Home Latest അന്ന് ഇത് സംഭവിച്ചപ്പോൾ എന്റെ അച്ഛനോടോ ഏട്ടനോടോ പറയാമായിരുന്നു അല്ലങ്കിൽ കല്യാണത്തിന് ശേഷം വിശ്വേട്ടനോട്  എങ്കിലും…...

അന്ന് ഇത് സംഭവിച്ചപ്പോൾ എന്റെ അച്ഛനോടോ ഏട്ടനോടോ പറയാമായിരുന്നു അല്ലങ്കിൽ കല്യാണത്തിന് ശേഷം വിശ്വേട്ടനോട്  എങ്കിലും… Part – 17

0

Part – 16 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : S Surjith

കാത്തുവിന്റെ പ്രണയവും.. ലച്ചുവിന്റെ  പ്രതികാരവും.. Part – 17

എന്താവും എന്റെ പദ്ധതി എന്നാവും ചേച്ചി ഇപ്പോൾ ചിന്തിച്ചു കൊണ്ടിരിക്കുന്നെ. ഞാൻ കൂടുതൽ വിവരണത്തിന് നിൽക്കാതെ ചേച്ചിയോട് പറഞ്ഞു…..
” ചേച്ചി തൽക്കാലം  അനുഷയുടെ പ്രതികരണം വരുന്ന വരെ ഒന്ന്  ക്ഷേമയോടെ കാത്തിരിക്കാം, നാളെ കാലത്ത് തറവാട്ടിൽ പോകേണ്ടതല്ലേ നമുക്ക് ഉറങ്ങാം ”
ചേച്ചി ഒന്ന് നീട്ടി മൂളിക്കൊണ്ട് കട്ടിലിലേക്ക് പോയി ഉറങ്ങാനുള്ള തയ്യാറെടുപ്പു തുടങ്ങി.  എല്ലാം ശുഭമായി തീരും എന്നെ പ്രദീക്ഷയോടെ  ഞാനും കിടന്നു. പതിവിലും വിപരീതമായി രാവിലെ അമ്മ ഞങ്ങൾ കിടന്ന മുറിയുടെ കതകിൽ തട്ടുന്ന ശബ്ദം കേട്ടാണ് ഞാൻ എഴുനേൽക്കന്നെ. കണ്ണുകൾ തിരിമ്മിക്കൊണ്ട് ചേച്ചിയും എഴുനേറ്റു വാതലിന് അരികിലേക്ക് നടന്നു. വാതിൽ തുറന്നതും അമ്മ ചേച്ചിയോട് ചോദിച്ചു???
“ലച്ചു ഏഴു മണി കഴിഞ്ഞു എന്ത് ഉറക്കമാ, ഇനി എപ്പോളാ തറവാട്ടിലേക്ക്  പോകുന്നെ ”

“ഏഴു മണി ആയോ ഇന്നു അടുക്കയിലെ അലാറം ഇല്ലാത്തതു കൊണ്ട്  സമയം പോയത് അറിഞ്ഞില്ല “യെന്ന് ചേച്ചിയും പറഞ്ഞു
“അല്ലേലും എങ്ങനെ അറിയാന കൊച്ചു വെളുപ്പാകാലം വരെ എഴുത്തല്ലേ… സ്വന്തം ആരോഗ്യം നോൽക്കാതെ ഒന്നും ചെയ്യരുത് എന്ന് എത്ര പറഞ്ഞാലും കേൾക്കില്ല ” യെന്ന് അമ്മയും പറഞ്ഞു
അതിന് ഒരു മറുപടിയും കൊടുക്കാതെ ചേച്ചി മുറിയിൽ നിന്നും  പുറത്തേക്കിറങ്ങി. അമ്മയുടെ അടുത്ത ഇര ഞാൻ ആയിരുന്നു..
“മോളെ കാത്തു എളുപ്പം റെഡിയായി വാ എനിക്ക്  പോകും വഴിയിൽ കുടുംബം ക്ഷേത്രത്തിൽ തൊഴണം, നിന്നോട് പറഞ്ഞിട്ടേ കാര്യമുള്ളു ബാക്കിയുള്ളതെല്ലാം കണക്കാ… ”
അത്രയും പറഞ്ഞു ചേച്ചിയുടെ മുഖത്തേക്ക് ഒരു ഒഴുക്കാൻ ഭാവത്തിൽ നോക്കിക്കൊണ്ട് അമ്മ മുൻവശത്തെ മുറിയിലേക്ക് പോയി. ഞാൻ പതിയെ എന്റെ മുറിയിലേക്ക് വന്നു, പോകാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി ഞാൻ റെഡിയായി താഴെ വന്നപ്പോഴേക്കും ചേച്ചി റെഡിയായി മുവശത്തുണ്ടായിരുന്നു. ഡ്രെസ്സും മറ്റു സാധനങ്ങളും എടുത്തു കൊണ്ട് ഞങ്ങൾ തറവാട്ടിലേക്ക് യാത്ര തിരിച്ചു. പോകും വഴിയിൽ വിനുവേട്ടന്റെ കുടുംബ ക്ഷേത്രത്തിൽ തൊഴുതശേഷം  യാത്ര തുടർന്നു തറവാട്ടിന്റെ ഗേറ്റിനു മുൻപിൽ എത്തിയപ്പോൾ സത്യൻ മാമൻ ഞങ്ങളെയും കാത്തു അവിടെ നിൽപ്പുണ്ടായിരുന്നു. അമ്മ കാറിൽ നിന്നും പുറത്തിറങ്ങി. അമ്മയെ കണ്ടതും തൊഴു കൈകളോടെ മാമൻ  പറഞ്ഞു……. “ഇന്ദിരാമ്മയെ  കണ്ടിട്ട് കുറെ ആയി, എത്ര നാളായി ഈ വഴിക്കൊക്കെ വന്നിട്ടു”
“എന്ത് പറയാൻ എനിക്ക് വല്ലപ്പോളും ഇവിടെയൊക്കെ വരണമെന്നുണ്ട്,പക്ഷെ എനിക്ക് വണ്ടി ഓടിക്കാൻ അറിയില്ല  സത്യൻപണിക്കാ അതു കൊണ്ട് വിനുവോ ലച്ചുവോ കനിഞ്ഞാൽ മാത്രമേ ഇവിടെ എത്തി ചേരാൻ പറ്റു” അമ്മ സത്യൻ മാമനോട്  അത്രയും പറഞ്ഞ ശേഷം  ഞങ്ങളോട് അകത്തേക്ക് പൊയ്ക്കൊള്ളാൻ പറഞ്ഞു.
തറവാടിന്റെ ഉമ്മറത്ത് ഞങ്ങളുടെ വരവും കാത്തു തൂക്കാനും തുടക്കാനും ജോലിക്കുവന്ന രണ്ടു സ്ത്രീകൾ ഇരുപ്പുണ്ടായിരുന്നു. ചേച്ചി വീടിന്റ  മുൻവാതിൽ തുറന്നു കൊടുത്തു. അവരോട് ലാബ് ഒഴികെ മറ്റെല്ലാ മുറികളും വിർത്തിയാക്കുവാൻ ആവശ്യപ്പെട്ടു, അപ്പോഴേക്കും അമ്മയും സത്യൻ മാമനും തറവാടിന്റെ മുന്നിൽ എത്തിയിരുന്നു. അമ്മ വീട്ടിനുള്ളിൽ കയറി ഉള്ളിലെ അവസ്ഥ കണ്ട  ശേഷം പുറത്തു വന്നു ഞങ്ങളോട് പറഞ്ഞു…
“മക്കളെ ഇന്നു ഇവിടെ കിടക്കാൻ പറ്റുമോന്നു തോന്നുന്നില്ല അപ്പിടി പൊടിയ എല്ലാം വിർത്തിയാക്കി അടുക്കളയും ഒന്ന് ഓതിക്കിയാലേ മനസമാധാനത്തോടെ ഉറങ്ങാൻ പറ്റു…അത് കൊണ്ട് ഇന്ന് നമുക്ക് തിരിച്ചു പോകാം ഉച്ചക്കുള്ള ഭക്ഷണം ലച്ചു പുറത്തു നിന്നും വാങ്ങിച്ചാൽ മതി ഇവിടെ വെച്ചുണ്ടാക്കാൻ പറ്റില്ല, ഇതെല്ലാം ഒന്ന് വിർത്തി ആയിട്ട് നമുക്ക് ഇവിടെ  കുറച്ചു ദിവസം വന്നു നിൽക്കാം ”
അമ്മ പറഞ്ഞ കാര്യ കാരണങ്ങൾ ബോധിച്ചത് കൊണ്ടാകും ചേച്ചി “എങ്കിൽ അമ്മ പറയും പോലെ ആയിക്കോട്ടെ ” എന്ന് മാത്രം പറഞ്ഞു ആ ചർച്ച അവിടെ അവസാനിപ്പിച്ചു. ഞാനും ചേച്ചിയും അമ്മയും കൂടി കുറെ നേരം ആ പറമ്പിൽ ചുറ്റി നടന്നു. ഒരു പതിനൊന്നു മണി ആയപ്പോൾ പുറത്ത് പോയി  ഉച്ചക്കുള്ള ഭക്ഷണമൊക്കെ  വാങ്ങി തിരിച്ചു വരാമെന്ന്‌ അമ്മയോട് ചേച്ചി  പറഞ്ഞു. ഞാനും ചേച്ചിയും ടൗണിലേക്ക് തിരിച്ചു. ഓരോന്ന് സംസാരിച്ചു പോകുന്നതിനിടയിൽ അനുഷ എന്നെ ഫോൺ ചെയ്തു. ഞാൻ ചേച്ചിയോട് പറഞ്ഞു……. “ചേച്ചി അനുഷ യാ വിളിക്കുന്നെ….. ”
ഞാൻ അത്രയും പറഞ്ഞു ആ കാൾ  അറ്റൻഡ് ചെയ്തു ഒരു  ഗുഡ് മോർണിംഗ്  പറഞ്ഞു…അവളും ഒരു ഗുഡ് മോർണിംഗ് പറഞ്ഞു കൊണ്ട് തുടർന്നു…..
“കാത്തു നീ ഇന്നലെ അയച്ച അക്കൗണ്ട് നമ്പർ ഒരു വൃദ്ധ സാദനത്തിന്റെതാണല്ലോ.അതിലെ രജിസ്‌ട്രേഷൻ വിലാസം പാലക്കാടാണ്, ആ ട്രസ്റ്റിലെ സെക്രട്ടറി ആയാണ് അതിൽ പറഞ്ഞിരിക്കുന്ന ആദിത്യനെ  രേഖപ്പെടുത്തിയിരിക്കുന്നെ ”

അവളിൽ നിന്നും ഞാൻ അത്  കേൾക്കുമ്പോൾ എല്ലാം കൈവിട്ടു പോകുന്നു എന്നെ ഒരു തോന്നൽ എന്റെ മനസ്സിൽ വന്നു, എന്നാലും പ്രദീക്ഷ കൈവിടാതെ ഞാൻ ചോദിച്ചു???
” അനുഷേ… ആ ട്രെസ്റ്ന്റെ അഡ്രെസ്സ് അതിലെ അംഗങ്ങളെ പറ്റി വല്ല ഡീറ്റെയിൽസ്മുണ്ടങ്കിൽ എനിക്കൊന്നു അയച്ചു തരാമോ ”
“അതിനെന്താ ഞാൻ നിനക്കു അയച്ചു തരാം പക്ഷെ നീ ഇന്നലെ എനിക്ക് നൽകിയ  വാക്ക് മറക്കരുത്” യെന്ന് അനുഷ എന്നോട് പറഞ്ഞു
ഞാൻ പറഞ്ഞു….. “നിനക്ക് എന്നെ വിശ്വസിക്കാം..ഇനി എന്തൊക്കെ സംഭവിച്ചാലും  ഞാൻ നിനക്കു നൽകിയ വാക്ക് പാലിച്ചിരിക്കും”

അനുഷ  കൂടുതൽ ഒന്നും ചോദിക്കുകയോ  പറയുകയോ ചെയ്തില്ല .ഉടനെ അയക്കാം എന്ന് പറഞ്ഞു കൊണ്ട് അവൾ ഫോൺ കട്ട്‌ ചെയ്തു.

ചേച്ചി എന്നോട് ചോദിച്ചു??????  ” എന്ത് പറഞ്ഞു അനുഷ?????? ”
ഞാൻ ചേച്ചിയോട് പറഞ്ഞു……. ” അവൻ ആവിടെയും ബുദ്ധി കാണിച്ചിരുന്നു, ആ അക്കൗണ്ട് ഒരു വൃദ്ധ സധനത്തിന്റെതാണ്. അവനാണ് അതിന്റെ  സെക്രട്ടറി”   അത്രയും പറഞ്ഞു എന്റെ കണ്ണുകൾ നിറയാൻ തുടങ്ങി അത് കണ്ടു ചേച്ചി പറഞ്ഞു….
“കാത്തു നീ വിഷമിക്കണ്ട അവൻ ഇനി ആ ട്രസ്റ്റിന്റെ അല്ല ഈ സംസ്ഥാനത്തിന്റെ സെക്രട്ടറി ആയാൽ പോലും നമ്മൾ അവനെ കുടുക്കും. ബി പോസിറ്റീവ് കാത്തു.”
ഞാൻ എന്റെ കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു…. “ചേച്ചി ഞാൻ അനുഷ യോട് അതിന്റെ അഡ്രെസ്സ് അയക്കുവാൻ പറഞ്ഞിട്ടുണ്ട്. എന്റെ ഒരു മാമൻ പാലക്കാട്ടാണ് സെറ്റിൽ ചെയ്തിരിക്കുന്നെ.ആ വഴിക്ക് ഈ ട്രസ്റ്റിനെ കുറച്ചു  നമുക്ക് ഒന്ന് അന്വേഷിച്ചു നോക്കാം ”

“അതൊക്ക നമുക്ക് നോക്കാം കാത്തു ഡോണ്ട് ബി ടെൻസ് …..ഇന്നലെ  പറഞ്ഞല്ലോ സ്വർണ്ണം കൊടുക്കും പോലെ അഭിനയിക്കാമെന്നു…എന്താണ് കാത്തു അത് കൊണ്ട് ഉദേശിച്ചത്‌ ” യെന്ന് ചേച്ചി ചോദിച്ചു????

ഞാൻ പറഞ്ഞു….
“അത് വേറൊന്നുമല്ല ചേച്ചി, അവൻ അഥവാ സ്വർണ്ണം ആയാലും മതി എന്ന് സമ്മതിക്കുമെങ്കിൽ അവന് അത് ഞങ്ങൾ ബാങ്ക് ലോക്കറിൽ നിന്നും എടുത്തു കൊടുക്കുന്നു അതും  അവനെ വിശ്വസിപ്പിക്കാൻ ബാങ്കിന്റെ ഉള്ളിൽ വെച്ചോ അല്ലങ്കിൽ ആ പരിസരത്തോ, പക്ഷെ നമ്മൾ കൊടുക്കുന്നത് ഒർജിനൽ ആയിരിക്കില്ല. ചേച്ചിയുടെ ലോക്കറിൽ നമ്മൾ ഇമിറ്റേഷൻ സെറ്റ് ആവും സൂക്ഷിക്കുക. എന്റെ കണക്കുക്കൂട്ടൽ പ്രകാരം ദിവ്യ ഇതിൽ ഇൻവോൾ ആണങ്കിൽ സാധരണ വിളിക്കുന്നത്‌ പോലെ ചേച്ചി അവരെ വിളിച്ചിട്ട് ആദിത്യൻ പിന്നെയും ശല്യം ചെയുന്നു വെന്നും മറ്റും അവരെ ധരിപ്പിക്കണം  ചേച്ചിയുടെ കൈയിൽ ക്യാഷ് ഇല്ലന്നും ഇനി ലോക്കാറില്ലേ സ്വർണ്ണം കൊടുക്കുവാൻ പോകുവാണെന്നും പറയണം അത്തിലൂടെ  നമ്മൾ കൊടുക്കുന്നത് സ്വർണ്ണമാണെന്ന് അവനെയും ആ സംഘത്തിനെയും കൂടുതൽ വിശ്വസിപ്പിക്കും ”

“കാത്തുവിന്റെ പദ്ധതി കൊള്ളാം പക്ഷെ ഇതിൽ ഒരു പരിപൂർണ്ണ വിജയം കിട്ടുമെന്ന് ഉറപ്പുണ്ടോ.പിന്നെ കാത്തു ഉദ്ദേശിച്ചത് പോലെ അവർ പരസ്പരം ആവിശ്വസിച്ചില്ലങ്കിലോ. പിന്നെ എന്താവും നടക്കുവാ????? ….. ” എന്ന് ചേച്ചിയും ചോദിച്ചു??
“എന്താകും നടക്കുവാ എന്നതിൽ എനിക്ക് ഒരു നിച്ഛയവുമില്ല.. എന്ത്‌ സംഭവിച്ചാലും അതിനെ നേരിടാൻ ചേച്ചി എനിക്കൊപ്പം ഉണ്ടാകുമെന്ന ഒരു വിശ്വാസമുണ്ടെനിക്ക്.ഞങ്ങൾ ആരെയും ദ്രോഹിക്കുന്നില്ല  ഒരു ദുഷ്ട ശക്തിയിൽ നിന്നും രക്ഷ നേടാൻ നമ്മളാൽ ആവും വിധം ശ്രമിക്കുന്നു ”  യെന്ന് ഞാനും പറഞ്ഞു

ചേച്ചി അല്പ നേരത്തേക്ക് ഒന്നുമിണ്ടിയില്ല കുറച്ചു ആലോചിച്ച ശേഷം ചേച്ചി എന്നോട് പറഞ്ഞു….. “ഞാൻ കാത്തു പറയും പോലെ ചെയ്യാൻ തയ്യാറാണ് പിന്നെ ഞങ്ങൾ രണ്ടു സ്ത്രീകൾ നമുക്ക് നമ്മുടേതായ പരിമിതികൾ ഉണ്ട്, ഇപ്പോൾ ഞാൻ ചിന്തിക്കുവാണ് അന്ന് ഇത് സംഭവിച്ചപ്പോൾ എന്റെ അച്ഛനോടോ ഏട്ടനോടോ പറയാമായിരുന്നു അല്ലങ്കിൽ കല്യാണത്തിന് ശേഷം വിശ്വേട്ടനോട്  എങ്കിലും പറയണമായിരുന്നു…..അതൊന്നും ചിന്തിച്ചിട്ടു കാര്യമില്ല വരുന്നിടത്തു വെച്ചു കാണാം ” യെന്ന് ചേച്ചിയും പറഞ്ഞു

ഞങ്ങൾ ടൗണിൽ എത്തി ഞാൻ പറഞ്ഞ പദ്ധതികൾക്കായി ചേച്ചി തയ്യാറെടുപ്പുകൾ തുടങ്ങി. അനുഷ യുടെ വല്ല മെസ്സേജ് വന്നോ എന്ന് ഞാൻ ഇടയ്ക്കിടെ ഫോണിൽ നോക്കുനുണ്ടായിരുന്നു.അവിടെമെല്ലാം ചുറ്റിക്കറങ്ങി ഉച്ചക്കുള്ള ഭക്ഷണവും വാങ്ങി ഞങ്ങൾ തറവാട്ടിലേക്ക് തിരിച്ചു പോകും വഴിയിൽ ചേച്ചി എന്നോട് പറഞ്ഞു…..

“കാത്തു പറഞ്ഞത് പോലെ ഇമിറ്റേഷൻ ആഭരങ്ങൾ ഞാൻ റെഡിയാക്കിട്ടുണ്ട് നാളെ അത് കിട്ടും അത് കിട്ടിയാൽ അടുത്ത പരിപാടി ബാങ്ക് ലോക്കറിൽ എത്തിക്കുവാ എന്നതാണ് ”

“ഇനി ഓരോ നീക്കങ്ങളും വളരെ ബുദ്ധി പൂർവ്വം ആയിരിക്കണം ,  ഞങ്ങൾ നേരിടാൻ പോകുന്നവർ ചില്ലറക്കാർ അല്ലാ .. ഇന്ന് വൈകുന്നേരം ചേച്ചി  ദിവ്യയെ വിളിക്കണം  അനുഷ മെസേജ് അയച്ചാലും ഇല്ലങ്കിലും. മുൻപ് ഇതുപോലെ പ്രശ്നങ്ങൾ ഉണ്ടാകുബോൾ ചേച്ചി എങ്ങനെയാ വിളിക്കുന്നെ  അതേ രീതിയിൽ…. സാദാരണ പറയുന്ന പരിഭവങ്ങൾ  പോലെ ഇന്നും സംസാരിക്കണം, എലിയെ പിടിക്കാൻ അതിന്റെ മാളം പുകക്കുന്നതിൽ തെറ്റൊന്നുമില്ല “യെന്ന് ഞാനും പറഞ്ഞു
“ഇന്നലെ കാത്തു ദിവ്യയെ കുറിച്ചു എന്നോട് ചോദിക്കുന്നത് വരെ അവളിൽ എനിക്ക് ഒരു സംശയങ്ങളും ഇല്ലായിരുന്നു. പക്ഷെ കാത്തു പറഞ്ഞതിന് ശേഷം അവൾ സഹായം പോലെ എനിക്ക് ചെയ്ത പല കാര്യവും ഒരു നെഗറ്റീവ് ഫീലിംഗ്സ്…. മ്മ്മ്മ്മ്മ്മ്  നമുക്ക് നോക്കാം ”
എന്ന് ചേച്ചിയും പറഞ്ഞു
എല്ലാം ശുഭ ആയി കലാശിക്കും എന്നെ ഉറച്ച വിശ്വാസത്തോടെ ചേച്ചി പറഞ്ഞത് ശെരി യെന്ന് ഞാൻ തല കുലിക്കി സമ്മതിച്ചു കൊണ്ട് നമ്മളുടെ യാത്ര തുടർന്നു

തുടരും…..

LEAVE A REPLY

Please enter your comment!
Please enter your name here