Home Latest എന്നാലും ഇനിയൊരു തിരിച്ചു പോക്ക് അവിടേക് ഇല്ല. ഇനിയുള്ള കാലം വീട്ടുകാരുടെ സ്നേഹത്തിൽ ഇവിടെ ഇങ്ങനെ...

എന്നാലും ഇനിയൊരു തിരിച്ചു പോക്ക് അവിടേക് ഇല്ല. ഇനിയുള്ള കാലം വീട്ടുകാരുടെ സ്നേഹത്തിൽ ഇവിടെ ഇങ്ങനെ ജീവിച്ചു തീർക്കണം. Part – 35

0

Part – 34 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Bushara Mannarkkad

ഇളം തെന്നൽ. ഭാഗം -35

വീശി അടിക്കുന്ന കാറ്റ് അവന്ന് ഇളം തെന്നൽ ആയിരുന്നില്ല. ഖൽബിൽ കത്തുന്ന തീ കാറ്റായിരുന്നു.
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ഐഷു പറയുന്നത് കേട്ട് അവളുടെ ഉമ്മയും ഉപ്പയും എല്ലാരും താടിക്കു കൈ കൊടുത്തു. പടച്ചോനെ ഇതൊക്കെ ആരോടും പറയാതെ ഒറ്റക് എന്റെ മോൾ എത്ര മാത്രം സഹിച്ചു ന്റെ റബ്ബേ. ഹംസക്ക വിലപിച്ചു. ഇത്രയും വലിയ ബന്ധം നമുക്ക് വേണ്ട എന്നും പറഞ്ഞു ഞാനും അവരുടെ വീട്ടിൽ നിന്ന് തന്നെ ഇറങ്ങി പോരാൻ അന്ന് നിന്നത് എന്റെ മോൾക്ക് ഇങ്ങനത്തെ ഒരു അവസ്ഥ വരരുത് എന്ന് കരുതിയായിരുന്നു. അല്ലാഹു നമുക്ക് ഒരു പരീക്ഷണം തന്നതാ.. മോള് ഒന്ന് കൊണ്ടും വിഷമിക്കരുത്. സത്യം ഒരു നാൾ പുലരുക തന്നെ ചെയ്യും. നമുക്ക് കാത്തിരിക്കാം. ഉപ്പ മോളെ സമദാനിപ്പിച്ചു. എന്നാലും ഇങ്ങനത്തെ ഒരു ചീത്തപ്പേര് കിട്ടിയല്ലോ എന്റെ മോൾക്ക്‌. ഇതൊക്കെ സഹിച്ചിട്ടും പിന്നേയും റബ്ബ് നമ്മുടെ മോളെ പരീക്ഷിച്ചല്ലോ ഹംസക്കാ..

ഉമ്മാക്ക് നിർത്താൻ പറ്റാത്ത സങ്കടം കണ്ണീരായി പെയ്തു. അനിയത്തി ഫാത്തിമ ഉറഞ്ഞു തുള്ളി. ഞാൻ ആയിരുന്നെങ്കിൽ അവന്റെ കരണം നോക്കി രണ്ടു പൊട്ടിച്ചേനെ, നീ ഇങ്ങനെ പാവം ആയോണ്ടാ ഇതൊക്കെ സഹിക്കേണ്ടി വന്നത്, ഒന്നുമില്ലെങ്കിലും അളിയനോടെങ്കിലും നിനക്ക് എല്ലാം പറയായിരുന്നില്ലേ..കുഞ്ഞനിയത്തികൾ രണ്ടു പേരും കരഞ്ഞു.. വീട്ടിൽ ഒരു സങ്കടപ്പുഴ ഒഴുകിയെങ്കിലും ഐശുവിന്റ മനസ് കാർമേഘം പെയ്തൊഴിഞ്ഞു തെളിഞ്ഞ മാനം പോലെ ആയി.. മനസ്സിന്റെ ഭാരം കുറഞ്ഞു. എല്ലാം ഒരു സ്വപ്ന ലോകത്തിലെ പോലെ മറക്കാം. സ്നേഹത്തിന്റെ കൊട്ടാരത്തിൽ സമാദാനം അല്ലാതെ മറ്റൊന്നും അവൾ കണ്ടില്ല.. ഉപ്പ എല്ലാവരെയും സമദാനിപ്പിചിട്ട് പറഞ്ഞു.

ഖദീജാ.. അല്ലാഹുവിന്റെ റസൂൽ ($)തങ്ങളുടെ പ്രിയ പത്നി ഉമ്മുൽ മുഅമിനീൻ ആയിഷ ബീവിക്ക് പെൺചൊല്ല് കേട്ട ചരിത്രം നീ പഠിച്ചിട്ടില്ലേ… ആ വിഷയത്തിൽ ഖുർആനിൽ ആയത് ഇറങ്ങിയില്ലേ, ആയിഷ ബീവിയുടെ നിരപരാധിത്വം അല്ലാഹ് തെളിയിച്ചു കൊടുത്തില്ലേ.. ആയിഷ ബീവി അതിൽ ക്ഷമ കൈ കൊണ്ടു.അത് പോലെ ഉപ്പാന്റെ മോള് ക്ഷമ കൈ കൊള്ളുക.. അല്ലാഹുസത്യം സത്യമായി തന്നെ തെളിയിക്കും. അല്ലാഹുവിനോടുള്ള സ്നേഹം മുറുകെ പിടിക്കുക. അവൻ പരീക്ഷണം തരും.ക്ഷെമിക്കുന്നോർക്ക് ദുനിയാവിലും ആഖിറത്തിലുംഎണ്ണിയാൽ തീരാത്ത പ്രതിഫലവും. . സ്വാലിഹത്തായ ഒരു പെണ്ണിനെ പറ്റി ആരെങ്കിലും പെൺ ചൊല്ല് പറഞ്ഞു നടന്നാൽ അത് സെബഉൽ മൂബിഖാത്തിൽ പെട്ടതാണ്. ഒരു ഉംറ ചെയ്താൽ പോലും പൊറുക്കാത്ത തെറ്റ്.. അല്ലാഹു എല്ലാരേയും കാത് രക്ഷിക്കട്ടെ.. ആമീൻ എന്നും പറഞ്ഞു ഹംസക്ക പള്ളിയിലേക്കു നടന്നു. ഐഷുവിനു നല്ല സമാദാനം തോന്നി.

തന്റെ വീട്ടുകാർ തന്റെ എല്ലാ കാര്യങ്ങളും അറിഞ്ഞല്ലോ. ഇത്രയും പറഞ്ഞു മനസ്സ് ഒഴിയാൻ മാത്രം സാവകാശം എന്തായാലും ഷാനിക്കാന്റെ വീട്ടില് ആരും തരില്ല. തന്നെ കേൾക്കാൻ ആരും നിൽകൂല. ഉപ്പ പറഞ്ഞത് പോലെ സത്യം പുലരട്ടെ. എന്നാലും ഇനിയൊരു തിരിച്ചു പോക്ക് അവിടേക് ഇല്ല. ഇനിയുള്ള കാലം വീട്ടുകാരുടെ സ്നേഹത്തിൽ ഇവിടെ ഇങ്ങനെ ജീവിച്ചു തീർക്കണം. അല്ലാഹുവിലേക്ക് കൂടുതൽ അടുക്കണം, കഴിയുന്നത്ര ഇബാദത് ചെയ്യണം.

ഷാനുക്കയെ പിരിയാൻ വയ്യ, എങ്കിലും തന്റെ ഭാഗം ഒന്ന് കേൾക്കാൻ പോലും അദ്ദേഹം തന്റെ ഉപ്പാന്റെ നമ്പറിൽ ഒന്ന് വിളിച്ചില്ലല്ലോ. എത്ര ദിവസമായി കാത്തിരുന്ന പ്രതീക്ഷയെല്ലാം തീർന്നു. ഇനിയൊരു ജീവിതം എനിക്ക് വേണ്ട. ഷാനുക്കക്ക് എല്ലാരും ഇഷ്ടപ്പെടുന്ന തരത്തിൽ ഉള്ള ഒരു മോഡേൺ കുട്ടിയെ തന്നെ കിട്ടട്ടെ.. ആർക്കും എതിർപ് ഇല്ലാതെ അവർ സുഗമായി ജീവിക്കട്ടെ. തനിക്കു ജീവിക്കാൻ ഷാനുക്കയോടൊപ്പം നിന്ന നല്ല നിമിഷങ്ങളുടെ ഓർമ്മകൾ മാത്രം മതി.. എല്ലാം തീരുമാനിച്ചു അവൾ പഴയ കാര്യങ്ങൾ ഓരോന്നായി മറക്കാൻ ശ്രമിച്ചു.

ശാദി മോളുടെ വീട്ടിൽ സൽക്കാരം കഴിഞ്ഞു രണ്ടു ദിവസമായി. ഗിഫ്റ്റ് കിട്ടിയത് ഓരോന്നായി തുറന്നു നോക്കുകയായിരുന്നു ശാദിയും റാഷിയും. അപ്പോഴാണ് ഐഷു കൊടുത്തു പോയ ഗിഫ്റ്റ് റാഷിയുടെ കണ്ണിൽ പെട്ടത്. അവൻ അതെടുത്തു നോക്കി. ഇതെന്താ എഴുത്തെല്ലാം ആയിട്ട് ഒരു തുറന്നു കിടക്കുന്ന ഗിഫ്റ്റ്.. ഇത് ആരുടെയാ മോളെ.. റാഷി മോളോട് അന്വേഷിച്ചു. അത് മാമി പോകുന്നതിനു മുമ്പ് തന്ന് പോയ ഗിഫ്റ്റ് ആണ് ബാപ്പച്ചി. റാഷി അതെടുത്തു വായിച്ചു. അതിലെ ഓരോ വാക്കുകൾ വായിക്കുമ്പോഴും ഐഷുവിനോട്‌ അയാൾക് ബഹുമാനം തോന്നി.

ഒരു നല്ല വ്യക്തിത്വത്തിന്റെ ഉടമക്ക് മാത്രമേ ഇങ്ങനെ നന്നായി ഉപദേശം കൊടുക്കാൻ പറ്റുകയുള്ളു. അയാൾ എഴുത്ത് മടക്കി ശാദിയോട് ചോദിച്ചു. മാമിയുടെ ഭാഗത്തു മാത്രം ആണ് തെറ്റ് എന്ന് ശാദി മോൾക്ക്‌ എങ്ങനെ അറിയാം. ശാക്കിറിന്റെ ഭാഗത്തും തെറ്റ് ഉണ്ടായിക്കൂടെ. ചിലപ്പോൾ അവൻ നിങ്ങളുടെ മുന്നിൽ അവളോട്‌ ദേഷ്യം അഭിനയിച്ചു കാണിച്ചതായിക്കൂടെ. അവൻ വിളിച്ചിട്ട് അവൾ പോയതാണെങ്കിലോ. അങ്ങനെ ആയാലും അവളുടെ ഭാഗത്തും തെറ്റ് ഉണ്ടല്ലോ. അവൻ വിളിച്ചാലും അവൾ കയറി ചെല്ലാൻ പാടുണ്ടോ അങ്ങനെ ഒരു മറു ചോദ്യം ഇട്ടത് ഷിഫാ ആയിരുന്നു.. എന്തായാലും ഷാക്കിറിന് നല്ല മാറ്റം ഉണ്ട്. ഒന്നിനും ഒരു താല്പര്യം ഇല്ലാത്ത പോലെ. പരിപാടിയുടെ അന്ന് തൊട്ട് ഞാൻ ശ്രദ്ധിക്കുന്നു. അവന്ന് നല്ല വിഷമം ഉള്ളതായി എനിക്ക് പലവട്ടം തോന്നി.. അത് ശെരിയാണെന്ന് ശാദി മോളും പറഞ്ഞു. ഐശുവിനെ കാണാതിരിക്കാൻ പറ്റാത്ത ടെൻഷൻ അവനിൽ ഉണ്ടെന്ന് എനിക്ക് തോന്നുന്നു, റാഷി അപിപ്രായപ്പെട്ടു. എന്തായാലും നിങ്ങളുടെ പിന്നിലും മുന്നിലും അവൻ വേണമല്ലോ നിങ്ങൾക് എന്ത് കാര്യത്തിനും, നിങ്ങൾ അവന്റെ അളിയനും അല്ലെ. ഒന്ന് ചോദിക്കേണ്ട ബാധ്യത നിങ്ങൾക്കും ഉണ്ടല്ലോ, ഷിഫാ പറഞ്ഞു. ചോദിക്കാൻ തിരക്കുകൾ ഒന്ന് കഴിയട്ടെ എന്ന് കരുതി. തെറ്റ് രണ്ടു പേരുടെയും ഭാഗത്ത് ഉണ്ടാകും. എന്നാലും ആ കുട്ടിയുടെ എഴുത്ത് വായിച്ചപ്പോൾ അവളെ പോലൊരു കുട്ടിക്ക് ഇതിന് കഴിയില്ല എന്ന് തോന്നിപ്പോകുന്നു.

റാഷി അതും പറഞ്ഞു എഴുനേറ്റു.
ശാക്കിർ റൂമിൽ നിന്നും അധികം പുറത്തു ഇറങ്ങിയതെയില്ല. ഭക്ഷണം കഴിക്കാൻ പലവട്ടം വിളിച്ചാലും ഇറങ്ങി വരാൻ അവൻ മടിച്ചു . ഇനി വന്നാൽ തന്നെ കഴിച്ചെന്നു വരുത്തിയാതല്ലാതെ ആരോടും ഒന്നും മിണ്ടിയില്ല. രാത്രിയിൽ ടെൻഷൻ കൂടി തലവേദന വന്നു. ഫുഡ്‌ കഴിക്കാൻ പലവട്ടം വിളിച്ചിട്ടും ഇറങ്ങി വരാത്ത മോനെ തിരക്കി സൈനുമ്മ അവന്റെ മുറിയിൽ ചെന്നു.

വാരി വലിച്ചു അലസമായി ഇട്ട ബെഡിൽ അവൻ കണ്ണടച്ച് കിടക്കുന്നു. മോനെ എന്ന വിളിയോട് കൂടി ഉമ്മ അവന്റെ അരികിൽ ചെന്നു. അവൻ കണ്ണുകൾ തുറന്നില്ല.ഉമ്മാക് പേടി തോന്നി. തന്റെ മോനെ ഇത് വരെ ഇങ്ങനെ ഒരു നിലയിൽ കണ്ടിട്ടില്ല. വാശിയും ദേഷ്യവും കാട്ടി ചാടി കളിക്കുന്ന ഒരു പരാക്രമി ആയി നടക്കുന്ന തന്റെ മോന് എന്ത് പറ്റി എന്ന് കരുതി അവർ അവനെ തൊട്ട് വിളിച്ചു. ഉമ്മാടെ കൈ പൊള്ളുന്ന പാകത്തിന് അവന്ന് പനിച്ചു വിറക്കുന്നു. അവർ വേഗം ഇറങ്ങി വന്നു സമദ് ഹാജിയെ വിളിച്ചു.

പെട്ടെന്ന് തന്നെ അവനെ ഹോസ്പിറ്റലിൽ എത്തിച്ചു. ഇൻജെക്ഷൻ എടുത്തു പനി മാറിയെങ്കിലും അവൻ ആരോടും ഒന്നും മിണ്ടിയില്ല. വീട്ടിൽ തിരിച്ചെത്തി അല്പം ഭക്ഷണം കഴിച്ചു മരുന്ന് കൊടുത്തപ്പോഴേക്കും ഷിഫായും, ശാദിയും, റാഷിയുംഎത്തി. എല്ലാവരും റൂമിൽ നിന്ന് മാറിയപ്പോൾ റാഷി അവന്റെ അടുത്ത് ഇരിപ്പ് ഉറപ്പിച്ചു. മോനെ,, എന്ത് പറ്റിയെടാ.. വന്നത് മുതൽ ഞാൻ ശ്രദ്ധിക്കുന്നു. എന്താ നിനക്ക് പറ്റിയെ.. സ്നേഹത്തോടെയുള്ള അളിയന്റെ ചോദ്യം കേട്ടപ്പോൾ ശാക്കിർ കണ്ണുകൾ തുറന്നു. എന്നെ ആരും സ്നേഹിക്കാൻ വരണ്ട അളിയാ.. ശാക്കിർ ചീത്തയാ.. തെറ്റ് ചെയ്തവനാ.. സ്വന്തം ഇക്കാക്കയെ വേദനിപ്പിച്ചു സന്തോഷിചവനാ.. ചതിയനാ ഞാൻ വെറും ചതിയൻ റാഷിയുടെ മടിയിൽ തല വെച്ച് ശാക്കിർ പൊട്ടിപൊട്ടിക്കരഞ്ഞു.

കരച്ചിൽ ഒന്ന് ശാന്തമാകുന്നത് വരെ റാഷി അവനോടു മിണ്ടിയില്ല. പിന്നെ അവനെ എഴുനെല്പിച്ചിരുത്തി. ശാക്കിർ ഓരോന്നായി പറഞ്ഞു തുടങ്ങി. എല്ലാം കേട്ട് റാഷിദ്‌ തലയിൽ കൈ വെച്ചു. നീ ഇത്രയും വലിയ തെറ്റ് എന്തിന് വേണ്ടി ആർക് വേണ്ടി ചെയ്തു. നിനക്ക് ആ മഹാപാവത്തിനെ ഇങ്ങനെ ചെയ്യാൻ എങ്ങനെ മനസ്സ് വന്നു. അവളോട്‌ നിനക്ക് ഇത്രയും ദേഷ്യം ഉണ്ടാകാൻ കാരണം എന്ത്.. എല്ലാം പറയണം നീ. ഒരു നിരപരാധി ആയ പെണ്ണിനോട് ഇങ്ങനെ ചെയ്യാൻ മാത്രം അവളോട്‌ നിനക്ക് എന്തായിരുന്നു തെറ്റ്. അവളൊരു പാവപ്പെട്ട വീട്ടിലെ കുട്ടി ആയോണ്ടാണോ നിനക്ക് അംഗീകരിക്കാൻ പറ്റാത്തത്, റാഷി ചോദിക്കുന്ന ചോദ്യങ്ങൾക്കൊന്നും അവൻ മറുപടി പറഞ്ഞില്ല.

പക്ഷെ റാഷി അവനെ വിടാതെ തന്നെ നിന്നു. ഒരല്പം ശബ്ദം കനപ്പിച്ചു വീണ്ടും റാഷി ചോദിച്ചു. ഒരു തെറ്റും ചെയ്യാത്ത ഒരു പെണ്ണിന്റ ജീവിതം വെച്ച് നീ കളിച്ചത് പോലെ നിന്റെ പെങ്ങൾക് ഒരു അവസ്ഥ ഉണ്ടായാൽ നീ സഹിക്കുമോ,, പറയെടാ എന്തിനായിരുന്നു ഇതൊക്കെ, റാഷിദ്‌ അവന്റെ തല ശക്തിയോടെ ഉയർത്തി തന്റെ മുഖത്തിന്‌ നേരെ നിർത്തി.. പറയാം ഞാൻ പറയാം അളിയാ.. ഇങ്ങനെ വരുമെന്ന് കരുതിയില്ല ഞാൻ. അന്ന് ആ ഫോട്ടോ ശാദി മോൾക്ക്‌ കാണിച്ചു കൊടുത്തത് ശാദിയും ഐഷുവും തമ്മിൽ നല്ല കൂട്ടായത് കൊണ്ട് മാത്രം ആണ്. കണ്ട ഫോട്ടോയെ പറ്റിയും അത് ഞാൻ എല്ലാർക്കും കാണിച്ചു കൊടുക്കുമെന്ന ഭീഷണിയും വീട്ടിൽ എത്തിയ ഉടനെ തന്നെ ശാദി അവളെ അറിയിക്കാൻ വേണ്ടിയാ ഞാൻ അവൾക്കു കാണിച്ചു കൊടുത്തത്. ആ പേടി കൊണ്ടു അവൾ ഒരിക്കലും പാർട്ടിയിൽ വരില്ല. കാരണം ശാദിക്ക് അറിയാമെങ്കിലും ശാദിയുടെ കാര്യം പറയാൻ ആണ് അവൾ എന്റെ റൂമിൽ വന്നത് എന്ന് ഐഷു അവളോട്‌ പറയുമല്ലോ. അപ്പോൾ ശാദിയുടെ കാര്യവും പുറത്തു ആകുമെന്ന് പേടിച്ചു അവളും മാമിയെ വരാൻ സമ്മതിക്കില്ല.അങ്ങനെ പരിപാടിയിൽ ഐഷു പങ്കെടുക്കാതിരിക്കണം എന്നുള്ള ഒരു ലക്ഷ്യം മാത്രമേ ഞാൻ അതിൽ കരുതിയുള്ളൂ. ഇത് ഇത്രയും വലിയ ഒരു തെറ്റ് ആയിപ്പോകുമെന്ന് ഞാൻ ഊഹിചില്ല.എന്റെ ഇക്കാക്കയുടെ കരച്ചിലിൽ ഞാൻ ഇല്ലാതായി പ്പോയി ശാക്കിർ അവന്റെ കാര്യം വ്യക്തമാക്കി.

എല്ലാം കേട്ടിട്ടുo റാഷി അവനെ വിടാൻ ഒരുക്കമായിരുന്നില്ല..ഐഷുവിനോട്‌ നിനക്ക് ഇങ്ങനെ വിരോധം ഉണ്ടാകാനുള്ള കാരണം നീ പറഞ്ഞില്ല ശാക്കിർ. അവൻ അളിയനെ നോക്കി. പിന്നെ പറഞ്ഞു തുടങ്ങി. ആദ്യം ഇക്കാക്ക പെണ്ണ് കണ്ടു ഇഷ്ടം പറഞ്ഞു വന്നത്.. അതിന് ശേഷം ഞങ്ങൾ പോയി വന്ന അന്ന് രാത്രിയിൽ അവളുടെ വീടിനെ പറ്റിയും സാമ്പത്തികത്തിനെ പറ്റിയുമുള്ള ചർച്ചകൾ ഇവിടെ നടന്നിരുന്നു. നമുക്ക് പറ്റിയ ബന്ധം അല്ലെന്നും വീട് നാല് പേരേ കൊണ്ടു പോയി കാണിക്കുന്നത് നമുക്ക് മോശം ആണെന്നും ഉള്ള ഇവരുടെ സംസാരത്തിൽ ഞാൻ അവളുടെ ഇല്ലായ്മയെ വെറുത്തു. നമുക്ക് പോകാൻ പറ്റിയ ബന്ധം അല്ലെന്ന് മനസ്സിൽ ഉറപ്പിച്ചു. പിന്നെ ഇക്കാക്ക പോകുന്ന ദിവസം എന്തോ സംസാരിക്കാൻ വേണ്ടി റൂമിൽ ചെന്നപ്പോൾ ഇത്താത്ത കണ്ടത് നിസ്കരിക്കുന്ന ഇക്കാക്കയെ ആണെന്നും ഇത്രയും ദിവസം കൊണ്ടു അവൾ അവനെ മാറ്റി എടുത്തെന്നുമുള്ള ഇത്താത്തയുടെയും ഉമ്മാടെയും സംസാരം കേട്ട് എനിക്ക് അവളോട്‌ പക തോന്നി.

പിന്നെ അവൾ ചെയ്യുന്ന നല്ല കാര്യങ്ങൾ മുഴുവൻ എനിക്ക് തെറ്റ് മാത്രം ആയി തോന്നിത്തുടങ്ങി. അങ്ങനെയാണ് അവളിൽ എനിക്ക് വിരോധം വന്നു കൂടിയത്. പിന്നെ അത് ദേഷ്യമായി, വാശിയായി ഇപ്പോൾ ഇതാ ഇത് വരെയും എത്തി. ഇനി എനിക്ക് നന്നാവണം, ഐഷുവിനെ കൊണ്ടു വരണം, എല്ലാരുടെയും മുന്നിൽ തെറ്റ് ഏറ്റ് പറയണം, എല്ലാം അറിഞ്ഞു ഇക്കാക്ക എന്നെ ഇറക്കി വിട്ടാലും എന്റെ ഇക്കാക്ക സന്തോഷത്തോടെ ജീവിക്കണം. ഇക്കാടെ കണ്ണ് നിറയാൻ ഇനിയും സമ്മതിക്കരുത്, അളിയൻ എന്നെ സഹായിക്കണം,, ശാക്കിർ കൊച്ചു കുട്ടിയെ പോലെ കരഞ്ഞു. റാഷി ഒന്നും മിണ്ടാതെ ഒരുപാട് നേരം ഒരേ ഇരുപ്പ് തുടർന്നു. പിന്നെ എഴുനേറ്റു സ്റ്റെപ്പ് ഇറങ്ങി വന്നു. എന്നിട്ട് എല്ലാവരെയും വിളിചിരുത്തി. എന്താ മോനെ..

എന്റെ കുട്ടിക്ക് കുറവായോ.. ഇത് വരെ അവനെ ഇങ്ങനെ ഒരു അവസ്ഥയിൽ കണ്ടിട്ടില്ല. മനസ്സിൽ വല്ല ടെൻഷനുമുണ്ടോ എന്റെ കുട്ടിക്ക്. സൈനുമ്മ ആദിയോടെ ചോദിച്ചു. ടെൻഷൻ ഷാക്കിറിന് മാത്രമേ ഉള്ളൂ? ഷാനുവിന്റെ ടെൻഷൻ നിങ്ങൾ മറന്നോ റാഷി ഉമ്മയോട് ചോദിച്ചു. അല്ല മോനെ, അത് അവന്റെ വിധി, അവനോടു എല്ലാം മറക്കാൻ പറയ്യ് നീയും, ഇങ്ങനെ ഒരു കുട്ടിയെ ജീവിതത്തിൽ കൂടെ കൂട്ടുന്നതിലും നല്ലത് ഇപ്പോൾ തന്നെ അതിൽ നിന്ന് രക്ഷപെടാൻ പറ്റിയാതല്ലേ.നല്ലൊരു കുട്ടിയെ നീ പോകുന്നതിനു മുമ്പ് തന്നെ കണ്ടെത്തണം. ഷാക്കിറിന്റ അസുഖം മാറട്ടെ. സൈനുമ്മ തെളിഞ്ഞു നിന്നു. ഷിഫാ എന്ത് പറയുന്നു, റാഷി ചോദിച്ചു. ഞാൻ എന്ത് പറയാനാ അവന്റെ ഭാഗ്യം കൊണ്ടു രക്ഷപെട്ടു എന്നേ എനിക്കും പറയാനുള്ളൂ. സമദ് ഹാജി ഒന്നും മിണ്ടിയില്ല. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ആ കുട്ടിയെ ഉപേക്ഷിക്കാൻ ഞാൻ സമ്മതിക്കില്ല വെല്ലിമ്മ ഇടയിൽ കയറി പറഞ്ഞു.

മാമിയോട് എനിക്കും ഒരുപാട് ഇഷ്ടം ആയിരുന്നു.ഇപ്പോൾ വെറുപ്പ് മാത്രമായി, ശാദി മോൾ അത് പറഞ്ഞതും റാഷിയുടെ കൈ ശാദി മോളുടെ കവിളിൽ ആഞ്ഞു പതിച്ചു. ജീവിതത്തിൽ ആദ്യമായി കിട്ടിയ അടിയിൽ ശാദി മോളുടെ കണ്ണിൽ പൊന്നീച പാറി, ഒരു തുള്ളി പോലും കരയാതെ ഇരുട്ട് കയറിയ കണ്ണുകൾ കൊണ്ടു കവിളിൽ കൈ വെച്ച് അവൾ ബാപ്പച്ചിയെ നോക്കി. ആ കണ്ണുകളിൽ തീ പാറുന്നത് അവൾ കണ്ടു. ഷിഫാ ഓടി ചെന്ന് മോളെ പിടിച്ചു. നിങ്ങൾക് ഭ്രാന്ത് ആയോ ഇക്കാ.. എന്താ നിങ്ങൾ മോളോട് കാണിച്ചേ. അവൾ ചൂടിൽ ആയി. ഐഷു വന്നു കയറിയ അന്ന് തൊട്ട് നിന്റെ കൂടെ ഉണ്ടായിട്ടും അവളോട്‌ വിരോധം ഷാക്കിറിന് ഉണ്ടെന്ന് അറിഞ്ഞിട്ടും ഇത്രയും ദിവസം നന്മയല്ലാതെ മോശമായി ഒന്ന് കൊണ്ടും പെരുമാറാൻ കഴിയാത്ത നിന്റെ മാമിയുടെ ഭാഗം കേൾക്കാൻ നില്കാതെ നീ എന്തിനു നിന്റെ വിവരം ഇല്ലാത്ത ഉമ്മയെ വിളിച്ചു അറിയിപ്പ് കൊടുത്തു. നിനക്ക് വേണ്ടിയാടി ആ കുട്ടി ഈ അനുഭവിച്ചത് മുഴുവനും. അവൾ നിന്റെ കാല് പിടിച്ചു എനിക്ക് പറയാനുള്ളത് കേൾക്കണം മോളെ എന്ന് അപേക്ഷ നടത്തിയപ്പോൾ അതൊന്ന് കേട്ടിരുന്നു എങ്കിൽ………. ബാക്കി പറയാതെ റാഷി എല്ലാവരെയും നോക്കി. ഞാൻ അവളെ കണ്ടിട്ടില്ല, അറിഞ്ഞിട്ടില്ല, എന്നാൽ എന്റെ മോൾക്ക്‌ അവൾ ഉപദേശം കൊടുത്തുപോയ ആ ഒരു എഴുത്ത് വായിച്ചു അവളുടെ നന്മയെ ഞാൻ മനസിലാക്കി. ഒന്നും പറയുന്നില്ല ഞാൻ എല്ലാവരും വരിൻ,, അവൻ തന്നെ പറയട്ടെ, അവൻ പറയുന്ന ഓരോ വാക്കുകളും കേട്ട് നിങ്ങളിൽ ഓരോരുത്തരും സ്വയം വിലയിരുതട്ടേ. റാഷിദ്‌ മുന്നിൽ സ്റ്റെപ്പ് കയറി. അത്ഭുതത്തോടെ മുഖത്തൊടു മുഖം നോക്കി ഒന്നും മനസിലാകാതെ എല്ലാവരും അവന്റെ കൂടെ നടന്നു. ശാദിമോൾക്ക് അടി കൊണ്ട വേദന ഹൃദയത്തിൽ പടർന്നിരുന്നു..

(തുടരും )…

LEAVE A REPLY

Please enter your comment!
Please enter your name here