Home Latest അവളെ നഷ്ടപ്പെടും എന്ന് തോന്നിയപ്പോ നിനക്ക് എത്രത്തോളം വിഷമം ഉണ്ടായി കാണും എന്ന് എനിക്ക് നന്നായി...

അവളെ നഷ്ടപ്പെടും എന്ന് തോന്നിയപ്പോ നിനക്ക് എത്രത്തോളം വിഷമം ഉണ്ടായി കാണും എന്ന് എനിക്ക് നന്നായി അറിയാം… Part – 15

0

Part – 14 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന – ലക്ഷിത

പ്രണയ കഥയിലെ വില്ലൻ ഭാഗം 15 

ട്രെയിൻ വന്നത് കൊണ്ടു അപ്പു പറഞ്ഞതൊന്നും അവൾ കേട്ടില്ല ഇനി ഒന്നും സംസാരിക്കാനും പറ്റില്ല ട്രെയിൻ വന്നു പിന്നെ വിളിക്കാം എന്നൊരു മെസ്സേജ് വേഗത്തിൽ ടൈപ് ചെയ്തു അപ്പുവിന് അയച്ചിട്ടു അവൾ ട്രെയിനിലേക്ക് കയറി യാത്രയിലുടനീളം അപ്പു പറഞ്ഞതിനെ പറ്റി ആണ് അവൾ ചിന്തിച്ചുകൊണ്ടിരുന്നത് റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറത്തു ഇറങ്ങുമ്പോഴേക്കും നാട്ടിലേക്കുള്ള ബസ് പുറപ്പെടാൻ തയ്യാറായി നിൽക്കുന്നുണ്ടായിരുന്നു

അവൾ ഓടി ചെന്നു അതിൽ കയറി അവൾക്കായി കാത്തു നിന്ന പോലെ ബസ് സ്റ്റാർട്ട് ആയി പത്തു മിനിറ്റത്തേ യാത്ര കഴിഞ്ഞു അവൾ തന്റെ നാട്ടിൽ എത്തി റോഡ് മുറിച്ചു കടന്നു ആൽത്തറക്ക് അരികിലൂടെ ഇടതു വശത്തേക്കുള്ള ചെറിയ റോഡിലൂടെ അവൾ നടന്നു ഒരഞ്ചു മിനിറ്റ് നടക്കാനുള്ള ദൂരം ഉണ്ട് വീട്ടിലേക്കു റോഡിനു ഇരുവശവുമുള്ള വീടുകളിൽ എല്ലാം ഉമ്മറത്തു ലൈറ്റ് ഉണ്ട് അതു കൊണ്ടു തന്നെ വീടു വരെ നടന്നു പോകാൻ പേടിക്കേണ്ട കാര്യം ഇല്ല കുഞ്ഞിന്നാള് മുതൽ നടന്നു ശീലിച്ച വഴി കണ്ടുവളർന്ന നാടും നാട്ടാരും വീട്ടിൽ ചെന്നു അമ്മയുടെ മുന്നിൽ വെച്ചു അപ്പുവിനോട് സംസാരിക്കാൻ പറ്റിയില്ലെങ്കിലോ എന്ന് അവൾക്ക് തോന്നി ഇപ്പൊ ഒന്ന് വിളിച്ചു നോക്കാം എന്ന തോന്നലിൽ അവൾ നടത്തത്തിന്റ വേഗം കുറച്ചു ബാഗിൽ നിന്നും ഫോൺ എടുത്തു അപ്പുവിനെ വിളിക്കാൻ തുടങ്ങി രണ്ടു ബെല്ലുകൾക്ക് ശേഷം കാൾ അറ്റൻഡ് ചെയ്യപ്പെട്ടു
“ഹലോ അപ്പു പറ എന്താ ഉണ്ടായേ? ”
അവൾ അക്ഷമയായി
“ഉം നീ വീട്ടിൽ എത്തിയോ? ”
” ഇല്ല ഇപ്പൊ എത്തും നടന്നോണ്ട് ഇരിക്കുവാ എന്താടാ ഉണ്ടായേ പറ ”
“അത് ശ്രുതിടെ ചേച്ചിടെ ഭർത്താവ് ഇവിടെ വന്നിട്ടുണ്ടായിരുന്നു കൂടെ ഒന്ന് രണ്ടു പേരും നാട്ടിൽ അവൾക്ക് കല്യാണം ഉറപ്പിച്ചു ഡേറ്റ് എടുത്തു എന്നൊക്കെ പറഞ്ഞു അവൾ അവരുടെ കൂടെ ചെല്ലുന്നില്ലാന്ന് പറഞ്ഞു അയാൾ ഹോസ്റ്റലിലും ഹോസ്പിറ്റലിലും ഒക്കെ വന്നു വഴക്കുണ്ടാക്കി ഞാൻ കാരണമാണെന്ന് പറഞ്ഞു എന്നോടും വഴക്കിനു വന്നു ഹോസ്പിറ്റൽ മാനേജമെന്റ് ഞങ്ങളെ സ്‌പോർട് ചെയ്തു അതു കൊണ്ടു വല്യ പ്രശ്നം ആയില്ല അതിനിടയിൽ അവളുടെ ചേച്ചി വിളിച്ചു അയാളുടെ കൂടെ വിടരുത് എങ്ങനെ എങ്കിലും അവളെ രക്ഷിക്കണം എന്നൊക്കെ പറഞ്ഞു അവരുടെ സംസാരവും അവളുടെ കരയുന്ന മുഖവും ഒക്കെ കണ്ടപ്പോൾ എന്റെ ബുദ്ദിയിൽ ഇതേ തോന്നിയുള്ളു “.

ഒന്ന് രണ്ടു നിമിഷത്തേക്ക് രണ്ടു പേരും മിണ്ടിയില്ല
“മനസ്സിൽ ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നത് കൊണ്ടായിരിക്കും ”
“ഉം എനിക്ക് മനസിലാകും”
“ഞാൻ സ്വാർത്താനായി എന്ന് തോന്നരുത് ”
“ഞാൻ അങ്ങനെ പറഞ്ഞല്ലോ അവളെ നഷ്ടപ്പെടും എന്ന് തോന്നിയപ്പോ നിനക്ക് എത്രത്തോളം വിഷമം ഉണ്ടായി കാണും എന്ന് എനിക്ക് നന്നായി അറിയാം ”
അവളുടെ ആ വാക്കുകൾ കേൾക്കെ അപ്പുവിനു ഒരു വല്ലായ്മ തോന്നി ക അവൻ അതിനു മറുപടി ഒന്നും പറഞ്ഞില്ല
“നീ അമ്മയോട് പറഞ്ഞോ? ”
“മ്മ് പറഞ്ഞു ”
“നീ എന്തായാലും സൂക്ഷിക്കണം നീ പറഞ്ഞത് വെച്ച് അയാൾ ആളത്ര ശെരി അല്ല ”
അതു ഞാൻ ശ്രദ്ദിച്ചോളാം
ശെരി എന്നാൽ
അവൾ ഫോൺ കട്ട്‌ ചെയ്തു നോക്കുമ്പോൾ പ്രകാശനെയും മല്ലികയെയും കണ്ടു അവർ എവിടേക്കോ പോകാൻ തയ്യാറായി പുറത്തേക്കു ഇറങ്ങി നിൽക്കുകയാണ്
“ഓഹ് ഇനി ആരുടെ ജീവിതം കുട്ടിച്ചോറാക്കാനാണോ വഴിയേ ഫോണിൽ കൊഞ്ചി കുഴഞ്ഞു പോകുന്നെ ”
മല്ലിക അമ്മുവിനെ നോക്കി അവജ്ഞയോടെ പറഞ്ഞു
“മല്ലികേ”
പ്രകാശൻ ശാസനയോടെ അവരെ വിളിച്ചു അതു കേട്ട് അവർ ചിറി കോട്ടി
അമ്മു അതൊക്കെ കേട്ടിട്ടും കേൾക്കാത്ത ഭാവത്തിൽ അവരെ കടന്നു പോയി എങ്കിലും ഉള്ളിൽ അപമാന ഭാരം വന്നു നിറഞ്ഞു ഇപ്പോഴും മല്ലികാമ്മ തന്നോട് എന്തിനു വെറുപ്പ്‌ കാണിക്കുന്നു എന്ന് ഓർത്തു അതിനു അവൾക്കു ഉത്തരം ഒന്നും കിട്ടിയില്ല കണ്ണിൽ ഉറഞ്ഞു കൂടിയ കണ്ണുനീർ തുടച്ചു കൊണ്ടു അവൾ വീട്ടിലേക്ക് കയറി പോയി .

“നീ എന്തിനാ മല്ലികേ ഇപ്പോഴും അമ്മുവിനെ കുത്തി പറയാൻ നിക്കുന്നേ ശ്രീകുട്ടൻ ഇപ്പൊ നമ്മൾ ആഗ്രഹിച്ചപോലെ സന്തോഷം ആയിട്ട് ജീവിക്കുന്നില്ലേ ”
“സന്തോഷം ആയിട്ട്”
അവർ പുച്ഛിച്ചു ചിരിച്ചു
“അവൻ കുറച്ചു ദിവസം മുന്നേ എന്തിനാ നാട്ടിൽ വന്നേ? ”
“അതു നിനക്ക് അറിയാൻ പാടില്ലേ? ”
“ഇല്ല അതു കൊണ്ടല്ലേ നിങ്ങളോട് ചോദിക്കുന്നെ
അങ്ങോട്ട് പറ മനുഷ്യാ ”
“അവന്റെ ഭാര്യയെ പ്രസവത്തിനു കൂട്ടിക്കൊണ്ട് പോകുന്ന ചടങ്ങിന് ”
“ആണോ എന്നിട്ട് അവനെന്തിനാ തൃസന്ധ്യ നേരത്തു ടറസ്സിൽ കേറി വടക്കോട്ട് നോക്കി നിന്നത് ആരെ കാണാനാ ”
പ്രകാശൻ അതിനു മറുപടി ഇല്ലാതെ നിന്നു
“അവളെ കാണാൻ ആ രംഭയെ അവനിപ്പോഴും അവളേം ഓർത്തു ഇരിക്കുവാ പവി മോളായോണ്ട് എല്ലാം സഹിച്ചു അവന്റെ കൂടെ നിക്കുന്നു ”
“ആ നാശം പിടിച്ച പെണ്ണിനെ ആരെങ്കിലും കൊണ്ടു പോയാലേ നിങ്ങടെ ബുദ്ദി ഇല്ലാത്ത മോന്റെ തലക്ക് വെളിവും വരുള്ളൂ പവിമോൾടെ ജീവിതവും നന്നാവൂ”
മല്ലിക അമ്മുവിന്റെ വീടിനു നേർക്കു നോക്കി പറഞ്ഞു പ്രകാശൻ ഒന്നും മിണ്ടാതെ നിന്നു
“നിനക്കു എന്താ അമ്മുവിനോട് ഇത്ര ദേഷ്യം പവിയെക്കളും മുന്നേ നീ കണ്ടു തുടങ്ങിയ കൊച്ചല്ലേ അവൾ നിന്റെ കണ്മുന്നിൽ കിടന്നു വളർന്ന കൊച്ചു അതിനോട് എന്താ ഇത്ര വെറുപ്പ് ”
കുറച്ചു നിമിഷത്തെ മൗനത്തിനു ശേഷം പ്രകാശൻ ചോദിച്ചു
“പത്തു പതിനേഴു വയസായപ്പോഴേ ഒരുത്തന്റെ തല തല്ലിപൊളിക്കാൻ നിങ്ങടെ ബുദ്ദി ഇല്ലാത്ത മോനെ എരികേറ്റി വിട്ടില്ലേ ആ പ്രായത്തിൽ അങ്ങനെ ആണെങ്കിൽ കുറച്ചു കൂടി കഴിയുമ്പോ അവനെ കൊണ്ടു നമ്മളെ തല്ലി ഓടിക്കും എന്ന് എനിക്ക് അന്നേ മനസിലായി പിന്നെ പവി മോള് എന്റെ ചോരയാ എന്റെ ഏട്ടന്റെ മോള് അതിന്റെ സ്വഭാവഗുണം കാണിക്കും ”
“ഓഹ് അമ്മു അവനെ പറഞ്ഞു വിട്ടതാ അല്ലാതെ നിന്റെ മോന്റെ കുഴപ്പം അല്ല പതിനേഴു വയസിൽ നിന്റെ മോനു ഉണ്ടായിരുന്ന ബുദ്ധിയെ അവൾക്കും ഉണ്ടായിരുന്നുള്ളു എല്ലാ തെറ്റും അവൾടെ തലയിലേക്ക് വെച്ച് കൊടുക്കണ്ട ”
പ്രകാശൻ പറഞ്ഞു നിർത്തി അയാൾ പറയുന്നത് കേൾക്കാൻ താല്പര്യം ഇല്ലാത്തത് പോലെ മല്ലിക ഫോൺ എടുത്തു ആരെയോ കാൾ ചെയ്തു
“വണ്ടി വിളിച്ചിട്ട് എത്ര നേരം ആയി ഇപ്പൊ വരാം ഇപ്പൊ വരാംന്ന് നീ പറയാൻ തുടങ്ങിട്ട് കൊറേ നേരം ആയല്ലോ ഞങ്ങൾക്ക് ഇന്ന് തന്നെ പവിമോൾടെ വീട്ടിന്നു തിരിച്ചു വരേണ്ടതാ ”
പ്രകാശനോട് തോന്നിയ ദേഷ്യം പവിയുടെ വീട്ടിലേക്കു പോകാൻ ഓട്ടം വിളിച്ച കാർ ഡ്രൈവറിന്റെ മേൽ തീർത്ത് അവർ ദേഷ്യത്തോടെ പ്രകാശനെ നോക്കി ഇതിനോടൊന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന മട്ടിൽ അയാൾ അവരെയും നോക്ക്കി

തലയിട്ടികൊണ്ട് തിരിഞ്ഞു നിന്നു
അമ്മു വീട്ടിലേക്ക് കയറിയപ്പോൾ സുഭദ്ര ടീവിക്ക് മുന്നിൽ സോഫയിൽ ഇരിക്കുകയായിരുന്നു ടീവി ഓൺ ചെയ്തിരിക്കുന്നു പക്ഷേ സ്ഥിരം സീരിയലുകൾ ഒന്നും അല്ല നാപ്ടോൾ പരസ്യം വിവിധ കളറുകളിൽ ഉള്ള ബെഡ് ഷീറ്റ്റുകളെ കുറിച്ചുള്ള വിവരണം തകർക്കുന്നു അമ്മു കുളിച്ചു വേഷം മാറി വന്നപ്പോഴും സുഭദ്ര അതേ ഇരുപ്പ് തന്നെ അമ്മയുടെ മനസിവിടെ ഒന്നും അല്ല എന്ന് അവൾക്ക് തോന്നി അവൾ സുഭദ്രയുടെ അടുത്ത് ചെന്നിരുന്നു അവരുടെ ഇടതു കൈ പതിയെ പിടിച്ചു അവരൊന്നു ഞെട്ടി അമ്മുവിനെ നോക്കി പിന്നെ തിരിഞ്ഞു റിമോട്ട് എടുത്തു ചാനൽ മാറ്റി
“എന്താ അമ്മേ? ”
“ഒന്നും ഇല്ല ”
“അമ്മ എന്തോ ഓർത്തിരിക്കുകയായിരുന്നല്ലോ”
സുഭദ്ര അതിനു മറുപടി ആയി ഒന്ന് നെടുവീർപ്പിടുക മാത്രം ചെയ്തു അവരൊന്നും സംസാരിക്കുന്നില്ല എന്ന് കണ്ടു അവൾ ചോദിച്ചു “അമ്മ ചായ കുടിച്ചോ? ”
അവർ ഇല്ലെന്ന് തലയാട്ടി
“എന്നാ ഞാൻ ഇപ്പൊ ചായ കൊണ്ടു വരാം” അവൾ അടുക്കളയിലേക്ക് പോയി കുറച്ചു കഴിഞ്ഞു രണ്ടു പേർക്കും ഉള്ള ചായയും ആയി വന്നു ചായ വാങ്ങി കുടിക്കുമ്പോഴും അവർ ഒന്നും മിണ്ടിയില്ല അവൾ പിന്നെയും ഓരോന്ന് സംസാരിക്കാൻ ശ്രമിച്ചെങ്കിലും സുഭദ്ര ഒന്നോ രണ്ടോ വാക്കുകളിൽ ആ സംസാരം അവസാനിപ്പിക്കും അമ്മ അപ്പുവിന്റെ കാര്യം ആലോചിച്ചു ഉള്ള വിഷമം ആയിരിക്കും എന്ന് ഓർത്തു അവൾ പിന്നെ ഒന്നും സംസാരിക്കാൻ നിന്നില്ല
“അമ്മു നിന്റെ കല്യാണം പെട്ടന്ന് വേണം ഇനിയും വെച്ച് നീട്ടാൻ പറ്റില്ല ”
രാത്രി അത്താഴം കഴിക്കുന്നതിനിടെ സുഭദ്ര പറഞ്ഞു അമ്മു അങ്ങനെ ഒരു സംസാരം തീരെ പ്രതീക്ഷിച്ചില്ല
അവൾ അന്തിച്ചു അവരെ നോക്കി .

” അച്ഛനെ പോലെ ഞാനും നിന്ന നിൽപ്പിൽ അങ്ങു പോയാ നീ ഒറ്റക്കായി പോകും
മുൻപായിരുന്നെങ്കിൽ എനിക്ക് പേടിയില്ലായിരുന്നു ഇപ്പൊ അങ്ങനെ അല്ല കുടുംബം ഒക്കെ ആയി കഴിഞ്ഞാ പെങ്ങളുമാരൊക്കെ ചിലപ്പോഴെങ്കിലും ആങ്ങളമാർക്ക് ബാധ്യത ആയി തീരും ”
സുഭദ്ര അവരുടെ തീരുമാനം അറിയിച്ച പോലെ എഴുന്നേറ്റ് പോയി
അമ്മ പറഞ്ഞതൊന്നും ഉൾക്കൊള്ളാൻ ആകാതെ അമ്മു ചിന്തായിലാണ്ടു

അമ്മുവിനോട് സംസാരിക്കാൻഎന്താ ഒരു വഴി എന്ന ആലോചനയിലായിരുന്നു ശ്രീ പഴയ മൊബൈൽ നമ്പർ മാറ്റി ശ്രീ വാങ്ങി കൊടുത്ത ഫോൺ അപ്പു അന്നത്തെ പ്രശ്നത്തിൽ എറിഞ്ഞു പൊട്ടിച്ചു അതു കൊണ്ടു അതിന്റെ വില മോനൂട്ടന്റെ കയ്യിൽ അവൾ കൊടുത്തു വിട്ടിരുന്നു ശ്രീ അതു വാങ്ങിയില്ല അവൾക്കു തന്നെ തിരികെ കൊടുക്കാൻ പറഞ്ഞു അവളും വാങ്ങാത്തതു കൊണ്ടു അമ്പലത്തിലെ വഞ്ചിയിൽ ഇടാൻ മോനൂട്ടനെ ഏൽപ്പിച്ചിരുന്നു ഇപ്പോൾ ഉള്ള മൊബൈൽ നമ്പർ അറിയില്ല നേരിട്ട് കാണാം എന്നു വെച്ചാൽ അന്നത്തെ പോലെ അവൾ എന്തെങ്കിലും കടുപ്പിച്ചു പറയുമോ എന്ന് അവനു ചെറിയൊരു പേടി ഉണ്ട് കുറച്ചു നേരത്തെ ആലോചനക്ക് ശേഷം .

നാട്ടിൽ പോയിട്ട് ആദ്യം സുഭദ്രാമ്മയോടു സംസാരികക്കുന്നതാകും നല്ലത് എന്ന് അവനു തോന്നി തുടങ്ങി സുഭദ്രാമ്മക്കും അപ്പുനും സമ്മതമാണെങ്കിൽ മാത്രം അമ്മുനോട് സംസാരിച്ചാൽ മതി അവൾ സമ്മതം പറഞ്ഞു വീട്ടുകാർക്ക് ഇഷ്ട്ടം ആയില്ലെങ്കിൽ വീണ്ടും അവൾ വിഷമിക്കും അങ്ങനെ ഒന്ന് ഓർക്കാൻ ശ്രീ ഇഷ്ടപ്പെട്ടില്ല നാട്ടിലേക്കു ഉടനെ ഒന്നും പോകാനും പറ്റില്ല പവിയുടെ പ്രസവ സമയത്തു കുറച്ചു കൂടുതൽ ദിവസത്തെ ലീവ് വേണം ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആക്കുന്നതിനു രണ്ടു ദിവസം മുന്നേ എങ്കിലും വീട്ടിൽ എത്തണം പിന്നെ പ്രസവം കഴിഞ്ഞുള്ള ഹോസ്പിറ്റൽ വാസം ഡിസ്ചാർജ് ആയി പവിയേയും കുഞ്ഞിനേയും വീട്ടിൽ ആക്കിയിട്ടേ വരാൻ പറ്റു അതിനിടയിൽ ഏതെങ്കിലും ഒരു ദിവസം സുഭദ്രമ്മയോട് സംസാരിക്കാൻ സമയം കണ്ടെത്തണം എന്ന് അവൻ ഉറപ്പിച്ചു
ആഴ്ചകൾക്കു ശേഷം വർക്ക്‌ സൈറ്റിൽ നിൽക്കുമ്പോഴാണ് പവിയേ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തു എന്നൊരു ഫോൺ കാൾ ശ്രീയെ തേടി വന്നത് ഡേറ്റ് ആയിട്ടില്ലായിയുന്നത് കൊണ്ടു അവൻ ഒന്ന് ഭയന്നു ചെക്ക് അപ്പിന് പോയതാണ് ബി പി കൂടിയത് കൊണ്ട് അഡ്മിറ്റ്‌ ആക്കി വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ലഎന്ന് അറിഞ്ഞപ്പോൾ അവനു ആശ്വാസം തോന്നി അവൻ പവിത്രയെ വിളിച്ചു സമാധാനിപ്പിക്കാൻ നോക്കി
“നീ എന്തിനടി ടെൻഷൻ അടിക്കുന്നേ”
” കുട്ടേട്ടന് അതു പറയാം എനിക്കാണെങ്കിൽ ഡോക്ടറിനെ കാണുമ്പോ ഹോം വർക്ക്‌ ചെയ്യാതെ കണക്ക് മാഷിന്റെ ക്ലാസ്സിൽ ഇരിക്കും പോലെ ഒരു പേടിയാ ”
അവളുട മറുപടി കേട്ട് ശ്രീ ചിരിച്ചു പോയി
“ചിരിച്ചോ ചിരിച്ചോ കുട്ടേട്ടന് ചിരിച്ചാൽ മതിയല്ലോ ”
“പിന്നെ ഞാൻ എന്ത് ചെയ്യാനാ എന്റെ പവി അവിടെ വന്നു നിനക്ക് പകരം പ്രസവിക്കാൻ പറ്റില്ലല്ലോ”
“അതു വേണ്ട എന്നോടൊപ്പം ഇവിടെ ഉണ്ടായാൽ മതി ഒരു ആശ്വാസം കിട്ടും”
“വരാടി സമയം ആകട്ടെ ഇപ്പൊ ഞാൻ ഓടി പിടിച്ചു വന്നാൽ പിന്നെ മോളെ കാണാൻ വരാൻ എനിക്ക് ലീവ് കിട്ടില്ല അതാ ”
“ഉം എനിക്കറിയാം എന്നാലും പറഞ്ഞുന്നെ ഉള്ളു
അപ്പോ എന്റെ കൊച്ചു ടെൻഷൻ ഒന്നും അടിക്കാതെ ഇരിക്കണം കേട്ടോ ”
“ഉം”
അവളോട് വരാൻ പറ്റില്ല എന്ന് പറഞ്ഞെങ്കിലും അവളെ പോയി ഒന്ന് കാണാൻ ശ്രീക്കും വല്ലാത്ത മോഹം ഉണ്ടായിരുന്നു ദിവസങ്ങൾ കഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു പവിയേ ലേബർ റൂമിൽ ആക്കി എന്നൊരു ഫോൺ കാളിൽ ആണ് ശ്രീയുടെ അന്നത്തെ ദിവസം തുടങ്ങിയത് അവളെ മുൻപും രണ്ടു പ്രാവശ്യം ലേബർ റൂമിൽ കൊണ്ടു പോകുകയും ഒന്നും സംഭവിക്കാതെ തിരിച്ചു കൊണ്ടു വരുകയും ചെയ്തത് കൊണ്ടു അവനു പ്രതേകിച്ചു ഒന്നും തോന്നിയില്ല പവിക്ക് ഇടയ്ക്കിടെ ഫാൾസ് പൈൻ വരുന്നുണ്ടായിരുന്നു ഇതും അതു പോലെ ആയിരിക്കും എന്നാണ് ശ്രീ ചിന്തിച്ചത് ഡോക്ടർ പറഞ്ഞ ദിവസത്തിന് ഇനി 20 ദിവസങ്ങൾ കൂടി ഉണ്ട് എന്ന് ഓർത്തു എടുത്തപ്പോൾ ഇതും ഫാൾസ് പൈൻ ആകാനെ തരമുള്ളൂ എന്ന് അവൻ ഉറപ്പിച്ചു പകൽ ഒന്ന് രണ്ടു തവണ വിളിച്ചപ്പോഴും വൈകുന്നേരം വിളിച്ചപ്പോഴും അവൾ ലേബർ റൂമിൽ തന്നെ ആണെന്നാണ് അറിഞ്ഞത് ശ്രീ കൂടുതൽ ഒന്നും അതിനെ കുറച്ചു ചിന്തിക്കാതെ പണി തിരക്കിൽ മുഴുകി രാത്രി 8 മണിയോടെ മല്ലികയുടെ ഫോൺ കാൾ വന്നു അവൻ ജോലി കഴിഞ്ഞു വന്നു കുളിച്ചു ഭക്ഷണം കഴിക്കാൻ തുടങ്ങുകയായിരുന്നു
” ഹലോ ശ്രീകുട്ടാ പവി പ്രസവിച്ചു മോളാ ”
അവർ പറഞ്ഞതൊന്നും വിശ്വസിക്കാനാവാതെ അവൻ ശ്വാസം വിലങ്ങി ഇരുന്നു ഒരു നിമിഷം
പിന്നെ കഴിച്ചു കൊണ്ടിരുന്ന ഭക്ഷണം തൊണ്ടയിൽ തടഞ്ഞു ചുമച്ചു കൊണ്ടു കുപ്പി വെള്ളം എടുത്തു കുടിച്ചു ശ്വാസം നേരെ ആയപ്പോൾ അവൻ ചോദിച്ചു
“എന്താമ്മാ”
അവനു ശബ്ദം ശെരിക്ക് പുറത്തേക്ക്

പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല
“ഡാ നീ അച്ഛനായിന്നു സുഖപ്രസവം ആയിരുന്നു രണ്ടു പേരും സുഖമായിരിക്കുന്നു ഒരു കുഴപ്പവും ഇല്ല നീ ഉടനെ വരാൻ നോക്ക് ”
മല്ലിക അതും പറഞ്ഞു കാൾ കട്ട്‌ ചെയ്തു
കാൾ കട്ട്‌ ആയിട്ടും ശ്രീ ഫോൺ ചെവിയോട് ചേർത്ത് പിടിച്ചിരുന്നു ഉള്ളം നിറഞ്ഞു കവിഞ്ഞു സന്തോഷം ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു ആ ചിരി പിന്നെ ചുണ്ടിൽ തന്നെ തങ്ങി നിന്നു
പ്രസവത്തിനു മുന്നേ പവിയെ കാണാതെ ലേബർ റൂം വരെ അവളെ സമാധാനിപ്പിച്ചു ഒപ്പം നടക്കാതെ ലേബർ റൂമിനു വെളിയിൽ അവളുടെ പേര് വിളിക്കുന്നതും കാത്തു ടെന്ഷനോടെ ഇരിക്കാൻ സാധിക്കാതെ യാതൊന്നും ഇല്ലാതെ താൻ ഒരു അച്ഛനായി എന്നത് അവനിൽ ഒരു ജാള്യതയും വിഷമവും നഷ്ടബോധവും നിറച്ചു ആ ചിന്തയുമായി ഇരിക്കുമ്പോഴാണ് അമ്മയുടെ വാട്സ്ആപ്പ് മെസ്സേജ് വന്നത് ശ്രീ ഫോണെടുത്തു ഓപ്പൺ ചെയ്തു നോക്കി ഇളം പിങ്ക് ടൗവലിൽ പൊതിഞ്ഞ ഒരു കുഞ്ഞു മാലാഖാ കണ്ണുകൾ അടച്ചു ഉറങ്ങുന്നു മോളെ ആദ്യം കണ്ട സന്തോഷത്തിൽ ശ്രീയുടെ കണ്ണിൽ നനവൂറി

(തുടരും )

 

LEAVE A REPLY

Please enter your comment!
Please enter your name here