടന്നു വീട്ടിലേക് കയറി. കൂടെ മറ്റുള്ളവരും കയറി ഇരുന്നു. കുടിക്കാൻ വെള്ളവുമായി കദീജാത്ത വാതിൽക്കൽ എത്തി നിന്നു. ഹംസക്ക അത് വാങ്ങി എല്ലാവർക്കും കൊടുത്തു.
വെള്ളം കുടിക്കാൻ നില്കാതെ തന്നെ ഐഷുവിനെ വിളിക്കാൻ റാഷിദ് പറഞ്ഞു. ഞാൻ ആദ്യം പോയി മോളോട് കാര്യങ്ങൾ ഒന്നുകൂടി സംസാരിക്കട്ടെ, ഷാനു വന്ന വിവരവും പറയട്ടെ.. എന്നിട്ട് അവളെ കൂട്ടി വരാം, മാറ്റങ്ങൾ ഒന്നും അവളിൽ ഇല്ല, എന്നാലും പറഞ്ഞു നോക്കട്ടെ വലിയ പ്രതീക്ഷ ഇല്ലാതെ ഹംസക്ക അകത്തു പോയി. ഷാനുവും വീട്ടുകാരും ഒന്നും പരസ്പരം മിണ്ടിയില്ല. എല്ലാവരും ശ്വാസമടക്കി കാത്തിരുന്നു.. മിനിറ്റുകൾ കഴിഞ്ഞു. ഹംസക്ക മങ്ങിയ മുഖവുമായി തിരിച്ചു വന്നു. എന്താ എന്താ അവൾ പറഞ്ഞത്. ഷാനു ആകാംഷയോടെ ചോദിച്ചു.
ഇല്ല മോനെ.. അവൾ തീരുമാനം മാറ്റാൻ ഒരുക്കമല്ല എന്ന് മാത്രമല്ല നിന്നെ കാണാൻ പോലും വരാൻ അവൾ കൂട്ടാക്കിയില്ല. എല്ലാവരുടെയും മുഖം നിരാശയിൽ മങ്ങി. എന്ത് പറയണം എന്നറിയാതെ എല്ലാരും മുഖത്തോട് മുഖം നോക്കി. എനിക്ക് നല്ല വിഷമം ഉണ്ട്, എന്റെ ഭാര്യക്കും,, അവൾ ഇപ്പോഴും കുട്ടിയുടെ അടുത്ത് ഉപദേശം കൊണ്ടു മൂടുന്നുണ്ട്, ഹംസക്ക പറഞ്ഞു.
കൂടെ വരുന്നില്ല എങ്കിലും ഒന്ന് കാണാൻ വേണ്ടി അവളെ ഒന്ന് വിളിക്കണം ഉപ്പാ.. അവളെ കണ്ടിട്ടേ ഞാൻ പോകൂ.. എന്നേ കാണാൻ അവൾക് ആഗ്രഹം ഇല്ലെങ്കിലും എനിക്ക് അവളെ ഒന്ന് കാണണം. വിളിക്ക് ഉപ്പാ.. അവൻ ദൃതി വെച്ചു. ഹംസക്ക വീണ്ടും അകത്തു പോയി, തിരിച്ചു വരുമ്പോൾ കൂടെ അവളും ഉണ്ടായിരുന്നു. തല താഴ്ത്തി വരുന്ന അവളുടെ മുഖത്ത് അല്പം പോലും വിഷമമോ പേടിയോ പ്രതീക്ഷയോ ആഗ്രഹമോ ഒന്നും തന്നെ ഇല്ലായിരുന്നു. മായാതെ നിൽക്കുന്ന ഒരു പുഞ്ചിരി മാത്രം അവളിൽ ബാക്കി ആയിരുന്നു. ഷാനു കണ്ണ് തുറന്നു അവളെ നോക്കി,, നിശബ്ദത തളം കെട്ടിയ അന്തരീക്ഷം, ഷാനുവിന്റ് മുഖത്ത് അവൾ ഒരിക്കൽ പോലും നോക്കിയില്ല.
ഒന്നും പറയാൻ വയ്യാതെ ഷാനു അവളെ നോക്കി, പോകല്ലേ ഇക്കാ, എനിക്ക് ഇക്കയില്ലാതെ വയ്യ എന്ന് തന്റെ മാറിൽ കിടന്നു പറഞ്ഞത്, പോയിട്ടും വിളിക്കുമ്പോഴോക്കെയും നിർത്താതെ കരഞ്ഞവൾ ഒരായിരം വട്ടം മൂന്നു മാസം കഴിഞ്ഞു ഞാൻ വരുമെന്ന് എന്നേ കൊണ്ടു പറയിപ്പിച്ചവൾ, അങ്ങനെ അങ്ങനെ എത്രയോ ഓർമ്മകൾ തന്ന എന്റെ പെണ്ണ് ഒരു അന്യയെ പോലെ എന്റെ മുഖത്ത് പോലും നോക്കാതെ നിൽക്കുന്ന കാഴ്ച്ച പഴയ കാല ഓർമ്മകളിലൂടെ അവൻ നോക്കി കണ്ടു..
സമദ് ഹാജി സലാം പറഞ്ഞു, ഐഷു സലാം മടക്കി, മോളെ.. ഷാനു വന്നത് മോൾ അറിഞ്ഞില്ലേ,, മം മ്മ്.. അവൾ മൂളി,,, നിന്റെ തീരുമാനം അറിയാൻ അവൻ നേരിട്ട് വന്നതാണ്, നിന്നെ കൂട്ടി കൊണ്ടു പോകാനും,, സമദ് ഹാജി അവളെ നോക്കി, ഷാനു അപ്പോഴും അവളെ തന്നെ നോക്കി ഇരിക്കുന്നുണ്ടായിരുന്നു. അവളുടെ മറുപടി എന്താണെന്ന് അറിയാൻ എല്ലാവരും അക്ഷമരായി കാത്തു. അവൾ ഒന്നും മിണ്ടിയില്ല, ആരെയും നോക്കിയുമില്ല. റാഷിദ് അവളുടെ മുന്നിലേക്ക് കയറി നിന്നു.
ഐഷു,,, ഈ വന്നിരിക്കുന്നത് നിന്റെ ഭർത്താവും അവരുടെ കുടുംബവും ആണ്.. ഒരു കൂട്ടം തെറ്റ് ഒരു വാശിപുറത് ചെയ്തു കൂട്ടിയ അവന്റ അനിയൻ എല്ലാ തെറ്റും ഏറ്റു പറഞ്ഞു നിന്റെ കാൽക്കൽ വീണു നീ മാപ്പും കൊടുത്തു. എല്ലാവരും അവനവന്റെ തെറ്റിൽ ഖേദിക്കുന്നു. മാത്രമല്ല, നിന്നെ പഴയതിലും കൂടുതൽ സ്നേഹിക്കുന്നു. പ്രൗഢിയും, ഐശ്വര്യവും നിറഞ്ഞു നിന്നിരുന്ന ഒരു കുടുംബത്തിന്റെ അവസ്ഥ ഇന്ന് നിന്റെ മുന്നിൽ നീ ഈ കാണുന്ന ശോകം മാത്രം ആയി മാറിയിരിക്കുന്നു. ഇതിൽ നിന്നും എല്ലാരേം കര കയറ്റാൻ, പഴയ സന്തോഷം വീട്ടിൽ നിറഞ്ഞു നില്കാൻ നീ വന്നെ പറ്റൂ… അതല്ല നിന്റെ തീരുമാനം മാറ്റാൻ നീ ഉദ്ദേശിക്കുന്നില്ല എങ്കിൽ…….. നിന്റെ തീരുമാനം ഷാനു കേൾക്കാൻ പാകത്തിന് നീ പറയണം, ഇനി ഒരിക്കലും വരാത്ത രീതിയിൽ ഞങ്ങൾ പോയേക്കാം.. എന്താ നിനക്ക് പറയാനുള്ളത്,,
ഐഷു തല ഉയർത്തി റാഷിയെ ഒന്ന് നോക്കി, ഗൗരവം നിറഞ്ഞ അവന്റ മുഖത്ത് തന്റെ ലാസ്റ്റ് തീരുമാനം അറിയാനും അറിഞ്ഞാൽ അത് പോലെ പ്രവർത്തിക്കാനും ഉള്ള പ്രസരിപ്പ് ഉള്ളത് അവൾ കണ്ടു. ഷാനുവിനെ അവൾ നോക്കിയില്ല, ശാദി ഓടി അടുത്തേക് വന്നില്ല. ഷാക്കിറിനെ കണ്ടാൽ തന്നെ അറിയാം അവൻ അനുഭവിച്ചത് അത്രയും വലിയതാണെന്ന്,, അവൾ ഒന്നുകൂടി റാഷിയെ നോക്കി. എന്നിട്ട് ഉറച്ച ശബ്ദത്തിൽ എല്ലാവരും കേൾക്കാൻ പാകത്തിന് അവൾ പറഞ്ഞു. എന്റെ തീരുമാനം മാറ്റാൻ ഞാൻ ഒരുക്കമല്ല, ആരോടും വെറുപ്പോ ദേഷ്യമോ ഇല്ല, എല്ലാരോടും നിറഞ്ഞ സ്നേഹം മാത്രം, പക്ഷെഒരു തിരിച്ചു വരവ് ഞാൻ ഉദേശിക്കുന്നില്ല. ഷാനിക്കാക് നല്ല ബന്ധം കിട്ടും.ഷാനുക്ക സന്തോഷത്തോടെ ജീവിക്കണം, അത് പറഞ്ഞു അവൾ തിരിഞ്ഞു നടന്നു.
നാണത്താൽ നിലത്ത് ചിത്രം വരച്ചു മാത്രം തന്റെ മുന്നിൽ നിന്നിരുന്ന തന്റെ എല്ലാമെല്ലാമായവൾ, ഇന്ന് തന്നെ ഉപേക്ഷിച്ചു നടന്നു പോകുന്നത് അവന്റ നെഞ്ചിൽ തീ കോരിയിടുന്ന വേദന ആയിരുന്നു.
എല്ലാവരും എഴുനേറ്റു, ഇനി നിങ്ങളുടെ മോളെ തേടി ഞങ്ങൾ വന്നിട്ട് കാര്യമില്ല ഹംസക്ക, എന്റെ മോനെ കണ്ടാൽ അവൻ നേരിൽ വന്നു വിളിച്ചാൽ അവൾ കൂടെ വരുമെന്നുള്ള ഒരു പ്രതീക്ഷ ഉണ്ടായിരുന്നു, അതും തീർന്നു പോയി. ഞങ്ങൾ ഇറങ്ങട്ടെ ഹംസക്ക ഒന്നും മിണ്ടിയില്ല, ഒരു ബന്ധം വേര്പെടുന്ന വേദന അയാളിൽ വേണ്ടുവോളം ഉണ്ടായിരുന്നു.ഷാനു ആരോടും ഒന്നും മിണ്ടിയില്ല, മനസ്സിനൊരു ധൈര്യം ഇല്ലാത്ത പോലെ അവന്ന് തോന്നി. ആളുകളുടെ മുന്നിൽ കരഞ്ഞു പോകുമോ എന്നവൻ പേടിച്ചു., എല്ലാവരും അവനെ നോക്കി, പോകാം, റാഷിദ് അവന്റ തോളിൽ തട്ടി, പെട്ടെന്ന് ഷാനുവിന് സ്ഥല കാല ബോധം വന്നു. അവൻ ചാടി എഴുന്നേറ്റു.. ആഹ് പോകാം,, പോകുന്നതിന് മുമ്പ് അവളോട് ഒന്നു മാപ്പ് പറയണം എനിക്ക്, ഇനി ഒരിക്കലും കാണാൻ പാടില്ലാത്ത വിധം ഞങ്ങൾ അകലുമ്പോൾ എന്റെ മാപ്പ് പറച്ചിൽ ഒരു കടമായി ബാക്കിയാകും.ആ കടം എന്നെ നോവിച്ചു കൊണ്ടിരിക്കും..
എല്ലാവരെയും അത്ഭുതപ്പെടുത്തി അവന്റെ ഉറച്ച ശബ്ദം ഒട്ടും ഇടറാതെ കരുത്തോടെ മാത്രം ആയിരുന്നു.. റാഷിദിന്റെ മുഖം തെളിഞ്ഞു . എല്ലാവരും ഷാനുവിനെ നോക്കി, അവന്റെ ശോകം മാത്രം ആയ മുഖം വലിഞ്ഞു മുറുകിയിരിക്കുന്നു. കരുത്തുള്ള പുരുഷൻ അവനിൽ ഉണർന്നിരിക്കുന്നു. അവളുടെ തീരുമാനം സ്വന്തം കാതിൽ കേട്ട് അംഗീകരിച് മനസ്സിനെഅവൻ ബോധ്യപ്പെടുത്തിയിരിക്കുന്നു. അവൻ ഹംസക്കയുടെ മുഖത്തു നോക്കി.
ഉപ്പാ ഞങ്ങൾ ഇറങ്ങാൻ നില്കുന്നു. ഇന്ന് നിങ്ങളുടെ മോൾക്ക് എന്റെ കൂടെ നില്കാൻ താല്പര്യം ഇല്ലാത്തതിനാൽ മാത്രം ഞങ്ങള്ക്ക് പോകേണ്ടി വരുന്നു. എന്ന് കരുതി എന്ത് ആവശ്യം ഉപ്പാക് വന്നാലും എന്നേ വിളിക്കാൻ മടിക്കരുത്, അതായത് പണത്തിന്റെ ആവശ്യം,, ഐഷുവിനു ഇനി എന്നെ വേണമെന്ന് ഒരു തീരുമാനം അവൾ പറഞ്ഞാൽ, അത് പറയാൻ വേണ്ടി ഉപ്പ എന്നെ വിളിക്കരുത്, അല്ലാത്ത എന്തൊരു ബുദ്ധിമുട്ട് വന്നാലും പറയാൻ മടിക്കേണ്ട.. ഹംസക്ക മോനെ നോക്കി, എല്ലാവരും ഷാനുവിന്റ് സംസാരം കേട്ട് ഞെട്ടലോടെ അവനെ നോക്കി, പോകാം മോനെ സമദ് ഹാജി മോനെ വിളിച്ചു, നല്ല മഴക്കാറു മൂടിയിട്ടുണ്ട്.. മഴ പെയ്യുന്നതിന്ന് മുമ്പ് വീട്ടിൽ എത്തണം. വെല്ലിമ്മ തനിച്ചേ ഉള്ളു വീട്ടിൽ, റസിയ ടൈം ആയാൽ പോകാൻ ഇറങ്ങിയേക്കും ഹാജി വേഗം കൂട്ടി,.
റാഷിദ് ഷാനുവിനെ നോക്കി. തന്റെ മാറിൽ കിടന്നു കുഞ്ഞുങ്ങളെ പോലെ കരഞ്ഞ ഷാനുവിനെ അവന്ന് കാണാൻ കഴിഞ്ഞില്ല. അവളുടെ നിലപാട് അവനെ കരുത്തനാക്കിയിരിക്കുന്നു.. ശിഫയുടെയും, ശാദിയുടെയും മുഖങ്ങളിൽ അത്ഭുതം കാണുന്ന പോലെ.. സൈനുമ്മയുടെ മുഖം തെളിവില്ലാതെ തന്നെ നിൽക്കുന്നു. ശാക്കിർ അപ്പോഴും തല താഴ്ത്തി കണ്ണുകൾ തുടക്കുന്നു. എല്ലാരും നോക്കി നിൽക്കേ ഷാനു അകത്തേക്ക് കയറി. ആരും ഒന്നും മിണ്ടിയില്ല. തന്റെ പെണ്ണിനോട് അവസാനമായി ഒന്ന് യാത്ര പറയണം.. ചെയ്തു പോയ തെറ്റിന് മാപ്പ് പറയണം. ഉറച്ച തീരുമാനത്തോടെ ഒട്ടും പതറാതെ അവൻ നടന്നു. റൂമിൽ തറയിൽ ഇരുന്നു മുട്ട് കാലിൽ തല താഴ്ത്തി ഇരിക്കുന്ന തന്റെ പെണ്ണിനെ അവൻ നോക്കി. കൂടെ അവളുടെ ഉമ്മയും അനിയത്തിമാരും ഉണ്ടായിരുന്നു.
തന്റെ അവസാന കാഴ്ച്ച അവൻ അവളെ നോക്കി. ഒരു തുള്ളി കണ്ണുനീർ പോലും അവനിൽ വന്നില്ല. പകരം ഒരു ആണിന്റെ തന്റേടം അവനിൽ വന്നിരുന്നു. അവനെ കണ്ടതും ഉമ്മയും അനിയത്തിമാരും കണ്ണീരോടെ വഴി മാറി..
(തുടരും )