Home Latest ഇതു ചോദിക്കാൻ വേണ്ടിയാണോ അഭിയെട്ടൻ ഇങ്ങനെ കിടന്നു വിളിച്ചത്…മനുഷ്യനെ ചുമ്മാ പേടിപ്പിച്ചു…. Part -22

ഇതു ചോദിക്കാൻ വേണ്ടിയാണോ അഭിയെട്ടൻ ഇങ്ങനെ കിടന്നു വിളിച്ചത്…മനുഷ്യനെ ചുമ്മാ പേടിപ്പിച്ചു…. Part -22

0

Part – 21 വായിക്കാൻ ഇവിടെ Click ചെയ്യുക.

പ്രണയ തീർത്ഥം 22

രചന: ശിവന്യ

മൂന്നാം വർഷം MBBS…. വിചാരിച്ചതുപോലെ അത്ര ഈസി അല്ല..ഓരോ വർഷം കഴിയും തോറും ടെൻഷനും സ്ട്രെസ്സും റെസ്പോൻസിബിലിറ്റി ഒക്കെയും കൂടി കൂടി വരുന്നതു പോലെയാണ് എനിക്ക് തോന്നുന്നത്….
ഇന്ന് കോളേജിൽ നിന്നും വരാൻ കുറച്ചു വൈകി….ലൈബ്രറിയിൽ പോയി…കുറച്ചു നോട്ട്‌സ് എഴുതാൻ ഉണ്ടായിരുന്നു…ലൈബ്രറി യിൽ നിന്നും ഇറങ്ങിയപ്പോൾ മുതൽ നല്ല തലവേദനയാണ്…റൂമിൽ എത്തിയ ഉടനെ തന്നെ കുളിയും കഴിഞ്ഞു കുറേ വിക്ക്‌സ് എടുത്തു പുരട്ടി ചുമ്മാ ബെഡിൽ കണ്ണടച്ചു കിടന്നു….

അഞ്ജു… അഞ്ജനയെ ഞാൻ അങ്ങനെ ആണ് വിളിക്കുന്നത്…അവൾ ചായ എടുത്തു കൊണ്ട് തന്നു… ഞാൻ എഴുന്നേറ്റു ചായ കുടിച്ചു….

ശിവാ….ഡാ.. നിന്റെ ഫോൺ സൈലന്റ് ആണോ…. റിങ് ചെയ്യുന്നുണ്ട്…

ശരിയാണ്….ലൈബ്രറി യിൽ കയറിയപ്പോൾ സൈലന്റ് ആക്കിയതാണ്….സൈലന്റ് മോഡ് മാറ്റാൻ മറന്നു പോയി…ഞാൻ വേഗം ഫോൺ എടുത്തു നോക്കി…അഭിയെട്ടൻ ആണ്…10 missed call…

സാധാരണ അഭിയെട്ടൻ ഒരിക്കലും അങ്ങനെ വിളിച്ചോണ്ടിരിക്കില്ല…ഒന്നു അല്ലെങ്കിൽ രണ്ടു പ്രാവശ്യം വിളിച്ചിട്ടും ഞാൻ എടുത്തില്ലെങ്കിൽ പിന്നെ വിളിക്കാറില്ല….ഞാൻ എന്തെകിലും തിരക്കിൽ ആയിരിക്കുമെന്നു അഭിയേട്ടനു അറിയാം…. പിന്നെ ഞാൻ കാണുമ്പോൾ തിരിച്ചു വിളിക്കാരാണ് പതിവ്… ഇതുവരെയും അക്കാര്യത്തിൽ ഒന്നും ഒരു പരിഭവമോ പരാതിയോ ഒന്നും പറഞ്ഞിട്ടില്ല…

പക്ഷെ എന്നിതു എന്തുപറ്റി എന്തോ….അതുകൊണ്ടു തന്നെ തിരിച്ചു വിളിക്കുമ്പോൾ നല്ല ടെൻഷൻ ഉണ്ടായിരുന്നു….

ആദ്യത്തെ റിങ്ങിന് തന്നെ അഭിയേട്ടൻ കാൾ എടുത്തു….

ശിവാ…നീ കുളി ഒക്കെ കഴിഞ്ഞോ…

ഇതു ചോദിക്കാൻ വേണ്ടിയാണോ അഭിയെട്ടൻ ഇങ്ങനെ കിടന്നു വിളിച്ചത്…മനുഷ്യനെ ചുമ്മാ പേടിപ്പിച്ചു….

പെണ്ണേ….ഞാൻ ചോദിച്ചതിന് മറുപടി പറയെടി….

കഴിഞ്ഞു….

എന്നാൽ എന്റെ മോള് ഒരു നല്ല ഡ്രെസ്സ് ഇട്ടു വേഗം താഴേക്കു ഇറങ്ങി വന്നേ…

എന്തിനാ…അഭിയേട്ട….അല്ല അഭിയെട്ടൻ ഇതു എവിടെയാ….ഇനി ഇങ്ങോട്ടു ഇങ്ങാനും വന്നോ…

അതൊക്കെ പറയാം എന്റെ മോളേ….
ഞാൻ ഒരു 10 മിനിറ്റ് തരാം… അതിനുള്ളിൽ എന്റെ മോള് താഴെ ഇറങ്ങി വന്നേക്കണം…കേട്ടോടി ഉണ്ടകണ്ണി…

എന്നാ ഫോൺ വെച്ചോ…. ഞാൻ ഇപ്പൊ വരാം…

ഫോൺ ഒന്നും വെക്കണ്ടേ…ഇങ്ങു വേഗം ഇറങ്ങി വാ എന്റെ പെണ്ണേ…………..

ഞാൻ താഴെ എത്താൻ 10 മിനുറ്റ് പോയിട്ടു 5 മിനുട്ട് പോലും എടുത്തില്ല……

ഞാൻ വന്നു…. എന്താ കാര്യം…

ഗേറ്റിനു അടുത്തേക്ക് വാ പെണ്ണേ…

ഞാൻ ഗേറ്റിനു അടുത്തു ചെല്ലുമ്പോൾ എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ പറ്റിയില്ല…അവിടെ അഭിയെട്ടൻ ….ബ്ലാക്ക്‌ ഷർട്ടും വെള്ളമുണ്ടും ഉടുത്തു ഒരു കള്ളച്ചിരിയുമായി ബുള്ളെറ്റിൽ ചാരി നിൽക്കുന്നു…..

ഞാൻ അടുത്തു ചെന്നു അഭിയേട്ടനെ നോക്കി നിന്നു…. കണ്ണെടുക്കാൻ തോന്നിയില്ല…കെട്ടിപ്പിടിച്ചു ഒരു ഉമ്മ കൊടുത്താലോ എന്നു പോലും തോന്നി പോയി….
എനിക്ക് അഭിയെട്ടനെ മുണ്ട് ഉടുത്തു കാണാൻ ഒത്തിരി ഇഷ്ടമാണ്…..

പെണ്ണേ…സ്വപ്‌നം കണ്ടു നിക്കാതെ നീ വേഗം കയറിക്കെ…സമയം പോകുന്നു….

എങ്ങോട്ടാ…..ബുള്ളെറ്റ് ഇപ്പോൾ എവിടുന്നു കിട്ടി.. അഭിയേട്ടൻ ബുള്ളറ്റിൽ ആന്നോ വന്നത്…അല്ലാ… ഇന്നെന്താ വന്നത്…

അതൊക്കെ ഉണ്ട്….എനിക്കെന്റെ പെണ്ണിനെ കാണാൻ സമയവും കാലവും ഒക്കെ നോക്കണോ….
അല്ലാ ഇനി എന്താ സ്ഥലം അറിഞ്ഞാൽ മാത്രമേ തമ്പുരാട്ടി വരുവൊള്ളോ….ഒന്നു കയരെന്റെ പൊന്നു മോളെ…. ലേറ്റ് അയാൽ നിന്നെ പിന്നെ ഹോസ്റ്റലിൽ കയറ്റില്ല കേട്ടോ… അവര് വില്ലേജ് ഓഫീസറെ വിളിക്കും…അതൊക്കെ പിന്നെ വലിയ പണി ആകും…അതുകൊണ്ടു വേഗമാവട്ടെ..

ഞാൻ കയറി ഇരുന്നു….

വേണമെങ്കിൽ മാത്രം …വീഴാതിരിക്കണമെങ്കിൽ എന്നെ മുറുക്കെ പിടിച്ചോ…. എനിക്കൊരു പ്രശ്നവും ഇല്ലാട്ടോ

വേണ്ട…ഞാൻ വീഴില്ല….

എന്നാ….വേണ്ട…എന്നാൽ പിന്നെ എനിക്കു വേണ്ടി നിന്റെ ഈ അഭിയേട്ടനു വേണ്ടി ആ കയ്യെ എടുത്തു ഒന്നു ഷോൾഡറിൽ എങ്കിലും പിടിക്കെന്റെ മോളെ…

ഞാൻ വീഴാൻ പോകുവാണെങ്കിൽ പിടിച്ചോളാം..അഭി ഏട്ടൻ എന്താ ഇന്നിവിടെ .. ഇന്ന് ക്ലാസ് ഇല്ലായിരുന്നോ…..

പറയാം…എന്റെ പെണ്ണേ

അഭി ഏട്ടൻ എന്നെയും കൊണ്ടുപോയത് ഞങ്ങൾ പോകാറുള്ള ആ ദേവിക്ഷേത്രത്തിലേക്കാണ്…അമ്പലത്തിൽ കയറി തൊഴുതു പ്രാർത്ഥിച്ചു…

ഞാൻ അഭിയേട്ടനു ചന്ദനം തൊട്ടു കൊടുത്തു..

ശിവാ… നീ ഇവിടെ നില്ക്കു…ഞാൻ വേഗം വരാം..

അഭിയെട്ടൻ വേഗം ബുള്ളെറ്റിന് അടുതേക്ക് പോയി ഒരു കവർ എടുത്തു കൊണ്ടു വന്നു എന്റെ കയ്യിൽ തന്നിട്ടു തുറന്നു നോക്കാൻ പറഞ്ഞു….

എനിക്കൊരു സർപ്രൈസ് ആയിരുന്നു ആ കവറിൽ….

അഭിനവ് മേനോന്റെ അപ്പോയന്റ്മെന്റ് ലെറ്റർ….

അതേ… അഭി ഏട്ടന് ഇവിടെ ഗവണ്മെന്റ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി ജോലി കിട്ടിയിരിക്കുന്നു….എനിക്കു സന്തോഷം സഹിക്കാൻ പറ്റിയില്ല….എന്തൊക്കെ ചെയ്യണമെന്ന് പോലും ഒരു ഐഡിയ ഇല്ലാത്തതു പോലെയായി.. എവിടെയാണെന്ന് പോലും മറന്നുപോയതുപോലെ..പിന്നെ ഒന്നും നോക്കിയില്ല അഭി ഏട്ടനെ കെട്ടിപിടിച്ചു ആ കവിളിൽ ഒരു ഉമ്മ കൊടുത്തു….

അതു കഴിഞ്ഞാണ് എനിക്ക് പരിസരബോധം വന്നത്….. ഞാൻ നോക്കുമ്പോൾ ആരൊക്കെയോ ഞങ്ങളെ നോക്കി എന്തൊക്കെയോ പറഞ്ഞുകൊണ്ട് പോകുന്നുണ്ട്…..ഞാൻ വീണ്ടും തിരിച്ചു ആ ലെറ്ററുമായി ദേവിയുടെ മുമ്പിൽ ചെന്നു പ്രാർത്ഥിച്ചു….

തൊഴുതു ഇറങ്ങുമ്പോൾ നേരം ഇരുട്ടി തുടങ്ങിയിരുന്നു….അപ്പോഴാണ് ആരോ പിറകിൽ നിന്നും വിളിച്ചത്….

മക്കളേ…. അവിടെ നിക്കു….’അമ്മ കൈ നോക്കി ലക്ഷണം പറയട്ടെ…
ഒരു കൈനോക്കുന്ന സ്ത്രീ ആണ്…. പക്ഷെ അവരുടെ മുഖത്തു ഐശ്വര്യം കണ്ടാൽ സാക്ഷാൽ ദേവി തന്നെ സ്വയം ഇറങ്ങി വന്നതാണോയെന്ന് തോന്നിപ്പോകും …അതുപോലെ ഐശ്വര്യം നിറഞ്ഞ മുഖം….

ഞാൻ അവിടെ കാലുകൾ ഉറച്ചു പോയതുപോലെ നിന്നു പോയി….മുൻപോട്ടു നീങ്ങാൻ പറ്റാതെ സ്വപനത്തിൽ എന്നവണ്ണം തറച്ചു പോയ അവസ്ഥ….

ശിവാ… ലേറ്റ് ആകുന്നു….നീ വരുന്നില്ലേ…നിന്നെ ഹോസ്റ്റലിൽ കയറ്റില്ല കേട്ടോ…

ഞാൻ പതുക്കെ തിരിഞ്ഞു നോക്കിക്കൊണ്ടു നടന്നു തുടങ്ങി…

മോളേ…നില്ക്കു…പോവല്ലേ…ഈ അമ്മക്ക് പറയാനുണ്ട്….അതു കേൾക്കാതെ പോകല്ലേ…

ഞാൻ വീണ്ടും അവിടെ നിന്നു…

അഭി ഏട്ടാ… ആ അമ്മക്ക് എന്തോ നമ

അഭി ഏട്ടാ… ആ അമ്മക്ക് എന്തോ നമ്മളോട് പറയുവാൻ ഉള്ളത് പോലെ തോന്നുന്നു…

എന്റെ പൊന്നു…ശിവാ..നീ ഒന്നു വന്നേ…ഇനി ഇപ്പോൾ കൈ നോക്കഞ്ഞിട്ടാ…വരുന്നുണ്ടോ നീ…

ഞാൻ അഭി ഏട്ടന്റെ പുറകെ നടന്നു… തിരിഞ്ഞു നോക്കിയപ്പോൾ എന്തോ ഞങ്ങളോട് പറയാൻ പറ്റാത്തത്തിന്റെ വിഷമം ആ മുഖത്തു ഞാൻ കണ്ടു…

ഞാൻ അഭി ഏട്ടന്റെ പിറകിൽ കയറി….

അഭിയേട്ട….നാളെ നമുക്ക് കുറച്ചു നേരത്തെ ഇവിടെ വരണം…അവർക്ക് എന്തോ പറയാൻ ഉള്ളത് പോലെ എനിക്ക് തോന്നുന്നു…

നിനക്കാവരെ നേരത്തെ പരിചയം ഒന്നുമില്ലല്ലോ… പിന്നെ നിന്നോടെന്തു പറയാനാ…ഈ കൈനോട്ടത്തിൽ ഒന്നും ഒരു വിശ്വാസവും എനിക്കില്ല….ഇനി ഇതും പറഞ്ഞു നീ എന്റെയടുത്തു വരണ്ട…

ഹോസ്റ്റലിൽ എത്തുന്നത് വരെ ഞങ്ങൾ ഒന്നും മിണ്ടിയില്ല…

ശിവാ.. ഹോസ്റ്റൽ എത്തി… ഇന്നിനി ഇങ്ങോട്ടു പോകുന്നോ അതോ എന്റെ കൂടെ എന്റെ റൂമിൽ വരുന്നുണ്ടോ….. അതു പറഞ്ഞു അഭി ഏട്ടൻ ചിരിച്ചു.

അയ്യടാ… കൊള്ളാല്ലോ മനസ്സിലിരുപ്പു…. അതിനു സമയം ആവട്ടെ….അപ്പോൾ വരാം….

ശരി എന്നാൽ പോട്ടേ…അഭിയേട്ട…

പെട്ടന്ന് അഭി ഏട്ടൻ എന്റെ കയ്യിൽ പിടിച്ചു…

നിക്കെടി പെണ്ണേ…കുറച്ചു കഴിഞ്ഞു പോകാം..എന്ക്കു പോകാൻ തോന്നുന്നില്ല…നിന്നെ ഇങ്ങനെ കണ്ടോടിരിക്കാൻ തോന്നുവാടി….

എന്നാൽ അഭിയെട്ടൻ… ഇവിടെ നിന്നോ…ഞാൻ പോകുവാ…കൈ വിട്….

ഇല്ല………ഞാൻ വിട്ടെങ്കിൽ അല്ലെ നിനക്കു പോകാൻ പറ്റു..😍

അഭി ഏട്ടാ…..ഇനി ഇപ്പോൾ നമുക്ക് എന്നും കാണാൻ പറ്റില്ലേ…പിന്നെന്താ കുഴപ്പം….ഇപ്പോൾ പോയിട്ടു നാളെ വന്നാൽ മതിയല്ലോ…

കയ്യിൽ ഒരു ഉമ്മ തന്നിട്ട് അഭിയെട്ടൻ ഏന്റെ കയ്യിൽ നിന്നും വിട്ടു…. ഞാൻ ഉള്ളിൽ കയറി തിരിഞ്ഞു നോക്കുമ്പോഴും അഭിയെട്ടൻ അവിടെ തന്നെ ഉണ്ടായിരുന്നു.

🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟

രാത്രി ഉറങ്ങാൻ കിടന്നപ്പോഴും ഉറക്കത്തിലും എല്ലാം ഞാൻ അമ്പലത്തിൽ കണ്ട ആ അമ്മയുടെ മുഖം മാത്രമായിരുന്നു… അവർക്കെന്തോ ഞങ്ങളോട് പറയാൻ ഉണ്ടായിരുന്നു…..അതെനിക്കു ഉറപ്പാണ്…..

പിറ്റേദിവസവും അതിനടുത്ത ദിവസങ്ങളിലെല്ലാം ഞാൻ അഭി ഏട്ടനെ കൂടി അവിടെ പോയി…പക്ഷെ അവരെ അവിടെയെങ്ങും കണ്ടില്ല…

ആദ്യമൊക്കെ നിരാശ തോന്നിയെക്കിലും ആ മുഖം പതിയെ എന്റെ മനസ്സിൽ നിന്നും സ്വപനത്തിൽ നിന്നും മാഞ്ഞു പോയി..

⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐

ഹോസ്റ്റലും കോളേജും ഹോസ്പിറ്റലും ഒക്കെയായി സമയം മുന്നോട്ടു പോയി…എന്നും അഭി ഏട്ടനെ കാണാൻ പറ്റുമെന്നത് വലിയൊരു ആശ്വാസം ആണ്….ശരിക്കും പറഞ്ഞാൽ അഭി ഏട്ടൻ എന്റെ ഭാഗ്യം ആണ്….അഭിയെട്ടൻ നിന്നെ സ്നേഹിക്കുന്നതു പോലെ ഈ ലോകത്തു ആരും ആരെയും സ്നേഹിച്ചിട്ടുണ്ടാവില്ലെന്നു എന്റെ ഫ്രണ്ട്‌സ് എപ്പോഴും പറയാറുണ്ട്….അവര് പറയുന്നത് സത്യം ആണ്….. എന്റെ മുഖം ഒന്നു വാടിയാൽ സൗണ്ട് ഒന്നു പതറിയാൽ അഭിയേട്ടന് അറിയാം…എന്റെ ആവിശ്യകളോ ആഗ്രഹങ്ങളോ ഞാൻ ഒരിക്കിലും പറയേണ്ടി വന്നിട്ടില്ല…അതിനു മുന്നേ തന്നെ അഭിയേട്ടൻ അതു മനസ്സിലാക്കിയിട്ടുണ്ടാകും… എനിക്കതു വലിയ അത്ഭുതം ആണ്… ഞാൻ അതിനെ പറ്റി എപ്പോഴും ചോദിക്കാറുണ്ട്…..അപ്പോഴെല്ലാം പറയും…നീ എന്റെ പെണ്ണല്ലേ…അപ്പോൾ ഞാൻ ഈ മനസ്സു അറിയില്ലേ….

ഒരിക്കിലും സാധരണ കാമുകന്മാരെ പോലെ ആയിരുന്നില്ല അഭി ഏട്ടൻ……രാത്രി എന്നോ പകലെന്നോ ഇല്ലാതെ ഒരിക്കിലും എന്നെ ഫോണിൽ വിളിച്ചിട്ടില്ല….എന്നും വിളിക്കും…10 സെക്കന്റ് സംസാരിച്ചാൽ പോലും അതിൽ ഒരായിരം മണിക്കൂറിൽ പറയാനുള്ള സ്നേഹം മുഴുവൻ ഉണ്ടാകും….അഭിയേട്ടൻ അടുത്തുണ്ടെങ്കിൽ എനിക്ക് വല്ലാത്ത ഒരു ധൈര്യം ആണ്….

ചെറുപ്പം മുതലേ എനിക്കൊരു ഏട്ടൻ ഉണ്ടായിരുന്നെങ്കിൽ എന്നു ഞാൻ എപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്….കൊതിച്ചിട്ടുണ്ട്…. ഒരുപാട് തവണ പ്രാർത്ഥിച്ചിട്ടും ഉണ്ട്…അതുകൊണ്ടു കൂടി ആകണം ദൈവം എനിക്കെന്റെ അഭിയെട്ടനെ തന്നത്.ൽ

അഭിയേട്ടനെ കാണാതെ ഒന്നു മിണ്ടാതെ ഇരിക്കുന്ന ഒരു നിമിഷം പോലും എനിക്ക് ചിന്തിക്കാൻ പറ്റുമായിരുന്നില്ല….അത്രക്കും അഭിയെട്ടൻ എന്റെ മനസ്സിന്റെ ഭാഗമായിരുന്നു…..എന്റെ പ്രണനായിരുന്നു…..

⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐

 

😍😍😍😍 എന്നും എഴുതണം എന്നൊക്കെ ആഗ്രഹം ഉണ്ട്…പക്ഷെ നടക്കുന്നില്ല…എന്റെ കുട്ടിസ് സമ്മതിക്കുന്നില്ല…അതുകൊണ്ടാണ് എഴുതാൻ പറ്റാത്തത്….ക്ഷമിക്കുക..😍🙏🙏🙏🙏🙏🙏🙏..😍😍😍😍

LEAVE A REPLY

Please enter your comment!
Please enter your name here