Home Latest ദേവേട്ടന്റെ ഈ അവസ്ഥക്ക് കാരണം പോലും ഈ ഞാൻ തന്നെയല്ലേ…. Part – 52

ദേവേട്ടന്റെ ഈ അവസ്ഥക്ക് കാരണം പോലും ഈ ഞാൻ തന്നെയല്ലേ…. Part – 52

0

Part – 51 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : ഇന്ദു സജി

എന്റെ നല്ല പാതി… 52

ഇത്രയൊക്കെ സ്നേഹിക്കാൻ മാത്രം മഹത്വം ഉള്ളവൾ ആണോ ….ദേവേട്ടാ…. ഞാൻ
അവൾ അവന്റെ കൈ തന്റെ നെഞ്ചോടു ചേർത്തു കൊണ്ട് ചോദിച്ചു…
നിന്റെ  മഹത്വം  നീ  എങ്ങനെ അറിയാനാണ് പെണ്ണേ  …..
നിനക്കായ്‌ ഞാൻ ചെയ്തതിനു, 100ഇരട്ടി സ്നേഹം നീ എനിക്ക് നൽകിയിരുന്നു…..
എനിക്കു ആകെ ഒരു വിഷമം ഉള്ളു ദേവേട്ടാ …
ഉണ്ണിയേട്ടൻ  എങ്ങനെ ഇത് അംഗീകരിക്കും എന്ന്….

ആ പാവം ഇതിനിടയിൽ ഒരുപാട് എന്നെ സ്നേഹിച്ചിട്ടുണ്ട് …. അവളുടെ വാക്കുകൾ കേട്ടു ദേവൻ പുഞ്ചിരിതൂകി.
അതിനെപറ്റി നീ ഇപ്പോൾ ചിന്തിക്കണ്ടാട്ടോ ആതി….
അവന് ഒരു വിഷമവും ഇല്ല…  മാത്രമല്ല  സന്തോഷവും സമാധാനവും ആണ് ഉണ്ടാവുക….
അവളോടുള്ള അവന്റെ മറുപടി കേട്ടു ആതിര ആശ്ചര്യപ്പെട്ടു….

എന്താണ് ദേവേട്ടൻ പറഞ്ഞു വരുന്നത്…  ആകാംഷയോടെയുള്ള അവളുടെ ചോദ്യങ്ങൾക്ക്… കഥയുടെ ബാക്കി ഈട് കൂടി ദേവൻ അവൾക്കു പറഞ്ഞു കൊടുത്തു ….
ഏഹ്ഹ് ആഹാ  അപ്പോൾ ഇത്രയും നാൾ നിങ്ങൾ രണ്ടാളും കൂടി എന്റെ  മുൻപിൽ കള്ളനും പോലീസും കളിക്കുവാരുന്നു അല്ലേ….
ചിരിച്ചുകൊണ്ടു ആതി അവന്റെ ഇടം കയ്യിലായി  നുള്ള് കൊടുത്തു …
അവളുടെ ആ പ്രവർത്തി കണ്ട് ദേവൻ പൊട്ടിച്ചിരിച്ചു….
ഹഹഹ…

എന്താണ് ദേവേട്ടാ കളിയാക്കുന്നത്…. അവന്റെ ചിരി കണ്ടപ്പോൾ അവൾക്കു ദേഷ്യം വന്നു…
ചലന ശേഷി ഇല്ലാത്ത  കയ്യിൽ  നുള്ളിയാൽ  പിന്നെ ചിരിക്കാതെ എന്താണ് ചെയ്ക. .
അവന്റെ ആ തമാശ പക്ഷേ ആതിയുടെ ഉള്ളം ചുട്ടു പൊള്ളിച്ചിരുന്നു….
ഉള്ളിലെ വേദന അവളുടെ കണ്ണുകളിലേക്കും പടർന്നപ്പോൾ ദേവൻ അവളെ സമാധാനിപ്പിച്ചു….
എന്താണ് മോളേ ഇത് എനിക്ക് വിഷമം ഒന്നുമില്ലടാ….  പിന്നെ ഫിസിയോതെറാപ്പി  തുടങ്ങിയാൽ വേഗത്തിൽ തന്നെ ഇതൊക്കെ മാറുമെന്ന് ഡോക്ടർ  പറഞ്ഞിട്ടുണ്ട്….
ഇത്ര നാളും  ഞാൻ തന്നെ മടിച്ചു…  നീയില്ലാതെ  എന്തിനാണ് ഇനി നടന്നിട്ട് …. എന്നൊരു ചിന്തയായിരുന്നു..

അവൻ എന്തോ ആലോചിച്ചു പോയി…ഹ്മ്മ് എന്നലേ  ഇനി ആ ചിന്തയൊക്കെ മാറ്റിയിട്ടു  വേഗം ചികിത്സ തുടങ്ങിക്കോളൂ…..
ദേവേട്ടൻ എണിറ്റു  നിനൽകുന്നത്  എനിക്കു കാണണം ദേവേട്ടാ…..
അവൾ തന്റെ കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു…
ആതി ഞാൻ പുറത്തേക്ക്  പോകുന്നു നീ കിടന്നോളൂ…
ഒരുപാട് സ്‌ട്രെയിൻ ചെയ്യിക്കരുതെന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞതാണ്.. .
മ് മ്..

ദേവേട്ടാ ഒരു കാര്യം കൂടി…  തത്കാലം മഹിയേട്ടൻ എന്റെ കാര്യം അറിയണ്ടാട്ടോ….
അമ്മയോടും ഒക്കെ പറയണം
എന്നെ കുറച്ചു പറ്റിച്ചില്ലേ  ഇനി ഞാൻ കുറച്ചു നാൾ പറ്റിക്കട്ടെ    …
: മഹിയുടെ ഭാര്യ ആണെന്ന്  പറഞ്ഞില്ല  പകരം ഉണ്ണിയേട്ടനോട് ഞാൻ കാട്ടിയ അമിത സ്വാതന്ത്ര്യം   അവൾ കണ്ടില്ലെന്നു നടിച്ചു…
ആതിര നെടുവീർപ്പിട്ടു …
നീ എങ്കിൽ  കുറച്ചു സമയം വിശ്രമിക്കു….  ഞാൻ പോയിട്ട് പിന്നെ വരാം….

ദേവൻ പുറത്തേക്ക്  തന്റെ വീൽ  ചെയർ നീക്കി….
അവൻ പോകുന്നത് നോക്കി  ആതി കിടന്നു….
അനുവാദമില്ലാതെ അവളുടെ കണ്കൾ മഴ പൊഴിച്ചു കൊണ്ടേയിരുന്നു….
ദേവൻ അടുത്ത് വന്നപ്പോൾ മുതലുള്ള കാര്യങ്ങൾ അവളുടെ ഉള്ളിലേക്ക് ഓടിയെത്തി….
മറവിയെന്ന ചങ്ങാതി തനിക്കൊപ്പം വന്നപ്പോൾ ഇല്ലാതായ മുഖങ്ങളിൽ ഒന്നാണ്  ദേവേട്ടന്റെത്….  എങ്കിലും  ആ സ്നേഹവും കരുതലും എന്റെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നു എന്നത് അദ്ദേഹത്തെ കണ്ട മാത്രയിൽ തന്നെ എനിക്കു ബോധ്യമായതാണ്   . …..

ആ സാമിപ്യം  മനസ്സിനേകിയ  സുരക്ഷിതത്വവും  സമാധാനവും കുറച്ചു നാളുകളായി ഞാൻ അറിഞ്ഞിരുന്നെയില്ല….
പക്ഷേ അപ്പോഴും ഞാൻ അദ്ദേഹത്തിന് മുന്നിൽ അഭിനയിക്കുകയായിരുന്നില്ലേ….  പഴയ ആതിയായി മാറാൻ ശ്രമിക്കുകയായിരുന്നു…. ഒരിക്കലും കഴിയില്ലെന്ന് ഉറപ്പുണ്ടായിട്ടും…..
പക്ഷേ
:

ഇനിയുള്ള എന്റെ  ജീവിതം എനിക്ക്  ദേവേട്ടന്റെ പെണ്ണായി ജീവിക്കണം…. ആ സ്നേഹം അറിഞ്ഞു മറ്റുള്ളവർക്ക് സന്തോഷം നൽകി ജീവിക്കണം….
ആരോ നടന്നു വരുന്ന ശബ്ദം  ആതിരയെ ചിന്തകളിൽ നിന്നും മുക്തയാക്കി….
ആരാണെന്നു അറിയില്ല … എങ്കിലും വളരെ സൗമ്യനും  തലയെടുപ്പൊട് കൂടിയ മനുഷ്യൻ…  തലയിലെ നരച്ച മുടിയിഴകൾ വാർദ്ധക്യം വിളിച്ചോതുന്നു എങ്കിലും  നടത്തത്തിൽ  ചെറുപ്പം ആണ്…
പുഞ്ചിരിച്ചു കൊണ്ട് തനിക്കരികിലേക്ക്  വന്നയാളെ  ആതി  ആകാംഷയോടെ നോക്കി….
മോൾക്ക്  മനസിലായില്ല അല്ലേ….
വത്സപൂർവം അയാൾ  പരിചയപ്പെടുത്തി…..
വിജയൻ മാഷ്…  മാഷെന്നാണ് എല്ലാരും വിളിക്കുന്നത്…  നീ എന്നെ വിളിച്ചിരുന്നത് അച്ഛാ ന്ന്  ആയിരുന്നു…  ഞാൻ ദേവന്റെ അച്ഛനാണ് മോളേ….

ദേവേട്ടന്റെ അച്ഛൻ …  ആതി ബഹുമാനത്തോടെ  കിടന്നിടത്തു  നിന്നും  എണീക്കാൻ തുടങ്ങി…
വേണ്ട  മോളേ…  എണീക്കണ്ട.
അച്ഛൻ  ഒന്ന് കാണാൻ വന്നതാ…..
എന്റെ  കുട്ടിക്ക്  ഇപ്പോൾ കുഴപ്പമൊന്നും  ഇല്ലല്ലോ….
അയാളുടെ ചോദ്യത്തിന്  ഇല്ല  എന്നവൾ തലയാട്ടി. …
എന്തെങ്കിലും  തോന്നിയാൽ നേഴ്സ് നോട്‌  പറയാൻ മടിക്കരുത് കേട്ടോ….
മോള് കിടന്നോളു….  ഞാൻ ഇറങ്ങുവാണ്…
പോകാനൊരുങ്ങിയ  മാഷിന്റ കൈയിൽ ആതി പിടിച്ചപ്പോൾ  മാഷാവളെ തിരിഞ്ഞു
നോക്കി

അച്ഛാ…  എന്നോട വെറുപ്പ്‌ തോന്നുന്നില്ലേ….
ഞാൻ കാരണം അല്ലേ ഇത്രയൊക്കെ  പ്രശ്നങ്ങൾ നിങ്ങളുടെ ജീവിതത്തിൽ  നടന്നത്….
ദേവേട്ടന്റെ ഈ അവസ്ഥക്ക് കാരണം പോലും ഈ ഞാൻ തന്നെയല്ലേ….
ഇതൊന്നും നിന്റെ തെറ്റല്ല മോളേ….  നീ അങ്ങനെയൊന്നും ചിന്തിക്കേണ്ട കാര്യമേ  ഇല്ല…  പിന്നെ ദേവൻ..  അവന്റെ ഭാര്യയെ  സംരക്ഷിക്കേണ്ടത് അവന്റെ കടമയല്ലേ…   അത് തന്നെയേ അവൻ നിന്റെ കാര്യത്തിൽ ചെയ്തോളു…
അവർ ആരെന്നു അറിയാൻ  കഴിഞ്ഞില്ല എന്ന വിഷമം മാത്രമേ ഞങ്ങൾക്കൊള്ളൂ
എന്റെ  മോള്  ഇപ്പോൾ  ഒന്നും  ആലോചിച്ചു  വിഷമിക്കരുത്….

പിന്നെ ദേവൻ  അവന്റെ ഈ അവസ്ഥയൊക്കെ മാറും മോളേ ….  നിങ്ങൾ നന്നായി ജീവിക്കുന്നത് തന്നെയാണ് എല്ലാവരുടെയും സ്വപ്നം…
അയാൾ അവളുടെ തലയിൽ വാത്സല്യ പൂർവ്വം തലോടി…  ശേഷം  അവിടെ നിന്നും  പുറത്തേക്കു പോയി…..
……………
ദേവൻ പുറത്ത് വന്ന ശേഷം ആരോടും ഒന്നും പറഞ്ഞിരുന്നില്ല….  അവിടെ എന്താണ്  നടന്നതെന്നറിയാൻ രേണുയും  മാഷും  അതിയായ  ഞ്ജിജ്ഞാസ  പ്രകടമാക്കി…..
നീ എന്തെങ്കിലും  ഒന്ന് പറയൂ….
അവൾ നന്നായി അഭിനയിക്കാൻ പഠിച്ചു……  ആരെന്ന് പോലും അറിയാത്ത  എന്നെ  അവൾ സ്നേഹിക്കുന്നു എന്ന് വിശ്വസിപ്പിക്കാൻ ഒരുപാട് ശ്രമിച്ചു…..

ഹ്മ്മ്..  ദേവൻ ഒന്ന് ചിരിച്ചു…..
: അവളുടെ ഉള്ളം തിരിച്ചറിയാൻ  എനിക്ക് അവളുടെ വാക്കുകൾ വേണ്ടെന്നു  പോലും അവൾക്കിപ്പോൾ അറിയില്ലമേ….
പക്ഷേ ആ കണ്ണുകളിൽ ഇപ്പോൾ കാണുന്നത് എന്നോടുള്ള ഇഷ്ടമല്ല…  സഹതാപം മാത്രമാണ്.. എന്തോ അതെന്നെ കൂടുതൽ  വേദനിപ്പിക്കുന്നു…
എടാ മോനേ എല്ലാം ശരിയാവും നീ അല്പം കൂടി സമയം അവൾക്ക് നൽകിയാൽ മതി…
മാഷ് ദേവനെ ആശ്വസിപ്പിച്ചു…
………….
കാലത്ത്  അലാറം  നിർത്താതെ അടിച്ചപ്പോൾ  ആണ് മഹി കണ്ണു തുറന്നത്….
അവന്റെ നെഞ്ചോടു തലചേർത്തു  ദേവു നല്ല ഉറക്കത്തിൽ ആണ്…
ടി പോത്തേ…  എണീറ്റേ….  സമയം എത്രെ ആയി എന്നാ നിന്റെ വിചാരം…
മഹി അവളെ  തട്ടി വിളിച്ചു….
കഷ്ടമുണ്ട് ഉണ്ണിയേട്ടാ….ഒരു  5മിനിറ്റ് ….  ഞാൻ ഒന്ന് കിടന്നോട്ടെ. …
ദേവു ഉറക്കം കളഞ്ഞ ഈർഷ്യയോടെ  ചിണുങ്ങി….

ആഹാ  ഇതിപ്പോൾ സ്ഥിരം പരിപാടി ആണല്ലോ മോളേ… എണീക്കാൻ ഇത്ര മടിയുള്ള പെണ്ണിനേ  ഞാൻ വേറെ കണ്ടിട്ടില്ല…
അവളെ തന്നിൽ നിന്നും അടർത്തി മാറ്റി മഹി ബാത്‌റൂമിലെക്ക്  ചെന്നു…
മടിയോടെ ആണെങ്കിലും ദേവു എണിറ്റു …
കുളി കഴിഞ്ഞെത്തിയ മഹി ഫോണെടുത്തപ്പോൾ ആണ്….  ദേവന്റെയും രേണുവിന്റെയും മിസ്സ്ഡ് കാൾ  കണ്ടത്….ആകെ പരിഭ്രമിച്ച്ചു ഫോൺ ആയി ബാൽക്കണിയിലേക്ക് പോകുന്ന മഹിയെ നോക്കി ദേവു അത്ഭുതപ്പെട്ടു..
.എന്താണ് ഈ ഉണ്ണിയേട്ടന് പറ്റിയത്…മുഖത്ത് നല്ല പരിഭ്രമം  ഉണ്ടല്ലോ….
ഈ സമയം മഹി ദേവനെ വിളിച്ചു….
ഹെലോ…..
ദേവൻ അവനോട് എന്താ പറയേണ്ടതെന്ന്  ഒരു നിമിഷം ആലോചിച്ചു…

തുടരും …..

LEAVE A REPLY

Please enter your comment!
Please enter your name here