Home Latest പെണ്ണായി പിറന്നാള് അവൾക് സ്വന്തം വീട്ടിൽ നിന്നും വീട്ടുകാർ നിന്നും ഒരിക്കൽ പിരിയേണ്ടി വരും പിന്നെ...

പെണ്ണായി പിറന്നാള് അവൾക് സ്വന്തം വീട്ടിൽ നിന്നും വീട്ടുകാർ നിന്നും ഒരിക്കൽ പിരിയേണ്ടി വരും പിന്നെ അവൾ സ്വന്തം വീട്ടിലെ വിരുന്നുകാരി ആണ്… Part -16(അവസാനഭാഗം )

0

Part – 15 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Sini Sajeev

ഹരിനന്ദനം പാർട്ട്‌ 16(അവസാനഭാഗം )

ശ്രീനിവാസൻ താഴേക്ക് വന്നു വിശ്വനാഥനെയും ഇന്ദിരയെയും നോക്കിയിട് മല്ലികയോട് പറഞ്ഞു..

എന്റെ അനിയത്തി ആദ്യമായ് ഇവിടെ വരുവാ അവളെ ആരതി എടുത്തു സ്വീകരിക്കണം.. നീ പോയി കർപ്പൂരം കത്തിച്ചിട് വാ..

ഏട്ടാ…. എന്നോട് ഷെമിക് ഞാൻ ഒരിക്കലും ഏട്ടനെ ഇറക്കി വിടാൻ പാടില്ലായിരുന്നു

ഇന്ദിരാ കരഞ്ഞുകൊണ്ട് ശ്രീനിയെ കെട്ടിപിടിച്ചു…

ശ്രീനി….എന്നോട് ഷെമികണം

അതിന്റെ ഒന്നും ആവശ്യമില്ല വിശ്വാ…
കയറിവാ..

ശ്രീ മോളെ എന്റെ ഉണ്ണിക്ക് തരണം അതുപറയാൻ കൂടിയ ഞങ്ങൾ വന്നത്..

വിശ്ശ്വ എന്റെ മോൾ ഒരു കാര്യമേ എന്നോട് ആവശ്യപെട്ടിട്ടുള് അത് ഉണ്ണിയെ വേണo എന്നാണ്… അത് സാധിച്ചു കൊടുക്കാൻ പറ്റാത്ത വിഷമത്തിൽ ആയിരുന്നു ഞാൻ.. എന്റെ മോളുടെ സ്നേഹത്തിനു ദൈവം അവൾക് ഉണ്ണിയെ കൊടുത്തു അതിൽ ഒരുപാട് സന്തോഷം ഉണ്ട് വിശ്വാ.

ഉണ്ണിയുടെയും ശ്രീവിദ്യയുടെയും കല്യാണം അവിടെ തീരുമാനിക്കപ്പെട്ടു… ഹരിയുടെ അമ്മാവനും അമ്മയും വന്നു നന്ദനയുടെയും ഹരിയുടെയുംv വിവാഹവും ഉറപ്പിച്ചു രണ്ടു കല്യാണവും ഒരു പന്തലിൽ ഒരേ മുഹൂർത്തത്തിൽ നടത്താൻ തീരുമാനിച്ചു…. ഗൗരിക് അബുദാബിയിൽ പോകാനുള്ള കാര്യങ്ങളും ശെരിയായി… നന്ദന വീണ്ടും കോളേജിൽ പോകാൻ തുടങ്ങി.. അങ്ങനെ കല്യാണ ദിവസം വന്നെത്തി..

രണ്ടു മക്കളുടെയും കല്യാണം ആയതുകൊണ്ട് വിശ്വനാഥൻ വളരെ ആർഭാടം ആയാണ് കല്യാണം നടത്തുന്നത്.. മിനിസ്റ്റർ അടക്കം മാര്യേജ് നു ക്ഷണിച്ചിരിന്നു 28 കൂട്ടം കറികളും 4 തരo പായസവും ആയി സദ്യ കേങ്കെമം ആയിരുന്നു.. അങ്ങനെ ഒരുപാട് തടസങ്ങൾ കൊടുവിൽ ഹരി നന്ദനയുടെ കഴുത്തിൽ താലി ചാർത്തി…ഉണ്ണി ശ്രീവിദ്യ യുടെ കഴുത്തിലും.. ഇറങ്ങാൻ നേരം നന്ദന അച്ഛനെയും അമ്മയെയും കെട്ടിപിടിച്ചു കരഞ്ഞു… ഉണ്ണിയുടെ നെഞ്ചിൽ വീണു അവൾ വിതുമ്പി… ഉണ്ണി അവളെ ചേർത്തു പിടിച്ചു കാറിൽ ഹരിയുടെ അരികിൽ ഇരുത്തി.. കാർ മുന്നോട് നീങ്ങി..

അവളുടെ കരച്ചിൽ കണ്ടു ഹരി അവളെ ചേർത്ത് പിടിച്ചു..
എടി പെണ്ണെ നിനക്ക് എപ്പോളും ഇങ്ങോട്ട് വരാലോ പിന്നെ എന്തിനാ ഈ കരച്ചിൽ..

അത് ഹരിയേട്ടന് മനസിലാവില്ല പെണ്ണായി പിറന്നാള് അവൾക് സ്വന്തം വീട്ടിൽ നിന്നും വീട്ടുകാർ നിന്നും ഒരിക്കൽ പിരിയേണ്ടി വരും പിന്നെ അവൾ സ്വന്തം വീട്ടിലെ വിരുന്നുകാരി ആണ്…

അവൻ അവളെ ചേർത്ത് നെറ്റിയിൽ ചുംബിച്ചു..

ഡാ വീട്ടിൽ ചെന്നിട് മതി റൊമാൻസ്.. ഇവിടെ ഞാനും എന്റെ പെണും ഉണ്ടേ.. നന്ദന്റെ കമന്റ്‌ കേട്ടു കാവ്യാ ചിരിച്ചു.. നന്ദുവിന്റെ മുഖം ചമ്മൽ കൊണ്ട് നിറഞ്ഞു..

ഒന്ന് പോയെടാ… എത്ര കാത്തിരിപ്പിന് ശേഷം ആണെന്നോ എന്റെ പെണ്ണിനെ എനിക്ക് സ്വന്തം ആയത്..

എല്ലാവരും ഒരുമിച്ചു ചിരിച്ചു..

ഹരിയുടെ അമ്മ വിളക്ക് വച്ചു അവളെ സ്വീകരിച്ചു..
അവൾ വലതുകാൽ വച്ചു ഹരിയുടെ വീട്ടിലേക്കും ജീവിതത്തിലേക്കും പ്രേവേശിച്ചു..

എന്നാലും ഹരിക്ക് ഒരുരണ്ടാം കെട്ടുകെട്ടുകാരിയെ കിട്ടിയോള എന്റെ മീനാക്ഷി ചേച്ചി..

വിലാസിനി മോൾ ഒരു രണ്ടാം കെട്ടുകാരി അല്ലാ അവളെ ഞങ്ങൾ ആരും അങ്ങനെ കാണുന്നുമില്ല അവന്റെ കുടെയാ അവളെ ജീവിക്കുന്നത് അവനു അവളെ ഇഷ്ടമായി കല്യാണം കഴിച്ചു അതിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അവൻ സഹിച്ചോളും നിങ്ങളുടെ ആരുടെയും അടുത്ത് വരില്ല.

അമ്മയുടെ മറുപടി കേട്ടു നന്ദനക്ക് ചിരി വന്നു..

മോൾ പാലുമായി മുറിയിലേക്കു ചെല്ല് ഇവർ പറയുന്നത് മൈൻഡ് ചെയ്യണ്ട

അവളെ പതിയെ മുറിയിലേക്കു നടന്നു അവളെ ചെല്ലുമ്പോൾ അവൻ ബെഡിലിരുന്നു ആലോചനയിൽ ആയിരുന്നു

ഹരിയേട്ടാ..

അവൻ പറഞ്ഞു
വാ… ഇവിടിരിക്

അവൾ അവന്റെ അരുകിൽ ഇരുന്നു.. അവൻ അവളുടെ കണ്ണുകളിലേക്കു നോക്കി..

നിന്റെ ഈ കണ്ണുകള എന്നെ നിന്നിലേക് അടുപ്പിച്ചത് വല്ലാത്ത ആകര്ഷണമാ പെണ്ണെ നിന്റെ കണ്ണുകൾക്ക്..

അവൾ മിഴികൾ താഴ്ത്തി..

ഡീ ഇങ്ങോട്ട് നോക്ക അവൻ അവളുടെ താടിയിൽ പിടിച്ചു ഉയർത്തി കുനിഞ്ഞു അവളുടെ കണ്ണുകളിൽ ഉമ്മ വച്ചു.. അവളുടെ കണ്ണുകളിൽ നീർ പൊടിഞ്ഞു

എന്താ പെണ്ണെ..

സന്തോഷം കൊണ്ട ഹരിയേട്ടാ….

കുറച്ചു കൂടി സന്തോഷം വരാനുണ്ട് അത് ഈ രാത്രിയിൽ ശെരി ആക്കാം..

ഒന്ന് പോയെ ചെക്കാ. അവൾ നാണത്തിൽ തലതാഴ്ത്തി..

അവൻ അവളെയും കൊണ്ട് ബെഡിലേക്ക് വീണു..

പാല് കുടിച്ചില്ല…
അതൊക്കെ പിന്നെ കുടിക്കാം

അവൻ ലൈറ്റ് കൈനീട്ടി ഓഫ്‌ ചെയ്തു.. നന്ദനയുടെയും ഹരിയുടെയും ലൈഫ് അവിടെ തുടങ്ങി…

അവസാനിച്ചു…

സപ്പോർട്ട് തന്ന എല്ലാവർക്കും താങ്ക്സ്…. i love you all dears

സിനി സജീവ്

LEAVE A REPLY

Please enter your comment!
Please enter your name here