Home Latest അവൻ ഇവിടെ ഉണ്ട്..അവൻ എന്നെ അന്വേഷിച്ചായിരിക്കും ഇവിടെ എത്തിയത്.. Part – 9

അവൻ ഇവിടെ ഉണ്ട്..അവൻ എന്നെ അന്വേഷിച്ചായിരിക്കും ഇവിടെ എത്തിയത്.. Part – 9

0

Part – 8 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Jancy John

ആകാശഗംഗ    ഭാഗം : 9

“വിഷ്ണു 😳”

ഗംഗ പെട്ടന്ന് തലവെട്ടിച്ചു തിരിഞ്ഞു നിന്നു.. തന്നെ ആരോ ശ്രദ്ധിക്കുന്നു എന്ന്
സംശയം തോന്നിയ വിഷ്ണു തിരിഞ്ഞു നോക്കി.. തനിക്കു എതിരെ നിൽക്കുന്ന ഗംഗയുടെ അടുത്തേക്ക് നടക്കാൻ തുടങ്ങിയതും

“സാർ… ഓർഡർ പ്ലീസ് ” സപ്ലൈ ബോയ് പറഞ്ഞു

വിഷ്‌ണു പെട്ടന്ന് തിരിഞ്ഞു ഓർഡർ കൊടുത്തു.. അതേസമയം ഗംഗ ബില്ലും വാങ്ങി അവിടെ നിന്നു പോയിരുന്നു.. വിഷ്ണു നോക്കിയപ്പോൾ അവിടെ ആരെയും കണ്ടില്ല.. അവൻ ചുറ്റും കണ്ണോടിച്ചു.. പിന്നെ ഓർഡറിന് വേണ്ടി വെയിറ്റ് ചെയ്തു..

“ശോ അഞ്ചു കൂടെ ഉണ്ടായിരുന്നെങ്കിൽ സൂപ്പർ ആയേനെ.. അവളുടെ അമ്മയ്ക്ക് കുഴപ്പം ഒന്നും ഇല്ലാതിരുന്നാൽ മതിയായിരുന്നു ” മായ പറഞ്ഞു തീർന്നതും
ഗംഗ ഓടിക്കിതച്ചു അവർ ഇരുന്ന ടേബിളിൽ പോയി നിന്നു.. അവിടെ ഇരുന്ന വെള്ളം ഒറ്റ പിടിക്ക് അകത്താക്കി..

“എന്താ.. എന്ത് പറ്റി.. നീ എന്തിനാ ഓടിയെ.. നന്നായി കിതക്കുന്നല്ലോ.. ” ദീപ്തി ചോദിച്ചു

“ഹേയ് ഒന്നും ഇല്ല.. നമ്മുക്ക് പോകാം..ഇവിടെ നിൽക്കണ്ട” ഗംഗ ചുറ്റും കണ്ണോടിച്ചു കൊണ്ട് പറഞ്ഞു

“അതെന്താ.. എന്തെങ്കിലും പ്രശ്നം ഉണ്ടോ.. ” മായ ചോദിച്ചു

“ഹേയ് പ്രശ്നം ഒന്നും ഇല്ല.. ” ഗംഗ പറഞ്ഞു

“എന്ന താൻ ഇവിടെ ഇരിക്ക്.. മൂവി ഇപ്പൊ തുടങ്ങും. നല്ല മൂവി ആണ്.. ” അതും പറഞ്ഞു സ്നേഹ ഗംഗയെ കസേരയിലേക്ക് പിടിച്ചിരുത്തി…
ഗംഗയുടെ കണ്ണുകൾ അപ്പോഴും വിഷ്‌ണുവിനെ തിരഞ്ഞു നടന്നു..

〰️〰️〰️〰️〰️〰️〰️〰️〰️〰️〰️

അവർ മൂവി കാണാൻ കയറി.. എന്തോ ഗംഗയുടെ മനസ് മുഴുവൻ വിഷ്‌ണുവിന്റെ മുഖം ആയിരുന്നു. അവൾ ചിന്തകൾ കൊണ്ട് കാട് കയറി…

‘അവൻ എന്താ ഇവിടെ..
ഇനി എന്നെ അന്വേഷിച്ചു വന്നതാണോ.. അവൻ എങ്ങനെ അറിഞ്ഞു ഞാൻ ഇവിടെ ഉണ്ടെന്ന്..
ഇന്ന് തലനാരിഴക്കാണ് അവന്റെ കൈയിൽ നിന്നു രക്ഷപെട്ടത്..
അവൻ ഇവിടെ വരെ എത്തിയെങ്കിൽ.. ഇനി എന്നെ കണ്ടുപിടിക്കാൻ അവനു അധിക സമയം വേണ്ട.. എന്റെ രാധാമ്മ… അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചു കാണുമോ.. ഹേയ് ഇല്ല.. കൃഷ്ണ അമ്മയ്ക്ക് ഒന്നും സംഭവിക്കല്ലേ.. ‘
മായ ഗംഗയുടെ തോളിൽ തട്ടി വിളിച്ചു.. ഗംഗ ഞെട്ടി മായയെ നോക്കി..

“എന്ത്‌ പറ്റി ” ശബ്ദം താഴ്ത്തി മായ ചോദിച്ചു.

ഒന്നും ഇല്ല എന്ന് ഗംഗ തോള് അനക്കി..
മായ്ക്ക് എന്തോ സംശയം തോന്നി… അവൾ ഇടക്ക് ഇടക്ക് ഗംഗയെ ശ്രദ്ധിക്കാൻ തുടങ്ങി… ഗംഗ അസ്വസ്ഥത ആണ് എന്ന് മായയ്ക്ക് മനസിലായി..
ആദ്യ ബ്രേക്ക്‌ വന്നപ്പോൾ മായ ഗംഗയും ബാക്കിയുള്ളവരെയും വിളിച്ചു പുറത്തേക്കു ഇറങ്ങി..

“എന്ത് പറ്റി മായേച്ചി ” സ്നേഹ ചോദിച്ചു

“അതാ എനിക്കും അറിയാത്തെ… ഇവൾ ബില്ല് പേ ചെയ്യാൻ പോയപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയതാ ഈ ടെൻഷൻ.. ഇവളോട് ചോദിക്ക് എന്ത്‌ പറ്റി എന്ന് ” മായ ഗംഗയെ നോക്കി പറഞ്ഞു..

അപ്പോഴാണ് അവരും ഗംഗയെ ശ്രദ്ധിച്ചത്..

“എന്താ ഗംഗ കാര്യം ” ദീപ്തി ചോദിച്ചു
ഗംഗ മറുപടി ഒന്നും പറഞ്ഞില്ല..

“തനിക്ക് പറയാൻ ബുദ്ധിമുട്ട് ആണെങ്കിൽ വേണ്ട പറയണ്ട.. ഞങ്ങൾ നിന്നേ ഞങ്ങളുടെ അനിയത്തിയെ പോലെ ആണ് കണ്ടിട്ടുള്ളത്.. ഞങ്ങൾ നിന്നിൽ നിന്നും ഒന്നും മറച്ചു പിടിച്ചിട്ടില്ല.. പക്ഷേ നീ.. ” സ്നേഹ പറഞ്ഞു..

അത്രയും കേട്ടപ്പോഴേക്കും ഗംഗ കരഞ്ഞു പോയിരുന്നു..

“ഗംഗ… എന്താ കാര്യം.. എന്തിനാ കരയുന്നെ.. വാ നമ്മുക്ക് അങ്ങോട്ട് ഇരിക്കാം.. ആളുകൾ ശ്രദ്ധിക്കുന്നു.. വാ ” ദീപ്തി ഗംഗയും കൊണ്ട് അടുത്ത കസേരയിലേക്ക് ഇരുന്നു.. ബാക്കി ഉള്ളവരും അവൾക്ക് ചുറ്റും ഇരുന്നു.

“എനിക്ക് പേടിയാകുന്നു ചേച്ചി.. അവൻ എന്നെ കണ്ടുപിടിക്കും.. ” ഗംഗ കരഞ്ഞു കൊണ്ട് പറഞ്ഞു

“ആര്…നീ കാര്യം തെളിച്ചു പറ ” മായ പറഞ്ഞു

ഗംഗ അവളുടെ കഥ അവരോടു പറഞ്ഞു..
എല്ലാം കേട്ട് കഴിഞ്ഞു അവർക്കും സങ്കടം ആയിരുന്നു..

“ഇന്ന്… ഇന്ന്.. ഞാൻ… ഞാൻ കണ്ടു.. അവനെ.. വിഷ്ണുവിനെ.. അവൻ ഇവിടെ ഉണ്ട്..അവൻ എന്നെ അന്വേഷിച്ചായിരിക്കും ഇവിടെ എത്തിയത്.. എനിക്ക് പേടിയാകുന്നു ചേച്ചി.. ” ഗംഗ പേടിയോടെ പറഞ്ഞു..

“നീ ആവിശ്യം ഇല്ലാത്ത കാര്യം ഒന്നും ചിന്തിക്കേണ്ട.. പേടിക്കാതെ ഞങ്ങൾ ഇല്ലേ ഇവിടെ.. നിനക്ക് ഒന്നും പറ്റില്ല.. വാ നമ്മുക്ക് ഫ്ലാറ്റിലേക്ക് പോകാം.. ഇനി ഇവിടെ ഇരിക്കാൻ ഒരു മൂഡില്ല.. ” സ്നേഹ പറഞ്ഞു.

അങ്ങനെ എല്ലാവരും കൂടെ ടാക്സി വിളിച്ചു ഫ്ലാറ്റിൽ ചെന്നു. ഗംഗയുടെ ഉള്ളിലെ പേടി അപ്പോഴും മാറീട്ടില്ല..
പാഴ്‌സൽ വാങ്ങിയ ഫുഡും ആയി അവർ ഗംഗയുടെയും ദീപ്തിയുടെയും റൂമിലേക്ക് പോയി..

“എനിക്ക് വേണ്ട.. വിശപ്പില്ല ” ഗംഗ പറഞ്ഞു

“അതെന്താ… വിഷ്ണു നിന്റെ വയറു നിറച്ചോ” ദീപ്തി ചോദിച്ചു..

“ചേച്ചി.. നിങ്ങൾക്ക് അറിയില്ല അവരെ.. എന്നെ അവരുടെ കൈയിൽ കിട്ടിയാൽ കൊല്ലും… ” ഗംഗ പറഞ്ഞു

“എന്റെ കൊച്ചേ നീ ഇങ്ങനെ എഴുതാപ്പുറം വായിക്കാതെ… നീ കണ്ടത് നിനക്ക് അറിയുന്ന വിഷ്ണു ആണ് എന്ന് എന്താ ഉറപ്പ്.. ഒരാളെ പോലെ ലോകത്ത് ഏഴു പേര് ഉണ്ടെന്നാണ് പറയാറ്.. അതുപോലെ ആയിക്കൂടെ.. ” ദീപ്തി പറഞ്ഞു

എന്നാൽ ആ വാക്കുകൾ ഒന്നും ഗംഗയുടെ ഉള്ളിലെ പേടി ശമിപ്പിക്കാൻ സാധിച്ചില്ല..
ഒടുവിൽ എല്ലാവരുടെയും നിർബദ്ധകൊണ്ട് ഗംഗ കഴിച്ചെന്നു വരുത്തി..

കുറേ നേരം സംസാരിച്ചു ഇരുന്നു.. പിന്നെ റൂമിലേക്കു പോകാൻ ആയി മായയും സ്നേഹയും എഴുന്നേറ്റു..

“ഗംഗ.. തനിക്കു ഇന്റർവ്യൂ പാനലിൽ ഇരിക്കാൻ ഉള്ളതാണ്.. ബാക്കി എല്ലാ ടെൻഷൻസും മാറ്റി വച്ച് അതിൽ കോൺസെൻട്രേഷൻ കൊടുക്ക്.. അല്ലെങ്കിൽ ആകാശ് സാർ തന്നെ പൊരിക്കും.. ” മായ പറഞ്ഞു..

“പേടിക്കാതെ.. ഞങ്ങൾ എല്ലാവരും ഉണ്ട് തന്റെ കൂടെ.. ധൈര്യമായിട്ട് ഇരിക്ക്.. ” സ്നേഹ ഗംഗയുടെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു.. ഗംഗയും അവർക്ക് ഒരു വാടിയ പുഞ്ചിരി നൽകി.

💠💠💠💠💠💠

ഗംഗയ്ക്ക് കിടന്നിട്ടും ഉറക്കം വരാതെ റൂമിൽ എഴുന്നേറ്റു അങ്ങോട്ടും ഇങ്ങോട്ടും തേരാ പാരാ നടന്നു.. എന്നിട്ടും സമാധാനം കിട്ടാതെ ബാൽക്കണിയിലേക്ക് പോയി.. ഡോർ തുറക്കുന്ന ശബ്ദം കേട്ട് ദീപ്തി ഉണർന്നു….
ബാൽക്കണിയിൽ നിൽക്കുന്ന ഗംഗയുടെ അടുത്തേക്ക് പോയി..

“എന്താടോ തനിക്കു ഉറക്കം ഒന്നും ഇല്ലേ.. ഈ നട്ട പാതിരായ്ക്ക് വായി നോക്കാൻ പറ്റിയ സമയം.. എന്നിട്ട് താൻ കണ്ടോ?

“ആരെ? ” ഗംഗ ചോദിച്ചു

“തന്റെ ഉറക്കം കെടുത്തുന്ന ആളെ “ദീപ്തി ചിരിച്ചു

“നിങ്ങൾ ഒന്നും വിചാരിക്കുന്ന പോലെ അല്ല.. വലിയ പിടിപാടുകൾ ഉള്ള ആളാണ് സതീശൻ.. അവർ എന്നെ തപ്പി ഇവിടെ എത്തിയെങ്കിൽ ഏത് നിമിഷവും അവർ എന്നെ കണ്ടുപിടിക്കും… ”

“അവൻ നിന്നേ അന്വേഷിച്ചു വന്നതാണ് എന്നതിന് എന്ത് തെളിവാണ് ഉള്ളത്.. അവൻ മറ്റെന്തെങ്കിലും ആവിശ്യത്തിന് വന്നതാണെങ്കിലോ.. ”

ഗംഗയ്ക്ക് ഉത്തരം ഇല്ലായിരുന്നു..

“ഓക്കേ ഇനി താൻ വിചാരിക്കുന്നപോലെ അവൻ തന്നെ അന്വേഷിച്ചു വന്നതാണെങ്കിൽ അവൻ എപ്പോഴേ നിന്നെ കണ്ടു പിടിച്ചേനെ…. ഇനി അവർ കണ്ടുപിടിച്ചാലും നിന്നെ അവർക്ക് ഒന്നും ചെയ്യാൻ പറ്റില്ല. ”

“അതെന്താ ”

“ആകാശ് സാർ ചൂടനും മുരടനും ആണെങ്കിലും എംപ്ലോയിസിന് ഒരു പ്രശ്നം വന്നാൽ കൂടെ നിൽക്കും.. അതുകൊണ്ടല്ലേ ഞങ്ങൾ ഒക്കെ എങ്ങനെ പഴിയും കേട്ട് നിൽക്കുന്നേ… ” ദീപ്തി ചിരിച്ചു..

പെട്ടന്ന് ഗംഗയ്ക്ക് ആകാശ് ശിവയുടെ അക്കൗണ്ടിലേക്കു money ട്രാൻസ്ഫർ ചെയ്തത് ഓർമ വന്നു..

“ശെടാ താൻ പിന്നെയും അന്തവും കുന്തവും ഇല്ലാതെ ആലോചനയിൽ ആണോ.. പോയി കിടന്നു ഉറങ്ങു.. അഥവാ വിഷ്ണു തന്നെ പിടിച്ചാൽ അന്നേരം നോക്കാം എന്ത്‌ വേണം എന്ന്.. ഇങ്ങനെ ചിന്തിക്കാൻ നിന്നാൽ അതിനെ നേരം കാണു.. അതുകൊണ്ട് മോളുവാ.. ഞാനും വരാം തന്റെ കൂടെ.. ബാക്കിയുള്ള ഉറക്കം തന്റെ കൂടെ ആവട്ടെ.. ”
അതും പറഞ്ഞു ഗംഗയുടെ തോളിൽ കൈ വച്ചു തള്ളിക്കൊണ്ട് ഗംഗയുടെ റൂമിലേക്ക് പോയി….

🔹🔹🔹🔹🔹🔹

രാവിലെ കുളിച്ചു റെഡി ആയി വന്ന ദീപ്തി കാണുന്നത് ബ്രേക്ഫാസ്റ് ഉണ്ടാകുന്ന ഗംഗയെ ആണ്..

“താൻ കിച്ചണിൽ നിന്നു കളിക്കുവാണോ.. ഇന്ന് ഇന്റർവ്യൂ നടക്കുന്ന ദിവസം ആണ് എന്ന് അറിയമോ.. വേഗം പോയി ഒരുങ്ങി വന്നേ.. നേരത്തെ കമ്പനിയിൽ ചെന്നില്ലെങ്കിൽ ആകാശ് ആകാശവും ഭൂമിയും രണ്ടായി പിളർന്നു തന്നെ അതിൽ ഇട്ട് പൊരിക്കും..വേഗം പോയി റെഡി ആയി വാ.. ഞാൻ ബ്രേക്ഫാസ്റ് റെഡി ആകാം.. ”

ഗംഗ റൂമിൽ പോയി ഫ്രഷ് ആയി ഇന്റർവ്യൂവിനു വേണ്ടി വാങ്ങിയ സാരി ഉടുത്തു ചെറുതായി ഒന്ന് കണ്ണെഴുതി.. റൂമിൽ നിന്നു ഇറങ്ങി… അപ്പോഴേക്കും ബ്രേക്ഫാസ്റ് റെഡി ആക്കി ദീപ്തിയും പോകാൻ ഇറങ്ങി.. ഗംഗയെ കണ്ടപ്പോൾ ദീപ്തി പറഞ്ഞു

“Wow… gorgeous…. വെയിറ്റ് ഒരു കാര്യം കൂടെ വേണം “അതും പറഞ്ഞു ദീപ്തി ലൈറ്റ് കളർ പൊട്ട് കൂടെ നെറ്റിയിൽ ഇട്ടു കൊടുത്തു..

“ഇപ്പൊ ഡബിൾ ഓക്കേ. എന്നാൽ വാ പോകാം ” ദീപ്തി പറഞ്ഞു
ഗംഗയും പോകാം എന്ന അർത്ഥത്തിൽ തലയാട്ടി..
ഇനി തന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായ കാര്യങ്ങൾക്ക് സാക്ഷി ആകാൻ വേണ്ടി ഉള്ള കാൽവെപ്പാണ് എന്ന് അറിയാതെ ഗംഗ ഓഫീസിലേക്ക് പോയി..

(തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here