Home Latest ഇരുട്ടിൽ തൻ്റെ റൂമിലൂടെ ആരോ മറയുന്നപ്പോലെ അയാൾക്കു തോന്നി ലൈറ്റിട്ടപ്പോൾ… Part – 2

ഇരുട്ടിൽ തൻ്റെ റൂമിലൂടെ ആരോ മറയുന്നപ്പോലെ അയാൾക്കു തോന്നി ലൈറ്റിട്ടപ്പോൾ… Part – 2

0

Part – 1 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Josbin Kuriakose

‘D’  💀DEVIL ? Part – 2

.”ഡ്രൈവിംങ്ങ് സീറ്റിലിരിക്കുമ്പോൾ വിഷ്ണു പ്രസാദ് അസ്വസ്ഥനായിരുന്നു.. ”

“അയാളുടെ കണ്ണുകൾ നാലു ദിക്കിലും സഞ്ചരിച്ചു. ഒന്നു ,രണ്ടു തവണ വാഹനത്തിൻ്റെ പിൻ സീറ്റിലേയ്ക്കും അയാൾ നോക്കി.. ”

“ആ സ്ത്രി രൂപം തൻ്റെ വാഹനത്തില്ലെന്നു ഉറപ്പു വരുത്തിയതിന് ശേഷം അയാൾ വാഹനവുമായി മുന്നോട്ടു പോയി…. ”

“ഒരു മിന്നായപ്പോലെ കണ്ട ആ സ്ത്രി രൂപം മനസ്സിൽ നിന്നു വിട്ടു പോകുന്നില്ല…”

“അയാൾക്കു ശ്രദ്ധയോടെ ഡ്രൈവു ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഇടയ്ക്കു ഇടയ്ക്കു അയാൾ പിൻസീറ്റിലേയ്ക്കു നോക്കി കൊണ്ടിരുന്നു…. ”

“Cl രാജൻ പണിക്കരെ വിളിച്ച് ആ സ്ത്രി രൂപത്തെ ഞാൻ കണ്ടുവെന്നും. അവൾ തൻ്റെ കാറിൻ്റെ ഗ്ലാസ്സിൽ എഴുതിയ വിവരങ്ങൾ രാജൻ പണിക്കരോടു പറയുകയും ചെയ്തു… ”

“വീട്ടിലെത്തിയിട്ടും വിഷ്ണു പ്രസാദിൻ്റെ മനസ്സിൽ നിന്ന് ആ സ്ത്രി രൂപം മഞ്ഞു പോയിരുന്നില്ല.. തൻ്റെ പുറകിൽ ആ സ്ത്രി രൂപമുണ്ടെന്നുള്ള തോന്നൽ അയാളെ അസ്വസ്ഥനാക്കി….”

”ലൈറ്റ് ഓഫ് ചെയ്യ്തു
ഉറങ്ങാൻ കിടന്നു. പക്ഷേ ഇരുട്ടിൽ തൻ്റെ റൂമിലൂടെ ആരോ മറയുന്നപ്പോലെ അയാൾക്കു തോന്നി ലൈറ്റിട്ടപ്പോൾ ആരെയും കാണാൻ കഴിയുന്നില്ല…”

‘ലൈറ്റ് ഓഫാക്കാതെ അയാൾ കിടന്നു..

”ഇനി നാട്ടുക്കാർ സംശയിക്കുന്നപ്പോലെ ഞാൻ ഇന്നു കണ്ടത്പ്രേതത്തെ ആയിരിക്കുമോ?

“ചിന്തകളുടെ ഭാരത്താൽ വിഷ്ണു പ്രസാദിൻ്റെ കണ്ണുകൾ ഉറക്കത്തിലേയ്ക്കു വഴുത്തി തുടങ്ങി… ”

“രാവിലെ ഫോണിൻ്റെ ശബ്ദം കേട്ടാണ് അയാൾ ഉണരുന്നത്..”

“ഫോൺ സ്ക്രീനിൽ
CI രാജൻ പണിക്കരുടെ പേരാണ് കാണിക്കുന്നത്..”

”പറയു രാജൻ.
ഞാൻ ഇന്നലെ പറഞ്ഞ കാര്യത്തിൽ എന്തെങ്കിലും വിവരം കിട്ടിയോ?

“സാറു പറഞ്ഞ കാര്യം ഞാൻ അന്വേഷിച്ചു പക്ഷേ അതിനെക്കാൾ പ്രധാനമായ ഒരു കാര്യം പറയാനാണ് ഞാൻ വിളിച്ചത്.”

“ഇന്നലെ രാത്രി മെഡിക്കൽ കോളേജിലെ മുൻ സർജൻ ഡോക്ടർ കോശി ഉമ്മൻ കൊല്ലപ്പെട്ടു.”

“ഒരു സ്വകാര്യ ഹോസ്പിറ്റലിൽ ജോലി കഴിഞ്ഞ് വീട്ടിലേയ്ക്കു മടങ്ങിപോകുമ്പോഴാണ് അയാൾ കൊല്ലപ്പെട്ടത്…”

“ഞങ്ങൾ ഇപ്പോൾ മൃതദേഹം പരിശോധിച്ചു ഇതിന് മുമ്പ് കൊല്ലപ്പെട്ട 5 മൃതദേഹത്തിൽ കണ്ടതുപ്പോലെ കഴുത്തിൽ ആഴത്തിലുള്ള മുറിവുണ്ട്.. ”

‘നെഞ്ചിൻ്റെ ഭാഗത്ത് ‘D’ എന്ന് എഴുതിട്ടുണ്ട്.’.

“രാജാൻ എവിടെയാണ് നിങ്ങൾ അയാളുടെ മൃതദേഹം കണ്ടത്…?

“നരിതൊട്ടിയ്ക്കും കാരാട്ടുപാറയ്ക്കും ഇടയിലുള്ള വഴിയിൽ.
സൈഡിലായി നിർത്തിയിരുന്ന ഇന്നോവയുടെ പിൻസീറ്റിലാണ് മൃതദേഹം കണ്ടത്..”

“അതിരാവിലെ അതുവഴി പോയ നാട്ടുകാരാണ് മൃതദേഹം ആദ്യം കാണുന്നത്.”

“ഷിറ്റ്. ഇന്നലെ ഞാൻ ആ വഴിയാണ് വീട്ടിലേയ്ക്കു വന്നത്… ആ സ്ത്രി രൂപത്തെ കണ്ട് ഒരു അഞ്ഞൂറ് മീറ്റർ മുന്നിലായി റോഡിൻ്റെ സൈഡിൽ ഒരു ഇന്നോവ ഞാനും കണ്ടതാണ്.. ”

“കൊലപാതകം നടത്തിയതിന് ശേഷമായിരിക്കണം.. ആ രൂപം എൻ്റെ വാഹനത്തിന് മുന്നിൽ വന്നത്…”

“സാർ നാട്ടുകാർക്കു വല്ലാത്ത ഭയമാണ് തുടർച്ചയായി കൊലപാതകങ്ങളുണ്ടാക്കുന്നു.”

“രാജൻ വൈകാതെ ഞാൻ വരാം.നിങ്ങൾ പോസ്റ്റുമാർട്ടത്തിനുള്ള നടപടികൾ തുടങ്ങിയ്ക്കോ…
ഫോൺ കട്ടാക്കിയതിന് ശേഷം..
സിറ്റ് ഔട്ടിൽ പോയി
പത്രമെടുത്ത് വാർത്തകളിലേയ്ക്കു ഒരു നിമിഷം വിഷ്ണു പ്രസാദിൻ്റെ കണ്ണുകൾ സഞ്ചരിച്ചു. ”

“പത്രതാളുകൾക്ക് ഇടയിൽ നിന്ന് ഒരു ചെറിയൊരു കടലാസ് താഴെയ്ക്കു വീണു. ”

“സാധരണ പത്രങ്ങൾക്കൊപ്പം പരസ്യങ്ങളുടെ നോട്ടിസും കാണാറുള്ളതാണ്. പക്ഷേ ഇതു അതായിരുന്നില്ല…
ആ കടലാസിൽ എഴുതിയത് വിഷ്ണു പ്രസാദ് പെട്ടെന്നു വായിക്കാൻ തുടങ്ങി.. ”

“SP സാർ സുഖമെന്ന് വിശ്വസിക്കുന്നു. ഇന്നലെ രാത്രി മുതൽ സാർ കുറച്ചു അസ്വസ്ഥനാണല്ലേ?

“രാവിലെ സഹപ്രവർത്തകർ സാറിനെ വിളിച്ച് ഒരു ഗുഡ് ന്യൂസ് തന്നിരിക്കുമല്ലേ?

“ഞാൻ ഇന്നലെ പറഞ്ഞില്ലേ കൊലപാതകങ്ങൾ ഇനിയുമുണ്ടാകുമെന്ന്…”

“തടയാൻ നിങ്ങൾക്കു കഴിയില്ല…”

“എന്നെക്കുറിച്ച് അറിയണമെങ്കിൽ സമയം വൈകാതെ SI ലാൽ സാറിനെ നിങ്ങൾ കണ്ടെത്തു. കാരണം അയാൾക്കിനി അല്പായുസ്സ് മാത്രമാണ് ബാക്കിയുള്ളത്….”

“അതെ ആ കൊലയാളി എനിയ്ക്കു പുറകെയുണ്ട്.. അയാൾ ആരാണ്?
അയാൾ ജീവനുള്ള മനുഷ്യൻ തന്നെയാണോ? അതോ പ്രേതമോ?”
…………………………………………………………………..
“വിഷ്ണു പ്രസാദിൻ്റെ നേതൃത്വത്തിൽ Dr കോശി ഉമ്മൻ്റെ പോസ്റ്റുമാർട്ടത്തിൻ്റെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി.. ”

“സാർ പതിനഞ്ചു വർഷം മുൻമ്പ് നരിതൊട്ടി SI ആയിരുന്ന ലാൽ സാർ രണ്ടു വർഷം മുമ്പാണ് സർവ്വീസിൽ നിന്ന് വിരമിക്കുന്നത്. വിരമിക്കുമ്പോൾ
പേരാവൂർ ടൗൺ CI ആയിരുന്നു.. ”

“കണിച്ചാർ ഭാഗത്താണ് ഇപ്പോൾ താമസിക്കുന്നത്…”

“രാജൻ പെട്ടെന്നു തന്നെ നമ്മുക്ക് കണിച്ചാർ എത്തെണം.ലാലിൽ നിന്ന് ഒത്തിരി വിവരങ്ങൾ അറിയാനുണ്ട്.. ”

“നരിതൊട്ടിയിലെ ജനങ്ങളോട്
സന്ധ്യ സമയത്തു ഒറ്റയ്ക്കു യാത്ര ചെയ്യരുതെന്നും,പരമാവധി പകലും ഒറ്റയ്ക്കുള്ള യാത്ര ഒഴുവാക്കണമെന്നുമുള്ള നിർദ്ദേശം നല്കാൻ
നരിതൊട്ടി SI എബിനെ വിളിച്ച് ഞാൻ പറഞ്ഞിട്ടുണ്ട്. ”

“SI എബിൻ്റെ നേതൃത്വത്തിലുള്ള ടീം. അനൗൺസ്മെൻ്റായി ജനങ്ങൾക്കിടയിലെയ്ക്കു ചെല്ലുന്നതായിരിക്കും… ”

“ഈ കൊലപാതകം നടത്തുന്നത് മനുഷ്യനാണോ പ്രേതമാണോയെന്നുള്ള സംശയം നമ്മുക്ക് മുന്നിലുള്ളപ്പോൾ ഇനിയും കൊലപാതകങ്ങൾ ഉണ്ടാവാതിരിയ്ക്കാൻ..”

“യഥാർത്ഥ കൊലപാതകിയിലേയ്ക്കു നമ്മുടെ അന്വേഷണമെത്താൻ ജാഗ്രതയാണ് വേണ്ടത്….”

…………………………………………………………………..

“വിഷ്ണു പ്രസാദും സംഘവും കണിച്ചാറിലേത്തി ലാലുമായി കൂടികാഴ്ച്ച നടത്തി.. ”

“കഴിഞ്ഞ ആറുമാസമായി ഞാനനുഭിയ്ക്കുന്ന ഭയം പറയാൻ കഴിയില്ല സാറെ.”

“മക്കൾ ജോലിയ്ക്കു പോയാൽ ഭാര്യ പുറത്തു പോയി വരാൻ താമസിക്കുമ്പോൾ വല്ലാത്ത ഭയമാ”ണ്..

“ഇപ്പോൾ ഒരു നിമിഷം ഒറ്റയ്ക്കു ഇരിയ്ക്കാൻ കഴിയുന്നില്ല…”

“ഏതു നിമിഷവും ഞാനും കൊല്ലപ്പെടാം അതുറപ്പാണ്.”

“ജോയി തോമസും, സുഭാഷും, ഗോപലനും, വർക്കി പോളും, കൃഷ്ണ പണിക്കരും ,ഇന്നലെ Dr . കോശി ഉമ്മനും കൊല്ലപ്പെട്ടില്ലേ ”

“ഇനി ഞാനാണോ ആദ്യം അതോ ഈപ്പൻ സാറോ?

“ഈ ആറു പേരും കൊല്ലപ്പെടാൻ എന്താണ് കാരണം?

“ഞാൻ എല്ലാം പറയാം സാർ
വധശിക്ഷയിൽ കുറഞ്ഞൊരു ശിക്ഷയ്ക്കും ഞാൻ അർഹനല്ല…”

“യൂണിഫോമിട്ടു
നിയമം സംരക്ഷിക്കേണ്ട ഞാൻ പലപ്പോഴും നിയമവും നീതിയും അട്ടിമറിക്കുകയാണ് ചെയ്തത്…”

“ഇന്ന്
മരണം മുന്നിൽ കാണുമ്പോൾ എനിയ്ക്കു എല്ലാം തുറന്നു പറയണം.. ”

“മുൻ MP ഈപ്പനും, വ്യവസായി ജോയി തോമസും നടത്തിയ എല്ലാ തോന്നിവാസത്തിനും സഹായം ചെയ്യ്തിരുന്നത് ഞാനായിരുന്നു… ”

“എത്ര കുടുംബങ്ങളുടെ കണ്ണുനീരിൻ്റെ ശാപം ഞങ്ങളിൽ വീണിരിയ്ക്കുന്നു… ”

“എത്ര പെൺക്കുട്ടികൾക്കു അവരുടെ മാനം നഷ്ട്ടമായിരിക്കുന്നു.. ”

“സ്വർണ്ണ കടത്തും. പെൺവാണിഭത്തിലൂടെയും ഞങ്ങൾ നേടിയത് കോടികളാണ്…”

“ജോയി തോമസ് പെൺകുട്ടികളെ വിദേശത്തേയ്ക്കു കയറ്റി അയച്ചു നേടിയത് കോടികളാണ്.. അതിൻ്റെ കൃത്യമായ ഷെയർ എനിയ്ക്കും കിട്ടിയിരുന്നു… ”

“ഈപ്പൻ സാറിൻ്റെ ബിനാമിയാണ് സത്യത്തിൽ ഈ ജോയി തോമസ്..”

“സുഭാഷും ,വർക്കി പോളും, കൃഷ്ണ പണിക്കരെല്ലാം ഈപ്പൻ സാറിൻ്റെ വിശ്വസ്ഥരായിരുന്നു.. ഈ ഗോപലനെ എനിയ്ക്കു അത്ര പരിചയമില്ല.. ”

“പക്ഷേ ഗോപലൻ്റെ കൊലപാതകത്തിലൂടെയാണ് ഈ കൊലപാതകത്തിൻ്റെ ഉറവിടം എവിടെ നിന്നാണെന്ന് അറിയാൻ കഴിഞ്ഞത്..”

“ഒരു പെൺക്കുട്ടിയെ ഞങ്ങൾക്കു മുന്നിൽ എത്തിച്ചു തന്നത് ഈ ഗോപലനാണ്
അതും കൃഷ്ണ പണിക്കരുടെ നിർദ്ദേശപ്രകാരം…”

”നന്നായി നൃത്തം ചെയ്യുന്ന പെൺകുട്ടി. അവൾക്കു വിദേശത്ത് ഒരു ഷോ നടത്താൻ ജോയി തോമസ് അവസരം നല്കാമെന്ന് പറഞ്ഞാണ് കൊണ്ടുവന്നത്. ”

“സത്യത്തിൽ പെൺവാണിഭത്തിനായിരുന്നു ജോയി തോമസ് അവളെ കൊണ്ടു പോകാനിരുന്നത്. ”

“വൈകിട്ടാണ്
ഈപ്പൻസാറിൻ്റെ ഔട്ട് ഹൗസിലെയ്ക്കു ആ പെൺകുട്ടിയുമായി ഗോപാലൻ വരുന്നത്. ”

“പെണ്ണിൻ്റെ സൗന്ദര്യം കണ്ടപ്പോൾ ഈപ്പൻ സാറിനും, ജോയി തോമസിനും അവളെ വേണമെന്നായി.. ”

“ഈപ്പൻ സാറിൻ്റെയും ,ജോയി തോമസിൻ്റെയും മുന്നിൽ അവൾ നൃത്തം ചെയ്തു കാണിയ്ക്കണമെന്ന് പറഞ്ഞു… ”

“ഗോപാലനെയും കൂട്ടി ഞങ്ങൾ മറ്റൊരു റൂമിൽ വെള്ളമടിക്കാനായി പോയി.. ”

”ഈ സമയത്ത് ജോയി തോമസും, ഈപ്പൻ സാറും അവളെ ക്രൂരമായി പീഡിപ്പിച്ചു..”

“റൂമിൽ ബോധമില്ലാതെ കിടന്നയവളെ ഉള്ളിലെ മദ്യത്തിൻ്റെ ബലത്തിൽ സുഭാഷും പീഡിപ്പിച്ചു.. ”

“നിങ്ങൾ ഇങ്ങനെ ആർത്തി കാണിയ്ക്കാതെ.. അവൾ തട്ടിപ്പോയാൽ നമ്മൾ അകത്താകും.”

“ഇവളുടെ ഫോട്ടോ കാണിച്ചപ്പോൾ വിദേശത്തുള്ള ഒരു കാമഭ്രാന്തൻ ലക്ഷങ്ങളാണ് ഓഫർ ചെയ്തിരിക്കുന്നത്..”

“എൻ്റെ സുഭാഷേ അവൾ സ്വബോധത്തോടെ നിനക്കു കിടന്നു തരും. അതിനുള്ളത് ജോയി തോമസിൻ്റെ കൈയിലുണ്ട്… ”

“അവൾ ഇനി കേസുകൊടുക്കാൻ പോയാലോ ആരാണ് അന്വേഷിക്കുന്നത് നമ്മുടെ ലാൽ സാർ..”

“എന്താ ഗോപാല നിനക്കൊരു സങ്കടംപ്പോലെ നിനക്കുള്ളത് കൃഷ്ണ പണിക്കർ വീട്ടിലേത്തിയ്ക്കും..”

“അതല്ല സാറെ.. ഇവളെ ഞാനും വല്ലാതെ മോഹിച്ചു.. ഒരു തവണയെങ്കിലും ഇവളെ എനിയ്ക്കും ?

“അതെന്തു ചൊദ്യമാടോ തൻ്റെയൊക്കെ ആർത്തി തിർന്നിട്ടേ ഇവളെ ജോയി തോമസ് വിദേശത്തേയ്ക്കു കൊണ്ടു പോകു.. ”

“ഒന്നു രണ്ടു മണിക്കൂറിന് ശേഷം ആ പെൺകുട്ടിയേയും കൂട്ടി ഗോപലൻ പോയി ഇവിടെ നടന്നതൊന്നും പുറത്തു പറയരുതെന്ന് ഈപ്പൻ സാർ അവളോടു പറഞ്ഞു.. ”

പറഞ്ഞാൽ നിൻ്റെ കുടുംബം കത്തിച്ചു ചാമ്പലാക്കും നിൻ്റെ നഗ്ന ഫോട്ടോകൾ ഈ നാടു മുഴുവൻ നല്കും..”

ഒന്നും പറയാതെ കലങ്ങിയ കണ്ണുകളോടെ അവൾ ഗോപലനൊപ്പം പോയി..
രണ്ടു ദിവസം കഴിഞ്ഞപ്പോൾ ആ പെൺകുട്ടി ആത്മഹത്യ ചെയ്തു…

”നാട്ടുക്കാർ കണ്ട ആ സ്ത്രി രൂപം അവൾ തന്നെയാണ്.. i

“തീരാത്ത പകയാണ് അവൾക്കു… അവളുടെ പകയുടെ കഥയാണ് കഴിഞ്ഞ ആറുമാസമായി നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്…”

………………………………………………………………
“ലാലിൽ നിന്ന് ഒത്തിരി കാര്യങ്ങൾ വിഷ്ണു പ്രസാദും സംഘവും ചോദിച്ചറിഞ്ഞു.. ”

“വിഷ്ണു പ്രസാദും സംഘവും മടക്കയാത്ര ആരംഭിക്കുമ്പോൾ ഇരുട്ട് വീണു തുടങ്ങിയിരുന്നു… ”

“SI എബിൻ്റെ കോൾ വിഷ്ണു പ്രസാദിന് വരുകയുണ്ടായി.. ”

‘എന്താണ് എബിൻ എന്തെങ്കിലും പ്രശ്നം?

“സാർ നാട്ടുക്കാരിൽ ചിലർ ആ സ്ത്രി രൂപത്തെ കണ്ടതായി പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ ഞങ്ങൾ പരിശോധന നടത്തി… ”

“മുൻ MP ഈപ്പൻ മാനുവലിൻ്റെ വീടിൻ്റെ മുന്നിൽ നിന്ന് പോലിസ് ജീപ്പിൻ്റെ മൂന്നിലൂടെ ആ സ്ത്രി രൂപം മിന്നി മാഞ്ഞു.. ഞങ്ങൾ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ആ സ്ത്രി രൂപത്തെ കാണാനില്ല…

ജനങ്ങൾ പറയുന്നപ്പോലെ ശരിയ്‌ക്കും ഇത് പ്രേതമാണോ?

തുടരും…

ജോസ്ബിൻ കുര്യാക്കോസ് പോത്തൻ

LEAVE A REPLY

Please enter your comment!
Please enter your name here