Home Latest അച്ഛനെ ഇല്ലാതയുള്ളു അമ്മാവൻ മാരും ആങ്ങളയും ഒക്കെ ഇല്ലേ എല്ലാരും കൂടി തീരുമാനിക്കേണ്ട കാര്യമല്ലേ ഇത്…...

അച്ഛനെ ഇല്ലാതയുള്ളു അമ്മാവൻ മാരും ആങ്ങളയും ഒക്കെ ഇല്ലേ എല്ലാരും കൂടി തീരുമാനിക്കേണ്ട കാര്യമല്ലേ ഇത്… Part – 16

0

Part – 15 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന – ലക്ഷിത

പ്രണയ കഥയിലെ വില്ലൻ ഭാഗം 16

ശ്രീ ആദ്യമായ് കുഞ്ഞിനെ നേരിട്ട് കാണുമ്പോൾ അവൾ നല്ല ഉറക്കമായിരുന്നു കയ്യിലെടുക്കാൻ അവനൊരു പേടി തോന്നി മല്ലിക നിർബന്ധിച്ചു കുഞ്ഞിനെ അവന്റെ കയ്യിൽ വെച്ച് കൊടുത്തു ഉള്ളം നിറഞ്ഞു കവിഞ്ഞ സന്തോഷം കൊണ്ടു ഒന്നും മിണ്ടാൻ ആകാതെ ആ കുഞ്ഞു മുഖത്തേക്ക് തന്നെ അവൻ നോക്കി ഇരുന്നു മെല്ലെ ആ കുഞ്ഞി കവിളിൽ ചുംബിച്ചപ്പോൾ മീശ രോമങ്ങൾ കൊണ്ടു കുഞ്ഞു ഞെട്ടി ഉണർന്നു ചെറുതായി ചിണുങ്ങി കരഞ്ഞു. അതു കണ്ട് എല്ലാവരും ചിരിച്ചു ശ്രീ അതു കണ്ട് എങ്ങനെ കുഞ്ഞിന്റെ കരച്ചിൽ മാറ്റും എന്നോർത്തു ടെൻഷൻ ആയി മല്ലികയെയും പവിയേയും നോക്കി

“അച്ഛൻ മോളെ പേടിപ്പിച്ചോ ”
എന്ന് ചോദിച്ചു കൊണ്ടു മല്ലിക കുഞ്ഞിനെ അവന്റെ കയ്യിൽ നിന്നും വാങ്ങി കുഞ്ഞു ഇടയ്ക്കിടെ സ്വപ്നത്തിൽ ചിരിച്ചും കരഞ്ഞും ആ കുഞ്ഞു മുഖത്തു പല പല ഭവങ്ങളും മിന്നി മാഞ്ഞു അതു കാണേ ‘ഇവളൊരു ഡ്രാമ ക്യൂൻ ആണല്ലോ എന്ന് ശ്രീ കളിയായി പറഞ്ഞു കുഞ്ഞു ഇടയ്ക്കു കുഞ്ഞു കരയുമ്പോൾ ഒക്കെ ഡ്രാമ ക്യൂൻ കരയുന്നു എന്ന് ശ്രീ പറഞ്ഞു കളിയാക്കും അതു കേൾക്കുമ്പോൾ പവിത്ര ശ്രീയെ നോക്കി കണ്ണുരുട്ടും.

പുലർച്ചെ ആണ്‌ ശ്രീ നാട്ടിൽ എത്തിയത് ലീവ് എടുത്തു കിട്ടിയ ബസ്സിന് പുറപ്പെടുകയായിരുന്നു നാട്ടിൽ എത്തിയതും നേരെ ഹോസ്പിറ്റലിലേക് വന്നു മോളെയും പവിയേയും കാണാൻ മോളെ കാണാൻ ആണ് ആവേശത്തിൽ വന്നത് എങ്കിലും ഹോസ്പിറ്റൽ റൂമിൽ ആദ്യം കണ്ടത് പവിയുടെ മുഖം ആയിരുന്നു അവൾ അവനെ നോക്കി ചിരിച്ചു അവൻ അടുത്തു ചെന്ന് അവളുടെ നെറുകയിൽ തലോടി നെറ്റിയിൽ അമർത്തി ചുംബിച്ചു അതു കഴിഞ്ഞാണ് അവിടെ നിൽക്കുന്നവരെ ശ്രദ്ദിച്ചത് പവിത്രക്ക് അവന്റെ പ്രവർത്തിയിൽ ഒരേ സമയം സന്തോഷവും നാണവും തോന്നി പവിത്രക്കു ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും കുഴപ്പമില്ല.ശ്രീ ഹോസ്പിറ്റലിൽ നിൽക്കുന്ന കൊണ്ട് മല്ലിക ഡ്യൂട്ടിക്ക് പോകാൻ തീരുമാനിച്ചു അതിനായ് അവർ വീട്ടിലേക്ക് പോയി

‘ബർത്ത് സർട്ടിഫിക്കറ്റിനു വേണ്ടി ഉള്ള ഫോം ഇന്ന് പൂരിപ്പിച്ചു കൊടുക്കണം ”
നേഴ്സ് വന്നു ഓർമിപ്പിച്ചിട്ടു പോയി
ശ്രീ അപ്പോഴാണ് കുഞ്ഞിന് എന്ത് പേരിടും എന്ന് ഓർത്തത് അതിനെ പറ്റി ചിന്തിച്ചിട്ടേ ഇല്ല എന്ന് ഓർത്തു അവനു വിഷമം തോന്നി
“എന്ത് പേരാ നിങ്ങൾ തീരുമാനിച്ചിരിക്കുന്നെ? ” പവിത്രയുടെ അമ്മ ചോദിച്ചു
“ആരോഹി”
പവിത്ര പറഞ്ഞു അതു കേട്ട് ശ്രീയുടെ മുഖം മങ്ങി
“ആ നല്ല പേരാണല്ലോ ആരൂന്ന് വീട്ടിൽ വിളിക്കാം. ”
“മ്മ് ”
പവിത്ര ചിരിയോടെ മൂളി

“ശ്രീ ഇവിടെ തന്നെ ഉണ്ടാകുമല്ലോ ഞാൻ ഒന്ന് വീടുവരെ പോയി ഉച്ചക്ക് വരാം രാവിലത്തെ ഭക്ഷണം പാറു (പൗർണമി) കൊണ്ടു വരും ”
പവിത്രയുടെ അമ്മ യാത്ര പറഞ്ഞു ഇറങ്ങി
“എന്ത് പറ്റി കുട്ടേട്ടാ? ”
ഒന്നും മിണ്ടാതെ ഇരിക്കുന്ന ശ്രീയെ നോക്കി അവൾ ചോദിച്ചു
“ഒന്നും ഇല്ല”
അവൻ അവളുടെ മുഖത്തു നോക്കാതെ ഉത്തരം പറഞ്ഞു
“പറ എന്ത് പറ്റിന്നു എന്നോടല്ലേ പറയുന്നെ” “നിനക്കു ഈ പേര് എങ്ങനെ…? ”
“ശ്രീ ഏട്ടന്റെ ഡയറിയിൽ നിന്ന് കിട്ടി”
ശ്രീ അവൾ പറഞ്ഞത് കേട്ട് ഞെട്ടി മുഖം ഉയർത്തി അവളെ നോക്കി അവളുടെ മുഖത്തു അപ്പോഴും നിറഞ്ഞ ചിരി

“അപ്പ ജോലിക്കും മോനുട്ടൻ കോളേജിലേക്കും മാമൻ പുറത്തു എന്തെങ്കിലും പണിയിലും ആയി ഞാൻ ബോർ അടിച്ചു ഇരിക്കുമ്പോൾ വായിക്കാൻ എന്തെങ്കിലും ബുക്ക്‌ കിട്ടോന്ന് നോക്കിയതാ കുട്ടേട്ടന്റെ അലമാരയുടെ താഴെ തട്ടിൽ കുട്ടേട്ടൻറെ പഴയ കുറച്ചു പുസ്തകങ്ങൾ കിട്ടി കൂടെ 6 ഡയറികളും ”
പവിത്ര കുറച്ചു നേരം നിശബ്ദയായി ശ്രീയും മിണ്ടിയില്ല

“അത് വായിച്ചു കഴിഞ്ഞപ്പോൾ ആണ് കുട്ടേട്ടന്റെ മനസ്സിൽ അമ്മു ചേച്ചിക്ക് ഉള്ള സ്ഥാനം മനസിലായത്”
അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി എങ്കിലും ചുണ്ടിൽ പുഞ്ചിരി തിളങ്ങി
“പവി നീ കരുതും പോലെ എനിക്ക് അവളോട് ഇപ്പൊ… ”
“സ്നേഹം ഒന്നും ഇല്ലാന്ന് അല്ലെ ”
അവനെ പറഞ്ഞു മുഴുവിക്കാൻ അനുവദിക്കാതെ അവൾ പറഞ്ഞു

“സ്നേഹം ഉണ്ട് കുട്ടേട്ടാ അത് പഴയ പോലുള്ള ഒരു സ്നേഹം അല്ലെന്ന് മാത്രം പിന്നെ കുട്ടേട്ടന്റെ മനസ്സിൽ എനിക്കുള്ള സ്ഥാനവും അറിയാം അത് ഒരിക്കലും മാറില്ലാന്നും അറിയാം”
അതു പറയുമ്പോൾ അവളുടെ മുഖത്തു ആത്മവിശ്വാസം തിളങ്ങി അവൻ അവളുടെ അടുത്തു ചെന്ന് അവളെ ചേർത്ത് പിടിച്ചു അവൾ അവന്റെ നെഞ്ചിൽ മുഖം പുഴ്ത്തി കണ്ണീരിലും ചിരിച്ചു
“എനിക്ക് അകത്തേക്ക് വരാമോ ”
ഡോർ തുറന്നു തല അകത്തേക്ക് ഇട്ടുകൊണ്ട് പൗർണമി നിന്നു ചോദിച്ചു ശ്രീ പവിത്രയേ വിട്ടു മാറി നിന്നു
” ചേട്ടാ ഇതൊരു ഹോസ്പിറ്റൽ ആണ് അത് ഓർമ വേണം”
പൗർണമി ശ്രീയെ കളിയാക്കികൊണ്ടു അകത്തേക്ക് കയറി അവനു ചെറിയ ചമ്മൽ തോന്നി ഞാൻ
” ബർത്ത് സർട്ടിഫിക്കറ്റിന്റെ ഫോം കൊടുത്തിട്ട് വരാം”

“ചേട്ടാ ഞാൻ രാവിലെ കഴിക്കാൻ ഉള്ള ഭക്ഷണം കൊണ്ടു വന്നിട്ടുണ്ട് എന്റെയാ പാചകം കഴിച്ചിട്ട് പോകാം ”
” വേണ്ട ഞാൻ വന്നിട്ട് കഴിക്കാം ”
അവിടുന്ന് രക്ഷ പെട്ടാൽ മതി എന്ന പോലെ ശ്രീ അവിടുന്ന് ഇറങ്ങി നടന്നു
പവിത്രയുടെയും കുഞ്ഞിന്റെയും ആരോഗ്യം മോശമല്ലാത്തതുകൊണ്ട് അഞ്ചാം ദിവസം ഡിസ്ചാർജ് ആയി പവിയേയും കുഞ്ഞിനേയും അവളുടെ വീട്ടിൽ കൊണ്ടാക്കി രണ്ടു ദിവസം ശ്രീ അവിടെ നിന്നു ലീവ് കഴിഞ്ഞു പോകേണ്ട സമയം ആയപ്പോൾ ആണ് അമ്മുവിന്റെ കാര്യം വീണ്ടും അവനു ഓർമ്മ വന്നത് മോളെ കണ്ട സന്തോഷത്തിൽ അവന്റെ ലോകം മോളും പവിയും മാത്രമായി ചുരുങ്ങി പോയിരുന്നു. ശ്രീ അവന്റെ വീട്ടിലേക്ക് പോയി വേഷം മാറി

സുഭദ്രാമ്മയെ കാണാൻ ഇറങ്ങി ശ്രീ ചെല്ലുമ്പോൾ അവർ ടീവി കണ്ടുകൊണ്ട് ഇരിക്കുകയായിരുന്നു വീട്ടിൽ വേറെ ആരും ഇല്ല ചെയ്യാനും ഒന്നും ഇല്ല അപ്പൊ മുഴുൻ സമയവും ടീവി യോ മൊബൈലോ ഒക്കെ തന്നെ ആണ്. അപ്പു പോകുന്നതിന് മുന്നേ അവന്റെ ഫോൺ അമ്മക്ക് കൊടുത്തിട്ടാണ് പോയത് വാട്സ്ആപ്പും ഫേസ്ബുക്കും ഒക്കെ അവരെ പഠിപ്പിച്ചു ഇപ്പൊ സുഭദ്ര അതിലൊക്കെ active ആണ് ശ്രീയെ കണ്ട് സുഭദ്ര സന്തോഷത്തോടെ അകത്തേക്ക് ക്ഷണിച്ചു.

സംസാരിച്ചിരുന്നു വിശഷങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞു പണ്ട് കണ്ടതിനേക്കാൾ അവർക്ക് മാറ്റം ഉണ്ടെന്ന് ശ്രീക്ക് തോന്നി ശ്രീ ചെറിയൊരു മുഖവുരയോടെ വന്നതിന്റെ ഉദ്ദേശം അവതരിപ്പിച്ചു ആദിത്യനെ പറ്റി എല്ലാം പറഞ്ഞു ജോലിയുടെ രീതിയും കാലിന്റെ കാര്യവും എല്ലാം. ആദ്യം അവർക്ക് താല്പര്യം തോന്നിയില്ല ശ്രീ സുഭദ്രയുടെ ഫോൺ വാങ്ങി യൂട്യൂബിൽ നിന്നു ആദിത്യന്റെ വീഡിയോ പ്ലേ ചെയ്തു കാണിച്ചു കുറച്ചു നേരം അവർ അതു തന്നെ നോക്കി ഇരുന്നു അവന്റെ

സംസാരം കേൾക്കെ അവർക്ക് അവനോട് ചെറിയൊരു താല്പര്യം തോന്നി തുടങ്ങി എന്ന് അവരുടെ മുഖഭാവത്തിൽ നിന്നു ശ്രീക്ക് തോന്നി ഫോൺ ഓഫ്‌ ആക്കി കഴിഞ്ഞു അവർ പറഞ്ഞു
“അമ്മു സമ്മതിക്കൊന്ന് അറിയില്ല ഒന്ന് രണ്ടു ആലോചനകൾ അവൾടെ അമ്മാവൻമാരായിട്ടു കൊണ്ടു വന്നതാ അവള് സമ്മതിച്ചില്ല ”
“സമ്മതിച്ചാൽ തന്നെ ഈ ഒരു കാര്യത്തിൽ
ഞാൻ ഒറ്റയ്ക്ക് എങ്ങനാ ഒരു തീരുമാനം എടുക്കാ ”

“അച്ഛനെ ഇല്ലാതയുള്ളു അമ്മാവൻ മാരും ആങ്ങളയും ഒക്കെ ഇല്ലേ എല്ലാരും കൂടി തീരുമാനിക്കേണ്ട കാര്യമല്ലേ ഇത് ഞാൻ അവരോടൊക്കെ സംസാരിക്കാം
“അമ്മു സമ്മതിച്ചാൽ മതിയാരിരുന്നു ‘ ഒരു ദീർഘ നിശ്വാസത്തോടെ സുഭദ്ര പറഞ്ഞു നിർത്തി സുഭദ്രക്ക് ഇഷ്ടമായിന്നു ശ്രീ ക്ക് ഉറപ്പായി
“അമ്മുനോട്‌ ഞാൻ സംസാരിക്കാം ”
ശ്രീ പറഞ്ഞു

” ശ്രീകുട്ടൻ സംസാരിച്ചു സമ്മതിപ്പിക്കാൻ നോക്കണം ”
അമ്മുവിനെ കൊണ്ടു സമ്മതിപ്പിക്കാം എന്നു സുഭദ്രക്കു വാക്കുകൊടുത്തിട്ടാണ് ശ്രീ അവിടുന്ന് ഇറങ്ങിയത് അന്ന് തന്നെ ശ്രീ ആദിത്യന്റെ വീട്ടിലേക്കും പോയി അവൻ അവിടെ ഇല്ലായിരുന്നു. ഒരു യാത്ര പോയിരിക്കുകയായിരുന്നു അവന്റെ അമ്മ സ്നേഹത്തോടെ ശ്രീയെ സ്വീകരിച്ചു ഇരുത്തി ഒരിക്കൽ മാത്രം കണ്ടത് കൊണ്ടു ആദിയുടെ അമ്മക്ക് ശ്രീയെ മനസിലായില്ല അവനായിട്ട് ഓർമ്മപ്പെടുത്താനും പോയില്ല ആ കാരണം കൊണ്ട് ഇപ്പൊ കിട്ടിയ സ്വീകരണവും ആലോചനയും മുടക്കം വന്നാലൊന്ന് ശ്രീക്ക് പേടി തോന്നി ആദിയുടെ അമ്മ അവനു കുടിക്കാൻ ചായ കൊണ്ടു കൊടുത്തു അതു കുടിക്കുന്നതിനിടയിൽ ശ്രീ വന്ന കാര്യം പറഞ്ഞു അവർക്ക് എതിർപ്പൊന്നും ഉണ്ടായിരുന്നില്ല

ആദിക്ക് സമ്മതമാണെങ്കിൽ അമ്മയ്ക്കും സമ്മതം എന്നാണ് അവരുടെ അഭിപ്രായം അവിടെ നിന്നും പോസിറ്റീവ് മറുപടി കൂടി കിട്ടിയത് കൊണ്ടു ശ്രീ സന്തോഷത്തോടെ അവിടെ നിന്നും രാത്രി ബസ്സിനു ചെന്നൈക്ക് പോയി
രണ്ടു ദിവസത്തിന് ശേഷം അപ്പുവിനും ആലോചനയിൽ താല്പര്യമാണ് എന്നു സുഭദ്ര ശ്രീയെ വിളിച്ചു പറഞ്ഞു അപ്പുവിന് മാത്രേ താല്പര്യം ഉള്ളു അമ്മുവിന്റെ അമ്മാവന്മാർക്കും ചെറിയച്ഛനും ഒന്നും ഈ ആലോചന ഇഷ്ടമായില്ല അപ്പു ആദിയുടെ ഫാൻ ആയതു കൊണ്ടാണ് അവനു താല്പര്യം ആയതു അവൻ നേരിട്ട് ശ്രീയെ വിളിച്ചു സംസാരിക്കുകയും ചെയ്തു എങ്ങനെയും അമ്മുവിനെ സമ്മതിപ്പിക്കാൻ നോക്കണം എന്നാണ് അവന്റെ അഭിപ്രായം സുഭദ്രക്കും അപ്പുവിനും എതിർപ്പില്ലാത്തതു കൊണ്ടു വിവാഹകാര്യം അമ്മുവിനെ വിളിച്ചു സംസാരിക്കാൻശ്രീ തീരുമാനിച്ചു
ഞായറാഴ്ച ഉച്ച സമയത്താണ് ശ്രീ അമ്മുവിനെ വിളിച്ചത് ആദ്യ കാൾ മുഴുവൻ റിങ് ചെയ്തു നിന്നു രണ്ടാമത്തെ കാൾ അറ്റൻഡ് ചെയ്യ്തു

“ഹലോ ”
അമ്മുവിന്റെ ശബ്ദം കേട്ടപ്പോൾ അത്രയും നേരം സംഭരിച്ചു വച്ചിരുന്ന ധൈര്യം എല്ലാം ശ്രീക്ക് നഷ്ടപ്പെട്ടു
“ഹലോ ഞാൻ ശ്രീ ആണ്‌ ”
അവൻ വല്ലവിധേനയും പറഞ്ഞോപ്പിച്ചു
പിന്നെ മൗനം കാൾ കട്ടയൊന്ന് ശ്രീക്ക് സംശയമായി അവൻ വീണ്ടും വീണ്ടും ഹലോ ഹലോ എന്ന് പറഞ്ഞുകൊണ്ടിരുന്നു
“ഉം കേൾക്കുന്നുണ്ട് പറയൂ”
കുറച്ചു കഴിഞ്ഞു അവളുടെ നേർത്ത ശബ്ദം കേട്ടു അവൾ കരയുകയാണോന്ന് ശ്രീക്ക് സംശയം ആയി അവന്റെ ഉള്ള് ആർദ്രമായി
“അമ്മു ”
അവൻ അലിവോടെ വിളിച്ചു
“നിനക്കു എന്നോട് ദേഷ്യം ആണോ”
“എന്തിനു അങ്ങനെ ഒന്നും ഇല്ല”
വീണ്ടും മൗനം

“ഞാൻ ഞാനൊരു കാര്യം.. ”
“ഞാൻ പിന്നെ സംസാരിച്ചാൽ മതിയോ കുറച്ചു തിരക്കുണ്ട്”
അവനെ പറഞ്ഞു അവസാനിപ്പിക്കാൻ അനുവദിക്കാതെ അവൾ പറഞ്ഞു ഉടൻ തന്നെ കാളും കട്ട്‌ ചെയ്തു അമ്മുവിന് അവനോട് സംസാരിക്കാൻ ചെറിയ പ്രയാസം തോന്നി വെറുതെ സംസാരിക്കുകയാണെങ്കിലും ശ്രീയുടെ ജീവിതത്തിൽ അതൊരു പ്രശ്നമായി വരുമോ എന്ന് അവൾ ഭയപ്പെട്ടു.
അവൾക്ക് വിഷമം ആയിക്കാണും എന്ന് ശ്രീക്ക് തോന്നി സന്ധ്യക്കു ഒന്ന് കൂടി അവൻ അമ്മുവിനെ വിളിച്ചു

“ഹലോ അമ്മു ”
“എനിക്ക് നിങ്ങളോട് ഒന്നും സംസാരിക്കാൻ ഇല്ല ഇനി എന്നെ വിളിച്ചു ശല്യപ്പെടുത്തരുത് ”
അമ്മു കാൾ അറ്റൻഡ് ചെയ്ത ഉടൻ പറഞ്ഞു അവക്ക് പറയാൻ ഉള്ളതെല്ലാം പറഞ്ഞു കഴിഞ്ഞു ഒന്നും കേൾക്കാൻ നിക്കാതെ കട്ട്‌ ചെയ്തു ശ്രീക്കു അപമാനിതനായ പോലെ തോന്നി അവൻ വല്ലായ്മയോടെ നെറ്റി തടവി ഫോൺ ബെല്ലേടിക്കുന്ന കേട്ട് എടുത്തു നോക്കി
അത് ആദിത്യന്റെ കാൾ ആയിരുന്നു
ആഹാ കറക്റ്റ് സമയം ശ്രീ മനസ്സിൽ ഓർത്തുകൊണ്ടു കാൾ അറ്റൻഡ് ചെയ്തു
“ഹലോ ആദി നീ കറക്റ്റ് ടൈമിൽ ആണ് വിളിച്ചത് ”

“എന്താടാ അങ്ങനെ ”
“ഞാൻ ഇപ്പൊ അമ്മുവിനെ വിളിച്ചിരുന്നു ”
“ആണോ എന്നിട്ട് ”
“എന്നിട്ടെന്താ എന്നെ രണ്ടു വഴക്ക് പറഞ്ഞിട്ട്
അവൾ ഫോൺ വെച്ച്”
അതു കേട്ട് ആദി ഒന്നും മിണ്ടിയില്ല
“നീ എന്നാ നാട്ടിലെത്തിയെ ”
“ഇന്ന് എത്തി നീ വീട്ടിൽ വന്നിരുന്നതും സംസാരിച്ചതും അമ്മ പറഞ്ഞു അതാ ഞാൻ ഇപ്പൊ വിളിച്ചേ ”
“ഉം എനിക്ക് മനസിലായി അവിടെ വീട്ടുകാർക്ക് എല്ലാം സമ്മതം ”
“അവൾക്കു സമ്മതം അല്ലേ ”
“അങ്ങനെ ചോദിച്ചാൽ അവൾക്കു വിവാഹത്തിനോടെ ഒരു താല്പര്യക്കുറവ് ”
“ഉം ”
ആദി ഒന്ന് മൂളുക മാത്രം ചെയ്തു

“പവി എന്നോട് ഒരിക്കൽ പറഞ്ഞു അമ്മുവിനെ സമ്മതിപ്പിക്കാൻ നീ കളത്തിൽ ഇറങ്ങേണ്ടി വരും എന്ന് ”
അത് കേട്ട് ആദിത്യൻ ഒന്ന് ചിരിച്ചു
“എന്താ ആദി ഒന്ന് ശ്രമിക്കുന്നോ ”
“നോക്കാം”
“ഓഹ് ഞാൻ ഇതു പറഞ്ഞില്ലേലും ശ്രമിക്കാൻ തയ്യാറായി നിൽക്കുവായിരുന്നുന്ന് തോന്നുന്നു ‘
“മനസിലായല്ലേ ”
ആദി ചിരിയോടെ പറഞ്ഞു
“അപ്പൊ ശെരി ആൾ ദി ബെസ്റ്റ് ”
“താങ്ക്യൂ താങ്ക്യൂ ” ഫോൺ കട്ട്‌ ആയ ശേഷവും ആദി ശ്രീ പറഞ്ഞ കാര്യങ്ങൾ ഓർത്തുകൊണ്ട് ഇരുന്നു

പഴയ ഒരു സ്വപ്നം വീണ്ടും മനസ്സിൽ കയറി കൂടി സ്വപ്നങ്ങൾക്കൊക്കെ പാതി വഴിയിൽ ഉപേക്ഷിച്ചതായിരുന്നു അമൃതയെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടോ എന്ന . ശ്രീരാഗിന്റെ ഫോൺ കാളിനു ശേഷം ആണ്‌ അങ്ങനെ ഒരു മോഹം വീണ്ടും തോന്നി തുടങ്ങിയത്. ഒന്ന് കാണണം എന്നു അപ്പോൾ മുതൽ ആഗ്രഹം തോന്നി തുടങ്ങി പിന്നെ വേണ്ടന്ന് വെച്ചു. അന്ന് മുതൽ വീണ്ടും പഴയ പ്രണയം കുപ്പി പൊട്ടിച്ചു പുറത്തു ചാടിയ ഭൂതത്തെ പോലെ എന്നെ ചുറ്റിപ്പിച്ചു ശ്വാസം മുട്ടിക്കാൻ തുടങ്ങി വീണ്ടും ഒരു കൗമാരക്കാരന്റെ ആവേശം മനസ്സിൽ നിറഞ്ഞു വാലിട്ടെഴുതിയ വിടർന്ന കണ്ണുകൾ എന്റെ ഉറക്കം കെടുത്താൻ തുടങ്ങിയ ദിവസങ്ങളിൽ എന്നോ ആണ്‌ അമൃതയുടെ നാട്ടിലേക്കു ഇറങ്ങി പുറപ്പെട്ടത് രാത്രിയിലാണ് ആ ടൗണിൽ ഞാൻ എത്തിപ്പെട്ടത് പിന്നെ പെട്ടന്നുണ്ടായ ഏതോ ചിന്തയിൽ അവിടം വിട്ടു

പോകുകയായിരുന്നു എവിടെയെന്നില്ലാതെ കറങ്ങി നടന്നു. മുന്നേ തീരുമാനിച്ച ഒരു യാത്രക്കുള്ള സമയമായതിനാൽ ആ ഓർമ്മകളെ പകുതി വഴിക്കു ഉപേക്ഷിച്ചു ജോലിയിൽ ശ്രദ്ധകേന്ദ്രികരിച്ചു. ജോലിക്കിടയിൽ പതിയെ മറക്കാൻ ശ്രമിക്കുമ്പോഴും സ്വപ്നങ്ങളിൽ വാലിട്ടെഴുതിയ കണ്ണുകൾ എന്നെ കളിയാക്കി ചിരിച്ചു നാട്ടിൽ എത്തിയാൽ എന്തായാലും പോയി കാണാൻ തീരുമാനിച്ചു ആരും അറിയാതെ ഒരുനോക്കു കണ്ടാൽ മാത്രം മതി എന്നാണ് കരുതിയത് ആദി ആലോചനയോടെ കട്ടിലിൽ കിടന്നു

ഒരു തിങ്കളാഴ്ച ദിവസം രാവിലെ ആദി റെയിൽവേ സ്റ്റേഷൻ എൻട്രെൻസിൽ പോയി അമൃതയെ കാണാനായി കാത്തു നിന്നു ഇവിടെ ആകുമ്പോ സ്റ്റേഷനിലേക്ക് വരുന്നവരെ എല്ലാവരേം കാണാം ആരാലും ശ്രദ്ദിക്കപെടാത്ത ഒരിടത്തു നിന്ന് എല്ലാവരെയും വീക്ഷിച്ചു കൊണ്ട് അവൻ നിന്നു സമയം കടന്നു പൊയ്ക്കൊണ്ടിരുന്നു ട്രെയിനുകൾ വന്നു പോയി അമൃതയെ മാത്രം കണ്ടില്ല ഇടയ്ക്കിടെ വാച്ചിൽ നോക്കി അക്ഷമാനായി വ്ലോഗ് കണ്ടു പരിചയം ഉള്ള കുറച്ചു പേർ വന്നു സംസാരിച്ചു ആദി അവരോടൊക്കെ സൗഹൃദപരമായി സംസാരിച്ചു ചിലർ ചേർന്നു നിന്നു സെൽഫി എടുത്തു സമയം പൊയ്ക്കൊണ്ടിരുന്നു 10 മണി കഴിഞ്ഞു അമൃതയെ കണ്ടില്ല ഇനി നിന്നിട്ടു കാര്യം ഇല്ലന്ന് തോന്നി അവൻ റൂമിലേക്ക്‌ നടന്നു അമൃതയുടെ നാട്ടിൽ ഇന്നലെ രാത്രി എത്തിയതാണ് അവൻ സ്റ്റേഷന് അടുത്ത് ഒരു ഹോട്ടലിൽ മുറി എടുത്തു. അമൃത ജോലിക്കു പോകുകയും വരുകയും ചെയ്യുന്നത് ട്രെയിനിലാണെന്ന് അറിഞ്ഞിട്ടാണ് അങ്ങനെ സ്റ്റേഷനിൽ വെച്ച് ആകസ്മികമായി കാണുന്ന പോലെ അവളുടെ മുന്നിൽ ചെന്ന് നിൽക്കാം എന്ന് പ്ലാൻ ഇട്ടത് അതിപ്പോ പൊളിഞ്ഞു പോയി അവനു ചെറിയൊരു നിരാശ തോന്നി എങ്കിലും വൈകുന്നേരം കാണാം എന്ന് ഓർത്തു അവൻ സമാധാനിച്ചു അന്ന് മുഴുവൻ ആ ടൌൺ ആകെ കറങ്ങി നടന്നു

വൈകുന്നേരവും കൃത്യ സമയത്തു സ്റ്റേഷനിൽ കാത്തു നിന്നു പക്ഷെ ഇപ്പോഴും അമൃതയെ കണ്ടില്ല ചിലപ്പോൾ ഇന്നവൾ ലീവ് ആയിരിക്കും എന്ന് ഓർത്തു അവൻ തിരിച്ചു റൂമിൽ പോയി പിറ്റേന്ന് സ്റ്റേഷനിൽ പ്ലാറ്റ്ഫോമിൽ അങ്ങോട്ട്‌ ഇങ്ങോട്ടും നടന്നു അമൃതയെ കണ്ടു പിടിക്കാൻ ശ്രമിച്ചു അവന്റെ പ്രവർത്തികൾ ആലോചിച്ചു അവനു ചെറിയ ചമ്മൽ തോന്നാതിരുന്നില്ല പ്ലാറ്റഫോംമിന് അറ്റത്തു ചെന്നപ്പോൾ ആണ് പ്ലാറ്റ്ഫോമിന് പുറത്തുള്ള ചെറിയ വഴിയിലൂടെ പലരും സ്റ്റേഷനിലേക്ക് കയറി വരുന്നുണ്ട് കൂട്ടത്തിൽ ഒരു കറുപ്പ് നിറത്തിലുള്ള ചുരിദാറണിഞ്ഞ പെൺകുട്ടിയെ എവിടെയോ കണ്ടിട്ടുള്ള പോലൊരു തോന്നൽ കുറച്ചു നേരം ആദി ആ പെൺകുട്ടിയെ തന്നെ നോക്കി നിന്നു അവൾ ആദിയെ കടന്നു മുന്നിലേക്ക് പോയി കൂട്ടം ചേർന്നു നിൽക്കുന്ന കുറച്ചു ആൾക്കാരുടെ അടുത്തേക്ക് ചെല്ലുകയും അവരിൽ ഒരാളെയി സംസാരിച്ചു നിൽക്കുകയും ചെയ്യുന്നു അതാണ് താൻ കാണാൻ കാത്തിരുന്ന അമൃത എന്ന് അവനു മനസിലാകാൻ പിന്നെയും സമയം എടുത്തു അവനു അവളെ കണ്ടു അത്ഭുതം തോന്നി തനിക്കു അറിയാവുന്ന അമൃതയുടെ പ്രേതമാണോ അതെന്നു അവനു തോന്നിപ്പോയി

( തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here