Home Latest അപ്പൊ നിനക്കു ആദ്യമായി തോന്നിയ റിയൽ ലവ് ആണല്ലേ അമൃത… Part – 17

അപ്പൊ നിനക്കു ആദ്യമായി തോന്നിയ റിയൽ ലവ് ആണല്ലേ അമൃത… Part – 17

0

Part – 16 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന – ലക്ഷിത

പ്രണയ കഥയിലെ വില്ലൻ ഭാഗം 17

“എനിക്ക് കുക്കിംഗ്‌ ഫീൽഡീൽ എന്തെങ്കിലും ആകണം ഒരു ഷെഫ് അല്ലെങ്കിൽ ആ ഫീൽഡിൽ ബിസ്സിനെസ്സ് “ക്ലാസ്സ്‌ മൊത്തം ആർത്തലച്ചു ചിരിച്ചു അപ്പോഴാണ് അതു ആരാ പറഞ്ഞെന്ന് ഞാൻ നോക്കിയത് കുട്ടികളുടെ കളിയാക്കിയുള്ള ചിരിയിൽ ചമ്മി നിൽക്കുന്ന ഒരു പെൺകുട്ടി നീണ്ടു വിടർന്ന കണ്ണുകലിൽ മഷിയെഴുതി ഭംഗി കൂട്ടിയിട്ടുണ്ട് മൂക്കിന് തുമ്പിൽ തിളങ്ങുന്ന വെള്ളക്കൽ മൂക്കൂത്തി ചിരിക്കുമ്പോൾ കാണുന്ന നിരയൊത്ത പല്ലുകൾ കണ്ണാടി കവിളുകൾ അവൾക്ക് ഭംഗി കൂട്ടി

“‘അങ്ങനല്ല സർ എന്റെ അമ്മ നല്ല കുക്കാ എനിക്കും കുക്ക് ചെയ്യാൻ ഇഷ്ടവാ അപ്പൊ നമുക്ക് ഇഷ്ടമുള്ളത് ജോബായി തിരഞ്ഞെടുക്കുന്നതല്ലേ നല്ലത് ”
അവൾ സംശയത്തോടെ സാറിനെ നോക്കി ആ മറുപടി ഇഷ്ടമായി എന്ന രീതിയിൽ സർ ഒന്ന് തലകുക്കി അപ്പോഴും ക്ലാസ്സിൽ പലരും അടക്കിപ്പിടിച്ചു ചിരിക്കുന്നുണ്ടായിരുന്നു
“എന്താ ഇത്ര ചിരിക്കാൻ നമ്മൾ ചെയ്യുന്ന ജോലിയിൽ സാലറി സമൂഹത്തിൽ ഉള്ള സ്ഥാനം എന്നതിനേക്കാൾ ഒക്കെ മേലെ അല്ലേ നമ്മുടെ സംതൃപ്തി അങ്ങനെ നോക്കിയാൽ അമൃത പറഞ്ഞതല്ലേ ശെരി ”
സറുടെ ആ മറുപടിയിൽ അവളുട മുഖം തെളിഞ്ഞു പുഞ്ചിരിച്ചു മൂക്കൂതിയിലെ വെള്ളകൽ തിളങ്ങി അവളുടെ ഇടതു കവിളിൽ പ്രകാശം പരത്തി വിടർന്ന കണ്ണുകളിൽ പ്രകാശം വന്ന് നിറയുന്നപോലെ

ട്രെയിൻ പുറപ്പെടാനുള്ള സൈറൺ മുഴക്കി ആദി ഓർമകളിൽ നിന്ന് ഉണർന്നു ട്രെയിൻ ചലിച്ചു തുടങ്ങി അവൾ എവിടെ പോയി എന്ന് നോക്കി അവൻ പ്ലാറ്റഫോമിലൂടെ നടന്നു ഓരോ കമ്പർത്മെന്റുകളിലും നോക്കി ട്രെയിൻ വേഗത്തിൽ സ്റ്റേഷൻ കഴിഞ്ഞു പോകും വരെ അവൻ പ്ലാറ്റഫോമിൽ തന്നെ നിന്നു ഒന്ന് നെടുവീർപ്പിട്ടു കൊണ്ടു അവൻ തിരികെ റൂമിലേക്ക് പോയി കട്ടിലിലേക്ക് വീണു പതിയെ കണ്ണടച്ചു പതിയെ ഓർമ്മകൾ മനസ്സിൽ നിറഞ്ഞു നിന്നു

(ആദിത്യന്റെ ഫ്ലാഷ് ബാക്ക് അല്ലേ കുറച്ചു നേരം അവൻ കഥ പറയും ആദിത്യൻ പറഞ്ഞു കഴിഞ്ഞിട്ടേ ഞാൻ വരൂ )
പ്ലസ് ഒൺ ക്ലാസ്സ്‌ തുടങ്ങിയ ആദ്യ ദിനം താല്പര്യം തീരെയില്ലാതെ ചേർന്ന സ്കൂൾ. അമ്മയുടെ ട്രാൻസ്ഫർ കാരണം സ്കൂൾ മാറേണ്ടി വന്ന ദേഷ്യത്തോടെ സ്കൂലിലേക്ക് പോയത് അമ്മമ്മയോട് കൂടെ നിന്ന് പഴയ സ്കൂളിൽ തന്നെ പഠിച്ചോളാം എന്ന് ആവുന്നതും പറഞ്ഞു നോക്കി സമ്മതിച്ചില്ല അമ്മ. കൂട്ടുകാരാരും കൂടെ ഇല്ല ആരെയും പരിചയമില്ല താല്പര്യം തീരെ ഇല്ലാതെ ആണ് ക്ലാസ്സിലേക്ക് കയറി ചെന്നത് കുട്ടികളിൽ ഭൂരിഭാഗം പേരും തമ്മിൽ തമ്മിൽ അറിയുന്നവരാണ് ഈ സ്കൂളിൽ തന്നെ പഠിച്ചവർ വളരെ കുറച്ചു പേരെ ഉള്ളു പുതിയ ആൾക്കാർ ഞാൻ മുന്നിലെ ബഞ്ചിൽ ഇരുന്നു അവിടെ മാത്രമേ ഇരിക്കാൻ സ്ഥലം ഉണ്ടായിരുന്നുള്ളു ബോട്ടണി പഠിപ്പിക്കുന്ന നന്ദലാൽ സർ ആണ് ആദ്യം ക്ലാസ്സിലേക്ക് വന്നത് .

സ്വയം പരിചയപ്പെടുത്തി സർ എല്ലാവരുടെയും പേരും മുൻപ് പഠിച്ച സ്കൂൾ ഹോബി അംബീഷൻ ഒക്കെ ചോദിക്കാൻ തുടങ്ങി ഞാൻ ഇതൊന്നും ശ്രദ്ദിക്കാതെ തലകുനിച്ചു ഇരിക്കുകയായിരുന്നു അപ്പോഴാണ് ക്ലാസ്സ്‌ ഒരു പൊട്ടിച്ചിരിയോടെ ഉണർന്നത് ആ നിമിഷത്തിൽ ആണ് ഞാൻ അവളെ കണ്ടത് ചിരിക്കുമ്പോൾ കണ്ണുകളിലൂടെ പ്രകാശം പരത്തി മറ്റുള്ളവരുടെ ഹൃദയം നിറക്കുന്ന പോലുള്ള ആ മാലാഖയെ ” അമൃത” ഒന്ന് രണ്ടു നിമിഷം ഞാൻ അവളെ തന്നെ നോക്കി ഇരുന്നുപോയി അന്നത്തെ ക്ലാസ്സ്‌ കഴയുവോളം ഇടക്കിടക്ക് എന്റെ കണ്ണുകൾ അവളിരിക്കുന്ന ഭാഗത്തേക്ക്‌ ഞാൻ പോലും അറിയാതെ പലപ്പോഴും ചലിച്ചു അവൾ എന്നെ ഒന്ന് ശ്രദ്ദിക്കാനും കൂടിയാണ് എന്റെ അംബീഷൻ ഒരു ഐ പി എസ്സ് ഓഫീസർ ആകണം എന്ന് പറഞ്ഞത് ക്ലാസ്സ്‌ മുഴുവൻ ആരാധനയോടെ എന്നെ നോക്കുന്നത് കണ്ട് ഞാൻ അഭിമാനം കൊണ്ടു സൂര്യ യുടെ കാഖ കാഖ സിനിമ കണ്ടു ഐ പി എസ്സ് മോഹം തലയ്ക്കു പിടിച്ചിരുന്നു എങ്കിലും ക്ലാസ്സ്സുകൾ കഴിഞ്ഞു പോകുമ്പോൾ പഠിക്കാനുള്ള വിഷയങ്ങളുടെ എണ്ണം കൂടിയപ്പോൾ ഇത് നമുക്ക് പറ്റിയ പണിയല്ല എന്ന് കരുതി ഉപേക്ഷിച്ചതാ ഞാൻ അതു ഉപേക്ഷിച്ചിട്ടും പണ്ട് ഞാൻ പറഞ്ഞ വാക്ക് വിശ്വസിച്ചു അച്ഛനും അമ്മയും എന്നെ മോട്ടിവേറ്റ് ചെയ്യാൻ തുടങ്ങും ഇവർക്ക് രണ്ടു പേർക്കും ഇതെന്തിന്റെ കേടാ എന്ന് ഞാൻ ഓർക്കും വീണ്ടും ആ മോഹത്തിനെ പൊടി തട്ടി എടുക്കാൻ തോന്നി പോയി ആ നിമിഷം .

അതുവരെ നായികയുടെ നേർക്കുള്ള ഒറ്റ നോട്ടത്തിൽ വീണുപോകുന്ന നായാകാൻ മാരെ സിനിമയിലെ കണ്ടിട്ടുള്ളു ഞാനും അവരിൽ ഒരാൾ ആയപോലെയൊക്കെ എനിക്ക് തോന്നി അവിടിരുന്നു നോക്കാൻ ചെറിയ ബുദ്ദിമുട്ട് ഉണ്ട് കഴുത്തു കുറച്ചു കൂടുതൽ തിരിച്ചാലെ അവളെ കാണാൻ പറ്റു ഞാൻ അങ്ങനെ കഷ്ടപ്പെട്ടു നോക്കുന്നത് മുന്നിൽ നിൽക്കുന്ന സാർ കണ്ടാലൊന്ന് ചെറിയൊരു പേടിയും ഉണ്ടായിരുന്നു അപ്പോഴാണ് അടുത്തിരിക്കുന്നവനെ പരിചയപ്പെട്ടത് ആഷിഖ് മുഹമ്മദ്‌ എന്നെ പോലെ തന്നെ പുതിയ സ്കൂളിൽ എത്തപ്പെട്ട ദുഖിതൻ വളരെ പെട്ടന്ന് തന്നെ ഞങ്ങൾ കട്ട ചങ്കുകൾ ആയി മാറി ഞാൻ അവൻ ഇരിക്കുന്നിടത്തേക്കു മാറി ഇരുന്നു ഇപ്പോൾ അവളെ വല്യ ബുദ്ദിമുട്ട് ഇല്ലാതെ കാണാം . പിന്നെ ഓരോ ദിവസവും സ്കൂളിൽ പോകാനുള്ള താല്പര്യം കൂടി കൂടി വന്നു എന്റെ മാറ്റത്തിൽ അമ്മക്ക് സന്തോഷമായി എങ്കിലും എന്താ എന്റെ മാറ്റത്തിന്റെ കാര്യം ആലോചിച്ചു അമ്മായുടെ മനസ്സിൽ ചെറിയ രീതിയിൽ സംശയങ്ങളും ഉടലെടുത്തിരുന്നു കളിയായി പലപ്പോഴും എന്നോട് കുത്തികുത്തി ചോദിക്കുകയും ചെയ്തു പക്ഷെ അതിലൊന്നും പിടികൊടുക്കാതെ എന്റെ അംബീഷൻ അമ്മക്കറിയില്ലേ പ്ലസ് ടു ഒരു ടെർണിങ് പോയിന്റ് ആണ് എന്നൊക്ക പറഞ്ഞു രക്ഷപെട്ടു പോന്നു.

അമൃത അബ്സെന്റ ആയ ഒരു ദിവസം വെറുതെ ഒരു രസത്തിനു ലഞ്ച് ബ്രേക്ക് ടൈമിൽ വോളി ബോൾ കളിക്കാൻ കൂടി അല്ലെങ്കിൽ ആ ടൈമിലും അവളെ നോക്കി ഇരിപ്പായിരുന്നു എന്റെ പണി അവളുടെ നോട്ടം എന്റെ നേർക്കു തിരിഞ്ഞാൽ ഞാൻ നിന്നെ അല്ല നോക്കുന്നത് എന്ന ഭാവത്തിൽ ഇരിക്കും അവൾ നോട്ടം പിൻവലിക്കുന്നത് വരെയും എന്റെ നെഞ്ചിൽ പഞ്ചാരി മേളം നടക്കും പണ്ട് കളിച്ചിരുന്നു എങ്കിലും ഇങ്ങോട്ട് വന്നതിനു ശേഷം ആദ്യമായി ആണ് കളിക്കുന്നത് വളരെ മോശമല്ലാത്ത രീതിയിൽ കളിക്കാൻ സാദിച്ചു അന്നത്തെ ജയം പിന്നെ പിന്നെ എല്ലാ ദിവസവും വോളി ബോൾ കളിക്കാൻഎനിക്ക് പ്രജോതനമായി സ്കൂൾ വോളി ബോൾ ടീമിൽ അംഗമായി പതിയെ പതിയെ എനിക്ക് സ്കൂളും ടീച്ചർ മാരെയും ഒക്കെ ഇഷ്ടപ്പെടാൻ തുടങ്ങി ക്ലാസ്സിൽ എല്ലാവരോടും കൂട്ടായി പക്ഷെ അമൃത അവളോട്‌ സംസാരിക്കാൻ മാത്രം എന്തോ ഒരു ഭയം വോളി ബോൾ ടീമിൽ അംഗമായതോടെ ഹ്യുമാനിറ്റീസ് കോമേഴ്‌സ് ഗ്രൂപ്പിലും

എനിക്ക് കൂട്ടുകാരുണ്ടായി ആ പരിചയം ആണ് നാട്ടിലെ അമ്പലപറമ്പിൽ വൈകുന്നേരത്തെ കളിക്ക് കൂടി എനിക്ക് അവസരം കിട്ടിയത്
“ഇത് നിന്റെ ഫസ്റ്റ് ലൗ ആണോ ”
” അല്ല ”
“അപ്പൊ ഫസ്റ്റ് ലൗ ആരാ ”
” അ.. അതൊരു വർഷ പഴയ സ്കൂളിൽ ഉണ്ടായിരുന്നതാ ” ഞാൻ താല്പര്യം ഇല്ലാതെ പറഞ്ഞു
” എന്നിട്ടെന്താ അതു വിട്ടേ ” ആഷികിന് വീണ്ടും സംശയം ഉച്ചക്ക് തകർത്തു മഴ പെയ്ത ഒരു ദിവസം ലഞ്ച് ബ്രേക് സമയം കൂട്ടുകാരോടൊത്തു വർത്താനം പറഞ്ഞിരുന്ന അമൃതയെ നോക്കി ഇരിക്കുകയായിരുന്നു ഞാൻ എന്റെ കൂടെ ആഷികും ഉണ്ട്
“അതൊരു വല്യ കഥയാണ് ”
“നീ പറ അളിയാ ” അവൻ എന്നെ പ്രോത്സാഹിപ്പിച്ചു
“പഴയ സ്കൂളിൽ വെച്ചാ ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന സമയം”
“ഏഴിലാ”
“മം ഏഴിൽ അവിടെ എനിക്കൊരു കൂട്ടുകാരൻ ഉണ്ടായിരുന്നു മോനിഷ് അവൻ ഒരു ദിവസം പറഞ്ഞു അവനു അടുത്ത ക്ലാസ്സിലെ പ്രിയങ്കയെ ഇഷ്ടമാണെന്ന് ”

“എന്നിട്ട് ”
“എന്നിട്ടെന്താ അവൻ അവൾക്ക് മുട്ടായി വാങ്ങി കൊടുക്കുന്നു അവൾ അവനു മുട്ടായി വാങ്ങി കൊടുക്കുന്നു രണ്ടും കൂടി പൈപ്പിന്റെ ചോട്ടിൽ നിന്നു സംസാരിക്കുന്നു ആകെ ഒരു സിനിമ സ്റ്റൈൽ എനിക്കാണെങ്കിൽ ഭയങ്കര നിരാശ
“എന്തിന്”
” അവൻ സിനിമയിൽ ദിലീപും ഞാൻ അവന്റെ ശിങ്കിടി ഹരിശ്രീ അശോകനും ആയ പോലെ എനിക്കും ഒരു നായകനാകണ്ടേ അങ്ങനെ ഒരെണ്ണത്തിനെ പ്രേമിക്കാന്ന് വെച്ചു അവൻ തന്നെ ആളെയും കാണിച്ചു തന്നു അവളാണ് വർഷ എനിക്ക് പ്രേമിക്കാൻ വേണ്ടി അവൻ തന്നെ ഒരു ലൗവ് ലെറ്റർ എഴുതി തന്നു ഞാൻ അതു അവൾക്കു കൊണ്ടു കൊടുത്തു ”

“ആഹാ കൊള്ളാല്ലോ എന്നിട്ട് അവളെന്താ മറുപടി പറഞ്ഞെ”
“അവളല്ല അവൾടെ അച്ഛനാ പറഞ്ഞെ അവളതു കൊണ്ടു അവൾടെ അച്ഛന്റെ കയ്യിൽ കൊടുത്തു അവൾടെ അച്ഛനാണെങ്കിൽ എന്റെ അച്ഛന്റെ കൂട്ടുകാരൻ.
“എന്നിട്ട് ”
“എന്നെയും അവളെയും ചേർത്ത് നിർത്തി അങ്കിൾ ഉപദേശിച്ചു ഇപ്പൊ പ്രേമിക്കാനുള്ള സമയം അല്ല പഠിക്കണം പത്തിരുപതു വയസായിട്ടൊക്കെ പ്രേമിക്കാന്ന്”

“ഭാഗ്യം! നല്ല അച്ഛൻ ചുമ്മാ കച്ചറ ഉണ്ടാക്കാൻ ഒന്നും നിന്നില്ലല്ലോ നല്ല മനുഷ്യൻ”
“ഞാൻ അവൾടെ അച്ഛൻ പറഞ്ഞത് അനുസരിക്കാൻ തീരുമാനിച്ചു ഒരു ഇരുപതു വയസൊക്കെ ആകുമ്പോ ബൈക്ക് ഒക്കെ വാങ്ങാം അപ്പൊ കാമുകിയെയും കൂട്ടി ബൈക്കിൽ കറങ്ങാം സിനിമയിൽ ഒക്കെ അങ്ങനെ ആണല്ലോ ഞാൻ അതു മതീന്ന് ഉറപ്പിച്ചു അവള് പക്ഷെ രണ്ടു കൊല്ലം കഴിഞ്ഞപ്പോഴേക്കും വാക്ക് മാറ്റി ഒൻപതാം ക്ലാസ്സിൽ വെച്ചു അവളും മോനിഷും തമ്മിൽ പ്രേമം ആയി ”
“അപ്പൊ പ്രിയങ്കയോ ”
“പ്രിയങ്കയെ ഏഴാം ക്ലാസ്സ്‌ കഴിഞ്ഞു ഗേൾസ് സ്കൂളിൽ ചേർത്തു അല്ലടാ നിനക്കു ലൗ ഒന്നും തോന്നിട്ടില്ലേ”
“പിന്നെ… ആദ്യം നാലാം ക്ലാസ്സിൽ വെച്ചു
പിന്നെ ഏഴാം ക്ലാസ്സിൽ വെച്ചു
ഒമ്പതിലും പത്തിലും വേറെ വേറെ “ആഷിക് വിരലുകൾ നിവർത്തി എണ്ണാൻ തുടങ്ങി
“എന്നിട്ടാണോടാ എനിക്ക് ഏഴാം ക്ലാസ്സിൽ വെച്ച് പ്രേമം ഉണ്ടായിരുന്നുന്ന് പറഞ്ഞപ്പോ ഏഴിലാന്ന് നീ ചോദിച്ചേ ”

“അതു തന്നെ ഏഴിലാ…. ! നീ ഒക്കെ ഇത്രേം ലേറ്റ് ആയ എന്താന്ന്?… ”
അവൻ ഒരു ഇളിഞ്ഞ ചിരി ചിരിച്ചു
“അപ്പൊ നിനക്കു ആദ്യമായി തോന്നിയ റിയൽ ലവ് ആണല്ലേ അമൃത”
“മം മം”
ഞാൻ നാണത്തിൽ ചിരിച്ചു
“അതു പ്രശ്നം ആകും മക്കളെ”

ഇതാരുടെ ശബ്ദം ഞങ്ങൾ രണ്ടുപേരും ഒരുമിച്ചു ആ ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കി
( തുടരും )
കുറച്ചേ ഉള്ളു നെക്സ്റ്റ് പാർട്ടിൽ അതു അഡ്ജസ്റ്റ് ചെയ്യാം

LEAVE A REPLY

Please enter your comment!
Please enter your name here