Part – 50 വായിക്കാൻ ഇവിടെ Click ചെയ്യുക.
രചന : ഇന്ദു സജി
എന്റെ നല്ല പാതി… ഭാഗം 51
ഡോക്ടർ കോശി പുറത്തേക്കു വന്നു…
എങ്ങനുണ്ട് ഡോക്ടർ.. എന്റെ മോള് അവൾക്കു കുഴപ്പം ഒന്നുമില്ലല്ലോ അല്ലേ…
രേണുക ആധിയോടെ അയാൽക്കരികിലേക്ക് ഓടിയെത്തി…
നിങ്ങൾ ഭയപ്പെടാതെ ഇരിക്കൂ… അവൾ ഇപ്പോൾ ഒക്കെ ആണ്..
കാര്യങ്ങൾ എല്ലാം അറിഞ്ഞു അല്ലേ ..? ഡോക്ടറുടെ ചോദ്യം അക്ഷരാർധത്തിൽ ഞെട്ടിച്ചു കളഞ്ഞു മാഷിനെയും ദേവനെയും….
ദേവൻ വീൽ ചെയർ അവർക്കരികിലേക്കു നീക്കി…
നേരാണോ അമ്മേ… അവൻ മൗനിയായി… കണ്ണീർവർത്തു നിൽക്കുന്ന രേണുകയെ നോക്കി ചോദിച്ചു…
പറയേണ്ടി വന്നു മോനേ… ഇന്നും അവൾ അതേ സ്വപ്നം കണ്ടു അത്രേ…
എല്ലാം അറിയണമെന്ന് വാശി പിടിച്ചപ്പോൾ… പറയേണ്ടി വന്നു…..
എന്തിനാ അമ്മേ… വെറുതേ അവളുടെ ജീവിതം കൂടി നശിപ്പിക്കാനോ..?
ദേവൻ വിറയർന്ന ശബ്ദത്തിൽ അവരോട് തിരക്കി…
എല്ലാം കേട്ടു വിതുമ്പിയതല്ലാതെ ആ അമ്മക്ക് ഒന്നും ചെയ്യാനില്ലായിരുന്നു…
പറയൂ ഡോക്ടർ എന്താണ് മോളുടെ ഇപ്പോഴുള്ള അവസ്ഥ…
മാഷ് കോശിയോട് ചോദിച്ചു..
എല്ലാം അറിഞ്ഞപ്പോൾ ഉണ്ടായ ആഘാതം കൊണ്ട് ഉണ്ടായ ബോധ ക്ഷയം ആണ്…
കാര്യങ്ങൾ ഓർത്തെടുക്കാൻ ശ്രമിച്ചു കാണണം….
കാര്യങ്ങൾ അവൾക്കു മനസിലായിട്ടുണ്ട്… അധികം ഓർത്തെടുക്കാൻ നോക്കരുതെന്നു ഞാൻ പറഞ്ഞിട്ടുമുണ്ട്….
ഇപ്പോൾ ഒക്കെ ആണെങ്കിലും സ്കാനിങ് മറ്റും നടത്തിയിട്ടേ ഒരു ഫൈനൽ കൺഫേംർമേഷൻ നൽകാൻ സാധിക്കുകയുള്ളു..
എന്തായാലും ഇന്നിനി ഒബ്സെർവഷനിൽ ഇരിക്കട്ടെ
കൗൺസിലിംഗ് നടത്തുന്നതിനുള്ള കാര്യങ്ങൾ മാത്യു ഡോക്ടർ ആയി സംസാരിച്ച ശേഷം ഞാൻ അറിയിക്കാം…
മും ഒക്കെ ഡോക്ടർ.. മാഷ് അയാളോട് നന്ദി പറഞ്ഞു.
ഡോക്ടർ മോളേ ഞാൻ ഒന്ന് കേറി കണ്ടോട്ടെ….
പോകാനൊരുങ്ങിയ ഡോക്ടറോട് രേണുക ആരാഞ്ഞു…
അതിനെന്താ പോയ്കൊള്ളു..
പക്ഷേ അധികം സ്ട്രെസ് നൽകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ഉവ്വ്.. ഞാൻ വേഗം പോന്നോളാം…
കോശി ക്യാബിനിലേക്ക് പോയ ശേഷം രേണുക ഐ സി യു ഉള്ളിലേക്ക് പോയി..
……………………
ഈ നേരമത്രയും കോശി പറഞ്ഞതും രേണുക പറഞ്ഞതുമായ കാര്യങ്ങൾ മാത്രമായിരുന്നു ആതിയുടെ ചിന്തയിൽ…
വിശ്വസിക്കാനോ അവിശ്വസിക്കണോ എന്നറിയാതെ അവൾ…
അമ്മയും ഡോക്ടർ ഉം പറഞ്ഞത് വച്ചു നോക്കിയാൽ…. കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി തനിക്കു ചുറ്റും വലിയ നാടകങ്ങൾ തന്നെയാണ് അരങ്ങേരിയത്….
ജീവൻ രക്ഷിക്കാൻ ആയി… ജീവിതത്തിലേക്ക് കൂട്ടാൻ ആയി..
എന്നൊക്കെയുള്ള ന്യായീകരണങ്ങൾക്കപ്പുറം…. എന്റെ മനസ്സിൽ ഞാൻ പ്രതീഷ്ട്ടിച്ച രൂപവും പ്രണയിച്ച ശബ്ദവും തമ്മിൽ ഒരു വാൾ പയറ്റു തന്നെ അവളുടെ ഉള്ളിൽ നടക്കുന്നുണ്ടായിരുന്നു…
എന്താണ് ഞാൻ ചെയ്യുക ഒരു വശത്തു മനസ് കൊണ്ട് ഞാൻ കണ്ട സ്വപ്നങ്ങളിൽ മഹിയേട്ടൻ നിറഞ്ഞു നിൽകുമ്പോൾ… മറു വശത്തു.. എനിക്ക് വേണ്ടി മാത്രം ജീവിതം ഹോമിച്ച… ഇപ്പോഴും ഞാൻ പ്രണയിക്കുന്ന എന്നെ പ്രണയിക്കുന്ന ദേവൻ….
ആ സ്നേഹം കണ്ടില്ലെന്നു നടിച്ചാൽ ഈ ജന്മം എനിക്കു മാപ്പ് കിട്ടില്ല….
മതി അത് മതി….
മനസ്സിൽ ആരാണെന്നു അറിയില്ലെങ്കിലും അല്പം പോലും പ്രണയം തോന്നുന്നില്ല എങ്കിലും…. ഇനിയുള്ള എന്റെ ജീവിതം ആ മനുഷ്യന് തന്നെ വേണം ഞാൻ സമർപ്പിക്കാൻ…
മോളേ….. രേണുക ഇടറിയ ശബ്ദത്തിൽ അവളെ വിളിച്ചുകൊണ്ടു അവത്കരികിലേക്ക് ചെന്നു….
അമ്മേ… പേടിക്കണ്ട എനിക്ക് ഒന്നുമില്ല….
മും ഡോക്ടർ പറഞ്ഞില്ലേ… എല്ലാം..
ഉവ്വ്… പക്ഷേ ഇത് ആദ്യമേ പറയാമായിരുന്നില്ലേ…..
ഇതിപ്പോൾ….
അമ്മക്കറിയാം… നിന്റെ മനസ്.. എന്തായാലും നമുക്ക് പിന്നീട് സംസാരിക്കാം ഇപ്പോൾ എന്റെ കുട്ടി റസ്റ്റ് എടുക്കു…
അച്ഛൻ അറിഞ്ഞിട്ടില്ല… ഒന്നും.. അമ്മ പോകുവാട്ടോ… അച്ഛനെ ഒന്ന് വിളിക്കണം..
രേണുക അവളുടെ നെറുകിൽ തലോടി…. അവരുടെ സ്നേഹം മുത്തമായി അവൾക്ക് നൽകി…
പോകാൻ ഒരുങ്ങിയ രേണുന്റെ കൈയിൽ
പിടിച്ചു ആതിര… രേണുക തിരിഞ്ഞു
ചോദ്യ രൂപേണ അവളെ നോക്കിയപ്പോൾ… അവൾ എന്തോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു…
എന്താ മോളേ അമ്മ ഇവിടെ നിൽക്കണോ …? രേണുക വാത്സല്യ പൂർവ്വം അവളുടെ കൈയിൽ തലോടിക്കൊണ്ട് ചോദിച്ചു…
അമ്മേ ദേവൻ അല്ല ദേവേട്ടൻ…. ഒന്നു കാണാൻ പറ്റുമോ എനിക്ക്…
: മോളേ… അതു വേണോ..
ഇപ്പോൾ കണ്ടാൽ ശരിയാവില്ല….
ശരിയാവും അമ്മേ… എനിക്ക് കാണണം … അതിപ്പോൾ ഏത് അവസ്ഥയിൽ ആണെങ്കിലും എനിക്ക് കാണണം
ഇനിയും കാണാമാറായത്ത് നില്കാതെ എനിക്കരികിലേക്ക് വരാൻ അമ്മയൊന്നു പറയുമോ…
അവളുടെ വാക്കുകളിൽ ദേവനെ കാണാനും കൂടുതൽ അറിയാനും വെമ്പൽ കൊള്ളുന്ന ആ മനസ് വ്യക്തമായിരുന്നു
രേണുക ഒന്നുമില്ല മിണ്ടാതെ അവിടെ നിന്നും പുറത്തേക്ക് പോയി…..
ദേവനെയും കാത്ത് ആതിര ഇരുന്നു….
പുറത്തു വന്ന രേണുക ആധിയുടെ ആവശ്യം പറഞ്ഞപ്പോൾ….
സന്തോഷത്താൽ ദേവന്റെ മിഴികൾ സജ്ജലമായിരുന്നു….
ഒരു മാത്ര അവളേ കാണാനും തന്നോട് ചേർക്കുവാനും അവൻ കൊതിച്ചു….
ദേവൻ തനിയെ ആണ് icu ലേക്ക് പോയത്… വാതിൽ തുറന്നതും അതുവരെയുള്ള ധൈര്യം അത്രയും ചോർന്നു പോകുന്നത് പോലെ… ചെയർ മുന്നോട്ട് നീങ്ങുമ്പോൾ…. പറഞ്ഞറിയിക്കാൻ ആവാത്ത ഒരായിരം വികാരങ്ങളാൽ കാലുഷിതമായിരുന്നു ആ മനസ്..
വേണോ… അവൾക്ക് അറപ്പുണ്ടാകുമോ ഈ രൂപത്തിനോട്…. അവൾ എന്നെ തള്ളി പറഞ്ഞാൽ… പിന്നെ… ഓർക്കുമ്പോൾ ശ്വാസം നിൽക്കുന്നത് പോലെ…
അവളുടെ രൂപം കണ്ണിൽ മിന്നി തുടങ്ങിയതും… അവന്റെ ഉള്ളിൽ ഒരു തണുപ്പ് തോന്നി…..
എന്നാൽ അടുത്തേതും തോറും സജ്ജലമായ മിഴികൾ അവളെ അവനിൽ നിന്നും മറക്കുന്നുണ്ടായിരുന്നു….
ആതിര… വാതിൽ തുറന്നു വരുന്ന രൂപത്തെ ആകാംഷയോടെ നോക്കി….
ആരെന്നു കൂടി അറിയില്ല… എങ്കിലും അടുത്തേക്ക് വരുന്നത് തന്റെ സന്തോഷം തന്നെയാണ് എന്നവൾ തിരിച്ചറിയുകയായിരുന്നു…
മറവികൾ നഷ്ടമാക്കിയ തന്റെ പ്രണയം പക്ഷേ മനസ് തിരിച്ചറിയും എന്ന സത്യം അവൾക്കു ബോധ്യമായ നിമിഷം…
അവന്റെ രൂപം കണ്ടതും ചങ്കു പിടഞ്ഞുപോയി…
ഹോ ദൈവമേ…. ഈ അവസ്ഥ ഇത് ഞാൻ കാരണം ആണല്ലോ….
ആരും ഭയക്കുന്ന ആ മുഖത്ത് അവൾ കണ്ടത്… ത്യാഗത്തിന്റെയും പ്രണയത്തിന്റെയും രൂപമാണ്….
ദേവേട്ടാ….
അവളിൽ നിന്നും അങ്ങനൊരു വിളി ഉയർന്നപ്പോൾദേവൻ ഏങ്ങലടിച്ചു കരഞ്ഞു പോയി….
അയ്യോ എന്തേ … അവന്റെ പ്രതികരണം കണ്ടവൾ ഭയന്നു….
അവൻ ഒരു കുഞ്ഞിനെപ്പോലെ അവൾക്കരികിൽ ഇരുന്നു…
ആതി കൈ നീട്ടി അവന്റെ മുഖത്ത് തൊടാൻ ആഞ്ഞതും…
ദേവൻ വലത് കൈയ്യാൽ അവളെ തടഞ്ഞു…
പേടി തോന്നുന്നുണ്ടോ ആദിക്കു..
പേടിയോ … എന്തിനാണ് ദേവേട്ടാ… ഉള്ളിലെ വിങ്ങൽ അവൾ അവനറിയാതെ മറച്ചു….
പാവം ഈ വേദന അത്രയും തനിക്ക് വേണ്ടി സഹിച്ചു….
എന്നോട് വെറുപ്പുണ്ടോ ദേവേട്ടന്…
അവളിൽ നിന്നും പെട്ടെന്ന് അങ്ങനൊരു ചോദ്യം കേട്ടപ്പോൾ ദേവൻ അമ്പരന്ന് പോയി…
എന്താണ് ആതി നീ ചോദിച്ചത്…
വെറുക്കനോ? എന്റെ ആതിയെ…. ഈ ഞാൻ?
ഇത്രയൊക്കെ സ്നേഹിക്കാൻ മാത്രം മഹത്വം ഉള്ളവളാണോ ദേവേട്ടാ ഞാൻ…..
അവൾ അവന്റെ കൈ തന്റെ നെഞ്ചോട് ചേർത്തുകൊണ്ട് ചോദിച്ചു…
തുടരും …..