Home Latest എന്തും ചെയ്യാൻ മടിക്കാത്ത സ്വഭാവമാണ് ഷാക്കിറിന്, സ്വന്തം മോളോട് പോലും… Part – 33

എന്തും ചെയ്യാൻ മടിക്കാത്ത സ്വഭാവമാണ് ഷാക്കിറിന്, സ്വന്തം മോളോട് പോലും… Part – 33

4

Part – 32 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Bushara Mannarkkad

ഇളം തെന്നൽ. ഭാഗം -33

എല്ലാ കരുത്തും അവളിൽ നിന്നും ഒരു പോലെ ചോർന്നു പോയി.
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ശാക്കിർ അവളെ അരിശത്തോടെ നോക്കി. ഫോണിൽ അവരുടെ ഫോട്ടോ നോക്കി അവളോട്‌ പറഞ്ഞു. ഇത് മതി.. ഇത് മാത്രം മതി ഷാക്കിറിന് കളിക്കാൻ.. ശാദി മോളുടെ ഫോട്ടോ എനിക്ക് വേണ്ട.. അത് ഇപ്പോൾ തന്നെ എന്റെ ഫോണിൽ നിന്നും ഡിലീറ്റ് ആകും. അവളുടെ മുന്നിൽ വെച്ച് തന്നെ അവൻ ശാദിയുടെ ഫോട്ടോ കളഞ്ഞു.

ഇതാ,, ഒന്നൂടെ നേരെ നോക്കിക്കോ.. നീ എന്റെ റൂമിൽ വന്നു എന്റെ കൂടെ നിന്ന ഫോട്ടോ.. ഞാൻ നിന്റെ റൂമിൽ വന്നതല്ല..വീട് ഉണരാൻ എട്ട് മണി ആകും. അതിന് മുമ്പ് നീ എന്റെ റൂമിൽ വന്നതിന് തെളിവ്, ഇതിനേക്കാൾ വലിയതോന്നും ഷാക്കിറിന് വേണ്ട. ഇത് വെച്ച് ഞാൻ കളിക്കുമെടീ,, നീ ആരെയെന്നു വെച്ചാൽ വിളിക്ക്, ശാദി മോൾടെ പാർട്ടിയിൽ നീ വന്നാൽ ഈ ഒരു ഫോട്ടോ ഞാൻ ഷാനുവിന്റെ ഫോണിലേക്കു അപ്പോൾ തന്നെ സെന്റ് ചെയ്യും. ബാക്കി കാര്യങ്ങൾ പിന്നീട് പറയാം. ഇനി പാർട്ടിയിൽ വന്നില്ലെങ്കിലും ഇത് ആവശ്യം വരും. ഇത് എന്റെ ഫോണിൽ ഭദ്രമായിരിക്കും. അപ്പൊ എങ്ങനെ.. പിച്ചക്കാരി അടുക്കളയിലോട്ട് ചെല്ല്.. വല്ലതും വെട്ടി വിഴുങ്ങി അടുത്ത അംഗതിന്നു തയ്യാർ ആയി നിലക്ക്.. അവൻ സന്തോഷം കൊണ്ട് നിലം വിട്ടു..

ഐഷുവിന് സംഭവിച്ചത് എന്താണെന്ന് ഓർത്തെടുക്കാൻ പോലും പറ്റുന്നില്ല..അവൾക്കു ആകെ പേടി തോന്നി. ശാക്കിർ !!പ്ലീസ്.. ഒന്നും ചെയ്യരുത്. ആ ഫോട്ടോ ഡിലീറ്റ് ചെയ്യാൻ നോക്ക്, റബ്ബിനെ ഓർത്ത് ഉപദ്രവിക്കരുത്,, എവിടെയും വരാതെ അടങ്ങി ഇതിനകത്ത് എവിടെ വേണേലും ഞാൻ ഇരുന്നോളാം,, വരില്ല എന്ന് വാക്ക് തരാം, നീ ആ ഫോട്ടോ ഫോണിൽ നിന്ന് ഒഴിവാക്കി കളയണം പ്ലീസ് ശാക്കിർ.. ഞാൻ നിന്റെ കാല് പിടിക്കാം. അവൾ കരഞ്ഞു പോയി..

ഓഹോ ഇപ്പോൾ നിന്റെ ധൈര്യം എല്ലാം നഷ്ടപ്പെട്ടോ,, ഇത്രയും നേരം ഉറഞ്ഞു തുള്ളിയ നീ ആണോ ഒരു പാവയെ പോലെ നിന്ന് കരയുന്നത്.. എവിടെ പോയി നിന്റെ ഫാമിലിയിലെ കൊണ്ടും കൊടുത്തും ശീലമുള്ള ആണുങ്ങൾ.. വിളിക്കെഡീ എല്ലാരേയും വിളിക്ക്, എന്നിട്ട് ഇതിന് പരിഹാരം ഉണ്ടാക്ക്.ശാക്കിർ ഒരു അലിവും കാണിക്കാതെ ചാടി ഇറങ്ങി പോയി.

ഐഷു ആകെ തളർന്നു. റബ്ബുൽ ആലമീനായ തമ്പുരാനെ.. ഒരു പെൺകുട്ടിയുടെ വിഷമം കാണാൻ വയ്യാതെ അവളെ സഹായിക്കാൻ വന്ന എനിക്ക് അതിലും വലുത് കിട്ടിയല്ലോ റബ്ബേ..

ഐഷു കരഞ്ഞു കൊണ്ട് സ്റ്റെപ് ഇറങ്ങി. താഴെ എവിടെയും ഷാക്കിറിനെ കണ്ടില്ല. അവൾ അടുക്കളയിൽ കയറാതെ റൂമിലേക്കു തന്നെ നടന്നു. അവൾക്കു മനസ്സിൽ ഭയം തോന്നി. എന്തും ചെയ്യാൻ മടിക്കാത്ത സ്വഭാവമാണ് ഷാക്കിറിന്, സ്വന്തം മോളോട് പോലും വാശി ജയിക്കാൻ വേണ്ടി വൃത്തികേട് കാണിക്കാൻ നിന്നവനാ..

എന്നോട് ആദ്യമേ ദേഷ്യം ഉള്ള ആള്, ഇന്നത്തോടെ ദേഷ്യം കൂടി, ഇനി എന്തും അവൻ ചെയ്യും.. അവൻ പറഞ്ഞ പോലെ എന്റെ ഷാനുക്കക്ക് ആ ഫോട്ടോ കിട്ടിയാൽ.. യാ അല്ലാഹ് ഐഷുവിന് ഓർക്കുന്തോറും സങ്കടവും പേടിയും കൂടി കൂടി വന്നു.. അവൾ പൊട്ടിക്കരഞ്ഞു റബ്ബിനോട് പ്രാർത്ഥന നടത്തി.. എല്ലാം അറിയുന്നവനായ ഏകനായ അല്ലാഹുവേ,, ഒരു തെറ്റും ചെയ്യാതെ എനിക്ക് കിട്ടിയ ഈ പരീക്ഷണത്തിൽ നിന്ന് എന്നെ രക്ഷപെടുത്തണെ,, ഇതിനൊരു പരിഹാരം കാണിച്ചു തരണേ അല്ലാഹ്.. എങ്ങനെയെങ്കിലും ആ ഫോട്ടോ അവന്റെ ഫോണിൽ നിന്ന് പോയി കിട്ടണേ.. ജീവിച്ചു കൊതി തീർന്നില്ല റബ്ബേ എന്റെ ഇക്കാടെ കൂടെ,, ഈ ഫോട്ടോ എല്ലാം കൊണ്ടും എനിക്ക് എതിരായി നില്കും.. അവന്റെ റൂമിൽ ആണ് ഞാൻ ഉള്ളത്.. വീട്ടിൽ ആരും ഉണരാത്ത സമയം.. ഷാക്കിറിന് എന്ത്‌ വേണമെങ്കിലും കെട്ടി ചമച്ചുണ്ടാക്കാൻ ഇത് ഇഷ്ടം പോലെ മതി.. റഹ്മാനെ കയ്യൊഴിയല്ലേ അവൾ മനമുരുകി പ്രാർത്ഥിച്ചു..

ഐഷു ആകെ ക്ഷീണത്തിലായി, ആരോട് പറയും ഞാൻ എന്റെ സങ്കടങ്ങൾ.. ആരും അറിഞ്ഞില്ലെങ്കിലും ശാദി മോൾ എങ്കിലും എല്ലാം അറിയണം.അവൾക്ക് വേണ്ടിയല്ലേ ഞാൻ ഇന്ന് അവനോടു ഏറ്റ് മുട്ടിയത്. അവൾ എല്ലാം അറിയണം..ഒരാൾ എങ്കിലും എനിക്ക് വേണ്ടി സാക്ഷി പറയാൻ ഉണ്ടാകുമല്ലോ..

അല്ലെങ്കിൽ അവളുടെ ബുദ്ധിയിൽ വല്ലതും തെളിഞ്ഞു വന്നാൽ അതൊരു നല്ല തീരുമാനം എടുക്കാൻ പറ്റുന്നതാണെങ്കിൽ അങ്ങനെയും ആകാമല്ലോ.. എല്ലാം മനസ്സിൽ ഉറപ്പിച്ചു അവൾ ശാദി മോളുടെ റൂമിലേക്കു നടന്നു. റഹ്മാനെ. എന്തെങ്കിലും ഒരു രക്ഷ കാണിച്ചു തരണേ.. നാളെ കഴിഞ്ഞാൽ അളിയൻ വരാൻ ആയി.

പിറ്റേന്ന് പാർട്ടിയും.. മൂന്നു ദിവസം മാത്രം ഇനി ബാക്കിയുള്ളൂ. പാർട്ടിയിൽ കൂടാതിരിക്കാൻ എന്തെങ്കിലും ചെയ്യാം, അതിനു കൂടിയില്ലെങ്കിലും പ്രശ്നം തീരില്ല. അവൻ എപ്പോൾ വേണമെങ്കിലും അത് പുറത്തെടുക്കാം.. ഒരു വഴി കാണിക്കണേ അല്ലാഹ്.. അവൾ റൂമിലേക്കു വേഗത്തിൽ നടന്നു. അവളുടെ ഡോർ തുറന്നു കിടക്കുന്നു. ശാദി മോളെ കാണുന്നില്ല..

അവൾ ഇത്ര നേരത്തെ എണീറ്റു എവിടെ പോകാനാ. ഐഷു അവളെ തിരിഞ്ഞു. പുറത്തു നിന്ന് സംസാരം കേൾക്കുന്നുണ്ട്, അവൾ ശ്രദ്ധിച്ചു നോക്കി. ശിഫയുടെ സൗണ്ട് ആണ് കേൾക്കുന്നത്. ഇത്താത്ത ഇത്രയും രാവിലെ എന്തിനു വന്നതായിരിക്കും.. അവൾക്കു പേടിയും സംശയവും മനസ്സിൽ തോന്നി. അവൾ വേഗം പുറത്തേക് പോയി. ഐഷുവിനെ കണ്ട പാടെ ഷിഫാ ചിരിച്ചു, ഐഷുവിനു സമാദാനം തോന്നി.

ഐഷു വേഗം സലാം പറഞ്ഞു. ഷിഫാ സലാം മടക്കി,. ഇത്താത്ത എന്താ ഇന്ന് അതിരാവിലെ തന്നെ.. ഐഷു ശിഫയുടെ മറുപടിക്ക് വേണ്ടി നോക്കി.. മാമി ഞങ്ങൾ ഒരു കുഞ്ഞു ഷോപ്പിങ്ങിന് ഇറങ്ങുവാ.. ഉമ്മച്ചി വിളിച്ചു റെഡി ആയി നില്കാൻ പറഞ്ഞു. മാമി നിസ്കാരം കഴിഞ്ഞു ഉറങ്ങുകയായിരിക്കുമെന്ന് കരുതി ഞാൻ വിളിക്കാതിരുന്നതാ..

എന്നും അടുക്കളയിൽ വരുന്ന ടൈമിൽ ഒന്നും ഇന്ന് മാമിയെ കണ്ടില്ല എന്ന് പറഞ്ഞു റസിയാത്ത. മാമി നിസ്കാരം കഴിഞ്ഞു ഒന്നൂടെ കിടന്നു ഉറക്കിൽ പെട്ടതായിരിക്കുമെന്ന് ഞാൻ പറഞ്ഞു . അത് കരുതിയ ഞാൻ വിളിക്കാഞ്ഞേ.. എന്തായാലും മാമി വന്നല്ലോ.. അപ്പോപ്പിന്നെ വന്നിട്ട് കാണാം ബൈ.. അതും പറഞ്ഞു ശാദി വണ്ടിയിൽ കയറി. റാഷിക്ക വരുമ്പോഴേക്കും എനിക്ക് ചിലത് വാങ്ങാനുണ്ട്. കൂട്ടത്തിൽ അവൾക്കു ഒരു ജോഡി ഡ്രസ്സ്‌ എന്റ വക ഇരിക്കട്ടെ എന്ന് വിചാരിച്ചു അവളെയും കൂട്ടാമെന്ന് കരുതിയാ വന്നെ.

ഷിഫാ ഐഷുവിനോടായി പറഞ്ഞു അവളും കാറിൽ കയറി. ഐഷുവിന് ആകെ ടെൻഷൻ കൂടി. മനസ്സിലുള്ളത് ഒന്ന് പറഞ്ഞു തീർക്കാൻ, മനസിന്റെ ഭാരം ഒന്ന് കുറയാൻ, അവളോടെങ്കിലും ഒന്ന് പറയാൻ പറ്റിയില്ലല്ലോ റബ്ബേ.. ഇനി ഏത് നേരത്താണാവോ അവൾ തിരിച്ചു വരുന്നത്. ഐഷുവിന് തല പെരുത്തു.

അവൾ വീണ്ടും റൂമിലേക്കു തന്നെ തിരിഞ്ഞു നടന്നു. ആയിശൂ.. പുറകിൽ നിന്നും റസിയാത്ത
വിളിച്ചു, അവൾ പെട്ടെന്ന് തിരിഞ്ഞു നോക്കി,, എന്താ മോളെ ഇന്ന് എന്താ പറ്റിയെ. അസുഖം ഒന്നുമില്ലല്ലോ.. രാവിലെ എണീറ്റു വന്നു കണ്ടില്ല. ഇപ്പോഴും അടുക്കളയിൽ വരാതെ പോകുന്നത് കണ്ടപ്പോൾ എന്താ എന്നറിയാൻ വേണ്ടി വിളിച്ചതാ.. ഇല്ല റെസിയതാ, വയ്യായി ഒന്നുമില്ല. എന്നാലും ഇന്നലെ രാത്രി ഉറങ്ങാൻ ഇത്തിരി വൈകി, അതിന്റെ ആണെന്ന് തോന്നുന്നു, തലവേദന എടുക്കാ ഇപ്പൊൾ, കുറച്ചൂടെ ഒന്ന് കിടന്നിട്ടു വരാം.

അവൾ എങ്ങിനെയൊക്കെയോ പറഞ്ഞൊപ്പിച്ചു വേഗം റൂമിലേക്കു നടന്നു. ഷാനുക്ക വിളിച്ചപ്പോഴും അവൾക്കു ഒരു സന്തോഷവും ഇല്ലായിരുന്നു. എന്ത് പറ്റി ഐഷുട്ടി, ഇന്നൊരു ഉഷാർ ഇല്ലാത്ത പോലെ,, എന്റെ പെണ്ണിന് വയ്യായിക എന്തെങ്കിലും ഉണ്ടോ. എന്തുണ്ടെങ്കിലും നിന്റെ ഷനുകയോട് പറയാൻ മടിക്കല്ലേ ട്ടോ..എന്നും പറയുന്ന പോലെ വിളിക്കാൻ ടൈം കിട്ടിയില്ലെങ്കിലും ഞാൻ ഇടക്കിടെ നിന്റെ മെസ്സേജ് നോക്കുന്നുണ്ട്..

എപ്പോഴും എല്ലാ വിവരവും മെസ്സേജ് ചെയ്യാൻ മറക്കരുത്..ഷാനുക്ക എന്നും പറയുന്നപോലെ പറഞ്ഞങ്കിലും ഐഷുവിന് അതിനു മറുപടി പറയാൻ കഴിഞ്ഞില്ല. ഷാനിക്കാ… എനിക്ക് ഇന്ന് നല്ല സുഖമില്ല.. ചെറിയ ഒരു തലവേദന.. ഒന്ന് കിടന്നാൽ ശെരിയാകും. ഞാൻ പിന്നെ മെസേജ് ചെയ്യാം. അതും പറഞ്ഞു അവൾ സലാം പറഞ്ഞു. എന്ത്‌പറ്റി മോളെ നിനക്ക്.. പനിയുണ്ടോ, എപ്പോഴാ തുടങ്ങിയെ, ഉമ്മ അറിഞ്ഞില്ലേ.. ഡോക്ടറേ കാണിക്കണോ, ഷാനു നിർത്താതെ ചോദിച്ചു കൊണ്ടിരുന്നു. ഇല്ല ഷാനിക്കാ. അതിനു മാത്രം ഒന്നുമില്ല, ഇന്നലെ ഉറക്കം ശെരിയായില്ല, ശാദി മോൾടെ കൂടെ കുറച്ചു നേരം ഇരുന്നു. ഒന്ന് ഉറങ്ങിയാൽ തീരുന്ന തലവേദനയെ ഉള്ളു.. എന്നാ ശെരി ഐഷുട്ടി നല്ല പോലെ ഉറങ്ങി എഴുനേറ്റു മെസേജ് ചെയ്യ്.. അവൻ ഫോൺ കട്ട്‌ ചെയ്തു.

മനസ്സിൽ ഒരുപാട് വിഷമം തോന്നി ഷാനുവിന്. പാവം ആദ്യായിട്ട എന്തെങ്കിലും ഒരു അസുഖം എന്നോട് പറയുന്നത്, ടെൻഷൻ എന്തെങ്കിലും ഉണ്ടോ ആവോ.. ഇവിടെ സ്വർഗം ആണെങ്കിലും സ്വന്തം വീട്ടിൽ പോകാൻ ഉള്ള ആഗ്രഹം ഉണ്ടാകുമല്ലോ. കുറച്ച് ആയില്ലേ പോയിട്ട്. ഇനി അങ്ങനെ എന്തെങ്കിലും ആണോ എന്തോ.. എന്തായാലും വേഗം സുഖം കൊടുക്കണേ റബ്ബേ..

അവൻ കമ്പനി തിരക്കിൽ ആണെങ്കിലും ഇടക്കിടെ ഐശുവിന്റ മെസ്സേജ് നോക്കികൊണ്ടിരുന്നു. ഐഷുവിനു ആകെ കൂടി വിഷമം കേറി . തന്റെ ഷാനുക്ക, എന്തൊരു സ്നേഹത്തോടെയും കരുതലോടെയുമാണ് തന്നോട് സംസാരിക്കുന്നത്.. എന്റെ പ്രശ്നം ഇക്ക അറിഞ്ഞാൽ എന്താകുമായിരിക്കും അവസ്ഥ. ഇക്ക തളർന്നു പോകില്ലേ അല്ലാഹ്.. താങ്ങാൻ വയ്യാത്ത പരീക്ഷണം തരല്ലേ റബ്ബേ.. അവൾ തേടി.. ചായക്ക് എണീറ്റു വന്നു കഴിച്ചെന്നു വരുത്തി വീണ്ടും റൂമിൽ കയറി.

ശാക്കിർ വീട്ടിലേക് വരാൻ നിൽകുമ്പോൾ ആണ് ശിഫയുടെ കാൾ വന്നത്. എന്താ ഇത്താത്ത അവൻ ചോദിച്ചു.. ശാദി മോളെ നീ കൂട്ടി കൊണ്ട് പോകുമോ.. എനിക്ക് ഇനി അതിലെ വരാൻ ടൈം ഇല്ല. ആഹ് ഞാൻ ഇപ്പോൾ വരാം എന്നും പറഞ്ഞു ശാക്കിർ ഷാദിയെ കൂട്ടാൻ പോയി. അവളെ വണ്ടിയിൽ കയറ്റി വീട്ടിലേക് മടങ്ങുമ്പോൾ ശാക്കിർ ശാദിയോട് ചോദിച്ചു.

അല്ല കുട്ടി പിശാചേ. നിനക്ക് മാമി പാർട്ടിയിൽ പങ്കെടുക്കാത്ത സങ്കടം ഉണ്ടോ. സത്യം പറഞ്ഞാൽ മാത്രം മതി.. ആഹ് മാമ.. എനിക്ക് മാമിയെ കൂട്ടാൻ നല്ല ആഗ്രഹമുണ്ട്.. കുഞ്ഞി മാമന്ന് എന്തിനാ മാമിയോട് ഇത്രയും വെറുപ്പ്..ശാദി ചോദിച്ചു. അതൊക്കെ പറയാം. നിനക്ക് അറിയുമോ.. അവൾ അത്ര നല്ലവൾ ഒന്നുമല്ല. അവൾക്കു എന്നോട് ഒരു നോട്ടം വന്നു കയറിയ അന്ന് തൊട്ട് ഉണ്ട്. അത് കൊണ്ട് ഞാൻ വിട്ട് നിൽക്കുന്നതാണ്..

എന്റെ ഇക്കാടെ ഭാര്യ യല്ലേ.അവളെ പോലെ ഞാനും ആയാൽ ഷാനുക്കാടെ അവസ്ഥ എന്തായിരിക്കും.അല്ലാതെ എനിക്ക് എന്തിനാ അവളോട്‌ വെറുപ്പ് ശാക്കിർ നല്ല മയത്തിൽ തന്നെ ആയിരുന്നു.. പക്ഷെ ശാദി മോൾക്ക് അത് വിശ്വസിക്കാൻ ഒരിക്കലും പറ്റിയില്ല. മാമൻ പറയുന്നത് പോലെ മാമി അങ്ങനെയുള്ള ഒരു പെണ്ണ് അല്ല. വേറെ ആരെ പറ്റി പറഞ്ഞാലുംചിലപ്പോൾ ഞാൻ ശെരി വെക്കും , എന്റെ ഉമ്മച്ചി ഷിഫയെകാളും എനിക്ക് വിശ്വാസമാണ് മാമിയെ. ശാദി മോൾ ഒരിക്കലും സമ്മതിച്ചില്ല, എന്നാൽ നിനക്ക് ഞാൻ തെളിവ് സഹിതം കാണിച്ചു തരാം..

നീ ഇത് വേറെ ആരോടും പറയരുത്, പക്ഷെ നീ അറിയണം. നീ അവളുടെ വാല്ആയി നടക്കുകയല്ലേ. ശാക്കിർ അവന്റെ ഫോൺ എടുത്തു ആ ഫോട്ടോ ശാദിക്ക് നേരെ നീട്ടി. ശാദി മോളുടെ കണ്ണുകൾ തള്ളി, റബ്ബേ.. ഇതൊക്കെ എങ്ങനെ, മാമി എന്തിനാ ഇങ്ങനെ ചെയ്യുന്നേ… കുഞ്ഞി മാമന്റെ റൂമിൽ ആണല്ലോ മാമി.മാമിയുടെ റൂം താഴെയല്ലേ.രാത്രിയിൽ മാമി അങ്ങോട്ട്‌ കയറി വരേണ്ട കാര്യം എന്താണ്. അസുഖം എന്തെങ്കിലും ആണെങ്കിൽ സൈനുമ്മാനോട്‌ ആണല്ലോ പറയേണ്ടത്.

എന്തായാലും മാമന്റെ റൂമിൽ കയറി വരാനുള്ള കാര്യം വേറെ ഒന്നുമില്ല. അവൾക്കു ഞെട്ടൽ മാറിയില്ല.എനിക്ക് ഇനി ഒന്നും വേണ്ട, ഞാൻ എന്റെ കുഞ്ഞി മാമനെ ഇത് വരെ മോശക്കാരൻ ആയി കരുതി.മാമിയോട് ക്രൂരത കാണിക്കുന്നവനായിട്ട്.. ഈ ലോകത്ത് നല്ല മനുഷ്യൻ ആരാണെന്ന് എങ്ങനെ കണ്ടു പിടിക്കും എന്റെ തമ്പുരാനെ.. ശാദി മോൾക്ക്‌ അവളുടെ കണ്ണുകളെ വിശ്വാസം വരാതെ വീണ്ടും നോക്കി.

അവൾക്കു ഐഷുവിനോട് വെറുപ്പും ദേഷ്യവും തോന്നി. അയ്യേ.. ഇത്രയും വൃത്തികേട് ഉള്ളിൽ വെച്ച് നടന്നിട്ടാണോ ഇങ്ങനെ നല്ലകുട്ടി ചമഞ്ഞു നടക്കുന്നത്.പിന്നെ അവൾ ഒന്നും മിണ്ടിയില്ല. വണ്ടിയിൽ വീട് എത്തുന്നത് വരെ ഓർത്തു. ഞാൻ എന്റെ കാര്യങ്ങൾ എല്ലാം മാമിയോട് പറഞ്ഞത് ഇന്നലെ രാത്രിയിൽ ആണ്. നേരം പുലരുവോളം ഞാൻ ആ റൂമിൽ ഉണ്ട്. അപ്പോൾ ഇത് അതിനു മുമ്പ് എന്നെങ്കിലും എടുത്ത ഫോട്ടോ ആണ്ഇത് .

കുഞ്ഞിമാമൻ ഇങ്ങനെ ഒരു ഫോട്ടോസ് എടുത്തത് നന്നായി. അല്ലെങ്കിൽ ഒരു പട്ടിയും മാമൻ പറയുന്നത് വിശ്വസിക്കില്ല. എല്ലാവരും അവളുടെ സ്വഭാവം വാഴ്ത്തി അവളെ കൂടെ നില്കും.. ശാദിക്ക് തന്നോട് തന്നെ പുച്ഛം തോന്നി. ഇത്രയും മോശപ്പെട്ടവളോട് ഞാൻഎന്റെ കാര്യങ്ങൾ എല്ലാം പോയി പറഞ്ഞല്ലോ.

ഉച്ചക്ക് കഴിക്കാൻ ഇരിക്കുന്ന സമയം ശാക്കിറും ശാദിമോളും കൂടെ കയറി വന്നു. ഷിഫാ എവിടെ.. ഉമ്മ ചോദിച്ചു. ഇത്താത്ത നേരിട്ട് അങ്ങോട്ട്‌ പോയി. കുട്ടിപിശാചിനെ എന്റെ കൂടെ വിട്ട് . ശാക്കിർ അതും പറഞ്ഞു ഫുഡിന്റെ മുന്നിൽ ഇരുന്നു. ഐഷുവിന് അവനെ കണ്ടപ്പോൾ വെറുപ്പ് തോന്നി.ശാദി മോൾ അവന്റെ തൊട്ട് അടുത്ത് വന്നിരുന്നു. ഭക്ഷണം കഴിഞ്ഞു ശാദി മോളോട് സംസാരിക്കാൻ വേണ്ടി ഐഷുവിന്റെ

മനസ്സിൽ ദൃതി ആയി.. ശാദി കഴിച്ചെന്നു വരുത്തി എഴുനേറ്റു പോയി. ഐഷുവും എണീറ്റ് കൈ കഴുകി ശാദി മോളുടെ റൂമിലെത്തി. മോളെ ഐഷു സ്നേഹത്തോടെ വിളിച്ചു. തിരിഞ്ഞു നോക്കിയ ശാദിയുടെ മുഖം കണ്ടു ഐഷുവിന് പേടി തോന്നി. ഒരു പൊട്ടിത്തെറിയോടെ ശാദി അവൾക്കു നേരെ ഡോർ കോട്ടി അടച്ചു…

(തുടരും )

4 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here