Part – 15 വായിക്കാൻ ഇവിടെ Click ചെയ്യുക.
രചന : S Surjith
കാത്തുവിന്റെ പ്രണയവും.. ലച്ചുവിന്റെ പ്രതികാരവും.. Part – 16
ഈശ്വരാ….. ഈ വിനുവേട്ടൻ ഒന്ന് ഫോൺ കാട്ട് ചെയ്തുവെങ്കിൽ….. എന്ന് ഞാൻ അറിയാത്ത മനസ്സിൽ പറഞ്ഞു പോയി. ദൈവാദീനം….. ഇടക്ക് വിനുവേട്ടൻ അമ്മയോട് എന്തോ പറയണമെന്ന് പറഞ്ഞു, അത് കേൾക്കുകയും “അമ്മയെ ഇപ്പോൾ വിളിക്കാം ” മെന്ന് പറഞ്ഞു കൊണ്ട് ഞാൻ ഫോൺ അവിടെ വെച്ചിട്ട് അമ്മയെ വിളിക്കാൻ വീടിന്റെ പൂമുഖത്തെക്ക് നടന്നു. അമ്മയെ കണ്ടു ചേട്ടന് അത്യാവശ്യമായി എന്തോ അമ്മയോട് പറയണമെന്ന് ഞാൻ അറിയിച്ച ശേഷം, ഞാൻ ആ സ്വപാനത്തിൽ ഇരുന്നു. അപ്പോളേക്കും ചേച്ചി അങ്ങോട്ട് വന്നു എന്നെ കണ്ടു കൊണ്ട് ചോദിച്ചു????
“അല്ല കാത്തു ഇവിടിരിക്കുവായിരുന്നോ എന്താ ഒരു മൂഡ് ഓഫ്”
“ഒന്നുമില്ല ചേച്ചി ” യെന്ന് ഞാനും പറഞ്ഞു
ചേച്ചി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു….. “ഈ കാത്തുവിനെ എനിക്കു വർഷങ്ങൾ ആയി അറിയത്തില്ലങ്കിലും, അറിഞ്ഞതിൽ പിന്നെ വർഷങ്ങളുടെ പരിചയം ഉള്ളത് പോലെയാ, അത് കൊണ്ട് വേഗം പറഞ്ഞോ… എന്റെ കാത്തുവിനു എന്തു പറ്റിയെന്നു ”
എനിക്ക് എന്റെ സങ്കടം അടക്കാൻ കഴിഞ്ഞില്ല. ഞാൻ ചേച്ചിയോട് പൊട്ടി കരഞ്ഞു കൊണ്ട് പറഞ്ഞു……
“ചേച്ചി എന്റെ ജീവിതം അവൻ നശിപ്പിക്കും ഇന്നു അവൻ ആകും ചേട്ടനെ ഫോണിൽ വിളിച്ചത് ”
അത്രയും പറഞ്ഞു കൊണ്ട് ഞാൻ എന്റെ മുറിയിലേക്ക് പോയി. ഞാൻ പോകും വഴിയിൽ അമ്മ എന്നോട് എന്തോ ചോദിക്കുന്നുണ്ടായിരുന്നു അത് നിന്ന് കേൾക്കുവാനോ മറുപടി പറയുവാനോ എനിക്ക് കഴിയുന്ന മാനസികാവസ്ഥ അല്ലായിരുന്നു. അതിനു മറുപടിയായി ചേച്ചി എന്തോ അമ്മയോട് പറയുന്നുണ്ടായിരുന്നു. ഞാൻ എന്റെ റൂമിൽ എത്തി കുറച്ചു കഴിഞ്ഞപ്പോൾ ചേച്ചി മുറിയിൽ വന്നു, എന്റെ അരുകിൽ ഇരുന്നു, എന്റെ അമ്മയെ പോലെ എന്നെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു..
“കാത്തു മോളെ നീ ഈ കരച്ചിൽ ഒന്ന് നിർത്തു. നിന്റെ ജീവിതത്തിനു ഒന്നും സംഭവിക്കില്ല, നീ കരുതും പോലെ അവനല്ല ഏട്ടനെ വിളിച്ചതെങ്കിലോ?? അത് കൊണ്ട് കരച്ചിലൊക്കെ നിർത്തി നല്ല കുട്ടി ആയെ, ഇപ്പോൾ അമ്മ ചോദിക്കുന്നുണ്ടായിരുന്നു നീ എന്തേ വിഷമിച്ചിരിക്കുന്നെ, ഞാൻ പറഞ്ഞു ഏട്ടനെ പിരിഞ്ഞിരിക്കുന്നത് കൊണ്ടാന്ന്. അത് കൊണ്ട് കാത്തുക്കുട്ടി പോയി മുഖം കഴുകി ആ പഴയ ചിരിയുമായി വന്നേ നമുക്ക് ഡിന്നർ വല്ലതും ഉണ്ടാക്കാം ”
ചേച്ചി അത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ ഞാൻ എന്റെ കണ്ണുകൾ തുടച്ചു, കൊണ്ട് പറഞ്ഞു…….. “ഒരു തെറ്റും ചെയ്യാത്ത ഞങ്ങളെ എന്തിനു ദൈവം ഇങ്ങനെ ശിക്ഷിക്കുന്നു ചേച്ചി ”
അത് കേട്ട് ചേച്ചി പറഞ്ഞു…. “കാത്തു നമ്മളെ ശിക്ഷിക്കാനും രക്ഷിക്കാനും അധികാരമുള്ള ആളല്ലേ ദൈവം. എന്തായാലും ദൈവം ഇവന്റെ രൂപത്തിൽ ശിക്ഷിക്കില്ല.അവനിലൂടെ ഞങ്ങൾ ഒരു പഠം പഠിച്ചു… ആരെയും കണ്ണടച്ച് വിശ്വസിക്കരുതെന്നു…..എന്തായാലും ഇത്രയൊക്കെ ആയില്ല മുന്നോട്ട് വെച്ച കാൽ പിന്നിലോട്ട് എടുക്കണോ കാത്തു?????? ”
അല്പ നേരത്തെ നിശബ്ദതക്ക് ശേഷം ഞാൻ ചേച്ചിയോട് പറഞ്ഞു…..
“നമുക്ക് പിന്നിലോട്ടു പോകണ്ട ചേച്ചി.. ഞാൻ അനുഷ യോട് സംസാരിച്ചു. കുറെ നിബന്ധനകൾ നൽകിക്കൊണ്ട് അവൾ ഞങ്ങളെ സഹായിക്കാം എന്ന് വാക്ക് തന്നു… എന്തായാലും അവൾ വിളിക്കട്ടെ എന്നിട്ട് തീരുമാനിക്കാം അവനെ എങ്ങനെ നേരിടാമെന്നു”
“എന്താണ് കാത്തു അനുഷ യുടെ നിബന്ധനകൾ????? “എന്ന് ചേച്ചി ചോദിച്ചു
ഞാൻ പറഞ്ഞു…… “അത് വേറൊന്നുമല്ല അഥവാ ആ ദിവ്യ ഇതിൽ ഇൻവോൾവ് ആണെങ്കിൽ ഒരു ബുദ്ധിമോശവും കാണിക്കരുത്തെന്നും, പിന്നെ അവളാണ് നമ്മളെ സഹായിച്ചതെന്ന് ആരും അറിയരുത്തെന്നുമൊക്കെ പറഞ്ഞു”
“അല്ലങ്കിലിം ഇതൊന്നും ഞങ്ങൾ ആരോടും പറയാൻ പോകുന്നില്ല എന്റെ കാത്തു… ഇരു ചെവി അറിയാത്ത എല്ലാം തീർക്കാനല്ലേ നോക്കു “യെന്ന് ചേച്ചി പറഞ്ഞു…
പക്ഷെ ആ പറചിലിൽ ഒരുപാട് അർത്ഥമുള്ളതായി എനിക്ക് തോന്നി. ഞാൻ കൂടുതൽ ഒന്നും ചോദിക്കാൻ നിൽക്കാതെ ചേച്ചിയുമായി അടുക്കളയിലേക്ക് പോയി.പതിവുപോലെ ഭക്ഷണമെല്ലാം കഴിച്ചു ഫ്രന്റ് റൂമിൽ ഇരിക്കുപോളാണ് ചേച്ചിയുടെ ഫോൺ റിങ് ചെയ്തത്, ചേച്ചി എന്നെ മുറിയിലേക്ക് ചെല്ലുവാൻ ആഗ്യം കാണിച്ചു കൊണ്ട് ഫോണുമായി ചേച്ചിയുടെ മുറിയിലേക്ക് നടന്നു. ചേച്ചി പോയി കുറച്ചു കഴിഞ്ഞപ്പോൾ ഞാനും അങ്ങോട്ട് നടന്നു. മുറിക്കുള്ളിൽ ചെന്നപ്പോൾ ഞാൻ കാണുന്നത് ആരോടോ സംസാരിച്ചു കൊണ്ട് ചേച്ചി കരയുന്നു…. അപേക്ഷിക്കുന്നു… കുറച്ചു സമയം ആവശ്യപ്പെടുന്നു….. അങ്ങനെയൊക്കെയുള്ള നാടകീയ രംഗങ്ങൾ ആയിരുന്നു. അവനാകും ഫോണിൽ എന്ന് ഞാൻ ഊഹിച്ചു എന്താ നടക്കുന്നത് എന്ന് അറിയാൻ കഴിയാതെ ഞാൻ ആചര്യത്തോടെ നോക്കി നിന്നു. അല്പ സമയങ്ങൾക്ക് ശേഷം ആ ഫോൺ സംഭാഷണം അവസാനിപ്പിച്ചു കൊണ്ട് ചേച്ചി എന്നോട് പറഞ്ഞു………
“കാത്തു ഇന്നു ഏട്ടനെ വിളിച്ചത് അവനാണ് ഇപ്പോൾ അവൻ ഒരു താക്വീത് പോലെ അത് എന്നെ അറിയിച്ചു. നമുക്ക് വേണ്ടത് കുറച്ചു സമയമാ അതുകൊണ്ട് അവനെ വിശ്വസിപ്പിക്കാനാ ഞാൻ ഇപ്പോൾ ഈ നാടകം കാണിച്ചേ. ഇപ്പോൾ അവൻ എന്നോട് ചോദിച്ചു അവനിൽ എനിക്കുള്ള പേടിയൊക്കെ തീർന്നോയെന്ന് ”
ഞാൻ ചോദിച്ചു?????? “എന്താ ചേച്ചി അവൻ അങ്ങനെ ചോദിച്ചേ?? ”
“അറിയില്ല കാത്തു…. ഇത്രയും നാൾ അവൻ ചോദിക്കുമ്പോൾ പണം കൊടുക്കമായിരുന്നു. അവൻ പറയുന്ന ട്രാക്കിലൂടെ കാര്യങ്ങൾ നടത്തി അതുകൊണ്ടാവും.. ഇക്കുറി നമുക്കവനെ കുടുക്കണം….പക്ഷെ എങ്ങനെ?????? ”
എന്ന് ചേച്ചി പറഞ്ഞു നിർത്തി
ഞാൻ കുറച്ചു അലോചിച്ച ശേഷം പറഞ്ഞു…….
“വഴിയുണ്ട് ചേച്ചി……എല്ലായിപ്പോഴും ചേച്ചി അവന് പണം നൽകിയിരുന്നത് മണി ട്രാസ്ഫെർ വഴി ആയിരുന്നു. ഇപ്പ്രാവശ്യം ചേച്ചി പറയുന്നു ബാങ്കിൽ പണമില്ല സ്വർണ്ണം നൽകാമെന്നു. അവന്റെ മറുപടി എന്താന്ന് നോക്കാം”
“അവൻ അതിനു സമ്മതിച്ചാൽ പിന്നെ നമ്മൾ എന്തു ചെയ്യും കാത്തു?????? “യെന്ന് ചേച്ചി ചോദിച്ചു????
“അവൻ അങ്ങനെ പറഞ്ഞാൽ നമ്മുടെ കെണിയിൽ അവൻ വീഴുവെന്ന് അർത്ഥം “എന്ന് ഞാൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു..
ചേച്ചി ചോദിച്ചു????? ” അതെങ്ങനെ കാത്തു….”
“അതൊക്ക വഴിയേ മനസിലാക്കിത്തരാം ചേച്ചി തൽക്കാലം ഞാൻ പറഞ്ഞത് പോലെ അവനോട് പറഞ്ഞു നോക്ക് കാരണം ഓൺലൈൻ ട്രാസക്ഷൻ ആകുമ്പോൾ അവന് ഒരു റിസ്ക്കുമില്ലാതെ ഒരു മുറിക്കുള്ളിൽ ഇരുന്നുകൊണ്ട് കാര്യങ്ങൾ കണ്ട്രോൾ ചെയ്യാൻ പറ്റും. പക്ഷെ അവൻ പുറത്തു ഇറങ്ങുബോൾ അവനു റിസ്ക് കൂടും പിന്നെ കുറച്ചു മുന്നേ ഞാൻ പറഞ്ഞത് ഓർക്കുന്നുണ്ടോ അവന്റെ കൂട്ടാളികൾ അവർക്കിടയിലുള്ള ആവിശ്വാസം കൂടും, എന്റെ കണക്കു കൂട്ടുകൾ പ്രകാരം അവൻ മിക്കവാറും കൊച്ചിയിൽ ആകും നമ്മൾ സ്വർണ്ണം നൽകാമെന്നു പറയുന്നത് തിരുവനന്തപുരത്തും ” യെന്ന് ഞാൻ പറഞ്ഞു കൊണ്ട് ചേച്ചിയുടെ അരുകിൽ ഇരുന്നു.
“നമ്മൾ ചിന്തിക്കും പോലെ അവനും ചിന്തിച്ചാലോ കാത്തു???? ” യെന്ന് ചേച്ചി ചോദിച്ചു??
“അതിനു സാധ്യത ഇല്ലാതില്ല അവൻ അങ്ങനെ ചിന്തികുവാണെങ്കിൽ സ്വർണ്ണം വിൽക്കാൻനുള്ള സമയം ആവശ്യപ്പെടണം…. എനിക്ക് തോന്നുന്നില്ല അവൻ അത്രയും സമയം കാത്തിരിക്കുമെന്ന് ” യെന്ന് ഞാനും പറഞ്ഞു
ചേച്ചി നീശ്ശബ്ദമായി കുറച്ചു സമയമിരുന്നു എന്നിട്ട് തുടർന്നു പറഞ്ഞു … “കാത്തു എന്താണ് നിന്റെ മനസ്സിലെ പദ്ധതി. എനിക്കൊന്നും മനസിലാകുന്നില്ല, ഇനി ഈ സ്വർണ്ണവും കൂടി എനിക്ക് നഷ്ടപ്പെടുമൊ”
“ഹഹഹ….. എന്റെ പൊന്നു ചേച്ചി അതിനു അവനാര് സ്വർണ്ണം കൊടുക്കാൻ പോകുന്നു.. സ്വർണ്ണമാണ് അവന് കൊടുക്കുന്നത് എന്ന് നമ്മൾ അഭിനയിച്ചാൽ പോരെ “എന്ന് ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു….
ഞാൻ പറയുന്നത് കേട്ട് ഒരമ്പരപ്പോടെ ചേച്ചി എന്റെ മുഖത്തേക്ക് നോക്കിയിരുന്നു
തുടരും……