Home Latest ഐഷുവിനെ കണ്ട് അവൻ നെറ്റി ചുളിച്ചു. ഉമ്മാക് വീണ്ടും വല്ലതും സംഭവിചോ എന്നായിരുന്നു അവന്റെ പേടി-...

ഐഷുവിനെ കണ്ട് അവൻ നെറ്റി ചുളിച്ചു. ഉമ്മാക് വീണ്ടും വല്ലതും സംഭവിചോ എന്നായിരുന്നു അവന്റെ പേടി- ഇളം തെന്നൽ Part -32

0

Part 31 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രചന : Bushara Mannarkkad

ഇളം തെന്നൽ. ഭാഗം -32

മനസ്സിൽ ചിലതെല്ലാം തീരുമാനിച്ചു അവൾ ഉറച്ച കാൽ വെപ്പോടെ ഷാക്കിറിന്റ റൂം ലക്ഷ്യമാക്കി നടന്നു.

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
മനസ്സിൽ പേടിയോ വെപ്രാളമോ ഒന്നും അവൾക്കു തോന്നിയില്ല. എവിടെ നിന്നോ കിട്ടിയ ധൈര്യം പോലെ അവളുടെ മനസ്സിൽ ഭയം ഒട്ടും നിന്നില്ല.. സ്പീഡിൽ അവൾ സ്റ്റെപ്പുകൾ കയറി. അവന്റെ റൂമിന്റെ ഡോർ കണ്ടതും അവളുടെ ധൈര്യം ചോർന്നു പോകുന്ന പോലെ അവൾക്കു തോന്നി. അന്ന് ഉമ്മാക് വയ്യാതെ ആയപ്പോൾ കയറി വന്നതാ ഇവിടെ, പിന്നെ ഇന്നാണ് വരുന്നത്. അവൾ മനസ്സിൽ കരുതി, മടങ്ങി പോരാൻ വേണ്ടി അവൾ താഴേക്കു തന്നെ നോക്കി.

ഒരു സ്റ്റെപ് ഇറങ്ങിയതും ശാദി മോൾടെ മുഖം മനസ്സിൽ തെളിഞ്ഞു. അവളുടെ നിർത്താതെയുള്ള കരച്ചിൽ, തേങ്ങി തേങ്ങി അവൾ പറഞ്ഞ കാര്യങ്ങൾ, അവസാനം ഭയം നിഴലിച അവളുടെ കണ്ണുകൾ,, എല്ലാം മനസ്സിൽ മിന്നി മറഞ്ഞു..ഐഷുവിന്ന് ദേഷ്യം ഇരച്ചു കയറി.അവൾ വീണ്ടും കയറി ചെന്ന് ഷാക്കിറിന്റ ഡോറിൽ മുട്ടി.

ശാക്കിർ വിളി കേട്ടില്ല.അവൾ വീണ്ടും ആഞ്ഞു മുട്ടി. ശാക്കിർ വന്നു പരിബ്രാന്തിയോടെ ഡോർ തുറന്നു. ഐഷുവിനെ കണ്ട് അവൻ നെറ്റി ചുളിച്ചു. ഉമ്മാക് വീണ്ടും വല്ലതും സംഭവിചോ എന്നായിരുന്നു അവന്റെ പേടി. അവൻ ഐഷുവിനെ നോക്കാതെ തന്നെ താഴേക്കു സ്റ്റെപ് ഇറങ്ങാൻ നോക്കി. അവിടെ ഐഷു അവനെ തടഞ്ഞു. ശാക്കിർ !!ഞാൻ ഇപ്പോൾ വന്നത് നിന്നോട് സംസാരിക്കാൻ ആണ്. എനിക്ക് നിന്നോട് കുറച്ചു നേരം സംസാരിച്ചേ പറ്റൂ..

ശാക്കിർ അത്ഭുതത്തോടെ അവളെ നോക്കി. നീ അതിശയിക്കേണ്ട.. ഇത് ഞാൻ തന്നെ. ആയിഷ,, ആയിഷ ഷാനവാസ്‌.. ഐഷു തുടർന്നു. ഓഹ് നീ എന്തിന് വന്നതാടീ.. കടക്കഡീ പുറത്ത്. വന്നു വന്നു നീ എന്നോടും സംസാരിക്കാൻ തുടങ്ങിയോ.. നിനക്ക് എന്താടീ വേണ്ടേ.. പാതിരാത്രി മുറിയിൽ വന്നു എന്നെ വളക്കാൻ നോക്കിയതാണോ.. ശാക്കിർ ഒച്ചവെച്ചു. സൂക്ഷിച്ചു സംസാരിക്കണം, ഞാൻ നിന്റെ ഇത്താത്തയാണ്, നീ നൂറു വട്ടം പിച്ചക്കാരി എന്ന് വിളിക്കുന്ന ഈ ആയിശു നിങ്ങളുടെ സമ്പത് കണ്ടിട്ട് ഓടി വന്നവളല്ല. ഒരു വലിയ ജനാവലിക്ക് മുമ്പിൽ വെച്ച് അല്ലാഹുവിന്റെ മാർഗത്തിൽ ഹലാലായ നികാഹ് എന്ന പരിശുദ്ധ കർമം നടത്തി നിന്റെ ഇക്കാടെ ഭാര്യയായി വന്നവൾ..

ഐഷു ഒട്ടും കുറയാതെ തന്നെ അവനോടു കയർത്തു. ഇക്കാടെ ഭാര്യ.. നികാഹ്, ശാക്കിർ പുച്ഛത്തോടെ മുഖം കോട്ടി.. എടീ പിച്ചക്കാരി.. നിനക്ക് അങ്ങനെ പലതും പറഞ്ഞു ഇവിടെ വിലസാം.. എന്ന് കരുതി ശാക്കിറിനെ നിനക്ക് അറിയില്ല. മര്യാദയുടെ ഭാഷയിൽ ഇറങ്ങി പോകാൻ ഞാൻ പറഞ്ഞു. ഇനി പിടിച്ചു പുറത്താക്കുന്ന പണി എന്നെ കൊണ്ട് ചെയ്യിപ്പിക്കരുത്. ശാക്കിർ നല്ല ചൂടിൽ ആണെങ്കിലും ഐഷുവിന്റെ മാറ്റം കണ്ടു ഒന്ന് പതറി എന്നത് അവൾക്കു മനസിലായി… മര്യാദയുടെ ഭാഷ,, അത് നിനക്ക് അറിയുമോ.. അതെന്താണെന്ന് നീ പഠിച്ചിട്ടുണ്ടോ..

സാമാന്യ മര്യാദയുള്ള ഒരാൾ ചെയ്യുന്ന പണി ആണോ നീ ശാദി മോളോട് ചെയ്തത്.. ഒരു പ്രായപൂർത്തി എത്തിയ മോളെ ഇവിടെ നിന്റെ സാനിധ്യം സുരക്ഷിതമാണെന്ന് കരുതി ഏല്പിച്ചു പോയ നിന്റെ ഇത്താത്തയോട് നിനക്ക് മര്യാദയുണ്ടോ..പ്രേമം എല്ലാവരിലും ഉണ്ടാകുന്ന ഒരു വികാരമാണ്. അത് അവളിൽ തോന്നിയത് തെറ്റല്ല.. എന്നാൽ അതിലെ തെറ്റും ശെരിയും വേർതിരിച്ചു കൊടുക്കേണ്ടത് രക്ഷിതാക്കൾ തന്നെയാണ്.. ശാദി മോളെ തിരുത്താൻ നോക്കാതെ സപ്പോർട്ട് ചെയ്ത് നീയല്ലേ.. ഫോൺ വാങ്ങാനും നമ്പർ സേവ് ആക്കിയതും എല്ലാം നീ തന്നെയല്ലേ..എന്നിട്ട് പിന്നേ ഈ കാര്യം പരസ്യമാക്കുമെന്ന് ഭീഷണി മുഴക്കിയത്..

അവസാനം നീ ചെയ്തു വെച്ച ചെറ്റത്തരം, സ്വന്തം മോളുടെ ഫോട്ടോ അവൾ അറിയാതെ മുറിയിൽ കയറി എടുത്തത്, ഇതൊക്കെ മര്യാദ ആണോടാ.. ഇതാണോ നിന്റെ മര്യാദ ഐഷു ഒട്ടും പേടിയില്ലാതെ അവനോടു കയർത്തു.. ശാക്കിർ ഒന്ന് ഞെട്ടി,, അവന്ന് വാക്കുകൾ കിട്ടാതെ പരതി.. കാര്യം ഇവൾ എല്ലാം അറിഞ്ഞിട്ടുണ്ട്.. ഇനി വേറെ ആരൊക്കെ അറിഞൊ എന്തോ..അവന്റെ ഉള്ളിൽ ചെറിയ പേടി തോന്നി. എന്നാലും ഇവളുടെ മുന്നിൽ തോറ്റു നില്കാൻ വയ്യ.. എടീ ഇത് എന്റെ കുടുംബകാര്യം.എന്റെ പെങ്ങളുടെ മോൾ, ഞാൻ എനിക്ക് ഇഷ്ടം ഉള്ളത് പോലെ ചെയ്യും..

അതിൽ എന്തെങ്കിലും പറയാൻ നിനക്ക് എന്താടീ അവകാശം. എനിക്ക് ഇല്ലാത്ത വേദന നിനക്ക് എവിടുന്നു കിട്ടി, നീ വലിയ ആള് ചമയാൻ നില്കാതെ ഇറങ്ങി പൊക്കോണം.അവൻ അക്ഷരങ്ങൾക് വേണ്ടി വിക്കുന്നുണ്ടെന്നു അവൾക്കു നന്നായി അറിഞ്ഞു. അതെ, നിന്റെ പെങ്ങളുടെ മോൾ,, നിനക്ക് എന്തും ചെയ്യാം, പക്ഷെ ഞാൻഇവിടെ ഉള്ളപ്പോൾ അതിനു ഞാൻ സമ്മതിക്കില്ല. എനിക്ക് എന്താ അവളുടെ മെല് അവകാശം എന്ന് ചോദിച്ചു നീ.. അത് പറയാം..

ഞാനും അവളും സ്ത്രീകളാണ്.. ഒരു പെണ്ണിന് മറ്റൊരു പെണ്ണിനെ അറിയാനും മനസിലാക്കാനും രക്തബന്ധതിന്റെ ആവശ്യമില്ല. അവൾ ഒരു പെൺകുട്ടി ആണെന്നുള്ള ആ ഒരു ബന്ധം മാത്രം മതി എനിക്ക് നിന്റെ മുന്നിൽ..അത്കൊണ്ട് തന്നെ നിന്റെ ഈ പ്ലാനിങ് നടക്കാനും പോണില്ല..ഇനിയും ഈ കോലത്തിൽ ഉള്ള ചെറ്റത്തരങ്ങൾ നിന്നിൽ നിന്ന് ഉണ്ടാകാനും പാടില്ല, ഐഷു തെളിഞ്ഞു നിന്ന് തന്നെ പറഞ്ഞു. നിനക്ക് എങ്ങനെയെങ്കിലും ആ പാർട്ടിയിൽ വന്നു വിലസണം. അതിനു വേണ്ടിയല്ലേ ഈ സംസാരം.. മിണ്ടാൻ കൂടി അറിയാത്ത നീ ഇത്രയും പറഞ്ഞു ഒപ്പിച്ചല്ലോ, നിന്റെ കളി എന്നോട് വേണ്ട, നിന്നെ അവിടെ പങ്കെടുക്കാൻ ഞാനും ഇവിടെ ഉള്ളപ്പോൾ സമ്മതിക്കില്ല..

ശാക്കിർ പറഞ്ഞു.. എനിക്ക് ആ പാർട്ടിയിൽ പങ്കെടുക്കാൻ സന്തോഷം തന്നെ.അതിനു വേണ്ടിയാണ് ഞാൻ ഇത് പറയുന്നതെന്ന് നീ കരുതിയോ, എങ്കിൽ നിനക്ക് തെറ്റി, ശാദി മോൾടെ പാർട്ടിയിൽ പങ്കെടുക്കുന്നില്ല, നിന്നെ വിഷമിപ്പിക്കില്ല എന്നൊക്കെ തീരുമാനം ഒറ്റക് എടുത്തവൾ ആണ് ഞാൻ, ഇങ്ങനെയുള്ള ഒരു കാര്യവും നിന്റെ ഇക്കനോട് പോലും ഞാൻ പറഞ്ഞിട്ടില്ല. നിന്റെ സന്തോഷം ഞാൻ കാരണം ഇല്ലാതാകരുത്. അങ്ങനയെല്ലാം കരുതിയത് നീ ഇക്കാടെ അനിയൻ ആണെന്നുള്ള സ്നേഹം ഉണ്ടായത് കൊണ്ടാണ്, പക്ഷെ വാശിക്ക് വേണ്ടി എന്തു ചെയ്യാനും മടിക്കാത്ത നിന്നോട് എനിക്ക് ഇപ്പോൾ ആ സ്നേഹം ഇല്ല. നിന്റെ സമ്മതം ഇല്ലാതെ തന്നെ ഐഷു പാർട്ടിയിൽ വന്നിരിക്കുo. നിനക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ശാദി മോൾടെ കഴിഞ്ഞു പോയ കാര്യങ്ങൾ കൊണ്ട് നിന്റെ പ്ലാനിങ് നടക്കില്ല. കാരണം അതിന് പിന്നിലുള്ള നിന്റെ സപ്പോർട്ട്, പിന്നീടുള്ള എല്ലാ കാര്യങ്ങളും എനിക്കും അറിയാം..ഡീ.. എന്താ നിന്റെ ഉദ്ദേശം.. ഷാക്കിറിനെ പറ്റി നിനക്ക് എന്തറിയാം.

നിന്നെ പോലെ ഒരു കൂട്ടം പിച്ചക്കാരുടെ സങ്കേതം അല്ല ഇത്.എന്തിനും പോന്ന കൊല്ലാനും മടിയില്ലാത്ത ആളുകൾ എന്റെ കൂടെ ഉണ്ടെന്ന് നീ മറക്കണ്ട. നിന്നെ കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ല. ശാക്കിർ അവളെ പുച്ഛിച്ചു.. നീ പോട്ടകിണറ്റിലെ തവളയാണ്. നിനക്ക് ഒരു കൂട്ടം പണക്കാരെ അറിയുമായിരിക്കും..

എന്നാൽ എന്നെ പോലെ പാവപ്പെട്ടവർ കൊണ്ടും കൊടുത്തുo ശീലമുള്ള സ്നേഹിക്കുന്നവർക്ക് വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത ഒരു വലിയ കൂട്ടായ്മയിലുള്ള എന്തിനും പോന്ന ആൺകുട്ടികൾ ഐഷുവിന്റെ കുടുംബത്തിലും ഉണ്ട്. ആ പേടിയൊന്നും എനിക്കും ഇല്ല.ഐഷു പതറാതെ നിന്ന് പൊരുതി. ഡീ എന്ന ഒരു അലർച്ചയോടെ ശാക്കിർ അവളുടെ നേരെ കയ്യ് ഉയർത്തി,തന്റെ നേരെ ഉയർന്ന കയ്യിൽ അവൾ പിടിച്ചു. വേഗത്തിൽ തന്നെ ശാക്കിർ അവളെ ചേർത്ത് പിടിച്ചതും മൊബൈൽ ക്ലിക് ചെയ്തതും പെട്ടെന്നായിരുന്നു. ഒരു ഞെട്ടലോടെ അവനോടു ചേർന്ന് നിൽക്കുന്ന അവളുടെ ഫോട്ടോ അവന്റെ ഫോണിൽ അവൾ കണ്ടു. എല്ലാ കരുത്തും ഒരു പോലെ അവളിൽ നിന്നും ചോർന്നു പോയി. (തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here