Home Latest എല്ലാവരെയും എല്ലാകാലവും പറ്റിക്കാനാവില്ല എന്നുകൂടി നിങ്ങൾ ഓർക്കണമായിരുന്നു എത്രയൊക്കെ മൂടിവെച്ചാലും സത്യം ഒരിക്കൽ പുറത്തുവരും… Part...

എല്ലാവരെയും എല്ലാകാലവും പറ്റിക്കാനാവില്ല എന്നുകൂടി നിങ്ങൾ ഓർക്കണമായിരുന്നു എത്രയൊക്കെ മൂടിവെച്ചാലും സത്യം ഒരിക്കൽ പുറത്തുവരും… Part – 30

0

Part – 29 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : ധ്വനി

🖤❤️🖤ഗീതാർജ്ജുനം 30🖤❤️🖤

ഒറ്റകെട്ടായി എന്തിനും തുനിഞ്ഞു തനിക്കുനേരെ നിരന്നുനിൽക്കുന്ന 6 പേരെ കണ്ടതും മുരളിശങ്കറിന്റെ സകല ധൈര്യവും ചോർന്നുപോകുംപോലെ തോന്നി
“മോനെ അർജുൻ ഇവൻ പറയുന്നതൊന്നും വിശ്വസിക്കരുത്…  ഞാൻ.. ഞാനല്ല ദേവനെ ഇല്ലാതാക്കിയത് ഇവനാ… ഇവനാ അത് ചെയ്തത് എന്നിട്ട് നിങ്ങളെയൊക്കെ തെറ്റ് ധരിപ്പിച്ചതാ…  വിശ്വസിക്കരുത്…  ഇവൻ ഇവൻ  ചതിയനാ… ” ഇത്രയും നാളും ചെയ്തുകൂട്ടിയ കള്ളത്തരങ്ങൾ അത്രെയും പിടിക്കപ്പെട്ടു എന്ന് തോന്നിയപ്പോൾ മുരളി രക്ഷപെടാനായി ഒരു തന്ത്രം പ്രയോഗിച്ചു

“അതിന് ഞാൻ ഒന്നും ചോദിച്ചില്ലല്ലോ അങ്കിളേ..  അങ്കിൾ എന്തിനാ പേടിക്കുന്നെ… ഇങ്ങനെ വിയർത്തു കുളിക്കാൻ മാത്രം എന്താ അങ്കിളിനെ അലട്ടുന്നേ ” അർജുൻ ഒന്നും അറിയാത്ത രീതിയിൽ ചോദിച്ചു

“അത്.. അത്..  പിന്നെ… ” മുരളി വീണ്ടും നിന്ന് വിക്കി

“ചതിയിലൂടെ നമുക്ക് പലതും വെട്ടിപ്പിടിക്കാൻ കഴിയും പക്ഷെ അതുവഴി ഇല്ലാതാക്കുന്ന ആത്മബന്ധങ്ങൾക്ക് ഒരുനാൾ കണക്കു പറയേണ്ടി വരും.. ഇത്രയും നാൾ എന്നെ നിങ്ങൾ തെറ്റുധരിപ്പിച്ചു..  വല്യച്ഛന്റെ മരണത്തിനു പിന്നിൽ ആരാണെന്ന് കണ്ടുപിടിക്കാൻ തുനിഞ്ഞപ്പോൾ എന്റെ സഹായിയായി നിങ്ങൾ കൂടെ കൂടി… പക്ഷെ എന്നെ തെറ്റുധരിപ്പിക്കുന്നതിലും ആ കേസിൽ നിന്നും രക്ഷപ്പെടാനും നിങ്ങൾക്ക് കഴിഞ്ഞു അതിൽ നിങ്ങൾ വിജയിച്ചു പക്ഷെ എല്ലാവരെയും എല്ലാകാലവും പറ്റിക്കാനാവില്ല എന്നുകൂടി നിങ്ങൾ ഓർക്കണമായിരുന്നു എത്രയൊക്കെ മൂടിവെച്ചാലും സത്യം ഒരിക്കൽ പുറത്തുവരുമെന്ന് നീ ഓർത്തില്ലല്ലേടാ മുരളി ശങ്കറെ ”

അമർഷത്തോടെ അർജുൻ പറഞ്ഞു നിർത്തി അവനിലുണ്ടായ ആ മാറ്റം മുരളിയെ ആകെ തളർത്തി ഇത്രയുംകാലം താൻ അനുഭവിച്ച സ്വത്തും പണവും പ്രതാപവുമെല്ലാം ഒറ്റ നിമിഷംകൊണ്ട് ഇല്ലാതാവുന്നതായി അയാൾക്ക് തോന്നി.. ചെയ്ത് കൂട്ടിയതിനെല്ലാം ഇനി കാരാഗൃഹവാസം അനുഭവിക്കേണ്ടി വരുമെന്ന് ഒരുവേള അയാൾ ഓർത്തു പതിയെ വിശ്വനും മുരളിയും അയൽക്കരികിലേക്ക് ചുവടുവെച്ചു ഭയം കൊണ്ട് പിന്നോട്ട് നീങ്ങിയ മുരളി ചുമരിൽ എത്തിനിന്നു വിശ്വനാഥന്റെ കയ്യ് വായുവിൽ ഉയർന്നു പൊങ്ങി രണ്ട് നിമിഷം മുരളി താഴേക്ക് വീണു അയാളുടെ ഷർട്ടിന്റെ കോളറിൽ പിടിച്ചുപൊക്കി കാൽമുട്ടുമടക്കി വയറിനുമീതെ  മാധവൻ ഇടിച്ചുകൊണ്ടേ ഇരുന്നു ശേഷം മുരളിയെ ഭിത്തിയോട് ചേർത്തുനിർത്തി രണ്ടുകൈകളും ലോക്ക് ചെയ്തു പിടിച്ചു വിശ്വനും മാധവനും വീണ്ടും വീണ്ടും അയാളിലേക്ക് സമ്മർദ്ദമേൽപ്പിച്ചുകൊണ്ടിരുന്നു മുരളിമേനോൻ അവശനായിരിക്കുന്ന അയാളെ വീണ്ടും ഇട്ട് പെരുമാറുന്നത് നോക്കി കുറച്ച് മാറി കൈയും കെട്ടി അഭിയും അർജുനും കാർത്തിയും നിന്നു

“അച്ചന്മാർ നല്ല ഫോമിലാണല്ലോ മോനെ നമ്മൾ ഇടപെടേണ്ടി വരുവോ  അയാളുടെ കഥ കഴിക്കുമെന്നാ എനിക്ക് തോന്നുന്നത് ” അഭി അഭിപ്രായപ്പെട്ടു

“കൊല്ലുന്നെങ്കിൽ കൊല്ലട്ടെടാ അതിനുള്ള അർഹത അവർക്കുണ്ട്..  അല്ലെങ്കിലും ഇത്രയുംനാൾ കൂടെ നിന്ന് വഞ്ചിച്ചതല്ലേ നമ്മളെ എല്ലാം ഇതൊന്നും ചെയ്താൽ പോരാ അവനെ.. ” കാർത്തി പുച്ഛത്തോടെ മുരളിയെ നോക്കി പറഞ്ഞു

“ശരിയാടാ ഇതൊന്നും കൊടുത്താൽ പോരാ എത്രപേരയാ ഒരു ദാക്ഷിണ്യവുമില്ലാണ്ട് കൊന്നൊടുക്കിയത്..  അച്ചുവിനെ അർജുനിൽ നിന്നും അകറ്റി.. ആ പാവം  ആരുമില്ലാതെ ഇത്രയുംകൊല്ലം എല്ലാരിലും നിന്നും വേർപെട്ട് നിക്കേണ്ടി വന്നത് അയാൾ ഒറ്റ ഒരാൾ കാരണമല്ലേ പച്ചക്ക് കത്തിക്കണം ഇവനെ ഒക്കെ “അഭിയും പറഞ്ഞു നിർത്തി

“വാടാ ഇനിയിപ്പോൾ പറഞ്ഞു നിന്നിട്ട് കാര്യമില്ല നമ്മുടെ സമയമായി വാ ” അർജുൻ അവരെയും കൂട്ടി അച്ചന്മാരുടെ അടുത്തേക്ക് നടന്നു.. അവശതയോടെ മുഖം മുഴുവനും രക്തത്താൽ കുളിച് നിൽക്കുന്ന മുരളിയെ അർജുൻ നോക്കി നിന്നു..

“ഹ ഹ ഒന്ന് പെരുമാറണം എന്ന്  പറഞ്ഞപ്പോൾ അച്ചന്മാർ കേറി മേഞ്ഞിട്ടുണ്ടല്ലോടാ??  അല്ലേടാ കാർത്തി ”

“അതെയതെ റോഡ്റോളർ കേറിയിറങ്ങിയ തവളയെ പോലുണ്ട് ”

“മോനെ അർജുൻ ഇവൻ നിങ്ങളെ പറ്റിക്കുവാ ഞാൻ അല്ല ഇവൻ ഈ മുരളിയാ ദേവനെയും….. ”

പറഞ്ഞു പൂർത്തിയാക്കും മുന്നേ അർജുന്റെ കൈ മുരളിയുടെ കവിളിൽ പതിഞ്ഞിരുന്നു കഴുത്തിനു പിടിച്ചു ഭിത്തിയോട് ചേർത്ത് നിർത്തി “സത്യങ്ങൾ അത്രയും ഞങ്ങൾ അറിഞ്ഞു എന്ന് മനസ്സിലാക്കിയിട്ടും എല്ലാത്തിനും സാക്ഷിയായ അങ്കിളിനെ കണ്ടിട്ടും ഇങ്ങനെ മുഖത്തു നോക്കി നുണ പറയാൻ നിനക്കെങ്ങനെ സാധിക്കുന്നു പന്ന മോനെ ” കുത്തിനുപിടിച്ചു ഭിത്തിയിൽ മുഖമുരച്ചു എന്നിട്ടും അർജുന്റെ കലിയടങ്ങിയില്ല.. നിനക്കിട്ടുള്ള പണികൾ ഇതുവരെ കഴിഞ്ഞിട്ടില്ല.

അച്ചു… അർജുൻ നീട്ടിവിളിച്ചതും പത്മിനിയുടെ കൈപിടിച്ചു അവർക്കരികിലേക്ക് ആർദ്ര വന്നുനിന്നു ഒരുനിമിഷം മുരളി അന്ധാളിച്ചു നിന്നു..  ഇതാരാണെന്ന് മനസിലായോ തനിക്ക് മംഗലത്ത് വീട്ടിലെ മൂത്തമകൻ ദേവനാഥന്റെ മകൾ ആർദ്ര ദേവനാഥൻ..  താൻ കയ്യടക്കി വെച്ചിരിക്കുന്ന സ്വത്തുക്കളുടെയെല്ലാം യഥാർത്ഥ അവകാശി അർജുന്റെ വാക്കുകൾ മുരളിയിൽ വലിയൊരു പ്രകമ്പനം സൃഷ്ടിച്ചു കാലിൻചുവട്ടിലെ മണ്ണൊലിച്ചുപോകും പോലെ തോന്നി അയാൾക്ക്..  ഇത്രയും കാലവും നിധി കാക്കുന്ന ഭൂതത്തെപോലെ താൻ കാത്തുസൂക്ഷിച്ചതൊക്കെയും നഷ്ടപ്പെടാൻ പോവുന്നു എന്ന സത്യം അയാൾക്ക് അംഗീകരിക്കാനായില്ല..

“ഇല്ല ith സത്യമല്ല ദേവനും  ഭാര്യയും മകളും ആക്‌സിഡന്റിൽ മരിച്ചു..  ആരെയെങ്കിലും കൊണ്ടുവന്നാൽ ഞാൻ അത് സമ്മദിച്ചു തരില്ല ” ഈ അവസാന നിമിഷവും എല്ലാം നഷ്ടപെടുന്നെന്ന് വിശ്വസിക്കാനാവാതെ മുരളി ഒരു ഭ്രാന്തനെപ്പോലെ പുലമ്പികൊണ്ട് ഇരുന്നു

“ഹ ഹ ഹ വെറുതെ ഒരാളെ മുന്നിൽ കൊണ്ടുവന്നു നിർത്തി നാടകം കളിക്കാൻ മാത്രം വിഡ്ഢികളാണ് ഞങ്ങളെന്ന് കരുതിയോ നീ….  അന്ന് നീ ഇല്ലാതാക്കിയ എന്റെ വല്യച്ചന്റെയും വല്യമ്മയുടെയും ഒപ്പം ഇവളെയും പരലോകത്തു എത്തിച്ചു എന്നാണോ നീ ഓർത്തത് എങ്കിൽ നിനക്ക് തെറ്റി ഒരു രക്ഷകനെപോലെ വന്നു ഇവളെ നെഞ്ചോടടക്കിയത് ഇദ്ദേഹമാണ്  താൻ എന്റെ മനസിൽ ശത്രുവിന്റെ സ്ഥാനം നൽകിയ ഈ മനുഷ്യൻ.നീ പറഞ്ഞപോലെ എന്റെ വല്യച്ചനെയും വല്യമ്മയെയും ഇല്ലാതാക്കിയ ഇയാൾക്ക് അച്ചുവിനെ സംരക്ഷിക്കേണ്ട കാര്യമില്ലായിരുന്നു ഇത്രയുംനാൾ ഒളിഞ്ഞുനിന്നത് ഇവൾക്കുവേണ്ടിയായിരുന്നു ദേവനാഥനെന്ന ആ വലിയ മനുഷ്യന് ഇദ്ദേഹം കൊടുത്ത വാക്കുപാലിക്കാൻ വേണ്ടിയിട്ടായിരുന്നു.. . ഒരുവേള എന്റെ കണ്ണുകളിൽ ഇരുട്ട് പടർന്നപ്പോൾ തന്റെ ചതിയിൽ ഞാനും പെട്ട്പോയി..  ഇത്രയും നേരം നീ നിന്ന് വാദിച്ചില്ലേ ഇതാണ്   നിനക്കായി ഞാൻ ഒരുക്കിവെച്ച സർപ്രൈസിൽ ഏറ്റവും അവസാനത്തേത്..ഇത് കണ്ടോ മംഗലത്ത് ദേവനാഥന്റെ യഥാർത്ഥ വിൽപത്രം..ഇനി പറയ്യ് നീ അല്ല ഇത്  ചെയ്തതെന്ന്..  പറയെടാ.. അർജുൻ വീണ്ടും മുരളിക്ക് അടുത്തേക്ക് പാഞ്ഞടുക്കാൻ തുടങ്ങിയതും അർജുന്റെ ഫോൺ ബെല്ലടിച്ചു ഫോൺ എടുത്ത് കാതോടടുപ്പിച്ചതും അതിൽനിന്നും കേട്ട വാക്കുകൾ അർജുനെ തളർത്തി അവന്റെ കണ്ണുകൾ നിറഞ്ഞു ഉടനെ കയ്യിൽനിന്നും ഫോൺ നിലത്തേക്ക് ഊർന്നുവീണു

“എന്താടാ എന്ത്പറ്റി “കാർത്തി വേവലാതിയോടെ അർജുന്റെ തോളിൽ കൈവെച്ചു

“മോനെ എന്താ പറ്റിയെ ” വിശ്വനാഥനും ഭീതിയോടെ ചോദിച്ചു

” എന്താണ് mr.അർജുൻ വിശ്വനാഥൻ പെട്ടെന്ന് നിന്നുപോയത് എവിടെപ്പോയി നിന്റെ ശൗര്യം ഒക്കെയും??  എന്താടാ നിന്റെ നാവിറങ്ങിപോയോ ” എഴുനേറ്റ് നിന്നു മുരളി ചോദിച്ചതും കത്തുന്ന കണ്ണുകളോടെ അർജുൻ അയാളെ നോക്കി

“ഇത്രയൊക്കെയായിട്ടും ഇവൻ പഠിച്ചില്ലേ ” ചീറിക്കൊണ്ട് മുരളിക്ക് നേരെ പായാൻ ഒരുങ്ങിയ കർത്തിയെ അർജുൻ തടഞ്ഞു

“എന്താടാ എന്നെ ഒന്നും ചെയ്യുന്നില്ലേ…  ഇത്രയുംനേരം പട്ടിയെപ്പോലെ നിന്റെയൊക്കെ തല്ലുകൊണ്ടത് വെറുതെ ആണെന്ന് കരുതിയോ നിയൊക്കെ ” മുരളി പതിയെ എഴുനേറ്റ് നഷ്ടപെട്ട ധൈര്യം വീണ്ടെടുത്തു

“അർജുൻ നിനക്കെന്താ പറ്റിയെ മറുപടി കൊടുക്കെടാ ആ &#*#&മോൻ  അർജുൻ ” കാർത്തി ദേഷ്യം പ്രകടിപ്പിച്ചു

“ഡാ കൊച്ചനെ വെറുതെയാ ഇനി അവന്റെ കൈ എന്റെ നേരെ ഉയരില്ല…  കാരണം അവന്റെ എല്ലാമെല്ലാം ആയ പ്രിയതമ ഇപ്പോൾ എന്റെ കസ്റ്റഡിയിൽ ആണ് ഹ ഹ ഹ ha ഹ ” അവശനാണെങ്കിലും വീണ്ടും പന്ത് തന്റെ കോർട്ടിൽ എത്തിയപ്പോൾ അട്ടഹസിച്ചുകൊണ്ട് മുരളി അവരെ നോക്കി പുച്ഛിച്ചു

“അർജുൻ എന്താ ഇയാൾ ഈ പറയുന്നത്….  അതിനർത്ഥം ഗീതു… ” കാർത്തി പറഞ്ഞു മുഴുവിക്കും മുന്നേ അർജുൻ അവനെ കെട്ടിപിടിച്ചു ഉടനെ തന്നെ അവനിൽ നിന്നും അടർന്നുമാറി

“ഡാ ജാനകിയമ്മയും മുത്തശ്ശിയുമാണ് വിളിച്ചത് ഗീതുവിനെ ഇവന്റെ ആളുകൾ പിടിച്ചുകൊണ്ടുപോയി ഇനി ഇവൻ വല്ലതും പറ്റിയാൽ എന്റെ ഗീതുവിനെ അവർ..  കാർത്തി എന്റെ ഗീതു അവൾക്ക് വല്ലതും…  ” ആ ഫോൺകാൾ അർജുനെ ആകെ തളർത്തിയിരുന്നു

“പിന്നെ നീ എന്ത് കരുതിയെടാ മരിച്ചെന്ന് ഞാൻ ഇത്രയും നാൾ വിശ്വസിച്ച ഇവൻ പെട്ടെന്നൊരു ദിവസം എന്നെ ഫോൺ വിളിക്കുമ്പോൾ ഞാൻ ഒരു മുൻകരുതലും ഇല്ലാതെ  പെട്ടെന്ന് മുന്നിലേക്ക് വന്നു ചാടുമെന്നോ..  ഇത്രയും നേരം എല്ലാരുംകൂടി എന്നെ തല്ലിയപ്പോൾ ഒന്നും പ്രതികരിക്കാതെ നിന്നത് ഞാൻ ഒരു വിഡ്ഢിയായതുകൊണ്ടാണെന്നോ…  അത്രക്കും മണ്ടൻ അല്ലേടാ മുരളിശങ്കർ നിങ്ങളെ ഓരോരുത്തരെയും പൂട്ടാൻ ഉള്ള ശത്രു പാളയം ഒരുക്കിയിട്ട് തന്നെയാ നിങ്ങൾക്ക് മുന്നിലേക്ക് ഞാൻ വന്നു നിന്നത്…  ” വീറോടെ എഴുന്നേറ്റ് അർജ്ജുന്റെയും  വിശ്വന്റെയും മുന്നിലേക്ക് ചെന്നു നിന്നു മുരളി പറഞ്ഞു

“ഭാര്യയോട് നിനക്ക് ഇത്രക്ക് സ്നേഹമാണല്ലേ…  നിന്നെ ഓർത്ത് നിന്നെ മോഹിച്ചു ജീവിച്ച എന്റെ മകൾ നിനക്ക് വേണ്ടി കരഞ്ഞപ്പോൾ എന്റെ ഉള്ളാ കത്തിയത്..  ചതിയിലൂടെ ഞാൻ നേടിയതത്രെയും എന്റെ മോൾക്ക് വേണ്ടിയാ ആ അവളുടെ കണ്ണുനിറച്ചു കൊണ്ട് നീ ഗീതുവിനെ നിന്റെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റി…  അന്ന് തീരുമാനിച്ചതാ അവളെ ഇല്ലാതാക്കണമെന്ന് പക്ഷെ എനിക്കുമുന്നെ എന്റെ ഗായൂവാണ് അവളെ തട്ടിക്കൊണ്ടുപോയതിന്റെ പിന്നിൽ..  ഇങ്ങോട്ട് വന്നുകൊണ്ടിരുന്നപ്പോൾ എന്റെ  ഉള്ളിൽ ചെറുതായി ഭയം തോന്നിയിരുന്നു പക്ഷെ ഗായുവിന്റെ കാൾ കിട്ടിയപ്പോൾ എന്റെ ആത്മവിശ്വാസം ഇരട്ടിച്ചു എന്തായാലും മകളെ പോലെ ഇവൻ സ്നേഹിക്കുന്ന ഗീതുവിനെ മുന്നിൽ കൊണ്ട് നിർത്തുമ്പോൾ എന്നെ തൊടാൻ ഇവൻ മടിക്കുമല്ലോ പക്ഷെ എല്ലാരുംകൂടി ഇവിടെ ഉണ്ടാവുമെന്ന് ഞാൻ കരുതിയില്ല.. എന്തായാലും ഇനി ഗീതിക മേനോന്റെ സോറി..  the great business man മംഗലത്ത് വിശ്വനാഥന്റെ മരുമകളും  AVM സാമ്രാജ്യത്തിന്റെ പടത്തലവൻ അർജുൻ വിശ്വനാഥന്റെ പത്നിയുമായ ഗീതിക അർജുന്റെ ജീവൻ വെച്ച് നമുക്ക് വിലപേശാം  ഹാ ഹാ ഹാ ”

അതുംകൂടി കേട്ടപ്പോൾ ഇതുവരെ ഉള്ള അർജുന്റെ നിയന്ത്രണമൊക്കെയും നഷ്ടപ്പെട്ടു അയാളിലേക്ക് പാഞ്ഞെത്താൻ ശ്രമിച്ച അർജുനെ മാധവൻ തടഞ്ഞു
“മോനെ ഇപ്പോൾ മോൻ എന്തെങ്കിലും ചെയ്‌താൽ അപകടത്തിലാവുന്നത് ഗീതുവിന്റെ ജീവനാണ് അതുകൊണ്ട് മോൻ സംയമനം പാലിച്ചേ പറ്റൂ ആ വാക്കുകൾ കേട്ടില്ലെന്ന് നടിക്കാൻ അർജുൻ കഴിഞ്ഞില്ല.. അവൻ ഒരുവിധം സ്വയം നിയന്ത്രിച്ചു.. ”

“പക്ഷെ കാർത്തിക്ക് അതിന് കഴിഞ്ഞില്ല..  തന്റെ അനിയത്തികുട്ടിയായി കണ്ട് സ്നേഹിക്കുന്ന ഗീതുവിനെ വല്ലതും ചെയ്യുമോ എന്ന ഭയത്തിൽ കാർത്തി അയാളുടെ കഴുത്തിനു കുത്തി പിടിച്ചു വീണ്ടും വീണ്ടും ഭിത്തിയിലേക്ക് ചേർത്ത് മുട്ടുകാൽ കേറ്റി അയാളെ മർദിച്ചുകൊണ്ടേ ഇരുന്നു അഭിയും വിശ്വനാഥനും ഒരുവിധം avane പിടിച്ചുമാറ്റി

“ഹോ അവളെ തൊട്ടപ്പോൾ എല്ലാവർക്കും നോവുന്നുണ്ടല്ലോ ” പുച്ഛിച്ചുകൊണ്ട് മുരളി പറഞ്ഞു

“മുരളി വേണ്ടാ….  ഇത് നമ്മൾ തമ്മിലുള്ള കളി ആണ് അതിൽ വേറെ ആരും വേണ്ടാ…. ”
മുരളിമേനോൻ ഒരു വാർണിങ് പോലെ പറഞ്ഞു

“പ്ഫാ മോനെ നീ ഇത്രയും നേരം പറഞ്ഞല്ലോ ഞാൻ ചതിയനാണ് മൃഗത്തെക്കാൾ ക്രൂരനാണെന്നൊക്കെ അതേടാ അങ്ങനെ തന്നെയാ ആ ഞാൻ എന്റെ ജയത്തിനുവേണ്ടി എന്ത് ചെറ്റത്തരവും ചെയ്യും..  ”

പറഞ്ഞു തീർന്നതും ഗീതുവിനെയും കൊണ്ട് ഗായത്രി അങ്ങോട്ടേക്ക് എത്തി അർജുൻ അവളെ കണ്ടമാത്രയിൽ അവളിലേക്ക് ഓടി അടുക്കാൻ ശ്രമിച്ചെങ്കിലും ഗായത്രി ഗീതുവിന് നേരെ പിടിച്ചിരിക്കുന്ന  റിവോൾവർ അർജുനെ തടഞ്ഞു  കയ്യ് രണ്ടും കെട്ടി വായുടെ ഭാഗം ശബ്ദം പുറത്ത് കേൾക്കാത്ത വിധം ഒട്ടിച്ചു വെച്ചിട്ടുണ്ടായിരുന്നു കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ഗീതു അർജുനെ നോക്കി.. പക്ഷെ ദയനീയമായി അവളെ നോക്കാനേ അർജുനും അപ്പോൾ കഴിഞ്ഞുള്ളു..

“എന്നിൽ നിന്നും നിന്നെ തട്ടിയെടുത്തത് ഇവളാണ് അർജുൻ നമുക്കിടയിൽ ഇനി ഇവൾ വേണ്ടാ..  ഇവൾ കാരണമാണ് എനിക്ക് നിന്നെ നഷ്ടപെട്ടത്..  ഇത്രയും കാലം നിന്നെ മനസ്സിലിട്ട് നടന്ന എന്നെ വിഡ്ഢിയാക്കി നിന്നോടൊപ്പം സുഖിച്ചു ജീവിക്കാൻ ഇവളെ ഞാൻ അനുവദിക്കില്ല ആദ്യം ഇവൾ ഇല്ലാതാവണം ”  ഗീതുവിന്റെ തലക്കുനേരെ പിടിച്ചിരിക്കുന്ന റിവോൾവറിൽ ഗായത്രി വിരലുകൾ അമർത്താൻ തുടങ്ങിയതും അർജുന്റെ ഹൃദയം ഇപ്പോൾ നിലക്കുമെന്ന രീതിയിൽ മിടിക്കാൻ മടിച്ചു ശ്വാസം അടക്കി പിടിച്ചു എല്ലാവരും നോക്കി നിന്നു

ഒരു വലിയ ശബ്ദത്തോടെ പെട്ടെന്ന് അവിടെ ഒരു വെടിയൊച്ച മുഴങ്ങിക്കേട്ടു പക്ഷെ വീണ്ടും ഒരിക്കൽ കൂടി വലിയൊരു ശബ്ദം കേട്ടപ്പോൾ അർജുൻ കണ്ണുകൾ തുറന്നു ഗായത്രിയുടെ തലക്ക് നേരെ തോക്ക് ചൂണ്ടി  നിൽക്കുന്ന പോലിസിനെ കണ്ടതും അർജുന് പെട്ടെന്ന് വിശ്വസിക്കാനായില്ല കൂടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥൻ ഗീതുവിന്റെ കയ്യിലേയും മുഖത്തെയും കെട്ട് അഴിച്ചുകൊടുത്തു അവർക്കരികിലേക്ക് നടന്നടുത്ത നീരവിനെ കണ്ടതും മുരളി ആകെ ഞെട്ടി ഗായത്രിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല എല്ലാവരും നീരവിനെ നോക്കി നിന്നു

“എന്നെ ഇവിടെ ഒട്ടും പ്രതീക്ഷിച്ചില്ല അല്ലേ.. കഴിഞ്ഞ ദിവസം അച്ഛനും മകളും പറഞ്ഞതെല്ലാം വാതിലിന് മറവിൽ നിന്ന് ഞാൻ കേൾക്കുന്നുണ്ടായിരുന്നു അച്ഛന്റെ അതേ പാത തുടരുന്ന എന്റെ പുന്നാര പെങ്ങളുടെ പിന്നാലെ കഴിഞ്ഞ കുറെ ദിവസമായി ഞാൻ ഉണ്ടായിരുന്നു എന്റെ സുഹൃത്തായ ഇവനെക്കൊണ്ട്‌ നിന്റെ ഫോൺ കാൾസ് എല്ലാം ഞാൻ ഞാൻ ഹാക്ക് ചെയ്യിച്ചിരുന്നു. അതുകൊണ്ട് ഇന്ന് വൈകിട്ട് നിന്റെ പിന്നാലെ ഞാനും ഉണ്ടായിരുന്നു പക്ഷെ അതിനിടയിൽ ഇങ്ങനൊരു ട്വിസ്റ്റ്‌ ഞാൻ പ്രതീക്ഷിച്ചിരുന്നില്ല അതുകൊണ്ടാണ് വരാൻ അൽപ്പം വൈകിയത്.. പറഞ്ഞു നിർത്തിയതും ഗായത്രിയുടെ കണ്ണുകളിൽ പദ്ധതികൾ തകർന്നതിന്റെ പകയെരിഞ്ഞു അവൾക്ക് അടുത്തേക്ക് നടന്ന പോലീസ് ഉദ്യോഗസ്ഥൻ അവളുടെ കയ്യിൽ വിലങ്ങു അണിയിക്കാൻ തുടങ്ങിയതും ഗായത്രി കയ്യിലിരുന്ന റിവോൾവർ അവൾ മുരളിക്ക് നേരെ എറിഞ്ഞു നിമിഷനേരം കൊണ്ട് അത് കൈക്കലാക്കി അയാൾ ഗീതുവിന്‌ നേരെ പിടിച്ചു പെട്ടെന്നുള്ള നീക്കമായതിനാൽ ആർക്കും ഒന്നും ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥയായിപ്പോയി പെട്ടെന്ന്തന്നെ മുരളിയുടെ വിരലുകൾ അതിൽ അമർന്നു ആാാാാ എന്നൊരു വലിയ ശബ്ദത്തോടെ ഗീതു അലറിക്കരഞ്ഞു പെട്ടെന്ന് തന്നെ അവൾ നിലംപതിച്ചു

തുടരും

(ആഹാ ആഹഹാ എത്ര മനോഹരമായ ആചാരങ്ങൾ നായിക കൊല്ലപ്പെടുന്നു കഥ അവസാനിക്കുന്നു ഞാൻ നിങ്ങളുടെ മുൻപിൽ കാഴ്ചവെക്കുന്ന പുതിയ ട്വിസ്റ്റ്‌… ആരും എന്നെ നോക്കണ്ട എന്നിലെ psycho ഉണർന്നതിന്റെ പരിണിത ഫലമാണ് ഇത് പൊങ്കാലകൾ ഇടാനും എന്നെ തല്ലിക്കൊല്ലാനും സൂക്ഷിച്ചുനോക്കുന്നവർ 🧐🧐 കണ്ണ് കൂർപ്പിക്കണ്ട ഞാൻ നാടുവിട്ടു 🏃‍♀️🏃‍♀️🏃‍♀️🏃‍♀️)

LEAVE A REPLY

Please enter your comment!
Please enter your name here