Home Latest ഞാൻ  കേൾക്കുന്നത് സ്വപ്നമാണോ സത്യമാണോയെന്ന് തിരിച്ചറിയാൻ കഴിയുന്നില്ലായിരുന്നു.. Part – 19

ഞാൻ  കേൾക്കുന്നത് സ്വപ്നമാണോ സത്യമാണോയെന്ന് തിരിച്ചറിയാൻ കഴിയുന്നില്ലായിരുന്നു.. Part – 19

0

Part – 18 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : S Surjith

കാത്തുവിന്റെ പ്രണയവും.. ലച്ചുവിന്റെ  പ്രതികാരവും.. Part – 19

ഞാൻ  അടുക്കളയിൽ എന്തി. വിശപ്പും ദാഹവും നശിച്ചരോവസ്ഥ, അമ്മ കുറച്ചു മുന്നേ പറഞ്ഞിരുന്നു ഭക്ഷണം ഒന്നും വേണ്ടയെന്ന്… ചേച്ചിയോട് കഴിക്കാൻ എന്ത് വേണമെന്ന് ചോദിക്കാമെന്ന് വെച്ചാൽ ഇപ്പോൾ നല്ല മൂഡിലും  അല്ലാ. അത്‌ കൊണ്ട് ഞാൻ അടുക്കളയിൽ കൂടുതൽ  അഭ്യാസത്തിന് നിൽക്കാതെ തിരികെ ചേച്ചിയുടെ മുറിയിൽ വന്നു.  ചേച്ചി കട്ടിലിൽ കിടക്കുകയിരുന്നു. ഞാനും ഉറങ്ങുവാനായി കിടന്നു. ഞാൻ പോലും അറിയാത്ത എപ്പോഴോ നല്ല  ഉറക്കത്തിലേക്കു പോയി. എന്റെ സ്വപ്‌നങ്ങൾ  പോലും  ഈ സംഭവ വികസങ്ങൾ  ആയിതീർന്നു ; എന്റെ ഫോണിൽ അനുഷ വിളിക്കുന്നു..  അത്‌ ഞാൻ അറ്റൻഡ് ചെയ്യാതെ പുറം തിരിഞ്ഞു നിൽക്കുന്നു…  അത്‌ കണ്ട് കൊണ്ട് ചേച്ചി എന്ന തട്ടി വിളിക്കുന്നുവെന്ന ഞാൻ സ്വപ്നം കണ്ടു  ആ ണെട്ടലിൽ ഞാൻ കണ്ണുകൾ തുറന്നപ്പോൾ ഞാൻ കാണുന്നത് ചേച്ചിയുടെ മുഖമായിരുന്നു
”  കാത്തു നിന്റെ ഫോൺ കുറെ നേരമായി റിങ് ചെയ്യുന്നുണ്ടായിരുന്നു . ഞാൻ നോക്കിയപ്പോൾ അനുഷ യുടെ കാൾ ആയിരുന്നു അത്‌ ഞാൻ അറ്റൻഡ് ചെയ്തു അവൾക്കു  അത്യാവശ്യമായി എന്താ നിന്നോട് സംസാരിക്കാൻ ഉണ്ടെന്നു പറഞ്ഞു.. ദാ അവൾ ഇപ്പോൾ ലൈനിലുണ്ട് ”

അത്രയും പറഞ്ഞു കൊണ്ട് ചേച്ചി ഫോൺ എനിക്ക് നേരെ നീട്ടി. ഞാൻ അത്‌ വാങ്ങി “ഹലോ ” പറയുന്നതിന് മുന്നേ അനുഷ സംസാരിക്കാൻ തുടങ്ങി
“എടീ കാന്താരി  കാത്തു വന്നു ഗേറ്റ് തുറക്കടി ഞാൻ ഇപ്പോൾ നിന്റെ വീടിന്റെ മുന്നിൽ നിൽക്കുവാ  ”

ഞാൻ  കേൾക്കുന്നത് സ്വപ്നമാണോ സത്യമാണോയെന്ന് തിരിച്ചറിയാൻ കഴിയുന്നില്ലായിരുന്നു, ഞാൻ ചേച്ചിയുടെ മുഖത്തേക്ക് നോക്കി .
“ചേച്ചി അനുഷ നമ്മുടെ വീടിന്റെ മുന്നിൽ നില്ക്കുവാണ് എന്നോട് ഗേറ്റ് തുറക്കുവാൻ പറയുന്നു”
ചെറോയൊരു ഞെട്ടലോടെ ചേച്ചി ചുമരില്ലേ വച്ചിലേക്കു നോക്കിയ ശേഷം എന്റെ മുഖത്തേക്ക്   നോക്കി. അപ്പോളാണ് ഞാനും സമയം നോക്കിയത് വെളുപ്പാം കാലം  2:30. ചേച്ചി എന്നോട് ചോദിച്ചു?????
“കാത്തു ആ ശബ്ദം  അനുഷ യുടേത് ആണല്ലോ അല്ലേ ”
അത്‌ കേട്ടപ്പോൾ എനിക്കും ഒരു സംശയം. ഞാൻ വീണ്ടും അവളോട് സംസാരിച്ചു…….

“അനു ഹലോ നീ എവിടെയാടി  ”

“കാത്തു ഒന്ന് വേഗം വാ  ”

“അനു.. ഞാൻ ഇപ്പോൾ വിനിവേട്ടന്റെ വീട്ടിലാടി ”

“എന്റെ കാത്തു അതെനിക്ക് അറിയാം…. ഇപ്പോൾ ഞാൻ നിൽക്കുന്നതും നിന്റെ വിനുവേട്ടന്റെ വീടിനു മുന്നിൽ തന്നയാ ”

അത്രയും കൂടി കേട്ടപ്പോൾ ഞാൻ സംസാരിക്കുന്നതു അനുഷ തന്നെ യാണെന്ന്  എനിക്ക് മനസ്സിലായെങ്കിലും ഈ വെളുപ്പാം കാലത്ത് അവൾ ഇത്രയും റിസ്ക് എടുത്തു എന്തിനു ഇവിടെ വന്നു എന്ന് ചിന്തിച്ചു പോയി

‘ചേച്ചി പേടിക്കണ്ട എനിക്കുറപ്പായി ഈ ശബ്ദം  അനുഷ യുടേതാണ് നമുക്ക് ഗേറ്റ് വരെ പോയി അവളെ കൂട്ടി വരാം ”

“കാത്തുവിന്  വിളിച്ചത് അനുഷ യാണെന്ന് ഉറപ്പായെങ്കിൽ വാ നമുക്ക്  ഒരുമിച്ചു പോയി ഗേറ്റ് തുറക്കാം”

അത്രയും പറഞ്ഞു കൊണ്ട് ശബ്ദം ഉണ്ടാക്കി അമ്മയെ ഉണർത്താതെ  ഞങ്ങൾ ഒരു ടോർച്ചും മെടുത്തു വീടിനു പുറത്തേക്കു വന്നു ഗേറ്റ് തുറന്നു. ഗേറ്റ് തുറന്നപ്പോൾ ഞാൻ കാണുന്നത് കൈയിൽ ചെറിയൊരു ബാഗുമായി പേടിച്ചു  നിൽക്കുന്ന അനുഷ യെയാണ്.  അവളെ കണ്ട പാടെ ഞാൻ ചോദിച്ചു??????

” എന്താടി ഈ കൊച്ചു വെളുപ്പിനെ നീ മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞല്ലോ  ”

” കാത്തു നിന്റെ ചോദ്യത്തരം ഈ റോഡിൽ വെച്ചു വേണോ വീടിനു അകത്തു പോയിട്ട് പോരെ ”

അവളുടെ ആ സ്വരം അത്ര ഫ്രണ്ട്‌ലി അല്ലായിരുന്നു അതു കൊണ്ട് കൂടുതൽ ഒന്നും സംസാരിക്കാതെ നമ്മൾ ഗേറ്റും അടച്ചു വീടിനുള്ളിലേക്ക് നടന്നു. വീടിനുള്ളിൽ എത്തിയപാടെ അവൾ എന്നോട് ചോദിച്ചു????
“കാത്തു എവിടെയാ ടോയ്ലറ്റ് ”

“ദാ ആ കാണുന്നതാ ” ഞാൻ അവൾക്കു ടോയ്ലറ്റ് കാണിച്ചു കൊണ്ട് പറഞ്ഞു.

അനുഷ അവളുടെ ആവശ്യങ്ങൾ കഴിഞ്ഞു വന്നു ഞാൻ അവൾക്കു ചേച്ചിയെ പരിചയപ്പെടുത്തി കൊടുത്തു.
“അനുഷേ നീ ചേച്ചിയെ എന്റെ കല്യാണത്തിനും റിസെപ്ഷൻ മല്ലേ കണ്ടിട്ടുള്ളു ”
“ചേച്ചിയെ കുറിച്ചു കാത്തു എന്നെ ഫോൺ ചെയ്യുബോൾ പറയാറുണ്ട് ഇതുവരെ നേരിൽ കണ്ടു സംസാരിക്കാൻ പറ്റിയിട്ടില്ല… ഞാൻ അനുഷ കാത്തുവിന്റെ childhood ഫ്രിണ്ട്സ്  ആണ് ”

“ഞാനും കേട്ടിട്ടുണ്ട് കാത്തു എപ്പോളും എന്നോട് അനുഷ യെ കുറിച്ചു പറയാറുണ്ട്. അടുത്ത രണ്ടു ദിവസമായി കൂടുതലും അനുഷ യാണ് ഞങ്ങളുടെ മെയിൻ ടോപ്പിക്ക് ”

അത്‌ കേട്ട് അനുഷ ഒന്ന് പുഞ്ചിരിച്ചു എന്നിട്ട് എന്നോടും ചേച്ചിയോടും കൂടി പറഞ്ഞു…….

“എന്റെ ജീവിതത്തിലെ ഏറ്റവും മോശ പെട്ട ദിവസമായിരുന്നു ഇന്ന്. ഇന്നലെ  കാത്തു നൽകിയ അക്കൗണ്ട് നമ്പർ ഞാൻ ഇന്ന് രാവിലെയാ നോക്കിയേ. എന്റെ കഷ്ടകാലം അത്‌ മാനേജർ കണ്ടു അതിനെ കുറിച്ചു എന്നോട് അയാൾ ചോദിച്ചു ഞാൻ കൂടുതൽ ഒന്നും പറയാൻ പോയില്ല പക്ഷെ പണികിട്ടിയത് ആ അക്കൗണ്ടിൽ അയാളുടെ സഹോദരിയും പൈസ ട്രാസ്‌ഫെർ ചെയ്തിട്ടുണ്ട്. അത്‌ ട്രാസ്‌ഫെർ ചെയ്തു പിറ്റേ ദിവസമണത്രെ ആ കുട്ടി സൂയിസൈഡ് ചെയ്തേ.ആ ആക്കൗണ്ട്മായി എനിക്കുള്ള ബന്ധം അറിയാൻ എന്നോട് ഒരുപാട് ചോദിച്ചു ഞാൻ പരമാവധി ഒഴിഞ്ഞു മാറാൻ നോക്കി നടന്നില്ല അവസാനം നിയമപരമായി ആക്ഷൻ എടുക്കുമെന്ന് പറഞ്ഞപ്പോൾ സത്യങ്ങൾ പറയേണ്ടി വന്നു. പിന്നെ എന്നോട് കൂടുതൽ ചോദിച്ചില്ല ഒരു അറിയിപ്പ് കിട്ടിയിട്ട് ഇനി ജോലിക്ക് വന്നാൽ മതിയെന്ന് എന്നോട് പറഞ്ഞു. അത്‌ കേട്ട് ഞാൻ കരഞ്ഞു കാലുപിടിച്ചു ആ കാലൻ മാനേജർ ഒരു ദയവും എന്നോട് കാണിച്ചില്ല. ജോലിക്കുപോകാതെ ഹോസ്റ്റലിൽ നിന്നാൽ അവിടെയുള്ളവരോട് മറുപടി പറഞ്ഞു മടുക്കും അത്‌ കൊണ്ട് വീട്ടിൽ അത്യാവശ്യമായി പോകണം എന്ന് പറഞ്ഞു കൊണ്ട് വൈകുന്നേരം തന്നെ തിരിച്ചു ഈ ടൈമിൽ വീട്ടിൽ ചെന്നാൽ അവിടെയും ചോദ്യോത്തര മേള ആയിരിക്കും അതുകൊണ്ട് ഞാൻ ഇങ്ങോട്ടു വന്നു. ബുദ്ധിമുട്ടിച്ചതിൽ ചേച്ചി ക്ഷെമിക്കണം ”

“എന്ത് ബുദ്ധിമുട്ട് അനുഷ ഒരു ബുദ്ധിമുട്ടുമില്ല ഞാൻ മുന്നേ അനുഷ യോട് സംസാരിച്ചിട്ടല്ലല്ലോ അത്‌ കൊണ്ട് ശബ്ദം അനുഷ യുടേതാണൊന്നു ഒന്ന് കൺഫേം ചെയ്യാൻ കാത്തു വിനോട് പറഞ്ഞു. പിന്നെ അനുഷ ഭക്ഷണം വല്ലതും കഴിച്ചോ ”

“വഴിൽ ഒന്നും ഇറങ്ങിയില്ല ചേച്ചി നമ്മുടേ സർക്കാരിന്റെ ആന വണ്ടിയിൽ ആയിരുന്നു യാത്ര അതുകൊണ്ട് എങ്ങും ഇറങ്ങിയില്ല… പറന്നു പോകുന്ന പക്ഷിയെ പോലും പീഡിപ്പിക്കുന്ന ദൈവത്തിന്റെ സ്വന്തം  നാടല്ലേ  ഹഹഹ….. ”

“ഹഹഹ…… അത്‌ ശെരിയാ അനുഷേ… ഒന്നുമല്ലകിൽ നോക്കി പീഡിപ്പിക്കും..നിങ്ങൾ സംസാരിച്ചിരി ഞാൻ അടുക്കളയിൽ പോയി കഴിക്കാൻ എന്തെകിലും എടുത്തിട്ട് വരാം ”

“അയ്യോ വേണ്ട ചേച്ചി എനിക്കൊന്നും വേണ്ട കുറച്ചു കഴിഞ്ഞാൽ ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാലോ ”

“അതൊന്നും പറ്റില്ല ഞാൻ പോയി  ഒരു ബ്രെഡ് ഓംലൈറ്റ് ഉണ്ടാക്കി വരാം അനുഷ കാത്തു വുമായി സംസാരിച്ചിരിക്കു ഒരു അഞ്ചു മിനിറ്റ് ”

അത്രയും പറഞ്ഞു ചേച്ചി അടുക്കളയിലേക്ക് പോയി

“എടീ സോറി ഞാൻ ഇങ്ങനെയൊക്കെ ഉണ്ടാകുമെന്നു സ്വപ്നത്തിൽ പോലും കരുതിയില്ല അനുഷേ ”

” ഒന്ന് പൊടി….ഇതെല്ലാം  സർക്കാർ ജോലിയിൽ സാഹചമാണ്… പിന്നെ എനിക്ക് ഇത് ഫസ്റ്റ് ടൈം അല്ല അതുകൊണ്ടാ…. നീ അത്‌ കള കാത്തു.. ഞാൻ ആ അക്കൗണ്ട്ന്റെ ഫുൾ ഡീറ്റെയിൽസ് കൊണ്ട് വന്നിട്ടുണ്ട് എന്തായാലും അയാളുടെ വായിലിരിക്കുന്ന മൊത്തം കേട്ട് പിന്നെ ഞാൻ ഫുൾ ഡീറ്റെയിൽസ് കളക്ട് ചെയ്തു ഇങ്ങു  വന്നു… ദാ ഇതിലുണ്ട്  അതിന്റെ ചരിത്രം ”

അനുഷ അവളുടെ ഫോൺ എനിക്ക് നേരെ നീട്ടി. ഞാൻ അത്‌ വാങ്ങി ഒന്നന്നായി നോക്കി.എന്റെ സംശയം തെറ്റാല്ലായിരുന്നു എനിക്ക് ഉറപ്പായി. ചേച്ചി അടുക്കളയിൽ നിന്നും വരും വരെ വെയിറ്റ് ചെയ്യാൻ എനിക്ക് തോന്നിയില്ല ഞാൻ അവിടെ നിന്നും അടുക്കളയിലേക്ക് പോകാൻ എഴുനേറ്റു……

തുടരും……

LEAVE A REPLY

Please enter your comment!
Please enter your name here