Home Latest ആരൊക്കെ വന്നിട്ടും കാര്യമില്ല മോളെ ഇന്ന് നിന്നെ വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടില്ല… Part – 32

ആരൊക്കെ വന്നിട്ടും കാര്യമില്ല മോളെ ഇന്ന് നിന്നെ വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടില്ല… Part – 32

0

Part – 31 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : ധ്വനി

❤️❤️❤️❤️ഗീതാർജ്ജുനം 32❤️❤️❤️❤️

(റൊമാൻസ് എഴുതി തീരെ വശം പോരാ എന്നാലും ലേശം ഹൈ ആക്കിക്കോ ഒരു വട്ടം ഞങ്ങളെ പറ്റിച്ചതല്ലേ ഇത്തവണ അത് ഉണ്ടാവരുത് എന്ന് പറഞ്ഞവർക്ക് വേണ്ടി ഞാൻ ഈ part സമർപ്പിക്കുന്നു താല്പര്യമില്ലാത്തവർ ee ഭാഗം വായിക്കാതെയിരിക്കുക young generatione ഞാൻ കുഴിയിൽ ചാടിച്ചു എന്നാ കമന്റ്‌ കാണാൻ താല്പര്യമില്ലാത്തതുകൊണ്ടാണ് ആദ്യമേ പറയുന്നത് ചെറിയ കുട്ടികളാരെങ്കിലും സ്റ്റോറി  വായിക്കുന്നെങ്കിൽ അവരും scroll ചെയ്യുക ആരെയും ഞാൻ നിർബന്ധിക്കുന്നില്ല )

മുറിയുടെ വാതിൽ തുറന്ന ഗീതു ശരിക്കും അത്ഭുതപ്പെട്ടുപോയി വൈറ്റ് ക്യാൻഡിൽസിനാൽ അവിടെ മുഴുവനും പ്രകാശം പരന്നിരുന്നു കാൻഡിൽസിനു ചുറ്റും ചുവന്ന നിറമുള്ള പനിനീർ പുഷ്പങ്ങളാൽ അലങ്കരിച്ചിരുന്നു റൂം മുഴുവനും റെഡ് വൈറ്റ് കോംബോ കർട്ടൻസും പില്ലോസും ഷീറ്റ്സും അങ്ങനെ മുഴുവനും റെഡ് and വൈറ്റ് കോമ്പിനേഷനിൽ വൈറ്റ് കളറുള്ള ബെഡ്ഷീറ്റിനു നടുവിലായി ഹൃദയഗൃതിയിൽ ചുവന്ന പനിനീർ പുഷ്പങ്ങൾ ചേർത്തു വെച്ചിരിക്കുന്നു ഗീതുവിന്റെ കിളികൾ ഒക്കെയും പറന്നുപോയി വായുംപൊളിച്ചവൾ നിന്നു

“ഈശ്വരാ എന്താണ് ഞാനീ കാണുന്നത് hindi സീരിയലിലെ ഫസ്റ്റ് നൈറ്റ്‌ പോലുണ്ട്..  ഇന്നെന്റെ ശവപെട്ടിയിലെ അവസാനത്തെ ആണിയും ഇങ്ങേരടിക്കും എന്നാ തോന്നണേ കയ്യും കാലും വിറച്ചിട്ട് പാടില്ലാലോ ദൈവമേ എന്നെ മാത്രം കാത്തോണേ ” ഗീതുവിന്റെ ആത്മഗതം കുറച്ച് ഉച്ചത്തിലായിപ്പോയി

“ആരൊക്കെ വന്നിട്ടും കാര്യമില്ല മോളെ ഇന്ന് നിന്നെ വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടില്ല ” പുറകിൽ നിന്നു ഗീതുവിനെ ആലിംഗനം ചെയ്തുകൊണ്ട് അർജുൻ പറഞ്ഞു അവന്റെ സ്പര്ശനം അറിഞ്ഞതും ഗീതു പുറകോട്ട് ചുവടുവെച്ചുകൊണ്ടിരുന്നു ഭിത്തിയിൽ എത്തിയതും അവൾക്ക് പോകാൻ സ്ഥലം ഇല്ലാതായി ഭിത്തിയിലേക്ക് അവളെ ചേർത്ത് അർജുനും ചാരിനിന്നു ഇരുവരുടെയും ഹൃദയമിടിപ്പുപോലും ഒരുപോലെയായ  നിമിഷങ്ങൾ അർജുന്റെ നോട്ടം പോലും ഏറ്റുവാങ്ങാനാവാതെ ഗീതു തലതാഴ്ത്തിനിന്നു അർജുൻ ചൂണ്ടുവിരലിനാൽ അവളുടെ തടിത്തുമ്പിൽ പിടിച്ചു മുഖമുയർത്തി അപ്പോഴും  അവളവനെ നോക്കിയതേയില്ല പതിയെ അവളുടെ മുഖം കൈകുമ്പിളിൽ കോരിയെടുത്തു നെറ്റിയിൽ ചുണ്ടുചേർത്തു പതിയെ അവളുടെ കണ്ണുകളിലും കവിൾത്തടങ്ങളിലും അർജുന്റെ ചുണ്ട് ചേർന്നു അപ്പോഴേക്കും ഗീതുവിന്റെ ചെന്നിയിൽകൂടി വിയർപ്പുതുള്ളികൾ ഒഴുകി ഇറങ്ങിയിരുന്നു

“അർജു… ൻ ഞ…ൻ.. എനി…ക്ക് ” ഗീതു ഒരുവിധം പറഞ്ഞു തുടങ്ങിയപ്പോഴേക്കും അർജുൻ അവളുടെ ചുണ്ടിനു മീതെ വിരലുകൾ വെച്ച് തടഞ്ഞു

“എന്റെ പെണ്ണിന് വിക്ക് ഇല്ലായിരുന്നല്ലോ പിന്നിത് എപ്പോൾ തുടങ്ങി ” സംശയരൂപേണ അവൻ ചോദിച്ചതും അവൾ കണ്ണുരുട്ടി ചുണ്ടുകൂർപ്പിച്ചു അവനെ നോക്കി

“നിന്റെ സമ്മതമില്ലാതെ ഒരിക്കലും ഞാൻ നിന്നെ തൊടില്ല ഗീതു…  മനസുകൊണ്ട് നീയത് ആഗ്രഹിക്കുമ്പോൾ മാത്രമേ അത് സംഭവിക്കൂ ” ഗീതു മനസിലാവാത്ത പോലെ അർജുനെ നോക്കി അർജുൻ വീണ്ടും പറഞ്ഞു തുടങ്ങി

” നിന്റെ ഓരോ രോമരാജികളും എനിക്കായി ദാഹിക്കുന്ന ആ നിമിഷത്തിൽ മാത്രമേ ഞാൻ നിന്നെ സ്വന്തമാക്കുകയുള്ളു ” അത് പറഞ്ഞു അർജുൻ അവളിൽ നിന്നും വേർപെട്ട് പോവാൻ തുടങ്ങിയതും ഗീതു അവന്റെ കയ്യിൽ പിടിച്ചു അവളിലേക്ക് വലിച്ചു ചേർത്തു അർജുന്റെ മുഖം കൈകുമ്പിളിൽ എടുത്ത് പെരുവിരലിനാൽ ഉയർന്നു നിന്നു  ചുണ്ടുകളിൽ ചുണ്ടുചേർത്ത് അവന്റെ അധരങ്ങൾ സ്വന്തമാക്കി..  ഗീതു തുടങ്ങിവെച്ച സ്നേഹചുംബനം അർജുൻ ഏറ്റെടുത്തു അവളിലേക്ക് കൂടുതൽ ചേർന്നുനിന്നു പൂർണമായും അവളുടെ അധരങ്ങളെ അവൻ കവർന്നെടുത്തു ദീർഘ നേരത്തെ ചുംബനത്തിനു ശേഷം വിട്ടുമാറുമ്പോൾ ഇരുവരും നന്നായി കിതച്ചിരുന്നു അർജുന്റെ മുഖത്തേക്ക് നോക്കാൻ മടിച്ചു അവന്റെ തോളിൽ തലചായ്ച്ചു ഗീതു അങ്ങനെ നിന്നു അർജുനും അവളെ ചേർത്തുപിടിച്ചു എത്രനേരം അങ്ങനെ നിന്നുവെന്ന് അറിയില്ല പതിയെ വിട്ടുമാറി അർജുൻ അവളോടായി ചോദിച്ചു
“എന്താണ് ഇപ്പോൾ തന്ന ഈ കിസ്സിന്റെ അർത്ഥം..  എന്നെ സ്വീകരിക്കാൻ തയാറായെന്നാണോ…. അങ്ങനെയെങ്കിൽ എല്ലാ അർത്ഥത്തിലും എന്റെ സ്വന്തമാക്കിക്കോട്ടെ ഞാൻ നിന്നെ ”
അർജുന്റെ ചോദ്യത്തിന് നാണത്തിൽ കലർന്നൊരു പുഞ്ചിരി ഗീതു സമ്മാനിച്ചു
നിമിഷങ്ങൾകൊണ്ട് അവളെ കൈകളിൽ കോരിയെടുത്തു അർജുൻ ബെഡിലെ പനിനീർ പുഷ്പങ്ങളുടെ നടുവിലേക്ക് അവളെ കിടത്തി ഗീതുവിന്റെ കഴുത്തിൽ കിടക്കുന്ന തന്റെ പേരുകൊത്തിയ താലിയിൽ അവനമർത്തി ചുംബിച്ചു നേരിയ വെളിച്ചത്തിൽ അവൻ അവളെ നോക്കി അവളുടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിക്ക് ഏഴഴകായിരുന്നു എന്നവൻ തോന്നി  ചെറിയ തിരിനാളങ്ങളിലൂടെ പകർന്ന പ്രകാശത്തിലൂടെ ഗീതുവിന്റെ മുഖത്താകെ അർജുൻ കണ്ണോടിച്ചു വിടർന്ന കണ്ണുകളിലും അതിലൂടെ അവന്റെ ഹൃദയതാളം തെറ്റിക്കുന്ന ആ നോട്ടത്തിനും അവൻ അടിമപ്പെട്ടു പോവും പോലെ അവളുടെ മുഖത്തിനു എന്നത്തേക്കാളും തിളക്കമുള്ളതായി അവനും തോന്നി പതിയെ പതിയെ അർജുന്റെ നോട്ടം ഗീതുവിന്റെ ചെഞ്ചുണ്ടിലേക്ക് പതിഞ്ഞു അവന്റെ അധരങ്ങൾ അതിന്റെ ഇണയെ സ്വന്തമാക്കി ഒരു കിതപ്പോടെ ഗീതു അവനെ തള്ളിമാറ്റി എത്രത്തോളം അരുതെന്ന് വിചാരിക്കുമ്പോഴും  അവനെ സ്വീകരിക്കാൻ അവളുടെ ഉള്ളം തുടികൊട്ടി അർജുന്റെ കൈകളും അധരങ്ങളും ഗീതുവിന്റെ ദേഹമാസകലം ഓടിനടന്നു അവനു തടസമായതെല്ലാം പൂവിന്റെ ഇതളുകൾ അടർത്തുകളയുംപോലെ  അവളിൽ നിന്നും  അവൻ വേർപെടുത്തി രാത്രിയുടെ ഏതോ യാമത്തിൽ പൂർണമായും അർജുന്റെ പ്രണയം അവൾ സ്വീകരിച്ചു ചെറിയൊരു നോവുണർത്തി അവളിലേക്ക് അവൻ പെയ്തിറങ്ങി ഒരിക്കലും വേർപിരിയില്ലെന്ന ഉറപ്പോടെ.. അവരുടെ പ്രണയത്തിന്റെ മൂകസാക്ഷിയായി പുറത്തൊരു മഴ പെയ്തു തുടങ്ങി മണ്ണിനോടുള്ള മേഘത്തിന്റെ പ്രണയമാണ് മഴയായി ഭൂമിയിലേക്ക് പെയ്തിറങ്ങുന്നത് കോരിച്ചൊരിയുന്ന തണുപ്പുള്ള ആ മഴയിലും ഇരുവരുടെയും ശരീരത്തിൽ വിയർപ്പുതുള്ളികൾ സ്ഥാനം പിടിച്ചിരുന്നു… അർജുന്റെ പ്രണയം അതിന്റെ പൂർണതയിൽ സ്വീകരിച്ചതിന്റെ തെളിവായി ഗീതുവിന്റെ കൺകോണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ഇറ്റുവീണു അർജുന്റെ ദന്തങ്ങൾ ഗീതുവിന്റെ ശരീരത്തിൽ മുറിപ്പാടുകൾ സൃഷ്ടിച്ചു നനഞ്ഞൊട്ടിയ അർജുന്റെ നെഞ്ചിൽ തലചായ്ച്ചു കിടക്കുമ്പോൾ എല്ലാ അർത്ഥത്തിലും തന്റെ നല്ല പാതിയുടെ സ്വന്തമായതിൽ ഗീതുവും എല്ലാ അർത്ഥത്തിലും തന്റെ പ്രാണനെ സ്വന്തമാക്കിയ നിർവൃതിയിൽ അർജുനും നിദ്രയെ പുൽകി..  അവരുടെ സംഗമത്തിന് ആ രാവ് കൂടുതൽ ശോഭയേകി ഞെരിഞ്ഞമർന്ന പനിനീർ പുഷപങ്ങൾ ആ  പ്രണയാതുരമായ രാവിന് സാക്ഷ്യം വഹിച്ചു

❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

(every one close your eyes 🙈🙈🙈🙈ഇനി അവർ ഉറങ്ങട്ടെ വാ പൊളിച്ചു നിക്കുന്നവരൊക്കെ വായടക്കുക )

രാവിലെ സൂര്യ രശ്മികൾ നിന്നുള്ള പ്രകാശം കണ്ണുകളിലേക്ക് ആഴ്ന്നിറങ്ങിയപ്പോഴാണ് ഗീതു കണ്ണുകൾ തുറന്നത് പതിയെ തലയുയർത്തി നോക്കിയപ്പോൾ കണ്ടു രണ്ടുകൈ കൊണ്ടും ഗീതുവിനെ ചേർത്തുപിടിച്ചു സുഖമായി ഉറങ്ങുന്ന അർജുനെ തലേദിവസത്തെ കാര്യങ്ങൾ അത്രയും ഗീതുവിന്റെ മനസിൽ തെളിഞ്ഞുവന്നു തനിക്ക് പകർന്നുനൽകിയ പ്രണയത്തിന്റെ ആലസ്യത്തിൽ മയങ്ങുന്ന അർജുനെ ഉണർത്താതെ നിലത്തുകിടന്നിരുന്ന സാരീ പുതച്ചുകൊണ്ട്  അവൾ പതിയെ എഴുന്നേറ്റുപോയി.. ഓരോ തുള്ളി വെള്ളവും ശരീരത്തിലൂടി ഒലിച്ചിറങ്ങുമ്പോൾ അനുഭവപ്പെടുന്ന നീറ്റലും മനോഹരമായ  കഴിഞ്ഞ രാത്രിയെ ഓർമപ്പെടുത്തി കൊണ്ടിരുന്നു  കുളി കഴിഞ്ഞിറങ്ങിയപ്പോഴും അർജുൻ മയങ്ങുകയായിരുന്നു അവനെ ഉണർത്താതെ വേഷം മാറി തലതുവർത്തി സിന്ദൂര ചെപ്പിൽ നിന്നും ഒരു നുള്ള് സിന്ദൂരം അവൾ നെറുകയിൽ ചാർത്തി ഇന്ന് തന്റെ മുഖത്തിനു പ്രത്യേക തിളക്കം ഉള്ളതുപോലെ തോന്നി ഒരു ചിരിയോടെ അവൾ താഴേക്ക് പോയി അടുക്കളയിൽ ചെന്നപ്പോഴാണ് അച്ഛനും അമ്മയുമെല്ലാം തന്റെ വീട്ടിലേക്ക് പോയ കാര്യം അവൾ ഓർമിച്ചത്..  ആർദ്ര പെട്ടെന്നാണ് അച്ചുവിന്റെ കാര്യം അവൾ ഓർത്തത് മുറിയിൽ ചെന്ന് നോക്കിയപ്പോൾ അവളവിടെ ഇല്ല ഗീതുവിന്‌ പെട്ടെന്ന് ഒരു പേടി തോന്നി അർജുനെ വിളിക്കാൻ മുകളിലേക്ക് പോവാൻ തുടങ്ങിയപ്പോഴാണ് അടുക്കളയിൽ നിന്നും പത്രങ്ങളുടെ ശബ്ദം കേട്ടത് ഗീതു വേഗം അങ്ങോട്ടേക്ക് ചെന്നു അച്ചുവിനെ അവിടെ കണ്ടതും അവളൊരു ദീർഘ നിശ്വാസം എടുത്തു  എന്തൊക്കെയോ പൊടികൾ ഒക്കെ കയ്യിൽ പിടിച്ചു സംശയിച്ചു നിൽക്കുകയാണ് പുള്ളിക്കാരി
“എന്താണ് മാഡം ഒരു ആശയകുഴപ്പം?? ”

“ആഹ് എനിക്കേ ഒരു ചുക്ക് കാപ്പി കുടിക്കാൻ തോന്നി അവിടെ ആയിരിക്കുമ്പോൾ അച്ഛമ്മ ഇടക്കിടക്ക് ഇട്ടു തരും ”

“അതിന് നീ എന്തിനാ മുളകുപൊടി കയ്യിൽ എടുത്ത് പിടിച്ചേക്കുന്നേ ”

“ചുക്ക് കാപ്പിക്ക് എരിവ് ഇല്ലേ?? ”

“അതിന് ”

“എരിവ് വരാൻ മുളകുപൊടി ഇടണ്ടേ ”

അച്ചു പറയുന്നത് കേട്ടതും ഗീതു തലക്ക് കൈയിൽ കൊടുത്തു എന്നിട്ട് അവളെ മാറ്റി നിർത്തി ചുക്ക് കാപ്പി ഇടാൻ തുടങ്ങി ഗീതുവിനെ പിന്നിൽ നിന്ന് കെട്ടിപിടിച്ചു അച്ചുവും അങ്ങനെ നിന്നു

“നിന്നെ വല്യച്ഛൻ വിളിച്ചിരുന്നോ?? ” ഗീതു അച്ചുവിനോടായി ചോദിച്ചു

“ആഹ് ചെറിയഛനും ചെറിയമ്മയും ഉച്ചക്ക് എത്തും… ”
കുടുംബത്തിലെ എല്ലാവർക്കും വേണ്ടി പൂജ നടത്താൻ പോയതായിരുന്നു വിശ്വനും പത്മിനിയും
“ദേ ഇരിക്കുന്നു നിന്റെ ചുക്ക് കാപ്പി അച്ചുവിനുള്ള കാപ്പി ഒരു ഗ്ലാസ്സിലേക്ക് പകർന്നു ഗീതു പറഞ്ഞു

“താങ്ക്സ് ഏട്ടത്തി ” ഗീതുവിന്റെ തോളിലേക്ക് താടി വെച്ച് അച്ചു പറഞ്ഞു

“സ്സ് ” ഗീതുവിൽ നിന്നും ഒരു ഏങ്ങൽ പുറത്ത് വന്നതും താടിയുയർത്തി അച്ചു ഗീതുവിന്റെ തോളിലേക്ക് നോക്കി അവിടുത്തെ മുറിപാട് കണ്ടതും അച്ചുവിന്റെ ഉള്ളിൽ ചിരി വിരിഞ്ഞു എങ്കിലും അവളത് പുറത്ത് കാണിച്ചില്ല ഒന്നുകൂടി അവളെ ചേർത്ത് പിടിച്ചു

“എന്റെ ആങ്ങളയുടെ പരാക്രമങ്ങൾ ആണല്ലോ ഇതെല്ലാം…. ഉടനെ എങ്ങാനും എനിക്കൊരു ചിറ്റ ആവാൻ ഉള്ള സ്കോപ്പ് ഉണ്ടോ ”
അച്ചു അർത്ഥം വെച്ച് ചോദിച്ചതും ഗീതു അവളെ തല്ലാൻ കയ്യോങ്ങി അത് അപ്പോഴേക്കും അച്ചു ചിരിച്ചുകൊണ്ട് ഓടികളഞ്ഞു ഗീതു അർജുനുള്ള ചായയുമായി മുറിയിലേക്ക് ചെന്നു

ഉച്ച കഴിഞ്ഞപ്പോഴേക്കും തറവാട്ടിൽ നിന്ന് എല്ലാവരും വീട്ടിലേക്ക് എത്തി അവരോടൊപ്പം അഭിയും അനുവും കാർത്തിയും മഞ്ജുവും ഉണ്ടായിരുന്നു ഇരുകൂട്ടരുടെയും വിവാഹവും നിശ്ചയവും ഒരേ ദിവസം നടത്താൻ ആയിരുന്നു താല്പര്യം.. നിശ്ചയം ചെറിയ തോതിലും വിവാഹം ആഡംബരമായും നടത്താൻ തീരുമാനമായി എല്ലാവർക്കും സന്തോഷമായി നിശ്ചയം മംഗലത്ത് വെച്ച് ആയിക്കൂടെ എന്ന അർജുന്റെ അഭിപ്രായത്തോട് എല്ലാവരും യോജിച്ചു.. അവരുടെ നിശ്ചയത്തോടൊപ്പം അച്ചുവിന്റെയും നടത്തികൂടെ എന്ന മുരളിയുടെ ചോദ്യം എല്ലാവരിലും സന്തോഷം നിറച്ചു.. പക്ഷെ അച്ചുവിന്റെ ഉള്ളിൽ മാത്രം അതൊരു ഞെട്ടൽ ഉണ്ടാക്കി അവൾ ഒന്നും മിണ്ടാതെ മുറിയിലേക്ക് പോയി… അവളുടെ മൗനം എല്ലാവരിലും ആശങ്ക നിറച്ചു

അച്ചുവിന്റെ മുറിയിലേക്ക് ചെന്ന അർജുൻ കാണുന്നത് കാൽമുട്ടിൽ കൈവെച്ചിരുന്നു കരയുന്ന അച്ചുവിനെയാണ്

“എന്താടാ എന്തിനാ കരയുന്നെ മോൾക്ക് വിവാഹത്തിന് ഇഷ്ടമല്ലെന്ന് ഉണ്ടോ?? അതല്ല മോൾടെ മനസ്സിൽ ആരെങ്കിലും ഉണ്ടോ… ഉണ്ടെങ്കിൽ പറ..നിന്റെ സമ്മതമില്ലാതെ ഇവിടെ ആരും ഒന്നും തീരുമാനിക്കില്ല.. ”
അർജുൻ ഒരുപാട് നിർബന്ധിച്ചപ്പോൾ അച്ചു അവളുടെ മനസിൽ ഉള്ളതെല്ലാം അർജുനോട് തുറന്നു പറഞ്ഞു അത് കേട്ടതും അർജുനും സന്തോഷമായി.. ചില പദ്ധതികൾ ആസൂത്രണം ചെയ്ത് അർജുൻ അച്ചുവുമായി താഴേക്ക് ചെന്നു.. അങ്ങനെ മംഗലത്ത് തറവാട്ടിൽ വീണ്ടും ഒരു ആഘോഷത്തിന്റെ പ്രതീതി ഉണർന്നു

(തുടരും )

( റൊമാൻസ് ലേശം കൂടിപ്പോയോ എന്നൊരു ഡൌട്ട് ഇന്ന് തീർക്കണം എന്നോർത്തതാ പക്ഷെ എഴുതി വന്നപ്പോൾ തീർന്നില്ല സോറി 😁😁നെക്സ്റ്റ് part ലാസ്റ്റ് part ആയിരിക്കും അപ്പോൾ എല്ലാവരും വന്നു കമന്റ്‌ ഇട്ടേ സൂപ്പർ നൈസ് സ്റ്റിക്കറും ഇടുന്നവരോട് ഞാൻ ഇനി മിണ്ടില്ല )

LEAVE A REPLY

Please enter your comment!
Please enter your name here