Part – 13 വായിക്കാൻ ഇവിടെ Click ചെയ്യുക.
രചന : S Surjith
കാത്തുവിന്റെ പ്രണയവും.. ലച്ചുവിന്റെ പ്രതികാരവും.. Part – 14
ഞാൻ ചിന്തിക്കുവായിരുന്നു ജീവിതത്തിൽ ഓരോ വിപത്തുകൾ വരുന്ന വഴികളെ ഒട്ടുമിക്ക സ്ത്രീകളും ഇങ്ങനെയൊക്കെയാവും ചതിക്കപ്പെടുന്നത്, ഇപ്പോളത്തെ കാലത്ത് വഞ്ചനയും ഒരു ബിസ്സിനെസ്സ് ആയി തീർന്നു. ചേച്ചി പറയും പോലെ എങ്ങനെ അവന്റെ ഫൈനൽ സെറ്റിൽ ചെയ്യാം ?? എന്തായാലും ഇതിൽ ഇപ്പോൾ ഞാനും ഉൾപ്പെട്ടു .എന്റെയും കൂടി ആവശ്യമായി അവന്റെ നാശം. ഇനി ചേച്ചി പറയും പോലെ വരുന്നിടത്ത് വെച്ചു കാണാം….
ഞാൻ ചേച്ചിയോട് ചോദിച്ചു???? ” അവൻ അഥവാ ഇനിയും വിളിച്ചുയെന്നിരിക്കട്ടെ … എങ്ങനെ അവനെ കൈകാര്യം ചെയ്യാമെന്നാ ചേച്ചിയുടെ പദ്ധതി?????? ”
ചേച്ചി ഒന്ന് പുഞ്ചിരിച്ചു.. എന്നിട്ട് പറഞ്ഞു…..
“അവൻ തീർച്ചയായും വിളിക്കും പണവും ആവശ്യപ്പെടും അത് കൊടുത്താൽ കുറച്ചു കാലത്തേക്ക് ശല്യം ഉണ്ടാകില്ല. പണത്തിനു ആവശ്യം വരുമ്പോൾ പിന്നെയും തുടങ്ങും ഇതു പോലുള്ള ഉടായിപ്പുകൾ വീണ്ടും. ഞാൻ ചിന്തിക്കുന്നത് അവനു എവിടെ നിന്നുമാണ് എന്റെ ഫോൺ നമ്പർ കിട്ടുന്നത്. ഒരുപാട് തവണ ഞാൻ എന്റെ ഫോൺ നമ്പർ മാറ്റിയതാ പക്ഷെ അവനു എന്റെ നമ്പർ കൃത്യമായി കിട്ടുന്നു അതിന്റെ അർത്ഥം നമ്മൾ രണ്ടു കൂട്ടരെയും പരസ്പരം അറിയാവുന്ന ഒരു വ്യക്തി ഇടയിൽ കളിക്കുന്നു.. അതാരാകും?????? ”
ചേച്ചി ഇപ്പോൾ ചോദിച്ച ചോദ്യം കുറച്ചു ഗൗരവമുള്ളതാണ്. ചേച്ചി പറഞ്ഞത് പോലെയാണങ്കിൽ ഇതിനു പിന്നിൽ വേറെ എന്തോ കളികൾ നടക്കുന്നു. ഞാൻ ചേച്ചിയോട് ചോദിച്ചു???
“ഇപ്പോൾ ചേച്ചി യൂസ് ചെയുന്ന നമ്പർ എത്രനാളായി ഉപയോഗിക്കുന്നു ”
ചേച്ചി പറഞ്ഞു…… “ഈ നമ്പർ ഞാൻ നിങ്ങളുടെ വിവാഹ ഉറപ്പിച്ചതിനു ശേഷം ഇവൻ വിളിച്ചുയെന്ന് പറഞ്ഞില്ലേ, അതിൽ പിന്നയാ എടുത്തേ. ലാൻഡ് ഫോണിൽ അങ്ങനെ വിളിച്ചു ശല്യ പെടുത്തിയിട്ടില്ല രണ്ടു ദിവസം മുൻപ് ആദ്യമായാണ് അവൻ ലാൻഡ് ഫോണിൽ വിളിക്കുന്നെ.”
“അപ്പോൾ ഇതിനു പിന്നിൽ ആരായിരിക്കും അതും നമ്മളോടും അവനോടും അടുപ്പമുള്ള വ്യക്തി?? ചേച്ചിയുടെ സ്ഥിരമായി വല്ല ഫ്രണ്ട്സ്നെയും കോൺടാക്ട് ചെയ്യാറുണ്ടോ????? ” എന്ന് ഞാൻ ചേച്ചിയോട് ചോദിച്ചു???
ചേച്ചി പറഞ്ഞു……. “ദിവ്യയുമായി മാത്രമേ എനിക്കു ഫോൺ ബന്ധമുള്ളൂ അവൾക്ക് ഈ കാര്യങ്ങൾ തുടക്കം മുതലേ അറിയാം. കാത്തുവിനോട് ഇന്നലെ പറഞ്ഞില്ല അന്ന് ഈ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ കൊച്ചിയിലെ ഹോസ്സ്റ്റലിൽ ഉണ്ടായിരുന്ന എന്റെ റൂം മേറ്റ് ”
“എനിക്കു മനസിലായി ചേച്ചി… പുള്ളിക്കാരി ഹൈ കോടതി വകീൽ അല്ലേ?? അവരല്ലേ ചേച്ചിക്ക് അവനെ പറ്റിയുള്ള വിവരങ്ങൾ നൽകിയതു” യെന്ന് ഞാൻ ചോദിച്ചു??
“അതേ “എന്ന് ചേച്ചി പറഞ്ഞു, എന്നിൽ പിന്നെയും ചില സംശയങ്ങൾ ബാക്കിയായി. തുടക്കം മുതലേ ദിവ്യക്ക് ഈ കാര്യങ്ങൾ എല്ലാം അറിയാം പിന്നെ ചേച്ചിക്ക് ഇപ്പോളും കോൺടാക്ട് ഉള്ളത്തും അവരുമായി മാത്രം…… ഇനി അവരാകുമോ ഇതിനിടയിൽ ഉള്ള ഒറ്റുകാരി???? എന്തായാലും ചേച്ചിയോട് ദിവ്യക്കുറിച്ചു കൂടുതൽ ചോദിക്കാം??? എന്ന് കരുതി ഞാൻ ചോദിച്ചു?????? …
“ചേച്ചിക്ക് ദിവ്യയെ എത്ര വർഷമായി അറിയാം??
ചേച്ചി പറഞ്ഞു…. “അവളെ ഞാൻ പരിചപ്പെടുന്നത് കൊച്ചിയിൽ ഹോസ്റ്റലിൽ നിൽക്കുമ്പോളാണ്. എന്തേ കാത്തു ഇപ്പോൾ ഇങ്ങനെ ചോദിക്കാൻ???? ”
ഞാൻ പറഞ്ഞു………. ” ഒന്നുമില്ല ചേച്ചി ഇതിനിടയിൽ കളിക്കുന്ന ഒരു വ്യക്തി ആര് വേണോ ആയിക്കൂടെ അത് ചിലപ്പോൾ ദിവ്യയും ആകാം.. ആരെയും വിശ്വസിക്കാൻ പറ്റില്ല ഇക്കാലത്ത് ”
“ഇല്ല കാത്തു അവൾ ഒരിക്കലും അങ്ങനെ ചെയ്യില്ല അന്ന് ഇത്രയും പ്രശ്നങ്ങൾ എനിക്കുണ്ടായപ്പോൾ അവളാ എന്നെ സമാധാനിപ്പിച്ചു വീട്ടിൽ കൊണ്ട് വന്നേ ” എന്ന് ചേച്ചി എന്നോട് പറഞ്ഞു
“ചേച്ചി സംഭവിച്ചത് എല്ലാം ഈ പറഞ്ഞ വ്യക്തിയും അറിഞ്ഞു കൊണ്ടാണെങ്കിലോ, അവർ ഒരു വക്കീൽ ആയിട്ട് കൂടിയും അന്ന് കുറെ ഫാമിലി ഇഷ്യൂ… അത്.. ഇതു….. എന്നൊക്ക പറഞ്ഞു ചേച്ചിയെ നിയമത്തിന്റെ വഴിയിൽ പോകാൻ അനുവദിക്കാതെ പിന്തിരിപ്പിച്ചു. പൊന്മുട്ട ഇടുന്ന തറവായി ചേച്ചിയെ ഉപയോഗിക്കുക ആണെങ്കിലോ?????? ” എന്ന് ഞാൻ ചോദിച്ചു???
എന്റെ വായിൽ നിന്നും ഇത് കേട്ടതും ചേച്ചി കാർ റോഡ് സൈഡിലേക്കു ഒതുക്കി നിർത്തി . എന്റെ മുഖത്തേക്ക് കുറച്ചു സമയം നോക്കിയിരുന്ന ശേഷം എന്നോട് പറഞ്ഞു…..
“ഇപ്പോൾ കാത്തു പറഞ്ഞതിൽ കാര്യമില്ലാതെയില്ല എന്റെ വിശ്വാസം അവൾ ആക്കിലെന്നാണ് എന്നാലും കാത്തു ഇതു പറഞ്ഞപ്പോൾ എനിക്കും ചെറിയ സംശയം ഇല്ലാതെയില്ല പക്ഷെ…….”
“ചേച്ചിക്ക് സത്യാവസ്ഥ അറിയണം… അതിനു ഒരു വഴി ഞാൻ കാണുന്നു, അതിനായി ചേച്ചി എനിക്ക് കുറച്ചു ഡീറ്റെയിൽസ് തരണം ” എന്ന് ഞാൻ പറഞ്ഞു
ചേച്ചി ചോദിച്ചു????? “കാത്തുവിന് എന്തു ഡീറ്റെയിൽസ് ആണ് വേണ്ടത്?? ”
“അത് ചേച്ചി അവനു പൈസ ട്രാസ്ഫെർ ചെയ്ത ദിവസങ്ങളും ബാങ്ക് ഡീറ്റെയിൽസും ” എന്ന് ഞാൻ പറഞ്ഞു
“അത്രയേയുള്ളോ …..പിന്നെ അതിൽ ട്രാസ്ഫെർ ചെയ്ത എമൗണ്ട് കണ്ടിട്ട് കാത്തു ഞാൻ ഒരു മന്ദബുദ്ധി ആയിരുന്നോ എന്ന് ചിന്തിക്കരുത്. ജീവിക്കാൻ ഉള്ള കൊതികൊണ്ടാണ് കാത്തു അന്ന് അവന് അത്രയും പൈസ ഞാൻ കൊടുത്തേ…………. “ഇത്രയും പറഞ്ഞു കൊണ്ട് ചേച്ചി
ബാങ്കിലേക്ക് വിളിച്ചു, ബാങ്ക് മാനേജരോട് ആണെന്ന് തോന്നുന്നു കഴിഞ്ഞ രണ്ടു വർഷത്തെ മണി ട്രാസ്ഫെർന്റെ ഫുൾ റെക്കോർഡ് ഇമെയിൽ ചെയുവാൻ ആവശ്യപ്പെട്ടു. ഫോൺ കട്ട് ചെയ്ത ശേഷം ചേച്ചി എന്നോട് പറഞ്ഞു……
“കാത്തു നമ്മൾ വീട്ടിൽ എത്തുപൊഴേക്കും എന്റെ ഇമെയിലിൽ എല്ലാ ഡീറ്റെയിൽസ് എത്തും. ഞങ്ങൾക്ക് വീട്ടിലേക്കു പോയി ചൂടാറും മുന്നേ ബിരിയാണി കഴിക്കാം. അമ്മയും നമ്മളെ കാത്തിരിക്കുന്നുണ്ടാവും”
അത്രയും പറഞ്ഞു ഞങ്ങൾ വീട്ടിലേക്കുള്ള യാത്ര തുടർന്നു. ഞാൻ ആവശ്യപെട്ട ഡീറ്റെയിൽസ് ചേച്ചിയുടെ കൈയിൽ നിന്നും കിട്ടിയാലുടനെ അനുഷയെ ഏൽപ്പിക്കണം ; അനുഷ എന്റെ ബല്യ കലാ സുഹൃത്ത്, എന്റെ ബെസ്റ്റ് ഫ്രണ്ട്, അവളിപ്പോൾ കൊച്ചിൻ RBI യിൽ വർക്ക് ചെയുന്നു. അവൾ വിചാരിച്ചാൽ കേരളത്തിലെ ഒരു വിധമുള്ള വ്യക്തികളുടെ അക്കൗണ്ട് ജാതകം എടുക്കാൻ പറ്റും. ഞാൻ ഒരു ഡിക്റ്റക്റ്റീവ്നെ പോലെ ചിന്തിച്ചു തീരും മുന്നേ ഞങ്ങൾ വീട്ടിന്റെ ഗേറ്റിനു മുന്നിൽ എത്തി. ഞാൻ കാറിൽ നിന്നും ഇറങ്ങി ഗേറ്റ് തുറന്നു ചേച്ചി അകത്തു കടന്നതിനു ശേഷം ഗേറ്റും അടച്ചു വീട്ടിലേക്കു നടന്നു….
തുടരും……