Home Latest എന്റെ ചേച്ചി അനുഷ യോട് കല്യാണകാര്യം പറയുന്നതും ചാധുർത്തിക്ക് ചന്ദ്രനെ നോക്കാൻ പറയുന്നതും ഒരുപോലെ യാ.....

എന്റെ ചേച്ചി അനുഷ യോട് കല്യാണകാര്യം പറയുന്നതും ചാധുർത്തിക്ക് ചന്ദ്രനെ നോക്കാൻ പറയുന്നതും ഒരുപോലെ യാ.. Part – 20

0

Part – 19 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : S Surjith

കാത്തുവിന്റെ പ്രണയവും.. ലച്ചുവിന്റെ  പ്രതികാരവും.. Part – 20

ഞാൻ അവിടെ നിന്നും അടുക്കളയിലേക്ക് നടന്നു
” ചേച്ചിയുടെ ഫ്രഡ് ദിവ്യ യുടെ മുഴുവൻ പേര് ദിവ്യ രാജേഷ് എന്നാണോ??? ഇത് കണ്ടോ ഇതിലെ ലീഗൽ അഡ്വൈസറുടെ പേര് ”

“അറിയില്ല കാത്തു ദിവ്യ യെന്ന് മാത്രമേ എനിക്ക് അറിയാവൂ അവളുടെ ഫുൾ നെയിമൊന്നും എനിക്കറിയില്ല”

“ഇതിപ്പോൾ അനുഷ എനിക്ക് നൽകിയ ആ ട്രസ്റ്റിന്റെ ഡീറ്റെയിൽസ്  നിന്നും കിട്ടിയതാ,  കണ്ടപ്പോൾ ചെറിയൊരു സംശയം അത്‌ കൊണ്ട് ചോദിച്ചതാ ചേച്ചി ”

“അത്‌ കുഴപ്പമില്ല കാത്തു..ഇതെല്ലാം സാവധാനം നമുക്ക് നോക്കാം. അനുഷ മിക്കവാറും ഇന്നലെ ഉച്ച മുതൽ പട്ടിണിയാകും അത്രയും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ആർക്കായാലും ഒന്നും കഴിക്കാൻ കഴിയില്ല.  തത്കാലം ആ കൊച്ചിന് ഈ ബ്രെഡ് ഓംലൈറ്റ് കൊണ്ട് കൊടുക്ക്‌,  ഞാൻ ഈ പാലും കൂടി ഒന്ന് ചൂടാക്കി കൊണ്ട് വരാം ”

” ചേച്ചി പറഞ്ഞത് സത്യം  അവൾ ചില കാര്യങ്ങളിൽ വലിയ സെൻസിറ്റീവ് ആണ്… ഞാൻ ഇത് അവൾക്കു കൊണ്ട് പോയി കൊടുക്കാം ”

ഞാൻ അനുഷക്ക് ഭക്ഷണവും  കൊണ്ട് റൂമിലേക്ക്‌ നടക്കുന്നതിനിടയിലും ദിവ്യ രാജേഷ്  ആയിരുന്നു എന്റെ മനസ്സിൽ. അവൾക്കു ഭക്ഷണം കൊടുത്തിട്ടു ആ അക്കൗണ്ട് മണി ട്രാൻസക്ഷൻ നോക്കികൊണ്ടേയിരുന്നു ഏകദേശം അറുപതു ലക്ഷം രൂപ അതിൽ ബാലൻസ് ഉണ്ടായിരുന്നു. കോടികളുടെ തട്ടിപ്പ് അതിലൂടെ വർഷങ്ങൾ ആയി നടത്തിട്ടുണ്ട്

“എടീ കാത്തു നീ അതിൽ നോക്കിയിരിപ്പാണോ കല്യാണം കഴിഞ്ഞിട്ടും നിന്റെ സ്വഭാവത്തിന് ഒരു മാറ്റവുമില്ലല്ലോ???  എന്തെകിലും ഒന്ന് കിട്ടിയാൽ അതിന്റെ കല്ലും നെല്ലും തിരിച്ചറിയും വരെ അതിൽ പിടിച്ചിരുന്നോളും ”

“ഒന്ന് പൊടി ആണു (എനിക്ക് സ്നേഹം കൂടുമ്പോൾ അനുഷ യെ ഞാൻ ആണു യെന്ന വിളിക്കാറ് ) നിനക്ക് അങ്ങനെയൊക്ക പറയാം ഈ ഒരു പട്ടി കാരണം എത്ര ജീവിതങ്ങൾ തകർന്നു വെന്ന് നിനക്കു അറിയൂ”

“ഹഹഹ……. എടീ കാന്താരി പണ്ട് ഇങ്ങനെ അല്ലായിരുന്നല്ലോ നീ… എത്ര വട്ടം ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട്  ഈ സാഹിത്യകാർ ഒട്ടുമിക്കവരും  കളളമാരും  ആഭാസൻമാരും ആണെന്ന്… അന്ന് നീ പറയുമായിരുന്നു അവരെല്ലാം ദീർഘവീക്ഷണം ഉള്ളവരാണ്… ആന….. ചേന…. കോപ്പ് ”

“എടീ ആണു…. ശവത്തിൽ കുത്താതെ… ഒരബദ്ധം എല്ലാവർക്കും പറ്റും. അന്ന് എന്റെ മാനസികാവസ്ഥ മറ്റൊരു തലത്തിൽ ആയിരുന്നു . വിവേകം വന്നപ്പോൾ അതേ കുറിച്ച് ഓർത്തു പശ്ചാത്തപിച്ചിട്ടു കാര്യമില്ല ”

“പൊട്ടടി ഇതെല്ലാം ജീവിതത്തിൽ അറിവില്ല പ്രായത്തിൽ മിക്കവർക്കും കിട്ടുന്ന പണിയ… പിന്നെ നിന്നെ കുത്തി നോവിച്ചതൊന്നുമല്ല കേട്ടോ….ഒരാൾ നമ്മളെ പറ്റിക്കണമെന്ന് കരുതി കൂട്ടിയിറങ്ങിയാൽ നമ്മൾ അവരെക്കാളും തരികിട അല്ലെങ്കിൽ അതിൽ  തൊണ്ണൂറ് ശതമാനം പറ്റിക്കപ്പെടും. ബാക്കി പത്തു ശതമാനം ഭാഗ്യം കൊണ്ട് രക്ഷപെടും ”
“അത്‌ കറക്റ്റാ അനുഷേ എല്ലാത്തിനും ഭാഗ്യം കൂടി വേണം… ഇതാ ഈ പാലും കൂടി കുടിച്ചോ എനിക്കറിയാം അനുഷ ക്ക് നല്ല വിശപ്പ്‌ കാണുമെന്നു ”

“അയ്യോ ചേച്ചി ഇതിന്റെ ഒന്നും ഒരാവശ്യവുമില്ലായിരുന്നു…. എന്ന് ഞാൻ ഒരു ഫോർമാലിറ്റിക്കു വേണ്ടി പറയില്ല ഹഹഹ…… നല്ല കട്ട വിശപ്പായിരുന്നു ചേച്ചി ഇന്നലെ ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചതാ പിന്നെ ഉച്ചക്ക് ഭക്ഷണം കഴിക്കാനുള്ള ഒരു മാനസികാവസ്ഥ അല്ലായിരുന്നു… thank you  ചേച്ചി.. കാത്തു ഭാഗ്യമുള്ളവളാണ് ചേച്ചിയെ പോലെ ഒരു നാത്തുവിനെ കിട്ടിയതിൽ”

“അല്ലാ അനുഷ ക്ക് ഒരു  നാത്തൂവിനും കുടുംബവുമൊന്നും വേണ്ടേ”

“എല്ലാം വേണം ചേച്ചി…. എല്ലാത്തിനും അതിന്റെതായ സമയമുണ്ട്….ദൃതി പിടിച്ചിട്ടൊന്നും ഒരു കാര്യവുമില്ല… അല്ലേ കാത്തു ”

അത്‌ കേട്ടപ്പോൾ എനിക്ക് ചിരിവന്നു… കാരണം അനുഷ ആർക്കു വേണ്ടിയാണു വെയിറ്റ് ചെയുന്നതെന്ന് ഈ ലോകത്തിൽ എന്നേക്കാൾ കൂടുതൽ ആർക്കും അറിയില്ല. കാരണം അവളുടെ മനസാക്ഷി പുരയുടെ താക്കോൽ എന്റെ കൈയിൽ ആയിരുന്നു

” എന്റെ ചേച്ചി അനുഷ യോട് കല്യാണകാര്യം പറയുന്നതും ചാധുർത്തിക്ക് ചന്ദ്രനെ നോക്കാൻ പറയുന്നതും ഒരുപോലെ യാ.. ഹഹഹ ”

“ഓഹ്ഹ് അങ്ങനെയാണോ എങ്കിൽ ഒരു ബിഗ് സോറി അനുഷ ”

“ചേച്ചി….. കാത്തു ചുമ്മ അതും മിതും പറയുന്നതാ ചേച്ചി അല്ലാതെ വേറെ  ആരും ഇവളുടെ വാക്ക് കേട്ട് സോറി യൊക്കെ പാറയില്ല കേട്ടോ ” യെന്ന് പറഞ്ഞു അനുഷ ഒന്ന് ചിരിച്ചു. അത്‌ കണ്ടു ചേച്ചി ചിരിച്ചു കൊണ്ട് പറഞ്ഞു….

“അനുഷ എന്റെ സോറി സീരിയസ് ആക്കേണ്ട ഞാൻ വെറുത്തെ ഒരു ഗാമക്ക് പറഞ്ഞെന്നു കരുതിയാൽ മതി… ഹഹഹ….അല്ലാ കാത്തു സമയം 3:30 ആയതേയുള്ളൂ കുറച്ചു കൂടി ഉറങ്ങിയാലോ ”

“അതിനെന്താ ചേച്ചി നമുക്ക് കുറച്ചു കൂടി ഉറങ്ങാം.. എടീ ആണു നിനക്ക്  ഡ്രസ്സ് ചെയ്ഞ്ജ് ചെയ്യാൻ വല്ല പ്ലാനും മുണ്ടോ മോളെ ”

“വേണ്ടടി ഇനി ഒരു മണിക്കൂർ ഉറങ്ങാൻ എന്തിനാ ഒരു ചെയിൻജ് ”

അത്രയും പറഞ്ഞു ഞങ്ങൾ മൂവരും ആ മുറിൽലുള്ള സൗകര്യത്തിൽ അഡ്ജസ്റ്റ് ചെയ്തു ഉറങ്ങി. രാവിലെ പതിവുപോലെ അമ്മയുടെ അലാറം കേട്ടാണ് ഞാൻ ഉണർന്നത്. നോക്കുമ്പോൾ അനുഷ നല്ല ഉറക്കത്തിലായിരുന്നു ഞാൻ പതിയെ എഴുന്നേറ്റു അടുക്കളയിലേക്ക് നടന്നു. എന്നെ കണ്ടതും അമ്മ ചോദിച്ചു???

” അല്ല കാത്തു ഇന്നലെ എത്ര മണിക്ക നിങ്ങൾ ഉറങ്ങിയേ ”

“ഇന്നലെ ഞങ്ങൾ നേരത്തെ ഉറങ്ങി അമ്മ ”

“ഇന്ന് വെളുപ്പാം കാലത്തും നിങ്ങളുടെ സംസാരം ഞാൻ കേട്ടല്ലോ ലച്ചുവിന്റെ കഥ എഴുതണോ ???? ”

“അല്ല അമ്മേ…  ഇന്നലെ ചേച്ചി എന്നോട് തറവാട്ടിൽ വെച്ചു ചോദിച്ചില്ലായിരുന്നോ ഒരു അനുഷ…. അവൾ ഇന്ന് വെളുപ്പിന് ഇവിടെയെത്തി അവളുടെ ബസ്‌ ലേറ്റ് ആയതു കൊണ്ട് വീട്ടിൽ പോകാൻ പറ്റിയ സാഹചര്യമല്ലായിരുന്നു അത്‌ കൊണ്ട് അവൾ ഇങ്ങോട്ട്‌ വന്നു  ”

“എന്നിട്ട് ആ കുട്ടി എവിടെ മോളെ..നിങ്ങൾ എന്താ എന്നെ വിളിക്കാതിരുന്നത് ”

“അമ്മ ഉറങ്ങട്ടെ എന്ന് ചേച്ചി പറഞ്ഞു അത്‌ കൊണ്ടാ വിളിക്കാതിരുന്നേ ”

ചേച്ചിയുടെ പേര് പറയുമ്പോൾ പിന്നെ അമ്മ കൂടുതൽ ഒന്നും ചോദിക്കില്ലയെന്ന് എന്നെനിക്ക് അറിയാം. എന്തായാലും അതേറ്റു.. അതേ കുറച്ചു കൂടുതൽ ചോദിക്കാതെ, ബ്രേക്ക്‌ ഫാസ്റ്റന്നും മറ്റു പറഞ്ഞു  പല വിഷയത്തിലേക്ക് പോയി. അതിനിടയിൽ ചേച്ചി പകുതി മയക്കത്തിൽ എന്റെ ഫോണുമായി അടുക്കളയിൽ  വന്നു പറഞ്ഞു….
“കാത്തു നിന്നെ ഏട്ടൻ വിളിക്കുന്നു”

ഞാൻ ചേച്ചിയുടെ കൈയിൽ നിന്നും ഫോൺ വാങ്ങി

“ഹലോ ചേട്ടാ… ഇത് എവിടെയാ നാട്ടിൽ എത്തിയൊ ”

“ഞാൻ ഇന്ന് കാലത്ത് എത്തി.  നീ ഇവുടെയെന്നു ഞാൻ നിന്നോട് ചോദിക്കാൻ ഇരിക്കയിരുന്നു  ഇന്നലെ യൊക്കെ നീ എവിടായിരുന്നു???  എത്ര പ്രാവശ്യം നിന്നെ ഫോൺ ചെയ്തു ”

“അത്‌ ചേട്ടാ ഞങ്ങൾ എല്ലാവരും കൂടി ഇന്നലെയും തറവാട്ടിൽ പോയിരുന്നു.. ചേട്ടനോട് അമ്മയും ചേച്ചിയും പറഞ്ഞതായിരുന്നല്ലോ ??

“അവർ രണ്ടാളും പറഞ്ഞിരുന്നു. എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങൾ ചോദിക്കാനുണ്ട്  പക്ഷെ അത് ഫോണിലൂടെ വേണ്ട. ഇനി യാതൊരു  കാരണവശാലും നീയും ലച്ചുവും ഞാൻ വരുന്നത് വരെ വീട്ടിൽ നിന്നും എങ്ങും പോണ്ട.. നിങ്ങളുടെ രണ്ടിന്റെയും കറക്കം നിർത്തി വീട്ടിൽ ഇരുന്നാൽ മതി. നീ ഫോൺ അമ്മയുടെ കൊടുത്തേ ”

നമ്മുടെ ജീവിതത്തിൽ  ഇന്ന് ആദ്യമായി വിനുവേട്ടൻ എന്നോട് ഈ സ്വരത്തിൽ സംസാരിക്കുന്നെ. എന്റെ കണ്ണുകൾ നിറഞ്ഞു ചേട്ടാൻ പറഞ്ഞത് പോലെ ഫോൺ അമ്മയുടെ കൈയിൽ  കൊടുത്തു. അവർ തങ്ങളിലുള്ള  സംസാരവും അത്ര മയത്തിലുള്ളത് അല്ലായിരുന്നുവെന്ന്  അമ്മയുടെ മുഖഭാവത്തിൽ നിന്നും വിനുവേട്ടന് കൊടുക്കുന്ന  മറുപടികളിൽ നിന്നും മനസിലാക്കാൻ കഴിയുമായിരുന്നു. ഇനിയും അവിടെ നിന്നാൽ പരിസരം മറന്നു ഞാൻ കരയുമെന്ന് എനിക്കുറപ്പായി. ഞാൻ അടുക്കളയിൽ നിന്നും  മുറിയിലേക്ക് നടന്നു  ; എന്താകും വിനുവേട്ടൻ എന്നോട് ചോദിക്കാനുള്ള ഇനി ആ ചെറ്റയെങ്ങാണം വീണ്ടും വിളിച്ചിരിക്കുമൊ ??  അതോ ഇനി മറ്റെന്തെങ്കിലും  എല്ലാ പദ്ധതിയും പൊട്ടി തകർന്നു….

തുടരും……

LEAVE A REPLY

Please enter your comment!
Please enter your name here