Home Latest ഏട്ടന് ഒരു പെണ്ണിനെ ഞൻ കണ്ടുവച്ചിട്ടുണ്ട്… പക്ഷെ അമ്മ അതിനു സമ്മതിക്കില്ല… Part – 15

ഏട്ടന് ഒരു പെണ്ണിനെ ഞൻ കണ്ടുവച്ചിട്ടുണ്ട്… പക്ഷെ അമ്മ അതിനു സമ്മതിക്കില്ല… Part – 15

0

Part – 14 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Sini Sajeev

ഹരിനന്ദനം പാർട്ട്‌ -15

പെട്ടെന്ന് ഉണ്ണി കൈകൾമാറ്റി..

നോക്കി നടന്നൂടെ നിനക്ക്..

ഞാൻ കണ്ടില്ല..

കാണില്ല മനസ്സിൽ ആരെ കൊല്ലണം എന്ന് ആലോചിച്ചു നടക്കുവല്ലേ

ഉണ്ണി പ്ലീസ്…

നീ അച്ഛനോട് പറയണം നിനക്ക് എന്നെ ഇഷ്ടമല്ലെന്നു

ഉണ്ണി പറയണ്ട കാര്യം ഇല്ല.. ഞാൻ അങ്കിൾ നോട്‌ പറയാൻ ഇരിക്കുവാന് എനിക്ക് ഒരിക്കലും ഉണ്ണിയെ സ്വീകരിക്കാൻ പറ്റില്ല… ഞാൻ സ്നേഹിച്ചത് ഹരിയെ ആണ്… ഒരുപക്ഷെ ഇവിടെ നിന്നാൽ ഹരിയെ നേടണം എന്ന് എനിക്ക് ഇനിയും തോന്നും… അതുകൊണ്ട് ഞാൻ അബുദാബി യിലേക്ക് പോകുവാ എന്റെ കോഴ്സ് കംപ്ലീറ്റ് ചെയ്യാനായി… ഉണ്ണിയെ എന്റെ പാതിയായി കാണാൻ എനിക്ക് കഴിയില്ല

ഉണ്ണിക്ക് ഗൗരിയുടെ വാക്കുകൾ കേട്ടപ്പോൾ മുഖം സന്തോഷത്താൽ വിടർന്നു

മോളെ ഗൗരി…

വിശ്വനാഥന്റെ സൗണ്ട് കേട്ടു ഉണ്ണിയും ഗൗരിയും തിരിഞ്ഞു നോക്കി

മോൾ എന്തൊക്കെയാ ഈ പറയുന്നത്

അങ്കിൾ പ്ലീസ്… എന്നെ നിർബന്ധിക്കരുത്..

മോളെ അത്…

അങ്കിൾ എനിക്കൊരു ഉപകാരo ചെയ്യണം അബുദാബി യിലേക്ക് പോകാനുള്ള കാര്യങ്ങൾ ഒന്ന് റെഡിയാക്കി തരണം….

മോളുടെ കല്യാണം..

അങ്കിൾ എന്റെ ലൈഫ് പാർട്ണർ ആരാവണം എന്ന് നന്ദുവും ഉണ്ണിയും തീരുമാനിക്കട്ടെ അവർ എന്നെ കുടപിറപ്പായി കണ്ടാൽ മതി എനിക്ക്…

വിശ്വനാഥൻ മനസില്ല മനസോടെ സമ്മതിച്ചു….

അച്ഛാ എനിക്ക് ഒരു കാര്യം പറയാനുണ്ട്..
നന്ദു താഴേക്കു വന്നു പറഞ്ഞു..

എന്താ അച്ഛന്റെ മോൾക് പറയാനുള്ളത്…

ഏട്ടന് ഒരു പെണ്ണിനെ ഞൻ കണ്ടുവച്ചിട്ടുണ്ട്… പക്ഷെ അമ്മ അതിനു സമ്മതിക്കില്ല

വിശ്വനാഥൻ നന്ദുവിനെ തുറിച്ചു നോക്കി

മോൾ ശ്രീവിദ്യയുടെ കാര്യമാണോ പറയുന്നത

അപ്പോൾ അച്ഛനും അറിയാമോ..

മ്മ്… അന്ന് ശ്രീനിവാസൻ വന്നപ്പോൾ ഞാനും ഇവിടെ ഉണ്ടായിരുന്നു…

അച്ഛാ എന്നിട് അമ്മാവനെ ഇറക്കിവിട്ടത് എന്തിനു..

അത് അച്ഛന്റെ സ്വാർത്ഥത ആയിരുന്നു മോളെ…
നിന്റെ അമ്മ കരഞ്ഞുകൊണ്ടാണ് ശ്രീനിയെ ഇറക്കിവിട്ടത്..

എന്തിന് അമ്മ…

ഇന്ദിരാ മുഖം താഴ്ത്തി…
നിന്റെ അച്ഛനോട് ചോദിക്

നന്ദു വിശ്വനാഥന്റെ മുഖത്തേക്ക് നോക്കി

ഗൗരിക് വേണ്ടിയായിരുന്നു മോളെ..

എനിക്ക് വേണ്ടിയോ….. ഗൗരി സ്വരം ഉയർത്തി ചോദിച്ചു

അതെ മോളെ പണ്ട് നിന്റെ അച്ഛനോട് ഞൻ പറഞ്ഞരുന്നു ഗൗരി ഉണ്ണിക്ക് ഉള്ളതാണെന്ന്..മോളുടെ തെറ്റിധരണ മാറി തിരിച്ചു വരുമ്പോൾ ഉണ്ണിയെ കൊണ്ട് മോളെ കല്യാണം ചെയ്യിപ്പിക്കാമെന്നു കരുതി.. ശ്രീനി വന്നപ്പോൾ ഇറക്കിവിടാനേ കഴിഞ്ഞുള്..

അച്ഛൻ വലിയൊരു തെറ്റാണു ചെയ്തത്… അതുവരെ മിണ്ടാതിരുന്ന ഉണ്ണി സംസാരിച്ചു

നിങ്ങൾ സംസാരിച്ചപ്പോൾ എനിക്കൊന്നും മനസിലായില്ല ഇപ്പോൾ എല്ലാം മനസിലായി

ശ്രീ എന്റെ അമ്മാവന്റെ മകളാണെന്ന്‌ എനിക്ക് അറിയാമായിരുന്നു പക്ഷെ അവളുടെ മനസിൽ ഞാനുണ്ടെന്നു എനിക്കറിയില്ലായിരുന്നു… ഒരിക്കലും ഞൻ പറഞ്ഞിരുന്നില്ല അവളോട് എനിക്കവൾ ആരെന്നു അറിയാമെന്നു… അതിനിടയിൽ ഇങ്ങന ഒക്കെ നടന്നെന്നു എനിക്കറിയില്ലായിരുന്നു…. എനിക്കിപ്പോൾ ഒരുകാര്യം മനസിലായി നമ്മൾ സ്നേഹിക്കുന്നവരെ അല്ലാ നമ്മൾ സ്വീകരിക്കേണ്ടത് നമ്മളെ സ്നേഹിക്കുന്നവരെ ആണെന്ന്… ഇവിടെ ശെരിക്കും വില്ലനായത് ഗൗരി അല്ലാ അച്ഛനാണ്…. ഗൗരിയുടെ പേരിലുള്ള സ്വത്ത്‌ കൂടി നഷ്ടപെടരുതലോ..

ഉണ്ണി….. നീ അതിരു കടക്കരുത്… ഒരിക്കലും സ്വത്ത്‌ മോഹിച്ചു ഈ വിശ്വനാഥൻ ഒന്നും ചെയ്തിട്ടില്ല…

ഉണ്ണിയേട്ടാ… ആരുടെയും തെറ്റല്ല തെറ്റിധരണ ആണ് ഇവിടെ നടന്നത്… ഇപ്പോ എല്ലാം കലങ്ങി തെളിഞ്ഞിലെ

മ്മ്… ഉണ്ണി മൂളി

ഇന്ദിരാ വാ..

അച്ഛൻ എവിടെക്കാ..

ശ്രീനിവാസനെ കാണണം…. ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്യണം

അതിനു… അച്ഛൻ തെറ്റെന്നു ചെയ്തിട്ടില്ലല്ലോ… നന്ദു പറഞ്ഞു

ഉണ്ട് മോളെ… ഒരു സഹോദരനിൽ നിന്നു പെങ്ങളെ അകറ്റിനിർത്തുന്നത് വലിയ തെറ്റാണു… ഞങ്ങൾ പോയിട്ട് വരാം… വരുമ്പോൾ ഉണ്ണിയുടെയും ശ്രീമോളുടെയും കല്യാണം ഉറപ്പിച്ചിട്ടേ വരൂ…

അവൾ തലയാട്ടി..

അവർ പോയി..

അവർക്ക് പിറകെ ഉണ്ണിയും പോകാനിറങ്ങി

ഏട്ടൻ എങ്ങോട്ടാ..

എനിക്കൊരാളെ കാണണം

ആരെ…

എന്നെ സ്നേഹിച്ചിട്ടു വിട്ടുകളയാൻ ശ്രെമിച്ച ഒരാളെ
അവൻ പുറത്തേക് പോയി

ആരാ നന്ദു….. ഗൗരി ചോദിച്ചു

ശ്രീ ഏട്ടത്തിയെ കാണാൻ പോകുവാ ഗൗരി ഏട്ടൻ

അത് കൊള്ളാലോ… ഗൗരിയും നന്ദുവും ചിരിച്ചു..

എന്റെ പൊന്നുമോള് പോയി കിടന്നേ റസ്റ്റ്‌ എടുക്കാൻ പറഞ്ഞിട്ട് ഇവിടെ നിൽകുവാ ചെല്ല്

പോകാം കുറച്ചു കഴിയട്ടെ

ഞാൻ നിന്റെ ആരാ ഇപ്പോ

ഗൗരി
അല്ലാ

പിന്നെ

എന്റെ ചേച്ചി…

ആണല്ലോ

അതെ

എന്നാ ചേച്ചി പറയുന്നേ കേട്ടെ

ശെരി ചേച്ചി പെണ്ണെ… നന്ദു ഗൗരിയുടെ താടിയിൽ പിടിച്ചിട്ട് മുകളിലേക്കു കയറി പോയി

അറിയാതെ ഗൗരിയുടെ കണ്ണുകൾ നിറഞ്ഞു…. ഇവരെ ഒക്കെ വിട്ടു താൻ ഇങ്ങിനെ ഇവിടുന്നു പോകും… ആരുമില്ലെന്ന് കരുതിയ എനിക്ക് ഇപോ എല്ലാരും ഉണ്ട്…. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..

ഉണ്ണി നേരെ പോയത് ഹോസ്പിറ്റലിൽ ആണ്
അവൻ ചെല്ലുമ്പോൾ ടഡ്യൂട്ടി കഴിഞ്ഞു പുറത്തേക്കിറങ്ങുവായിരുന്നു ശ്രീ.
ഉണ്ണിയെ മുന്നിൽ കണ്ടതും അവൾ നിന്നു

ശ്രീ…. ഞാൻ നിന്നെ കാണാൻ വന്നത് ആണ്

എന്താ ഉണ്ണി…

നമുക്ക് കോഫിഷോപ്പിലേക് പോയാലോ..

തൊട്ടു അടുത്തുള്ള ഷോപ്പിലേക് ചൂണ്ടി അവൻ ചോദിച്ചു

അതിനെന്താ…

എന്നാ വാ

അവർ കോഫിഷോപ്പിലേക് പോയി അവിടെ അധികo ആരുമുണ്ടായിരുന്നില്ല

എന്താ ഉണ്ണി സംസാരിക്കണം എന്ന് പറഞ്ഞത്

ക്ഷണിക്കാൻ വന്നതാ ഞാൻ എന്റെ കല്യാണം..

ശ്രീവിദ്യ ഞെട്ടി അവനെ നോക്കി

കല്യാണമോ

ആം കല്യാണം എന്ന് നീ കേട്ടിട്ടില്ലേ

മ്മ്… congrass

Thanks ഡീ

ഞാൻ ഇറങ്ങടെ ഉണ്ണി കുറച്ചു അത്യാവശ്യം ഉണ്ട്

എന്ത് അത്യാവശ്യം

നീ പെണ്ണിനെ പറ്റിയും ഡേറ്റ് ഒന്നും ചോദിച്ചില്ലലോ

അവൾക് മറുപടി പറയാൻ കഴിഞ്ഞില്ല തൊണ്ട അടഞ്ഞിരുന്നു കണ്ണുകൾ നിറഞ്ഞു തൂവി… അവൻ കാണാതിരിക്കാൻ അവൾ എഴുനേറ്റു.. ഞാൻ വാഷ് റൂമിൽ ഒന്ന് പോയിട്ട് വരാം

ഇരിക്കടി അവിടെ…… അവൻ ദേഷ്യത്തോടെ പറഞ്ഞു

അവൾ ഇരുന്നുപോയി

നീ ആരു വിശുദ്ധകന്യകയോ… സ്നേഹിച്ചവനെ മറ്റൊരുത്തിക് വിട്ടുകൊടുക്കാൻ

അവൾ ഞെട്ടി അവനെ നോക്കി

നോക്കണ്ട എല്ലാം അറിഞ്ഞിട്ട് തന്നെയാ ഞാൻ വന്നത്
അവൻ അവളുടെ കൈ പിടിച്ചു
എനിക്ക് വേണം നിന്നെ….. എന്നെ ജീവനെപോലെ സ്നേഹിക്കുന്ന പെണ്ണിനെ… അവൻ എഴുനേറ്റ് അവളുടെ അടുത്തിരുന്നു..
അവൾ കരഞ്ഞുകൊണ്ട് അവന്റെ തോളിലേക് ചാഞ്ഞു..

വിശ്വനാഥനും ഇന്ദിരയും ശ്രീനിവാസന്റെ വീട്ടിലെത്തി… ബെൽ അടിച്ചപ്പോൾ മല്ലിക വന്നു വാതിൽ തുറന്നു..

അവരെ കണ്ടതും സന്തോഷത്താൽ മല്ലികയുടെ മുഖം തെളിഞ്ഞു

കയറിവാ…..

അവർ അകത്തേക്കു കയറാൻ തുടങ്ങിയതും..
“””
നിൽക്കവിടെ “””

വിശ്വനാഥ്‌ മുകളിലേക്കു നോക്കി…

ശ്രീനിവാസൻ……

എന്താവും ഇനി സമ്പവിക്കുക…

തുടരും…

തീരാറായിലെ വലിച്ചു നീട്ടുവാണോ എന്നാ കമന്റ്‌ ഒക്കെ കണ്ടു.. 2 പാർട്ട്‌ കൂടി എന്നെ സഹിക്കണം എല്ലാവരും കേട്ടോ….

ഇന്നത്തെ പാർട്ട്‌ എത്ര കണ്ടു ശെരി ആയി എന്നറിയില്ല…ഹസ്ബന്റിന്റെ സുഹൃത് മരണപ്പെട്ടു… ഒരു സഹോദരനെ പോലെ വീട്ടിൽ വരുന്ന ആളായിരുന്നു.. ശെരിക്കും ആ വിഷമം മനസ്സിൽ വച്ചാണ് ഈ പാർട്ട്‌ എഴുതിയത് എന്തോലും മിസ്റ്റേക്ക് ഉണ്ടേൽ എല്ലാവരും ഒന്ന് ഷെമിച്ചേക്കണേ…

അഭിപ്രായം പറയാൻ മറക്കണ്ടാട്ടോ എല്ലാവരുടെയും കമന്റ്സ് വായിക്കുന്നുണ്ട് മറുപടി പറയാൻ സാധിക്കാറില്ല ഫോൺ എടുക്കുമ്പോൾ മോൾ ഓടിവരും കാത്തു കാണണം എന്ന് പറഞ്ഞു 🥰🥰🥰🥰സ്നേഹം 😘😘

സിനി സജീവ്

LEAVE A REPLY

Please enter your comment!
Please enter your name here