Home Latest ആ വാർത്ത ഒരു ഇടിത്തീ പോലെ ആണ് എന്റെ നെഞ്ചിൽ വന്നു തറച്ചത്… Part –...

ആ വാർത്ത ഒരു ഇടിത്തീ പോലെ ആണ് എന്റെ നെഞ്ചിൽ വന്നു തറച്ചത്… Part – 18

0

Part – 17 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന – ലക്ഷിത

പ്രണയ കഥയിലെ വില്ലൻ ഭാഗം 18

“അതു വല്യ പ്രശ്നമാകും” ഹരിനാരായണൻ ക്ലാസ്സിലെ പ്രധാനി ടീച്ചേർസിന്റെ പെറ്റ് എന്നാൽ നാരദനും ശകുനിക്കും ചേർന്ന് ഉണ്ടായ പോലെ ഒരു ഐറ്റം പക്ഷെ ഭക്ഷണത്തിനു മുന്നിൽ ആൾ എല്ലാം മറക്കും
“ഡാ നീ നോട്ടെഴുത്തുതും പോലെ ഇരുന്നിട്ട് നിന്റെ ചെവി ഇവിടെ ഇട്ടേക്കുവായിരുന്നോടാ” ആഷിക് അവനോട് ചൂടായി
“നീ ചൂടാവാതെ നമുക്ക് അവനോട് ചോദിക്കാം”
ഞാൻ അവനെ സമാധാനപ്പെടുത്തി
“നീ എന്താ ഡാ ഹരി അങ്ങനെ പറഞ്ഞെ” “അതെങ്ങനെയാ ”
“അതെന്താന്ന് പറ ”

“ഞാൻ പറയുവായിരുന്നു പക്ഷെ ഇവന്റെ ഷോ കാരണം ഞാൻ ഇപ്പൊ പറയുന്നില്ല”
അവൻ ആഷിക്കിനെ കലിപ്പിച്ചു നോക്കി.അപ്പോഴേക്കും ലഞ്ച് ബ്രേക്ക്‌ ടൈം കഴിഞ്ഞ് ആശ ടീച്ചർ ക്ലാസ്സിലേക്ക് വന്നു കഴിഞ്ഞു ക്ലാസ്സിനിടയിലും ഞാനും ആഷികും ചിന്തിച്ചത് ഹരിയുടെ വാക്കുകൾ ആയിരുന്നു
“ഇനി അവനും അവളെ ലൈൻ അടിക്കാൻ നോക്കുവായിരിക്കോ”
ഞാൻ എന്റെ സംശയം ആഷിഖിനോട് പങ്കുവെച്ചു
“ആണെങ്കിലും ഇവന്റെ മോന്ത കണ്ടിട്ട് വീഴുന്നു തോന്നുന്നില്ല ”

“അതു ഓക്കേ എന്നാലും അവൻ നന്നായി പഠിക്കും ടീച്ചർസിന്റെ പെറ്റ് ആണ് ”
“അത് ശെരിയാ എന്നാലും എനിക്ക് തോന്നുന്നില്ല
അവൻ എന്നെ സമാധാനിപ്പിച്ചു
“എന്നാലും എന്താന്ന് ചോദിക്കല്ലേ ”
“ചോദിക്കാം ചോദിക്കാണല്ലോ ”
അന്ന് ക്ലാസ് കഴിഞ്ഞു ഹരിനാരായണനെ തടഞ്ഞു നിർത്തി ചോദിച്ചു
അവൻ പറയില്ലെന്ന വാശിയിലായിരുന്നു രണ്ടു മുട്ടപപ്സും ഒരു ഫ്രഷ്‌ ലൈമിലും മനസ്സലിഞ്ഞ ഹരി നാരായണൻ കാര്യങ്ങൾ ഞങ്ങൾക്ക് വ്യക്തമാക്കി തന്നു

അമൃതയും ശ്രീരാഗും ബന്ധുക്കൾ ആണ് മുറപ്പെണ്ണും മുറചെക്കനും ചെറുപ്പം മുതലേ അവരൊന്നിച്ചായിരുന്നു വീട്ടുകാർ അവരുടെ കല്യാണം വരെ ഉറപ്പിച്ചതാ ശ്രീക്ക് ജോലി കിട്ടിയാൽ ഉടൻ കല്യാണം ആയിരിക്കും ഇതാണ് ഹരിനാരായണൻ തന്ന വാർത്ത
ആ വാർത്ത ഒരു ഇടിത്തീ പോലെ ആണ് എന്റെ നെഞ്ചിൽ വന്നു തറച്ചത്
അതുവരെ എന്റെ സ്വപ്നങ്ങളിൽ ഞാൻ കാഖ കാഖ യിലെ അൻപ്സെൽവനും അവൾ മായയും ആയി പാട്ടും പാടി നടന്നതാ അവളെ കണ്ട നാൾ മുതൽ ‘
അനുരാഗത്തിന് വേളയിൽ
പട്ടു കേട്ടതിനു കയ്യും കണക്കുമില്ല എല്ലാം കയ്യിന്ന് പോയോ

ഡാ നീ ചുമ്മാ പറഞ്ഞതല്ലേ “ആഷിക് ഒരു സംശയനിവാരണത്തിനായി ഒന്നും കൂടി അവനോടു ചോദിച്ചു
“ഡേയ് അല്ല സത്യം”
അവൻ ടോമാറ്റൊ സോസിന്റെ കുപ്പിയുടെ നെറുകയിൽ അടിച്ചു സത്യം ചെയ്തു
“അവൾ സ്കൂളിലേക്ക് വരുമ്പോഴേക്കും പോകുമ്പോഴും ട്യൂഷന് പോകുമ്പോഴും അവനും അവന്റെ ശിങ്കിടികളും അവള പെറക്കേ സൈക്ലിളിൽ പോകുന്നത് കണ്ടിട്ടില്ലേ ”
ശെരിയാണ് ഞാൻ അപ്പോഴാണ് ആ കാര്യം ആലോചിച്ചത്

“ഞാൻ വിചാരിച്ചത് സ്റ്റെഫിക്കു ഒരു പ്രൊട്ടക്ഷനു വേണ്ടി സോണിയും അവന്റെ ഫ്രണ്ട്‌സും കൂടെ പോകുന്നു എന്നാണ് ” ഞാൻ എന്റെ സംശയം അറിയിച്ചു ”
“മ്മ് ഹും അങ്ങനല്ല ”
മുട്ട പപ്സ് ചവച്ചു കൊണ്ടു ഹരി പറഞ്ഞു
“അതു വായിന്നു ഇറക്കിട്ട് പറ ”
ആഷിക് ഹരിയെ നോക്കി അവജ്ഞയോടെ പറഞ്ഞു
“കാമുകിക്കല്ലേ പ്രൊട്ടക്ഷൻ കൊടുക്കുന്നെ സഹോദരിനെ ഒക്കെ സ്കൂളിൽ വെച്ച് ആര് മൈൻഡ് ചെയ്യണ് ”
അത്രെയും പറഞ്ഞു ഡ്രിങ്ക്സ് വലിച്ചു ജ്യൂസ്‌ വലിച്ചു കുടിച്ചു ചുണ്ടും തുടച്ചു ഹരി എഴുന്നേറ്റു “ഇനി ഇതു ഞാൻ പറഞ്ഞുന്ന് ആരോടും പറയണ്ട പിന്നെ ഇനിയും ആരെയെങ്കിലും കുറിച്ചുള്ള ഇൻഫർമേഷൻ വേണമെങ്കിൽ പറഞ്ഞാ മതി “.
അവൻ ഞങ്ങളെ നോക്കി നെഞ്ചിൽ കൈവെച്ചു പറഞ്ഞു
“പോട്ടെ ഇനി നിന്നാ ബസ് കിട്ടൂല്ല”
ഹരി ബാഗും എടുത്തു ഇറങ്ങി പോയി
“ആ പറഞ്ഞതിൽ പകുതിയേ സത്യം കാണൂ അവൻ പറഞ്ഞോണ്ട് മാത്രം മുഴുവൻ വിശ്വാസിക്കണ്ട ”

എന്റെ ഇരിപ്പ് കണ്ട് ആഷിക് എന്നെ സമാധാനിപ്പിച്ചു . രണ്ടു ദിവസം കുരങ്ങു ചത്ത കാക്കാലനെ പോലെ ഞാൻ സങ്കടപ്പെട്ടു നടന്നു മൂന്നാം ദിവസം അറിഞ്ഞു ശ്രീരാഗ് അമൃത യുടെ അച്ഛന്റെ കൂട്ടുകാരന്റെ മകൻ മാത്രം ആണെന്ന് അന്നെനിക്കുണ്ടായ സന്തോഷത്തിനു അതിരില്ലായിരുന്നു.ആഷിക് ആണ് ആ സന്തോഷ വാർത്ത എന്നെ അറിയിച്ചത്
“ഡാ നീ ഇതെങ്ങനെ അറിഞ്ഞു ”
ഞാൻ സന്തോഷത്തോടെ ആഷികിനെ കെട്ടിപ്പിടിച്ചു ചോദിച്ചു
“അത് ആ മുബീന പറഞ്ഞു ”
“മുബീന ”
“ഉം ഉം ഇന്നലെ ഫോൺ വിളിച്ചപ്പോ ”
“ഇന്നലെ ഫോൺ വിളിച്ചപ്പോഴാ അല്ല അതെന്താ സംഭവം”

“അല്ല നീ മാത്രം നായകനായാൽ പോരല്ലോ അതുകൊണ്ടു ഞാനും ചെറുതായിട്ട് അവളെ ഒന്ന് വളച്ചു ”
“ഇതൊക്കെ എപ്പോ? ”
“അങ്ങനെ സംഭവിച്ചു പോയി എന്ത് ചെയ്യാൻ എല്ലാം വിധി”
“ഉം നടക്കട്ടെ എന്നാലും ആ ഹരീടെ വാക്കും കേട്ട് ചുമ്മാ ടെൻഷൻ അടിച്ചു നടന്നു ”
രണ്ടു ദിവസം എന്നെ ടെൻഷൻ അടിപ്പിച്ചതിനു ഹരിയെ കൊല്ലാനുള്ള ദേഷ്യം ഉള്ളിൽ നിറഞ്ഞു
“ഡാ കോപ്പേ നീ അല്ലെ അമൃതയും ശ്രീയും മുറപ്പെണ്ണും മുറചെക്കനും ആണെന്നും അവരുടെ കല്യാണം വരെ വീട്ടുകാർ ഉറപ്പിച്ചൂന്നും പറഞ്ഞെ ”
ഉച്ചക്ക് ക്ലാസിനു പുറകിലുള്ള മതിലിൽ ഹരിയെ ചേർത്തു നിർത്തി ചോദ്യം ചെയ്യുകയായിരുന്നു ഞാനും ആഷികും

“അതേ അല്ലാന്ന് ഇപ്പൊ ആര് പറഞ്ഞു ”
“ആ മുബീന പറഞ്ഞു ”
“അവളും അമൃതയും ചെറിയ ക്ലാസ്സ്‌ തൊട്ടേ ഒരുമിച്ചു പഠിച്ചതാ അവൾക്കറിയാം അവർ സുഹൃത്തുക്കളുടെ മക്കൾ മാത്രം ആണെന്ന് ”
” അതു കൊണ്ടു അതു കൊണ്ടെന്താ എന്നാലും കല്യാണം ഉറപ്പിക്കലോ ഞാൻ അതാ പറഞ്ഞെ ”
“ഓഹ് ! ഇനി അതിൽ കേറി പിടിച്ചോ പോടാ നാരദനു ശകുനിക്കു ഉണ്ടായൊനെ ”
“ഡേയ് അവര് മുറപ്പെണ്ണും മുറച്ചെറുക്കനും ആകാത്തതിന് ആണോ എന്റെ ചിറിക്കിട്ട് കുത്തുന്നത് അങ്ങനെ അല്ലെന്ന് അറിയുമ്പോൾ സന്തോഷിക്കല്ലേ വേണ്ടേ ”
“നീ എന്തിനാ അറിയാത്ത കാര്യത്തിന് അഭിപ്രായം പറഞ്ഞത് നീ അങ്ങനെ പറഞ്ഞത് കൊണ്ടു ഇവൻ എത്ര ടെൻഷൻ അടിച്ചെന്ന് അറിയാമോ ഡാ കോപ്പേ ”

” ഇവനാ, ഇവൻ എന്തിനാ ടെൻഷൻ ആകുന്നെ ”
ഹരി ആഷികിനെ നോക്കി ആഷിക് ഉത്തരം ഇല്ലാതെ നിന്നു ഹരി അവന്റെ ഷർട്ടിൽ നിന്നു ആഷികിന്റെ പിടി വിടുവിച്ചു
എന്താ എന്ന ഭാവത്തിൽ എന്റെ നേർക്ക് നോക്കി പുരികം ഇളക്കി ഞാനും മറുപടി ഇല്ലാതെ നിന്നു
“കല്യാണകാര്യം ഒക്കെ ഞാൻ കൈയ്യിന്ന് ഇട്ടതാ ഒള്ള കാര്യം പറയാം പക്ഷേ എനിക്ക് ഇന്ന് വൈകുന്നേരം രണ്ടു ചിക്കൻ പഫ്‌സ് വാങ്ങി തരണം ”
“ഇതും പറ്റിപ്പാണോ ”
ആഷിക് സംശയത്തോടെ ഹരിയുടെ മുഖത്തേക്ക് നോക്കി
“അല്ലഡേ സത്യം ”
“മ്മ് വാങ്ങി താരം ”
ഞാൻ താല്പര്യം ഇല്ലാതെ പറഞ്ഞു
“സത്യം ”
ഹരി സത്യം ചെയ്യാനായി അവരുടെ നേർക്കു കൈ നീട്ടിപ്പിടിച്ചു
“സത്യം പറഞ്ഞു തോലാക്ക് ”
ആഷിക് ദേഷ്യത്തിൽ അവന്റെ കയ്യിൽ പിടിച്ചു കൊണ്ടു പറഞ്ഞു

” ആഹ്ഹ വല്ലാത്ത സത്യം ആയി പോയി കാര്യം എന്താന്ന് വെച്ചാ ശ്രീക്ക് അവളെ ഇഷ്ടമാ എട്ടാം ക്ലാസ്സ്‌ മുതലേ അവൻ പറഞ്ഞിട്ടൊന്നും ഇല്ല അവൾക്കും അവനോട് ഇഷ്ടം ഉണ്ടെന്നാണ് അവന്റെ വിശ്വാസം ഇതാണ് സത്യം ”
പറഞ്ഞു കഴിഞ്ഞു ഹരി അവരെ നോക്കി ചിരിച്ചു
“അപ്പൊ വൈകുന്നേരം ബേക്കറിയിൽ….”
“ഒന്ന് പോടാപ്പാ ”
ആഷിക് അവന്റെ ചിറിക്കിട്ടു കുത്തികൊണ്ടു തള്ളി മാറ്റി എന്തായാലും അമൃതയോടു എന്റെ കാര്യം സൂചിപ്പിക്കാൻ തന്നെ തീരുമാനിച്ചു എനിക്ക് വേണ്ടി ആഷിക് തന്നെ ഒന്ന് രണ്ട് പ്രണയ ലേഖനങ്ങൾ എഴുതി കൊണ്ടു വന്നു അവൻ ആ കാര്യത്തിൽ എക്സ്പെർട്ട് ആയിരുന്നു എങ്കിലും എനിക്കതൊന്നും ഒട്ടും ബോധിച്ചില്ല രണ്ടാഴ്ച കാലത്തെ കഠിന പരിശ്രമത്തിനു ശേഷമാണ് ഒരു പ്രണയ ലേഖനം എഴുതി തയ്യാറാക്കിയത് ആഷികിന്റ പ്ലാൻ അനുസരിച്ചാണ് അവൾ ട്യൂഷൻ ക്ലാസിനു പോകുന്ന വഴിക്കു കൊടുക്കാൻ തീരുമാനിച്ചതു തീരുമാനം നടപ്പിലാക്കാൻ പിന്നെയും രണ്ടു ദിവസം എടുത്ത് വഴിയിൽ തടഞ്ഞു നിർത്തി അവളുട കയ്യിലിരുന്ന ബുക്കുകൾക്ക് മുകളിലേക്ക് അതു വെച്ചു കൊടുക്കുമ്പോൾ എന്റെ ഉള്ളം പെരുമ്പറ കൊട്ടുന്നുണ്ടായിരുന്നു പേടിച്ചരണ്ട അവളുടെ കണ്ണുകൾ ഇന്നും കൺമുന്നിൽ എന്നപോലെ നിൽക്കുന്നു പിന്നെ നടന്നതൊന്നും ഓർക്കാൻ ഇഷ്ടമില്ലാത്തത് പോലെ ആദിത്യൻ കണ്ണുകൾ ചിമ്മി തുറന്നു എഴുന്നേറ്റു മൊബൈൽ എടുത്തു സമയം നോക്കി 2.40 ഉച്ചയൂണ് കഴിച്ചിട്ടില്ല എഴുന്നേറ്റ് കുളിച്ചു റൂം പൂട്ടി പുറത്തിറങ്ങി താമസിക്കുന്ന ഹോട്ടലിനു അടുത്തുള്ള ഒരു വെജ് ഹോട്ടെലിൽ കയറി ഉണ് സമയം കഴിഞ്ഞിരുന്നു നെയ്യ് റോസ്റ്റ് ഓർഡർ ചെയ്തു ഇരിക്കുമ്പോൾ വ്ലോഗ് കണ്ടിട്ടുള്ള കുറച്ചു ചെറുപ്പക്കാർ പരിചയപ്പെടാൻ അടുത്ത് വന്നു ഇവിടെ ഉള്ള സ്ഥലങ്ങൾ പരിചയപ്പെടുത്താൻ അവർ തയ്യാറായി അവരുടെ കയ്യിൽ നിന്നും നമ്പർ വാങ്ങി ഞാൻ അവരെ സന്തോഷത്തോടെ യാത്രയാക്കി തിരികെ റൂമിൽ വന്നു ലാപ് ടോപ് എടുത്തു ആഡ് സെൻസും വ്ലോഗ് റിവ്യൂകളും നോക്കി ചിലതിനൊക്കെ മറുപടി അയച്ചു സമയം 5. 30 കഴിഞ്ഞപ്പോൾ വീണ്ടും ആദി റെയിൽവേ സ്റ്റേഷനിൽ പോയി നിന്നു സമയം കഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു 6.15 ഓടെ ട്രെയിൻ വന്നു യാത്രക്കാരുടെ തിരക്കിൽ അവനു അമൃതയെ കണ്ടെത്താൻ ആയില്ല അവിടെ നിന്നു എൻ‌ട്രൻസ്സ് വഴി പുറത്തേക്ക് ഇറങ്ങി നടന്നു മുന്നിലൂടെ കടന്നു പോയ ബസ്സിൽ അമൃതയെ കണ്ടു അവളെ കണ്ടപ്പോൾ വീണ്ടും ആദിയുടെ ഉള്ളിൽ വിഷമം വന്നു നിറഞ്ഞു കണ്ണുകളിൽ പഴയ പോലെ പ്രകാശം ഇല്ലാത്ത ചിരിക്കാൻ മറന്നു പോയ പോലേ

. അവളുടെ മാറ്റത്തിന്റെ കാരണം അറിയണമെന്ന് അവനു തോന്നി ഉത്തരം പറയാൻ കഴിയുന്ന ഒരാളെ ഉള്ളു ശ്രീരാഗ് ആദി ഫോൺ എടുത്തു അവനെ വിളിച്ചു അവൻ പറഞ്ഞ വാക്കു കൾ കേട്ടു ആദിയുടെ ഉള്ളം തിളച്ചു മറിഞ്ഞു ആരോടൊക്കെയോ ഉള്ള ദേഷ്യം പോലെ ഫോൺ കട്ട്‌ ചെയ്തു ഇറങ്ങി നടന്നു എങ്ങോട്ടെന്നില്ലാതെ ലക്ഷ്യ ബോധം ഇല്ലാതിരുന്ന കാലുകൾ ചെന്നുനിന്നത് ഒരു അമ്പല മുറ്റത്താണ് ദീപാരാധന സമയം പെട്ടന്നുണ്ടായ ഒരു തോന്നലിൽ അമ്പലത്തിനുള്ളിലേക്ക് കയറി സ്ത്രീകളും കുട്ടികളും അടക്കം ഒരുപാട് പേര് തോഴാൻ ഉണ്ടായിരുന്നു അവൻ തിരക്കിൽ നിന്നു മാറി നിന്നു തിരുനട തുറന്നപ്പോൾ ദീപ പ്രഭയിൽ ഭഗവാനെ കണ്ടു തൊഴുതു. മനസൊന്നു ശാന്തമായപോലെ അവനു തോന്നി തൊഴുതു ഇറങ്ങി പടിക്കെട്ടിൽ കുറച്ചു നേരം ഇരുന്നു പതിയെ ഇറങ്ങി നടന്നു അമ്പലകുളത്തിലേക്ക് നടന്നു പൂർണ ചന്ദ്രൻ തെളിഞ്ഞു നിൽക്കുന്നു ആദി അവിടേക്കുള്ള നാലഞ്ചു പടികൾ ഇറങ്ങി ഒരു പടിക്കെട്ടിൽഇരുന്നു.അമ്പലത്തിനടുത്തുള്ള ഹാളിൽ നിന്നും ഗീതാപ്രഭാഷണം കേൾക്കുന്നുണ്ട്.

” ഞാൻ ഉപേക്ഷിച്ചവളെ നിന്റെ തലയിൽ കെട്ടി വെയ്ക്കുകയാണെന്നു ഒരിക്കലും തോന്നരുത് ആദി… എന്റെ സ്വാർത്ഥത ഒന്നുകൊണ്ടു മാത്രം നഷ്ടങ്ങൾ സംഭവിച്ചവരാ അമ്മുവും നീയും
നീ അവളെ ഒരിക്കൽ ഇഷ്ടപ്പെട്ടതും ആയിരുന്നു അതൊക്കെകൊണ്ട് മാത്രം ആണ് ഇങ്ങനെ ഒരു ആലോചന അല്ലാതെ.. എന്നെ തെറ്റി ധരിക്കരുത് ആദി ”
ശ്രീ യുടെ വാക്കുകൾ വിറകൊള്ളുകയായിരുന്നു അമ്മുവും ശ്രീയും ആയുള്ള അടുപ്പവും അമ്മുവിന്റെ അച്ഛന്റെ മരണവും എല്ലാം അവൻ ആദിയെ അറിയിച്ചപ്പോൾ ഒരു നിമിഷത്തേക്ക് അവൻ പറഞ്ഞ പോലെ തന്നെയാണ് ആദിയും ചിന്തിച്ചത് ആദി കണ്ണുകൾ അടച്ചു കുറച്ചു നേരം ഇരുന്നു പഴയ ഓർമ്മകളിലൂടെ ശ്രീ പറഞ്ഞത് ശെരിയാണ് ആ സംഭവങ്ങൾ കൊണ്ടു നഷ്ടം സംഭവിച്ചവരാണ് ഞാനും അമൃതയും ആക്‌സിഡന്റ്നു ശേഷം അച്ഛന്റെ നിർബന്ധത്തിലാണ് ഹോസ്പിറ്റൽ മാറ്റിയായത്‌ അവിടെ രണ്ടാഴ്ചത്തെ ചികിത്സ ഡിസ്ചാർജ് ആയി വീട്ടിൽ വന്നിട്ടും ഇടം കാലിന്റെ വേദന മാറിയിരുന്നില്ല ഉറക്കമില്ലാതെ കരഞ്ഞു തീർത്ത രാത്രികൾ. ഇൻഫെക്ഷൻ ആയതു അറിയാൻ വൈകി പോയത് കൊണ്ടു മാത്രം നഷ്ടപെടുത്തേണ്ടി വന്ന ഇടതു കാൽ ആ സത്യം അംഗീകരിക്കാൻ നാളുകൾ വേണ്ടി വന്നു ആ ദിവസങ്ങളിൽ മനസ്സിൽ നിന്ന് ഉപേക്ഷിച്ച സ്വപ്നങ്ങളിൽ ഒന്ന് അമൃതയും ആയിരുന്നു എന്നെക്കാളേറെ അച്ഛൻ തകർന്നു പോയിരുന്നു ഒരു വൈകുന്നേരം കട്ടൻചായ വേണം എന്നും പറഞ്ഞു കസേരമേൽ ചാരിയിരുന്നു ഉറങ്ങിയ ആൾ പിന്നെ ഉണർന്നില്ല അച്ഛൻന്റെ മരണം കൊണ്ടു തളർന്നു പോയി അമ്മ പിന്നെ അമ്മക്ക് വേണ്ടിയാണു ജീവിതത്തിനോട് പൊരുതി നിൽക്കാൻ വീണ്ടും തുനിഞ്ഞത്. അതിനു സുഹൃത്തുക്കളും ബന്ധുക്കളും എല്ലാം കൂടെ നിന്നു പ്രോസ്തെറ്റിക് ലെഗ് ശരീരത്തിന്റെ ഭാഗമായി മാറി മനസു തെളിയാൻ യാത്രകൾ ചെയ്തു പതിയെ പതിയെ അതൊരു ‘ക്രേസി സോളോ ഫുട് പ്രിന്റസ് ‘എന്ന യൂ ട്യൂബ് ചാനലിന്റെ തുടക്കം വരെ എത്തി അതിലൂടെ വരുമാന മാർഗം ഉണ്ടെന്നറിഞ്ഞു അതിലേക്കു തിരിഞ്ഞു കൂടുതൽ പ്രൊഫഷണൽ ആയി വർക്ക്‌ ചെയ്യാൻ തുടങ്ങി മറ്റു പല വ്ലോഗേഴ്‌സുമായി ജോയിൻ ചെയ്തു വീഡിയോ ചെയ്തു എന്നെ അറിയുന്നതും അറിയാത്തതും ആയ ഒരുപാട് ആളുകളുടെ സ്നേഹം അനുഭവിക്കാൻ പറ്റി കുറവ് എടുത്തു കാട്ടി പരിഹസിച്ചവരുടെ മുന്നിൽ ചിരിക്കാൻ പറ്റി ഇപ്പോഴത്തെ എന്റെ ജീവിതം ജയം തന്നെ പക്ഷെ അമൃത അവളിപ്പോഴും ആ തകർച്ചയിൽ തന്നെ അവളുടെ ജീവിത സൗകര്യങ്ങൾ മാറി പക്ഷേ മനസുകൊണ്ട് അവൾ ഇപ്പോഴും പരാജിതയെ പോലെ ആണ് അത് അവളുടെ കണ്ണുകളിൽ വ്യക്തം മനസ്സിൽ ഉറച്ച തീരുമാനവുമായി ആദിത്യൻ അവിടുന്ന് എഴുന്നേറ്റു തിരികെ നടന്നു

(തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here