Home Latest നോവുന്ന ഇടം നോക്കി കുത്തുന്ന എതിരാളിയെ അങ്ങനെ വിടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല… Part – 22

നോവുന്ന ഇടം നോക്കി കുത്തുന്ന എതിരാളിയെ അങ്ങനെ വിടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല… Part – 22

0

Part – 21 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Minimol Rajeevan

❤️നീ നടന്ന വഴികളിലൂടെ 22❤️

ഫോണിലൂടെ കേട്ട കാര്യത്തിന്റെ ഷോക്കിൽ ആയിരുന്നു അഭി…

അവൻ സ്റ്റീയറിങ്ങിൽ തല ചായ്ച്ചു ഇരുന്നു…

“ഏട്ടാ…എന്തൊക്കെയാ ഇത്.. ആരാ വിളിച്ചത്…എന്തൊക്കെയാ അയാള് പറഞ്ഞത്…എന്താ ഇന്നലെ സംഭവിച്ചത്.. അപ്പു..അവൾക്ക്..”

അനിയുടെ ശബ്ദത്തിൽ ഭയം കലർന്നിരുന്നു….

അഭിയുടെ ഭാഗത്ത് നിന്നും മറുപടി ഒന്നും വന്നില്ല..

“ഏട്ടാ.. ഫോർ ഗോഡ് സേക്..എന്താ ഇന്നലെ നടന്നത്… ഒന്ന് പറയ്…”

അനിയുടെ സ്വരത്തിൽ അക്ഷമ കലർന്നു…

അഭി പതിയെ തല ഉയർത്തി…

അവന്റെ കണ്ണുകളിൽ നീർ തിളക്കം ഉണ്ടായിരുന്നു…

അഭി തലേന്ന് രാത്രി അപ്പുവിന് നേരെ ഉണ്ടായ ആക്രമണത്തെ കുറിച്ച് അവനോടു പറഞ്ഞൂ.

“എന്നിട്ട് ഏട്ടൻ എന്താ ഇന്നലെ തന്നെ പറയാതെ ഇരുന്നത്… ചെ….”

അനി തല കുടഞ്ഞു .

“ആദ്യം ഞാനും കരുതിയത് എന്റെ തോന്നൽ ആകും എന്നാണ്… പക്ഷേ അതല്ല അനി… ആരോ ഉണ്ടു..ഞാൻ അത് വ്യക്തമായി കണ്ടതാണ്….ഇരുളിൽ മറഞ്ഞ ഒരു രൂപം…അപ്പുവിന്റെ മുന്നിൽ ഞാൻ അത് പ്രകടിപ്പിച്ചില്ല എന്ന് മാത്രം…”.

അഭി കിതച്ചു കൊണ്ട് പറഞ്ഞു…

അവന്റെ കണ്ണുകൾ ചുവന്നു…

“എന്നാലും അപ്പോ തന്നെ അറിഞ്ഞിരുന്നു എങ്കിൽ… നമ്മുടെ വീട്ടിലെ പെണ്ണിനെ അപകടപ്പെടുത്താൻ നോക്കിയവനെ ഒരു പാഠം പഠിപ്പിക്കാൻ പറ്റിയേനെ…”

അനി നിരാശയോടെ പറഞ്ഞു..

“അന്നേരം എല്ലാവരുടെയും സന്തോഷം കളയണ്ട എന്നെ ഞാൻ ഉദ്ദേശിച്ചുള്ളൂ അനി…പക്ഷേ ഇനി ഇത് ഞാൻ വിടാൻ ഉദ്ദേശിച്ചിട്ടില്ല .. നോവുന്ന ഇടം നോക്കി കുത്തുന്ന എതിരാളിയെ അങ്ങനെ വിടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല…”

അഭി മുഷ്ടി ചുരുട്ടി സ്റീരിങ്ങിൽ ആഞ്ഞ് ഇടിച്ചു…

“അല്ല ഏട്ടാ…. നമുക്ക് സിസിടിവി വിഷ്വൽസ് ഒന്നു നോക്കിയാലോ… വീട്ടില് ഉണ്ടല്ലോ…എന്തേലും ക്ലൂ കിട്ടിയാലോ…”

അനി പെട്ടെന്ന് ചോദിച്ചു..

“ശരിയാണല്ലോ… ഈ തിരക്കിന് ഇടയിൽ അതു ഞാൻ മറന്നു… വീട്ടിൽ എത്തട്ടെ ആദ്യം…”

അഭി ആവേശത്തോടെ പറഞ്ഞു കൊണ്ട് വണ്ടി സ്റ്റാർട്ട് ആക്കി…

*********

ഓഫീസിനുള്ളിൽ കേറിയ ഉടനെ സ്വാതി സ്വന്തം ക്യാബിനിൽ പോയി…

ഫോൺ എടുത്തു അവള് നമ്പർ ഡയൽ ചെയ്തു…

“ഹലോ വാവേ… നീ എത്തിയോ അവിടെ…”.
വിവേകിന്റെ സ്വരം ഉയർന്നു..

“യെസ് ഏട്ടാ… താങ്ക് യു….ഏട്ടാ…”

അവള് പുഞ്ചിരിയോടെ പറഞ്ഞു…

മറുവശത്ത് നിന്നും പൊട്ടിച്ചിരി ഉയർന്നു…

“ഏട്ടാ… കളിയക്കല്ലെ….”

സ്വാതി പരിഭവത്തോടെ പറഞ്ഞു..

“അല്ലാതെ പിന്നെ.. പ്രേമവും വേണ്ട… പയ്യനും വേണ്ട… എന്നൊക്കെ പറഞ്ഞ എന്റെ കുഞ്ഞു അനിയത്തി ഇത്ര പെട്ടെന്ന് ഫ്ലാറ്റ് ആയി പോയി എന്ന് കേട്ടാൽ പിന്നെ ചിരിക്കാതെ ഇരിക്കാൻ പറ്റുമോ..”

വിവേക് ചെറുചിരിയോടെ പറഞ്ഞു…

“ദേ ഏട്ടാ… വീണ്ടും കളിയാക്കല്ലെ… പ്ലീസ്…. ഏട്ടൻ എപ്പഴാ ഇങ്ങോട്ട് വരുന്നത്… അതോ ഞാൻ തനിച്ച് വീട്ടിലേക്ക് പോകണോ…”

സ്വാതി പരിഭവം പറഞ്ഞു…

“ദേ.. ഒരു 5 മിനുട്ട്… അപ്പോഴേക്ക് ഞാൻ എത്തും… അഭിയുടെ കൂടെ നിന്നെ പറഞ്ഞു വിട്ടത് തന്നെ ഞാൻ ചെയ്ത കള്ളത്തരം അല്ലെടി മോളെ… അപ്പോ പിന്നെ ഞാൻ പിന്നാലെ തന്നെ വന്നാൽ അവന് സംശയം തോന്നിയാലോ…അതാണ്.. ”

വിവേകിന്റെ സ്വരത്തിൽ കുറ്റബോധം നിറഞ്ഞു…

“എന്റെ ഏട്ടാ..നല്ലൊരു കാര്യത്തിന് വേണ്ടിയല്ലേ കള്ളം പറഞ്ഞത്… അതിനു ഇങ്ങനെ ഡൗൺ ആവല്ലെ…. പെട്ടെന്ന് വാ…ഞാൻ കാത്തിരിക്കുന്നു….”

സ്വാതി പറഞ്ഞു…

“ശരി വാവേ..നീ റെഡി ആയി നിന്നോ… നമുക്ക് ഒരുമിച്ച് പോകാം…”

വിവേക് അതും പറഞ്ഞു കോൾ കട്ട് ചെയ്തു…

“പാവം ഏട്ടൻ…”

സ്വാതി പുഞ്ചിരിയോടെ ഫോണിലേക്ക് നോക്കി…

********

ദേവ് ലീവ് എടുത്തു പാറുവിനു അരികിൽ ഇരിക്കാം എന്ന് പറഞ്ഞിട്ടും അവള് തന്നെ അവനെ നിർബന്ധിച്ച് ഡ്യൂട്ടിക്ക് പറഞ്ഞു അയച്ചു…

ഹോസ്പിറ്റലിൽ സ്വന്തം കൺൽറ്റേഷൻ റൂമിൽ ഇരുന്നിട്ടും അവന് സ്വസ്ഥത ഉണ്ടായിരുന്നില്ല…

ഇടയ്ക്ക് ഇടയ്ക്ക് അവൻ അവളെ വിളിച്ചു കൊണ്ട് ഇരുന്നു..

ദേവ് ഫോൺ എടുത്തു പാറുവിന്റെ നമ്പർ ഡയൽ ചെയ്തു…

“ന്റെ ദേവാ…നിനക്ക് ഇതെന്താ…”

മറുവശത്ത് നിന്നും അമ്മയുടെ സ്വരം ആണ് വന്നത്…

“ഇതെന്താ അമ്മ ഫോൺ എടുത്തത്… പാറു എവിടെ അമ്മ…”

അവൻ വേവലാതി നിറഞ്ഞ സ്വരത്തിൽ ചോദിച്ചു…

“എന്റെ ദേവാ.. മോള് ദാ ഇപ്പൊ ഒന്ന് മയങ്ങി… നീ ഇന്ന് എത്ര പ്രാവശ്യം വിളിച്ചു എന്ന് വല്ല ബോധവും ഉണ്ടോ…. അവൾക്ക് ആകെ ക്ഷീണം ആയി…”

മഹേശ്വരിയുടെ സ്വരത്തിൽ ദേഷ്യം കലർന്നു…

“എന്തേ ക്ഷീണം…ഞാൻ വരണോ അമ്മാ
..”

അവൻ പെട്ടെന്ന് ചോദിച്ചു…

“ദേ.. മോൻ ആണെന്ന് ഒന്നും നോക്കില്ല ഞാൻ… നീ ആദ്യം ഈ ഫോൺ വിളി ഒന്ന് നിർത്തൂ…അവൾക്ക് ഈ സമയത്ത് ഫോൺ അധികം ഉപയോഗിക്കരുത് എന്ന് അറിയാലോ…”

അമ്മയുടെ സ്വരത്തിൽ ശാസന നിറഞ്ഞതും ദേവ് ചമ്മലോടെ ഫോൺ കട്ട് ആക്കി…

കണ്ണുകൾക്ക് മീതെ കൈ വച്ചു അവൻ സീറ്റിലേക്ക് മലർന്നു കിടന്നു…

മനസ്സിൽ മുഴുവൻ പാറു ആണ്…

അവൾക്കും കുഞ്ഞുങ്ങൾക്കും എന്തെങ്കിലും സംഭവിച്ചാൽ…

ആ ഓർമയിൽ തന്നെ ദേവിന്റെ മുഖം വലിഞ്ഞു മുറുകി…

“നീ എന്താ ദേവ് ഇന്ന് രോഗികളെ ഒന്നും നോക്കാതെ ഇരുന്നത്…”

ഡോർ തുറന്നു അകത്തേക്ക് വന്ന ഭദ്രൻ ചോദിച്ചു…

ദേവ് അപ്പോഴും ചിന്തയിൽ ആയിരുന്നു…

“ദേവ്….”

ഭദ്രൻ അവന്റെ നേരെ കൈ വീശി കാണിച്ചു..

“ആഹ്…നീ എപ്പൊ വന്നു… ഞാൻ അറിഞ്ഞില്ല..”

ദേവ് മുഖം തുടച്ചു കൊണ്ടു ചോദിച്ചു…

“ഞാൻ ഇപ്പൊ വന്നതാണ്..നീ ഇന്നെന്ത ആരെയും നോക്കാൻ വയ്യ എന്ന് പറഞ്ഞത്…”

ഭദ്രൻ അവന് എതിരായി ഇരുന്നു…

“മനസ്സ് ശരിയല്ല ഭദ്ര… എന്റെ പാറു.. മക്കൾ…കണ്ണടച്ചാൽ..കണ്ണ് തുറന്നാൽ… ഒക്കെ അവര് മാത്രമേ ഉള്ളൂ…”

ദേവിന്റെ സ്വരത്തിൽ വേദന കലർന്നു..

“ആ സംഭവം..നീ ഇപ്പോഴും അത് ഓർത്ത് ഇരിക്കുകയാണ് അല്ലെ… വിട്ടു കളയണം ദേവ്… ആരോ പറ്റിക്കാൻ വിളിച്ചത് ആണെങ്കിലോ…”

ഭദ്രൻ സ്വരം താഴ്ത്തി പറഞ്ഞു..

“പറ്റിക്കാൻ ആണെന്ന് നിനക്ക് തോന്നിയോ.. എന്നെ സമാധാനിപ്പിക്കാൻ വെറുതെ പറയണ്ട ഭദ്ര… എനിക്ക് അറിയാം..മറഞ്ഞു ഇരിക്കുന്ന ആ ശത്രു… പക്ഷേ ഒന്നു ഉണ്ടു… എന്റെ ശവത്തിൽ ചവിട്ടി മാത്രമേ അവർക്ക് എന്റെ പെണ്ണിന്റെ അടുത്ത് എത്താൻ പറ്റുള്ളൂ…”

ദേവിന്റെ മുഖത്ത് ക്രോധം നിഴലിച്ചു..

“ദേവ്.. നീ എടുത്തു ചാടാൻ നിക്കണ്ട…”

ഭദ്രൻ അവന്റെ കയ്യിൽ പിടിച്ചു…

“ഇല്ല ഭദ്ര..പക്ഷേ ഇനിയും ഇങ്ങനെ നാറിയ ഒരു കളി വന്നാൽ.. അന്ന് ഒരു പക്ഷെ എന്റെ പ്രതികരണം ഇങ്ങനെ ആവില്ല..”

അവന്റെ സ്വരം മുറുകി…

“മോനെ ദേവ… കോൾ ഡീറ്റെയിൽസ് കിട്ടി…”

വാതിൽ തുറന്നു ഗോപി അകത്തേക്ക് വന്നു..പെട്ടെന്ന് അവിടെ ഭദ്രനെ കണ്ട് അയാള് ഒന്ന് ഞെട്ടി…പിന്നെ കയ്യിൽ ഇരുന്ന പേപ്പർ മറച്ചു പിടിച്ചു..

“അച്ചനെന്താ ഇപ്പോ ഇവിടെ… ഇന്ന് ലീവ് ആണെന്ന് അല്ലെ പറഞ്ഞത്….”

ഭദ്രൻ സംശയത്തോടെ പറഞ്ഞു..

“അത്..ഞാൻ…”

ഗോപി എന്ത് പറയണം എന്ന് അറിയാതെ ദേവിനേ നോക്കി…

“അമ്മാവൻ വാ.. ഇരിക്ക്… ഭദ്രന് അറിയാം…”

ദേവ് അയാളോട് പറഞ്ഞു..

“എന്താ കാര്യം.. രണ്ടാളും എന്താ മറച്ചു പിടിക്കുന്നത്…”

ഭദ്രൻ സംശയത്തോടെ ചോദിച്ചു..

“അത് ഭദ്ര… എന്നെ വിളിച്ച ആ നമ്പർ… അതിന്റെ ഡീറ്റെയിൽസ് എടുക്കാൻ ഞാൻ ആണ് അങ്കിളിനോട് പറഞ്ഞത്…”

ദേവ് സ്വരം താഴ്ത്തി…

“ഇതാണ് മോനേ ഡീറ്റെയിൽസ്…”

ഗോപി കയ്യിൽ ഇരുന്ന പേപ്പർ അവന് നേരെ നീട്ടി…

ദേവിന്റെ മിഴികൾ ആകാംഷയോടെ അതിലൂടെ ഓടി പാഞ്ഞു…

പക്ഷേ പെട്ടെന്ന് തന്നെ അവൻ ആ പേപ്പർ വലിച്ചു എറിഞ്ഞു..

“ഡാം ഇട്….”

അവൻ പിറുപിറുത്തു..

“എന്താ ദേവ്..എന്താ അതിൽ… ആരാ അത്…”

ഭദ്രൻ ആ പേപ്പർ കുനിഞ്ഞു എടുത്തു…

“അതിൽ ഒന്നുമില്ല ഭദ്ര… അതൊരു ഫെയിക് ഐഡിയില്‌ നിന്നും എടുത്ത സിം ആണ്….. നമ്മുടെ കൊച്ചിയിലും തിരുവനന്തപുരത്തും എന്നും വേണ്ട മിക്ക സ്ഥലങ്ങളിലും ഇപ്പൊ ഇത് പോലെ സിം കിട്ടും… വലിയൊരു റാക്കറ്റ് തന്നെ ഉണ്ടു ഇതിന്റെ ഒക്കെ പിന്നിൽ… പെൺവാണിഭം മുതൽ തീവ്രവാദം വരെ കൊഴുത്തു പോകുന്നത് ഇതൊക്കെ കൊണ്ടാണ്…”

ദേവ് ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി…

“സോ അവരെ ട്രാക്ക് ചെയ്യാൻ ഒരു വഴിയും ഇല്ലെന്ന് ആണോ നീ പറയുന്നത്…”

ഭദ്രൻ ചോദിച്ചു…

“യെസ്…ഇതിന്റെ പിന്നാലെ പോയാലും നമ്മൾ എത്തുന്നത് തെറ്റായ വഴിയിൽ ആകും… നോ യൂസ്‌…”

ഗോപിയുടെ സ്വരത്തിൽ നിരാശ പടർന്നു…

“വെയിറ്റ് ചെയ്യാം…എന്തേലും തുമ്പ് കിട്ടാതെ ഇരിക്കില്ല… സത്യത്തിന്റെ ഒരു വാതിൽ എങ്കിലും തുറക്കാതെ ഇരിക്കില്ല…എന്തെങ്കിലും ഒരു തെളിവ് കാണും…”

ദേവ് എന്തോ ആലോചിച്ചു കൊണ്ടു പറഞ്ഞു..

**********

അഭിയുടെ കാർ വേഗത്തിൽ മംഗലത്ത് വീടിന്റെ മുറ്റത്തേക്ക് വന്നു…

“അനി ഞാൻ സിസിടിവി ദൃശ്യങ്ങൾ ഒന്ന് നോക്കട്ടെ… നീ കാർ ലോക് ചെയ്തിട്ട് വാ…”

അഭി അവന്റെ നേരെ കീ എറിഞ്ഞു കൊടുത്ത് കൊണ്ട് അകത്തേക്ക് നടന്നു…

“അമ്മ എവിടെ മുത്തശ്ശി..”

ഉമ്മറത്ത് ഇരുന്ന ദേവകിയമ്മയോട് അവൻ ചോദിച്ചു..

“എന്റെ കുട്ടി…അവര് കരുണാലയത്തിൽ പോയില്ലേ… രാവിലെ പറഞ്ഞിരുന്നല്ലോ നിന്നോട്…”

മുത്തശ്ശി പറഞ്ഞു..

“അഹ്‌…ഞാൻ അത് മറന്നു…”

അഭി നിരാശയോടെ പറഞ്ഞു…

“ആഹ്.. ഇനിയിപ്പോ കുട്ടി ചെന്ന് ഫ്രഷ് ആയി വല്ലതും കഴിക്കാൻ നോക്ക്.. അവളു ഇല്ലന്ന് കരുതി രണ്ടാളും പതിവ് ഒന്നും മുടക്കാൻ നിക്കണ്ട..കേട്ടല്ലോ…”

മുത്തശ്ശി സ്നേഹത്തോടെ പറഞ്ഞു…

“ശരി മുത്തശ്ശി…ഞാൻ ഫ്രഷ് ആയി വരാം…”

അവൻ അകത്തേക്ക് നടന്നു കൊണ്ട് പറഞ്ഞു…

സിസിടിവി റൂമിലേക്ക് നടക്കുമ്പോൾ അവന്റെ കാലുകൾ ഓടുകയായിരുന്നു….

അവൻ ഫൂട്ടേജ് ഉള്ളത് തുറന്നു വന്നപ്പോഴേക്കും അനിയും ഓടി വന്നു..

“വല്ലതും കിട്ടിയോ ഏട്ടാ..”

അവൻ ആകാംഷയോടെ ചോദിച്ചു..

“വെയിറ്റ്… നോക്കട്ടെ….”

അഭി തലേന്നത്തെ വിഷ്വൽ കണക്ട് ചെയ്ത് കൊണ്ട് പിറുപിറുത്തു…

“സീ അനി… ഇത് നോക്ക്….”

അഭിയുടെ സ്വരം വിറച്ചു…

അനി സ്ക്രീനിലേക്ക് നോക്കി…

കറുത്ത ഒരു രൂപം മതിൽ ചാടുന്നു.. അതും ഒരു അഭ്യാസിയെ പോലെ…. മുഖം വ്യക്തമല്ല..ശരീരം മറയ്ക്കുന്ന രീതിയിൽ കരുത്ത ഡ്രസ്സ് ആണ്… തലയിൽ കൂടി ഒരു കറുത്ത തൊപ്പി ഉണ്ടു…

അയാള് അകത്തേക്ക് കടക്കുന്നു… പതിയെ പിൻവശത്തേക്ക് നീങ്ങുന്നു…

ആ ഭാഗത്ത് സിസിടിവി ഇല്ല…

അല്പസമയം കഴിഞ്ഞ് അയാള് വേഗത്തിൽ വന്നപോലെ തിരിച്ച് പോകുന്നു…

“എന്നാലും…അന്നേരം അത്രയും സെക്യൂരിറ്റിയുടെ കണ്ണ് വെട്ടിച്ച് എങ്ങനെ അയാള് ഉള്ളിൽ കടന്നു ഏട്ടാ… കൃഷ്ണേട്ടൻ പോലും അയാളെ കണ്ടില്ലല്ലോ…”

അനി അൽഭുതത്തോടെ പറഞ്ഞു..

“ഇന്നലെ സെക്യൂരിറ്റി രണ്ടാളും ലീവ് ആണ് അനി… അവർക്ക് മുത്തച്ഛൻ ലീവ് കൊടുത്തിരുന്നു…പിന്നെ ഇന്നലെ ബർത്ത് ഡേ ആഘോഷം ആയത് കൊണ്ട് കൃഷ്ണേട്ടൻ അകത്തു ആയിരുന്നല്ലോ…”

അഭി വിഷ്വൽസ് വീണ്ടും നോക്കി കൊണ്ട് പറഞ്ഞു…

“അപ്പോ ഈ കാര്യം ഒക്കെ അറിയുന്ന ആരോ ഒരാൾ ആവും അല്ലെ അത്…”

അനി പറഞ്ഞു..
“ആവാം…. ബട്.. നീ ഒരു കാര്യം ശ്രദ്ധിച്ചോ അനി…. ”

അഭി അമ്പരപ്പോടെ അവനോടു പറഞ്ഞു..

“എന്താ ഏട്ടാ…”

അനി അവനെ നോക്കി..

“നീ അയാളുടെ നടത്തം ശ്രദ്ധിച്ചോ… അതിൽ ഒരു മാൻലി ടച്ച് തോന്നുന്നുണ്ടോ നിനക്ക്…”

അഭി സംശയത്തോടെ ചോദിച്ചു…

“ശരിയാണല്ലോ ഏട്ടാ… ഇതൊരു മാൻലി ടച്ച് അല്ല.. ശരിക്കും ഒരു പെണ്ണ് നടക്കുന്നത് പോലെ… യെസ്… പെണ്ണ് തന്നെ…”

അനി വായ പൊളിച്ചു നിന്ന് പോയി…

“അതായത് വന്നത് പുരുഷൻ ആവാം.. പക്ഷേ അതൊരു സ്ത്രീ ആകാൻ ഉള്ള സാധ്യത കൂടുതൽ ആണ്… നടത്തത്തിൽ സ്ത്രൈണത ഉണ്ടു..”

അഭി ഉറപ്പിച്ചു പറഞ്ഞു..

“പക്ഷേ ഏട്ടാ… ഇത്രയും വലിയ മതിൽ ഒക്കെ ഇത്രയും ഈസി ആയി ചാടി കടക്കുന്ന പെണ്ണ്… അമ്പോ…”

അനി അതിശയത്തോടെ അവനെ നോക്കി…

“പ്രൊഫഷണൽ കില്ലേഴ്സ് ഒക്കെ ഇങ്ങനെ ആണ് അനി… എല്ലാ അടവും പഠിച്ച ആൾക്കാര് ആവും.. പക്ഷേ ഇന്ന് വന്ന ഫോൺ കോൾ… അതൊരു പുരുഷൻ ആണ്.. എന്ത് കൊണ്ട് അവര് ഇങ്ങനെ ഒരു കാര്യത്തിന് ഒരു സ്ത്രീയെ തിരഞ്ഞു എടുക്കണം…”

അഭി തല കുടഞ്ഞു…

“റിലാക്സ് ഏട്ടാ…നമുക്ക് നോക്കാം…. റിലാക്സ്…”

അനി അവന്റെ തോളിൽ തട്ടി..

അഭിയുടെ നെറ്റിയിൽ കൂടി വിയർപ്പ് ഒലിച്ച് ഇറങ്ങി…

സംശയത്തിൽ അവന്റെ കണ്ണുകൾ കുറുകി…

*******

“ഏട്ടനെ ഞാൻ ഇന്ന് ബുദ്ധിമുട്ടിച്ചു അല്ലെ…സോറി ഏട്ടാ…”

വിവേകിന്റെ നെഞ്ചിലേക്ക് ചാഞ്ഞു കൊണ്ട് സ്വാതി പറഞ്ഞു…

“സാരമില്ല വാവേ..എനിക്ക് നീയല്ലേ ഉള്ളൂ.. വേറെ ആർക്ക് വേണ്ടിയ ഏട്ടൻ കള്ളം പറയേണ്ടത്…”

വിവേക് അവളുടെ തലയിൽ തഴുകി കൊണ്ട് അവളെ ആശ്വസിപ്പിച്ചു…

കാർ വലിയൊരു ബംഗ്ലാവിന്റെ അകത്തേക്ക് പ്രവേശിച്ചു…

“നമ്മളെ ഒരുമിച്ച് കാണുമ്പോ ഇവിടെ ഒരാൾക്ക് ഭയങ്കര സന്തോഷം ആവും അല്ലെ ഏട്ടാ…”

സ്വാതി ആഹ്ലാദത്തോടെ പറഞ്ഞു…

“യെസ്.. ഷി വിൽ ബി ഹാപ്പി…”

വിവേകിന്റെ മുഖത്ത് പുഞ്ചിരി വിടർന്നു…

“കം..നമുക്ക് ഒരുമിച്ച് ഒരു സർപ്രൈസ് കൊടുക്കണം… കം…”

സ്വാതി അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി…

മനോഹരമായി സജ്ജീകരിച്ച ഒരു വീട് ആയിരുന്നു അത്…

സ്വാതിയുടെ കണ്ണുകൾ ലിവിംഗ് റൂമിലേ ചുവരുകളിൽ കൂടി ഓടി നടന്നു…

അവളുടെ കണ്ണുകൾ നിറഞ്ഞു…

“സർ…അമ്മ അകത്തു ഉണ്ടു
… കിച്ചണിൽ ആണ്…”

ഒരു സർവെന്റ് തല താഴ്ത്തി കൊണ്ട് പറഞ്ഞു..

“നി…”

വിവേക് എന്തോ പറയാൻ ആഞ്ഞതും പിറകിൽ നിന്നും മറ്റൊരു ശബ്ദം ഉയർന്നു…

“കണ്ണാ..വേണ്ടാ.. അവരെ കുറ്റം പറയണ്ട….”

“അരുന്ധതി അമ്മ….”

സർവൻറ് അവരെ നന്ദിയോടെ നോക്കി കൊണ്ട് പിറുപിറുത്തു…

“അമ്മ…”

വിവേകിന്റെ സ്വരം ഇടറി..

“അമ്മകുട്ടി….”

സ്വാതി വർധിച്ച സന്തോഷത്തോടെ അവർക്ക് അരികിലേക്ക് ഓടി….

അരുന്ധതി ഇരുന്ന വീൽചെയറിൽ ആയിരുന്നു വിവേകിന്റെ നോട്ടം പാളി വീണത്…

എന്തെന്ന് അറിയാതെ അവന്റെ കണ്ണുകൾ നിറഞ്ഞു…

(തുടരും)

©Minimol M

(കഥ ലാഗ് ആവുന്നത് അല്ല.. എനിക്ക് ഓരോ മുക്കും മൂലയും പറഞ്ഞു പോകണം..എല്ലാം തമ്മിൽ ബന്ധം ഉണ്ടു.. ഹരി ഫാൻസ്.. വരുന്ന പാർട്ടില്‌ ഹരിയും രുദ്രയും ഒക്കെ വരും.. അവരെ മറന്നത് അല്ല…എല്ലാവരെയും കോർത്ത് ഇണക്കി എഴുതാൻ നല്ല ബുദ്ധിമുട്ട് ആണ്…😁.. പേടിക്കണ്ട.. എല്ലാവർക്കും ഞാൻ സ്പേസ് കൊടുക്കും… കഥ ഗസ്സ്‌ ചെയ്യാൻ സമ്മതിക്കില്ല ഞാൻ..😂😂 വില്ലനോ വില്ലത്തിയോ… നിങ്ങള് തീരുമാനിക്ക്… ട്വിസ്റ്റ് വന്നു കൊണ്ടേ ഇരിക്കും.. ഇത് റിയൽ സ്റ്റോറി ആണോ എന്നു ചോദിച്ചു ഒരാള്.. അങ്ങനെ അല്ലട്ടോ… അപൂർവരാഗവും നീ നടന്ന വഴികളിലൂടെ യും സാങ്കൽപ്പികം മാത്രമാണ്..അമല റിയലിസ്റ്റിക് ആണ്.. ജീവിത കഥ തന്നെയാണ്… വരുന്ന കഥകൾ ഒക്കെ റിയൽ കഥകൾ ആവും..🙂 അത് എഴുതാൻ അത്യാവശ്യം നല്ലൊരു ബ്രേക്ക് എടുക്കാൻ ആണ് തീരുമാനം.. കഥ നിർത്തി പോകുന്നത് അല്ല… നീ നടന്ന വഴികളിലൂടെ കഴിഞ്ഞാൽ പതിയെ അടുത്ത സ്റ്റോറി എഴുതി കമ്പ്ലീറ്റ് ആയിട്ടെ പോസ്റ്റ് ചെയ്യൂ എന്നാണ് പറഞ്ഞത്..
സ്നേഹപൂർവ്വം..❤️)

LEAVE A REPLY

Please enter your comment!
Please enter your name here