Home Latest നീ മനസ് കൊണ്ട് ആഗ്രഹിക്കുന്ന ആളെ തന്നെ നീ വിവാഹം ചെയ്യും അതെന്റെ വാക്കാ… Part...

നീ മനസ് കൊണ്ട് ആഗ്രഹിക്കുന്ന ആളെ തന്നെ നീ വിവാഹം ചെയ്യും അതെന്റെ വാക്കാ… Part – 33 (അവസാന ഭാഗം )

0

Part – 32 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : ധ്വനി

ഗീതാർജ്ജുനം 33 (അവസാന ഭാഗം )

രണ്ട് നിശ്ചയം ഒരുമിച്ചു നടത്താനായി മംഗലത്ത് തറവാട് ഒരുങ്ങി കഴിഞ്ഞു ഇന്നലെ മുതൽ ആഘോഷങ്ങൾ ആരംഭിച്ചു കഴിഞ്ഞു പാട്ടും ഡാൻസും ഒക്കെയായി അടിച്ചുപൊളിക്കാൻ തന്നെ എല്ലാവരും തീരുമാനിച്ചു നിശ്ചയത്തിനായി  ഒരു പന്തൽ മംഗലത്ത് തറവാട്ടിൽ ഉയർന്നു… പുതിയൊരു ജീവിതത്തിന് തുടക്കം കുറിക്കുന്നതിന്റെ സന്തോഷത്തിൽ ആയിരുന്നു എല്ലാവരും അഭിയും കാർത്തിയും കുടുംബവും ഗീതുവിന്റെ വീട്ടുകാരും അന്ന് മംഗലത്ത് ഒത്തുകൂടി..  അനുവും മഞ്ജുവും നാളെ അഭിയുടെയും കാർത്തിയുടെയും പേരുകൊത്തിയ മോതിരം വിരലിൽ അണിയിക്കുന്ന ആ നല്ല നിമിഷത്തിന്റെ ഓർമ്മകൾ സ്വപ്നം കണ്ടുറങ്ങി
രാവിലെ തന്നെ ഉണർന്ന് അമ്മമാരും സരസ്വതിയമ്മയും അടുക്കളയിൽ യുദ്ധത്തിൽ ഏർപ്പെട്ടു അച്ഛന്മാരാവട്ടെ ധൃതി പിടിച്ചു ഓടി നടക്കുന്നു..  അർജുൻ മുറിയിലേക്ക്  മുറിയിലേക്ക് ചെന്നപ്പോൾ ജനൽ കമ്പിയിൽ പിടിച്ചു പുറത്തേക്ക് കണ്ണുനട്ട് ഇരിക്കുന്ന അച്ചുവിനെയാണ് കണ്ടത്..  അവന്റെ ശബ്ദം കേട്ടതും അച്ചു തിരിഞ്ഞു നോക്കി..  അവളുടെ കണ്ണിലെ നനവ് അർജുന്റെ ഉള്ളു നീറ്റി

“എന്താടാ നിനക്ക് ഇപ്പോഴും ഏട്ടന്റെ വാക്കിൽ വിശ്വാസമില്ലേ??  നീ മനസ് കൊണ്ട് ആഗ്രഹിക്കുന്ന ആളെ തന്നെ നീ വിവാഹം ചെയ്യും അതെന്റെ വാക്കാ ”

“പക്ഷെ ഏട്ടാ…   കോളേജിൽ വെച്ച് തുടങ്ങിയ ഇഷ്ടമാണ് ഞാനും നീരവേട്ടനുംതമ്മിൽ..  അച്ഛനും ഏട്ടനും  തമ്മിലുള്ള അകലവും   ഗായത്രിയുടെ പോക്കും അച്ഛനും അമ്മയും തമ്മിലുള്ള വഴക്കും അമ്മയുടെ കണ്ണീരും അങ്ങനെയെല്ലാത്തിൽ നിന്നും നീരവേട്ടൻ ആശ്വാസം കണ്ടെത്തിയത് എന്റെ സാമിഭ്യത്തിലൂടെയായിരുന്നു…  എന്റെ അടുത്ത് എന്നെ ചിരിപ്പിക്കുന്ന എന്നോട് വഴക്ക് കൂടുന്ന എന്റെ കൂട്ടുകാരൻ.. സ്നേഹം കൊണ്ടും കരുതൽ കൊണ്ടും എന്നെ ഒരുപാട് ഒരുപാട്  ഇഷ്ടപെടുന്ന ഏട്ടനെ ഞാൻ അത്രത്തോളം സ്നേഹിച്ചിരുന്നു എല്ലാവരിൽ നിന്നും മറഞ്ഞു ജീവിക്കേണ്ട നാൾ അത്രയും എനിക്ക് കിട്ടാതെപോയ നഷ്ടപ്പെട്ടുപോയതിന്റെ ഓർമ്മകൾ ഒക്കെയും എന്നിൽ നിന്നും മായിച്ചു കളഞ്ഞത് ഏട്ടനായിരുന്നു…  എന്നിട്ട് അവസാനം ഗായത്രിയുടെ മരണ ശേഷം എന്നോട് പറഞ്ഞത് ഏട്ടനോട് ഞാൻ പറഞ്ഞില്ലേ ഇനി ഇത് continue ചെയ്യാൻ ഏട്ടനാവില്ലെന്ന് മകളുടെ മരണവും അച്ഛന്റെ അസുഖവും എല്ലാം കൊണ്ടും തകർന്നിരിക്കുന്ന അമ്മ മാത്രമേ ഇനി മുതൽ ഏട്ടന്റെ ജീവിതത്തിൽ ഉള്ളു എന്ന്..അവിടെ മറ്റൊന്നിനും സ്ഥാനമില്ലെന്ന് ഞങ്ങളുടെ ഇത്രയും നാളത്തെ സ്നേഹത്തിനുപോലും .  അല്ലെങ്കിലും ഏട്ടനേക്കാൾ നല്ല ഒരാളെ എനിക്ക് കിട്ടും അത് ഞാൻ അർഹിക്കുന്നുണ്ടെന്ന് പക്ഷെ നീരവേട്ടൻ അല്ലാതെ മറ്റൊരാളെ എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല എന്റെ മനസ് ഏട്ടൻ അറിയാതെ പോയല്ലോ ആ വിഷമം മാത്രമേ ഉള്ളു ” അതും പറഞ്ഞു അച്ചു നിറഞ്ഞുവന്ന മിഴികൾ തുടച്ചു എന്നിട്ട് വീണ്ടും പറഞ്ഞു തുടങ്ങി

” ആർക്കും ഒരു ബാധ്യത ആവാൻ ഞാൻ ഇല്ല ഏട്ടാ അത്രയേറെ ഞാൻ സ്നേഹിച്ച നീരവേട്ടൻ പോലും എന്റെ മനസ് കണ്ടില്ലല്ലോ??  ഇനി എനിക്കായി ഏട്ടൻ ഒന്നും ചെയ്യണ്ട ” ഞാൻ അത് മറക്കാൻ ശ്രമിച്ചോളാം”പിന്നൊന്നും അവളോട് പറയാൻ അർജുനും തോന്നിയില്ല

മുഹൂർത്ത സമയം അടുത്തപ്പോൾ അനുവും മഞ്ജുവും വീട്ടുകാരും മംഗലത്ത് എത്തി..കരിം പച്ച നിറമുള്ള ബ്ലൗസും  അതേ കരയുള്ള  ദാവണിയും ആയിരുന്നു അനുവിന്റെ വേഷം കണ്ണുകൾ നന്നായി എഴുതി മിതമായ മേക്കപ്പിലും അവൾ എന്നത്തേതിലും സുന്ദരിയായി അഭിക്ക് തോന്നി പച്ച  നിറമുള്ള ഷിർട്ടിലും അതേ കരയുള്ള മുണ്ടുമായിരുന്നു അഭിയുടെ വേഷം  കടും ചുവപ്പ് ബ്ലൗസും ചുവന്ന കരയുള്ള ദാവണിയിലും മഞ്ജുവും മിനുങ്ങി അവളെ കണ്ടപ്പോൾ മുതൽ കണ്ണെടുക്കാതെ നോക്കി കൊണ്ടേ ഇരിക്കുകയായിരുന്നു കാർത്തി ചെറുതായിട്ടുള്ള മേക്കപ്പ് ചെയ്തിട്ടുള്ളു മുടികെട്ടി മുല്ലപ്പൂ വെച്ചിട്ടുണ്ട് എന്നത്തേയും പോലെ അവനെ നോക്കി അവളൊന്ന് പുഞ്ചിരിച്ചു അവൻ അവളെ തന്നെ നോക്കി നിന്നു ” വാ അടച്ചു വെക്ക് അളിയാ ഇങ്ങനൊക്കെ തുറന്നാൽ ഈച്ചക്ക് പകരം വേറെ വല്ലതും കേറിപ്പോവും ” അർജുൻ കാർത്തിക്കിട്ടു ഒന്ന് താങ്ങി  കാർത്തി നന്നായൊന്ന് ഇളിച്ചുകാണിച്ചു വായടച്ചു വെച്ചു
“കൊക്ക് എത്തി നോക്കുന്നതുപോലെ നോക്കി മാനം കളയാതെടാ അഭി അവളിപ്പോൾ ഇങ്ങോട്ട് തന്നെ വരും ” അർജുൻ നൈസ് ആയിട്ട് അഭിക്കിട്ടും ഒന്ന് പണിതു
അഭിയും കാർത്തിയും അവനെ നോക്കി കണ്ണുരുട്ടി ” രണ്ടും നോക്കണ്ട ഇന്നേ എന്റെ ദിവസമാ അന്നേ ഞാൻ പറഞ്ഞതാ ഇതുപോലൊരു ചാൻസ് എനിക്കും വരുമെന്ന് അന്ന് രണ്ടും കൂടി എന്റെ മെക്കിട്ട് കേറുവല്ലാരുന്നോ അതുകൊണ്ട് ഇന്ന് ഞാൻ ഈ അവസരം ഒന്ന് മുതലാക്കട്ടെ ” അർജുൻ പറഞ്ഞത് ശരിയാണെന്ന് തോന്നിയപ്പോൾ പിന്നെ രണ്ടും ഒന്നും മിണ്ടിയില്ല അവരുടെ ജോലി തുടർന്നു (ജോലിന്ന് വെച്ചാൽ വേറെ ഒന്നുവല്ല മൗത്ത് ലൂക്കിങ്…  വായിനോട്ടം അല്ലാതെന്ത് )

അനു അഭിയുടെ അടുത്തായും മഞ്ജു കാർത്തിയുടെ അടുത്തായും വന്നു നിന്നു
“ഇങ്ങനെ നോക്കാതെ മനുഷ്യ കല്യാണത്തിന് മുന്നേ ഇങ്ങനെ എന്നെ നോക്കി നോക്കി  നല്ലൊന്നാന്തരം കാട്ടുകോഴി ആണെന്ന് തെളിയിക്കല്ലേ ” മഞ്ജു വന്നു കാർത്തിയുടെ കാതിൽ പറഞ്ഞു

“അയ്യടി മോളെ കാട്ടുകോഴി നിന്റെ മറ്റവൻ ”

“ആഹ് ആ അവനോട് തന്നെയാ ഞാൻ പറഞ്ഞത് ”

“ഹോ വേണ്ടാരുന്നു… ഞാനെ നിന്റെ സൗന്ദര്യം കണ്ട് നോക്കിയതൊന്നുവല്ല…  ഒന്നുവല്ലേലും ഇന്ന് എൻഗേജ്മെന്റ് അല്ലേടി നിനക്കൊന്ന് മെനക്ക് വന്നൂടാരുന്നോ..  ഇത് എന്ത് കോലമാണെന്ന് നോക്കിയതാ ”  കാർത്തി നൈസ് ആയിട്ട് ഒന്ന് മഞ്ജുവിനെ ചൊടിപ്പിച്ചു

“എനിക്കെന്താ കുഴപ്പം…  ഇന്ന് സുന്ദരിയായിട്ടുണ്ടെന്ന് എല്ലാരും പറഞ്ഞല്ലോ.. നിങ്ങൾക്ക് അസൂയയാണ് മനുഷ്യ ഇത്രയും നല്ലൊരു കൊച്ചിനെ കിട്ടാൻ നിങ്ങൾ പുണ്യം ചെയ്യണം  ”

“എന്റെ കുഞ്ചു ഇങ്ങനെ ചിരിപ്പിക്കല്ലേ അയ്യോ എനിക്കവയ്യ ” അതും പറഞ്ഞു കാർത്തി അർജുന്റെ തോളിലേക്ക് ചാഞ്ഞു കിടന്നു ചിരിച്ചു അതും കൂടി കണ്ടപ്പോൾ മഞ്ജുവിന് കലി കേറി അവൾ കുറച്ച് മാറിനിന്നു എല്ലാം കഴിഞ്ഞ് അവൻ പയ്യെ നോക്കിയപ്പോൾ അടുത്ത് ആളില്ല അവൻ ചുറ്റും നോക്കി

“നോക്കണ്ടടാ അവൾ ഗീതുവിനെ നോക്കാൻ പോയി ”

“ഏഹ് പോയോ??  ഛേ ഞാൻ തമാശക്ക് പറഞ്ഞതായിരുന്നു കൂടിപ്പോയോ??  പണിയാകുവോ  ”

“സാധ്യതയില്ലാതില്ലാതില്ലാതില്ലതില്ല ”

അർജുന്റെ പറച്ചിൽ കേട്ടതും കാർത്തി കാറ്റഴിച്ചുവിട്ട ബലൂൺ പോലെയായി അവൻ നോക്കിയപ്പോൾ അഭിയും അനുവും നിന്ന് കുറുകുന്നു അപ്പോൾ തന്നെ അനുവിനെ മാറ്റിനിർത്തി അവൻ എന്തോ ചെവിയിൽ പറഞ്ഞു അനു കലിപ്പിച്ചു അഭിയുടെ അടുത്ത് വന്നു ആണോ എന്ന് ചോദിച്ചു അഭി അതെയെന്നും പറഞ്ഞു അഭിയെ ഒന്ന് കണ്ണുരുട്ടി നോക്കി അവളും ചവിട്ടി തുള്ളി മഞ്ജു പോയ പുറകെ പോയി

“എന്തോന്നെടാ ഇത് “അഭി ഒന്നും മനസിലാകാതെ കാർത്തിയോട് ചോദിച്ചു

ഹേയ് ഒന്നുമില്ല നിന്റെ ചെവിയിൽ ഞാൻ ഇപ്പോൾ അവൾ വന്നു ആണോന്ന് ചോദിക്കും അപ്പോൾ അതെയെന്ന് പറയണം എന്ന് പറഞ്ഞില്ലേ നിന്നോട് ഞാൻ അവൾ ഇഷ്ടം ആണോന്ന് ചോദിക്കും അതെയെന്ന് പറയണം എന്നു പറഞ്ഞു പക്ഷെ സത്യത്തിൽ ഞാൻ അവളോട് പറഞ്ഞത് എന്താണെന്ന് അറിയുവോ

2minutes before

“അനു നീ അഭിയോട് ഒരുപാട് കൊഞ്ചി കുഴയണ്ട…  ഇപ്പോൾ നിന്നെ വാനോളം പുകഴ്ത്തുന്ന അവൻ കുറച്ചുമുന്നേ നിങ്ങൾ പാർലറിൽ പോയത്കൊണ്ട് താമസിക്കുമെന്ന് ഞാൻ പറഞ്ഞു നീ കേറിവന്നപ്പോൾ അവൻ പറയുവാ ….  അവളൊന്നും പാർലറിൽ പോയിട്ടൊന്നും ഒരു കാര്യോമില്ല.. ഈ ഓഞ്ഞ ലുക്ക്‌ മാറില്ല കാറ്റത്തെ കണ്ണേറുകോലം പോലെയുണ്ട് കാണാൻ എന്ന്..  സംശയമുണ്ടെങ്കിൽ പോയി ആണോന്ന്  ചോദിച്ചുനോക്ക് ”

കാർത്തി പറയുന്നത് കേട്ടതും അഭി അവനെ കണ്ണുരുട്ടി നോക്കി
“നോക്കി പേടിപ്പിക്കാതെടാ ഉണ്ടകണ്ണാ അല്ലേൽ ഈ വിഷയത്തിൽ ഞാൻ ഒറ്റക്കായി പോവും ഇപ്പോൾ നമ്മൾ തുല്യ ദുഖിതർ അതും പറഞ്ഞു അഭിയെ കാർത്തി ആശ്ലേഷിച്ചു ”

അതും കണ്ടുകൊണ്ട് നിന്നപ്പോളാണ് നീരവും അവന്റെ അമ്മയും കേറി വരുന്നത് അവരെ അകത്തേക്ക് സ്വീകരിച്ചിരുത്തി നീരവിന്റെ  അമ്മ വന്നപ്പോഴേ അർജുനോട് ആർദ്രയെ പറ്റി തിരക്കി..  സ്വന്തം ഭർത്താവ് കാരണം ഇത്രയുംനാൾ രക്തബന്ധങ്ങളിൽ നിന്നും അകന്നുനിന്നത് അവളായിരുന്നു..  അതുകൊണ്ട് തന്നെ അവളോട് ഗായത്രിയോടെന്നപോലെ ഒരു വാത്സല്യം ആ അമ്മക്ക് ഉണ്ടായിരുന്നു
“ഇന്ന് കൊണ്ട് കാർത്തിയുടെയും അഭിയുടെയും കാര്യത്തിൽ ഒരു തീരുമാനം ആവും…  ഇനി എന്റെ അച്ചു അവൾക്കും കൂടി ഒരാളെ കണ്ടുപിടിക്കണം ”
നീരവ് കേൾക്കാൻ പാകത്തിന് അർജുൻ ഒന്ന്പറഞ്ഞു അപ്പോഴേക്കും അവന് കുടിച്ചോണ്ടിരുന്ന ജ്യൂസ്‌ വിക്കി അർജുൻ അത് കണ്ട് ഒരു ചിരിയോടെ എണീറ്റുപോയി..  മുഹൂർത്തം അടുത്തപ്പോഴേക്കും വധു വരന്മാർക്കായി ഒരുക്കിയ   പീഠത്തിൽ ഇരിപ്പുറപ്പിച്ചു അഭിയുടെ പേരുകൊത്തിയ മോതിരം അനുവിന്റെ കൈകളിൽ ചാർത്തി തിരിച്ചവളും അഭിക്ക് മോതിരം ഇട്ടുകൊടുത്തു കാർത്തിയും മഞ്ജുവും മോതിരങ്ങൾ കൈമാറി അങ്ങനെ അനുവിനെയും മഞ്ജുവിനെയും പാതിസ്വന്തമാക്കിയ സന്തോഷത്തിൽ അഭിയുടെയും കാർത്തിയുടെയും ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു കൈകളിൽ കൈകോർത്തു അവരവരുടെ ഇണകളെ ചേർത്തു പിടിച്ചു അതുവരെ ഉണ്ടായിരുന്ന സൗന്ദര്യപിണക്കം എല്ലാം അതോടെ ഇല്ലാതായി

എല്ലാം കഴിഞ്ഞതും അർജുൻ നടുവിലേക്ക് കേറിനിന്നു
” ചടങ്ങുകൾ കഴിഞ്ഞിട്ടില്ല ഇനിയും ഒരു ചടങ്ങ് കൂടി നടത്താൻ ഉണ്ട് “എല്ലാവരോടുമായി അവൻ പറഞ്ഞതും അത്ഭുതം കൊണ്ട് എല്ലാവരും സംശയിച്ചു പരസപരം നോക്കി
“ആരും സംശയിക്കണ്ട എന്റെ അച്ചുവിന്റെ നിശ്ചയമാണ് ഇനി നടക്കാൻ ഉള്ളത് ” കൂരമ്പുപോലെയാണ് ആ വാക്കുകൾ നീരവിന്റെ നെഞ്ചിലേക്ക് തറഞ്ഞു കയറിയത് അവന്റെ ഉള്ളിലൊരു വെള്ളിടി വെട്ടി സങ്കടം പുറത്ത് വരാതിരിക്കാൻ അവൻ ശ്രമിച്ചു

“അച്ചുവിന്റെയോ അതെങ്ങനെ ശരിയാവും… ” വിശ്വൻ അർജുനോടായി ചോദിച്ചു

“അതെന്താ അച്ഛാ എല്ലാവരും ആഗ്രഹിച്ചതല്ലേ ഇവരോടൊപ്പം അച്ചുവിന്റെയും നിശ്ചയം നടത്തിവെക്കണമെന്ന്..  ഇപ്പോൾ നടത്തുകയാണേൽ അത് നല്ലതാണെന്നു എനിക്കും തോന്നി..  പിന്നെ എല്ലാരും ഇവിടെ ഉണ്ടല്ലോ ”

“അർജുൻ എല്ലാവരും ഉണ്ട് ശരിയാ…  പക്ഷെ ചെറുക്കൻ ആരാ  ചെറുക്കൻ വേണ്ടേ..  അന്ന് പറഞ്ഞ ആലോചന വേണ്ടെന്ന് പറഞ്ഞത് നീ തന്നെയല്ലേ ” ആ സംശയം എല്ലാവരിലും അലയടിച്ചു മൗനത്തെ ഭേദിച്ചുകൊണ്ട് നീരവിന്റെ അമ്മയുടെ ശബ്ദം അവിടെ ഉയർന്നുകേട്ടു

” എല്ലാവർക്കും സമ്മതമാണെങ്കിൽ ആർദ്രമോളെ എന്റെ മകൻ നീരവ് വിവാഹം കഴിക്കും ”
അത് കേട്ടതും നീരവ് ചാടി എഴുന്നേറ്റു അവൻ അമ്മായുടെ കയ്യിൽ പിടിച്ചു
“നീ എന്നെ തടയേണ്ട നിന്റെ ഉള്ളെരിയുന്നത് എനിക്ക് മനസിലാവില്ലെന്നാണോ നീ കരുതിയത്..??  മക്കളുടെ ഉള്ളിൽ ഒരു ചെറിയ വിഷമം ഉണ്ടെന്ന് തോന്നിയാൽ അമ്മയുടെ നെഞ്ചാണ് പൊടിയുന്നത്…  ഞാനും അർജുനും കൂടിയാണ് ഇങ്ങനൊരു കാര്യം പ്ലാൻ ചെയ്തത്…  ത്യാഗം ചെയ്ത് അവളെ വേണ്ടെന്ന് ഒരു തീരുമാനം എന്റെ മോൻ എടുത്തു ശരിയാ നിന്നെക്കാൾ നല്ലൊരാളെ അവൾക്ക് കിട്ടട്ടെ എന്ന് വിചാരിച്ചത് എന്റെ മോന്റെ നല്ല മനസ് പക്ഷെ..  അവളുടെ മനസ് എന്തെ എന്റെ മോൻ കാണാതെപോയത്?? ”

ആ ചോദ്യത്തിന് മുന്നിൽ തല കുനിച്ചു നിൽക്കാനേ നീരാവിനായുള്ളു….  ശേഷം അർജുൻ എല്ലാവർക്കും കാര്യങ്ങൾ വിശദീകരിച്ചുകൊടുത്തു നീരവിനോടും അമ്മയോടും ആർക്കും ഒരു വിരോധവും ഉണ്ടായിരുന്നില്ല അതുകൊണ്ട് തന്നെ എല്ലാവർക്കും അതിൽ സന്തോഷമായിരുന്നു അങ്ങനെ നീരവിന്റെ പേരുകൊത്തിയ മോതിരം അവൻ ആർദ്രയുടെ വിരലുകളിൽ അണിയിച്ചുകൊടുത്തു  ചടങ്ങുകൾ എല്ലാം കഴിഞ്ഞു എല്ലാവരും ഹാളിൽ ഒത്തുകൂടി അച്ഛൻമാർ എല്ലാവരും ഓരോന്ന് പറഞ്ഞു ഒരു വശത്തും അമ്മമാർ മറ്റൊരു വശത്തും കാർത്തിയും സംഘവും മറ്റൊരു സ്ഥലത്തും ഒത്തുകൂടി അർജുന്റെ കണ്ണുകൾ ഗീതുവിനെ തേടിയലഞ്ഞു..  തിരക്കുകൾ കാരണം അവളെ നേരെയൊന്ന് കാണാൻ കൂടി കിട്ടിയിരുന്നില്ല അവളെ നോക്കി അടുക്കളയിലേക്ക് പോകാൻ ഒരുങ്ങിയപ്പോഴാണ് ലക്ഷ്മി (അർജുന്റെ വീട്ടിൽ ജോലിക്ക് വരുന്ന ) ചേച്ചിയും ഗീതുവും കൂടി എല്ലാവർക്കും ഉള്ള ജ്യൂസും ആയി ഹാളിലേക്ക് വന്നത് നടന്നു വരുന്നതിനിടയിൽ ചെറുതായി ഗീതുവിന്റെ കാലുകൾ ഇടറി തലക്ക് വല്ലാത്ത ഭാരം തോന്നിയതും കയ്യിലെ ട്രേ നിലത്തുവീണു ഗ്ലാസ്സുകൾ ചിന്നി ചിതറി നിലത്തേക്ക് തലചുറ്റി വീഴും മുന്നേ അർജുന്റെ കൈകൾ ഗീതുവിനെ താങ്ങിയിരുന്നു..  കണ്ണുതുറക്കുമ്പോൾ അടുത്തിരിക്കുന്ന ഡോക്ടറിനെയും പൾസ്‌ നോക്കുന്ന സിസ്റ്ററിനെയും ആണ് ഗീതു കാണുന്നത് അവൾ കണ്ണുതുറന്നതും dr ഒരു ചിരിയോടെ അവളെ നോക്കി സിസ്റ്ററിന്റെ സഹായത്തോടെ അവൾ എഴുന്നേറ്റിരുന്നു ഇനിയങ്ങോട്ട് കുറച്ച് ശ്രദ്ധിക്കണം കേട്ടോ..  ഭാരപ്പെട്ട ജോലിയൊന്നും ചെയ്യരുത്..  നന്നായി ഭക്ഷണം കഴിക്കണം ഇപ്പോൾ ഒറ്റക്കല്ല ഉള്ളിലൊരു ജീവൻ കൂടിയുണ്ട് അത് കേട്ടതും ഗീതു ഒരു ഞെട്ടലോടെ dr നെ നോക്കി അവർ അതെയെന്ന് തലയാട്ടി ഗീതുവിന്റെ കൈകൾ പതിയെ അവളുടെ വയറിലേക്ക് നീണ്ടു..   അവളുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.. നേഴ്സ് വാതിൽ തുറന്ന് ഗീതുവിന്‌ ബോധം തെളിഞ്ഞുവെന്ന് പറഞ്ഞു  വാതിൽ തുറന്നതും അർജുൻ ഗീതുവിന്റെ അടുത്തേക്ക് ഓടിയടുത്തു പരിഭ്രാന്തിയോടെ അവൻ ഗീതുവിന്റെ കവിളിൽ തട്ടി “എന്താടാ പറ്റിയെ..  കുഴപ്പം ഒന്നുമില്ലലോ?? ” ആശങ്കയോടെ അവൻ ചോദിച്ചതും ഗീതുവിന് മനസിലായി അവൻ നന്നായി പേടിച്ചുവെന്നു അവൾ പതിയെ അവനോട് ചേർന്നിരുന്നു “പേടിച്ചോ? ”
അവന്റെ കവിളിൽ തലോടി ചോദിച്ചതും അവൻ ഇല്ലെന്ന്  തലയാട്ടി “മ്മ് ഇല്ലില്ല അതെനിക്ക് ഈ മുഖം കണ്ടപ്പോഴേ മനസിലായി… എന്നാൽ ഇനി പേടിക്കണ്ടാട്ടൊ നമ്മുടെ പ്രണയത്തിന്റെ അടയാളമായി നമുക്കിടയിലേക്ക് ഒരാളുകൂടി വരാൻ പോവാ  we are going to be parents ” അർജുന്റെ കൈകൾ എടുത്ത് വയറിലേക്ക് ചേർത്തുവെച്ചു ഗീതു പറഞ്ഞതും അർജുന്റ മുഖം സൂര്യനെ പോലെ തെളിഞ്ഞു വന്നു സന്തോഷം കൊണ്ട് അവന്റെ ഉള്ളു നിറഞ്ഞു ഗീതുവിനെ അവൻ ചേർത്തുപിടിച്ചു അപ്പോഴേക്കും എല്ലാവരും അകത്തേക്ക് കേറി വന്നു പുതിയ അതിഥിയെ വരവേൽക്കാൻ മംഗലത്ത് തറവാട് ഒരുങ്ങി.. ഗീതുവിന്റെ ഉള്ളിൽ തന്റെ ജീവന്റെ തുടിപ്പ് വളരുന്നു എന്നറിഞ്ഞ നിമിഷം മുതൽ ഏറ്റവും മാറ്റം ഉണ്ടായത് അർജുനിലായിരുന്നു എല്ലാ തിരക്കുകളും മാറ്റിവെച്ചു അവളോടൊപ്പം ഇരിക്കാൻ അവൻ ശ്രദ്ധിച്ചു ആദ്യത്തെ രണ്ടുമാസം വാളുവെക്കൽ മഹാമഹം ആയിരുന്നു ഇഷ്ടപെട്ടതൊന്നും ഗീതുവിന്‌ കഴിക്കാനായില്ല എന്തിനെയെങ്കിലും മണം അടിക്കുമ്പോഴേ ശർദി തുടങ്ങും ക്ഷീണിച്ചു തകർന്നുകിടക്കുന്ന ഗീതുവിനെയാണ് അതുകാണുമ്പോൾ അവളോടുള്ള സ്നേഹം അർജുൻ ഇരട്ടിച്ചു.. തന്റെ കുഞ്ഞിനെ ഒരുപോറൽ പോലും ഏൽക്കാതെ തനിക്ക് തരാനായി അവളിലെ സ്ത്രീ പോരാടുന്നത് കാണുന്ന ഓരോനിമിഷവും അവൻ തിരിച്ചറിഞ്ഞു ഒരു കുഞ്ഞിന് ജന്മം നൽകാനായി ഒരു സ്ത്രീ അനുഭവിക്കുന്ന ക്ലേശങ്ങൾ അർജുനിലെ ഓരോ മാറ്റവും ഗീതുവും കണ്ടറിയുകയായിരുന്നു അങ്ങനെ 9മാസത്തെ കാത്തിരിപ്പിനൊടുവിൽ ഗീതു ഒരു പെൺകുഞ്ഞിന് ജന്മം നൽകി അർജ്ജുന്റെയും ഗീതുവിന്റെയും പ്രണയത്തിനു മാറ്റുകൂട്ടി ആ ജീവിതത്തിനു കൂടുതൽ ഭംഗിയേകാനായി ആ കുഞ്ഞു മാലാഖക്ക് കഴിഞ്ഞു..അവരുടെ ജീവിതത്തിനു മിഴിവേകി ഓരോ നിമിഷവും സുന്ദരമാക്കാൻ എത്തിയ അവരുടെ സ്വത്തിനു ആരാധ്യ അർജുൻ എന്ന് പേരുനൽകി.. ആദി എന്ന് വിളിച്ചു കുഞ്ഞിന്റെ വരവോടെ അർജുൻ അടിമുടി മാറി ഓഫീസിൽ വന്നാൽ ഉടനെ അച്ഛനും മോളും തമ്മിൽ ഉള്ള കളിചിരിയും ഗീതു കണ്ടുനിൽക്കും.. കാമുകനിലും നിന്നും ഭർത്താവിൽ നിന്നും ഒരു അച്ഛനിലേക്കുള്ള മാറ്റം അവൾ ആവോളം ആസ്വദിക്കും..ആദിയുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും അവളോടുകൂടെ നിന്ന് അർജുന്റെയും ഗീതുവിന്റെയും ലോകം ആദിയിലേക്ക് മാത്രമായി ചുരുങ്ങി അവർ തമ്മിലുള്ള ചെറിയ പിണക്കങ്ങൾ പോലും മനസിലാക്കി കളിചിരികളാൽ അതെല്ലാം തുടച്ചുനീക്കാനും ആദിമോൾക്ക് കഴിഞ്ഞു… അച്ഛച്ചനും അച്ഛമ്മയും ചിറ്റയുടെയും ഒക്കെ പ്രിയപെട്ടവളാണ് ആദിമോൾ.. ദിവസങ്ങൾ വീണ്ടും കടന്നുപോയി നാളുകൾക്കിപ്പുറം അഭി അനുവിന്റെയും കാർത്തി മഞ്ജുവിന്റെയും നീരവ് ആർദ്രയുടെയും കൈപിടിച്ചു ഒരു പുതിയ ജീവിതത്തിനു തുടക്കം കുറിച്ചു… അസുഖം ഭേദമായി എത്തിയ മുരളിശങ്കറിന്റെ മാറ്റം എല്ലാവരെയും അതിശയിപ്പിച്ചു ആർദ്രമോളെ നഷ്ടപ്പെട്ടുപോയ ഗായുവിന്റെ സ്ഥാനത്ത് കണ്ട് അദ്ദേഹം സ്നേഹിക്കാൻ തുടങ്ങി ഇതുവരെ കൊടുക്കാത്ത സ്നേഹം നീരവിനും കൊടുത്ത് aa അച്ഛൻ പ്രായശ്ചിത്തം ചെയ്തു തുടങ്ങി..
എല്ലാം കൊണ്ടും ശാന്തമായും സമാധാനമായും സന്തോഷത്തോടെ ഗീതുവും അർജുനും പ്രണയിച്ചുകൊണ്ടിരുന്നു

💠💠💠💠💠💠💠💠💠💠💠💠💠💠💠💠

ഗീതൂട്ടി….. അർജുന്റെ നെഞ്ചിൽ തലവെച്ചുകിടന്ന ഗീതുവിന്റെ മുടിയിഴകളെ തലോടി ആർദ്രമായി അർജുൻ വിളിച്ചു

“അർജുൻ….. ”

“മ്മ് പറയ്യ്…. ”

“അർജുൻ ആദിമോൾക്ക് ഇപ്പോൾ രണ്ട് വയസ്സാവുന്നു….അവൾക്ക് കൂട്ടിനൊരാൾ കൂടി വേണ്ടേ ”

“വേണ്ടാ ഗീതു… അന്ന് ആദിക്ക് നീ ജന്മം കൊടുത്ത ആ ദിവസം ഞാൻ അനുഭവിച്ച ടെൻഷൻ എനിക്ക് മാത്രമേ അറിയൂ… ഇനി വയ്യെടി അതുപോലെ ടെൻഷൻ അടിക്കാൻ .. എനിക്ക് ഓർക്കാൻ കൂടി വയ്യ…. ”

“അയ്യടാ മോനെ… അതൊന്നും പറഞ്ഞാൽ പറ്റൂല്ല… ഇതിനോടകം ഒരു കുഞ്ഞു അർജുനെ കൂടി ഞാൻ സ്വപ്നം കണ്ടുതുടങ്ങി ഇയാൾക്ക് വേണ്ടേലും എനിക്ക് വേണം ”

“ആണോ?? ആഹ് എന്റെ പ്രിയതമയുടെ ആഗ്രഹമല്ലേ സാധിച്ചു തന്നില്ലെന്ന് വേണ്ടാ?….”

അതും പറഞ്ഞു വീണ്ടും ഗീതുവിലേക്ക് അർജുൻ ആഴ്ന്നിറങ്ങി.. അവരുടെ പ്രണയത്തിനു അടയാളമാവാൻ ഇനി ഒരു അവകാശി കൂടി……

അവസാനിച്ചു എന്നെഴുതാൻ എന്റെ മനസ് അനുവദിക്കുന്നില്ല കാരണം കഥ ഇവിടെ അവസാനിക്കുന്നില്ല ഒരു ഉപാധികളും ഇല്ലാതെ അതിർവരമ്പുകളില്ലാതെ അവരിനിയും പ്രണയിക്കട്ടെ……..

(ഹോയ് ഹോയ് അങ്ങനെ 33 പാർട്ടുകൾ താണ്ടി എന്റെ ഗീതാർജ്ജുനവുമായി ഞാൻ വിടവാങ്ങുകയാണ്…. തുടക്കം മുതൽ ഒടുക്കം വരെ കൂടെ നിന്ന ഓരോരുത്തർക്കും ഒരുപാട് ഒരുപാട് നന്ദി എങ്ങനെ പറയണം എന്ത് പറയണം എന്നൊന്നും എനിക്കറിയില്ല.. ഇത് എന്റെ ആദ്യ തുടർകഥയാണ് വിചാരിച്ചതിലും കൂടുതൽ സപ്പോർട്ട് നൽകി എന്റെ കൂടെ നിന്ന എല്ലാവർക്കും ഒത്തിരിയൊത്തിരി നന്ദി ഇടക്ക് delay വരുമ്പോഴും ഓരോ കാരണങ്ങൾ കൊണ്ട് കഥ മുടങ്ങുമ്പോൾ കാത്തിരിക്കുന്ന ഒരുപാട് പേരുണ്ട്… ഒന്ന് വൈകിയാൽ ibyil വരുന്ന ഒരുപാടൊരുപാട് മെസ്സേജുകൾ അതുമാത്രം മതി ഞാൻ എന്ന എഴുത്തികാരിക്ക് ഇനിയും തുടർന്നെഴുതാൻ പ്രചോതനമാവാൻ.. ഓരോ ദിവസവും ഇന്ന് കഥ ഇടുവോ എന്ന് ചോദിച്ചു എന്നെ വീർപ്പുമുട്ടിക്കുന്ന എന്റെ കഥയെ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന എന്റെ സ്വന്തം പോരാളി എന്റെ അമ്മക്കുട്ടിക്ക് വേണ്ടിയാവട്ടെ എന്റെ ഈ കഥ… ഇന്നെങ്കിലും നൈസും സൂപ്പറും സ്റ്റിക്കറും ഒഴിവാക്കി എനിക്കായി രണ്ടുവരി കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു ഉടനെ ഇല്ലെങ്കിലും ഒരു ഗ്യാപ് എടുത്ത് ഞാൻ പുതൊയൊരു കഥയുമായി നിങ്ങളിലേക്ക് എത്തുമെന്നൊരു വാക്ക് മാത്രമേ ഇപ്പോൾ തരാൻ ആവുകയുള്ളൂ അപ്പോൾ ഗീതാർജ്ജുനവുമായി ധ്വനി വിടവാങ്ങുവാണ് വിടപറയുകയാണോ…….. വിധിയുടെ വെൺപ്രാവുകൾ….. അന്ത sad bgm പോടുങ്കൾ അപ്പോൾ എല്ലാവർക്കും റ്റാറ്റാ ബൈ ബൈ 😘😘😘😘😘😘😘with lot of love

ധ്വനി ❤️❤️❤️❤️❤️❤️❤️❤️

LEAVE A REPLY

Please enter your comment!
Please enter your name here