Home Latest എന്റെ മോളെ കേൾക്കാൻ പോലും ഞാനും നിന്നില്ലല്ലോ. എത്രമാത്രം വേദനിച്ചു കാണും അവൾ.. Part –...

എന്റെ മോളെ കേൾക്കാൻ പോലും ഞാനും നിന്നില്ലല്ലോ. എത്രമാത്രം വേദനിച്ചു കാണും അവൾ.. Part – 36

0

ഇളംതെന്നൽ. ഭാഗം -36

ശാദി മോൾക്ക്‌ അടി കൊണ്ട വേദന ഹൃദയത്തിൽ പടർന്നിരുന്നു.

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
എല്ലാരും ഷാക്കിറിന്റ റൂമിൽ എത്തി, തളർന്നു കിടക്കുന്ന അവന്റ കണ്ണിൽ കുറ്റബോധം നിഴലിട്ട് നിൽക്കുന്നതായി എല്ലാവരും അറിഞ്ഞു. ഓരോ കാര്യങ്ങളും എണ്ണിയെണ്ണി പറയുന്നതിന് മുമ്പായി റാഷി അവന്റെ ഫോണിലെ വീഡിയോ ഓൺ ചെയ്തു ഷാക്കിറിന് നേരെ പിടിച്ചു. ചെയ്ത തെറ്റുകൾ ഓരോന്നായി അവൻ പറഞ്ഞു തുടങ്ങി . .

ശാക്കിർ പറയുന്നത് കേട്ട് എല്ലാവരും മിഴിച്ചു നിന്നു.. സമദ് ഹാജി നിയന്ത്രണം വിട്ട് ഷാക്കിറിന് നേരെ പാഞ്ഞടുത്തു. റാഷിദ്‌ ഉപ്പയെ തടഞ്ഞു നിർത്തി. അവനെ ഇപ്പൊ ഒന്നും ചെയ്യരുത്. ശരീരത്തിന് വേണ്ട പോലെ തളർച്ചയുണ്ട് അവന്റെ, മനസ്സിന് അതിലേറെയും,.അത്കൊണ്ട് തന്നെ ഇപ്പോൾ അവനെ ഒന്നും ചെയ്യേണ്ട. അവന്റെ മനസ്സ് നീറി നീറി അവൻ സ്വയം ശിക്ഷ അനുഭവിച്കൊണ്ടിരിക്കുന്നു . ഇനിയെന്ത് ചെയ്യണം ഞാൻ. ആ മനുഷ്യന്റെ മുഖത്ത് എങ്ങനെ നോക്കും, എന്റെ മോളെ കേൾക്കാൻ പോലും ഞാനും നിന്നില്ലല്ലോ. എത്രമാത്രം വേദനിച്ചു കാണും അവൾ..

സമദ് ഹാജി പരിഹാരത്തിന്നായി എല്ലാരേയും നോക്കി. ഷിഫാ തല പൊക്കി റാഷിയെ നോക്കിയില്ല. ഉമ്മാ കരഞ്ഞു കൊണ്ടു ഷാക്കിറിന്റെ മുഖത്ത് നോക്കി, ശാക്കിർ ഉമ്മാക് നേരെ കൈകൾ കൂപ്പി, മാനം കെടുത്തിയല്ലോ ഡാ നീ ഞങ്ങളെ മാനം കെടുത്തിയല്ലോ. നിന്റെ മുഖത്ത് നോക്കാൻ പോലും എനിക്ക് ഇഷ്ടമില്ല. സൈനുമ്മ കരഞ്ഞു കൊണ്ടേയിരുന്നു . ശാദി മോൾ എനിക്ക് മാമിയെ ഇപ്പോൾ തന്നെ കാണണമെന്ന് വാശി പിടിച്ചു,, എല്ലാവരുടെയും വെറുപ്പോടെയുള്ള നോട്ടം ഷാക്കിറിന്റ നെഞ്ചിൽ തുളച്ചു കയറി. രാത്രി സമയം ഏറെ വൈകിയിരുന്നു. നേരം പുലരാൻ സമദ് ഹാജി കാത്തിരുന്നു. എത്ര മാനം പോകേണ്ടി വന്നാലും നാളെ ഐഷുവിന്റെ വീട്ടിൽ പോണം. അന്ന് തന്റെ മുന്നിൽ ഒരക്ഷരം ശബ്ദിക്കാൻ കഴിയാതെ കുനിഞ്ഞ ശിരസ്സുമായി ഇറങ്ങി പോയ ഹംസക്കയുടെ മുന്നിൽ തന്റെ മോൻ ചെയ്തു വെച്ച വൃത്തികേടുകൾ ഏറ്റു പറഞ്ഞു അദ്ദേഹത്തിന്റെ കാല് പിടിക്കണം. പലതും തീരുമാനിച്ചു എല്ലാവരും പിരിഞ്ഞുവെങ്കിലും ആർക്കും അന്ന് രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല.

റാഷി പറഞ്ഞത് പോലെ എല്ലാവരും അവനവന്റെ ഭാഗം വിലയിരുത്തി കൊണ്ടിരുന്നു. കഴിഞ്ഞു പോയ ഓരോ കാര്യങ്ങളും എല്ലാവരുടെയും മനസ്സിലൂടെ മിന്നി നടന്നു. ഒരാൾ പോലും അവളെ കേൾക്കാൻ നിന്നില്ല എന്നുള്ള സങ്കടം എല്ലാവരിലും ഉണ്ടായി. എല്ലാവരേക്കാൾ കൂടുതൽ ശാദി മോൾ ആണ് വിഷമിച്ചത്, അങ്ങനെ സമദ് ഹാജിയുടെ പണവും പത്രാസും പ്രൗഢിയും തിളങ്ങി നിന്നിരുന്ന വീട് വെറും ശവകുടിരം പോലെ ആയിപ്പോയി.
രാത്രിയിൽ ഏറെ വൈകിയിട്ടും ഷാനു ഉറങ്ങിയില്ല. എത്രയോ ദിവസങ്ങൾ ആയിട്ട് എല്ലാം നഷ്ടപ്പെട്ട അവസ്ഥയിൽ ആണ് അയാൾ, വീട്ടിൽ നിന്നും ഉപ്പയും ഉമ്മയും എല്ലാരും വിളിച്ചു സമാദാനം കൊടുക്കുന്നുണ്ടെങ്കിലും അയാൾക് മനസ്സിന്റെ ഭാരം കുറഞ്ഞില്ല.

ഫഹദ് അവനെ കൊണ്ടു പറ്റുന്ന രീതിയിൽ ഉപദേശിച്ചു നോക്കിയെങ്കിലും വെറും ഇരുപത് ദിവസത്തെ ദാമ്പത്യം പൊട്ടി തകർന്നു പോയ ആളുടെ മനസ്സിന്റെ വേദന അളക്കാൻ ആവില്ല എന്നുള്ള സത്യം ഫഹദിനും ബോധ്യമായി. നാട്ടിലേക് മടങ്ങാൻ വളരെ കുറച്ചു ദിവസങ്ങൾ ബാക്കി നിൽക്കേ ആണ് ഇങ്ങനെയൊരു ദുരന്തം, വീടും വീട്ടുകാരെയും കാണാൻ ആഗ്രഹം ഉണ്ടെങ്കിലും കുറഞ്ഞ ദിവസങ്ങൾ മാത്രം ജീവിച്ചു വിരഹം അനുഭവിക്കുന്ന ഐഷുവിന്റെ അടുക്കൽ പറന്നെത്താൻ ആയിരുന്നു കൂടുതൽ മോഹം. റൂമിൽ നിന്നും പുറത്തിറങ്ങി നടക്കാനോ കമ്പനി കാര്യങ്ങൾ നോക്കാനോ അയാളെ കൊണ്ടു ആയില്ല..നീ രക്ഷപെട്ടു മോനെ, ഇത്രയല്ലേ സംഭവിച്ചുള്ളൂ എന്നൊക്കെ പറഞ്ഞു ഷിഫായും ഉമ്മയും സമദനിപ്പിക്കുന്നത് അവന്റെ ചിന്തകളെ ആശ്വാസത്തിലേക്ക് എത്തിക്കാൻ പറ്റിയില്ലെങ്കിലും അവനും പിന്നീട് അങ്ങനെ ചിന്തിച്ചു സമാദാനം കണ്ടെത്താൻ ശ്രമിച്ചു.

നല്ലൊരു കുട്ടിയെ അളിയൻ പോരുന്നതിനു മുമ്പ് അന്വേഷിക്കുന്നുണ്ടെന്നും അത് ശെരിയായിട്ട് മാത്രം നാട്ടിൽ വന്നാൽ മതിയെന്നും ഉപ്പ പറഞ്ഞെങ്കിലും അത് വേണ്ട ഉപ്പാ,, ഐഷുവിനെക്കാൾ നല്ലൊരു കുട്ടിയെ കണ്ടെത്താൻ ഈ ജന്മം നമുക്ക് കഴിയില്ലെന്നും ലോകത്തിലെ ഒരു പെണ്ണിനേയും എനിക്ക് ഇനി ആഗ്രഹിക്കാനോ ഇഷ്ടപ്പെടാനോ വിശ്വസിക്കാനോ കഴിയില്ലെന്നും അവൻ വ്യക്തമായി തന്നെ പറഞ്ഞു. ഐഷുവിന്റെ ഒരു വിശേഷം പോലും അറിയാത്തതിൽ നീറ്റൽ തോന്നിയെങ്കിലും പെട്ടെന്ന് ഫോണിൽ വന്നു കണ്ട ഫോട്ടോയുടെ ഷോക്കിൽ കയ്യിൽ നിന്നും വീണ ഫോണിന്റെ എല്ലാ പണിയും തീർന്ന് പുതിയ ഫോണും പുതിയ സിം ഒക്കെ ആയി അവളുടെ വീട്ടിലെ എല്ലാ നമ്പറും നഷ്ട്ടമായത് അയാളെ നിരാശനാക്കി..ഒരു തെറ്റ് അവളുടെ ഭാഗത്ത്‌ വന്നെങ്കിലും അവൾക്കു നല്ലൊരു ജീവിതം കൊടുക്കാനും മനസിലെ ഭാരം കുറയാനും തന്റെ എല്ലാ കാര്യങ്ങളും പഴയ പോലെ എത്താനും അവനും പ്രാർത്ഥിക്കുന്നു. അതിനായി ഫഹദിനോടും പറയുന്നു.

രാത്രിയിൽ വളരെ വൈകി അളിയന്റെ വിളി വന്നപ്പോൾ ഷാനുവിന് പേടി തോന്നി, വേഗം എടുത്തു സലാം പറഞ്ഞ ഷാനുവിനോട് സലാം മടക്കി നിന്റെ ഫോണിലേക്കു ഒരു വീഡിയോ വിട്ടിട്ടുണ്ട് അത് ഇപ്പോൾ തന്നെ കാണാണമെന്ന് നിർബന്ധം പറഞ്ഞു റാഷി ഫോൺ കട്ട്‌ ചെയ്തു. ഇനിയും എന്തെങ്കിലും കാണാൻ കണ്ണിന് കരുത്തില്ല എന്ന് ഉറപ്പുണ്ടെങ്കിലും പറഞ്ഞത് കുടുംബത്തിൽ എന്ത് പ്രശ്നം ഉണ്ടെങ്കിലും വളരെ മാന്യമായി കൈകാര്യം ചെയ്യാൻ അറിയുന്ന അളിയൻ ആയത് കൊണ്ടു ഷാനു ഫോൺ എടുത്തു നോക്കി. ആ വീഡിയോവിൽ തന്റെ വീട്ടിൽ നടന്ന കാര്യങ്ങൾ വളരെ വ്യക്തമായി തന്നെ ഷാനു കണ്ടു. ഷാക്കിറിന്റ ഓരോ വാക്കുകൾ കേൾക്കുമ്പോഴും ഷാനുവിന്റ് ശിരസ്സിലെ രക്തം തിളച്ചു മറിഞ്ഞു.കണ്ടതും കേട്ടതും താൻ ആഗ്രഹിച്ച കാര്യങ്ങൾ ആണെങ്കിലും ഐശുവിന്റ മുന്നിൽ പോയി നിൽക്കാനുള്ള യോഗ്യത പോലും തനിക് ഇല്ലെന്ന് അവന്ന് ഉറപ്പായി, ഇത്രമാത്രം ഉപദ്രവം സഹിച്ചിട്ടും തന്റെ പെണ്ണ് ജീവനോടെ ഇരിക്കുന്നുണ്ടാകുമോ എന്ന് അവന്ന് സംശയം തോന്നി, സ്വന്തം അണിയനോട് അയാൾക് വെറുപ്പ് തോന്നി, നാട്ടിൽ വരുമ്പോൾ അവന്റെ മുഖം പോലും കാണാതിരിക്കാൻ അവൻ ആഗ്രഹിച്ചു.

ചൂട് പിടിച്ച ചിന്തകൾ എല്ലാരേയും തളർത്തിയെങ്കിലും ഐഷുവിന് സമാദാനമുള്ള ദിവസങ്ങൾ ആയിരുന്നു. അവളുടെ ആലോചനകളെ അവൾ ഫ്രീ ആക്കി വിട്ട്.മനസിന്റെ എല്ലാ ഭാരങ്ങളും ഒഴിഞ്ഞു പോയി, തന്റെ കാര്യത്തിൽ ഉമ്മാകും ഉപ്പക്കും വിഷമം ഒരുപാട് ഉണ്ടെങ്കിലും അതൊന്നും അവർ തങ്ങളുടെ മോളോട് കാണിച്ചില്ല.

ഇബാദത് ഒരുപാട് ചെയ്തു കൂട്ടി. മനസ്സിൽ സമാദാനം മാത്രം നിറഞ്ഞു നിന്നു.ഷാനുവും വീട്ടുകാരും ഉരുകി തീരുന്നതും തന്റെ നിരപരാധിത്വം തെളിഞ്ഞതും ഒന്നും അറിയാതെ അവൾ സുഗമായി ഉറങ്ങി. ഉറക്കിൽ തന്റെ ഷാനുക്ക കൂടെയുള്ളതും അവരുടെ വീട്ടുകാർ തന്റെ കാല് പിടിച്ചു മാപ്പ് പറയുന്നതും ഷാനുക്ക പൊട്ടികരയുന്നതും സ്വപ്നം കണ്ടു അവൾ ഉണർന്നു. സമയം സുബ്ഹിയോട് അടുക്കുന്നു.

വേഗത്തിൽ ഉണർന്നു കണ്ട സ്വപ്നം മനസ്സിൽ നിന്നും പോകാതെ തന്നെ നിന്നു.എണീറ്റു വന്നു വുളു ചെയ്തപ്പോഴേക്കും വീട് ഉണർന്നു. ഷഹല മോൾ വരെ എണീറ്റു നിസ്കരിക്കാൻ തയാർ ചെയ്യുന്നു. നിസ്കാരം കഴിഞ്ഞു ഹംസക്ക വീട്ടിൽ എത്തിയപ്പോൾ ഐഷു ഉപ്പാടെ അടുത്ത് ചെന്ന് ഇരുന്നു. താൻ പുലർച്ചെ കണ്ട സ്വപ്നം അവൾ ഉപ്പയോട് പറഞ്ഞു തീർന്നപ്പോഴേക്കും പടിക്കൽ സമദ് ഹാജിയുടെ വണ്ടി വന്നു നിന്നിരുന്നു. മോൾ അകത്തേക്കു ചെല്ല് ഹംസക്ക മോളെ പറഞ്ഞു വിട്ടു. സലാം പറഞ്ഞു കയറി വന്ന സമദ് ഹാജിയുടെ കൂടെ സൈനബയും അവരുടെ മോൻ ശാക്കിറും ഉണ്ടായിരുന്നു. വളരെ സ്നേഹത്തോടെ തന്നെ ഹംസക്ക അവരെ സ്വീകരിച്ചു ഇരുത്തി.

ഉള്ള സ്ഥലത്ത് ഇരിക്കാതെ ശാക്കിർ ഹംസക്കയുടെ കാലിൽ വീണു പൊട്ടിക്കരഞ്ഞു. മാപ്പ് ചോദിക്കാൻ അർഹതയില്ല എനിക്ക്, എന്നാലും ഞാൻ ചോദിക്കുന്നു, എനിക്ക് നിങ്ങൾ മാപ്പ് തരരുത്, ഒരുകാലത്തും തരേണ്ട, പക്ഷെ എന്റെ ഇക്കാക്കക്ക് വേണ്ടി എന്റെ ഇത്താത്തയെ തരണം. ഞാൻ അവരുടെ കൺവെട്ടത്ത് പോലും വരാതെ എവിടെയെങ്കിലും പോയി ജീവിക്കാം. ഞാൻ ചെയ്തു പോയ തെറ്റുകൾ ആണ് എല്ലാതും. എന്റെ ഇത്താത്ത പാവമാ. ഒരു വാശി പുറത്ത് ഞാൻ ചെയ്തു കൂട്ടിയ എന്റെ തെറ്റുകൾ നിങ്ങളോട് പറഞ്ഞു അവരെ കൂട്ടി കൊണ്ടു പോകാനാ ഞങ്ങൾ വന്നത്.

ഉപ്പ എന്റെ വീട്ടുകാരോട് പൊറുക്കണം. മനസമാധാനം എന്താണെന്ന് ഇത്താത്ത പോന്നതിൽ പിന്നെ ഞാൻ അറിഞ്ഞിട്ടില്ല. ഒരു ഭക്ഷണത്തിന്റെയും രുചി എനിക്ക് അറിയാൻ പറ്റിയിട്ടില്ല.എനിക്ക് മനസമാധാനം കിട്ടണം. അതിന് ഇത്താത്ത എന്റെ വീട്ടിൽ എത്തണം. ശാക്കിർ കരഞ്ഞു കൊണ്ടേയിരുന്നു. ഹംസക്കയുടെ കണ്ണുകൾ നിറഞ്ഞു. നീ എഴുന്നേൽക്കു മോനെ . എന്റെ മോളുടെ നിരപരാധിത്വം തെളിയും എന്നുള്ള ഒരു ഉറപ്പ് എനിക്ക് ഉണ്ടായിരുന്നു. തെറ്റ് സംഭവിക്കുന്നത് നമ്മളിൽ തന്നെയാണ് . മോൻ റബ്ബിനോട്‌ ദുആ ചെയ്യ്. ചെയ്തു പോയ അപരാദങ്ങൾ പൊറുക്കാനും മനഃസമാദാനം തിരിച്ചു കിട്ടാനും..

ഹംസക്ക മോളെ വിളിച്ചു. ആയിശു അവരുടെ മുന്നിലേക്ക് കടന്നു വന്നു . ഉമ്മയുടെയും ഉപ്പയുടെയും തല കുറ്റബോധം കൊണ്ടു അവളുടെ മുന്നിൽ താഴ്ന്നുപോയി. കൊച്ചു കുട്ടികളെ പോലെ അവർ രണ്ടു പേരും അവളെ നോക്കി കരഞ്ഞു. ഐഷു പുഞ്ചിരിച്ചു. ശാക്കിർ അവളുടെ മുന്നിൽ കൈകൾ കൂപ്പി ഇരുന്നു. എന്ത് ചെയ്യണം എന്നറിയാതെ ഹംസക്ക മോളെ നോക്കി നിന്നു. ഹംസക്കയുടെ മനസ്സിൽ സന്തോഷതിന്റെ ഇളം തെന്നൽ വീശി. തന്റെ പ്രാർത്ഥന റബ്ബ് കേട്ടു.

അൽഹംദുലില്ലാഹ്. തന്റെ മോളുടെ സത്യസന്തത പുലർന്നിരിക്കുന്നു. ആ കാഴ്ച്ച കാണാൻ അദ്ദേഹം ഭാര്യയെ കൂടി നീട്ടി വിളിച്ചു. ഒരു സ്വപ്ന ലോകത്തിൽ എന്ന പോലെ ഐഷു അവരെ നോക്കി. അവളുടെ കണ്ണിലും മുഖത്തും മനസ്സിലും പുഞ്ചിരി വിടർന്നു. തന്റെ പോന്നു മോളുടെ മുഖത്ത് വിരിഞ്ഞ പുഞ്ചിരി നോക്കി ഹംസക്ക കനിവോടെ മോളെ നോക്കി, സമദ് ഹാജി അവരുടെ മുന്നിൽ ചെറുതായ പോലെ നിന്നു. എല്ലാം ഏറ്റ് പറഞ്ഞു മാപ്പ് ചോദിക്കാന ഞങ്ങൾ വന്നത് നിങ്ങളുടെ മോൾക്ക്‌ ഈ ജന്മം ഒരു ബുദ്ധിമുട്ട് പോലും വരാതെ ഞങ്ങൾ നോക്കും .

കൊണ്ടു പോകുകയാണ് ഞങ്ങൾ ഈ മാണിക്യത്തെ. സമ്മതം തരണം നിങ്ങൾ.. സമദ് ഹാജിയും ഭാര്യയും അവരുടെ മുന്നിൽ കൈ കൂപ്പി. ഹംസക്ക മോളെ നോക്കി. വിടർന്ന കണ്ണുകളോടെ ചുണ്ടിൽ പുഞ്ചിരി മായാതെ നിൽക്കുന്ന മോളോട് ഹംസക്ക ചോദിച്ചു. മോൾക്ക്‌ എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറഞ്ഞോളൂ. എന്നിട്ടു അവര്ക് മാപ്പ് കൊടുക്ക്. മോളുടെ തീരുമാനം അങ്ങനെയല്ലേ.. അവൾ സമാദാനത്തിന്റെ ചിരിയോടെ കരഞ്ഞു തളർന്നു തന്റെ കാൽ ചുവട്ടിൽ ഇരിക്കുന്ന ഷാക്കിറിനെ നോക്കി, എഴുനേൽക്കേടാ മോനെ. നിന്നോട് ഞാൻ പൊറുത്തു തന്നിരിക്കുന്നു. എത്ര വലിയ തെറ്റ് ചെയ്താലും തെറ്റ് ഏറ്റ് പറഞ്ഞു കരഞ്ഞാൽ മാപ്പ് നൽകുന്ന അല്ലാഹുവിന്റെ അടിമകൾ ആണ് നമ്മൾ. എന്റെ മുന്നിൽ നീ ഇനി കരയരുത്. ശാക്കിർ സ്നേഹത്തോടെ ആശ്ചര്യത്തോടെ അവളെ നോക്കി. കൂടെ അവന്റെ ഉമ്മയും ഉപ്പയും. മോളെ.. നീ ഒരുങ്ങി ഇറങ്ങാൻ നോക്ക്, നീ ഇല്ലാത്തതിൽ പിന്നെ നമ്മുടെ വീട് ഒരു വീട് ആയിട്ടില്ല.ഹംസക്കാ..

മോളുടെ കൂടെ നിങ്ങൾ എല്ലാവരും വരണം. എല്ലാവർക്കും കൂടി ഒന്ന് സന്തോഷിച്ചു പിരിയാം.എന്റെ മോളുടെ തീരുമാനം ആണ് എനിക്ക് വലുത്. അനുഭവങ്ങൾ എല്ലാം അവളുടേത് ആണ്. അവൾ നിങ്ങളുടെ കൂടെ വരുമെന്ന് ഞാൻ കരുതുന്നു. എല്ലാവരും തീരുമാനം അറിയാൻ അവളുടെ മുഖത്ത് നോക്കി.അവളെ ഒരു ആയിരം വട്ടം പിച്ചക്കാരി എന്ന് മാത്രം വിളിച്ച ശാക്കിർ അപ്പോഴും ഒരു പിച്ചക്കാരനെ പോലെ തറയിൽ അവളുടെ കാൽക്കൽ ഇരുപ്പ് ഉറപ്പിച്ചു. കണ്ണീരോടെ സമദ് ഹാജിയും ഭാര്യയും അവളെ നോക്കി. നിറഞ്ഞ പുഞ്ചിരിയോടെ അവൾ തന്റെ തീരുമാനം അവരെ അറിയിച്ചു.

(തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here