Home Latest എന്റെ മാമൻ എനിക്ക് വേണ്ടി ഇങ്ങനെ ഒരു ചതിക്കുഴി ഒരുക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല…....

എന്റെ മാമൻ എനിക്ക് വേണ്ടി ഇങ്ങനെ ഒരു ചതിക്കുഴി ഒരുക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല…. Part – 31

1

Part – 30 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Bushara Mannarkkad

ഇളം തെന്നൽ. ഭാഗം -31

ചിരിച്ചു കൊണ്ട് നിൽക്കുന്ന മാമന്റെ കയ്യിൽ ഞാൻ കണ്ടത് എന്റെ തല കറങ്ങുന്ന കാഴ്ചയായിരുന്നു..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഐഷു അത്ഭുതത്തോടെ ശാദി മോളെ നോക്കി. ശാദിയുടെ കണ്ണുകളിൽ പേടി നിഴലിട്ടു. ബെഡ്‌റൂമിൽ നൈറ്റ്‌ ഡ്രസ്സ്‌ മാത്രം ഇട്ട് കിടക്കുന്ന എന്റെ ഒരു ഫോട്ടോ ആയിരുന്നു മാമന്റെ ഫോണിൽ.ഉറക്കിൽ എന്റെ ഡ്രസ്സ്‌ അലക്ഷ്യമായി കിടന്നിരുന്നു.

.അതെ, ഇത് നിന്റെ ഫോട്ടോ ആണ്.. കണ്ടില്ലേ നീ. ഇത് ഞാൻ അന്ന് നിന്നോട് സംസാരിക്കാൻ നിന്റെ റൂമിൽ വന്നപ്പോൾ എടുത്ത പിക് ആണ്. ഇത് ഞാൻ നിഷാദിന് സെന്റ് ചെയ്യും. എന്നിട്ട് നിന്റെ മെസ്സേജുകൾ ഇതിന്റെ കൂടെ വെച്ച് നിങ്ങളുടെ ഇഷ്ടം, പ്രണയം, എല്ലാം ഞാൻ നിന്റെ ബാപ്പച്ചിയെ അറിയിക്കും. വെറുതെ കുറച്ചു മെസ്സേജുകൾമാത്രം കണ്ടാൽ സ്ട്രോങ്ങ്‌ കുറഞ്ഞു പോകും. അതിനാണ് ഈ ഫോട്ടോ..ഇതു കൂടി ആകുമ്പോൾ സംഭവം പൊളിക്കും.

എന്തായാലും ആ പിച്ചക്കാരി യെ വേണമെന്ന് നീ പറഞ്ഞാൽ അവളുടെ കൂടെ ഞാനും വരേണ്ടി വരും.. അപ്പോൾ ഞാൻ തനിച് വരുന്നില്ല.. എന്റെ കൂടെ എന്റെ ഫ്രണ്ട് നിഷാദ് ഉണ്ടാകും. അവന്റെ കയ്യിൽ ഈ തെളിവുകളും. ഇത്രയും പറഞ്ഞു ശാക്കിർമാമൻ എന്നെ നോക്കി പൊട്ടിചിരിച്ചു.. എന്റെ തൊണ്ട വരണ്ടു. കരയാൻ പോലും കഴിവില്ലാതെ ഞാൻ നിസ്സഹായവസ്ഥയിൽ മാമനെ നോക്കി. എന്റെ കൂടെ നിന്നിരുന്ന എന്റെ മാമൻ എനിക്ക് വേണ്ടി ഇങ്ങനെ ഒരു ചതിക്കുഴി ഒരുക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല.

എന്നോ മറന്നു പോയ കാര്യം ആണെങ്കിലും അന്ന് സ്നേഹത്തോടെ എഴുതിയ പല വരികളും നിഷാദിന്റെ ഫോണിൽ സൂക്ഷിച്ചു വെച്ചിരിക്കുമെന്ന് എനിക്ക് തോന്നി. ഞാൻ മാമന്റെ നേരെ കൈ കൂപ്പി.. എന്റെ പോന്നു മാമാ.. എന്തിനാ എന്നോട് ഇങ്ങനെ ഒരു ചതി.. ആർക് വേണ്ടിയാ ഈ വാശി, വാശിക്ക് വേണ്ടി മാമൻ ചെയ്യുന്നത് എത്ര മോശം കാര്യങ്ങളാണ്,,ഇങ്ങനെ യൊക്കെ പറഞ്ഞു ഞാൻ കരഞ്ഞെങ്കിലും അതൊന്ന് കേൾക്കാൻ പോലും നില്കാതെ മാമൻ ചീറി,

യെസ് ഓർ നോ ഇതിൽ ഒരു മറുപടി.. അതാണ് എനിക്ക് വേണ്ടത്….. നോ.. വേണ്ടാ എന്റെ ബാപ്പച്ചി ഒരുപാട് സന്തോഷത്തോടെ വരുന്നതാ. എനിക്ക് വേണ്ടി മാത്രം ജീവിക്കുന്നതാ.. ജീവനാ എനിക്ക് എന്റെ ബാപ്പച്ചിയെ .. എന്റെ ബാപ്പച്ചി ഒന്നും അറിയരുത്. ഈ ഫോട്ടോ മാമൻ ആർക്കും കൊടുക്കരുത്.. ഒന്നും ആരും അറിയരുത്.. മറന്നതാ ശാദി എല്ലാം.. ഇനി ആ ചാപ്റ്റർ തുറക്കാൻ എനിക്ക് ഇഷ്ടമില്ല.. എനിക്ക് പേടിയാ.. എന്റെ മാമി ആ പാർട്ടിക്ക് വരേണ്ട.. ഒരിക്കലും വരേണ്ട. ഞാൻ എല്ലാരോടും പറയാം. എവിടെ വേണേലും പറയാം.. ഞാൻ കരഞ്ഞു കൊണ്ട് മാമന്റെ കാല് പിടിച്ചു..

എന്നാ മോള് വായോ..മുഖത്ത് വിഷമം കാണിക്കാതെ എല്ലാരുടെയും മുന്നിൽ ധൈര്യമായി മോള് തീരുമാനം പറയ്യ്.. അടുത്ത് വാ എന്നും പറഞ്ഞു മാമൻ എന്റെ തോളിൽ കയ്യിട്ടു സ്നേഹത്തോടെ എന്നെ കൂട്ടി വന്നു..ഇതാണ് അന്ന് സംഭവിച്ചത്.. പറയേണ്ടി വന്നു മാമി.. എനിക്ക് അങ്ങനെ പറയുന്നതല്ലാതെ വേറെ വഴിയില്ല.. ശാദി മോൾക്ക്‌ പേടിയാ.. മനസ്സ് നിറയെ പേടിയാ.. ആരെങ്കിലും എന്തെങ്കിലും ഒക്കെ പറഞ്ഞു മാമിയെ കൂട്ടി കൊണ്ട് വരുമോ.. സമദുപ്പ മാമിയെ കൊണ്ട് വരാതെ പോരുമോ.. എങ്ങാനും മാമി വന്നാൽ എന്റെ കാര്യം.. എനിക്ക് പിന്നെ ഒന്നും ഓർമയില്ല മാമി.. ശാക്കിർമാമന്റ കൂടെ സ്നേഹത്തോടെ നിൽക്കാനേ എനിക്ക് പറ്റൂ.. എനിക്ക് വേറെ വഴിയില്ല.. ശാദിമോള് നിർത്താതെ കരഞ്ഞു കൊണ്ടിരുന്നു..

അവളുടെ കരച്ചിലിൽ സങ്കടവും പേടിയും ഒരുപോലെ ഉണ്ടെന്ന് അവളുടെ കണ്ണുകൾ പറഞ്ഞു.. ഐഷു അവളെ സമദനിപ്പിച്ചു കൊണ്ടിരുന്നു.. മാമി വരില്ല.. ഒന്നും സംഭവിക്കില്ല.. മോള് ധൈര്യമായി ഇരിക്.. ഒന്നു കൊണ്ടും പേടിക്കേണ്ട.. അവൻ നിന്നെ ഒന്നും ചെയ്യില്ല.. മോളേ പേടിപ്പിക്കാൻ ഉള്ള ഒരു അടവ് മാത്രം ആണ് ഇത്.. എന്തായാലും ശാദി മോളോട് മാമിക്ക് സ്നേഹം മാത്രമേ ഉള്ളു..മാമിക്ക് പരിപാടിയിൽ പങ്കെടുക്കാൻ പറ്റാത്ത വിഷമം ഒന്നുമില്ല. ഞാൻഉപ്പാന്റെ മുന്നിൽ, ഷാനുക്ക വിളിക്കുമ്പോൾ ഒക്കെ എന്തെങ്കിലും അസുഖം അഭിനയിച്ചു അന്നത്തെ കാര്യത്തിൽ പരിഹാരം ഉണ്ടാക്കാം.. ഐഷു അവളെ എഴുനെല്പിച്ചു. ടൈം പുലർച്ചെ അഞ്ചു മണി ആയിട്ടുണ്ട്.. ശാദി മോളേ.. നീ റൂമിൽ പോയി സുബ്ഹി നിസ്കരിച്ചു റബ്ബിനോട് ദുആ ചെയ്.. എന്നിട്ട് കുറച്ചു നേരം കിടന്നുറങ്ങിക്കോ.. അവൾ ശാദിയെ സമാദാനത്തോടെ പറഞ്ഞു വിട്ടു….

ശാദി മോള് പോകുന്നത് നോക്കി ഐഷു നിന്നു. അവളുടെ മനസ്സിൽ ഒരു വല്ലാത്ത ഭാരം തോന്നി.. യാ റബ്ബേ.. എന്തൊരു വൃത്തികേട് ആണ് ഇവൻ ഈ കുട്ടിയോട് കാട്ടി കൂട്ടുന്നത്, അവളോട് അല്ല.. തന്നോട് ആണ് അവന്ന് ദേഷ്യം.. അവൻ എന്നെ പറ്റി മോശമായി വല്ലതും അവളോട്‌ പറഞ്ഞു പിടിപ്പിച്ചു കാണുമെന്നു ഞാൻ ചിന്തിച്ചു പോയി. അങ്ങനെ ആണെങ്കിലും ഇത്രയും വരില്ലായിരുന്നു..പാവം ഒരു കുട്ടി രണ്ടു മൂന്നു ദിവസമായി നീറി കഴിയുന്ന കാര്യം ഈ വീട്ടിൽ ആർക്കും അറിയില്ല. ഞാനും ഒന്നും അറിയാതെ പോയല്ലോ.. അവൾ ഓർത്തു…

ഐഷുവിന് ശാക്കിറിനോട് വെറുപ്പ് തോന്നി. ഒരുപാട് തന്നെ ഉപദ്രവിച്ചപ്പോഴൊന്നും അവനോടു തോന്നാത്ത ഒരു വെറുപ് ഇന്ന് അവളിൽ ഉണ്ടായി. . വാശി ജയിക്കാൻ എന്തും ചെയ്യാൻ മടിക്കാത്ത വൃത്തി കെട്ടവൻ, അവളിലെ പതിനെട്ടുകാരി പക്വതയോടെ ഉണർന്നു. വുളു എടുത്തു നിസ്കരിച്ചു. എന്നും ചൊല്ലുന്ന ദിക്‌റുകളും ഖുർആനും ഓതി, അല്ലാഹുവിൽ എല്ലാം തവക്കുൽ ചെയ്തു.

പാടില്ല റബ്ബേ.. ഇവനെ ഇങ്ങനെ വിടാൻ പാടില്ല .. ഇന്ന് ഒരു വാശി പുറത്ത അവൻ ഇത് ചെയ്യുന്നത്, ഈ വാശിയിൽ അവൻ ജയിച്ചാലും ഇനി ഞാൻ ഈ വീട്ടിൽ ഉള്ളിടത്തോളം കാലം ഇങ്ങനത്തെ പ്രശ്നംവീണ്ടും ഉണ്ടാകും. അപ്പോൾ ഈ വിഷയം കഴിഞ്ഞ് ഇനി അടുത്ത വിഷയം എന്തെങ്കിലും വന്നാലും ശാക്കിർ ഇങ്ങനത്തെ വൃത്തികേട് ഇനിയും ചെയ്യാൻ മടിക്കൂല..

അവൾ സമയം നോക്കി. പുലർച്ചെ അഞ്ചു മണി കഴിഞ്ഞു മുപ്പത് സെക്കന്റ്‌..മനസ്സിൽ ചിലതെല്ലാം തീരുമാനിച്ചു അവൾ ഉറച്ച കാൽവെപ്പോടെ ഷാക്കിറിന്റെ റൂം ലക്ഷ്യമാക്കി നടന്നു…

(തുടരും )

1 COMMENT

  1. Again lagging ‍♂️‍♂️‍♂️‍♂️‍♂️‍♂️‍♂️‍♂️‍♂️‍♂️‍♂️‍♂️‍♂️‍♂️‍♂️‍♂️‍♂️‍♂️

LEAVE A REPLY

Please enter your comment!
Please enter your name here