Home Latest പക്ഷെ എന്റെ ഷാനു മാമൻ എന്തൊരു പാവമാ അറിയോ.. അതിനോട് ഈ ചതി ചെയ്യാൻ നിങ്ങൾക്...

പക്ഷെ എന്റെ ഷാനു മാമൻ എന്തൊരു പാവമാ അറിയോ.. അതിനോട് ഈ ചതി ചെയ്യാൻ നിങ്ങൾക് എങ്ങനെ മനസ്സ് വന്നു… Part – 34

0

Part – 33 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Bushara Mannarkkad

ഇളം തെന്നൽ. ഭാഗം -34

ഒരു പൊട്ടിത്തെറിയോടെ ശാദി അവൾക് നേരെ ഡോർ കൊട്ടിയടച്ചു.
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ശാദി മോളെ,, നീ എന്തറിഞ്ഞിട്ടാ ഈ സംസാരിക്കുന്നത്, ഇത് നിന്റെ മാമിയാണ് മോളെ, നിനക്ക് എന്നെ അറിയില്ലേ, ഇത്രയും ദിവസം നിന്റെ കൂടെ നിന്നിട്ട് നിനക്ക് നല്ലതല്ലാതെ എന്തെങ്കിലും മാമിയെ കൊണ്ട് ഉണ്ടായിട്ടുണ്ടോ.. ഒരു കള്ളം പോലും നിന്നോട് മാമി പറഞ്ഞിട്ടില്ല. എനിക്ക് നിന്നോട് പറയാനുള്ളത് നീ കേൾക്കണം മോളെ.. നീ അത് കേട്ടെ പറ്റൂ.. ഡോർ തുറക്ക് മോളെ.. ഐഷു വെപ്രാളത്തോടെ അവളെ വിളിച്ചു. ഡോർ തുറന്ന് ശാദി കത്തുന്ന നോട്ടം അവളെ നോക്കിക്കൊണ്ട് പറഞ്ഞു. എനിക്ക് നിങ്ങളുടെ ഒന്നും ഇനി കേൾക്കേണ്ട. കേൾക്കാൻ താല്പര്യം ഇല്ല. കണ്ണിൽ കണ്ട കാഴ്ചയെക്കാൾ വലുതല്ല ചെവിയിൽ കേൾക്കുന്നത്..

എന്റെ ശാക്കിർ മാമൻ ഒരു അലവലാതി തന്നെ ആയിരിക്കും, ഇനി ഒന്നുമില്ലെങ്കിളും സിഗറേട്ട് വലിക്കും, വാശിയും ദേഷ്യവും കൂടുതൽ ആണെന്നും എല്ലാർക്കും അറിയാം.. പക്ഷെ എന്റെ ഷാനു മാമൻ എന്തൊരു പാവമാ അറിയോ.. അതിനോട് ഈ ചതി ചെയ്യാൻ നിങ്ങൾക് എങ്ങനെ മനസ്സ് വന്നു..നിങ്ങൾ ഇതിന് അനുഭവിക്കുo, എനിക്ക് നിങ്ങളുടെ മുഖം പോലും ഇനി കാണേണ്ട.. ശാദീ എന്നും വിളിച്ചു ഒരിക്കലും നിങ്ങൾ എന്റെ അടുത്ത് വരരുത്.. നാളെ ഞാൻ പോകുന്നത് വരെയെങ്കിലും എനിക്ക് സമാദാനം തരണം.. അവൾ വാതിൽ വലിച്ചടച്ചു..

ഐഷു തളർന്നു പോയി. റൂമിലേക്കു നടക്കുന്ന ഓരോ കാൽ വെപ്പും പിറകിലെക്ക് വലിക്കുംപോലെ അവൾക്കു തോന്നി. ശാദി മോൾ ആ ഫോട്ടോ കണ്ടു എന്നുള്ളത് ഉറപ്പായി.. അവളെ കുറ്റം പറയാൻ പറ്റില്ല. ആരു കണ്ടാലും അങ്ങനെ തന്നെ പ്രതികരിക്കൂ. പരീക്ഷണം തരുന്നത് പോലെ ക്ഷമയും നൽകണേ അല്ലാഹ്. അവൾ വേച്ചു വേച് റൂമിൽ എത്തി. ഇനി വരാൻ പോകുന്ന കാര്യങ്ങൾ എന്തൊക്കെ ആയിരിക്കുമെന്ന് അവൾക്കു ഊഹിക്കാൻ പോലും കഴിഞ്ഞില്ല. ശാദി പറഞ്ഞിട്ട് പോയ വാക്കുകൾ ഓരോന്നും അവൾടെ മനസ്സിൽ തീ കോരിയിട്ടു. അവൾ പറഞ്ഞ പോലെ ഷാനു എന്തൊരു നല്ല മാന്യതയുള്ള ആളാണെന്നു അവളെക്കാൾ നന്നായി എനിക്ക് അറിയാം. ഉപ്പ എത്രയോ വട്ടം ഷാക്കിറിനോട് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.

നിന്റെ പ്രായത്തിൽ ഷാനുവിന് നല്ല പക്വത ഉണ്ടായിരുന്നു. എന്തും ഏല്പിച്ചു എവിടെയും എനിക്ക് പോകാമായിരുന്നു. നീ പോത്ത് പോലെ വളർന്നു വീട്ടിലെ കാര്യം പോലും നോക്കാൻ നിന്നെ കൊണ്ട് പറ്റുന്നുണ്ടോ.. അങ്ങനെ എല്ലാരും ഷാനുവിനെ പറ്റി നല്ലതേ പറഞ്ഞിട്ടുളൂ..അങ്ങനത്തെ ഒരാളോട് ഇങ്ങനെ ഒരു ചതി ചെയ്തു എന്ന് നാട്ടുകാരും വീട്ടുകാരും അറിഞ്ഞാൽ,, അവൾക്കു ആരോടെങ്കിലും ഒന്നു മനസ്സ് തുറക്കണമെന്ന് തോന്നി. അല്ലെങ്കിൽ ഹൃദയം പൊട്ടി മരിക്കുമോ എന്ന് പോലും അവൾ ഭയന്നു. ഫോണിൽ ഷാനുക്കാന്റെ മെസ്സേജുകൾക് മറുപടി കൊടുക്കാൻ അവൾക്കായില്ല. തലവേദന കുറഞ്ഞോ മോളെ എന്നുള്ള ഷാനുക്കന്റെ മെസ്സേജ് വീണ്ടും വന്നു. കുറഞ്ഞിട്ടുണ്ട്, ഇപ്പോൾ കുഴപ്പമില്ല എന്ന് റിപ്ലൈ കൊടുത്തു ഫോൺ ബെഡിൽ ഇട്ടു. അപ്പോൾ തന്നെ ശാദി മോളെ മെസേജ് നോട്ടിഫിക്കേഷൻ വന്നു. വേഗം അത് ഓപ്പൺ ചെയ്തു നോക്കി. അവളുടെ കണ്ണുകളിൽ ഇരുട്ട് കയറി. താനും ശാക്കിറും നിൽക്കുന്ന ഫോട്ടോ ശാദി തന്റെ ഫോണിലേക്കു സെന്റ് ചെയ്തിട്ടുണ്ട്. കൂടെ ഒരു വരിയും…

ഇത് ഇങ്ങനെ തുടരാൻ ഞാൻ സമ്മതിക്കില്ല ഷാനു മാമൻ പാവമാ, നിങ്ങളെ പോലെ വൃത്തികെട്ട ഒരാളെ ഷാനു മാമന്റെ കൂടെ കാണാൻ വയ്യ.. അത് വായിച്ചു ഐഷുവിന് ബോധം മറയുന്ന പോലെ തോന്നി. ഒരു റിപ്ലൈ തിരിച്ചു കൊടുക്കാൻ അവൾക്കു ശക്തി ഉണ്ടായില്ല. എങ്കിലും ശാദി മോളെ എന്ന് ടൈപ് ആക്കി വന്നപ്പോഴേക്കും ശാദി ഐഷുവിന്റെ നമ്പർ ബ്ലോക്ക്‌ ചെയ്തു പോയിരുന്നു. അവൾ വേഗം ഫോൺ എടുത്തു ശാദിക്ക് വിളിച്ചു.

പക്ഷെ ഫലമുണ്ടായില്ല. എല്ലാം ബ്ലോക്ക്‌ ആയിരിക്കുന്നു. ഒരു പരിഹാരത്തിനായി അവളുടെ മനസ്സ് പലരെയും അന്വേഷിചെങ്കിലും അത്രമാത്രം അടുപ്പമുള്ളവരായി അവൾക്കു ആരും ഇല്ലെന്ന് ഐഷുവിന് ബോധ്യമായി. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. രാത്രിയിൽ ഫുഡ്‌ കഴിക്കാൻ വന്നപ്പോഴും ആരോടും മിണ്ടാൻ അവൾക്കു തോന്നിയില്ല. കുറച്ചു കഴിച്ചെന്നു വരുത്തി എഴുനേറ്റു പോരുമ്പോൾ ശാക്കിറും ഷാദിയും തന്നെ കളിയാക്കുകയും ഉച്ചത്തിൽ പൊട്ടിചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

രാത്രിയിൽ ഒരുപോള കണ്ണടക്കാൻ അവൾക്കു കഴിഞ്ഞില്ല. ഷാനുവിനോട് കുറച്ചു നേരം സംസാരിച്ചെന്ന് വരുത്തി ഫോൺ ഓഫാക്കി കിടന്നു എന്നല്ലാതെ ഉറങ്ങാൻ കഴിഞ്ഞില്ല. അറിയാവുന്ന ദിക്റുകൾ എല്ലാം ചൊല്ലി നെഞ്ചിൽ ഊതിയെങ്കിലും നെഞ്ചിലെ കനൽ അടങ്ങിയില്ല. മുത്ത് റസൂലിന്റെ പേരിൽ സ്വലാത്ത് ചൊല്ലി മനസ്സിന് ശാന്തത വന്നപ്പോൾ കണ്ണുകൾ പതിയെ ഒന്നടഞ്ഞു.

ശാദി മോൾക്ക്‌ ഉറങ്ങാൻ പറ്റിയില്ല. നാളെ വൈകുന്നേരം ബാപ്പച്ചി നാട്ടിൽ എത്തും. എല്ലാരും നല്ല സന്തോഷത്തിലാണ്..പക്ഷെ അവൾക്കു സന്തോഷിക്കാൻ പറ്റിയില്ല. അവളുടെ ചിന്തകൾ കാട് കയറി, ഇത് ആരോടും പറയരുതെന്ന് ശാക്കിർ പറഞ്ഞാലും ഇത് ഉമ്മച്ചിയെങ്കിലും അറിയണം, കാരണം മറച്ചു വെക്കാൻ ഉള്ള കാര്യം അല്ല ഇതൊന്നും. ഈ കുഞ്ഞു പ്രായത്തിൽ ഞാൻ കാണേണ്ട കാഴ്ച്ചയല്ല ഇതൊന്നും . എന്നിട്ട് ഉമ്മച്ചിക് പോലും കാണിച്ചു കൊടുക്കാതെ ശാക്കിർമാമൻ ഇത് എനിക്ക് മാത്രം കാണിച്ചു തന്നതിൽ വേറെയും ആലോചിക്കാൻ ഉണ്ട്. ശാക്കിർ മാമനും അവളോട്‌ അങ്ങനെ ഒരിഷ്ടം ഉണ്ടാകും . അല്ലെങ്കിൽ മാമൻ തന്റെ ഉമ്മച്ചിയോട് പറയാതിരിക്കാൻ വഴിയില്ല. അപ്പോൾ രണ്ടു പേരും കൂടി ഇങ്ങനെ പോയാൽ പാവം ഷാനു മാമൻ ചതിയിൽ പെടും. അത് കൊണ്ട് ഉമ്മച്ചി ഇത് അറിയണം.. അവൾ ഫോൺ എടുത്തു ഉമ്മച്ചിയോട് വിളിച്ചു വീട്ടിലേക് വരാൻ പറഞ്ഞു. ഈ നേരത്തോ ശാദി, നിനക്ക് നേരത്തെ പറയായിരുനില്ലേ. ഷിഫാ അവളോട്‌ ചൂടായി. ഉമ്മച്ചി ഇന്ന് എന്റെ കൂടെ കിടക്കണം അവൾ വാശി പിടിച്ചു. അവസാനം ഷിഫാ വണ്ടിഎടുത്തു പോന്നു എന്തായിരിക്കും ശാദി മോൾക്ക്‌ പറ്റിയെ..

അങ്ങനെ കൂടെ കിടക്കാൻ വാശി കാണിക്കുന്നത് അസുഖം എന്തെങ്കിലും വരുമ്പോൾ ആണ്. ഇനി മോൾക്ക്‌ വല്ല വയ്യായികയും ഉണ്ടോ. അവൾ ഒന്ന് സ്പീഡിൽ തന്നെ എത്തി സമദ് ഹാജി കിടക്കാൻ വേണ്ടി റൂമിൽ കയറാൻ നിൽകുമ്പോൾ ആണ് മോളുടെ വണ്ടിയുടെ ശബ്ദം കേട്ടത്.ശാദിക്ക് ഇന്ന് ഒരേ വാശി ഞാൻ കൂടെ വേണമെന്ന് എന്നും പറഞ്ഞു ഷിഫാ മോളുടെ റൂമിൽ എത്തി, ശാദി മോൾ ആകെ വിയർത്തിരുന്നു . എന്ത് പറ്റി മോളെ ,, ഷിഫാ അവളെ ചേർത്ത് പിടിച്ചു.

ശാദി കാര്യങ്ങൾ ഉമ്മച്ചിയെ ബോധിപ്പിച്ചു .ഷിഫാ ഒട്ടും വിശ്വാസം വരാതെ മകളെ ശാസിച്ചു . തെളിവിനായി ആ ഫോട്ടോ കണ്ടതും ശിഫയുടെ ശ്വാസം നിലച്ച പോലെ ആയി. അവൾ വേഗം ഡോർ തുറന്നു ഉപ്പയെ വിളിച്ചു. എല്ലാരും കൂടിയ ചർച്ച രാത്രിയിൽ വളരെയേറെ നീണ്ടു. അവസാനം സമദ് ഹാജി തന്നെ തീരുമാനത്തിൽ എത്തി. അദ്ദേഹം ഷാക്കിറിനെ വിളിച്ചു.

പേടിയോടെ അവൻ ഉപ്പയുടെ മുന്നിൽ വന്നു നിന്നു.ഒരു തെറ്റും ചെയ്യാത്തവനായി തന്നെ അവനെ എല്ലാരും കണ്ടു. ഇത്രയും നാൾ അവളോട്‌ കടിച്ചു കീറി നില്കാൻ ഉള്ള കാരണം ഇതാണെന്ന് അവൻ അറിയിച്ചു . ഈ വിഷയം പുറത് ഒരാളു പോലും അറിയരുത്. രണ്ടാളും നമ്മുടെ വീട്ടിൽ ഉള്ള ആളുകൾ ആയത് കൊണ്ട് പുറത്തറിഞാൽ നാണക്കേട് പറയാനില്ല. ആരും അറിയാതെ പുലർച്ചെ തന്നെ ഹംസക്കായോട് വന്നു മോളെ കൂട്ടി കൊണ്ട് പോകാൻ പറയാം.. അവൾക്കു നമ്മുടെ വീട്ടിലെ ചുറ്റുപാടിൽ ജീവിക്കാൻ ബുദ്ധിമുട്ട് ഉണ്ട്. അത് കൊണ്ട് അവൾ വരുന്നില്ല. ഇത്രമാത്രം ആളുകൾ അറിഞ്ഞാൽ മതി. തീരുമാനം അവിടെ എത്തി എല്ലാവരും പിരിഞ്ഞു.

രാവിലെ എണീറ്റ് വന്ന ഐഷു കണ്ടത് തന്റെ ജീവന്റെ ജീവനായ ഉപ്പ സമദ് ഹാജിയുടെ മുന്നിൽ തല കുനിഞ്ഞു നിൽക്കുന്ന കാഴ്ചയാണ്. ഉപ്പനെ കണ്ട ഐഷു ഓടി വന്നു ആ മാറിൽ വീണു കരഞ്ഞു. സ്വാന്തനം നൽകാൻ അദ്ദേഹത്തിന്റെ കൈകൾ അവളെ തലോടിയില്ല.
അദ്ദേഹം ദയനീയമായി മോളെ നോക്കി. ഒന്നും മിണ്ടാൻ അദ്ദേഹത്തിന്ന് കഴിഞ്ഞില്ല. നിനക്ക് എടുക്കാൻ വല്ലതും ഉണ്ടെങ്കിൽ എടുത്തു ഉപ്പാടെ കൂടെ ഇറങ്ങിക്കോ. സ്നേഹംഇത്തിരി കൂടുതൽ ആയിപോയി നിന്നോട്.

ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല. ഇവിടെ ആർക്കും ഇനി നിന്റെ വാക്കുകൾ ഒന്നും കേൾക്കേണ്ട, സമദ് ഹാജി അവളോടായി പറഞ്ഞു. ഉപ്പാ.. ആരെങ്കിലും ഒരാൾ എങ്കിലും എന്നെ വിശ്വസിക്കണം. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. അവൾ സമദ് ഹാജിയുടെ മുന്നിൽ കൈകൾ കൂപ്പി.. ഹംസക്കാ.. മക്കളെ ഹിജാബിൽ പുറത്തു ഇറക്കാൻമാത്രം പഠിപ്പിച്ചാൽ പോരാ. ഉള്ള് നന്നാക്കി എടുക്കാനും പഠിപ്പിക്കണം. അപമാനിച്ചു വിടാൻ അറിയാഞ്ഞിട്ടല്ല, നാല് തെറി നിങ്ങളുടെ മോളോട് പറയാനും അറിയാഞ്ഞല്ല, അഞ്ചു വഖ്ത് നിസ്കാരം ചെയ്യാൻ എന്നെ പ്രേരിപ്പിച്ചത് നിങ്ങളുടെ മോളാ, ആ ഒരു കാര്യതിന്റെ മാന്യതയിൽ ഞാൻ ഇപ്പോൾ ഒന്നും പറയുന്നില്ല.. അയാൾ അവിടെ നിന്നും എഴുന്നേറ്റു പോയി. ഹംസക്ക ഒന്നിനും മറുപടി പറഞ്ഞില്ല.

അദ്ദേഹത്തിന്റെ ഉള്ള് പിടഞ്ഞു കൊണ്ടിരുന്നു. തന്റെ ജീവനായ മോൾ, അവൾ അങ്ങനെ ഒരു ചതി ചെയ്യോ.., ഒരിക്കലും ചെയ്യില്ല, എന്നാപ്പിന്നെ താൻ കണ്ട ആ ഫോട്ടോ,, അതെങ്ങനെ, എന്തിനാ മോൾ ഷാക്കിറിന്റ മുറിയിൽ പോയത്, ഇനി എന്തെങ്കിലും പറഞ്ഞു അവൻ വിളിച്ചതായിരിക്കുമോ, അങ്ങനെആണെങ്കിൽ തന്നെ ഒരു അന്യ പുരുഷന്റെ റൂമിലേക്കു രാത്രിയിൽ എന്തിനു പോകണം, അദ്ദേഹത്തിന്ന് ആലോചിച്ചു ഒരു എത്തും പിടിയും കിട്ടിയില്ല, എന്നാൽ മോളെ പറ്റി അങ്ങനെ വിശ്വസിക്കാനും അയാൾക് കഴിഞ്ഞില്ല..ഐഷു കരയുന്ന കണ്ണുകളോടെ എല്ലാരേയും നോക്കി, ഒരാൾ പോലും തനിക്കു നേരെ അലിവിന്റെ ഒരു നോട്ടം പോലും നോക്കിയില്ല. എല്ലാരേയും മുഖങ്ങളിൽ തന്നോടുള്ള വെറുപ്പ് പ്രകടമായി, അവളുടെ നോട്ടം ഷാക്കിറിൽ ചെന്നു നിന്നു. അവന്റെ മുഖം സന്തോഷതാൽ തിളക്കം കൂടിയിരുന്നു.

വിജയിച്ചവനെ പോലെ അവൻ അവളെ നോക്കി. ഐഷു ഒന്നും എടുക്കാതെ ഉപ്പാടെ കൂടെ ഇറങ്ങാൻ നിന്നു. എല്ലാരോടും യാത്ര പറയാനോ ചോദിക്കാനോ അവൾക്കു കഴിഞ്ഞില്ല. ആരും ഒന്നും മിണ്ടിയില്ല, അവൾ റൂമിൽ പോയി ശാദി മോൾക്ക്‌ അവൾ വാങ്ങിയ ഗിഫ്റ്റ് പൊതി എടുത്തു പുറത്തു വന്നു. ഒരു പൊട്ടിക്കരച്ചിലോടെ അത് ശാദി യുടെ കയ്യിൽ കൊടുത്തു. പിന്നെ എല്ലാരോടും സലാം ചൊല്ലി, ബിസ്മി ചൊല്ലി സന്തോഷത്തോടെ കയറിചെന്ന വീട്ടിൽ നിന്നും ഒരു തെറ്റും ചെയ്യാതെ ചീത്തപ്പേരോട് കൂടി അവൾ തിരിച്ചു ഇറങ്ങി.അവളുടെ കയ്യിൽ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഫോൺ മാത്രം എടുത്തു ഇട്ടിരുന്ന ഡ്രെസ്സിൽ തന്നെഅവൾ ഇറങ്ങി.

ഹംസക്ക ദൃതിയിൽ നടന്നു. അദ്ദേഹത്തിന്റെ തല താഴ്ന്നിരുന്നു. മാനക്കേട് കൊണ്ട് ആരെയും നോക്കാൻ അയാൾക് കഴിഞ്ഞില്ല. ഓട്ടോയിൽ കയറാൻ നേരം സൈനബതാ ഇറങ്ങി വന്നു.ഉമ്മാനെ കണ്ട ഐഷു കണ്ണീരോടെ വിളിച്ചു ഉമ്മാ.. അസ്സലാമു അലൈകും, ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല,, ഐഷു ഒരു പിടി വള്ളി കിട്ടാനെന്ന പോലെ ഉമ്മയോട് കരഞ്ഞു. നിന്റെ കണ്ണീരു കാണാനല്ല ഞാൻ വന്നത്. നിന്റെ കയ്യിലുള്ള ഫോൺ, അതിവിടെ വെച്ചിട്ട് നിനക്ക് പോകാം അവർ അവളുടെ കയ്യിൽ നിന്നും അത് വാങ്ങി തിരിച്ചു നടന്നു.

ശാക്കിർ ഒരു കള്ളചിരിയോടെ അവരുടെ മുന്നിൽ ഇറങ്ങി ബൈക്ക് എടുത്തു പോകാൻ നിന്നു. ഡാ.. നീ എവിടെ പോകുന്നു, ഇങ്ങോട്ട് കയറിയിരിക്.. അവരുടെ പിന്നാലെ നീയും എവിടേകാ, നിനക്ക് കിട്ടിയതൊന്നും മതിയായില്ലേ, ഇനിയും അവളുടെ പിറകെ പോകുകയാണോ,, ഇത് എന്ന് തുടങ്ങിയെന്നും എത്ര പ്രാവശ്യം അവൾ ഇങ്ങനെ വന്നു എന്നും ചോദിച്ചിട്ട് നീ അതിനൊരക്ഷരം മറുപടി പറഞ്ഞില്ലല്ലോ. തല താഴ്ത്തി നിന്നതല്ലാതെ, ഇങ്ങോട്ട് കയറിയിരിക്ക്,, സൈനമ്മ അവനെ പിറകിൽ നിന്നും വിളിച്ചു. ഐഷുവിനു തൊലി ഉരിഞ്ഞു പോകുന്ന പോലെ തോന്നി. അവൾ ഷാക്കിറിനെ നോക്കി പറഞ്ഞു. എല്ലാം അറിയുന്ന ഏകനായ അല്ലാഹുവിൽ ഞാൻ വിശ്വസിക്കുന്നു.. അവിടെ എന്റെ പ്രശ്നങ്ങളെ ഞാൻ ഭരമേൽപിക്കുന്നു. സത്യം സത്യമായി തന്നെ പുലരും. ഇന്നല്ലെങ്കിൽ നാളെ അല്ലാഹു അത് തെളിയിച്ചിരിക്കും. നിനക്ക് നല്ലത് മാത്രം വരട്ടെ.. എന്റെ കണ്ണീരിന്റെ ശാപം നിനക്ക് കിട്ടാതിരിക്കാൻ ഞാൻ ദുആ ചെയ്യാം.. അതും പറഞ്ഞു കണ്ണീരോടെ അവൾ വണ്ടിയിൽ കയറിയിരുന്നു. കൂടെ ഹംസക്കയും..

വീട്ടിൽ എത്തുന്നത് വരെയും ഹംസക്ക അവളോട്‌ ഒന്നും മിണ്ടിയില്ല. ഐഷു കരഞ്ഞു കൊണ്ടേയിരുന്നു. ഉപ്പാടെ മുഖത്ത് നോക്കാൻ പോലും അവൾക്കു മടി തോന്നി. ഇത് വരെയും ഹലാൽ അല്ലാത്ത ഒരു ഭക്ഷണം പോലും ഞങ്ങള്ക്ക് തരാതെ എത്ര സൂക്ഷമതയോട് കൂടെയാണ് ഉപ്പ ഞങ്ങളെ വളർത്തി വലുതാക്കിയത്. ഒരിക്കൽ പോലും ഇങ്ങനെ ഒരു അവസ്ഥ വരുമെന്ന് സ്വപ്നത്തിൽ പോലും എന്റെ പൊന്നുപ്പ കരുതിയിരിക്കില്ല. എന്റെ ഉപ്പ എന്തെങ്കിലും ഒന്ന് മിണ്ടിയെങ്കിൽ, അല്ലെങ്കിൽ നാല് ചീത്ത പറഞ്ഞെങ്കിൽ,, അവൾ ഉപ്പാടെ മുഖത്തേക് നോക്കി, നിറഞ്ഞ കണ്ണുകളിൽ നിന്നും കണ്ണുനീർ അയാൾ കയ്യ് കൊണ്ട് തുടച്ചു മാറ്റുന്നുണ്ടായിരുന്നു. വീട്ടിൽ എത്തിയിട്ട് ആരോടും ഒന്നും മിണ്ടാതെ ഐഷു മുറിയിൽ കയറി.

എന്നും വരുന്ന പോലെ തന്റെ വീട്ടിൽ ഒരു സ്വർഗം അവൾക്കു അനുഭവപെട്ടില്ല. റൂമിൽ വന്നു ഉമ്മ കാര്യങ്ങൾ ചോദിച്ചു എങ്കിലും ഐഷു ഒന്നും മിണ്ടിയില്ല. അവൾ കരഞ്ഞു തളർന്നിരുന്നു. പ്രൗഡ ഗംഭീരമായ ഒരു വീട്ടിലേക് തന്നെ കല്യാണം കഴിച്ചു വിട്ടത്, പിന്നെ തന്റെ ഷാനുക്ക, ആ വീട്, തന്റെ റൂം, എല്ലാം ഒരു സ്വപ്നമായി അവൾക്കു തോന്നി. എല്ലാം വേണ്ടെന്ന് വെക്കാൻ ആയെങ്കിലും തന്റെ ജീവനായ ഷാനുക്കയെ മറക്കാൻ, വേണ്ടെന്ന് വെക്കാൻ ഒരു തരി പോലും അവൾക്കായില്ല. എല്ലാം നഷ്ടപ്പെട്ടവളേ പോലെ കരഞ്ഞു കരഞ്ഞു അവൾ പതിയെ ഉറക്കിലേക് വീണു. ആരും അവളെ ശല്യം ചെയ്യാൻ പോയില്ല. കദീജാത്ത കണ്ണീരോടെ ദിക്റുകൾ ചൊല്ലുന്നുണ്ടായിരുന്നു. അവർ ഹംസക്കയോട് കാര്യങ്ങൾ അന്വേഷിച്ചു. അദ്ദേഹം അവിടെ നടന്ന കാര്യങ്ങൾ ഭാര്യയെ ബോധിപ്പിച്ചു പൊട്ടിക്കരഞ്ഞു. കദീജാത്തക്ക് സങ്കടം സഹിക്കാൻ ആയില്ല. അവർ ഹംസക്കയെ സമദനിപ്പിച്ചു കൊണ്ടിരുന്നു. നമ്മുടെ മോൾഅങ്ങനെ ഒരിക്കലും ചെയ്യില്ല,ഞാൻ ഇത് വിശ്വസിക്കില്ല. നിങ്ങൾ ഇങ്ങനെ കരഞ്ഞു വിഷമം വരുത്തി വെക്കരുത്. ഒന്നും സംഭവിക്കില്ല. അവൾ നന്നായി ഒന്ന് ഉറങ്ങി തീരട്ടെ. നമുക്ക് മോളോട് കാര്യങ്ങൾ ചോദിച്ചു മനസിലാക്കണം.

എനിക്ക് ഉറപ്പുണ്ട് എന്റെ മോൾ അങ്ങനെ ചെയ്യില്ല, കദീജാത്ത കണ്ണീരോടെ ഭർത്താവിനെ സമദനിപ്പിച്ചു കൊണ്ടിരുന്നു. ഇല്ല കദീജ നമ്മുടെ മോൾഅങ്ങനെ ചെയ്യില്ല. പോരാൻ നേരം അവൾ ഷാക്കിറിനോട് പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ അവൾ അവളുടെ റബ്ബിൽ എല്ലാം തവക്കുൽ ചെയ്തു എന്നും സത്യം സത്യമായി തന്നെ പുലരും എന്നൊക്കെയുള്ള വാക്കുകളിൽ അവളുടെ നിരപരാധിത്വം ഞാൻ അറിയുന്നു പെണ്ണെ. എന്നാലും അവരുടെ മുന്നിൽ ഞാനും എന്റെ മോളും നിന്ന് പോയ ആ നിൽപ് ഓർക്കാൻ എനിക്ക് പറ്റുന്നില്ല. അദ്ദേഹം കരയുകയായിരുന്നു…

ഒന്ന് നന്നായി ഉറങ്ങി എണീറ്റ ഐഷു കണ്ടത് അവക്കു ചുറ്റിലുമായി കൂടി നിൽക്കുന്ന തന്റെ വീട്ടുകാരെയാണ് , മോൾക്ക്‌ കുടിക്കാൻ എന്താ വേണ്ടാത്.ഉമ്മ സ്നേഹത്തോടെ ചോദിച്ചു.. ഐഷുവിന് കുറച്ചു സമാദാനം തോന്നി. കാര്യം എന്തായാലും ഇവിടെ തുറന്നു പറയണം എന്റെ ഉപ്പ എന്റെ വീട്ടുകാർ ആരും എന്നെ പറ്റി മോശായി കരുതിയിട്ടില്ലെന് എന്റ മോൾ വിഷമിക്കേണ്ട, അല്ലാഹ് എല്ലാത്തിനും പരിഹാരം കാണും എന്നുള്ള ഉമ്മാടെ വാക്കുകളിൽ നിന്നുംഅവൾക്കു മനസിലായി.

അവൾ എഴുനേറ്റു പുറത്ത് പോയി വുളു ചെയ്തു വന്നു നിസ്കാരം കഴിഞ്ഞു റബ്ബിനോട് തന്റെ എല്ലാ വിഷമങ്ങളും പറഞ്ഞു. മനസിനു ആശ്വാസം തോന്നിയെങ്കിലും സന്തോഷം ഉണ്ടായില്ല. എല്ലാംഎനിക്ക്നഷ്ടമായി. ഫോൺ കൈയിൽ ഉണ്ടായിരുന്നെങ്കിൽ തന്റെ ഷാനുക്കയുടെ ഫോട്ടോ എങ്കിലും കാണാമായിരുന്നു എന്ന് അവൾക്കു തോന്നി. എന്തായാലും ഇത്രത്തോളം ആയ സ്ഥിതിക്ക് ഇനി ഒന്നും മറച്ചു വെച്ചിട്ട് കാര്യമില്ല. എല്ലാം തന്റെ വീട്ടുകാർ അറിയണം അവരുടെ കൂടെ തെറ്റ്കാരി അല്ലാത്ത നിലയിൽ തന്നെ ജീവിക്കണം. നിസ്കാരം കഴിഞ്ഞു വുളൂ വോട് കൂടെ അവൾ ഉപ്പാടെയും ഉമ്മാടേയും അടുത്ത് വന്നിരുന്നു. അനിയത്തികളും ഉണ്ടായിരുന്നു. ആരും അവളെ കത്തുന്ന നോട്ടം നോക്കിയില്ല. സ്നേഹത്തിന്റെ സമാദാനത്തിന്റഇളംതെന്നൽ അവളിൽ വീശി. ബിസ്മി ചൊല്ലി കയറി ചെന്ന വീട്ടിൽ തനിക്ക് ഉണ്ടായ ഓരോ കാര്യങ്ങളും അവൾ തന്റെ പ്രിയപ്പെട്ടവരോട് പറയാൻ ഒരുങ്ങി.
സമദ് ഹാജിയുടെ വീട്ടിൽ തങ്ങളുടെ മരുമോൻ വരുന്ന സന്തോഷം, ശാദി മോൾടെ ബർത്ത് ഡേ എല്ലാം ആണെങ്കിലും എല്ലാർക്കും ഒരു അലസത തോന്നി. ഒന്നിനും ഒരു ഉഷാർ ഇല്ലാത്ത പോലെ, ഷിഫാ ശാദി മോളെയും കൂട്ടി പോകാൻ ഒരുങ്ങി. നാളെ റാഷിക്ക വരുന്ന ദിവസമാണ്. കൊറച്ചൂടെ ഒരുക്കാൻ ഉണ്ട്. പിറ്റേന്ന് തന്നെ മോൾടെ പാർട്ടിയല്ലേ. ഇവിടെ നിന്ന് നേരം കളഞ്ഞാൽ ഒന്നും നടക്കൂല. അത് കൊണ്ട് ഞങ്ങൾ ഇറങ്ങട്ടെ ഷിഫാ പറഞ്ഞു..

പാർട്ടിയിൽ ഐഷുവിനെ എല്ലാവരും അന്വേഷിക്കും അവരോടൊക്കെ എന്താ നമ്മൾ പറയേണ്ടത്,, അത് കൂടി തീരുമാനം ആക്കണം, അല്ലെങ്കിൽ നമ്മൾ പലരും പലതും പറഞ്ഞാൽ ആളുകൾക്കു സംശയം തോന്നും, അതും പറഞ്ഞു അവൾ തിരിഞ്ഞു നിന്നു. തത്കാലം അവൾക്കു സുഖമില്ല, വീട്ടിൽ കുറച്ചു ദിവസം നിന്നിട്ടേ വരൂ എന്ന് പറയാം, ആഹ് എന്നാൽ അതാ നല്ലത് ഷിഫാ വണ്ടിഎടുത്തു. ശാദി സൈനുമ്മ നാളെ നേരത്തെ വരണം എന്നൊക്കെ പറഞ്ഞു സന്തോഷത്തോടെ വണ്ടിയിൽ കയറി. അവൾക്കു സമാദാനം തോന്നി, മാമി ഉണ്ടെങ്കിൽ മാമി പങ്കെടുത്തലും പ്രശ്നം ഇല്ലെങ്കിലും പ്രശ്നം.. ഇതിപ്പോ ഇനി അങ്ങനെയുള്ള ടെൻഷൻ വേണ്ട. മാമി ആയിട്ട് തന്നെ എല്ലാരേയും വെറുപ്പിച്ചു പോയി. അപ്പോഴാണ് ശാദിക്ക് ഐഷു കൊടുത്തു പോയ ഗിഫ്റ്റ് കാര്യം ഓർമ വന്നത്.

അവൾ ഷിഫയോട് വണ്ടി നിർത്താൻ പറഞ്ഞു. മാമി തന്നുപോയ ഗിഫ്റ്റ് എടുത്തിട്ട് വരാം, എന്തായാലും തന്നതല്ലേ, ആദ്യം അതൊന്നും ഇനി നമുക്ക് വേണ്ട എന്നുള്ള അപിപ്രായം പറഞ്ഞു ഷിഫാ. പിന്നെ ആഹ് എന്താണെന്ന് അറിയാലോ എടുതിട്ടു പോകാമെന്നും പറഞ്ഞു അവർ ഇറങ്ങി. ശാദി മോൾ വണ്ടിയിൽ നിന്നും ഇറങ്ങി റൂമിലേക്കു ഓടി. അത് കണ്ടു സൈനുമ്മ വന്നു. സമദുപ്പ പോകാൻ ഇറങ്ങുകയായിരുന്നു. ശാക്കിർ ഒരു മൂളിപാട്ടും പാടി സ്റ്റെപ്പ് ഇറങ്ങി വരുന്നു. എല്ലാവരും ശാദി മോളുടെ കയ്യിലുള്ള പൊതിയിൽ എന്താണെന്ന് അറിയാൻ വേണ്ടി നോക്കി നിന്നു.

ഉമ്മച്ചി… ഇറങ്ങി വായോ. മാമി തന്ന ഗിഫ്റ്റ് ഇവിടെ നിന്ന് തന്നെ നമുക്ക് പൊട്ടിക്കാം. എല്ലാരും ഉണ്ടല്ലോ ഇവിടെ. അതിനു മാത്രം എന്താ എന്ന ഭാവത്തിൽ ആണെങ്കിലും അവളും ഇറങ്ങി വന്നു. എന്റെ ശാദി മോൾക്ക്‌ എന്നെഴുതിയ മനോഹരമായ പൊതി അവൾ തുറന്നു. അതിൽ ഒരു നിസ്കാരക്കുപ്പായവും, ഒരു തസ്ബീഹ് ചൊല്ലുന്ന കൌണ്ടറും, പിന്നെ കുറച്ചു ഭംഗിയുള്ള ഷാളുകളും, അത് ചുറ്റി കെട്ടാനുള്ള നല്ല മോഡേൺ പിന്നുകളും, ഒരു എഴുത്തും അതിൽ ഉണ്ടായിരുന്നു. ആരും ഒന്നും മിണ്ടിയില്ല, എല്ലാവരിലും ഒരു നിശബ്ദത തളം കെട്ടി നിന്നു. അവൾ പതിയെ അതെടുത്തു തുറന്നു ഇങ്ങനെ വായിച്ചു. പ്രിയപ്പെട്ട ശാദി മോൾക്ക്‌,, ഇങ്ങനെ ഒരു സമ്മാനം മോൾക്ക്‌ ഇഷ്ടം ആകുമോ അറീല, എന്നാലും മാമി സ്നേഹത്തോടെ തരുന്നത് നിന്റെ അടുത്ത് ഇല്ലാത്ത സാധങ്ങളാണ്.

നിസ്കാരക്കുപ്പായം ഇല്ലെന്ന് മോൾ പറഞ്ഞത് ഓർക്കുന്നില്ലേ.. ഇനി മോൾ എന്നും ഇത് ഇട്ടോണ്ട് വേണം നിസ്കരിക്കാൻ, പിന്നെ ദിവസവും മുടങ്ങാതെ നൂറു സ്വലാത്ത് മുത്ത് നബിയുടെ മേൽ ചൊല്ലണം, അത്രയും മതി,, മോൾക്ക്‌ നേരായ വഴി അല്ലാഹ് തുറന്നു തരും.

പിന്നെ നിസാരമായി തുറന്നിട്ട് നടക്കുന്ന നിന്റെ തലമുടി, അത് സ്ത്രീക്ക് വലിയ ഒരു ഔറത്താണ്, മാമിയുടെ മോൾ മോഡേൺ ആയി തന്നെ ഈ മഫ്തകൾ കൊണ്ട് ഒരു മുടി പോലും കാണാതെ ചുറ്റിക്കെട്ടി നടക്കണം, അങ്ങനെ ഡ്രസ്സ്‌ ചെയ്താൽ ശാദിമോൾ ഒന്ന്കൂടി സുന്ദരി ആയിരിക്കും, ഗിഫ്റ്റ് മോൾക്ക്‌ ഇഷ്ടം ആകുമെന്ന് കരുതുന്നു, മാമിക് വരാൻ പറ്റിയില്ലെങ്കിലും മാമിയുടെ പ്രാർത്ഥന മോളോടൊപ്പം ഉണ്ട്,, ആഫിയതോടെയുള്ള ദീർഗായുസിന് വേണ്ടി തേടിക്കൊണ്ട് ശാദിയുടെ സ്വന്തം മാമി….

വായിച്ചു തീർന്നപ്പോൾ ശാദിയുടെ കണ്ണിൽ നനവ് പടർന്നു. എല്ലാരും പരസ്പരം നോകിയതല്ലാതെ ആരും ഒന്നും മിണ്ടിയില്ല. ശാക്കിർ വണ്ടി എടുത്തു ഇറങ്ങി പോയി…ആ അതൊക്കെ എടുത്തു വെച്ച് വേഗം വരാൻ നോക്ക്,, എഴുത്തിൽ മാത്രം നന്നാക്കിയിട്ട് കാര്യം ഇല്ലല്ലോ.. കയ്യിലിരിപ്പ് ഇതല്ലേ, എന്നും പറഞ്ഞു ഷിഫാ വണ്ടി എടുത്തു,
ശാദി അതെല്ലാം കവറിൽ ഇട്ടു കയ്യിൽ പിടിച്ചു.ഇതെന്തിനാ കൊണ്ട് പോകുന്നെ,, സൈനുമ്മാ അത് ചോദിച്ചു പിന്നാലെ വന്നു.

അതിരിക്കട്ടെ,, ഇപ്രാവശ്യം ബർത്ത് ഡേക് കിട്ടിയ ആദ്യത്തെ ഗിഫ്റ്റ് അല്ലെ.. കളയാൻ തോന്നുന്നില്ല . ശാദി അതെടുത്തു വണ്ടിയിൽ കയറിയിരുന്നു. രണ്ടു പേരും പോയിട്ടാണ് സമദ് ഹാജി പോകാൻ ഇറങ്ങിയത്. അപ്പോഴേക്കും വെല്ലിമ്മ മകന്റെ മുന്നിൽ വന്നു നിന്ന് പറഞ്ഞു. മോനെ.. ആ കുട്ടി ഒരിക്കലും അങ്ങനെ ചെയ്യുമെന്ന് എനിക്ക് തോന്നീട്ടില്ല, അത്രയും നല്ല സ്വഭാവ അതിന്റെ, എന്തിനാ ആ പാവത്തിനെ ഇങ്ങനെ എല്ലാരും കൂടി ഉപദ്രവം ചെയ്യുന്നത്, നീയും കൂടി കാര്യം അറിയാതെ അവരെ പിരിക്കാൻ നോക്കരുത്. അതിന്റെ കണ്ണീരിന്റെ ശാപം തട്ടിയാൽ കരിഞ്ഞു പോകുകയെയുള്ളൂ എല്ലാരും. ഞാൻ പറഞ്ഞില്ലെന്നു വേണ്ട. വെല്ലിമ്മ അതും പറഞ്ഞു സമദ് ഹാജിക്ക് നേരെ കണ്ണുരുട്ടി.

സൈനബ ഇടയിൽ കയറി വന്നു. എന്തറിഞ്ഞിട്ട ഉമ്മാ നിങ്ങൾ ഈ ഉറഞ്ഞു തുള്ളുന്നത്, ഒരു ചെറിയ കാര്യത്തിന് അല്ല ഇങ്ങനെയൊക്കെ സംഭവിച്ചത്, ഇതിന് മാത്രം വലിയ പ്രശ്നം അവളുടെ കയ്യിൽ ഉണ്ടായിട്ട് തന്നെയാണ്. അത് നിങ്ങളെ അറിയിച്ചിട്ടില്ല, അതോണ്ടാ നിങ്ങൾ ഇങ്ങനെ പറയുന്നത്, കാര്യം അറിയാതെ ഓരോന്ന് വിളിച്ചു പറയാൻ വന്നോളും. ഉമ്മാ.. ഞാനും അവളെ പറ്റി നല്ലതേ കരുതിയുള്ളൂ. അവൾ ഒരു നല്ല കുട്ടിയാണെന്ന് വിശ്വസിക്കാൻ മാത്രേ എനിക്കും പറ്റുന്നുള്ളൂ. പക്ഷെ കണ്ണിൽ കണ്ട കാഴ്ചഅവളെ അവിശ്വസിക്കാൻ പാകത്തിന് ഉള്ളതാണ്, ഇനി ഒന്നും ചെയ്യാനില്ല. മാന്യമായ തീരുമാനം തന്നെ ഞാനും എടുത്തത്, സമദ് ഹാജി അതും പറഞ്ഞു വിഷമത്തോടെ ഇറങ്ങി…

ശാദി ഉപ്പച്ചിയെ കെട്ടിപിടിച്ചു സന്തോഷം കൊണ്ട് വീർപ്പു മുട്ടി. നാട്ടിലുള്ള മുഴുവൻ കഥകളും വിളിക്കുമ്പോൾ പറയുമെങ്കിലുംനേരിൽ കണ്ടു പറയാനുള്ളതും അവൾക്കു ഇഷ്ടം പോലെയുണ്ട്. ബർത്ത് ഡേ ക്കുള്ള ഒരുക്കങ്ങൾ റെഡിയായി. ഓരോരുത്തരും വരുന്നു ഗിഫ്റ്റ് കൊടുക്കുന്നു വാങ്ങുന്നു,,ഫുഡ്‌ കഴിക്കുന്നു, പോകുന്നു, ഐഷുവിനെ ചോദിച്ചു കൊണ്ട് ഒരുപാട് ആളുകൾ വന്നു. എല്ലാരോടും അവൾക്കു സുഖമില്ല എന്നുള്ള മറുപടിയിൽ ഒഴിഞ്ഞു മാറി.ശാക്കിർ എല്ലായിടത്തും നിറഞ്ഞു നിന്നു.ഓടി നടക്കുന്നതിനിടയിലാണ് ഷാനുവിന്റെ കാൾ അവന്ന് വന്നത്. അവൻ അതെടുത്തു സംസാരിച്ചു. ഷാനുവിന്റ് ശബ്ദത്തിന് നല്ല മാറ്റമുണ്ടായിരുന്നു. അവൻ കരയുന്നത് പോലെ ഷാക്കിറിന് തോന്നി. പരിപാടിയെ പറ്റി ചോദിക്കാൻ ആണ് വിളിച്ചതെങ്കിലും അതൊന്നും അറിയാൻ ഷാനുവിന് താല്പര്യം ഇല്ലായിരുന്നു. എന്റെ കണ്ണുകളെ വിശ്വസിക്കാൻ എനിക്ക് കഴിയുനില്ല ശാക്കിറേ..

എന്നാലും ഞാൻ അത് വിശ്വസിക്കുന്നു. നിന്നെ കുറിച്ച് പറയുമ്പോൾ അവൾക്കു നല്ലത് മാത്രമേ ഉണ്ടായിരുന്നുള്ളു പറയാൻ, കുറച്ചു കുറുമ്പൊക്കെ അവനിൽ ഉണ്ടെങ്കിലും സ്നേഹം കൊടുത്തു അവനെ നന്നാക്കി എടുക്കണമെന്ന് അവൾ പറയുമായിരുന്നു. അങ്ങനെ ഒരാളെ പറ്റി മോശം കാര്യം പറഞ്ഞുനടക്കേണ്ട കാര്യം നിനക്ക് ഇല്ലല്ലോ.. പിന്നെ എല്ലാം എന്റെ വിധി ആയിരിക്കും പറഞ്ഞു തീരും മുമ്പ് തന്നെ ഷാനു പൊട്ടിക്കരഞ്ഞു. സമാദാനിപ്പിക്കാൻ ഒരു വാക്കിന് വേണ്ടി ശാക്കിർ തപ്പി. മറുതലക്കൽ ഫോൺ ഒരു തേങ്ങലോട് കൂടി നിന്നു. ഷാക്കിറിന് ഉള്ളിൽ കുറ്റബോധം നിറഞ്ഞു. വാശി പുറത്ത് ചെയ്തു കൂട്ടിയത് മുഴുവൻ അനുഭവിക്കുന്നത് തന്റെ സ്വന്തം ഇക്കാക്കയാണെന്നുള്ള തിരച്ചറിവിൽ അവൻ നീറി.

ചുറ്റിലും നടക്കുന്ന ആഘോഷങ്ങൾക്കെല്ലാം തന്റെ ഇക്കാന്റെ തേങ്ങലിന്റെ ശബ്ദം ആണെന്ന് അവനു തോന്നി.പറഞ്ഞു പറ്റിച്ച കള്ളസത്യങ്ങൾ എല്ലാം കൂടി അവനെ വേദനിപ്പിച്ചു. ഒരു യന്ത്രം കണക്കെ അവൻ എല്ലായിടത്തും നടന്നു.മനസ്സിന്റെ തളർച്ചയിൽ അവന്റെ ശരീരം വിയർത്തു. തിരക്കുകളിൽ നിന്നും മാറി പുറത്തു വന്നു നിന്ന് ഒരു കാറ്റിനായ് അവൻ നോക്കി. വീശി അടിക്കുന്ന കാറ്റ് അവന്ന് ഇളം തെന്നൽ ആയിരുന്നില്ല..ഖൽബിൽ കുത്തുന്ന തീ കാറ്റായിരുന്നു..

(തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here