Home Latest ഷാനുക്കക്ക് നല്ല ബന്ധം കിട്ടണം, എല്ലാവരുടെയും മുന്നിൽ ഒരു കുറവുമില്ലാതെ കൊണ്ടു നടക്കാൻ പറ്റിയ ബന്ധം…...

ഷാനുക്കക്ക് നല്ല ബന്ധം കിട്ടണം, എല്ലാവരുടെയും മുന്നിൽ ഒരു കുറവുമില്ലാതെ കൊണ്ടു നടക്കാൻ പറ്റിയ ബന്ധം… Part – 38

0

Part – 37 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Bushara Mannarkkad

ഇളം തെന്നൽ. ഭാഗം 38

ഹംസക്ക ഫോൺ മോളുടെ കൈകളിലേക്ക് നീട്ടി..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ആയിശു കൈ നീട്ടി ആ ഫോൺ വാങ്ങിയില്ല. എനിക്ക് സംസാരിക്കാൻ ഒന്നുമില്ല ഉപ്പാ.. ഉപ്പാക്ക് വല്ലതും പറയാനുണ്ടെങ്കിൽ ഉപ്പ സംസാരിച്ചോളൂ..

മോളെ ഷാനുവാണ് ഉപ്പ വീണ്ടും പ്രതീക്ഷിയോടെമോളെ നോക്കി. വേണ്ട, എനിക്ക് ഇനി ഷാനുക്കയോട് ഒന്നും പറയാനില്ല അവൾ ഫോൺ വാങ്ങാതെ അവിടെ നിന്നും മാറി നിന്നു . ഹംസക്ക ഫോൺ എടുത്തു. ഒരു ക്ഷമാപണത്തിലും അപ്പുറം ഷാനു കരയുന്നുണ്ടായിരുന്നു. അതിലേറെ താൻ വിളിച്ചാൽ സംസാരിക്കാതിരിക്കാൻ ഐഷുവിനു കഴിയില്ല എന്ന ഉറപ്പും അയാൾക്കുണ്ട്. സലാം പറഞ്ഞു വളരെ പ്രതീക്ഷയോടെ ഐഷുവിനെ അന്വേഷിച്ചു എങ്കിലും ഫോൺ വാങ്ങാൻ അവൾ തയാറല്ല എന്നുള്ള മറുപടി ഹംസക്ക വളരെ സങ്കടത്തോട് കൂടി ഷാനുവിനെ അറിയിച്ചു.

ഒരൊറ്റ പ്രാവശ്യം തന്റെ കാൾ ഒന്ന് എടുക്കാനും തനിക്കു പറയാനുള്ളത് ഒന്ന് കേൾക്കാൻ മനസ്സ് കാണിക്കാനും അവൻ ഒരുപാട് പറഞ്ഞെങ്കിലും ഐഷു അതൊന്നും അംഗീകരിക്കാൻ തയാറായില്ല.

ഫോൺ ഓഫായപ്പോൾ ഹംസക്ക വളരെ വേദനയോടെ മോളുടെ അടുത്ത് ഇരുന്നു. എന്തിനാമോളെ ഇത്രയും വാശി കാണിക്കുന്നത്. അവർ ചെയ്ത തെറ്റ് അവരായിട്ട് തന്നെ ഏറ്റ് പറഞ്ഞു മോളുടെ കാൽക്കൽ വന്നു. ഷാനു വിളിക്കാത്തത് ആണ് പ്രശ്നം എന്നും ഷാനു വിളിച്ചാൽ എല്ലാം ശെരിയാകുമെന്നും ഹംസക്കക്ക് അറിയാമായിരുന്നു. എന്നാൽ അവന്റെ കാൾ എടുത്തില്ല എന്ന് മാത്രമല്ല. ഒരു സങ്കടം പോലും ആ മുഖത്ത് കാണാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. മോളുടെ മാറ്റംകണ്ടു ഉപ്പാക്ക് അത്ഭുതംതോന്നി. മറുപടി പറയാതെ താഴെക്ക് നോക്കി ഇരിക്കുന്ന മോളോട് ഹംസക്ക വീണ്ടും പറഞ്ഞു. ഷാനു വിളിച്ചിട്ടും മോൾ ഒന്നും മിണ്ടാതിരുന്നത് ശെരിയായില്ല മോളെ.. അവൻ നിന്റെ ഭർത്താവല്ലേ.. അവന്റെ വീട്ടിൽ പോകുന്നില്ല എന്ന് മോൾ പറഞ്ഞത് ഉപ്പ സമ്മതിച്ചു. പക്ഷെ ഷാനുവിനോട്‌ മിണ്ടിയും പറഞ്ഞും നല്ലനിലയിൽ മോളു ഇവിടെ നമ്മുടെ വീട്ടിൽ തന്നെ ഉപ്പാന്റെയും ഉമ്മാന്റെയും കൂടെ ഇവുടെ തന്നെ നിന്നോ.. അവനോടു മിണ്ടാതെ ഇരിക്കരുത്. നികാഹ് ബന്ധം ഉള്ളിടത്തോളം കാലം അവൻ നിന്റെ ഭർത്താവ് ആണ്. അവനോടു നിനക്ക് തീർത്താൽ തീരാത്ത കടമകൾ ഉണ്ട്.. അല്ലാഹുവിന് അല്ലാതെ മറ്റൊരാൾക്ക്‌ വേണ്ടി സുജൂദ് ചെയ്യാൻ പറ്റുമായിരുന്നെങ്കിൽ ഭർത്താവിനു വേണ്ടി സുജൂദ് ചെയ്യാൻ ഭാര്യയോട് നാം കല്പിക്കുമായിരുന്നു.എന്നാണ് അല്ലാഹു പറഞ്ഞത്., അത്രയും കടപ്പാട് ഉണ്ട് മോളെ നിനക്ക് അവനോട്‌…. അവൻ വിളിച്ചാൽ മോൾ സംസാരിക്കാൻ മടി കാണിക്കരുത്. ഹംസക്ക മോളോട് പറഞ്ഞു.

ഇല്ല ഉപ്പാ.. എനിക്ക് ഇനി ഷാനുക്കയോടൊപ്പം ഒരു ജീവിതം വേണ്ട..ഇനിയും ഷാനുക്കയുടെ കാൾ ഞാൻ എടുത്താൽ എന്നെ മറക്കാൻ അദ്ദേഹതിന്നു ബുദ്ധിമുട്ട് ആകും. എന്റെ ഓർമ്മകൾ ഷാനുക്കയിൽ നിന്നും പടിയിറങ്ങട്ടെ. ഷാനുക്ക നാട്ടിൽ വന്നാൽ ഈ മഹറിന്റെ അവകാശം ഷാനുക്കയിൽ നിന്നും ഒഴിവാക്കി തരണം. വേറെ ഒന്നും ഉപ്പാനോട് പറയാൻ എനിക്ക് ഇല്ല. എന്റെ തീരുമാനം ഉറച്ചതാണ്. അതിൽ ഇനി മാറ്റമില്ല. അവിടെ നിന്ന് ആര് വിളിച്ചാലും ഉപ്പ എന്റെ തീരുമാനം അവരെ അറിയിക്കണം. ഹംസക്കയുടെ മുഖം വിവർണ്ണമായി.

എന്താ മോളെ നീ പറയുന്നത്.. ബന്ധം വേർപ്പെടുത്തണമെന്നോ.. അതിനു മാത്രം തെറ്റ് അവൻ എന്താ ചെയ്തത്, വീട്ടുകാർ തെറ്റ് ചെയ്തു, അങ്ങോട്ട്‌ പോകാൻ ഇഷ്ടം ഇല്ലെങ്കിൽ മോൾ പോകേണ്ട. മറ്റൊരു വീട്ടിൽ, അല്ലെങ്കിൽ ഈ വീട്ടിൽ തന്നെ മോൾക്ക്‌അവനോടൊപ്പം ജീവിക്കാമല്ലോ. അല്ലാഹ് ഹലാലാക്കിയതിൽ വെച്ച് അവൻ ഏറ്റവും വെറുക്കുന്ന ഒരു കാര്യം ആണ് ത്വലാക്ക്, അത് ഒരിക്കലും ഉപ്പ സമ്മതിക്കില്ല മോളെ. ഉപ്പാഅതൊക്കെ എനിക്ക് അറിയാം.പക്ഷെ എന്റെ മനസ്സിൽ ഇപ്പോൾ മറ്റൊന്നില്ല, ഷാനുക്കക്ക് നല്ല ബന്ധം കിട്ടണം, എല്ലാവരുടെയും മുന്നിൽ ഒരു കുറവുമില്ലാതെ കൊണ്ടു നടക്കാൻ പറ്റിയ ബന്ധം, നമ്മൾ അവര്ക് തടസ്സം നിൽക്കരുത്,,എന്നെ പോലെ ഒരു കുട്ടി ഒരു മണി മാളികയിൽ പോയി തെറ്റും ശെരിയും മനസ്സിലാക്കി എത്ര സൂക്ഷിച്ചു ജീവിച്ചാലും പാവപ്പെട്ടവൾ എന്ന ഒരു മുദ്ര അവൾക്കു ബാക്കിയുണ്ടാകും. അതിന്റെ പേരിൽ അവൾ ചെയ്യുന്നത് നന്മ ആയാലും അവൾ തെറ്റ്കാരി ആയിക്കൊണ്ടെയിരിക്കും. എനിക്ക് ഇനിയും വയ്യ ഉപ്പാ, അവിടെ പോയി ജീവിക്കാൻ ബുദ്ധിമുട്ട് ആയോണ്ട് മാത്രമല്ല. ഷാനുക്കക്ക് നല്ലൊരു ജീവിതം കിട്ടണം. അതിനു വേണ്ടി മാത്രം, എന്റെ തീരുമാനം മാറ്റാൻ ഞാൻ ഒരുക്കമല്ല ഉപ്പാ, ഉപ്പ എന്നേ കുറ്റപ്പെടുത്തരുത്, അവൾ എഴുന്നേറ്റു..

ഷാനുവിന്റ് വീട്ടുകാർ ഇടക്കിടെ വിളിച്ചു അവളുടെ സമ്മതം ചോദിച്ചു കൊണ്ടേയിരുന്നു. മറുപടി പറയാൻ അറിയാതെ ഹംസക്ക കുഴഞ്ഞു. തീരുമാനം മോളുടെ ആണ്, അവൾക്കു അതിൽ മാറ്റമില്ല. അദ്ദേഹം പറഞൊഴിഞ്ഞു. വൈകുന്നേരം ഷാനു വീണ്ടും വിളിച്ചു, തന്റെ കൂടെ ജീവിക്കാൻ അവൾക്കു താല്പര്യം ഇല്ലെങ്കിൽ വേറെ ഒരു പെണ്ണിന്റ കഴുത്തിലും അവന്റെ മഹർ ഇനി വീഴില്ല എന്നും, അവളോട്‌ ഒന്ന് മാപ്പ് പറയാൻ വേണ്ടിയെങ്കിലും ഫോണിൽ ഒന്ന് സംസാരിക്കാൻ പറയണമെന്നും അവൻ കരഞ്ഞു അപേക്ഷിച്ചു. വിവരം ഹംസക്ക മോളെ അറിയിചെങ്കിലും ഫലമുണ്ടായില്ല. അവൻ വിളിച്ചു കൊണ്ടിരുന്നു. മറുപടി അവളുടെ തീരുമാനതിൽ മാറ്റമില്ല എന്നുള്ളത് മാത്രം ആയി. ഷാനുആകെ തളർന്ന മട്ടിൽ ആയി, അയാൾക് ഇനിയും ജീവിക്കുന്നതിൽ അർത്ഥം ഇല്ലെന്ന് തോന്നി, ആർക്കു വേണ്ടി, എന്തിന് വേണ്ടി ഇനിയും ഞാൻ ജീവിക്കണം,, ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് സത്യം അറിയാൻ പോലും ശ്രമിക്കാതെ അവളെ ഒറ്റപ്പെടുത്തിയതിൽ അവൾ അനുഭവിചതിന്റെ പകുതി വേദന പോലും താൻ ഇപ്പോൾ അനുഭവിചിരിക്കില്ല എന്ന് അവൻ ചിന്തിച്ചു. ഉറക്കം അവനിൽ നിന്നും ഒരുപാട് ദൂരത്തായി, പിന്നെ ഒന്നും നോക്കിയില്ല.

വിശ്വാസപ്പെട്ട തന്റെ കൂട്ടുകാരൻ ഫഹദിനെ എല്ലാം ഏല്പിച്ചു ഷാനുനാട്ടിലേക് ടിക്കറ്റ് എടുത്തു,
സമദ് ഹാജിയുടെ വീട്ടിൽ ആർക്കും ഒന്നിനും ഉഷാറില്ലാതായിരുന്നു , തയാറാക്കി വെക്കുന്ന വിഭവങ്ങൾ മുഴുവനും ബാക്കി വന്നു, ശാക്കിർ അധികം പുറത്ത് ഇറങ്ങിയില്ല, സ്റ്റൈലിൽ വെട്ടി നിർത്തിയിരുന്ന അവന്റെ മുടിയൊക്കെ ചീകി വെക്കാൻ പോലും അവൻ മറന്നു പോയി. താടി യൊക്കെ വളർന്നു. ഉടുത്തു ഒരുങ്ങിയിരുന്ന പുതിയ ഡ്രെസ്സുകൾ, ഷൂകൾ എല്ലാം അവനെ നോക്കി പരിഹസിക്കുന്ന പോലെ അവന്ന് തോന്നി.

ഒന്നും ആരും കാണാതിരിക്കാൻ അവൻ പുതപ്പിനുള്ളിൽ ചുരുണ്ടു കൂടി.രാത്രിയിൽ ഫുഡ്‌ കഴിച്ചെന്നു വരുത്തി കിടക്കാൻ നോക്കുമ്പോൾ സൈനുമ്മയുടെ ഫോൺ ശബ്ദിച്ചു, ഷാനുവിന്റ് നമ്പർ കണ്ടപ്പോൾ എടുക്കാൻ ഉമ്മാക് പേടി തോന്നി. അവർ ഫോൺ സമദ് ഹാജിക്ക് നേരെ നീട്ടി. ഫോൺ എടുത്തു സലാം പറഞ്ഞതും നാളെ രാവിലെ ഞാൻ എയർപോർട്ടിൽ എത്തുമെന്ന് അവൻ അറിയിച്ചു. സമദ് ഹാജി കൃത്യ സമയം ചോദിച്ചറിഞ്ഞു റാഷിയെ വിളിച്ചു വിവരം അറിയിച്ചു. രാവിലെ വണ്ടിയുമായി റാഷിദ്‌ പോകുമ്പോൾ ഷിഫായും മോളും കൂടെ ഉണ്ടായിരുന്നു.

എയർപോർട്ടിൽ തന്നെയും കാത്തു നിൽക്കുന്ന അളിയനെയും പെങ്ങളെയും മോളെയും ഷാനു കണ്ടു. എതിരെ നടന്നു അടുത്തേക്ക് വരുന്ന തന്റെ ആങ്ങളയെ ഷിഫാ ഒന്ന് കൂടി നോക്കി.കളർ ഫുൾ ഡ്രെസ്സിൽ നിറഞ്ഞ പുഞ്ചിരിയോടെ എല്ലാവരോടും കൈ വീശി നല്ല സ്റ്റൈലൻ ലുക്കിൽ നടന്നു വന്നിരുന്ന ഷാനുവിനെ അവൾ ഒരു നിമിഷം മനസ്സിൽ ഓർത്തു. ആകെ മെലിഞ്ഞു ക്ഷീണിതനായ ഷാനുവിനെ നോക്കാൻ പോലും വയ്യാതെ അവൾ തല താഴ്ത്തിക്കരഞ്ഞു. അടുത്ത് എത്തിയതും റാഷിദിന്റെ തോളിൽ വീണു ഷാനു പൊട്ടിക്കരഞ്ഞു. ആശ്വാസവാക്കുകൾ പറയാനില്ലാതെ റാഷി ആളുകളുടെ കൂട്ടത്തിൽ നിന്നും അവനെ വണ്ടിയിൽ എത്തിച്ചു.

എനിക്ക് കാണണം എന്റെ പെണ്ണിനെ.. ഒരൊറ്റ പ്രാവശ്യമെങ്കിലും അവളെയൊന്നു കണ്ടു മാപ്പ് പറയണം,ഇപ്പോൾ തന്നെ പോകണം എനിക്ക്, ഒരു വട്ടം അവളോട്‌ എന്റെ വീട്ടുകാർ ചെയ്ത തെറ്റ് അറിയാതെ അവരെ വിശ്വസിച് അവളെ അറിയാൻ ശ്രമിക്കാതിരുന്നതിന്നു മാപ്പ് പറയണം എനിക്ക്, അവൻ തേങ്ങി.. നമുക്ക് പോകാം,വീട്ടിൽ പോയിഉമ്മാനെ കണ്ട് ഒന്ന് ഫ്രഷ് ആയി വല്ലതും കഴിച്ചു സമാദാനത്തോടെ ഇന്ന് തന്നെ നമുക്ക് പോകാം. എല്ലാം അനുസരിക്കുന്ന ഒരു കൊച്ചു കുട്ടിയെ പോലെ ഷാനു റാഷിയുടെ മുഖത്ത് നോക്കി..

വീട്ടിൽ എത്തി എല്ലാവരെയും കണ്ടെങ്കിലും മനസ്സിൽ സന്തോഷം കിട്ടിയില്ല. ശാക്കിർ മുകളിൽ നിന്നും ഇറങ്ങി വരാതെ തന്നെ നിന്നു.. ഷാക്കിറിനെ സൈനുമ്മ നീട്ടി വിളിച്ചു. അത് കേട്ട് ഷാനുവിന്റ് മുഖം ചുവന്നു. അവൻ അവിടെ നിൽക്കട്ടെ, അവനെ പിന്നെ കാണാം, നിങ്ങൾ കഴിക്കാൻ എന്തെങ്കിലും എടുത്ത് വെക്കാൻ നോക്ക്, റാഷിദ്‌ പറഞ്ഞു. എനിക്ക് കാണേണ്ട.. എന്റെ അനിയൻ അല്ല അവൻ, കാണേണ്ട എനിക്ക് അവനെ.

എന്ത് ദ്രോഹം ചെയ്തിട്ടാ ആ പാവത്തിനോട്‌ അവൻ ഇങ്ങനെ പെരുമാറിയത്.. ഞാൻ സ്വപ്നം കണ്ട എന്റെ ജീവിതം, എന്റെ മുഖത്ത് പോലും ശെരിക്ക് നോക്കാൻ മടിക്കുന്ന എന്റെ പെണ്ണിനെ പറ്റി………… വാക്കുകൾ കിട്ടാതെ അവൻ തളർന്നു.

കഴിഞ്ഞത് കഴിഞ്ഞു, ഇനിയൊരു തിരിച്ചു വരവ് പ്രതീക്ഷിക്കാൻ ഇല്ല, എന്നാലും എല്ലാം മറക്കാനും എന്ത് വന്നാലും സഹിക്കാനും ഉള്ള ഒരു കരുത്ത് നിന്നിൽ ഉണ്ടാകണം.റാഷിദ്‌ ഉപദേശിച്ചു. . ഷാനു എല്ലാവരെയും നോക്കി. ഒരു കാര്യം ഞാൻ പറയാം എന്റെ പെണ്ണിനെ കാണാൻ ഞാൻ പോകും. ഒന്നുകൂടി അവളെ ജീവിത്തിലേക്ക് നേരിട്ട് വിളിക്കും. അവൾ എന്റെ കൂടെ വന്നില്ലെങ്കിൽ അവളോട്‌ മാപ്പ് പറഞ്ഞു ഞാൻ മടങ്ങും. പിന്നീട് ഒരിക്കലും ഒരു വിവാഹത്തിന് എന്നെ ആരും നിർബന്ധിക്കരുത്.. ഒരാളും അങ്ങനെ ഒരു ആവശ്യം, അപിപ്രായം ഒന്നും പറഞ്ഞു എന്റെ അടുത്ത് വരരുത്, ഇത് ഷാനുവിന്റ് ലാസ്റ്റ് തീരുമാനം ആണ്.

ആരും ഒന്നും മിണ്ടിയില്ല. ഷാനു പെട്ടെന്ന് എഴുനേറ്റു മുറ്റത്തു ഇറങ്ങി വണ്ടി എടുത്തു. അരുത്,, ഒറ്റക്ക് നീ എങ്ങും പോകരുത്, ഒറ്റക് ഡ്രൈവ് ചെയ്യാൻ പറ്റിയ ഒരു അവസ്ഥയിൽ അല്ല നീ.. ഞാനും വരാം റാഷിദ്‌ കൂടെ ഇറങ്ങി, അവന്ന് വേണ്ടി എല്ലാവർക്കും കൂടെ ഒരിക്കൽ കൂടി പോകാം, അത് പറഞ്ഞത് ഉമ്മയായിരുന്നു. ഷാനുവും, ഉമ്മയും, ഉപ്പയും, ഷിഫായും, ഷാദിയും റാഷിയും പോകാൻ ഇറങ്ങി. ഞാനും വരുന്നു..എനിക്ക് മാപ്പ് വേണം ഇക്കാക്ക എന്നോട് പൊറുക്കണം, വിവരം ഇല്ലാതെ ഞാനും ചെയ്തു കൂട്ടി ഇക്കാക്ക..ഷാനുവിന്റ് കാൽക്കൽ വീണു ശാക്കിർ കിടന്നു. അനിയന്റെ അവസ്ഥ കണ്ടു ഷാനുവിന്റ് കണ്ണുകൾ നിറഞ്ഞു.

മാപ്പ് പറയേണ്ടത് നിന്റെ ഇത്താത്തയോട് ആണ്. വണ്ടിയിൽ കയറി ഇരിക്. നമുക്ക് പോകാം ഷാനു അവന്റെ മുഖത്തു നോക്കാതെ തന്നെ പറഞ്ഞു വണ്ടിയിൽ കയറി. എവിടെ വേണമെങ്കിലും എങ്ങനെ വേണമെങ്കിലും ഞാനും പറയാം, പറഞ്ഞു നില്കാൻ ടൈം ഇല്ലാത്ത പോലെ പോകാൻ വേണ്ടി ഷാനു തിരക്ക് കൂട്ടി. ഒരു നേരിയ പ്രതീക്ഷയോട് കൂടി ഐഷുവിന്റെ വീടിനു മുമ്പിൽ സമദ് ഹാജിയുടെ കുടുംബം എത്തി..

(തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here