Home Latest എല്ലാവരും പറയുന്നത് പോലെ ആ ഡോക്ടറുടെ മരണം ആക്സിഡന്റ് അല്ലായിരുന്നു… Part – 21

എല്ലാവരും പറയുന്നത് പോലെ ആ ഡോക്ടറുടെ മരണം ആക്സിഡന്റ് അല്ലായിരുന്നു… Part – 21

0

പ്രണയ തീർത്ഥം 21ഡിd
രചന: ശിവന്യ

 

😍😍😍ആർക്കും പഴയ കഥകൾ ഒന്നും മനസ്സിലായില്ല എന്നു തോന്നുന്നു…സാരമില്ല…ഇനിയും ഞാനിടക്കിടക്കു ഓർമിപ്പിക്കാം…. ഒന്നൂടെ ചുരുക്കി പറയാം….

ചെമ്പകശ്ശേരിയിലെ രണ്ടു ആണ്മക്കൾ…വിശ്വനാഥ മേനോൻ ആൻഡ് ശങ്കര മേനോൻ….അവരുടെ പെങ്ങൾ സാവിത്രി…

വിശ്വനാഥമേനോന്നും ഫാമിലിയും ഒരു അസിസിഡന്റിൽ മരിച്ചു….അവരുടെ മകൾ ലക്ഷ്മി മാത്രം രക്ഷപെട്ടു…

ശങ്കര മേനോനും മക്കളും ആണ് ഇപ്പോൾ തറവാട്ടിൽ

സാവിത്രി…ആത്മഹത്യ ചെയ്തു….അവരുടെ മക്കളാണ് അരുന്ധതിയും. ജയരാജനും….

 

അരുന്ധതി അഭിയുടെ അമ്മയാണ്…

ജയരാജൻ ഗായത്രിയുടെ അച്ഛനും…

പിന്നെ അഭിപ്രായങ്ങൾ പോസ്റ്റ് ചെയ്യണേ…😍😍😍

ഞങ്ങളുടെ പ്ലസ്‌ടുവിന്റെയും എൻട്രൻസിന്റെയും റിസൽട്ട് വന്നു. പ്രതീക്ഷിച്ചതു പോലെ തന്നെ ഞങ്ങൾക്ക് മൂന്നു പേർക്കും നല്ല മാർക്ക് ഉണ്ടായിരുന്നു. എനിക്ക് ആലപ്പുഴ മെഡിക്കൽ കോളേജിൽ മെഡിസിന് സീറ്റ് കിട്ടി….. അങ്ങനെ കേരളത്തിന്റെ വടക്കേ അറ്റത്തു നിന്നും ഞാൻ തെക്കേ അറ്റത്തു എത്തി……
റോഷൻ…അവന്റെ ആഗ്രഹം എപ്പോഴും IIT മാത്രമായിരുന്നു.ആഗ്രഹം പോലെ അവന് IITപാലക്കാട് കിട്ടി…അപ്പുവിന് NIT Calicut…അങ്ങനെ ഞങ്ങൾ മൂന്നുപേരും മൂന്നു വഴിക്ക് ഞങ്ങളുടെ സ്വപനങ്ങളിലേക്കു യാത്ര തുടങ്ങി…

ഞങ്ങൾ എല്ലാവരും ഹോസ്റ്റലിലേക്ക് മാറി…വീട്ടിൽ അച്ഛനും അമ്മയ്ക്കും നല്ല വിഷമം ആയിരുന്നു…എന്നെ ഹോസ്റ്റലിൽ കൊണ്ടു വിട്ടു വരുമ്പോൾ അമ്മയും മോനുസും കരയുക യായിരുന്നു..അച്ഛൻ കരഞ്ഞില്ലെങ്കിലും എന്നെ പിരിയുന്നതിന്റെ സങ്കടം ആ മുഖത്തു നിന്നും വായിച്ചെടുക്കമായിരുന്നു. ഞങ്ങൾ ആദ്യമായിട്ടാണ് ഇങ്ങനെ പിരിഞ്ഞു നിൽക്കുന്നത്…എനിക്കും സങ്കടം സഹിക്കാൻ പറ്റുണ്ടായിരുന്നില്ല… എന്റെ വീടും വീട്ടുകാരും നാട്ടുകാരും അതിനേക്കാൾ ഉപരിയായി ഭഗവാനും അമ്പലവും രാവിലത്തെ പാട്ടും ഒന്നും ഇല്ലാതെ ഞാൻ എങ്ങനെ ജീവിക്കും എന്നെനിക്കു തോന്നി…അവരുടെ കാർ കണ്ണിൽ നിന്നും മറഞ്ഞതും ഞാൻ ഓടി റൂമിൽ കയറി ബെഡിൽ കിടന്നു …. സങ്കടം സഹിക്കാൻ കഴിയാതെ കണ്ണുകൾ രണ്ടും നിറഞ്ഞൊഴുകിക്കൊണ്ടേ ഇരുന്നു…ചങ്കു പൊട്ടിപോകുന്ന പോലെ ഉള്ളിലൊരു വേദന….എത്ര നേരം അങ്ങനെ കിടന്നെന്നറിയില്ല….ആരോ വന്നു വിളിച്ചപ്പോഴാണ് എഴുന്നേറ്റത്…..

എന്റെ പേര് അഞ്ജന…..നമുക്ക് പോയി ചായ കുടിക്കാം…. എഴുനേറ്റു വരു…

ഞാൻ എഴുന്നേറ്റു…..

എന്റെ റൂംമേറ്റ് ആണ്….

താൻ ആദ്യമായിട്ടാണോ വീട് വിട്ടു നിൽക്കുന്നത്…സാരമില്ല പതിയെ മാറിക്കൊള്ളും…. എന്തായാലും ഇപ്പോൾ എഴുന്നേറ്റു വാ….
എഴുന്നേറ്റു മുഖം ഒക്കെ കഴുകി മെസ് ഹാളിൽ ചെന്നു….ചായ ഓരോ സിപ് ഇറക്കുമ്പോഴും ഞാൻ കരയുകയായിരുന്നു….ഞങ്ങൾ ഒരുമിച്ചിരുന്ന് ചായ കുടിക്കുന്നതൊക്കെ ഓർമ വന്നുകൊണ്ടിരുന്നു…ഞാൻ തനിച്ചായി പോയെന്നൊരു തോന്നൽ മനസ്സിൽ കടന്നത് പോലെ തോന്നി…

അഞ്ജനയുടെ അച്ഛനും അമ്മയും എല്ലാം ദുബായിൽ ആണ്… അവൾ പ്ലസ് വണ് പഠിക്കുമ്പോൾ നാട്ടിൽ വന്നതാണ്….അതാകണം അവളുടെ മുഖത്ത് ഞാൻ ഒരു വിഷമവും കണ്ടില്ല…

പിന്നെ എന്നെ സംബന്ധിച്ചിടത്തോളം അവിടെ ഒന്നു അഡ്ജസ്റ് അകാൻ ഒരുപാട് ദിവസങ്ങൾ തന്നെ വേണ്ടി വന്നു…പിന്നെ എനിക്ക് അച്ഛൻ ഒരു മൊബൈൽ വാങ്ങി തന്നിരുന്നു……അതുകൊണ്ടു തന്നെ എത്ര ദൂരെ ആയിരുന്നന്നാലും എന്നും എല്ലാവരെയും വിളിക്കാനും കാണാനും കഴിഞ്ഞു… അതായിരുന്നു ഏക ആശ്വാസം…

പിന്നെ ഗായത്രി…അവൾ KMC മംഗളൂരു ജോയിൻ ചെയ്തു…. ഡോനേഷനും ഫീസും ഒക്കെയായി ഒരുപാട് ക്യാഷ് കൊടുത്തു എന്നാണ് കേട്ടത്..അവളുടെ അച്ഛന്റെ കയ്യിൽ ഒരുപാട് ക്യാഷ് ഉണ്ടല്ലോ..പിന്നെ എവിടെയും അഡ്മിഷൻ കിട്ടാൻ ബുദ്ധിമുട്ടില്ലല്ലോ…

( അവളുടെ അച്ഛൻ എന്നു പറയുന്നത് അഭിയുടെ അമ്മാവൻ ആണ്… അതുമാത്രമല്ല അഭിയുടെ അച്ഛന്റെ അച്ഛൻ അതായത് മുത്തച്ഛന്റെ പെങ്ങളുടെ മകനും കൂടി ആണ്🤔🤔🤔കൻഫ്യൂഷൻ ആയോ…… )

എത്ര ദൂരെ ആയിരുന്നാലും ഞങ്ങളുടെ ഫ്രണ്ട്ഷിപ്പ് അതുപോലെ തന്നെ നിന്നിരുന്നു…അങ്ങനെ ഒന്നും ഞങ്ങൾ പരസ്പരം വിട്ട് പിരിഞ്ഞു പോകില്ല.
ഞങ്ങളുടെ നാട്ടിലേക്ക് ഉള്ള പോക്കും വരവും എപ്പോഴും ഒരുമിച്ചായിരുന്നു…
.
.ഏറനാട് എക്സ്‌പ്രസ്… ഞങ്ങളുടെ ട്രെയിൻ…ഞാൻ ആലപ്പുഴയിൽ വെച്ചു കയറും…രോഷൻ ഷൊർണ്ണൂർ ചെല്ലുമ്പോൾ ജോയിൻ ചെയ്യും…കോഴിക്കോട് ചെല്ലുമ്പോൾ അപ്പുവും കയറും… പിന്നെ ഞങ്ങൾക്ക് പറഞ്ഞാലും പറഞ്ഞാലും മതിയാവാത്ത അത്രയും വിശേഷങ്ങൾ ഉണ്ടാകും…..

നാട്ടിൽ ചെന്നു കഴിഞ്ഞാൽ തിരിച്ചു പോകാൻ തോന്നില്ല എന്നതാണ് സത്യം…എങ്കിലും പോകാതെ പറ്റില്ലല്ലോ…അച്ഛനും ഞാനും ഒരുമിച്ചു കണ്ട സ്വപ്നം ആണ് ഞാൻ ഒരു ഡോക്ടർ ആകുന്നതു…അതു ഞങ്ങൾക്ക് പൂർത്തികരിച്ചല്ലേ പറ്റു…

പിന്നെ ഉള്ള വിഷമം അഭിയെട്ടനെ കാണാൻ പറ്റുന്നില്ല എന്നതായിരുന്നു…അവർ രണ്ടുപേരും എല്ലാ ആഴ്ചയിലും പോകുമായിരുന്നെങ്കിലും എനിക്കതു പറ്റില്ലല്ലോ…ഒന്നാമത്തെ പ്രശ്‌നം ദൂരം ആണ്..എനിക്ക് വീട്ടിൽ വരാൻ ഒരു ദിവസം മുഴുവൻ വേണം ..പിന്നെ എന്റെ കോഴ്സും ഒരു പ്രശ്നമാണ്… ചുമ്മാ ലീവു എടുക്കാൻ പറ്റില്ലല്ലോ…. അവസാനം അതിനു അഭിയെട്ടൻ തന്നെ സൊല്യൂഷനും കണ്ടെത്തി…ഇടവിട്ടുള്ള വീകെൻഡ്സിൽ ആളു നേരെ അലപ്പുഴക്ക് പോരും…എനിക്ക് exams എന്തെങ്കിലും ഉണ്ടെങ്കിൽ അഭി ഏട്ടൻ വരില്ല കേട്ടോ….

അഭി ഏട്ടൻ ശനിയാഴ്ച ഇവിടെ വന്നു ഹോട്ടലിൽ റൂം എടുക്കും…പിന്നെ ഞായറാഴ്ച രാവിലെ തന്നെ ഞാൻ ഹോസ്റ്റലിൽ നിന്നും ഇറങ്ങും..ഞങ്ങൾ പുറത്തു എവിടെയെങ്കിലും പോകും..മിക്കവാറും കോഫി ഷോപ്പിലോ ബീച്ചിലോ ആയിരിക്കും… ഒരുപാട് സംസാരിച്ചിരിക്കും…അഭി ഏട്ടനോട് സംസാരിച്ചു ഇരുന്നാൽ സമയം പോകുന്നത് പോലും അറിയില്ല…ഞങ്ങൾക്ക് അറിയാവുന്നവരോ ഞങ്ങളെ അറിയുന്നവരോ ആരും ഇവിടെ ഇല്ലെന്നുള്ള സ്വാതന്ത്ര്യവും ഉണ്ടായിരുന്നു… പിന്നെ അവിടെ അടുത്തു എനിക്ക് പ്രിയപ്പെട്ട ഒരു ദേവി ക്ഷേത്രം ഉണ്ട് … ആദ്യം ഞാൻ എന്റെ കൂട്ടുകാരിയുടെ കൂടെ പോയതാണ്…എന്തോ എനിക്കവിടെ ഒരുപാട് ഇഷ്ടപ്പെട്ടു…പിന്നീട് മനസ്സിന് എന്തു വിഷമം വന്നാലും അങ്ങോട്ടു ആണ് ഓടി പോയിരുന്നത്…പിന്നെ എന്റെ അഭിയേട്ടനേയും ഞാൻ ദേവിക്ക് പരിചയപ്പെടുത്തി കൊടുത്തു…ഇപ്പോൾ ഞങ്ങളുടെ രണ്ടാളുടേം പ്രിയപ്പെട്ട സ്ഥലം ആണ്‌… എപ്പോൾ വന്നാലും പോയി തൊഴുത

രണ്ടാളുടേം പ്രിയപ്പെട്ട സ്ഥലം ആണ്‌… എപ്പോൾ വന്നാലും പോയി തൊഴുതു പ്രാർത്ഥിക്കും….
⭐⭐⭐⭐🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟
എനിക്ക് ഒരാഴ്ച ലീവ് കിട്ടിയതുകൊണ്ടു ഞങ്ങൾ മൂന്നു പേരും വീട്ടിൽ പോകാൻ തീരുമാനിച്ചു…അഭിയെട്ടൻ ആണ് ഞങ്ങൾക്ക് ടിക്കറ്റ് എടുത്തു തന്നത്…ഞാൻ ആദ്യം കയറി….ഷൊർണ്ണൂർ വരെയുള്ള യാത്ര ഭയങ്കര ബോറിങ് ആണ്…അവിടെ വെച്ചു റോഷൻ കയറി…

ഒരുപാട് നാള് കൂടി കാണുന്ന സന്തോഷം ഞങ്ങൾക്ക് ഉണ്ടായിരുന്നു… ഒരുപാട് സംസാരിച്ചു….

ഡി… നീ എന്തിനാ അയാളെ കൊണ്ടു ടിക്കറ്റ് എടുപ്പിച്ചത്….എന്റെ ടിക്കറ്റ്‌ ഞാൻ എടുക്കില്ലായിരുന്നോ….

ഞാൻ അല്ല…അപ്പുവാണ് എടുപ്പിച്ചത്…ഡാ…. എല്ലാ ആഴ്ചയും നാട്ടിൽ പോകുന്നില്ലേ….നിനക്കു അപ്പുവിനെ കൂടി കൂട്ടാൻ പാടില്ലേ…അവക്കത് നല്ല വിഷമം അന്നെടാ….ഒന്നുംവേണ്ട കാണുമ്പോൾ ഒന്ന് മിണ്ടുക എങ്കിലും ചെയ്തുടെ…..

കൂടുതൽ വിഷമം അകണ്ടാണ് ഓർത്തിട്ടാണ് കൂട്ടാത്തത്…

എന്തു വിഷമം….അവള് പാവം അല്ലേടാ….

ആയിരിക്കും….

നീ എന്താ ഇങ്ങനെ പറയുന്നത്… നിനക്കൊരു മനഃസാക്ഷി ഇല്ലേടാ…

നിനക്കെന്താ എന്റെ ശിവാ….അവളുടെ മനസ്സിലിരുപ്പു നിനക്കു അറിയാത്തത്‌ കൊണ്ടാണ്‌ നീ ഇങ്ങനെ പറയുന്നത്…

എനിക്കറിയാം…. അവൾക്കു നിന്നെ ഇഷ്ടം ആണ്… അതെന്താ ഇഷ്ടപ്പെടുന്നത് അത്ര വലിയ തെറ്റൊന്നും അല്ലലോ..

ആ ബെസ്റ്റ്‌….നിനക്കു എന്തറിയാമെന്നാ പറയുന്നത്…

ആ ഡോക്ടറുടെ അവസ്ഥ എനിക്കും വരണം എന്നാണോ നീ പറയുന്നത്…

ഡി…. കുപ്പ തൊട്ടിയിൽ നിന്നും എന്നെ പെറുക്കി എടുത്തു പൊന്നു പോലെ എന്നെ നോക്കുന്ന എന്റെ പപ്പയുടെയും മമ്മയുടേം കണ്ണുകൾ നിറഞ്ഞു കാണണോ നിനക്കു…. ഒരു പെണ്ണിന് വേണ്ടിയും എനിക്കവരെ വിഷമിപ്പിക്കാൻ പറ്റില്ല…അതിനി ആരായാലും….അതുകൊണ്ടു നീ ആ topic വിട് ശിവാ….

റോഷൻ….. ആ ഡോക്ടറെ ആരും കൊന്നതല്ല…ഒരു ആക്സിഡന്റിൽ മരിച്ചതാണ്…

ഞാൻ മുത്തച്ഛൻ പറഞ്ഞു തന്ന കഥ മുഴുവൻ അവനോടു പറഞ്ഞു….

മുഴുവൻ കേട്ടിട്ടു അവൻ എന്നോട് പറഞ്ഞു….

നിനക്കൊന്നും അറിയില്ല ശിവാ….അപ്പു വീട്ടിൽ വരുമ്പോൾ പപ്പ എപ്പോഴും പറയും…ചെമ്പകശ്ശേരിയിൽ ഇത്രയും പാവം പിടിച്ച കുട്ടികൾ ഉണ്ടോന്നു…
എന്താണ് പപ്പ ഇങ്ങനെ പറയുന്നതെന്ന് അറിയാനുള്ള ആകാംഷകൊണ്ടു ഞാൻ കാരണം ചോദിക്കുമായിരുന്നു…
അപ്പോഴാണ് ഒരു ദിവസം പപ്പ പറഞ്ഞു എല്ലാവരും പറയുന്നത് പോലെ ആ ഡോക്ടറുടെ മരണം ആക്സിഡന്റ് അല്ലായിരുന്നെന്നും….അതൊരു പ്ളാൻ ചെയ്തു നടത്തിയ മർഡർ ആയിരുന്നെന്നും….എല്ലാ തെളിവും ഉണ്ടായിട്ടും അതു അവരുടെ പണത്തിന്റെയും പ്രതാപത്തിന്റെയും സ്വാധിനത്തിന്റെയും മറവിൽ ആരും അറിയാതെ പോയ കൊലപാതകം മാത്രമായിരുന്നു അത് ….ചെമ്പ കശ്ശേരിയിലെ പെണ്കുട്ടിയെ സ്നേഹിച്ചത് കൊണ്ടു മാത്രമാണ് അവർ ആ പാവം ഡോക്ടറെ കൊന്നു കളഞ്ഞത്….

ആ ഡോക്ടറെ മാത്രമല്ല…. അതിന്റെ പേരിൽ അവരുടെ ഫാമിലിയെ മുഴുവൻ അവര് കൊന്നു…എന്നിട്ടു മകൻ മരിച്ച ദുഃഖത്തിൽ ആത്മഹത്യ ചെയ്തു എന്നാക്കി…. അല്ലെങ്കിൽ മകനെ പ്രണനെപ്പോലെ സ്‌നേഹിച്ച ആ അച്ഛൻ ആ കേസിന്റെ പുറകേ പോകുമെന്ന് അവർക്ക് നന്നായിട്ടറിയമായിരുന്നു…
ഇതൊന്നും ആ മുത്തച്ഛൻ പറഞ്ഞിട്ടില്ലലോ അല്ലെ…പറയില്ല…എങ്ങനെ പറയാനാ…
അതുകൊണ്ടാ….നിന്നോട് ഞാൻ കാലു പിടിച്ചു പറഞ്ഞത്…. അഭി സാറുമായുള്ള ഒരു ബന്ധവും വേണ്ടെന്നു…നീ കേട്ടില്ലല്ലോ…ഇനി എന്താണെന്ന് വെച്ചാൽ അനുഭവിച്ചോ…

അതുമാത്രമല്ല ശിവാ…..ആ മുത്തച്ഛൻ സ്വത്തിനു വേണ്ടി സ്വന്തം ഏട്ടന്റെയും കുടുംബത്തേയും ഒരു ദയയും കൂടാതെ കൊന്നതാണ്…അതാണ് സത്യം…എല്ലാത്തിനും തെളിവുകൾ ഉണ്ട്…അല്ലെങ്കിൽ നീ എന്റെ പപ്പയോട് ഒന്നു ചോദിച്ചു നോക്കു ശിവാ………

അല്ല… റോഷാ… ഞാനതു വിശ്വസിക്കില്ല ..അന്ന് ആ കൂട്ടത്തിൽ ആ മുത്തച്ഛന്റെ ഒരു മകനും കൂടി മരിച്ചിരുന്നു.. നീ പറഞ്ഞതാണ് സത്യമെങ്കിൽ ആരെങ്കിലും സ്വന്തം മകനെ കൊല്ലുമോ….

ആ മകൻ അബദ്ധത്തിൽ പെട്ടു പോയതാണെങ്കിലോ…..

ഞാൻ ഒന്നും മിണ്ടിയില്ല… പക്ഷെ എന്റെ മനസ്സിന് അതൊന്നും വിശ്വസിക്കാൻ പറ്റിയില്ല…
അപ്പോഴേക്കും ഞങ്ങൾ കോഴിക്കോട് എത്തിയിരുന്നു… അപ്പു കയറി…പിന്നെ അവളുടെ വിശേഷങ്ങൾ എല്ലാം കേട്ടു…

സത്യം പറഞ്ഞാൽ വീട്ടിലെത്തി ഒരാഴ്ച കഴിഞ്ഞതു പോലും അറിഞ്ഞില്ല… അങ്ങനെ വീണ്ടും ഹോസ്പിറ്റലും ഹോസ്റ്റലും പഠനവുമായി കാലം മുന്നോട്ടു പോയി….

തുടരും…

LEAVE A REPLY

Please enter your comment!
Please enter your name here