Home Latest പ്രാണനെ പോലെ താൻ സ്നേഹിക്കുന്നവളാണ് തോക്കിന്റെ മുൾമുനയിൽ നിൽക്കുന്നത് ഒരു നിമിഷം… Part – 31

പ്രാണനെ പോലെ താൻ സ്നേഹിക്കുന്നവളാണ് തോക്കിന്റെ മുൾമുനയിൽ നിൽക്കുന്നത് ഒരു നിമിഷം… Part – 31

0

Part – 30 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : ധ്വനി

💙🧡💙ഗീതാർജ്ജുനം 31💙🧡💙

(THE WOMEN BEHIND OUR VIRAL KERALA നമ്മുടെ ഈ കൂട്ടായ്മയുടെ പടത്തലവി  നമ്മുടെ സ്വന്തം അഡ്മിൻ സേച്ചി ഒരു കുഞ്ഞു മാലാഖക്ക് ജന്മം നൽകിയ കാര്യം സന്തോഷത്തോടെ എല്ലാവരെയും അറിയിക്കുന്നു അതുകൊണ്ടാണ് സ്റ്റോറിയിൽ delay വന്നത് എല്ലാവരും ക്ഷമിക്കുക )

ആ  ഒരൊറ്റ നിമിഷം കൊണ്ട് ശ്വാസം എടുക്കാൻ പോലും കഴിയാതെ അർജുന്റെ ഹൃദയം നിലച്ച അവസ്ഥയിൽ എത്തിയിരുന്നു അർജുൻ ഗീതു……..  അർജുൻ അലറി കരഞ്ഞുകൊണ്ട് ഗീതുവിന് അരികിലേക്ക് ഓടി പക്ഷെ അവളോടൊപ്പം തന്നെ ഗായത്രിയും നിലത്തേക്ക് വീണു ഓടിച്ചെന്നു ഗീതുവിനെ എണീപ്പിച്ചപ്പോഴാണ് അവളിൽ ഒരു പോറലുപോലും പറ്റിയിട്ടില്ല എന്ന് അർജുൻ മനസിലായി അവളെ വേഗം നെഞ്ചോരം ചേർത്തു ഇറുകെ പുണർന്നു “ഗീതു മോളെ നിനക്ക് ഒന്നും പറ്റിയില്ലലോ വീണ്ടും വീണ്ടും അവളെ ചേർത്തുപിടിച്ചു.. അവളുടെ നെറ്റിയിലും കവിളിലും എല്ലാം മാറി മാറി ചുംബിച്ചു  അർജുൻ..  കുറച്ച് നിമിഷം അർജുൻ സ്വയം നഷ്ടപെട്ട ഒരു അവസ്ഥയായിരുന്നു അവളിൽ നിന്നും അടർന്നുമാറി അർജുൻ ചുറ്റും  നോക്കി അപ്പോഴാണ് നിലത്ത് വീണു കിടക്കുന്ന ഗായത്രിയിലേക്ക് അർജുന്റെ കണ്ണുകൾ പാഞ്ഞത് കുറച്ചുനിമിഷങ്ങൾ വേണ്ടിവന്നു എല്ലാവർക്കും നടന്നതെന്താണെന്ന് ഓർത്തെടുക്കാൻ

(നമുക്കും ഒന്ന് പിന്നോട്ട് പോവാം rewind )

💠💠💠💠💠💠💠💠💠💠💠💠💠💠💠💠

ഗീതു എറിഞ്ഞുകൊടുത്ത റിവോൾവർ കൈപ്പിടിയിലൊതുക്കി അർജുന്റെ ഹൃദയം നിലക്കുന്ന പോലെ തോന്നി അവൻ . പ്രാണനെ പോലെ താൻ സ്നേഹിക്കുന്നവളാണ് തോക്കിന്റെ മുൾമുനയിൽ നിൽക്കുന്നത് ഒരു നിമിഷം ഒന്നും ചെയ്യാനാവാതെ അവൻ സ്തംഭിച്ചു നിന്നു  മറ്റുള്ളവരുടെ  അവസ്ഥയും മറിച്ചായിരുന്നില്ല ഗീതുവിന്റെ ജീവനാണ് മുരളിയുടെ കൈത്തുമ്പിൽ ഉള്ളത് ഇത്രയും നീചനായ അയാൾ ഒരു ജീവൻ കൂടി എടുക്കാൻ മടിക്കില്ല 3അച്ചന്മാരും പരസ്പരം മാറിനോക്കി ഒന്നും ചെയ്യാനാവാതെ അവരുടെ ഹൃദയമിടിപ്പിന്റെ വേഗത വല്ലാതെ വർധിച്ചു എല്ലാവരെയും നോക്കി ക്രൂരമായൊന്ന് ചിരിച്ചുകൊണ്ട് മുരളി  പതിയെ ട്രിഗർ വലിച്ചു പക്ഷെ നിമിഷങ്ങൾക്കുള്ളിൽ ഗീതുവിന്റെ ഇടതു വശത്തായി നിന്ന  നീരവ് ഗീതുവിന്റെ കയ്യിൽ പിടിച്ചു തള്ളി ഗീതു ആ തള്ളിന്റെ ആഘാതത്തിലാണ് ഗീതു നിലത്തേക്ക് വീണത്..
ഗീതു മാറിയപ്പോൾ ഗീതുവിന്‌ പിന്നിലായി നിന്ന ഗായത്രിയുടെ നെഞ്ചിലേക്കാണ് വെടികൊണ്ടത്

💠💠💠💠💠💠💠💠💠💠💠💠💠💠💠💠

അപ്പോഴേക്കും മുരളിയുടെ കയ്യിലെ തോക്ക് നിലത്തേക്ക് ഊർന്നുവീണു അയാളുടെ കണ്ണുകൾ മിഴിച്ചുവന്നു
ഗായൂ………..  അലറിവിളിച്ചുകൊണ്ട് ഗായത്രിയുടെ അരികിലേക്ക് അയാൾ ഓടിയടുത്തു അവളുടെ തലയെടുത്തു മടിയിൽ വെച്ച് കവിളിൽ തട്ടി വിളിച്ചു മുരളിയുടെ കണ്ണിൽനിന്നും അശ്രുകണങ്ങൾ ഉതിർന്നു വീണുകൊണ്ടേയിരുന്നു അയാളുടെ സകല നിയന്ത്രണവും നഷ്ടപ്പെട്ടു പോയി ഗായത്രി പാതിയടഞ്ഞ നിറ മിഴികളോടെ മുരളിയെ നോക്കി അർജുനും ഗീതുവും നീരവും അവരിലേക്ക് ഓടിയടുത്തു എല്ലാവർക്കും അവളുടെ അവസ്ഥ കണ്ട് വിഷമം തോന്നി ഗായത്രി പതിയെ ഗീതുവിന്റെ കൈകളിൽ കൈചേർത്തു “മാ….. പ്പ്….. എന്നോട്….. ക്ഷെമിക്കണേ…… ” ആ വേദനിയിലും അവൾ പറഞ്ഞു പൂർത്തിയാക്കി ഗീതു ആ കൈകളിൽ കൈചേർത്തു വേണ്ടാ എന്നർത്ഥത്തിൽ തലയാട്ടി “ഗായത്രിയെ പിടിക്ക് നമുക്ക് വേഗം ഹോസ്പിറ്റലിൽ എത്തിക്കാം ” വിശ്വനാഥൻ പറഞ്ഞതും ഗായത്രിയുടെ തലയിൽ തലോടിക്കൊണ്ടിരുന്ന മുരളി കൈകൾ കൂപ്പി.. അയാളെ നോക്കി പുഞ്ചിരിച്ചു.. കണ്ണുനീരിൽ കുതിർന്നൊരു പുഞ്ചിരി..  ഇത്രയൊക്കെ ദ്രോഹങ്ങൾ താൻ ചെയ്തുകൂട്ടിയിട്ടും ഈ അവസാന നിമിഷം തന്നോടുള്ള ഈ പെരുമാറ്റം അത് മുരളിയിൽ വലിയൊരു ഹൃദയ ഭാരം ഉണ്ടാക്കി.. പക്ഷെ ഗായത്രി വേണ്ടെന്ന അർത്ഥത്തിൽ തലയാട്ടി എല്ലാവരെയും ഒരിക്കൽക്കൂടി  നോക്കി ഒരു വരണ്ട പുഞ്ചിരി സമ്മാനിച്ചു ഗീതുവിന്റെ കൈകളിലെ പിടിത്തം ഒന്നുകൂടി മുറുകി  ഒന്ന് ഉയർന്നു പൊങ്ങിയപ്പോഴേക്കും ഗായത്രിയുടെ ഉള്ളിൽ നിന്നും ജീവൻ വേർപെട്ടുകഴിഞ്ഞിരുന്നു ഗീതുവിന്റെ കൈകളിലെ ഗായത്രിയുടെ പിടിത്തം പതിയെ അയഞ്ഞു അവളുടെ കൈ നിലത്തേക്ക് വീണു

“ഗായൂ മോളെ കണ്ണുതുറക്ക് കണ്ണുതുറക്ക് മോളെ ഡാഡിയാ വിളിക്കുന്നെ കണ്ണുതുറക്ക് ഗായൂ ” അയാൾ കവിളിൽ തട്ടിക്കൊണ്ടു ഗായത്രിയെ വിളിച്ചുകൊണ്ടേയിരുന്നു

“ഇനി വിളിക്കണ്ട മുരളി അവൾ ഉണരില്ല ” മാധവൻ മുരളിയുടെ തോളിൽ കൈവെച്ചു കൊണ്ട് പറഞ്ഞു

“ഇല്ല ഞാൻ സമ്മതിക്കില്ല…  എന്റെ മോളാ…  ഞാൻ വിളിച്ചാൽ അവൾ ഉണരും ഇല്ലാതെ അവൾക്ക് പറ്റില്ല അവളുടെ ഡാഡിയല്ലേ അവൾ എഴുന്നേക്കും…  ഗായൂ എണീക്ക് വാ വാ മോളെ ഡാഡിയാ വിളിക്കുന്നെ എണീറ്റ് വാ ” ഭ്രാന്തമായി അയാൾ എന്തൊക്കെയോ പുലമ്പികൊണ്ട് ഇരുന്നു അവിടെ ഇരുന്ന ഓരോരുത്തരിലും അയാളുടെ അവസ്ഥ വിഷമം ഉണ്ടാക്കി ഒരാളിലൊഴിച്ചു

“എന്തിനാ ഈ പ്രഹസനം…  ചെയ്തുകൂട്ടിയതിനൊക്കെ നിങ്ങൾ അനുഭവിക്കും എന്ന് ഞാൻ പറഞ്ഞിരുന്നില്ലേ.. അപ്പോൾ നിങ്ങൾ എന്നെ പുച്ഛിച്ചില്ലേ ആ അഹങ്കാരമൊക്കെ ഇപ്പോൾ എവിടെ പോയി..  ചതിച്ചും വഞ്ചിച്ചും കൊന്നും കൊലവിളിച്ചും നേടിയതൊക്കെ ഇവൾക്ക് വേണ്ടിയായിരുന്നില്ല..  എന്നിട്ട് ഇപ്പോൾ എന്തായി.. എവിടെ നിങ്ങളുടെ മോൾ..  കൊന്നു കളഞ്ഞില്ലേ..  ജന്മം കൊടുത്ത ആൾ തന്നെ സ്വന്തം കൈകൊണ്ട് തന്നെ ഇല്ലാതാക്കിയ അവസ്ഥ വന്നില്ലേ…  നിങ്ങൾ ചെയ്തു കൂട്ടിയതിനൊക്കെ മറ്റൊരു രീതിയിൽ ദൈവത്തിനു മുന്നിൽ കണക്കു പറയേണ്ടി വരുമെന്ന് ഞാൻ പറഞ്ഞിരുന്നില്ലേ…  നിങ്ങൾക്കുള്ള ശിക്ഷയാണിത് ഈ അവസ്ഥയിൽ ഇവളെ എത്തിച്ചത് നിങ്ങലൊരാൾ ആണ്..  ചെറിയ തെറ്റുകൾ ചെയ്തു തുടങ്ങിയപ്പോഴേ തിരുത്തിയിരുന്നെങ്കിൽ സ്വന്തം മകൾ ജീവനറ്റു ഇങ്ങനെ കിടക്കുന്നത് കാണേണ്ടി വരില്ലായിരുന്നു..  നിങ്ങൾ ചെയ്തു കൂട്ടിയതിനെല്ലാം പകരമായി എന്റെ ഗായുവിന് നഷ്ടപെട്ടത് അവളുടെ ജീവൻ തന്നെയാ..  അതിന് പകരമായി കൊടുക്കേണ്ടി വന്നത് എന്റെ പെങ്ങളുടെ ജീവനാ മകളെ കാത്തിരിക്കുന്ന എന്റെ അമ്മയോട് ഞാൻ ഇനി എന്ത് പറയണം…  നിങ്ങളുടെ കൈകൊണ്ട് അവൾ ഇല്ലാതെയെന്നോ… എങ്കിൽ ഒന്ന് ഓർത്തോ കാലം നിങ്ങൾക്ക് വേണ്ടി കരുതിവെച്ചതാ ഈ ശിക്ഷ..  ഇനിയുള്ള കാലം ഇതോർത്ത് നീറി നീറി നിങ്ങൾ ജീവിക്കണം അതാണ് ദൈവം നിങ്ങൾക്ക് കരുതി വെച്ച വിധി  അമർഷവും സങ്കടവും എല്ലാം പറഞ്ഞു തീർത്തു നീരവ് മാറിനിന്നു..  മുരളിയുടെ കണ്ണിൽ നിന്നും കണ്ണുനീർ വറ്റാതെ ഒഴുകികൊണ്ടേയിരുന്നു. ചെയ്തുകൂട്ടിയതോരോന്നും മനസിലേക്ക് അലയടിച്ചുകൊണ്ടിരുന്നു കൈകളിലേക്ക് ഏറ്റുവാങ്ങിയ നിമിഷം മുതൽ ഗായത്രിയെ കുറിച്ചു കണ്ട സ്വപ്‌നങ്ങൾ ഓരോന്നും മനസിലേക്ക് തികട്ടി വന്നുകൊണ്ടിരുന്നു ഇടക്ക് തന്റെ പാത തുടർന്ന് അവളും ചെറിയ തെറ്റുകൾ ചെയ്തു തുടങ്ങിയപ്പോൾ സ്നേഹത്തോടെ അവളെ ശാസിച്ചിരുന്നുവെങ്കിൽ ഇന്ന് തനിക്ക് അവൾ ഇങ്ങനെ കിടക്കുന്നത് കാണേണ്ടി വരില്ലായിരുന്നു തെറ്റ് മുഴുവനും തന്റേതാണ് അവളെ കൈപിടിച്ചു നേർവഴിക്കു നടത്തേണ്ട താൻ തന്നെ അവളെ തെറ്റുകൾ ചെയ്യാൻ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു..  എല്ലാം തിരിച്ചറിയാനുള്ള പ്രായം ആയപ്പോൾ അച്ഛനെ എതിർത്തും തന്റെ തെറ്റുകൾ ചൂണ്ടികാണിച്ചു മകൻ തന്നിൽ നിന്ന് അകന്നപ്പോഴും തന്റെ കൂടെ നിൽക്കുന്ന മകളെ കുറിച്ചോർത്തു താൻ അഭിമാനം കൊണ്ടു..  മകന് കൊടുക്കേണ്ട സ്നേഹം കൂടി മകൾക്ക് കൊടുത്തു അതവളെ കൂടുതൽ തെറ്റുകൾ ചെയ്യാൻ പ്രേരിപ്പിച്ചു
എന്തൊക്കെ തെറ്റുകൾ താൻ ചെയ്തു എത്ര ജീവനുകൾ ഇല്ലാതാക്കി ചതിച്ചും കൊന്നും എന്തൊക്കെ നേടി എന്നിട്ട് ഇപ്പോൾ അതെല്ലാം വെള്ളത്തിൽ വരച്ച വര പോലെയായി തന്റെ പൊന്നുമോളെ പോലും തനിക്ക് നഷ്ട്പെട്ടു അതും തന്റെ സ്വന്തം കൈകൊണ്ട് അവളെ താൻ തന്നെ ഇല്ലാതാക്കി മുരളി ആകെ തകർന്നു കാലം തനിക്കായി കരുതി വെച്ചത് ഇത്ര വല്യ പാപഭാരം ആണെന്ന് അയാൾ തിരിച്ചറിഞ്ഞു.. അപ്പോഴേക്കും ഗീതുവിന്റെ ബോഡി അവിടുന്ന് കൊണ്ടുപോകാൻ ഉള്ള ഏർപ്പാടുകൾ നടന്നിരുന്നു…  പോലീസിന് പിന്നാലെ യാന്ത്രികമായി മുരളി നടന്നു നീങ്ങി
അപ്പോഴാണ് അർജുന്റെ ശ്രദ്ധ മാറിയിരിക്കുന്ന നീരവിലേക്ക് പതിഞ്ഞത് ഗീതുവിനെയും ചേർത്തുപിടിച്ചു അവൻ നീരവിനരുകിലേക്ക് നടന്നു തലക്ക് കയ്യൂന്നി വെച്ച് കരയുന്ന നീരവിനെ കണ്ടതും ഗീതുവും അർജുനും  പരസപരം നോക്കി പതിയെ നീരവിന്റെ തോളിലേക്ക് അർജുൻ കൈവെച്ചു തലയുയർത്തി നിറ കണ്ണുകളോടെ നീരവ് അർജുനെ നോക്കി
” എന്ത് പറഞ്ഞു നിന്നെ സമാധാനിപ്പിക്കണമെന്ന് എനിക്കറിയില്ലടാ എന്റെ പ്രാണനെ  നീ രക്ഷിച്ചപ്പോൾ ഒരു പോറലുപോലും ഏൽക്കാതെ എനിക്ക് തിരിച്ചു തന്നപ്പോൾ നിനക്ക് നഷ്ടപെട്ടത് നിന്റെ കൂടെപ്പിറപ്പിനെയാണ്  നന്ദി പറയണോ അതോ നിന്നെ ആശ്വസിപ്പിക്കണോ എന്നെനിക്കറിയില്ലേടാ ” അത് പറഞ്ഞപ്പോഴേക്കും നീരവ് അർജുനെ കെട്ടിപിടിച്ചു

“ഡാ അച്ഛൻ ചെയ്തതിന്റെ ശിക്ഷയാണ് എന്റെ ഗായുവിനു അവളുടെ ജീവൻ ബലികൊടുക്കേണ്ടി വന്നത് പക്ഷെ അതിൽ അച്ഛനെപ്പോലെ aa തെറ്റിന്റെ കറ എന്റെ കയ്യിലും  പതിഞ്ഞില്ലെടാ അച്ഛന്റെ തോക്കിന്റെ മുന്നിൽ ഗീതു നിന്നപ്പോൾ വേറൊന്നും ചിന്തിക്കാതെ ഞാൻ അവളെ തള്ളിമാറ്റി പക്ഷെ പിന്നിൽ നിന്ന എന്റെ ഗായുവിന്റെ ജീവൻ അല്ലേ ഞാൻ കാരണം ഇല്ലാതായത്..  അവളെ രക്ഷിക്കാൻ എനിക്കായില്ലലോ ” നീരവിന്റെ കണ്ണുനീർ ഒരുപോലെ അർജുനെയും ഗീതുവിനെയും തളർത്തി
“എല്ലാം ദൈവത്തിന്റെ തീരുമാനം അല്ലേടാ അച്ഛന്റെ തെറ്റിന്റെ ശിക്ഷ ഏറ്റുവാങ്ങാൻ വിധി ഗായത്രിക്ക് ആയിരുന്നു അതിൽ നിന്റെ ഭാഗത്ത്‌ തെറ്റൊന്നുമില്ല… നീ കരയാതെ..  ആകെ  തളർന്നു നിന്റെ അച്ഛൻ അവസാനമായി എന്നെ നോക്കിയ ആ നോട്ടത്തിൽ പഴയ ക്രൂരനായ മുരളി ശങ്കറിന്റെ ശൗര്യമല്ല ഞാൻ കണ്ടത് മറിച്ചു കുറ്റബോധം കൊണ്ട് ഉള്ളു നീറിയ ഒരു അച്ഛന്റെ മുഖമാണ്..  ഇനിയും നീ അദ്ദേഹത്തെ കുറ്റപ്പെടുത്തരുത്..  അതുംകൂടി താങ്ങാൻ അദ്ദേഹത്തിനാവില്ല..  പിന്നെ അമ്മ…. അമ്മക്കും ഇനി നീയാണ് തുണയാവേണ്ടത് കരയരുത് നീരവിന്റെ കൈകൾ കൂട്ടിപ്പിടിച്ചു പറഞ്ഞു അർജുൻ അവനെ സമാധാനിപ്പിച്ചു..

💠💠💠💠💠💠💠💠💠💠💠💠💠💠💠💠

ദിവസങ്ങൾ വീണ്ടും കടന്നുപോയി നീരവും അമ്മയും ഗായത്രിയുടെ മരണം പതിയെ പതിയെ  അംഗീകരിച്ചു..  പക്ഷെ മുരളിക്ക് മാത്രം അതിന് കഴിഞ്ഞില്ല ചെയ്തുകൂട്ടിയതിനെല്ലാം ഇനിയും അനുഭവിച്ചു തീർക്കാൻ പരീക്ഷണങ്ങൾ ഏറെ ബാക്കിയായി മകളുടെ മരണം അയാളെ  തളർത്തി മാനസിക നില  പൂർണമായും തകിടം മറിഞ്ഞ മുരളിയെ ശിക്ഷയിൽ നിന്നും ഇളവുനൽകി മാനസികാരോഗ്യാ കേന്ദ്രത്തിൽ ചികിത്സക്ക് കൊണ്ടുചെന്നാക്കി..  ആർദ്ര മംഗലത്തേക്ക് തിരിച്ചുവന്നു എങ്കിലും സരസ്വതിയമ്മയും മുരളിമേനോനും ആയുള്ള ബന്ധം അതേപോലെ നിലനിർത്തി അവളെ കാണാൻ കോതി തോന്നുമ്പോൾ അവർ രണ്ടുപേരും അവൾക്കരികിലേക്ക് ഓടിയെത്തും..  കാർത്തിയും  അഭിയും അനുവിന്റെയും മഞ്ജുവിന്റെയും കാര്യം വീട്ടിൽ പറഞ്ഞു ഏകദേശം സെറ്റ് ആക്കി.. ആർദ്രമോൾ വന്നതിൽ പിന്നെ ഇതുവരെ അവൾക്ക് കൊടുക്കാനാവാതെ പോയ സ്നേഹം ആവോളം നൽകി അർജുനും അച്ഛനും അമ്മയും എല്ലാം അവളെ വീർപ്പുമുട്ടിച്ചു കൊണ്ടിരുന്നു..  അർജുന്റെ തിരക്കുകൾ ഏറി വന്നു എങ്കിലും കിട്ടുന്ന സമയങ്ങൾ കൂടുതലും ഗീതുവിനായി മാറ്റിവെച്ചു അവർ പ്രണയിച്ചു. അർജുന്  കിട്ടുന്ന അവസരങ്ങൾ എല്ലാം തച്ചുടച്ചുകൊണ്ട്  ഇടക്കിടക്ക് ആർദ്രമോൾ അവനിട്ടു പണി കൊടുക്കും..  അങ്ങനെ നഷ്ടപ്പെട്ടു പോയ അനിയത്തിയുടെ കുറുമ്പും കുസൃതിയും  ആ വീടുണർത്തി അർജുന്റെ മനസും അങ്ങനെ വീണ്ടും എല്ലാവരുടെയും ജീവിതത്തിൽ സന്തോഷത്തിന്റെ നാളുകൾ വന്നെത്തി അങ്ങനെയൊരു ദിവസം രാത്രി  ബാൽക്കണിയിൽ നിൽക്കുകയായിരുന്നു ഗീതു പിന്നിൽ നിന്നും വന്നു അവളുടെ വയറിനു കുറുകെ കൈചേർത്ത്  അർജുൻ അവളെ ഇറുകെ പുണർന്നു അവന്റെ സ്പര്ശനം അറിഞ്ഞിട്ടും ഗീതു അനങ്ങാതെ തന്നെ നിന്നു
“എന്താണ് പ്രിയതമേ ഒരു മൈൻഡ് ഇല്ലാത്തെ എന്താണ് ഇത്ര വല്യ ആലോചന?? ” അവളുടെ തോളിൽ താടിവെച്ചു അർജുൻ ചോദിച്ചു

“ഞാൻ ഭാവി കാര്യങ്ങളെ പറ്റി ആലോചിക്കുകയായിരുന്നു ഭർത്തുദേവാ ” അവളുടെ മറുപടി കേട്ടതും അർജുൻ ചിരി വന്നു

“കൊള്ളാം നല്ല കാര്യവാ..  എങ്കിൽ എനിക്കും ചിലത് പറയാൻ ഉണ്ട് ”

“എന്താ അർജുൻ ”

“വലതുകാൽ വെച്ച് ഈ വീട്ടിൽ വന്നതുമുതൽ നിനക്ക് ഒരുപാട് പരീക്ഷങ്ങൾ നേരിടേണ്ടി വന്നു എന്നിട്ടും എന്നോട് എന്താടി നിനക്ക് ദേഷ്യമൊന്നും തോന്നാത്തെ ഞാൻ നിന്നെ എത്രമാത്രം വേദനിപ്പിച്ചു എന്നിട്ടും എന്നോട് അതിന് പകരം വീട്ടാൻ ഒന്നും നിനക്ക് തോന്നിയിട്ടില്ല..  അതെന്തേ??? ” അർജുൻ സംശയത്തോടെ ചോദിച്ചു

“പ്രണയത്തിൽ പ്രതികാരത്തിന് സ്ഥാനം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല അർജുൻ…  ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് നിന്നോട് ഒപ്പമുള്ള ജീവിതം കയ്യിൽ കിട്ടിയിട്ടും അത് നഷ്ടപ്പെടുത്താൻ എനിക്ക് കഴിഞ്ഞില്ല…  പിന്നെ എന്റെ സ്നേഹത്തിൽ എനിക്ക് വിശ്വാസമുണ്ടായിരുന്നു എന്നെങ്കിലും എന്നെ മനസിലാക്കുമെന്ന പ്രതീക്ഷയും…  എല്ലാത്തിലും ഉപരിയായി എനിക്കെന്റെ ഈ തെമ്മാടിയോട് മുടിഞ്ഞ love ആ ”

ഗീതു പറഞ്ഞു നിർത്തിയതും അർജുൻ കണ്ണിമ വെട്ടാതെ അവളെ തന്നെ നോക്കിനിന്നു ആ നോട്ടത്തിൽ സ്വയം അലിഞ്ഞു ഇല്ലാതെയാവും പോലെതോന്നി ഗീതുവിന്‌ അവൾ പതിയെ കണ്ണുകൾ പിൻവലിച്ചു അപ്പോഴേക്കും അർജുൻ അവളുടെ തോളിൽ പിടിച്ചു ഉയർത്തി “പരീക്ഷണ കാലം ഒക്കെ കഴിഞ്ഞു കാറും കോളും ഒക്കെ പോയി ആകാശം തെളിഞ്ഞു ഇനി നമുക്കൊന്ന് ജീവിച്ചു തുടങ്ങണ്ടേ ” അർജുന്റെ ചോദ്യത്തിന്റെ അർത്ഥം മനസ്സിലായതും ഗീതുവിന്റെ ചുണ്ടിൽ നാണത്താലുള്ള ഒരു ചിരി വിരിഞ്ഞു  പതിയെ അർജുൻ മുഖം ഗീതുവിനടുത്തേക്ക് കൊണ്ടുവന്നു മുഖങ്ങൾ രണ്ടും അടുത്തടുത്തു വന്നു മൂക്കുകൾ തമ്മിലുരസി ചുണ്ടുകൾ തമ്മിലുള്ള അകലം കുറഞ്ഞു പെട്ടെന്ന്
അവനെ തള്ളിമാറ്റി ഗീതു അകത്തേക്ക് ഓടി
(നിങ്ങൾ വല്ലതും പ്രതീക്ഷിച്ചോ???  സോറി ഇന്നിനി നടപ്പില്ല നാളെ നോക്കാം.. അന്നൊരിക്കൽ firstnight കാണാൻ വന്നവരെ ഞാൻ നിരാശപെടുത്തി nale അത് ഉണ്ടാവില്ല നാളെ കൊണ്ട് സ്റ്റോറി തീർക്കണം എന്ന് കരുതുന്നു എഴുതി വരുമ്പോൾ എന്താവുമെന്ന് അറിയില്ല…  പിന്നെ ഗായത്രിയെ കൊന്നത് തെറ്റായി ആർക്കെങ്കിലും തോന്നുന്നുണ്ടോ..  അച്ഛൻ ചെയ്തുകൂട്ടിയ തെറ്റിന്റെ ശിക്ഷ മകൾ അനുഭവിക്കേണ്ടി വന്നു അത് തെറ്റായി എനിക്ക് തോന്നിയില്ല.. മുരളിക്ക് ഉള്ള ശിക്ഷ അതാവട്ടെ എന്ന് ഞാൻ കരുതി  അതുകൊണ്ടാണ് ഗായത്രിയെ കൊന്നത് അപ്പോൾ എല്ലാവരും വന്നു കമന്റ്‌ oke ഇട്ട് ലൈക്ക് ഒക്കെ തായോ സ്നേഹത്തോടെ ധ്വനി ❣️)

LEAVE A REPLY

Please enter your comment!
Please enter your name here