Home Josbin Kuriakose Koorachundu സന്ധ്യ സമയത്തു പല വീടുകളുടെയും മുന്നിലൂടെ ഒരു സ്ത്രി രൂപം നടന്നു പോകുന്നതായി കണ്ടിട്ടുണ്ട്… Part...

സന്ധ്യ സമയത്തു പല വീടുകളുടെയും മുന്നിലൂടെ ഒരു സ്ത്രി രൂപം നടന്നു പോകുന്നതായി കണ്ടിട്ടുണ്ട്… Part – 1

0

രചന : Josbin Kuriakose

‘D’  💀DEVIL ? Part -1

“കഴിഞ്ഞ ആറുമാസമായി വാർത്തകളിൽ മുഴുവൻ ചർച്ചയാകുന്നത് നരിതൊട്ടി ഗ്രാമമാണ് ”

“നാടിനെ നടുക്കിയ 5
കൊലപാതങ്ങൾ ”

“കൊലപാതകത്തെക്കാൾ ജനങ്ങൾക്കു ഭയം നല്കുന്നത് നരിതൊട്ടിയിൽ പ്രേതത്തിൻ്റെ സാന്നിധ്യം കണ്ടതായി ചിലരുടെ വാക്കുകൾ.”

“ഈ കൊലപാതകവുമായി ബന്ധപ്പെട്ടു
കൃത്യമായി വിവരങ്ങൾ കണ്ടെത്താൻ പോലിസിനും കഴിഞ്ഞിട്ടില്ല…”

“സന്ധ്യ സമയത്തു പല വീടുകളുടെയും മുന്നിലൂടെ ഒരു സ്ത്രി രൂപം നടന്നു പോകുന്നതായി കണ്ടിട്ടുണ്ട് ”

“രാവിലെ ടാപ്പിംങ്ങ് ജോലിയ്ക്കു പോയവരും രാത്രി വൈകി വാഹനത്തിൽ പോയവരും ഒരു സ്ത്രി രൂപത്തെ കണ്ടതായും സ്ത്രി രൂപത്തിൽ നിന്ന് തീ ഉയരുന്നതായി കണ്ടതായും പറയപ്പെടുന്നു.”

“പക്ഷേ നിമിഷ നേരം കൊണ്ട് ആ സ്ത്രി രൂപം മായുന്നു.. ”

“നരിതൊട്ടിയിലെ ജനങ്ങൾക്കിടയിൽ
രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പുറത്തിറങ്ങാൻ പേടിയായിരിക്കുന്നു… ”

“നാടിനെ പേടിപ്പിയ്ക്കുന്ന ആ സ്ത്രി രൂപത്തെ തിരഞ്ഞു പോലിസും നാട്ടുക്കാരും ഉറങ്ങാതെ കാവലിരുന്ന എത്ര രാത്രികൾ ”

“പക്ഷേ ആ സ്ത്രി രൂപത്തെ കണ്ടെത്താൻ അവർക്കു കഴിഞ്ഞില്ല.”

‘ഒറ്റയ്ക്കു പുറത്തിറങ്ങാൻ കുഞ്ഞുങ്ങൾക്കും കുട്ടികൾക്കും വല്ലാത്ത പേടിയാണ്”

“കൊലപ്പെട്ട അഞ്ചു പേരുടെയും കഴുത്തിൽ ആഴത്തിലുള്ള മുറിവാണ് ”

“നാട്ടുക്കാരിൽ ചിലർ അതിന് പല കഥകളും നല്കി പ്രേതം രക്തം കുടിച്ചു കൊന്നതാണ് അതാണ് കഴുത്തിൽ ആഴത്തിലുള്ള മുറിവ് ”

കൊല്ലപ്പെട്ട അഞ്ചു മൃതദേഹത്തിലും ‘D’ എന്ന് എഴുതിയിരിക്കുന്നു… ”

“കൊലപാതകം എല്ലാം ഒരേ രീതിയിൽ തന്നെയാണ് ”

“കുറച്ചു കാലമായി കേരളത്തിലുടനീളം ജനങ്ങളെ പേടിപ്പിയ്ക്കുന്ന ‘ബ്ലാക്ക് മാനാണോ ഇതെന്നും നാട്ടുകാർക്കും പോലിസിനും സംശയം തോന്നി. ”

പക്ഷേ ‘ബ്ലാക്ക് മാൻ ‘ആരെയും കൊന്നതായി ഇതുവരെയും റിപ്പോർട്ടില്ല.

“എങ്കിൽ ആരായിരിക്കും ഈ കൊലപാതകങ്ങൾ ചെയ്തിരിക്കുക “.?

“എന്തിരുന്നാലും അസമാന്യ കഴിവുള്ള സ്ത്രി രൂപമാണ് അത് നിമിഷ നേരം കൊണ്ടാണ് അത് കണ്ണിൽ നിന്നു മാഞ്ഞു പോകുന്നത്. ”

കൊല്ലപ്പെട്ട മൃതദേഹത്തിൽ നിന്ന് ഫോറൻസിക്ക് വിഭാഗത്തിനോ പോലിസിനോ ക്യത്യമായ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.. ”

“ഈ അഞ്ചു മൃതദേഹത്തിൽ നിന്നും കാണാൻ കഴിഞ്ഞത്.. കഴുത്തിലുണ്ടായ മാരകമായ മുറിവാണ് മരണത്തിന് കാരണമായിരിക്കുന്നത്… ”

‘പുലി’യുടെ നഖത്തിനോളം വലിപ്പമുള്ള എന്തോ ആണ് ഈ ആ മുറിവുകൾക്ക് കാരണമായിരിക്കുന്നത്..

പക്ഷേ നരിതൊട്ടിയിൽ ഇതുവരെയും ‘പുലി’യിറങ്ങിയതായോ ആരും കണ്ടതായോ റിപ്പോർട്ടില്ല.. പക്ഷേ സ്ത്രീരൂപത്തെ പലരും കണ്ടിരിയ്ക്കുന്നു..

…………………………………………………………………..

“ലോക്കൽ പോലിസിന് യാതൊരു തെളിവും കണ്ടെത്താൻ കഴിയാത്തതിനാൽ..
ക്രൈംബ്രാഞ്ചിന് കേസിൻ്റെ അന്വേഷണം കൈമാറി… ”

“ക്രൈംബ്രാഞ്ച് SP വിഷ്ണുപ്രസാദിനാണ് കേസിൻ്റെ ചുമതല.
അയാൾക്കു കീഴിൽ CI രാജൻ പണിക്കർ
SI സത്യജിത്ത് എന്നിവരടങ്ങുന്ന ടീം കേസന്വേഷണ ചുമതല ഏറ്റെടുത്തു.”

വിഷ്ണു പ്രസാദ്‌ സഹപ്രവർത്തകരോട് പറഞ്ഞു..
വലിയ തലവേദന നല്ക്കുന്ന കേസാണിത്..

5 കൊലപാതകളുടെ ചുരുൾ അഴിയ്ക്കുന്നതിനൊപ്പം നാട്ടിൽ കാണപ്പെട്ടു എന്നു പറയുന്ന ആ സ്ത്രി രൂപത്തെയും നമ്മക്കു കണ്ടെത്തണം.

“ജനങ്ങൾക്ക് ഭയം നല്കിയ ആ രൂപതന്നെയാണോ ഈ കൊലപാതകം നടത്തിയിരിക്കുക?

അതോ വെറുമൊരു ഡമ്മിയായി ആ രൂപം ജനങ്ങൾക്കിടയിലെയ്ക്കു വരുന്നതാണോ?

ഈ സമയത്ത് യഥാർത്ഥ കൊലയാളി കൊലപാതകങ്ങൾ നടത്തുന്നതാണോ?

“SP വിഷ്ണുപ്രസാദിൻ്റെ നേതൃത്വത്തിലുള്ള സംഘം നരിതൊട്ടിയിൽ എത്തുകയും അവിടെ നിന്ന് വിവരങ്ങൾ ശേഖരിയ്ക്കാൻ തുടങ്ങി.. ”

“നാട്ടുക്കാരുടെ ഭയം വിഷ്ണുപ്രസാദിനും സംഘത്തിനും മനസ്സിലാക്കാൻ കഴിഞ്ഞു.. ”

“മരിച്ച അഞ്ചു പേരുടെയും വീടുകളിൽ പോയി കൃത്യമായ വിവരശേഖരണം നടത്തി.”

‘സഹപ്രവർത്തകരോട് വിഷ്ണുപ്രസാദ് പറഞ്ഞു ‘

“മരിച്ചവരിൽ വാർഡു മെമ്പർ മുതൽ വ്യവസായി വരെ ഉൾപ്പെടുന്നു.. ”

“ഒരാൾ ഒഴികെ ബാക്കി 4 പേരും സമൂഹത്തിൽ ഉന്നതമായ സ്ഥാനമുള്ളവർ.”

“സ്വദേശത്തും വിദേശത്തും വ്യവസായുള്ള ജോയി തോമസ്.
മുൻ എം.പി ഈപ്പൻമാനുവലിൻ്റെ വിശ്വസ്ഥനായ
വർക്കി പോൾ, ജോയി തോമസ് ഡ്രൈവർ സുഭാഷ്
പഞ്ചായത്ത് മെമ്പർ ക്യഷ്ണ പണിക്കർ..
കൂലി പണിക്കരാനായ ഗോപലൻ എന്നിവരാണ് കൊല്ലപ്പെട്ടിരിയ്ക്കുന്നത്..”

“ജോയി തോമസും സുഭാഷും കൊലപ്പെട്ടത് ഒരേ ദിവസമാണ് അതും പുലർച്ചേ 4 നും 5 നും ഇടയിൽ.”

”ജോയി തോമസ് എയർപോർട്ടിലേയ്ക്കു പോകുമ്പോഴാണ് ഇരുവരും കൊല്ലപ്പെടുന്നത്…”

“ഒരു
വിവാഹ വീട്ടിൽ നിന്ന് മദ്യപിച്ചു..
ഒന്നിച്ചു
വീട്ടിലേയ്ക്കു പോകുമ്പോഴാണ്
ഗോപലനും കൃഷ്ണ പണിക്കരും കൊലപ്പെടുന്നത് അത് രാത്രി 12.30 നും 1 നും ഇടയിൽ.. ”

“എന്നാൽ വർക്കി പോളിനെ കൊലപ്പെടുന്നതിന് മുമ്പ് കാണാനില്ലായിരുന്നു. ”

“അയാളുടെ തിരോധാനം അന്വേഷിച്ച
പോലിസിന്
അയാളുടെ മൃതദേഹമാണ് കണ്ടെത്താൻ കഴിഞ്ഞത്..”

“ഈ അഞ്ചു കൊലപാതകവും ഒരേ രീതിയിലാണ് ചെയ്തിരിക്കുന്നത് കഴുത്തിൽ ഉണ്ടായ മാരകമായ മുറിവ്. ”

“എല്ലാ മൃതദേഹത്തിലും ‘D’ എന്ന് എഴുതിയിരിക്കുന്നു. ”

“എന്താണ് ഈ ‘D’ എന്നു കണ്ടെത്തണം.. ”

“നാട്ടുക്കാർ സംശയ്ക്കുന്നപ്പോലെ ഇനി പ്രേതമാണെങ്കിൽ ഇനിയും കൊലപാതകങ്ങൾ റിപ്പോർട്ടു ചെയ്യപ്പെടാം.”

“പക്ഷേ ഈ കാലഘട്ടത്തിലും പ്രേതമുണ്ടെന്നു വിശ്വസിക്കാൻ കഴിയുന്നില്ല…”

“CI രാജൻ പണിക്കർ പറഞ്ഞു സർ
ഈ ലോകത്ത് പോസ്റ്റീവ് ശക്ത്തിയുണ്ടെങ്കിൽ നെഗറ്റീവ് ഗക്ത്തിയുമുണ്ട്… ”

“ടാപ്പിംങ്ങ് ജോലിയ്ക്കു പോയവർ നുണ പറയുന്നതാകുമോ?
അതുപ്പോലെ തന്നെ ഒരു സ്ത്രീരൂപത്തെ കണ്ടതായി സ്ത്രികളും കുട്ടികളും പറയുന്നു..
‘D’ എന്നതുകൊണ്ട് ‘Devil’ എന്നാണോ ഉദ്ദേശിക്കുന്നത്?

“കൊലയാളി മനുഷ്യനല്ലങ്കിൽ, അദൃശ്യ ശക്ത്തിയാണങ്കിൽ ഈ കേസിൻ്റെ കാണാപ്പുറങ്ങൾ നമ്മുക്ക് എങ്ങനെ കണ്ടെത്താൻ കഴിയും…?

“കൊലപാതകത്തിനപ്പുറം ഒരു നാടിനെ മുഴുവൻ ഭീതിലാക്കാൻ കഴിഞ്ഞിരിക്കുന്നു.. ”

“ഉത്തരം കിട്ടാത്ത നിരവധി ചോദ്യകളാണ് നമ്മുക്ക് മുന്നിലുള്ളത്…”

“ഒരു പക്ഷേ നമ്മുടെ നീക്കങ്ങൾ വരെ മനസ്സിലാക്കാൻ കഴിയുന്ന ആ അദൃശ്യ ശക്ത്തിയിൽ നിന്ന് നമ്മുക്ക് എങ്ങനെ ഈ നാടിനെ സംരക്ഷിക്കാൻ കഴിയും..”

‘അതെ രാജൻ പണിക്കർ ഉന്നയിച്ച പറഞ്ഞ കാര്യങ്ങൾ വിലപ്പെട്ടതാണ്..

“മരിച്ചവരിൽ ഏറ്റവും ദുരിതമനുഭവിക്കുന്നത് ഗോപൻ്റെ കുടുംബമാണ് ആ കുടുംബത്തിൻ്റെ ഏക ആശ്രയമായിരുന്നു അയാൾ.. അടുത്ത മാസമായിരുന്നു അയാളുടെ മകളുടെ വിവാഹം… ”

“ഇനി കൊലയാളി പ്രേതമാണെങ്കിലും ഈ കൊലപാതകങ്ങൾ നടത്താൻ
ഒരു കാരണം കാണില്ലേ..?

“ചിലപ്പോൾ ഈ ‘D’ തന്നെ അതിൻ്റെ സുചനയാണെങ്കിലോ?

‘D’ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്താണെന്നും നമ്മുക്ക് കണ്ടെത്താൻ കഴിഞ്ഞാൽ ഈ കൊലപാതകിയിലേയ്ക്കു നമ്മുടെ അന്വേഷണം വേഗത്തിൽ എത്തിക്കാനും കഴിയും…

“ഈ 5 പേരിൽ മറഞ്ഞിരിക്കുന്ന എന്തോ ഒരു ദൂതകാലമുണ്ട് ആ ദൂത കാലത്തിലേയ്ക്കു സഞ്ചരിച്ചാൽ നമ്മുക്ക് ഈ ‘D’എന്താണെന്നു കണ്ടെത്താൻ കഴിഞ്ഞേയ്ക്കാം… ”

“ഒരു പക്ഷേ
മുന്നോട്ടു യാത്രയിൽ നമ്മളും ആക്രമിയ്ക്കപ്പെട്ടേയ്ക്കാം.. ”

“ബാല്യകാലത്തിൽ ഒത്തിരി പേടിപ്പിച്ച
മുത്തശ്ശി കഥകളിൽ കേട്ടിട്ടുള്ള പ്രേത കഥകൾ.. ഈ കാലഘട്ടത്തിൽ വെറും തമാശയായാണ് തോന്നിയിരുന്നത്..”

“പക്ഷേ ഈ നാട്ടിലെ ജനങ്ങളുടെ ഭയം കാണുമ്പോൾ മുത്തശ്ശി കഥകൾ കേട്ടു ഭയന്ന എൻ്റെ ബാല്യത്തിലേയ്ക്കു എൻ്റെ ഓർമ്മകൾ സഞ്ചരിച്ചിരിക്കുന്നു.. ”

“പ്രതികാര ദാഹിയായ ആ രക്തരക്ഷസ്സിനു മുന്നിൽ നമ്മുടെ ചെറുത്തു നിലപ്പും, കണ്ടെത്തലുകളും എത്രകണ്ട് വിജയ്ക്കും?
…………………………………………………………………..

“വിഷ്ണു പ്രസാദിൻ്റെ സംഘവും അന്വേഷണം ഊർജീതമാക്കി നാട്ടുക്കാരിൽ ചിലർ വീണ്ടും ആ സ്ത്രി രൂപത്തെ കണ്ടതായി പറയുകയുണ്ടായി.. ”

“പ്രത്യക്ഷത്തിൽ കൊലപ്പെട്ട 5 പേരിലും കുറ്റങ്ങളൊന്നും റിപ്പോർട്ടു ചെയ്തതായി അറിയാൻ കഴിഞ്ഞിട്ടില്ല.”

“ഈ അഞ്ചുപേരും തമ്മിൽ വലിയ അടുപ്പമുള്ളതായി കണ്ടെത്താനും കഴിഞ്ഞാട്ടില്ല.”

പിന്നെ എങ്ങനെയാണ്..
ഈ അഞ്ചു പേരും ഒരേ രീതിയിൽ കൊല്ലപ്പെട്ടത്?
…………………………………………………………………

“കേസിൻ്റെ ചർച്ചകൾ സഹപ്രവർത്തകരുമായി ചർച്ച ചെയ്തതിന് ശേഷം വളരെ വൈകി തൻ്റെ വീട്ടിലേയ്ക്കു മടങ്ങിയ വിഷ്ണു പ്രസാദ് തൻ്റെ വാഹനത്തിന് മുന്നിൽ ഒരു സ്ത്രി രൂപം മിന്നി മായുന്നത് കണ്ടു.. ”

നാട്ടുക്കാർ പറഞ്ഞ ആ സ്ത്രി രൂപം ഇതാകുമോ?

“തൻ്റെ വാഹനം നിറുത്തി വാഹനത്തിന് പുറത്തിറങ്ങി ആ സ്ത്രി രൂപം പോയ വഴിയിലൂടെ നടന്നു.. ”

“പക്ഷേ എവിടെയും അയാൾക്കു കാണാൻ കഴിഞ്ഞില്ല ആ സ്ത്രി രൂപത്തെ..”

“മടങ്ങി വന്നപ്പോൾ തൻ്റെ വണ്ടിയുടെ ഫ്രണ്ട് ഗ്ലാസ്സിൽ ചുവന്ന മഷിയിൽ എന്തോ എഴുതിയിരിക്കുന്നതായി വിഷ്ണു പ്രസാദിനു കാണാൻ കഴിഞ്ഞു.. ”

“നിങ്ങൾ തിരയുന്ന കൊലയാളിയേപ്പറ്റി വിവരം നല്കാൻ പതിനഞ്ചു വർഷം മുമ്പ് നരിതൊട്ടി പോലിസ് സ്റ്റേഷനിലെ SI ആയിരുന്ന ലാൽ സാറിന് നിങ്ങളോട് പറയാൻ കഴിയും..”

“സാർ ഇപ്പോൾ എവിടെയെന്ന് അറിയില്ല.
പക്ഷേ ആ വിവരം നിങ്ങളോട് പറഞ്ഞതിന് ശേഷം അയാളും കൊല്ലപ്പെടും”

“നിങ്ങൾ എത്ര തടഞ്ഞാലും ഇനിയും കൊലപാതകങ്ങളുണ്ടാകും..”

‘ഇത് ഒരു പെണ്ണിൻ്റെ നീതിയാണ്, വിധിയാണ്’

”നിങ്ങളോട് എനിയ്ക്കു പകയില്ല..
പകയുണ്ടായിരുന്നെങ്കിൽ ഈ നിമിഷം നിങ്ങളും കൊല്ലപ്പെട്ടിരിയ്ക്കും ”

നിങ്ങൾ എത്ര തടഞ്ഞാലും ഈ ഗ്രാമത്തിൻ്റെ ഭയം തീരില്ല.

ഇനിയും കൊലപാതങ്ങൾ നടക്കും..

ജനങ്ങൾക്കു പേടി നല്ക്കുന്ന വാർത്തകൾ ഇനിയും തുടർന്നുകൊണ്ടിരിയ്ക്കും..

തടയാൻ നിങ്ങൾക്കു കഴിയില്ല..

ഒരു പക്ഷേ എത്രയന്വേഷിച്ചാലും നിങ്ങൾക്കു ഞാൻ ആരെന്ന് കണ്ടെത്താനും കഴിയില്ല.

തുടരും…

ജോസ്ബിൻ കുര്യാക്കോസ് പോത്തൻ

LEAVE A REPLY

Please enter your comment!
Please enter your name here