Home Latest എനിക്ക് തോന്നുന്നു അവനു ഇപ്പോഴും അമ്മുനോട് ഒരു ഇഷ്ടം ഉണ്ടെന്നാ… Part – 14

എനിക്ക് തോന്നുന്നു അവനു ഇപ്പോഴും അമ്മുനോട് ഒരു ഇഷ്ടം ഉണ്ടെന്നാ… Part – 14

0

Part – 13 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന – ലക്ഷിത

പ്രണയ കഥയിലെ വില്ലൻ ഭാഗം 14

ട്രെയിൻ ലേറ്റ് ആയത് കൊണ്ടു ഉച്ചയോടെ ആണ് ശ്രീ വീട്ടിൽ എത്തിയത് ബ്രേക്ക് ഫാസ്റ്റ് ട്രെയിനിൽ നിന്നു തന്നെ കഴിച്ചു വീട്ടിൽ എത്തിയ ഉടൻ ഒന്ന് കുളിച്ചു ശ്രീക്ക് ഒരു ഉന്മേഷം തോന്നി കുളിച്ചു ഇറങ്ങിയപ്പോൾ പവിത്ര കട്ടിലിൽ ചുമരും ചാരി കാലുനീട്ടി ഇരിക്കുന്നു ശ്രീ ചിരിയോടെ കട്ടിലിലേക്ക് കയറി പവിത്രയുടെ മടിയിൽ തല വെച്ചു കിടന്നു അവളുടെ വീർത്ത വയർ കാരണം അങ്ങനെ കിടക്കാൻ ചെറിയ ബുദ്ദിമുട്ട് തോന്നി

“മുടി ഉണങ്ങിയിട്ടില്ല കുട്ടേട്ടാ”
അവൾ അവന്റെ മുടിയിൽ തൊട്ട് നോക്കികൊണ്ടു പറഞ്ഞു
“സാരമില്ല”
“അതു പറ്റില്ല”
അവൾ തോർത്ത്‌ കൈ നീട്ടി എടുക്കാൻ നോക്കി അവൾ അതിനു ബുദ്ദിമുട്ടുന്നത് കണ്ടു ശ്രീ തോർത്തെടുത്തു കൊടുത്തു അവൾ അവന്റെ മുടി തുവർത്താൻ തുടങ്ങി അതു ശ്രീ വീണ്ടും അവളുടെ മടിയിൽ തലവെച്ചു കിടന്ന് കുഞ്ഞിന്റെ അനക്കം ശ്രദ്ദിച്ചു അവനു ഒന്നും അറിയാൻ പറ്റിയില്ല

“ഇതെന്താ ഒരു അനക്കവും ഇല്ലല്ലോ”
ശ്രീ പരാതിയോടെ പവിത്രയുടെ വയറിൽ തടവി കൊണ്ടു പറഞ്ഞു
“എപ്പോഴും തുള്ളികളിച്ചാൽ വാവ തളർന്നു പോവില്ലേ ”
“ഉം”

ശ്രീ ഒന്ന് മൂളി പവിത്ര ചിരിയോടെ അവന്റെ മുടിയിഴകൾ തലോടിക്കൊണ്ടിരുന്നു അവർ വിശേഷങ്ങൾ ഒക്കെ പറഞ്ഞു കൊണ്ടിരുന്നു ശ്രീ ആദിത്യനെ കണ്ടതും സംസാരിച്ചതും പറഞ്ഞു ആദിക്കു ശ്രീയോട് ക്ഷമിക്കാനായി എന്നത് പവിത്രയിൽ സന്തോഷം നിറച്ചു
“പവി അവൻ പോകാൻ ഇറങ്ങിയപ്പോൾ അമ്മുവിനെ കുറച്ചു ചോദിച്ചു”
“ഉം എന്നിട്ട് ”
“അവൾ ഇപ്പോഴും കല്യാണം ഒന്നും കഴിച്ചിട്ടില്ല എന്നറിഞ്ഞപ്പോൾ അവന്റെ മുഖത്തു ഒരു കള്ള ചിരി ഉണ്ടായിരുന്നു”
“ആണോ? ”
പവിത്ര വിശ്വാസം ഇല്ലാത്ത പോലെ ശ്രീയെ നോക്കി

“ശെരിക്കും അതിനു ശേഷം അവൻ എന്റെ നമ്പർ ചോദിച്ചു എനിക്ക് തോന്നുന്നു അവനു ഇപ്പോഴും അമ്മുനോട് ഒരു ഇഷ്ടം ഉണ്ടെന്നാ ”
“കുട്ടേട്ടന്റെ മനസ്സിൽ എന്തോ പ്ലാൻ ഉണ്ടല്ലോ ”
“പ്ലാൻ ഒന്നും അല്ലെടി അവനു അങ്ങനെ ഒരു ഇഷ്ടം ഉണ്ടെങ്കിൽ”
” ഉണ്ടെങ്കിൽ ”
“അമ്മു അവളുടെ കാര്യവും ശെരിയാകും ആദിയുടെ കാര്യവും”
“രണ്ടു പേരേം കൂടി കെട്ടിക്കാന്നാണോ കുട്ടേട്ടൻ ആലോചിക്കുന്നേ”
“അതേ ”
ശ്രീ എഴുന്നേറ്റ് ഇരുന്നു കൊണ്ടു പറഞ്ഞു

“ഇപ്പോളും ഒരു ആലോചനയും ഇല്ലാത്ത എടുത്ത് ചാട്ടം മാറ്റിട്ടില്ല അല്ലേ”
പവി അവനെ നോക്കി ചോദിച്ചു അത് കേട്ട് അവന്റെ മുഖം വാടി
“എന്റെ കുട്ടേട്ടാ നിങ്ങൾ ഇവിടെ ഇരുന്നു ഓരോന്ന് കണക്ക് കൂട്ടിയാൽ മതിയോ ആദിഏട്ടന് അങ്ങനെ ഒരു ഇഷ്ടം ഉണ്ടെന്ന് വെക്കാം പക്ഷേ അമ്മു ചേച്ചിക്ക് ഇല്ലല്ലോ പിന്നെ ആദി ഏട്ടന്റെ വീട്ടുകാർക്ക് ഇഷ്ടം ആകണം അമ്മുചേച്ചിടെ വീട്ടുകാർക്ക് ഇഷ്‌ടം ആകണം അമ്മു ചേച്ചിടെ വീട്ടുകാർക്ക് ആദി ഏട്ടന്റെ കാര്യത്തിൽ താല്പര്യം ഉണ്ടാകാൻ സാദ്യത കുറവാണു ”
പവിത്ര പറഞ്ഞത് കേട്ട് ശ്രീ ആകെ നിരാശനായി അവന്റെ മുഖം മാറിയത് കണ്ടു പവിത്രക്കും വിഷമം വന്നു

“കുട്ടേട്ടൻ ആദ്യം രണ്ടു പേരുടെയും വീട്ടുകാരോട് സംസാരിക്ക് അവരോക്കെ സമ്മതിക്കോന്ന് നോക്കാം എന്നിട്ട് ബാക്കി ആലോചിക്കാം ”
“സമ്മതിച്ചാലോ”
“സമ്മതിച്ചാൽ അമ്മു ചേച്ചിയെ സമ്മതിപ്പിക്കാൻ ആദി ചേട്ടൻ തന്നെ കളത്തിൽ ഇറങ്ങേണ്ടി വരും ”
“ഞാൻ സംസാരിച്ചാൽ അവൾ സമ്മതിക്കില്ലേ? ”
“കുട്ടേട്ടന് അങ്ങനെ തോന്നുന്നുണ്ടോ? ”
“ഉം ഉണ്ട്”

ശ്രീയുടെ മുഖത്തു ആത്മവിശ്വാസം നിറഞ്ഞു
അവനു ആ കാര്യത്തിൽ മാത്രം പവിത്രയോട് യോജിക്കാൻ തോന്നിയില്ല അവൻ സംസാരിച്ചാൽ അമ്മുവിന്റെ മനസ് മാറും എന്ന് ഉറച്ചു വിശ്വസിച്ചു അവൻ അതിനെ കുറച്ചു ആലോചനയിൽ ആണ്ടു
“കുട്ടേട്ടാ”
പവിത്ര ശ്രീയെ തോണ്ടി വിളിച്ചു
“എന്താടി ”

“അതൊക്കെ പിന്നേ ആലോചിക്കാം നമുക്കിപ്പോ ഊണ് കഴിക്കാം എനിക്ക് വിശക്കുന്നു”
അവൾ നിഷ്കളങ്കമായ മുഖത്തോടെ പറഞ്ഞു അവളുടെ മുഖഭാവം കണ്ടു ശ്രീക്കു ചിരി വന്നു “വാ കഴിക്കാം ”

പവിത്ര ചിരിയോടെ ഇറങ്ങി പോയി പിന്നാലെ ശ്രീയും ഊണിനു പവിത്രയുടെ ഇഷ്ട വിഭവങ്ങളായിരുന്നു കൂടുതലും മല്ലിക എല്ലാം ഒരുക്കി വെച്ചിട്ടാണ് ഹോസ്പിറ്റലിൽ പോയത് അവർ ഒരുമിച്ചിരുന്നു കഴിച്ചു കഴിച്ചു കഴിഞ്ഞിട്ടും അവിടെ തന്നെ ഇരുന്നു സംസാരിച്ചു വൈകുന്നേരം പിറ്റേന്നത്തെ ചടങ്ങിന് വരുന്നവർക്കിരിക്കാനും കഴിക്കാനും ഉള്ള ചെയറും ടേബിളും വാടകക്ക് പറഞ്ഞിരുന്നത് ക്കൊണ്ടു വന്നു പന്തലിടാനും ആൾക്കാർ വന്നു പണി തുടങ്ങി അവരെ സഹായിക്കാൻ ശ്രീയും മോനൂട്ടനും ഇറങ്ങി പണി കഴിഞ്ഞ് ഒന്ന് കുളിച്ചു ഒരു ഗ്ലാസ്സ് ചായയുമായി ശ്രീ ടെറസിൽ പോയി നിന്നു സന്ധ്യമയങ്ങി വരുന്നു അമ്മുവിന്റെ വീടിനു മുറ്റത്തൊന്നും ആരുമില്ല ഇരുട്ട് വീണു തുടങ്ങി.

കുറച്ചു കഴിഞ്ഞപ്പോൾ ഉമ്മറത്ത് അമ്മു പ്രത്യക്ഷപ്പെട്ടു അസ്ഥി തറയിലേക്ക് ദീപവും മായി പോകുന്ന അവളെ കണ്ടു മുറ്റത്തു നിൽക്കുന്ന മൂവാണ്ടൻ മാവിന്റെ ചില്ലകൾ കാരണം അവളുടെ മുഖം വ്യക്തം അല്ല ഒറ്റ നോട്ടത്തിൽ അതു അമ്മുവാണെന്നു അറിയാം അവൾ വീടിനുള്ളിലേക്ക് തിരികെ കയറി പോയപ്പോൾ മുട്ടോളം നീണ്ട മുടിയിഴകൾ മാത്രം ആണ് വ്യക്തമായ് കണ്ടത് താൻ എന്തിനു ഇങ്ങനെ അവളെ കാണാൻ കാത്തു നിൽക്കുന്നു എന്ന് ശ്രീക്ക് അത്ഭുതം തോന്നി ഇപ്പോഴും ഉള്ളിന്റെ ഉള്ളിൽ അവളോട് ഇഷ്ടമുണ്ടെന്നും അതിന്റെ തീവ്രതക്കും ഭാവത്തിനും മാത്രമേ മാറ്റം വന്നിട്ടുള്ളു എന്ന് അവനു തോന്നി കുറച്ചു നേരം കൂടി അവിടെ നിന്നിട്ട് ശ്രീ താഴേക്കു ഇറങ്ങി .

രാത്രി ഭക്ഷണത്തിനു എല്ലാവരും ഒരുമിച്ചു ഇരുന്നു കഴിച്ചു കിടക്കാൻ റൂമിൽ എത്തിയ ശേഷം ആണ് ശേഷം ആണ്‌ മൊബൈൽ എടുത്ത് നോക്കാൻ അവനു സാധിച്ചത് അതു വരെ ഓരോ ജോലിയിൽ തിരക്കിലായിപോയിരുന്നു ഓഫീസ് ഗ്രൂപ്പിൽ ഒന്ന് രണ്ടു മെസ്സേജ് ഉണ്ട് പിന്നെ ആദിത്യന്റെയും ആദിത്യന് റിപ്ലൈ അയച്ചുകൊണ്ടിരുന്നപ്പോഴാണ് പവി റൂമിലേക്ക്‌ വന്നത് അവൾക്കു എന്തോ സങ്കടം ഉള്ളിലുള്ള പോലെ ഒരു ദിവസം മാത്രമല്ലേ ശ്രീയോട് ഒന്നിച്ചു നിൽക്കാൻ പറ്റിയുള്ളൂ എന്ന വിഷമമാണെന്ന് പറഞ്ഞു അതു കേൾക്കെ ശ്രീക്ക് അവളോട്‌ കൂടുതൽ അടുപ്പം തോന്നി.

ശ്രീ അവളെയും ചേർത്ത് പിടിച്ചു കിടന്നു അവളുടെ വയറിൽ പതിയെ തലോടി കൊണ്ടിരുന്നു അച്ഛന്റെ തലോടൽ അറിഞ്ഞ കുഞ്ഞോന്നു അനങ്ങി ശ്രീയുടെ ഉള്ളിൽ ഒരു കുളിരു കോരി അവൻ ആ സന്തോഷം പവിത്രയോട് പറയാനായി അവളുടെ മുഖത്തേക്ക് നോക്കി അപ്പോഴേക്കും അവൾ ഉറങ്ങി കഴിഞ്ഞിരുന്നു അവൾക്കു മുൻപ് കണ്ടതിനേക്കാൾ വയർ വലുതായി നടക്കുമ്പോഴും സംസാരിക്കുമ്പോഴും ശ്വാസം വലിക്കാൻ വല്ലാതെ ബുദ്ധിമുട്ടുന്ന പോലെ തോന്നും അവളോട് ചോദിക്കുമ്പോൾ ഒന്നും ഇല്ല വെറുതെ തോന്നുന്നതാ എന്ന് പറഞ്ഞു ശ്രീയെ കളിയാക്കും അവളെ കാണുമ്പോൾ അവളോടും അതിനേക്കാൾ ഉപരിഅവന്റെ അമ്മയോടും കുറച്ചു കൂടി സ്നേഹവും ബഹുമാനവും തോന്നി തുടങ്ങി

പിറ്റേന്ന് 5.30 ആയപ്പോഴേക്കും മല്ലിക ശ്രീയെയും പവിത്രയെയും വിളിച്ചുണർത്തി രണ്ടു പേരും കുളിച്ചു റെഡി ആയി ചടങ്ങിനിടാൻ ആയി ശ്രീക്ക് പുതിയ മുണ്ടും ഷർട്ടും വാങ്ങി വെച്ചിരുന്നു പവിത്രയും പുതിയ സെറ്റുമുണ്ടും ആഭരങ്ങളും അണിഞ്ഞു സുന്ദരിയായി വന്നു ആരോഗ്യവും ആയുസുമുള്ള കുഞ്ഞിനായി പ്രാർത്ഥനയോടെ അവർ ഒരുമിച്ചു മുറ്റത്തു പൊങ്കാല ഇട്ടു

11മണിയോടെ കാറ്ററിംഗ് കമ്പനി പറഞ്ഞിരുന്ന സദ്യ കൊണ്ട് വന്നു കുറച്ചു സമയത്തിന് ശേഷം പവിയുടെ വീട്ടുകാരൊക്കെ എത്തി. പന്തലിൽ ശ്രീയെയും പവിയെയും ഇരുത്തി താലത്തിൽ നിർത്തിയിരിക്കുന്ന മധുരപലഹാരങ്ങളിൽ ഓരോരുത്തരായി അവർക്ക് എടുത്ത് നൽകി ശ്രീയുടെ അമ്മയും അച്ഛനും പവിത്രയുടെ അമ്മയും അച്ഛനും അവളുടെ മറ്റു ബന്ധുക്കൾ എല്ലാവരും കൂടെ ഒരു പടക്കുള്ള ആൾക്കാർ ഓരോരുത്തരും മുറക്ക് വന്നു മധുരം വായിൽ വെച്ചു കൊടുത്തു ശ്രീക്ക് വല്യ ചമ്മൽ തോന്നി പെട്ടന്ന് ഇതൊന്നു കഴിഞ്ഞു കിട്ടിയാൽ മതിയെന്ന അവസ്ഥ .

സദ്യ കൂടി കഴിഞ്ഞു പവി യാത്ര പറഞ്ഞു പോകാൻ ഇറങ്ങി. കാറിൽ കയറാൻ നേരം മല്ലികയെ കെട്ടിപ്പിടിച്ചു അവൾ കരയാൻ തുടങ്ങി അവളുടെ ആ പ്രവർത്തി കണ്ടു ശ്രീ അത്ഭുതപ്പെട്ടു അവൾക്ക് മല്ലികയോട് ഉള്ള അത്രയും സ്നേഹം ശ്രീക്ക് അവരോട് ഉണ്ടോ എന്ന് അവനു സംശയം തോന്നി പോയി മല്ലികയുടെയും കണ്ണുകൾ നിറഞ്ഞിരുന്നു ശ്രീയോട് കണ്ണുകൾ കൊണ്ടു യാത്ര പറഞ്ഞു

അവൾ കാറിലേക്ക് കയറി കാർ നീങ്ങി പോയപ്പോൾ ശ്രീക്ക് ഉള്ളിൽ ചെറിയൊരു നോവ് നിറഞ്ഞു വീട്ടിൽ ഉണ്ടായിരുന്ന പണികൾ ഒക്കെ കഴിഞ്ഞു വൈകുന്നേരത്തോടെ ചെന്നൈയിലേക്ക് പോയി.

ആദിത്യനോട്‌ അമ്മുവിനെ വിവാഹം കഴിക്കാൻ ഇഷ്ടമാണോ എന്ന് ചോദിക്കണം എന്നു ശ്രീ കുറച്ചു ദിവസമായി ആലോചിക്കുന്നു അന്ന് അവൻ വെറുതെ അമ്മുവിന്റെ കാര്യം ചോദിച്ചതാണോ എന്ന് ഇടയ്ക്കിടെ അവനു സംശയം തോന്നും അപ്പോൾ വേണ്ടെന്നുവെക്കും നാലഞ്ചു ദിവസത്തെ ആലോചനക്കു ശേഷം ജോലി കഴിഞ്ഞു വീട്ടിൽ എത്തിയ ഒരു വൈകുന്നേരം ശ്രീ ആദിത്യന് ഒരു വാട്സ്ആപ്പ് മെസ്സേജ് അയച്ചു
“നീ ഫ്രീ ആണോ എനിക്ക് സംസാരിക്കണം ”

കുറച്ചു കഴിഞ്ഞു ശ്രീക്കു ആദിത്യന്റെ കാൾ വന്നു കുറച്ചു നേരത്തെ കുശലം പറച്ചിലിനു ശേഷം ശ്രീ കാര്യം അവതരിപ്പിച്ചു കുറച്ചു നേരം ആദി ഒന്നും മിണ്ടിയില്ല പിന്നെ ഒരു ചിരി മറുപടിയായി വന്നു
“ഞാൻ അന്ന് അമൃതയെ കുറച്ചു ചോദിച്ചത് കൊണ്ടാണോ ഇങ്ങനെ ഒരു ചോദ്യം ”
“ആണോന്ന് ചോദിച്ചാൽ അതേ നിനക്ക് ഇപ്പോഴും അവളെ ഇഷ്ടം ആണെന്ന് തോന്നി ”
പിന്നെയും കുറച്ചു നേരം മൗനം
“ഞാൻ അന്ന് വെറുതെ ഒരു തമാശക്ക് ചോദിച്ചതാ അല്ലാതെ… ”
ആദിത്യൻ പാതിയിൽ നിർത്തി
“ഉം ”

അങ്ങനെ ഒരു മറുപടി ഒരിക്കലും ശ്രീ പ്രതീക്ഷിച്ചിരുന്നില്ല അവൻ കൂടുതൽ ഒന്നും സംസാരിക്കാൻ നിൽക്കാതെ കാൾ കട്ട്‌ ചെയ്തു ശ്രീക്ക് വല്ലാത്ത വിഷമം തോന്നി പാഴ്സലായി കൊണ്ടുവന്ന രാത്രി ഭക്ഷണം കഴിക്കാൻ അവനു തോന്നിയില്ല അവൻ വളരെ നിരാശനായി കട്ടിലിൽ പോയി കിടന്നു അമ്മുവിനെയും ആദിത്യനെയും കുറച്ചു താൻ ആലോചിച്ചു കൂട്ടിയതൊക്കെ വെറുതെ ആയി പോയി എന്നോർക്കേ അവനു തന്നോട് തന്നെ പുച്ഛം തോന്നി അങ്ങനെ ആലോചനയിൽ കിടക്കുമ്പോൾ ഫോൺ ബെല്ലടിച്ചു ശ്രീ താല്പര്യം ഇല്ലാതെ ഫോൺ എടുത്തു ഡിസ്പ്ലേയിൽ ആദിത്യന്റെ പേര് കണ്ടു അവൻ പെട്ടന്ന് കട്ടിലിൽ എഴുന്നേറ്റ് ഇരുന്നു കാൾ അറ്റൻഡ് ചെയ്തു
“ഹലോ ശ്രീ ”
“ഉം പറയടാ”

” ഡാ ശ്രീ നിന്നെ കാണും വരെ ഞാൻ അമൃതയെ ഓർത്തിട്ട് പോലും ഇല്ല അമൃതയെ എന്നല്ല ഒരു വിവാഹം കുടുംബം അങ്ങനെ ഒന്നിനെ കുറച്ചു പോലും ഇപ്പൊ എന്റെ മനസ്സിൽ ഇല്ല നീ പെട്ടന്ന് അങ്ങനെ ചോദിച്ചപ്പോൾ എനിക്ക് എന്ത് പറയണം എന്ന് അറിയില്ലയിരുന്നു അതാ ”
“ഉം എനിക്ക് മനസിലായി ആദി ”

“ഡാ മാര്യേജ് എന്നൊക്കെ പറയുന്നത് നമ്മൾ മാത്രം തീരുമാനിച്ചാൽ പോരല്ലോ എന്റെ കാര്യം അറിയാലോ അമൃതക്കും അവൾടെ വീട്ടുകാർക്കും ഒക്കെ സമ്മതം ആണെങ്കിൽ നോക്കാം എന്റെ അമ്മക്ക് എതിർപ്പ് ഒന്നും ഉണ്ടാകില്ല ”
ആദി പറഞ്ഞു നിർത്തി ശ്രീക്കു ഉള്ളിൽ ഒരു ആശ്വാസം തോന്നി

“നീ അവരോടൊക്കെ സംസാരിക്കു അവർക്ക് ഒക്കേ സമ്മതം ആണെങ്കിൽ എനിക്ക് എതിർപ്പ് ഒന്നും ഇല്ല ” കുറച്ചു നേരം കൂടി സംസാരിച്ചു കഴിഞ്ഞു ആദി കാൾ കട്ട്‌ ചെയ്തു
ആദിത്യൻ സമ്മതം അറിയിച്ചു ഇനി അമ്മുവിനെ കൂടി സമ്മതിപ്പിക്കണം ഞാൻ സമ്മതിപ്പിക്കും ശ്രീ മനസ്സിൽ തീരുമാനമെടുത്തു

ട്രെയിൻ ലേറ്റ് ആയതു കൊണ്ടു പ്ലാറ്റഫോമിലെ ബഞ്ചിൽ ട്രെയിൻ വരുന്നതും നോക്കി ഇരിക്കുകയായിരുന്നു അമ്മു അവൾ ഫോൺ എടുത്തു നോക്കി അപ്പു വിന്റെ 8 മിസ്സ്ഡ് കാൾ ഫോൺ സൈലന്റ് ആണെന്നതും അപ്പോഴാണ് അവൾ ശ്രദ്ദിക്കുന്നത് ഉച്ചക്ക് വന്ന കാളുകൾ ആണ് ആ സമയത്ത് ഒരു വിളി പതിവില്ല ഇത്രയും പ്രാവശ്യം വിളിക്കാൻ അവനു അപകടം എന്തേലും പറ്റിയോ എന്ന് ഒരു വേള അവൾ ചിന്തിച്ചു അപ്പു കൽക്കട്ട റ്റാറ്റാ മെഡിക്കൽ സെന്റർ ഹോസ്പിറ്റലിൽ ജോലിക്ക് ജോയിൻ ചെയ്തിട്ട് മാസങ്ങൾ കഴിഞ്ഞിരുന്നു അവൾ അവന്റെ നമ്പറിലേക്ക് കാൾ ചെയ്തു ഫോൺ ചെവിയോട് ചേർത്തു ഫോൺ ബെൽ പൂർണ്ണമായും അടിച്ചു നിന്നു ആരും കാൾ എടുത്തില്ല അവൾക്ക് ഭയം തോന്നിത്തുടങ്ങി വീണ്ടും വിളിച്ചപ്പോൾ എൻഗേജ്ഡ് ട്യൂൺ കേട്ടു അമ്മു ഒന്ന് കൂടി പരിശ്രമിച്ചു തോറ്റു അവൾ നഖം കടിച്ചു കൊണ്ടു ഫോണിലേക്കു നോക്കി ഇരുന്നു രണ്ടു നിമിഷത്തിനു ശേഷം അവൾക്കു അപ്പുവിന്റെ കാൾ വന്നു അവൾ പെട്ടന്ന് തന്നെ ആ കാൾ അറ്റന്റ് ചെയ്തു

” ഹലോ അപ്പു നീ വിളിച്ചിരുന്നോ ഫോൺ സൈലന്റ് ആയിരുന്നു ഞാൻ ഇപ്പോഴാ കണ്ടേ നിനക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ? ”
ഫോൺ എടുത്ത ഉടൻ അവൾ പറഞ്ഞു തുടങ്ങി
“ഡി നീ സമാധാനപ്പെട് എനിക്കൊന്നും ഇല്ല പിന്നെ അമ്മു എനിക്കൊരു സീരിയസ് കാര്യം പറയാൻ ഉണ്ട് ”

” എന്താടാ എന്താണെങ്കിലും നീ പറ ”
“ഡി ഒരു പ്രതേക സാഹചര്യത്തിൽ എനിക്ക് ശ്രുതിയെ ഇന്ന് കല്യാണം കഴിക്കേണ്ടി വന്നു ”
അമ്മു അതു കേട്ട് കിളി പോയ പോലെ നിന്നു എന്ത് പറയണമെന്നോ എന്ത്‌ ചോദിക്കണം എന്നോ ഒരു പിടിയും ഇല്ലാതെ കുറച്ചു സമയം നിന്നു
“അല്ല നീയെന്താ പറഞ്ഞേ ”
“അതു തന്നെ നീ കേട്ടില്ലേ? ”

“എങ്ങനെ എപ്പോ നീ അതും കൂടി പറ ”
ട്രെയിൻ സ്റ്റേഷനിലേക്ക് വരുന്നതിന്റെ അനോൺസ്മെന്റ് മുഴങ്ങി ഒപ്പം ട്രെയിൻ സ്റ്റേഷനിലേക്ക് ശബ്ദത്തോടെ വന്നു നിന്നു ആ ശബ്ദത്തിൽ അപ്പു പറഞ്ഞതോന്നും അവൾ വ്യക്തമായി കേട്ടില്ല

(തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here