Home Latest എന്തിനാണ് ഞാൻ അവരെ എന്നും ഇങ്ങനെ സ്വപനം കാണുന്നത്…അവർ എന്റെ ആരാണ്… Part – 23

എന്തിനാണ് ഞാൻ അവരെ എന്നും ഇങ്ങനെ സ്വപനം കാണുന്നത്…അവർ എന്റെ ആരാണ്… Part – 23

0

Part – 22 വായിക്കാൻ ഇവിടെ Click ചെയ്യുക.

പ്രണയ തീർത്ഥം 23

രചന: ശിവന്യ

കുറച്ചു ദിവസങ്ങളായി ആ കൈനോട്ടക്കാരിയായ ‘അമ്മ വീണ്ടും വീണ്ടും സ്വപനത്തിൽ വരുന്നു….കണ്ണടച്ചാൽ അവര് കണ്മുമ്പിൽ വന്നു നില്ക്കും…ചിലപ്പോൾ ഒന്നും പറയാതെ എന്റെ മുഖത്തേക്ക് നോക്കി നില്ക്കും… ഞാൻ തിരിഞ്ഞു നടക്കുമ്പോൾ എന്നെ പിറകിൽ നിന്നും മോളേ എന്നു വിളിക്കും…..ഒന്നും വേണ്ടാന്നു പറയും…പിന്നെ വീണ്ടും കാണാതെ പോകും…അതേ സ്വപ്നം തന്നെ പിന്നേം പിന്നേം എന്നും കാണുന്നു…

ആ സ്വപ്നം എന്നെ ഭ്രാന്തു പിടിപ്പിക്കുന്നതു പോലെ തോന്നി…. എന്തിനാണ് ഞാൻ അവരെ എന്നും ഇങ്ങനെ സ്വപനം കാണുന്നത്…അവർ എന്റെ ആരാണ്…ഞാൻ മുന്പ് ഒരിക്കൽ പോലും അവരെ കണ്ടിട്ടില്ല..ഓർമയിൽ എങ്ങും അങ്ങനെ ഒരു മുഖം ഇല്ല..കുറച്ചു ദിവസങ്ങളായി ഒന്നിലും ശ്രദ്ധിക്കാൻ പറ്റുന്നില്ല..ആ സ്‌ത്രീ ആരാണെന്നോ ആ സ്വപനങ്ങളുടെ അര്ത്ഥം എന്താണെന്നോ അറിയാതെ എനിക്കിനി ഒന്നും ചെയ്യാൻ പറ്റില്ലെന്ന അവസ്ഥയിൽ ആയി….

അഭിയേട്ടൻ ആണ് പറഞ്ഞതു വൈകുന്നേരം നമുക്ക് കാവിൽ പോയി ആ കൈനോട്ടക്കാരിയെ പറ്റി ഒന്നു കൂടി അനേഷിച്ചു നോക്കാമെന്ന്…അഭിയേട്ടനു അതിലൊന്നും ഒരു വിശ്വാസമോ ഇഷ്ടമോ ഉണ്ടായിട്ടല്ല.. .എനിക്കിനി അവരെ കാണാതെ ഒരു സമാധാനവും കിട്ടില്ലെന്ന്‌ അഭിയേട്ടനു നന്നായിട്ടറിയാം.. അതുകൊണ്ടു മാത്രമാണ് നമുക്ക് അനേഷിക്കാം എന്നു പറഞ്ഞത്….

ഞങ്ങൾ അവിടെ ചെന്ന് ഓരോരുത്തരോടും അവരെ പറ്റി ചോദിച്ചു..ആർക്കും അങ്ങനെ ഒരാളെ പറ്റി അറിയില്ല…അവരാരും കണ്ടിട്ടു പോലും ഇല്ല…എല്ലാവരും തന്നെ അങ്ങനെ ഒരാളില്ല എന്നു തന്നെ പറഞ്ഞു. പക്ഷേ ഞങ്ങൾക്ക് അങ്ങനെ ചിന്തിക്കാൻ പറ്റില്ലല്ലോ….കാരണം ഞങ്ങൾ രണ്ടുപേരും അവരെ കണ്ടിട്ടുണ്ട്‌…അപ്പോൾ അങ്ങനെ ഒരാൾ ഇല്ലെന്നു എങ്ങനെ വിശ്വസിക്കാൻ പറ്റും…പിന്നെ കാവിനെ ആശ്രയിച്ചു കഴിയുന്ന യാചകരായും കൈനോട്ടക്കാരായും ഒരുപാട് പേർ ഉണ്ട്…അക്കൂട്ടത്തിൽ ഒന്നും അങ്ങനെ ഒരാളെ ഞങ്ങൾ കണ്ടിട്ടില്ല… ഞങ്ങൾ മാത്രമല്ല ഞങ്ങൾ ചോദിച്ചവരാരും തന്നെ കണ്ടിട്ടില്ല…

പിന്നെ ഇവിടെ നാട്ടുകാരും പുറത്തുനിന്ന് ഉള്ളവരുമായ ഒരുപാട് ഭക്തർ വന്നുപോകുന്നത് ആണ്.. ചിലപ്പോൾ ആ ദിവസം മാത്രം വന്ന ആരെങ്കിലും ആകാനും മതി…എങ്കിലും ഞങ്ങൾ അനേഷിച്ചു കൊണ്ടേ ഇരുന്നു…

⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐🌟🌟

ക്രിസ്റ്റമസ് വെക്കേഷൻ… രണ്ടാഴ്ച ലീവ് ഉണ്ട്… ഇപ്രാവശ്യം ഞങ്ങൾ രാത്രി ട്രെയിന് ആണ് പോകാൻ തീരുമാനിച്ചത്…അഭിയേട്ടൻ കൂടെയുള്ളതുകൊണ്ടു ഒരു ധൈര്യം ഉണ്ട്…എന്നാലും അച്ഛന്റെയും അമ്മയുടെയും അനുവാദം കിട്ടാൻ ഒരുപാട് ബുദ്ധിമുട്ടി… ഒടുവിൽ അപ്പു വിളിച്ചു അവരെ സമ്മതിപ്പിക്കുകയായിരുന്നു…എങ്കിലും പൂർണ മനസ്സോടെ ഒന്നുമല്ല സമ്മതിച്ചത് എന്നെനിക്കറിയാമായിരുന്നു……അഭിയേട്ടൻ കൂടെ ഉണ്ടെന്നുള്ള ധൈര്യം എനിക്കു മാത്രമല്ലേ ഉള്ളു…അവർക്ക് അതു ഇല്ലല്ലോ…..

രാത്രി 10 മണിക്കാണ് ട്രെയിൻ…വെളുപ്പിനെ 3.30 ആകുമ്പോൾ കോഴിക്കോട് എത്തും…അപർണ്ണ ആന്റിയുടെ ഒരു കസിനും ഫാമിലിയുമുണ്ട് കോഴിക്കോട്…അപ്പു ഇടക്കിടക്ക് അവിടെ പോകാറുണ്ട്…അവർ അവളെ വെളുപ്പിനെ ഡ്രോപ്പ് ചെയ്യാമെന്ന് പറഞ്ഞു.. പിന്നെ റോഷന് തീരെ താല്പര്യം ഉണ്ടായിരുന്നില്ല.. എന്റെ നിർബന്ധം സഹിക്കാൻ പറ്റാതെ അവൻ സമ്മതിച്ചതാണ്…അവൻ ഇല്ലെങ്കിൽ എന്നെ ആ ട്രെയിന് വരാൻ അച്ഛൻ സമ്മതിച്ചാലും ‘അമ്മ ഒരിക്കിലും സമ്മതിക്കില്ല..

ഇനി എന്തായാലും രണ്ടാഴ്ച കഴിഞ്ഞേ തിരിച്ചു വരു…ഏതായാലും പോകുന്നതിനു മുൻപ് ഒന്നു ആ കാവിൽ പോയി തൊഴണം എന്നു മനസ്സു പറഞ്ഞു….അഭിയേട്ടനെ വിളിച്ചു ചോദിച്ചപ്പോൾ റെഡി ആയി നിന്നോളാൻ പറഞ്ഞു…..വന്നു കഴിഞ്ഞു സമയം കിട്ടിയില്ലെങ്കിലോഎന്നോർത്തു ഞാൻ ബാഗ് എല്ലാം പാക്ക് ചെയ്തു റെഡിയാക്കി വെച്ചു….. കാവിൽ പോയി വന്നപാടെ റെയിൽവേ സ്റ്റേഷനിലേക്ക് പോകാം എന്നാണ് പറഞ്ഞതു…അഭിയേട്ടനെ കാത്തിരുന്നു… …പറഞ്ഞതു പോലെ തന്നെ അഭിയേട്ടൻ എത്തി….ഞങ്ങൾ കാവിലേക്കു പോകാൻ ഇറങ്ങി.

കാവിൽ ചെന്നു തൊഴുതു പ്രാർത്ഥിച്ചു…. ഞങ്ങൾ തിരിച്ചിരങ്ങിയപ്പോൾ പിറകിൽ നിന്നും വീണ്ടും ആ വിളി കേട്ടു….

മോളേ…നില്ക്കു…..

ഞങ്ങൾ ഒരുപോലെ തിരിഞ്ഞു നോക്കി….മാസങ്ങളായി നോക്കിയിരുന്ന കാണാൻ ആഗ്രഹിച്ച ആളാണ് മുന്നിൽ നിൽക്കുന്നത്. …. അതിന്റെ സന്തോഷവും അത്ഭുതവും ഒക്കെ ഞങ്ങളുടെ മുഖത്തു വിരിഞ്ഞു….

മക്കൾ എന്നെ അനേഷിച്ചെന്നു പറയുന്നത് കേട്ടു…..ഞാൻ ഇവിടെ ഉണ്ടായിരുന്നില്ല…വന്നപ്പോഴാണ് നിങ്ങൾ അനേഷിച്ചു വന്ന കാര്യം ഇവരെല്ലാം പറഞ്ഞു അറിഞ്ഞത്…

അവർക്കാർക്കും അറിയില്ല എന്നാണല്ലോ പറഞ്ഞതു….ഞാൻ പെട്ടെന്ന് ചോദിച്ചു…

മക്കള് ചോദിച്ചപ്പോൾ അവർക്ക് മനസിലായിട്ടുണ്ടാവില്ല…അതുകൊണ്ടാണ് അങ്ങനെ പറഞ്ഞതു….മക്കൾ അനേഷിച്ചു വന്നത് ഞാൻ ആയിരിക്കുമെന്ന് എന്നെ കണ്ടപ്പോഴാണ് അവർ ഓർത്തത്…

പിന്നെ അതുമാത്രമല്ല… ഞാൻ എപ്പോഴും ഇവിടെ അങ്ങന വരാറില്ല…അതാവും അവർക്ക് എന്നെ ഓർമ്മ വരാതിരുന്നത്…
….

ശരി… അന്ന് ഞങ്ങളോട് എന്തോ പറയുവാൻ ഉണ്ടെന്നു പറഞ്ഞില്ലേ… അതൊന്നു പറയാമോ… എങ്കിൽ പിന്നെ മറ്റുള്ളവർക്ക് എങ്കിലും സമാധാനം കിട്ടുമല്ലോ…

ഞാൻ അന്ന് പറയാൻ തുടങ്ങിയപ്പോൾ മോനു കേൾക്കാൻ തീരെ താല്പര്യം ഇല്ലായിരുന്നല്ലോ…..

ശരിതന്നെ….ഇല്ല… അന്നും ഇല്ല ….ഇന്നും ഇല്ല…. അവളോട്‌ മാത്രം പറഞ്ഞാൽ മതി…. എനിക്കൊന്നും കേൾക്കുകയും വേണ്ട…ഇതിലൊന്നും തീരെ വിശ്വാസവും ഇല്ല….

മോൻ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇതെല്ലാം ഞങ്ങളെ കൊണ്ടു ദേവി പറയിപ്പിക്കുന്നതാണ്…..

അതേ…അതേ…ശരിയാണ്……ശിവാ….എങ്കിൽ നീ പോയി പറയാനും കേൾക്കാനും ഉള്ളത് മുഴുവൻ കഴിഞ്ഞു വാ…ഞാൻ കാറിൽ ഉണ്ടാകും…

അതും പറഞ്ഞു അഭിയെട്ടൻ പോയി…

എനിക്കെന്തോ വല്ലാതെയായി…..സോറി…അഭിയേട്ടനു ഇതിലൊന്നും വിശ്വാസം ഇല്ല…അതുകൊണ്ടാണ് അങ്ങനെയൊക്കെ പറഞ്ഞത്….അതു മാത്രമല്ല ഞാൻ ഇതിന്റെ പേരിൽ ഒരുപാട് ശല്യംചെയ്തു…. അതുകൊണ്ടാ ഈ ദേഷ്യം…’അമ്മ ഒന്നും വിചാരിക്കല്ലേ…

ചില കാര്യങ്ങൾ ചിലപ്പോൾ ചിലർ കേൾക്കാതെ ഇരിക്കുന്നതാണ് നല്ലത്….അവൻ അറിയാതെ ഇരിക്കുന്നതാകാം നല്ലതെന്ന് ദേവിക്ക് തോന്നി കാണും…അതുകൊണ്ടാണ് അവനത് കേൾക്കാൻ താല്പര്യം ഇല്ലാത്തത്….

എന്തു കാര്യം…………’അമ്മ എന്തായാലും എന്നോട് തെളിച

എന്തു കാര്യം…………’അമ്മ എന്തായാലും എന്നോട് തെളിച്ചു പറയു….

മോള് ആ കൈ കാണിക്കൂ….

,,,(,🤔🤔🤔വിശ്വാസം ഉള്ളവരോ ഇല്ലാത്തവരോ ഉണ്ടാകാം…പക്ഷെ ഇത് ഒരു സ്റ്റോറി ആണ്…ആ രീതിയിൽ മാത്രം എടുക്കുക..അന്ധവിശ്വാത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നൊന്നും പറയല്ലേ…😍🤠👍)

ഞാൻ കൈ നീട്ടി…. സ്നേഹത്തോടെ എന്റെ കയ്യിൽ തഴുകി…ഇതൊരു തറവാട്ടമ്മയുടെ കൈകൾ ആണ്… ഒരു വലിയ തറവാട്ടിലെ മരുമകൾ…അവിടത്തെ ഒരേ ഒരു അവകാശിയുടെ ഭാര്യ പദവി കിട്ടേണ്ടവൾ….

ഞാൻ ചിരിച്ചു…ശരിയാണ്…ഞാൻ അഭിയേട്ട ന്റെ ഭാര്യ ആകുമല്ലോ എന്നു മനസ്സിൽ ഓർത്തു….. പക്ഷേ എന്താണ് ഈ ഒരേയൊരു അവകാശി….

മോള് ഒരു നിയോഗവുമായാണ് ഈ ലോകത്തു വന്നത്…..കരഞ്ഞു കരഞ്ഞു കണ്ണീരു പോലും വറ്റിയ ഒരമ്മക്കു സ്വാന്ത്വനം ആകേണ്ടവളാണ് മോള്…അവർക്ക് നഷ്ടപ്പെട്ടത് എല്ലാം തിരിച്ചു കൊടുക്കാൻ പറ്റിയില്ലെങ്കിലും പ്രിയപ്പെട്ട ഒന്നു മോളുടെ കൈകളിലൂടെ ആ അമ്മക്ക് തിരിച്ചു കിട്ടണം….അതാണ് മോളുടെ ജന്മ നിയോഗം….

മോനൊരു പാവമാണ്….ജന്മാന്തങ്ങളായി നിങ്ങൾ ഭാര്യ ഭർത്തക്കാൻ ആണ്….അതുകൊണ്ടാണ് നിങ്ങൾ തമ്മിലുള്ള ഈ അടുപ്പം…ഒരു ജന്മത്തിലും അവന്റെ മനസ്സിൽനിന്നും മോളേ പറിച്ചുമാറ്റാൻ ഈ ലോകത്തിലെ ഒരു ശക്തിക്കും കഴിയില്ല….അവന്റെ പ്രാണന്റെ അംശം ആണ് എന്റെ മോള് …… പക്ഷെ നിങ്ങളുടെ രണ്ടുപേരുടേം ഈ ജന്മത്തിലെ നിയോഗം അതു മറ്റൊന്നാണ്…..

ആ ‘അമ്മ പറഞ്ഞു നിർത്തി.

 

ഇതു മാത്രമാണോ എന്നോടു പറയുവാൻ ഉള്ളത്…

അല്ല….ഇനി പറയുവാൻ ഉള്ളത് പറഞ്ഞാൽ..
ഒരു പക്ഷെ മോൾക്കത് താങ്ങാൻ പറ്റില്ല….

പക്ഷേ…. ഇത്രയും ഞാൻ മോളോട് പറയാം….ഈ കഴുത്തിൽ ഒരു താലി ചരട് വീഴും വരെ ഈ കൈവിരൽ തുമ്പിൽ പോലും ആരെയും സ്പർശിക്കാൻ സമ്മതിക്കരുത്….. മോളൊരിക്കലും ചെയ്യരുത്….അതു പാപമാണ്…പിന്നീടു പശ്ചാത്തപിക്കേണ്ടി വരും…അതോർത്തു ചങ്കു പൊട്ടി കരയേണ്ടിയും വരും…

ഒരുപാട് പേരുടെ ആശ്വാസവും വിശ്വാസവും ആകേണ്ട കുട്ടിയാണ് മോള്….അതുകൊണ്ടാണ് ഈ ‘അമ്മ അങ്ങനെ പറയുന്നത്..

‘അമ്മ എന്തൊക്കെയാണ്‌ പറയുന്നത്….എനിക്കൊന്നും മനസിലാകുന്നില്ല…..

എല്ലാം കാലം പറഞ്ഞു തരും……ദേവി മോളേ അനുഗ്രഹിക്കട്ടെ….

അവര് കണ്ണു പൂട്ടി എന്റെ തലയിൽ അനുഗ്രഹിക്കുന്നതു പോലെ തൊട്ടു………

ഞാൻ കണ്ണു തുറന്നു നോക്കിയപ്പോൾ അവരെ കണ്ടില്ല….പൈസ എന്തെങ്കിലും കൊടുക്കണം എന്നു വിചാരിച്ചതാണ്…അതു കൊടുക്കാനോ മേടിക്കാനോ നിക്കാതെ ആണ് പോയത്….

സത്യം പറഞ്ഞാൽ ഒരു സമാധാനത്തിനു വേണ്ടിയാണ് അവരെ കാണാൻ ആഗ്രഹിച്ചത്
..പക്ഷെ ഉള്ള സമാധാനം കൂടി പോയി എന്നു പറയുന്നതാകും ശരി ……അവർ എന്താണോ ഉദ്ദേശിച്ചത്…പകുതിയും മനസിലായില്ല…

ഞാൻ തിരിച്ചു ചെല്ലുമ്പോൾ അഭിയേട്ടൻ ഏതോ പാട്ട് കേട്ടുകൊണ്ട് കാറിൽ കിടക്കുവായിരുന്നു… എന്നെ കണ്ട ഉടനെ ഡോർ തുറന്നു തന്നു…

ഞാൻ കാറിൽകയറി ഇരുന്നു… അഭിയെട്ടൻ എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു…ഞാൻ ഒന്നും കേട്ടില്ല…. എന്റെ മനസ്സ് അപ്പോഴും അവർ പറഞ്ഞതിൽ കുരുങ്ങി കിടക്കുകയായിരുന്നു..

ഡി….നിന്നോടല്ലേ…ഞാൻ ചോദിക്കുന്നത്…നിന്റെ ചെവി കേൾക്കാൻ പാടില്ലേ…അഭിയേട്ടൻ ദേഷ്യത്തിൽ ശബ്‌ദം ഉയർത്തി ചോദിച്ചപ്പോഴാണ് ഞാൻ അതിൽ നിന്നും ഉണർന്നത്….

അഭിയേട്ട…..

എന്താടി പെണ്ണേ….നിനക്കെന്താ പറ്റിയത്…മുഖം ഒക്കെ വല്ലാതെ ഇരിക്കുന്നല്ലോ..

ഞാൻ അവരു പറഞ്ഞതു മുഴുവൻ അഭിയേട്ട നോട് പറഞ്ഞു…

പെണ്ണേ….നിനക്കു ഭ്രാന്ത് ആണ്…ചുമ്മാ ഓരോരുത്തരു പറയുന്ന ഭ്രാന്തു മുഴുവൻ കേട്ടൊണ്ട് നടക്കുവാ…ഇനി ഇതിനെ പറ്റി എന്നോട് ഒരക്ഷരം മിണ്ടരുത്…കേട്ടല്ലോ…

ഞാൻ റൂമിൽ ചെന്നു ബാഗ് എടുത്തു അബിയേട്ടന്റെ കൂടെ ഇറങ്ങി…പുറത്തു നിന്നും ഭക്ഷണം കഴിച്ചു ….

അഭിയേട്ടനെ വിഷമിപ്പിക്കാതിരിക്കാൻ പുറമെ സന്തോഷം അഭിനയിച്ചെങ്കിലും മനസ്സു കിടന്നു പിടയ്ക്കുന്നത് എനിക്കറിയാമായിരുന്നു…അതു അഭിയേട്ടനും മനസ്സിലായെന്നു തോന്നുന്നു..എങ്കിലും അതിനെ പറ്റി ഒന്നും ചോദിച്ചില്ല…

ഞങ്ങൾ ട്രെയ്നിൽ കയറി….എനിക്കു നല്ല തലവേദന ഉണ്ടായിരുന്നു….അഭിയേട്ട നോട് ചോദിച്ചിട്ട് ഞാൻ കയറിയപാടെ കിടന്നു…

എത്ര ദിവസം ആയിട്ടു നമ്മൾ ആഗ്രഹിച്ച ദിവസം ആണ്….. എന്നിട്ടു ശിവാ..നീ ചുമ്മാ ആവിശ്യം ഇല്ലാത്ത കാര്യകൾ ആലോചിച്ചു ടെന്ഷന് അടിച്ചു നമ്മുടെ സന്തോഷം മുഴുവൻ നശിപ്പിക്കുവാണ്….

അഭിയേട്ട…..സോറി….. എനിക്ക് തല വേദനിച്ചിട്ടാണ്….

ഹമ്മം..അഭിയേട്ടൻ ഒന്നു മൂളി .

അഭിയേട്ടൻ പറഞ്ഞതു ശരിയാണ്…..ഒരുപാട് ആഗ്രഹിച്ച ദിവസം ആണ്…എന്നിട്ടു ഒന്നു മിണ്ടുക കൂടി ചെയ്യാതെ രണ്ടു സീറ്റിൽ അപ്പുറത്തും ഇപ്പുറത്തുമായി ഇരിക്കുന്നു..

അഭിയേട്ടൻ കിടന്നു….ഉറങ്ങിയെന്ന തോന്നുന്നത്…..എനിക്ക് അതു കണ്ടപ്പോൾ വിഷമമായി….
എനിക്ക് നല്ല തലവേദന ഉണ്ടായിരുന്നു….പനി ഉള്ളത് പോലെ….ഒന്നു മുഖം കഴുകി വരാമെന്നു വിചാരിച്ചതെ എനിക്ക് ഓര്മയുള്ളൂ…പിന്നെ കണ്ണു തുറക്കുമ്പോൾ ഞാൻ ഏതോ ഒരു ഹോസ്പിറ്റലിൽ ആണ്….

തുടരും…

😍😍😍 അഭിപ്രായകൾ പറയാൻ മടിക്കരുതെ..ഒരു മോൾക്ക്‌ ഓൺലൈൻ ക്ലാസ് ആണ്…അവളുടെ കൂടെ ഇരുന്നില്ലെങ്കിൽ ശരിയാകില്ല…പിന്നെ രണ്ടാമത്തെ ആളു കൂടി എഴുനേറ്റാൽ മുഴുകാൻ ബഹളം ആണ്….അതാണ് കാറ്റ് ആകുന്നതു…ഞാൻ മാക്സിമം അയക്കാൻ ട്രൈ ചെയ്യുന്നുണ്ട്…. 😍😍😍.

LEAVE A REPLY

Please enter your comment!
Please enter your name here