Home Latest ഇനി നമ്മൾ എന്ത് ചെയ്യും വിനുവേട്ടൻ നാളെ വരുകയാണങ്കിൽ നമ്മുടെ എല്ലാ പദ്ധതികളും തകർന്നു.. Part...

ഇനി നമ്മൾ എന്ത് ചെയ്യും വിനുവേട്ടൻ നാളെ വരുകയാണങ്കിൽ നമ്മുടെ എല്ലാ പദ്ധതികളും തകർന്നു.. Part – 18

0

Part – 17 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : S Surjith

കാത്തുവിന്റെ പ്രണയവും.. ലച്ചുവിന്റെ  പ്രതികാരവും.. Part – 18

അധികം വൈകാത്ത ഞങ്ങൾ തറവാട്ടിൽ എത്തി, അമ്മ ഉമ്മറത്തെ ചാരു കസേരയിൽ ഇരുന്നു ഉറങ്ങുക ആയിരുന്നു.
“അമ്മ ഉറക്കമായോ ” യെന്ന ചേച്ചിയുടെ ചോദ്യം കേട്ടുകൊണ്ട് അമ്മ പതിയെ കണ്ണുകൾ തുറന്നു…

“നിങ്ങളുടെ വരവും നോക്കി ഇരിക്കയിരുന്നു എപ്പോളോ അറിയാതെയൊന്നു മയങ്ങിപ്പോയി…. ജോലിക്ക്‌ വന്നവർ ഉച്ച ഭക്ഷണം കഴിക്കാൻ പോയിരിക്കുവാ ഇനി രണ്ടു മണിക്കേ അവർ തിരിച്ചു വരുകയുള്ളു “യെന്ന് അമ്മ പറഞ്ഞു

അത്‌ കേട്ട് ചേച്ചി പറഞ്ഞു….. ” അവർ എപ്പോൾ വേണമെങ്കിലും വന്നോട്ടെ അമ്മേ… നമുക്ക് ഭക്ഷണം കഴിക്കാം ”
അത്രയും പറഞ്ഞു ഞങ്ങൾ മൂവരും കൂടി  ആ ഉമ്മറത്തിരുന്നു വാങ്ങി കൊണ്ടുവന്ന ഭക്ഷണം  കഴിച്ചു. അത്‌ കഴിച്ച് കഴിഞ്ഞപ്പോഴേക്കും  വീടു വിർത്തിയാക്കാൻ വന്നവരും  തിരിച്ചേത്തി.വന്ന പാടെ  അവർ അവരുടെ ജോലികളിൽ  തുടർന്നു.  ചേച്ചി വീടിനുള്ളിലേക്ക് പോയി,,,  അമ്മ ഉമ്മറത്തെ ചാരു കസേരയിൽ ഇരുന്നു വീണ്ടും ഒരു ഉറക്കത്തിനുള്ള ശ്രമങ്ങൾ തുടങ്ങി. ഞാൻ വീടിനു പുറത്തേക്ക് ഇറങ്ങി.  തറവാടിന്റെയും പരിസരത്തിന്റെയും  മനോഹാരിത ഞാൻ  എന്റെ  ഫോണിലെ ക്യാമറയിൽ പകർതുന്നതിനിടയിലും അനുഷ യുടെ മെസ്സേജ് വന്നിട്ടുണ്ടോ എന്ന്   ഇടയ്ക്കിടെ നോക്കികൊണ്ടിരുന്നു.  സമയം പോയതറിഞ്ഞില്ല വീടു വിർത്തിയാക്കാൻ വന്നവർ ഉള്ളിലെ ജോലിയെല്ലാം കഴിഞ്ഞു പുറത്തെക്ക് വന്നു പറഞ്ഞു “ഇന്ദിരമ്മേ ഇനി ഉമ്മറം മാത്രമേ തൂക്കാനും  തുടക്കാനും ബാക്കിയുള്ളൂ ”
അത്‌ കേട്ട് അമ്മ പകുതി മയക്കത്തിൽ ആ കസേരയിൽ നിന്നും എഴുനേറ്റു എന്നെയും കൂട്ടി വീടിനുള്ളിലേക്ക് പോയി. വീടിന്റെ ഓരോ മുക്കും  മൂലയും  പരിശോധിക്കുന്ന ദൃതിയിൽ ആയിരുന്നു അമ്മ, ഞാൻ അപ്പോഴേക്കും ചേച്ചിയെ തേടി ലാബിന്റെ അരികിലേക്ക് നടന്നു. ഞാൻ അവിടെ എത്തിയപ്പോഴേക്കും ചേച്ചി കയ്യിൽ ഒരു ഗ്ലാസ്‌ ജാറുമായി  ലാബിൽ നിന്നും പുറത്തിറങ്ങി. അത്‌ എന്താണെന്നു അറിയാനുള്ള ആകാംഷയോടെ ഞാൻ ചേച്ചിയോട് ചോദിച്ചു?????
“എന്താ ചേച്ചി കൈയിൽ ”
“ഏയ് ഒന്നുമില്ല കാത്തു.. അവരുടെ വിർത്തിയാക്കൽ കഴിഞ്ഞുയെങ്കിൽ നമുക്ക് തിരിച്ചു പോകാൻ നോക്കാം  ” മെന്ന്  പറഞ്ഞു കൊണ്ട്  ചേച്ചി മുൻവശത്തേക്ക് നടന്നു.

അധികം വൈകാത്ത ഞങ്ങൾ തറവാട്ടിൽ  നിന്നും വീട്ടിലേക്കുള്ള  യാത്ര  തിരിച്ചു. കുറെ കുശലങ്ങളും തമാശകൾക്കും ഒടുവിൽ നമ്മൾ വീട്ടിലെത്തി, യാത്ര ക്ഷീണം കൊണ്ടാവാം അമ്മ വന്നപാടെ മുറിയിലേക്ക് പോയി കിടന്നു ഞാനും ചേച്ചിയും ഫ്രന്റ് റൂമിലെ സോഫയിൽ ഇരുന്നു. ഞാൻ എന്റെ ഫോണിലേക്ക് അനുഷ യുടെ മെസ്സേജ് വല്ലതും വന്നിട്ടുണ്ടോ എന്ന് വീണ്ടും നോക്കി, വന്നില്ല എന്ന് കണ്ടപ്പോൾ ക്ഷേമ നശിച്ചു ഞാൻ അവളെ ഫോൺ ചെയ്തു. ഫോൺ റിങ് ചെയ്യുന്നതല്ലാതെ അവൾ ആൻസർ ചെയ്തില്ല. എന്റെ കണക്കുകൂട്ടലുകൾ  തെറ്റുന്നു എന്ന തോന്നൽ എന്നുള്ളിൽ ഉണ്ടായി. എന്റെ മുഖഭാവം കണ്ടു കൊണ്ടാകാം ചേച്ചി എന്നോട് പറഞ്ഞു…….

“കാത്തു എന്താ മുഖത്തൊരു ഒരു വിഷമം ഏട്ടൻ വിളിക്കാത്തത് കൊണ്ടാണോ ”

“ഏയ് അല്ല ചേച്ചി…. ചേട്ടൻ മിക്കവാറും രാത്രിയിലെ വിളിക്കു ഇന്ന് തിരക്കാവുമെന്ന് ഇന്നലെ എന്നോട് പറഞ്ഞിരുന്നു  ” യെന്ന് ഞാൻ  ചേച്ചിയോട് പറഞ്ഞു

“പിന്നെ എന്താ ഒരു മൂഡി????? യാത്ര ക്ഷീണമാണങ്കിൽ പിന്നെ കാത്തു പോയി റസ്റ്റ്‌ എടുത്തോ ” യെന്ന് ചേച്ചിയും പറഞ്ഞു

“യാത്ര ക്ഷീണം ഒന്നുമില്ല ചേച്ചി അനുഷ യുടെ മെസ്സേജ് ഇത് വരെയും വന്നില്ല. വിളിച്ചിട്ടാണേൽ അവൾ ഫോൺ എടുക്കുന്നതുമില്ല എന്താ ഏതാ ഒന്നും അറിയാൻമേലാ ”

“കാത്തു…… അത് ചിലപ്പോൾ ജോലി തിരക്ക് കൊണ്ടാകും, തിരക്കെല്ലാം കഴിയുമ്പോൾ തിരിച്ചു വിളിക്കുമായിരിക്കും ” യെന്ന് ചേച്ചിയും പറഞ്ഞു

“ആ വെയിറ്റ് ചെയ്യാം.. അല്ലാതെ വഴിയില്ലല്ലോ ചേച്ചി, ഞാൻ ഒന്ന് ഫ്രഷ് ആയി വരാം  ” യെന്ന് പറഞ്ഞു കൊണ്ട് ഞാൻ മുകളിലെ മുറിയിലേക്ക് പോയി.

മനസ്സ്  കുറെ ചിന്തകളുമായി  ഞാൻ എന്റെ മുറിയിലേത്തി. കുറച്ചു സമയം ആ കട്ടിലിൽ ചാരിയിരുന്നു.  ഒന്ന് കുളിച്ച് ഫ്രഷ് ആയി അധികം വൈകാതെ ഞാൻ താഴേക്കു വന്നു. അമ്മ പതിവുപോലെ സദ്യ നാമം ജപിക്കുന്നുണ്ടായിരുന്നു. ഞാൻ നേരെ പോയത് ചേച്ചിയുടെ മുറിയിലേക്കായിരുന്നു. എന്ന കണ്ടതും ചേച്ചിയുടെ ഫോൺ എന്റെ കൈയിൽ തന്നു അതിലെ വാട്സ്അപ് മെസ്സേജ്കൾ  നോക്കാൻ എന്നോട് പറഞ്ഞു . ഞാൻ അതിൽ കണ്ടത് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല അതിൽ ദിവയുടെ മെസ്സേജുകൾ ആയിരുന്നു. ചേച്ചിയോട് ഞാൻ ചോദിച്ചു??????
” ചേച്ചി അങ്ങോട്ട്‌ ആദ്യം  മെസ്സേജ് ചെയ്യതെ”

ചേച്ചി പറഞ്ഞു….. ” അല്ല അവളാണ് എനിക്ക് മെസ്സേജ് ചെയ്തേ, ഹായ്… ഹലോ യിൽ തുടങ്ങി എന്നോട് വിശേഷങ്ങൾ ചോദിച്ചപ്പോൾ കാത്തു പറഞ്ഞ പോലെ പതിവ് പരിഭവങ്ങൾ പറയുമാവണ്ണം ഞാൻ അവളോട്  ആ ചെറ്റയെ കുറിച്ചു പറഞ്ഞു… കണ്ടില്ല അവളുടെ മറുപടികൾ സാധരണ എന്നോട്  പറയും പോലെ അതിൽ കൂടുതൽ  ഒന്നും കാണുന്നില്ല.. ”

ചേച്ചിയുടെ മറുപടി കേട്ട് ഞാൻ ഒന്നുകൂടി അതിലെ മെസ്സേജുകൾ വായിച്ചു നോക്കി എല്ലാം ചേച്ചിയെ  സമാദാനിപ്പിച്ചു കൊണ്ടുള്ള വാക്കുകൾ ആയിരുന്നു. പക്ഷെ അതിലെ ഒരു വാചകം എന്നെ  വീടും അവരിലേക്കുള്ള സംശയം വർധിപ്പിച്ചു അതിങ്ങനെയായിരുന്നു
“നീ വീട്ടിൽ ആരോടെങ്കിലും പറഞ്ഞോ..ആരോടും പറയേണ്ട  ”  എന്നായിരുന്നു അത്‌
അതിനു മറുപടി  ചേച്ചി ഒന്നും അയച്ചിട്ടില്ലയിരുന്നു. അത്‌ കണ്ട്
ഞാൻ  ചേച്ചിയോട് ചോദിച്ചു????  എന്താ ചേച്ചി മറുപടി കൊടുക്കാതിരുന്നേ ”
“ഞാൻ എന്ത് മറുപടി കൊടുക്കണം കാത്തു…. ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല അഥവാ അവൾ നമ്മൾ സംശയിക്കും പോലെ അല്ലെങ്കിലോ.. പിന്നെ അനുഷ യുടെ മെസ്സേജ് വന്നിട്ടു ഒന്ന് എന്തെങ്കിലും ഒന്ന് തീരുമാനിക്കാം ”

” വേണ്ട ചേച്ചി  ഇതിനു മറുപടി കൊടുക്കനായി അനുഷ യെ കാത്തിരിക്കേണ്ട  മുൻപോക്കേ ഇങ്ങനെയുള്ള സന്ദർഭത്തിൽ ചേച്ചി എങ്ങനെയാണോ സംസാരിച്ചിരുന്നേ അതേ പോലെ  മതി തൽക്കാലം….”

“എങ്കിൽ പിന്നെ അങ്ങനെ ആയിക്കോട്ടെ കാത്തു ഞാൻ ഒരു വിധത്തിലുള്ള സംശയങ്ങൾക്കും ഇടക്കൊടിക്കാതെ സംസാരിക്കാം” യെന്ന് ചേച്ചിയും പറഞ്ഞു
അമ്മ എന്ന വിളിക്കുന്നുണ്ടായിരുന്നു……”കാത്തു… കാത്തു….. ..നിന്റെ ഫോൺ എവിടെയാ വിനു നിന്നെ വിളിച്ചിരുന്നു അവൻ ഗുജറാത്തിൽ പോകുന്നില്ലത്രേ  ഇന്ന് രാത്രിലെ ഫ്ലൈറ്റിൽ കൊച്ചിക്ക് വരുമെന്ന് പറഞ്ഞു അവിടെ ആരെയോ അത്യാവശ്യമായി  കാണാനുണ്ടെന്നും പറഞ്ഞു.. ഇന്ന് അവുടെന്നു തിരിക്കുന്നത് കൊണ്ട് ദൃതിയിൽ കുറച്ചു സംസാരിച്ചു ഫോൺ വെച്ചു ഇത് നിന്നെ അറിയിച്ചേക്കാൻ പറഞ്ഞു ”

അത്രയും അമ്മ പറഞ്ഞു കഴിഞ്ഞപ്പോൾ ഞാൻ ഒന്ന് ഞെട്ടി !!!! ഇനി എങ്ങനെ?????  എന്താകും എന്നൊക്ക ഒരു നൂറു ചിന്തകൾ ഒറ്റ നിമിഷം കൊണ്ട് എന്റെ മനസ്സിലൂടെ കടന്നു പോയി. അമ്മ തുടർന്നു…..
“ലച്ചു  ഡിന്നർ  നിങ്ങൾ രണ്ടാൾക്ക മാത്രമായി  ഉണ്ടാക്കിയാൽ മതി എനിക്ക് നല്ല വിശപ്പില്ല. പതിവില്ലാതെ യാത്ര ചെയ്തിട്ടവും നല്ല ക്ഷീണവും  ഞാൻ ഒന്ന് കിടക്കട്ടെ ”

“എന്താ അമ്മേ വല്ല ആശ്വസ്ഥതയുമുണ്ടോ????  ” യെന്ന് ചേച്ചി ചോദിച്ചു????

“ഒന്നുമില്ല ലച്ചു കുറെ കാലം കൂടി ഹോട്ടൽ ഭക്ഷണം കഴിച്ചത് കൊണ്ട് , വയറിനു എന്തോ  പോലെ…. ഞാൻ ഇഞ്ചി നീര് കുടിച്ചു  ഒന്ന്  ഉറങ്ങിയാൽ ശെരിയാകും…. നിങ്ങളും  വല്ലതും കഴിച്ചിട്ടു ഉറങ്ങാൻ നോക്ക് ” യെന്ന് അമ്മ പറഞ്ഞു കൊണ്ട് മുറിയിലേക്ക് പോയി

ഞാനും ചേച്ചിയും പരസ്പരം  നോക്കി ഞാൻ ചേച്ചിയോട് ചോദിച്ചു?????

” ഇനി നമ്മൾ എന്ത് ചെയ്യും വിനുവേട്ടൻ നാളെ വരുകയാണങ്കിൽ നമ്മുടെ എല്ലാ പദ്ധതികളും തകർന്നു ”

“ഒരു പദ്ധതിയും തകരില്ല ഇത് ആ ചെറ്റയുടെ  അവസാനത്തെ ബ്ലാക്ക് മൈലിങ് ആയിരിക്കും. എന്റെ ജീവൻ കൊടുത്തിട്ടായാലും ഞാൻ എന്റെ വാക്ക് പാലിച്ചിരിക്കും ഇന്ന് കാത്തു തറവാട്ടിൽ വെച്ചു ചോദിച്ചില്ലായിരുന്നോ എന്റെ കൈയിൽ എന്താന്ന്….. അത്‌ വേറൊന്നുമല്ല അവന്റെ മുഖത്തൊഴിക്കാൻ ഞാൻ എന്റെ കഴിവിൽ ഉണ്ടാക്കിയ HF……..”
ഇത്രയും പറയുമ്പോൾ ചേച്ചിയുടെ മുഖം ചുവന്നു തുടിത്തിരുന്നു. അതിൽ നിന്നും കേട്ടത് ഒരു തമാശ അല്ലെന്നു മനസിലാക്കാൻ കൂടുതൽ ചിന്തിക്കേണ്ടി വന്നില്ല.  എനിക്ക് ചില  കാര്യങ്ങൾ  ഉറപ്പായി ഒന്നുകിൽ എന്റെ കുടുംബ ജീവിതം ഇതോട് കൂടി   തകരും അല്ലെങ്കിൽ കൊലപാതകത്തിന്  ഗൂഢാലോചന കുറ്റം ചുമത്തി  പ്രതിയായി സർക്കാർ ചിലവിൽ കഴിയാം.

എന്തെല്ലാം പദ്ധതികൾ ആയിരുന്നു എല്ലാം തകിടം മറിയുന്നു ദൈവം പോലും അവന്റെ കൂടെയാ. പണ്ട് എവിടേയോ കേട്ടിട്ടുണ്ട് ; ദുഷ്ടനെ പന പോലെ വളർത്തുമെന്നു, ഇപ്പോൾ ഇതാ അത്‌ അനുഭവിച്ചറിയുന്നു. കൂടുതൽ പദ്ധതികൾക്ക് നിൽക്കാതെ ചേച്ചിയുമായി അടുക്കളയിൽ പോയി കഴിക്കാൻ  വല്ലതും ഉണ്ടാക്കാമെന്ന് കരുതി ഞാൻ ചേച്ചിയോട് പറഞ്ഞു……..
“ചേച്ചി നമുക്ക് ഡിന്നറിനു വല്ലതും ഉണ്ടാക്കേണ്ട… അടുക്കളയിലേക്ക് പോകാം ”

ആ മുഖത്തിലെ ത്രീക്ഷണത കുറയുന്നില്ല… എന്നോട് മറുപടിയും പറഞ്ഞില്ല. ഞാൻ പതിയെ അവിടെ നിന്നും എഴുനേറ്റു  അടുക്കളയിലേക്ക് നടന്നു..
തുടരും…..

LEAVE A REPLY

Please enter your comment!
Please enter your name here