Part – 14 വായിക്കാൻ ഇവിടെ Click ചെയ്യുക.
രചന : S Surjith
കാത്തുവിന്റെ പ്രണയവും.. ലച്ചുവിന്റെ പ്രതികാരവും.. Part – 15
ചേച്ചി കാർ നിന്നും ഇറങ്ങി അമ്മയെ കണ്ട പാടെ ചിരിച്ചു കൊണ്ട് പറഞ്ഞു..
“ഇന്ദിര തമ്പുരാട്ടിക്ക് തറവാട്ടിൽ നിന്നും സത്യൻ മാമൻ പറമ്പിലെ കരിക്ക് കുറച്ചു തന്നു വീട്ടിട്ടുണ്ട് ”
അത് കേട്ട് അമ്മയും ചിരിച്ചു കൊണ്ട് പറഞ്ഞു….. “സത്യൻനെ ഞാൻ വിളിച്ചിരുന്നു നാളെ വീടു തൂക്കാനും തുടക്കാനും ആളെ കൊണ്ട് വരണമെന്ന് ലക്ഷ്മി തമ്പുരാട്ടി കല്പിച്ചു എന്ന് പറഞ്ഞു, അല്ല എന്താ ഇപ്പോൾ പെട്ടെന്ന് ഒരു തൂക്കലും തുടയിലും എന്താണാവോ അടുത്ത പദ്ധതി ”
” പ്രേത്യേകിച്ചു ഒന്നുമില്ല എന്റെ അമ്മേ എന്തായാലും ഏട്ടൻ ഇവിടില്ലല്ലോ രണ്ടു ദിവസം നമുക്ക് അവിടെ നിൽക്കാമെന്നു കരുതി അത്രേയുള്ളൂ “എന്ന് ചേച്ചിയും പറഞ്ഞു.
തറവാട്ടിൽ നിന്നും കൊണ്ടുവന്ന കരിക്കും മറ്റു സാധനങ്ങളും എടുത്തു കൊണ്ട് ഞങ്ങൾ വീടിന് അകത്തേക്ക് പോയി. വാങ്ങിക്കൊണ്ടു വന്ന ബിരിയാണി കഴിച്ച ശേഷം,ഞാൻ എന്റെ മുറിയിലേക്കും , അവിടെയെത്തി അല്പ സമയം കഴിഞ്ഞപ്പോൾ ചേച്ചി ഞാൻ ചോദിച്ചിരുന്ന ഡീറ്റെയിൽസ് ഇമെയിൽ ചെയ്തു. അത് കണ്ടതും ഞാൻ താഴേക്കു ഇറങ്ങി . ചേച്ചി സോഫയിൽ ഇരിക്കുണ്ടായിരുന്നു. ഞാൻ ചേച്ചിയുടെ അരികിലേക്ക് ചെന്നു എന്നെ കണ്ടതും ചേച്ചി ചോദിച്ചു?????
“ഇമെയിൽ കിട്ടിയോ കാത്തു ”
ഞാൻ പറഞ്ഞു…… “കിട്ടി ചേച്ചി, ഇത്രയും മതിയാകും, എന്തായാലും അഞ്ചു മണിക്ക് ശേഷം ഞാൻ അനുഷ യെ വിളിക്കാം ”
ചേച്ചി ചോദിച്ചു?????? ” ആരാ അനുഷ ”
“അത് എന്റെ ബാല്യകാല സുഹൃത്താണ് ചേച്ചി, ഞാൻ ഒരുമിച്ചായിരുന്നു സ്കൂൾ മുതൽ കോളേജ് വരെയും. ഇപ്പോൾ അവൾ RBI കൊച്ചിയിൽ വർക്ക് ചെയ്യുന്നു. അവൾ വിചാരിച്ചാൽ നമ്മുക്ക് ആ അക്കൗണ്ട്നിന്നുമുള്ള ട്രാസക്ഷൻ മുഴുവൻ ഡീറ്റെയിൽസും കിട്ടും” എന്ന് ഞാൻ പറഞ്ഞു
അത് കേട്ട് ചേച്ചി എന്നോട് ചോദിച്ചു????? “എന്നിട്ട് എന്തിനാ അത് കൊണ്ട് എന്താ പ്രയോചനം ”
ഞാൻ പറഞ്ഞു……. “പ്രയോചനം ഉണ്ട് ചേച്ചി അതിൽ നിന്നും അവനുമായി ബന്ധമുള്ള വരെ ഞങ്ങൾക്ക് തിരിച്ചറിയാം കഴിയും , പിന്നെ അവനാൽ വഞ്ചിക്ക പെട്ടു കൊണ്ടിരിക്കുന്നവരെ കുറിച്ചും ഞങ്ങൾക്ക് അറിയാൻ സാദിക്കും ”
ചേച്ചി പറഞ്ഞു……. “കാത്തു ചിലപ്പോൾ അവനാൽ വഞ്ചിക്ക പെടുന്നവരുടെ പേരുവിവരങ്ങൾ കിട്ടുമായിരിക്കും, അവന്റെ അനുയായികൾക്ക് അവൻ അവന്റെ അക്കൗണ്ട് നിന്നും പണം ട്രാസക്ഷൻ നടത്തണമെന്ന് നിർബന്ധമില്ലല്ലോ”
“ഇപ്പോൾ ചേച്ചി ചോദിച്ച ചോദ്യമാണ് ഞാൻ പ്രദീക്ഷിച്ചിരുന്നേ… ഒരു അലവലാതിയുടെ കൂട്ടു മറ്റൊരു അലവലാതി ആയിരിക്കും അത് കൊണ്ട് മിക്കവാറും അവനെ പോലെ മനസാക്ഷി ഇല്ലാത്തവരും പണത്തിനു വേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവരും ആയിരിക്കും അവന്റെ കൂട്ടുകാരും. ഇത്തരക്കാരുടെ മനഃശാസ്ത്രം ഞാൻ എവിടേയോ വായിച്ചിട്ടുണ്ട് അവർ ആരെയും വിശ്വസിക്കില്ല പ്രത്യേകിച്ചും അവരുടെ വീക്ക് പോയിന്റ്. I guess here suppose to be their weak point is money ” യെന്ന് ഞാൻ ചേച്ചിയോട് പറഞ്ഞു
അങ്ങനെ ഓരോ കാര്യങ്ങൾ പറഞ്ഞു സമയം പോയത് അറിഞ്ഞില്ല. പതിവുപോലെ ഉച്ച ഉറക്കവും കഴിഞ്ഞു അമ്മ അവിടേക്ക് വന്നു. ഞങ്ങളെ കണ്ടതും അമ്മ ചേച്ചിയോട് പറഞ്ഞു……
“ലച്ചു മുന്നേ നീ പറഞ്ഞല്ലോ രണ്ടു ദിവസത്തേക്ക് തറവാട്ടിൽ പോകുന്നു എന്ന് അത് നീ കാര്യമായിട്ട് പറഞ്ഞതാണോ”
“എന്താ അമ്മേ അങ്ങനെ ചോദിച്ചത്????? ” യെന്ന് ചേച്ചി അമ്മയോട് ചോദിച്ചു??
അമ്മ പറഞ്ഞു….. “നിങ്ങൾ രണ്ടാളിലും പോകാനും നിൽക്കാനുമുള്ള ഒരു തയ്യാറെടുപ്പും ഞാൻ കാണുന്നില്ല… കാത്തു വിനു വിളിക്കുമ്പോൾ പറയാൻ മറക്കണ്ട നാളെ തറവാട്ടിൽ പോകുന്ന കാര്യം ”
“ശെരി അമ്മേ ” യെന്ന് ഞാൻ പറഞ്ഞു. ചേച്ചി അമ്മയുടെ ചോദ്യത്തിന് മറുപടിയായി അടുത്തുള്ള സൂപ്പർമാർകെറ്റ്ലേക്ക് വിളിച്ചു കുറച്ചു സാധനങ്ങൾക്ക് ഹോം ഡെലിവറി ചെയ്യാൻ ഓർഡർ കൊടുക്കുവാണ് ചെയ്തത്. അത് കഴിഞ്ഞു ചേച്ചി എന്നോട് പറഞ്ഞു…..
“കാത്തു നീ പോയി ഡ്രെസ്സും മറ്റും റെഡിയാക്കിക്കോ, അല്ലങ്കിൽ നിന്റെ അമ്മായി ഇന്നു മുഴുവൻ ഇങ്ങനെ ഓരോന്ന് ചോദിച്ചു കൊണ്ട് നടക്കും”
അത് കേട്ട് അമ്മ പറഞ്ഞു…… “ഞാൻ ചോദിക്കുന്നതാകും കുറ്റം.. അല്ലാതെ മടിപിടിച്ചു ഇരിക്കുന്നതിൽ ഒരു കുറ്റവും ഇല്ല ”
“എന്റെ കൃഷ്ണാ ” യെന്നും പറഞ്ഞും കൊണ്ട് ചേച്ചി എഴുന്നേറ്റു മുറിയിലേക്ക് പോയി. ഞാനും പതുക്കെ അവിടം വിട്ടു എന്റെ മുറിയിലേക്ക് പോയി.
മുറിയിൽ എത്തി വാതിലുകൾ ഞാൻ അടച്ചു കട്ടിലിലേക്ക് ഒന്ന് ചാഞ്ഞു. എന്റെ ഫോണിൽ നിന്നും ഞാൻ അനുഷ യെ വിളിച്ചു. അവൾ ഫോൺ എടുത്ത ഉടനെ എന്നോട് ചോദിച്ചു???
“ഇങ്ങനെ ഒരാൾ ജീവിച്ചിരിപ്പുണ്ടോ, എത്ര നാളായടി നീ ഒന്ന് വിളിച്ചിട്ട് ”
“നിന്നെ ഓഫീസ് ടൈമിൽ വിളിച്ചാൽ കിട്ടില്ല,പിന്നെ അവധി ദിവസങ്ങളും വൈകുന്നേരങ്ങളും വിനുവേട്ടനും. പിന്നെ അങ്ങോട്ടു ബിസി യാടി അതുകൊണ്ടാ.. അതെക്കേ അറിയൊണോങ്കിൽ ഒരു കല്യാണം കഴിക്കണം കേട്ടോടി.. ഹഹഹ” യെന്ന് ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു
“അയ്യ വന്നിരിക്കുന്നു… ഒരു ബിസി ഭാര്യ. എത്ര ബിസി ആയാലും കൂട്ടുകാർക്കു ടൈം കണ്ടെത്തണം അതാണ് യഥാർത്ഥ ഫ്രണ്ട്സ്, പിന്നെ ഞാൻ നിന്നെ തേച്ചിട്ടു പോയ ആൺ സുഹൃത്ത് അല്ലല്ലോ??? ആയിരുന്നു വെങ്കിൽ വിളിക്കുന്നതിലും മറ്റും ചിലപ്പോൾ ലിമിറ്റേഷൻ കാണും, ഞാൻ ഒരു പെൺകുട്ടി അല്ലേടി അതിനും നിനക്ക് നിന്റെ വിനുവേട്ടൻ വല്ല ലിമിറ്റേഷൻസ് വെച്ചിട്ടുണ്ടോ” യെന്ന് അനുഷ ചോദിച്ചു???
“ഒന്ന് പൊടി വിനുവേട്ടൻ ആണായാലും പെണ്ണായാലും ഒരു ലിമിറ്റേഷനും വെച്ചിട്ടില്ല, പിന്നെ ഞാൻ എന്നെ തേക്കാനുള്ള അവസരം ആർക്കും കൊടിത്തിട്ടില്ല, ഒരു ശ്രമം നടന്നു…ആ പേര് കേൾക്കുന്നത് പോലും അറപ്പാ. എന്റെ വിനുവേട്ടൻ ആള് വളരെ ഫ്രണ്ട്ലിയാ നീ കരുതും പോലെ അല്ല, പിന്നെ എനിക്കു ഇവിടെ ചേച്ചി എപ്പോളും കൂട്ടിനുണ്ട് അത് കൊണ്ട് ഫ്രീ ടൈം ചേച്ചിയുമായി കത്തിവെച്ചിരിക്കും അതുകൊണ്ടാടി ” യെന്ന് ഞാൻ പറഞ്ഞു
ഒന്ന് നീട്ടി മൂളിക്കൊണ്ട് അവൾ പറഞ്ഞു……..
“മ്മ്മ്മ്മ്മ്…..അതൊക്കെ പോട്ടെ പിന്നെ എന്തുണ്ട് വിശേഷം ഒരു ലഡു തരാറായോ മോളെ ”
“ഒന്ന് പൊടി കല്യാണം കഴിഞ്ഞാൽ ഉടനെ ചോദിച്ചോണം വിശേഷവും ലഡ്ഡുവും, നമ്മൾ കുറച്ചുകൂടി കഴിഞ്ഞിട്ട് മതിയെന്ന് തീരുമാനിച്ചിരിക്കുവാ ” യെന്ന് ഞാൻ പറഞ്ഞു
അവൾ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു…….. “ഹഹഹ …. സുഖിച്ചോടി സുഖിച്ചോ പണ്ട് നിനക്കു ഒന്നും അറിയില്ലായിരുന്നു. ഇപ്പോളെങ്കിലും വല്ലതും പഠിച്ചോടി ”
“ഒന്ന് പൊടി എന്റെ ചേട്ടൻ കിടു വാാാ ഹഹഹ എല്ലാം അറിയാം ” എന്ന് ചിരിച്ചു കൊണ്ട് പാഞ്ഞു.
എന്നിട്ട് ഞാൻ തുടർന്നു…. “എടാ എനിക്കു നിന്റെയൊരു സഹായം വേണം”
“എന്തു വാഡി എന്തു സഹായമാ വേണ്ടത്, വല്ല ബെഡ് റൂം ടിപ്സ് ആണങ്കിൽ സോറി മോളു ഞാൻ ഇപ്പോളും പ്രാക്ടിക്കൽ ആയിട്ടില്ല ആം സ്റ്റിൽ സിംഗിൾ…. ഹഹഹ ” എന്നവൾ പറഞ്ഞു ചിരിച്ചു
“I am serious അനുഷേ very serious നിന്നെക്കൊണ്ട് മാത്രമേ എന്നെ സഹായിക്കാൻ കഴിയു ” എന്ന് ഞാൻ പറഞ്ഞു
“എന്താടി ഇത്രയും സീരിയസ് മാറ്റർ ” യെന്ന് അവൾ ചോദിച്ചു?????
എന്റെയും ആദിത്യന്റെയും പ്രണയത്തെ കുറിച്ചു അവൾക്കു അറിയാമായിരുന്നത് കൊണ്ടും, അവളെ പൂർണ്ണമായും വിശ്വസിക്കുവാൻ കഴിയുന്നത് കൊണ്ടും, ചേച്ചിയുടെ ജീവിതത്തിൽ നടന്ന സംഭവ വികസങ്ങളെ കുറിച്ച് ഞാൻ അനുഷ യോട് പറഞ്ഞു.അവസാനം എന്റെ ആവശ്യത്തെ കുറിച്ചും അത് എന്തിനാണെന്നും അവളെ അറിയിച്ചു. കൂടുതൽ ഒന്നും ചോദിക്കാതെ അവൾ പറഞ്ഞു……..
“കാത്തു ഇതിനു നിന്നെ ഞാൻ സഹായിക്കാം. നിന്നോട് ഉള്ള വിശ്വസം ഒന്ന് കൊണ്ട് മാത്രം. അഥവാ നീ സംശയിക്കും പോലെ ആ സ്ത്രീ ഇതിൽ ഇൻവോൾവ് ആണെങ്കിൽ ഒരു കാരണവശാലും ഞാൻ മുഖേനയാണ് നിങ്ങൾ അറിഞ്ഞതെന്നു പുറം ലോകം അറിയരുത്. അവരുടെ ഇൻഫ്ലുമെൻറ്സ് ഇതിൽ ഉണ്ടെന്നു ബോധ്യമായാൽ അവരെ കുടുക്കാനുള്ള വഴി ഞാൻ പറഞ്ഞു തരാം. നിങ്ങൾ നേരിട്ടു ഒന്നിനും പോകില്ല എന്ന് നീ എനിക്കു വാക്ക് തരുമെങ്കിൽ ഞാൻ സഹായിക്കാം”
കൂടുതൽ ഒന്നും അലോചിക്കാൻ നിൽക്കാതെ അവൾക്കു ഞാൻ വാക്കു കൊടുത്തു ;ജീവൻ പോയാലും അവളുടെ പേര് ആരോടും പറയില്ലെന്ന്. അതിനു ശേഷം എന്റെ കൈവശം ഉണ്ടായിരുന്ന എല്ലാ ഡീറ്റെയിൽസും അനുഷക്ക് അയച്ചു കൊടുത്തു. “വല്ലപ്പോഴുമൊക്കെ വിളിക്കണം കേട്ടോടി കാന്താരി” യെന്നും പറഞ്ഞു കൊണ്ട് ഞങ്ങളുടെ സംഭാഷണം അവസാനിച്ചു
ഒരു ആന്മവിശ്വാസത്തോടെ ഞാൻ കുളിക്കാൻ പോയി. കുളികഴിഞ്ഞു എത്തിയപ്പോഴേക്കും ഞാൻ എന്റെ ഫോണിൽ വിനുവേട്ടന്റെ മിസ്സ് കാളുകൾ കണ്ടു അതിൽ തിരിച്ചു വിളിക്കാൻ നോക്കിയപ്പോൾ ചേട്ടന്റെ നമ്പർ ബിസി ആയിരുന്നു. അപ്പോൾ മനസ്സിലായി അമ്മയെ വിളിക്കുമായിരിക്കുമെന്ന്, ഞാൻ താഴേക്കു നടന്നു. എനിക്കു തെറ്റിയില്ല അമ്മ ലാൻഡ് ഫോണിൽ ചേട്ടനുമായി സംസാരിക്കുന്നുണ്ടായിരുന്നു എന്നെ കണ്ടതും അമ്മ ചേട്ടനോട് പറഞ്ഞു…….” ദേ വരുന്നു കാത്തു ഞാൻ നിന്നോട് പറഞ്ഞില്ലേ അവൾ കുളിക്കു മായിരിക്കുമെന്ന് ”
ഞാൻ അമ്മയോട് ചോദിച്ചു???? “ആരാ അമ്മ ചേട്ടനാണോ???? ”
“അതേ…”യെന്ന് അമ്മ പറഞ്ഞു കൊണ്ട് ആ ഫോൺ എനിക്കു നേരെ നീട്ടി. കുറെ യാത്ര വിശേഷങ്ങൾ വിനുവേട്ടൻ എന്നോട് പറഞ്ഞു. തറവാടും ചുറ്റുപ്പാടും എനിക്കു ഇഷ്ടപ്പെട്ടോ എന്ന് ചോദിച്ചു? കൂട്ടത്തിൽ ചേട്ടനെ എന്റെ ഒരു ഫ്രണ്ട് വിളിച്ചു വെന്നും എന്നോട് പറഞ്ഞു. അത് കേട്ടതും എന്റെ അടിവയറ്റിൽ നിന്നും ഒരു തീ ഗോളം കത്തി മുകളിലേക്കു വരുന്നതായി തോന്നി. ഞാൻ ചേട്ടനോട് ചോദിച്ചു?????? “ഏത് ഫ്രണ്ട് ?? പേര് വല്ലതും പറഞ്ഞോ ”
“അതൊന്നും പറഞ്ഞില്ല ഞാൻ അപ്പോൾ കുറച്ചു ബിസി ആയിരുന്നത് കൊണ്ട് ഇപ്പോൾ നാട്ടിൽ ഇല്ലാ യെന്ന് പറഞ്ഞു. അത് കൊണ്ട് കൂടുതൽ സംസാരിക്കാൻ നിൽക്കാതെ ഫോൺ കട്ട് ചെയ്തു” എന്ന് വിനുവേട്ടൻ എന്നോട് പറഞ്ഞു
പിന്നെയും വിനുവേട്ടൻ എന്തൊക്കയോ ചോദിക്കുന്നുണ്ടായിരുന്നു. എന്റെ മാനസികാവസ്ഥ അതൊന്നും മനസിലാക്കാൻ കഴിയും വിധത്തിൽ അല്ലായിരുന്നു …..
തുടരും…….