Home തുടർകഥകൾ ഞാൻ ആരെയും ചതിചില്ല. അവനെ ഞാൻ ആദ്മാർത്ഥമായാണ് സ്നേഹിച്ചത്, പക്ഷെ… Part – 13

ഞാൻ ആരെയും ചതിചില്ല. അവനെ ഞാൻ ആദ്മാർത്ഥമായാണ് സ്നേഹിച്ചത്, പക്ഷെ… Part – 13

0

Part – 12 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : S Surjith

കാത്തുവിന്റെ പ്രണയവും.. ലച്ചുവിന്റെ  പ്രതികാരവും.. Part – 13

ചേച്ചിയുടെ വാക്കുകൾ എന്റെ കണ്ണുകൾ നിറച്ചു, വിങ്ങി പൊട്ടികൊണ്ട് ഞാൻ ചേച്ചിയെ കെട്ടിപിടിച്ചു.. ഞാൻ കരഞ്ഞു കൊണ്ട് പറഞ്ഞു…..

“ചേച്ചി എന്നോട് ക്ഷമിക്കണം ഒന്നും ഞാൻ മനഃപൂർവം ഒളിച്ചതല്ല… എല്ലാം തുറന്നു പറയണമെന്ന് ഞാൻ ഒരു നൂറു വട്ടം ആലോചിച്ചു.. പക്ഷെ എനിക്ക് അതിനുള്ള ധൈര്യം ഇല്ലായിരുന്നു. ദൈവം നൽകിയ ഈ നല്ല ജീവിതം ഞാനായി നശിപ്പിക്കുമോ എന്നൊരു പേടി. ഞാൻ ആരെയും ചതിചില്ല. അവനെ ഞാൻ ആദ്മാർത്ഥമായാണ് സ്നേഹിച്ചത്, പക്ഷെ അവന്റെ സ്നേഹം വെറും കപടമായിരുന്നു വെന്ന് തിരിച്ചറിയാൻ ഞാൻ വൈകി, അതിനു ശേഷം ഇന്നലെ ആ ശബ്ദം കേൾക്കുബോൾ എനിക്ക് സംശയമുണ്ടായിരുന്നു അവന്റെതാണോ എന്ന്.  അത്‌ എന്റെ വെറും തോന്നൽ ആകുമെന്ന് ഞാൻ കരുതി. പക്ഷെ ചേച്ചി രാത്രിയിൽ എന്നോട് ആ പേര് പറഞ്ഞപ്പോൾ എനിക്കു ഉറപ്പായി എന്റെ സംശയം  സത്യമായിരുന്നുവെന്ന്”

“അയ്യേ…… കാത്തു കരയുവാണോ.. നിന്നെ എന്റെ സഹോദരന്റെ ഭാര്യ ആയിട്ടല്ല ഞാൻ കാണുന്നത്,  എന്റെ കൂടെ പിറന്ന സഹോദരിയാണ് നീ എനിക്കു.ആദിത്യൻ എന്ന ബാധ എന്നെന്നേക്കുമായി നമ്മുടെ കുടുംബത്തിൽ നിന്നും മാത്രമല്ല അവൻ ബാധിച്ചിരിക്കുന്ന സഹല കുടുംബത്തിനിന്നും ഒഴിക്കണം.  അത് കൊണ്ട് എന്റെ കാത്തു കുട്ടി കരച്ചിലൊക്കെ നിർത്തിയിട്ടു അതിനെ കുറിച്ചു ചിന്തിക്ക് ” എന്ന് ചേച്ചി എന്നോട് ചിരിച്ചു കൊണ്ട് പറഞ്ഞു

ഞാൻ എന്റെ കരച്ചിൽ നിർത്തി,  എന്റെ ഉള്ളിൽ ഒരു പുതിയ ആദ്മാവിശ്വാസം ഉണർന്നു. സത്യൻ മാമൻ വീടിനു പുറത്തു നിന്നും ചേച്ചിയെ വിളിക്കുന്നുണ്ടായിരുന്നു. അത്‌ കേട്ട് ഞങ്ങൾ ലാബിൽ നിന്നും പുറത്തേക്കു വന്നു. ഫേസ് മാസ്കും ഗ്ലൗസ് മാറ്റി ഞാൻ എന്റെ കണ്ണുകൾ തുടച്ചു, ചേച്ചി മുൻ വാതലിലേക്ക് നടന്നു കുറച്ചു പിന്നാലെയായി  ഞാനും. വെറ്റില മുറിക്കി കൊണ്ട് കരിക്കുകൾ വെട്ടുകയായിരുന്നു സത്യൻ മാമൻ. അത്‌ കണ്ടു ചേച്ചി അയാളോടു ചോദിച്ചു?????
” ഇതു ഒരുപാട് ഉണ്ടല്ലോ മാമാ നമുക്ക് ഓരോ കരിക്ക് മതി ”
അത്‌ കേട്ട് മാമൻ പറഞ്ഞു…… “കുഞ്ഞേ നിങ്ങൾക്കു ആവശ്യമുള്ളത് കുടിച്ചിട്ട് ബാക്കി കൂടെ  കൊണ്ട് പൊയ്ക്കോ. അവിടെ ഇന്ദിരമ്മയും വീനുകുഞ്ഞും ഉള്ളതല്ലേ അവർ കുടിച്ചോളും. ഇതു നമ്മുടെ നാടൻ കരിക്കല്ലേ അല്ലാതെ തമിഴന്റെ മായം ചേർത്തത്‌ അല്ലല്ലോ എത്ര കുടിച്ചാലും ഒരു ഏനക്കേടും ഉണ്ടാകില്ല ”

അത്‌ കേട്ട് ചിരിച്ചു കൊണ്ട് ചേച്ചി പറഞ്ഞു………. “മാമാ കേരളത്തിലെ വീടുകളിൽ ഇന്ന് വല്ലതും വെച്ചു ഉണ്ടാക്കുന്നുണ്ടെങ്കിൽ  അതിൽ  ഭൂരിഭാഗവും  തമിഴ് നാട്ടിൽ നിന്നുമുള്ള അരിയും  പച്ച കറിയും മറ്റുമാ ”

” അത്‌ ശെരിയാണ് കുഞ്ഞേ അതിനുള്ള കാരണവും മലയാളികൾ തന്നെ. ആഹ്ഹ്  പറഞ്ഞിട്ട് എന്താ കാര്യം”  എന്ന് മാമനും പറഞ്ഞു.

ചേച്ചി പറഞ്ഞു…… “വിനു ഏട്ടൻ എന്നും പറയും ഇവിടെ പഴയതു പോലെ കൃഷിയും മറ്റും തുടങ്ങണമെന്ന്”

അത്രയും പറഞ്ഞതിന് ശേഷം ഞങ്ങൾ രണ്ടാളും ഓരോ കരിക്കുമെടുത്തു കുടിച്ചു ;എത്ര നല്ല സ്വാദ് ഒരു കൂൾഡ്രിങ്സിനും ഇത്രയും രുചി പകരാൻ സാധിക്കില്ല. ഞാൻ ഒരെണ്ണം കൂടി കുടിച്ചു. ചേച്ചി മാമനോട് നാളെ വീടിനകം അടിച്ചു വരാനും തുടക്കാനും ആളിനെ വിളിക്കണമെന്നും ഞങ്ങൾ നാളെ വീണ്ടും  വരുമെന്നും പറഞ്ഞു. ചേച്ചി മാമന്  അമ്മ പറഞ്ഞത് പോലെ പൈസയും കൊടുത്തു. അവിടെ നിന്നും ഞങ്ങൾ തിരിച്ചു വീട്ടിലേക്കു യാത്ര തിരിച്ചു. ആ യാത്രക്കിടയിൽ ചേച്ചി എന്നോട് പറഞ്ഞു…….

“കാത്തു വിനു ഏട്ടൻ തിരിച്ചു വരുന്നത് വരെ നമുക്ക് കുറച്ചു ദിവസം ഇവിടെ താമസിച്ചാലോ ”

അത് കേട്ട് ഞാൻ ചോദിച്ചു??? “അതിനു അമ്മ സമ്മതിക്കുമോ ”
“അതിനു നമ്മൾ അമ്മയും കൂട്ടിയല്ലേ ഇവിടെ വരുന്നത് “യെന്ന് ചേച്ചിയും

“എങ്കിൽ പിന്നെ ഓക്കേ ” യെന്ന് ഞാനും പറഞ്ഞു
ഞങ്ങളുടെ യാത്ര തുടർന്നു.ഉച്ച ഭക്ഷണം വാങ്ങുവാനായി  ഒരു ഹോട്ടലിന്റെ മുന്നിൽ കാർ നിർത്തി ഭക്ഷണം ഓർഡർ ചെയ്തു ഞങ്ങൾ കാറിൽ ഇരിക്കുവായിരുന്നു അപ്പോളാണ് ബാഗിനുള്ളിൽ  ചേച്ചിയുടെ ഫോൺ വൈബ്രേറ്റ് ചെയുന്നത് ചേച്ചി ശ്രദിച്ചത്. അത് പുറത്തെടുത്തു അതിൽ നോക്കിയ ശേഷം ചേച്ചി എന്നോട് പറഞ്ഞു…..
“മുന്നേ വിളിച്ച അതേ നമ്പർ. ഞാൻ ഇതു അറ്റൻഡ് ചെയുവാൻ പോകുവാണ്  ”

ചേച്ചി ഫോൺ അറ്റൻഡ് ചെയ്തു ലൗഡ് സ്പീക്കറിൽ ഇട്ടു. അതിൽ നിന്നും ആ നീചന്റെ ശബ്ദം “ഹലോ ലക്ഷ്മി കുട്ടി ഹഹഹ സുഖമാണോ ”
ചേച്ചി കടുത്ത സ്വരത്തിൽ പറഞ്ഞു…….. “എന്റെ സുഖ വിവരം തിരക്കാൻ നീ ആരാ. നീ എന്തിനാ എന്നെ വിളിക്കുന്നെ??? ”

അവൻ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു….. “എനിക്കു കാശിനു കുറച്ചു ആവശ്യമുണ്ടായിരുന്നു, അപ്പോൾ പിന്നെ എന്റെ ലക്ഷ്മി കുട്ടി അല്ലാതെ എന്നെ ആരാ സഹായിക്കാൻ ”

ചേച്ചി പറഞ്ഞു……. “എടാ അലവലാതി അമ്മയും പെങ്ങളെയും കൂട്ടികൊടുക്കുന്ന നായെ, എനിക്കു പറ്റിയൊരു തെറ്റ് നിന്നെ ഞാൻ വിശ്വസിച്ചു, അതിൽ ഞാൻ ദുഖിച്ചു ഇനി അതുണ്ടാവില്ല, ഇനി ഒരിക്കലും നീ എന്നെ ഫോൺ ചെയ്യാൻ പാടില്ല ഇതു നീ നിന്റെ ജീവിതതിൽ എന്നെ വിളിക്കുന്ന അവസാനത്തെ  കാൾ ആയിരിക്കണം ”

അവൻ ഒന്ന് അട്ടഹാസിച്ചു ചിരിച്ചു അസഭ്യം വർഷത്തോടെ അവൻ പറഞ്ഞു….. “ഒന്ന് നിർത്തടി….പു…. മോളെ  നീ കൂടുതൽ ഷൈൻ ചെയ്യ്താൽ എന്റെ അടുത്ത കാൾ നിന്റെ സഹോദരന്  ആയിരിക്കും എന്നിട്ട് അവനു ഞാൻ അയച്ചു കൊടുക്കും അവന്റെ ഭാര്യ കാർത്തികയുടെ കുറെ മനോഹരമായ ഫോട്ടോകൾ, അങ്ങനെ ഒന്നൊന്നയി നിന്റെ കുടുംബം തകർത്തു കൊണ്ടേ ഇരിക്കും, അത് വേണോ കുറച്ചു കാശു നൽകി ഇതു എന്നേക്കുമായി തീർക്കണോ എന്ന് നീ ആലോചിച്ചു തീരുമാനിച്ചോ…., ഞാൻ നിന്നെ വീണ്ടും വിളിക്കും അപ്പോൾ നീ തീരുമാനിച്ചു പറഞ്ഞോ ”

അത്രയും പറഞ്ഞു അവൻ ഫോൺ കട്ട്‌ ചെയ്തു. ചേച്ചി എന്റെ മുഖത്തേക്ക് ഒന്ന് നോക്കി.എന്റെ മുഖം വിളറി വെളുത്തിരുന്നു. ചേച്ചി എന്നോട് പറഞ്ഞു…..
“കാത്തു നീ ഒന്ന് കൊണ്ടും പേടിക്കണ്ട ഒന്നും സംഭവിക്കില്ല അവൻ തിരിച്ചു വിളിക്കട്ടെ അത്രയും സമയമുണ്ട് അവനെ നമുക്ക് എങ്ങനെ  സെറ്റിൽ ചെയ്യാൻ കഴിയുമെന്ന് ചിന്തിക്കാൻ ”

ഞാൻ പറഞ്ഞു……. “ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല പക്ഷെ അവൻ ഒരുപാട് പ്രാവശ്യം എന്നെ  നിർബന്ധിച്ചു അവനൊപ്പം ഫ്ലാറ്റിൽ ചെല്ലുവാനും. വിഡിയോ സെക്സ് ചെയ്യുവാനും ഒരിക്കലും ഞാൻ അങ്ങനെ ഒന്നും ചെയ്തിട്ടില്ല ചേച്ചി, പിന്നെ എന്തു പിക്ചർ ആകും അവൻ വിനു വേട്ടനു അയക്കുമെന്ന്  പറയുന്നേ ”

ചേച്ചി ഒന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു…..  “എടീ പൊട്ടി അവൻ മോർഫിൻ ചെയ്ത പിക്ചർ അയച്ചാൽ പോരെ. പിന്നെ അവനെ  കുറിച്ചു ഏട്ടൻ നിന്നോട് ചോദിച്ചാൽ നീ പറയും അവനെ നിനക്ക് അറിയാം. അത് പോരെ അവൻ അയക്കുന്ന പിക്ചർ സത്യമാണെന്ന് വിശ്വസിക്കാൻ, എന്തായാലും എന്റെ  ഏട്ടൻ ആ ടൈപ് അല്ല. നീ ധൈര്യമായിട്ടിരുന്നോ ഞാൻ നിന്നോടൊപ്പമുണ്ട് ”

ഞാൻ ഒന്ന് നീട്ടി മൂളി “മ്മ്മ്മ്മ്മ്മ്മ്… “അപ്പോഴേക്കും നമ്മൾ ഓർഡർ ചെയ്ത ഭക്ഷണം വന്നു. അതും വാങ്ങി വീട്ടിലേക്കു യാത്ര തിരിച്ചു….

തുടരും….
ജോലി തിരക്ക് കാരണം കൂടുതൽ എഴുതാനും തെറ്റുകൾ തിരുത്തുവനും കഴിഞ്ഞിട്ടില്ല ദയവായി ക്ഷേമിക്കുക,🙏🙏😊

LEAVE A REPLY

Please enter your comment!
Please enter your name here