Home Latest നിങ്ങളെ എല്ലാരേയും ഞാൻ സ്നേഹിക്കുന്നു. പക്ഷെ ഇനി ഒരു തിരിച്ചു വരവിനു താൻ ഒരുക്കമല്ല… Part...

നിങ്ങളെ എല്ലാരേയും ഞാൻ സ്നേഹിക്കുന്നു. പക്ഷെ ഇനി ഒരു തിരിച്ചു വരവിനു താൻ ഒരുക്കമല്ല… Part – 37

0

Part – 36 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Bushara Mannarkkad

ഇളം തെന്നൽ. ഭാഗം 37

നിറഞ്ഞ പുഞ്ചിരിയോടെ അവൾ തന്റെ തീരുമാനം അവരെ അറിയിച്ചു.
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ഐഷു സമദ് ഹാജിയുടെ മുഖത്തേക്ക് നോക്കി. കുറ്റബോധവും തന്റെ ഒരു മോനോടുള്ള വെറുപ്പും ഒരു മോനോട്‌ തോന്നുന്ന സഹതാപവും തന്റെ തീരുമാനം അറിയാനുള്ള ആകാംഷയും എല്ലാം ആ മുഖത്ത് അവൾക്കു വ്യക്തമായി.

അവൾ അവരോടു പറഞ്ഞു. എനിക്ക് ഇനി ആഗ്രഹം അല്ലാഹുവിലേക്ക് കൂടുതൽ അടുക്കാനും, സ്വന്തം ഉമ്മയെയും ഉപ്പയെയും മരണം വരെ പിരിയാതെ ഇരിക്കാനും ആണ്. വേറെ ഒരു ആഗ്രഹം പോലും ഇനി എന്നിൽ ഇല്ല. മൂന്നു അനിയത്തിമാരെയും കെട്ടിച് വിട്ടാൽ ഒറ്റപ്പെടുന്ന അവസ്ഥ ഉപ്പക്കും ഉമ്മാകും ഉണ്ടാകരുത്. നിങ്ങളെ എല്ലാരേയും ഞാൻ സ്നേഹിക്കുന്നു. പക്ഷെ ഇനി ഒരു തിരിച്ചു വരവിനു താൻ ഒരുക്കമല്ല. അവൾ തീരുമാനം അറിയിച്ചു തിരിഞ്ഞു നടന്നു .

സമദ് ഹാജി അവളെ തിരിച്ചു വിളിച്ചു. മോളെ… ഐഷു തിരിഞ്ഞു നിന്നു. കഷ്ടപ്പാടുകൾ മാത്രം ആണ് മോൾക്ക്‌ എന്റെ വീട്ടിൽ ഉണ്ടായത് എന്നറിയാം. അറിയാൻ ഉപ്പ വൈകിപ്പോയി മോളെ. നീ ഞങ്ങളോട് പൊറുക്കണം. പിന്നെ ഉപ്പാ ഒന്നൂടെ ചോദിക്കുകയാണ്.. മോൾ പറഞ്ഞല്ലോ ഷാനുവിന്റെ കൂടെയുള്ള ഇരുപത് ദിവസത്തെ ജീവിതം. ആ ജീവിതത്തിൽ മോൾക്ക്‌ എന്റെ വീട്ടുകാരുടെ ഭാഗത്തു നിന്നോ എന്റെ മോന്റെ ഭാഗത്തു നിന്നോ എന്തെങ്കിലും ബുദ്ധിമുട്ട് വന്നിട്ടുണ്ടോ.. മറുപടിക്കായി എല്ലാരും അവളെ നോക്കി.

ഇല്ല ഉപ്പാ,, ഒരു നോട്ടം കൊണ്ടു പോലും സ്നേഹമല്ലാതെ ഒന്നും ആരിൽ നിന്നും ഉണ്ടായില്ല. സന്തോഷം മാത്രം ആയിരുന്നു എനിക്ക്, ഞാൻ കാണാത്ത സ്ഥലങ്ങൾ, കാഴ്ചകൾ, അങ്ങനെ എല്ലാം ഷാനുക്ക എന്നേ കാണിച്ചു, ഒരു പാവപ്പെട്ടവളെന്നുള്ള ഒരു വേർതിരിവ് ആ ഭാഗത്ത്‌ നിന്നും എനിക്ക് ഉണ്ടായിട്ടില്ല. ആരും എന്നേ ഉപദ്രവം ചെയ്തില്ല ഉപ്പാ.. സഹിക്കാൻ വയ്യാത്ത ഉപദ്രവം കൊണ്ടല്ല ഞാൻ ഇങ്ങനെ ഒരു തീരുമാനം എടുത്തത്. അവസാനം എനിക്ക് വന്ന വലിയ ബുദ്ധിമുട്ട് പോലും റബ്ബിന്റെ പരീക്ഷണം എന്ന് മാത്രമേ ഞാൻ കരുതിയുള്ളൂ. ഒരുപാട് വിഷമം അതിൽ ഞാൻ അനുഭവിച്ചു എങ്കിലും ഈ വീട്ടിൽ കയറി വന്നു സങ്കടം പറഞ്ഞപ്പോൾ തൊട്ട് പിന്നെ ഞാൻ വിഷമിചിട്ടില്ല. ഇപ്പോൾ എന്റെ മനസ്സിൽ അല്ലാഹുവിലെക് കൂടുതൽ അടുക്കണം എന്നുള്ള ഒരു ചിന്ത മാത്രം ബാക്കിയുള്ളൂ. അവൾ പറഞ്ഞു.

എന്നാൽ നിനക്ക് സ്നേഹം മാത്രം തന്ന നിന്റെ ഇക്കാക് വേണ്ടി നീ വന്നെ പറ്റൂ.നീ വന്നില്ലെങ്കിൽ അവനോടു ഞങ്ങൾ എന്ത് സമാദാനം പറയും, അവൻ ഞങ്ങളെ ഏല്പിച്ചു പോയ നിന്നെ വേണ്ട പോലെ ശ്രദ്ധിച്ചില്ല എന്നുള്ള പേരിൽ ഉമ്മയോടും ഉപ്പയോഡും അവന്ന് തീരാത്ത അലോഗ്യം ആയിരിക്കില്ലേ.. ഉമ്മനെയും ഉപ്പനെയും ഞങ്ങളുടെ മോൻ വെറുക്കില്ലേ മോളെ. ഇന്നലെ തന്നെ എന്റെ പെണ്ണിനെ പറഞ്ഞു വിട്ട നിങ്ങൾ തന്നെ തിരിച്ചു കൊണ്ടു വരണം എന്നുള്ള ഒരു വാചകം മാത്രം പറഞ്ഞു ഫോൺ വെച്ചതാ അവൻ. ഞങ്ങൾ അവനോടു എന്ത് പറയണം.. ഹംസക്കാ.. മോളോട് നിങ്ങൾ ഒന്ന് സംസാരിക്കിൻ..

സൈനുമ്മ കരഞ്ഞു കൊണ്ടു പറഞ്ഞു. മോളെ, അവർ തെറ്റ് ഏറ്റു പറഞ്ഞു വിളിച്ചതല്ലേ.. ഒരു ജീവിതം കൂട്ടി യോചിപ്പിച്ചു കൊണ്ടു പോകുകയാ വേണ്ടത്. ഉപ്പാടെ മോൾ പോണം. അവരുടെ വിഷമം മോളു കാണണം ഹംസക്ക മോളെ നോക്കി പറഞ്ഞു. ഉപ്പാക് ഞാൻ ഈ വീട്ടിൽ ഇങ്ങനെ ഇരിക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ടോ.. അവളുടെ നോട്ടം ദയനീയമായി ഹംസക്കയുടെ കണ്ണുകളിൽ എത്തി. ഹംസക്കയുടെ ഉള്ളം പിടഞ്ഞു. എന്റെ പോന്നു മോളെ,, ഉപ്പാന്റെ മോളുടെ ഇഷ്ടം എങ്ങനെ ആണെങ്കിലും അത് നടക്കട്ടെ.. ഐഷു എല്ലാരേയും നോക്കി പുഞ്ചിരി തൂകി അകത്തേക്കു പോയി.

ശാക്കിറും ഉമ്മയും ഉപ്പയും നിരാശയോടെ നിറഞ്ഞ കണ്ണുകളുമായി എഴുന്നേറ്റു. ഒന്നുകൂടി തിരിഞ്ഞു നോക്കി ഹംസക്കയോടായി പറഞ്ഞു. ഹംസക്കാ.. നിങ്ങൾ ഒന്നുകൂടി മോളെ ഉപദേഷിച്ചു നോക്കണം. അവളുടെ മനസ്സ് മാറി കൂടെ വരും എന്നുള്ള ഒരു മൗന സമ്മതം കിട്ടിയാൽ മതി. ഞങ്ങൾ അപ്പോ തന്നെ വരും. അവർ മടങ്ങി. ഹംസക്ക മോളോട് ഒന്നും പറയാൻ പോയില്ല. അത്രയും സഹിച്ചു എന്റെ പൊന്നുമോൾ. ഇനി അവൾക്കു ഇഷ്ടം ഉണ്ടെങ്കിൽ പോട്ടെ. ഇല്ലെങ്കിൽ അവളെ നിർബന്ധം പിടിച്ചു പറഞ്ഞു വിടാൻ ഞാൻ ഒരുക്കമല്ല. എന്ത് തീരുമാനം എടുക്കണമെന്ന് അവൾക്കു നന്നായി അറിയാം. ഒരാളെയും ബുദ്ധിമുട്ട് ആക്കാൻ ഇഷ്ടപ്പെടുന്നവളല്ല എന്റെ മോൾ.. എന്നിട്ടും അത്രയും താഴ്ന്നു നിന്ന് അവർ വിളിച്ചപ്പോൾ ഇങ്ങനെ ഒരു തീരുമാനം അവൾ പറഞ്ഞെങ്കിൽ, അവൾ എടുത്ത തീരുമാനം തന്നെ ആയിരിക്കും അവൾക്കു നല്ലത്. എല്ലാം ഞാൻ എന്റെ മോൾക്ക്‌ വിട്ടു കൊടുത്തു. എനിക്ക് ഈ വിഷയത്തിൽ ഇനി അപിപ്രായം ഒന്നുമില്ല. ഹംസക്ക ഭാര്യയോട് പറഞ്ഞു. അവരും സമ്മതത്തോടെ മൂളി.

വീട്ടിൽ തിരിച്ചെത്തി വിവരങ്ങൾ ഷിഫയെ വിളിച്ചു അറിയിച്ചു. ഐഷുവിന്റെ തീരുമാനം കേട്ട് ഷിഫാ തളർന്നു. ശാദി കരയാൻ തുടങ്ങി. എല്ലാ തെറ്റും ഏറ്റ് പറഞ്ഞു വിളിച്ചാൽ അവൾ വരുമെന്ന് അവര്ക് ഉറപ്പ് ഉണ്ടായിരുന്നു. പക്ഷെ എല്ലാവരുടെയും പ്രതീക്ഷ അസ്തമിച്ചു.ഷാനു വിവരം എന്തായീ എന്നറിയാൻ റാഷിദിന്ന് വിളിച്ചു. വിവരം അറിഞ്ഞ ഷാനു ഞെട്ടി. എനിക്ക് കേൾക്കേണ്ട ഇങ്ങനെ ഒരു വിവരം. എനിക്ക് എന്റെ പെണ്ണിനെ വേണം. ആരുടെ മുന്നിൽ വേണേലും അതിനു വേണ്ടി പോകാൻ ഞാൻ ഒരുക്കമാണ്. ഈ ലോകത്തിലെ എന്ത് വേണമെങ്കിലും പകരം കൊടുക്കാം, അവൾ ഇല്ലാതെ വേറെ ഒരു ജീവിതം എനിക്ക് സങ്കല്പിക്കാൻ പോലും കഴിയില്ല. അവൻ നിയന്ത്രണം വിട്ടു പറഞ്ഞു കൊണ്ടിരുന്നു.

റാഷിദ്‌ അവനെ സമദനിപ്പിച്ചു കൊണ്ട് പറഞ്ഞു. ഞങ്ങൾ ഒന്ന് കൂടി പോയി നോകാം. കാര്യങ്ങൾ ഒന്നുകൂടി സംസാരിച്ചു അവളെ നേരിൽ ഒന്ന് കാണട്ടെ.. റാഷിദ്‌ പറഞ്ഞത് കേട്ട് ഷാനുവിന് സമാദാനം തോന്നി. കാര്യങ്ങൾ നന്നായി പറഞ്ഞു മനസ്സിലാക്കാൻ പറ്റിയ ആളാണ് അളിയൻ. ആ ഒരു പ്രതീക്ഷയിൽ ഷാനു സമാദാനം കണ്ടു. വൈകുന്നേരം റാഷിയും, ഷിഫായും, ശാദി മോളും കൂടി അവളുടെ വീട്ടിൽ എത്തി. റാഷി അവളെ ആദ്യമായി കാണുന്നതാണെങ്കിലും അപരിചിതത്വം അവന്ന് ഒട്ടും തോന്നിയില്ല. അത്രയും മാന്യമായിട്ടാണ് ഹംസക്ക അവരെ സ്വീകരിച്ചത്. ശാദി മോൾ അകത്തേക്കു ഓടിക്കയറി, ഐഷുവിനെ കണ്ടതും അവളെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു ശാദി. അപ്പോഴേക്കും ഷിഫായും റാഷിയും അവരുടെ അടുത്ത് എത്തിയിരുന്നു. ഐഷു അവളെ സ്നേഹത്തോടെ ചേർത്ത് പിടിച്ചു നെറുകയിൽ മുത്തി. എന്തിനാ മോൾ കരയുന്നെ. മാമിക് മോളോട് വിരോധം ഒന്നുമില്ല, മോളുടെ സ്ഥാനത്ത് ഞാൻ ആണെങ്കിലും അങ്ങനെ തന്നെ സംഭവിക്കുകയുള്ളൂ. മോൾ തെറ്റ് ഒന്നും ചെയ്തില്ല, എന്നെക്കാൾ, ഷാക്കിറിനെക്കാൾ, നീ ഷാനു മാമനെ സ്നേഹിച്ചു. മാമന്ന് ബുദ്ധിമുട്ട് വരരുത് എന്ന് കരുതി എല്ലാം ഉമ്മയെ അറിയിച്ചു. അതിൽ മാമിക് തെറ്റ് കാണുന്നില്ല മോളെ.മോൾ ഒരിക്കലും ടെൻഷൻ ആകരുത്. നന്നായി പഠിക്കണം. അവളുടെ സംസാരം കേട്ട് നിന്ന ശിഫയുടെ കണ്ണുകൾ നിറഞ്ഞു.

റാഷി അത്ഭുതത്തോടെ ഐഷുവിനെ നോക്കി. എന്തൊരു തങ്കപ്പെട്ട മനസ്സാ ഈ കുട്ടിയുടെ. അതിനേക്കാൾ ഐശ്വര്യം നിറഞ് നിൽക്കുന്ന മുഖവും. എങ്ങനെ തോന്നി ഇവർക്കൊക്കെ ഈ കുട്ടിയോട് ഇങ്ങനെ ഒരു മര്യാദകേട് ചെയ്യാൻ.. അവൻ മനസ്സിൽ വിചാരിച്ചു.. ഐഷു എന്നേ അറിയുമോ.. റാഷി അവളെ നോക്കി ചോദിച്ചു. അറിയാം.. ശാദി മോളുടെ കൂടെ ആയിരുന്നില്ലേ ഇത്രയും നാളും. അവൾ എപ്പോഴും പറയുന്നത് നിങ്ങളെ കുറിച്ചല്ലേ ഐഷു അത് പറഞ്ഞു ചിരിച്ചു. ഞാൻ വന്നപ്പോഴേക്കും പ്രശ്നങ്ങൾ ഒരുപാട് വന്നു നമുക്ക് ഒന്നിച്ചു ഒരു വിരുന്നു പോലും കൂടാൻ പറ്റിയില്ല. കൊണ്ടു പോകാന ഞങ്ങൾ വന്നെ. കൂടെ വരില്ലേ നീ.. മുഖവുര ഒന്നുമില്ലാതെ റാഷി അവളെ വിളിച്ചു.

ഐഷുവിന് അവന്റെ രീതി ഇഷ്ടംആയി. ആദ്യമായി കാണുന്ന ഒരു കാഴ്ചപ്പാടും ഇല്ലാതെയുള്ള അവന്റെ ചോദ്യത്തിന് എങ്ങനെ മറുപടി പറയുമെന്ന് അവൾ ഓർത്തു. സാവകാശം അവൾ പറഞ്ഞു. ഞാൻ ഇനി വരുന്നില്ല. ഇവിടെ ഈ വീട്ടിൽ എനിക്ക് ഒരു ബാധ്യതയും ഇല്ലാതെ സമാദാനത്തോടെ റബ്ബിൽ ഇബാദത് ചെയ്തു ജീവിക്കാൻ ഞാൻ തീരുമാനിച്ചു കഴിഞ്ഞു. ഇനി അതിൽ മാറ്റമില്ലേ.. റാഷി വീണ്ടും ചോദിച്ചു. ഇല്ല,, ആരെയും വെറുത്തിട്ടല്ല. മടുത്തിട്ടല്ല. ഇനിയൊരു മടക്കം ഇല്ലെന്നു ഉറപ്പിച്ചു പോയി. അവൾ പറഞ്ഞു.

അപ്പോൾ നിന്നെ മാത്രം ഓർത്തു സമനില തെറ്റാനായ ഷാനുവിനെ ഞങ്ങൾ എന്ത് ചെയ്യണം.. ഒരു കുഞ്ഞു ഗൗരവം അവന്റെ മുഖത്തു അവൾ കണ്ടു. ഷാനുക്കക് നിങ്ങൾക് യോചിക്കുന്ന തരത്തിലുള്ള നല്ലൊരു ബന്ധം തന്നെ നിങ്ങൾ ഉണ്ടാക്കി കൊടുക്കണം.ജീവിതത്തിൽ ഒരാൾ കൂട്ടിന് വന്നാൽ അദ്ദേഹം എല്ലാം മറന്നു പഴയ പോലെ സന്തോഷതിൽ ആകും. നിങ്ങൾക് എല്ലാവർക്കും ഉൾകൊള്ളാൻ പറ്റുന്ന ഒരു കുട്ടി ആയിരിക്കണം, അവൾക്കു ഒരിക്കലും പിച്ചക്കാരി എന്നുള്ള വിളി കേൾക്കേണ്ടി വരരുത്. എന്നെ പോലെ ഒരു വിഷമവും അനുഭവിക്കാൻ ഇട വരാത്ത തരത്തിൽ ഉള്ള നല്ലൊരു കുട്ടിയെ അവര്ക് വേണ്ടി കണ്ടെത്തണം. ഞാനും അതിന് വേണ്ടി ദുആ ചെയ്യുന്നു.. ഐഷു അത്രയും പറഞ്ഞു സന്തോഷമുള്ള ചിരിയിൽ എല്ലാരേയും നോക്കി തിരിഞ്ഞു നടന്നു. ഷിഫാ അവളുടെ പിറകെ പോയി പലതും പറഞ്ഞെങ്കിലും ഐഷു തീരുമാനം മാറ്റിയില്ല. തളർച്ചയോടെ അവരും മടങ്ങി…

അന്ന് രാത്രി വീട്ടിലെ ഫോണിലേക്കു വന്ന സുപരിചിതമായ നമ്പർ ഷാനുവിന്റ് ആയിരുന്നു. ഹംസക്ക ഫോണുമായി ഐഷുവിന്റെ അടുക്കൽ എത്തി. മോളെ ഷാനു ആണ്, അയാൾ സന്തോഷത്തോടെ മോളെ നോക്കി, ഹംസക്ക ഫോൺ മോളുടെ കൈകളിലേക്കു നീട്ടി..

(തുടരും )..

LEAVE A REPLY

Please enter your comment!
Please enter your name here