Home Latest വേണ്ടാ എനിക്കൊന്നും കേൾക്കണ്ട ഇത്രയും ദിവസം എന്നെ പറഞ്ഞു പറ്റിക്കുകയായിരുന്നില്ലേ… Part – 26

വേണ്ടാ എനിക്കൊന്നും കേൾക്കണ്ട ഇത്രയും ദിവസം എന്നെ പറഞ്ഞു പറ്റിക്കുകയായിരുന്നില്ലേ… Part – 26

0

Part – 25 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : ധ്വനി

💜❤️💜ഗീതാർജ്ജുനം 26💜❤️💜

അർജുൻ…. ഗീതുവിന്റെ ശബ്ദമാണ് അർജുനെ സ്വബോധത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്
അവൻ അവളിൽ നിന്നുമടർന്ന് മാറി കണ്ണുകളമർത്തി തുടച്ചു. ” അർജുൻ പറഞ്ഞതത്രയും സത്യമാണ്.. പക്ഷെ ഇതിനു പിന്നിൽ നമ്മളറിയാത്ത എന്തെങ്കിലും സത്യം ഉണ്ടാവുമോ?? ഗീതു അർജുന്റെ തോളിൽ കൈവെച്ചു ചോദിച്ചു

“എന്താ ഗീതു നീ അങ്ങനെ ചോദിച്ചേ??”
“എന്തോ എന്റെ മനസ്സിൽ അങ്ങനൊരു സംശയം..  അത് കഴിഞ്ഞ് എന്താ സംഭവിച്ചത് അന്വേഷണം ഒന്നും നടന്നില്ലേ??

” പിന്നീട്   3 ദിവസം ഞാൻ ഹോസ്പിറ്റലിൽ ആയിരുന്നു  കണ്ണുതുറക്കുമ്പോൾ  എന്റെ പ്രാണൻ വേണ്ടി പ്രാർത്ഥിച്ചിരുന്ന  പ്രിയപെട്ടവരെയാണ് ഞാൻ കണ്ടത് ആ സംഭവം ഒരു  ആക്‌സിഡന്റ് മാത്രമായി എഴുതപ്പെട്ടു..  പോലീസ് ന്റെ അന്വേഷണത്തിൽ വണ്ടി കൊക്കയിൽ നിന്നും കണ്ടെടുത്തു..  ആ ദുരന്തം എല്ലാവരെയും തളർത്തി  മുരളി അങ്കിളിന്റെ നിർബന്ധവും കൂടിയായപ്പോൾ അന്വേഷണത്തിന് പിന്നാലെ പോകാൻ ആരും തയ്യാറായില്ല..ആ ദുരന്തം മാനസികമായി എല്ലാവരെയും തളർത്തി കൂടെപ്പിറപ്പും  കുടുംബവും പെട്ടെന്നൊരു നിമിഷം ഇല്ലാതായി എന്ന സത്യം അംഗീകരിക്കാൻ അച്ഛനും സമയമെടുത്തു അച്ഛമ്മയുടെ സ്ഥിതിയും മറിച്ചായിരുന്നില്ല താങ്ങായി കൂടെ നിന്ന മകൻ ഇല്ലാതായെന്നും പ്രാർത്ഥനയുടെയും കാത്തിരിപ്പിൻെറയും ഫലമായി കിട്ടിയ കൊച്ചുമോളെയും നഷ്ടപ്പെട്ടു എന്ന്  വിശ്വസിക്കാൻ ഒരുപാട് നാളുകൾ വേണ്ടി വന്നു..  എല്ലാംകൊണ്ടും വല്ലാതെ തളർന്നിരുന്നു
എന്റെ ഓർമയിലുള്ളതെല്ലാം ഞാൻ അച്ഛനോട് പറഞ്ഞു പക്ഷെ  അന്ന് ആ   17 വയസുകാരന് പ്രതികരിക്കാനോ പകരം വീട്ടാനോ കഴിഞ്ഞില്ല എങ്കിലും മുരളി അങ്കിൾ വഴി ഞാൻ അന്വേഷിച്ചു ഓഫീസിലെ രേഖകൾ എല്ലാം കത്തി നശിപ്പിച്ചു വല്യച്ഛന്റെ സ്വത്തുക്കളെല്ലാം കൈക്കലാക്കി അയാൾ നാടുവിട്ടു എന്നും അച്ഛന്റെ വിശ്വസ്തനായിരുന്നു എന്നും എന്റെ സംശയം പോലെ കുറ്റവാളി അയാൾ തന്നെയാണെന്ന് അങ്കിൾ എന്നോട്  പറഞ്ഞു അതോടുകൂടി  എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടു ഒന്നും ചെയ്യാനാവാതെ ഞാൻ നിസഹായനായി അച്ഛനോ മറ്റുള്ളവരാരും ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാൾ  ആ ശത്രുവിന്റെ മുഖം എന്റെ മനസിൽ മാത്രമായി അവശേഷിച്ചു.

. കേസും മറ്റും ഒന്നും വേണ്ടാ എന്ന മുരളി അങ്കിളും എന്നോട് പറഞ്ഞു ഒടുവിൽ ഞാൻ എത്രയേറെ നിർബന്ധിച്ചിട്ടും അച്ഛൻ എന്നെ പിന്തിരിപ്പിച്ചു  അങ്ങനെ എന്റെ ശ്രെമങ്ങൾ ഞാൻ പാതിവഴിയിൽ ഉപേക്ഷിക്കാൻ തയ്യാറായി വല്യച്ഛന്റെ മരണം ഏറ്റവും കൂടുതൽ മാറ്റം സൃഷ്ടിച്ചത് അച്ഛനിലായിരുന്നു മുത്തശ്ശന്റെ സ്വപ്‌നങ്ങൾ പാതിവഴിയിൽ ഇല്ലാതാവാൻ അനുവദിക്കില്ല എന്ന വാശിയോടെ അപ്പോഴേക്കും അച്ഛൻ പുതിയൊരാളായി മാറിയിരുന്നു..

വല്യച്ഛന്റെ ഉണ്ടാക്കിയതിൽ നിന്നും വളരെ ചെറിയൊരു ലാഭവിഹിതത്തിൽ നിന്നും AVM പടുത്തുയർത്താൻ അച്ഛൻ ഇറങ്ങി തിരിച്ചു അച്ഛന്റെ കഷ്ടപ്പാടും  കഠിനാദ്ധ്വാനവും  വെറുതെയായില്ല വളരെ കുറച്ചുകാലം കൊണ്ട്തന്നെ ബിസിനെസ്സിൽ അച്ഛന്റേതായ ഒരു ചുവടുറപ്പിച്ചു മുത്തശ്ശന്റെയും വല്യച്ചന്റെയും സ്വപ്ന സാക്ഷാത്കാരം പോലെ അച്ഛൻ പടുത്തയർത്തി കൊണ്ടുവന്ന സാമ്രാജ്യമാണ് ഇന്നത്തെ AVM

..വളരെ കുറച്ചുകാലം കൊണ്ട്തന്നെ തന്റേതായ നിലപാടുറപ്പിച്ചു ഒരു വലിയ ബിസിനസ്‌ emperor ആവാൻ അച്ഛന് കഴിഞ്ഞു പക്ഷെ അപ്പോഴൊന്നും എന്റെ അച്ചുവിന്റെ വേർപാടിൽ നിന്നൊരു മോചനം എനിക്ക് ലഭിച്ചില്ല അവളുടെ അസാന്നിധ്യം എന്റെ മനസിനെ തളർത്തിയിരുന്നു…  അത്രമേൽ നമ്മൾ സ്നേഹിക്കുന്ന ഒരാളുടെ വേർപാട് അത് നമ്മുക്കുണ്ടാക്കുന്ന ആഖാതം അത്രെയേറെ വലുതാണ്..

ആരോടും സംസാരിക്കാതെ  ഒരു മുറിയിലേക്ക് മാത്രമായി ഞാൻ ഒതുങ്ങിക്കൂടി എന്റെ ലോകം അതായിമാറി അച്ചു ഇല്ലാത്തൊരു ജീവിതം അവളുടെ കളിചിരികളും കുറുമ്പുകളും എന്നെ ഇല്ലാതാക്കികൊണ്ടിരുന്നു ഓരോ നിമിഷവും എന്റെ ഉറക്കം കളഞ്ഞുകൊണ്ടിരുന്നു പോകെ പോകെ ആരോടും സംസാരിക്കാതെ ഞാൻ വല്ലാത്തൊരു അവസ്ഥയിലേക്ക് എത്തിപ്പെട്ടു കാർത്തിയുടെയും അഭിയുടെയും സ്നേഹത്തിനും കളങ്കമില്ലാത്ത ആത്മ സൗഹൃദത്തിനും മുന്നിൽ എന്റെ മനസും അടിയറവ് പറഞ്ഞു എന്നെ പഴയ അർജുൻ ആക്കാനുള്ള അവരുടെ ശ്രെമങ്ങൾ ഒരുപരിധി വരെ വിജയിച്ചു..

സാധാരണ ജീവിതത്തിലേക്ക് പതിയെ പതിയെ ഞാൻ തിരിച്ചു വന്നു. പിന്നീടാണ് ഹയർസ്റ്റഡീസ്നു  ഞാൻ വിദേശത്തേക്ക് പോകുന്നത് ഒരുമാറ്റം ഞാനും ആഗ്രഹിച്ചിരുന്നു .  പഠനം പൂർത്തിയാക്കി വന്ന എന്നെ ഒരുപാട് ജന്മങ്ങളുടെ സ്വപ്നമായി അച്ഛൻ പടുത്തുയർത്തിയ AVM എന്റെ കയ്യികളിൽ ഏൽപ്പിച്ചു ചതികൊണ്ടോ എന്തെങ്കിലും പിഴവുകൊണ്ടൊ ആരെയും  അത് തകർക്കാൻ ഞാൻ അനുവദിക്കില്ല എന്ന ഉറച്ച തീരുമാനത്തോടെയാണ് ഞാൻ അത് ഏറ്റെടുത്തത്..

എന്റെ മരണം വരെ അത് തകരാൻ ഞാൻ അനുവദിക്കില്ല അന്ന് ആദ്യമായി നിനക്കുനേരെ ഞാൻ കയ്യുയർത്തിയതും അതുകൊണ്ടാണ്..  ചതി അതുമാത്രം അർജുൻ ക്ഷേമിക്കാനോ പൊറുക്കാനോ കഴിയില്ല ഗീതു..  എന്നിൽ ഞാൻ തന്നെ കുഴിച്ചുമൂടിയ aa പഴയ അർജുനെ തിരിച്ചുകൊണ്ടുവന്നതും എന്റെ മനസിലെ മുറിവുകൾ ഒരു പരിധിവരെ ഇല്ലാതാക്കിയതും നീയാണ് നിന്റെ സ്നേഹമാണ്..  ആ നിനക്കുവേണ്ടി എല്ലാം മറക്കാൻ ഞാൻ തയ്യറാണ് ഗീതു പകയോ പ്രതികാരമോ ഒന്നും വേണ്ടാ എനിക്ക് അതിനേക്കാൾ എത്രയോ വലുതാണ് എനിക്ക് നീ നിന്നോടുള്ള സ്നേഹം  നീ മാത്രം മതി.. പകരം വീട്ടിയാലും എനിക്ക് നഷ്ടപെട്ടതൊന്നും തിരിച്ചുകിട്ടില്ല..

ഈ ഭൂമിയിൽ ഉള്ള മറ്റൊന്നിനുവേണ്ടിയും   ഇനി നിന്നെ നഷ്ടപ്പെടുത്താൻ ഞാൻ തയ്യാറല്ല..   നീയില്ലെങ്കിൽ പിന്നെ അർജുനുമില്ല എല്ലാം മറക്കാൻ അർജുൻ മനസുകൊണ്ട് തയ്യാറായി പക്ഷെ അർജുന്റെ കണ്ണുനീർ അത്രയും ഗീതുവിന്റെ ഉള്ളു പൊള്ളിച്ചു  മനസ്സിൽ അവശേഷിക്കുന്ന സംശയങ്ങൾക്ക് ഉത്തരം കണ്ടെത്താൻ തന്നെ അവൾ തീരുമാനിച്ചു..  അർജുന്റെ മനസിൽ പതിഞ്ഞുപോയതാണ് വല്യച്ഛന്റെ മുഖം അത് മായ്ക്കാൻ ആർക്കും കഴിയില്ല പക്ഷെ തന്നോടുള്ള വല്യച്ഛന്റെ വാത്സല്യം  ആ സ്നേഹം സത്യമെങ്കിൽ ഒരിക്കലും ഇങ്ങനെയൊന്നും ചെയ്യാൻ അദ്ദേഹത്തിന് കഴിയില്ല.എന്റെ ഊഹം ശരിയാണെങ്കിൽ  അർജുന്റെ പ്രിയപ്പെട്ട അച്ചുവാണ് വല്യച്ഛന്റെ ആർദ്ര.. രണ്ടും ഒരാൾ തന്നെയാണ് അങ്ങനെയെങ്കിൽ  അർജുൻ നഷ്ടപ്പെട്ടുവെന്ന് വിചാരിക്കുന്ന അച്ചുവിനെ തിരിച്ചുകൊടുക്കാൻ എനിക്ക് കഴിയും  പക്ഷെ എങ്ങനെ ഞാൻ ഇതൊക്കെ തെളിയിക്കും എന്റെ അർജുൻവേണ്ടി  സത്യങ്ങൾ മറനീക്കി ഞാൻ പുറത്തുകൊണ്ടുവരുമെന്ന്  ഗീതുവും  മനസ്സിലുറപ്പിച്ചു..

അവരൊരുമിച്ചു വീട്ടിലേക്ക് യാത്ര തിരിച്ചു യാത്രയിലുടനീളം ഗീതുവിന്റെ മനസിൽ ഒരുപാട് ചോദ്യങ്ങൾ ഉയർന്നു. വീട്ടിലെത്തിയതും ആരും കാണാതെ സൂക്ഷിച്ച അവൾ കണ്ടെത്തിയ ആ ഡയറിയിലേക്ക് അവളുടെ കൈകൾ നീണ്ടു അർജുനോടും പറഞ്ഞു അവരൊരുമിച്ചു അത് വായിക്കാനൊരുങ്ങി..പക്ഷെ അതിൽ കാര്യമായി ഒന്നും ഉണ്ടായിരുന്നില്ല ഗീതുവിന്‌ വല്ലാത്ത നിരാശ തോന്നി അവൾ ദയനീയമായി അർജുനെ നോക്കി “സാരമില്ല ഗീതു നീ അത് വിട്  ഞാൻ പറഞ്ഞില്ലേ ഞാനത് മറക്കാൻ ശ്രെമിക്കുവാ ഇനി നീ അതിനെപ്പറ്റി ചിന്തിക്കേണ്ട.. ഗീതു എന്തോ പറയാൻ തുടങ്ങി പക്ഷെ റൂമിലേക്ക് നടന്നുവരുന്ന മുരളിയെ കണ്ടതും ഗീതു ഒന്ന് ഞെട്ടി ആ  ഡയറി പിന്നിലൊളിപ്പിച്ചു..

“ആ ഡയറി നോക്കിയാലും നിനക്ക് ഒന്നും കണ്ടെത്താനാവില്ല മോളെ…  എന്ത് അറിയണമെങ്കിലും എന്നോട് ചോദിച്ചോളൂ ഞാൻ പറയാം ” സൗമ്യമായി അദ്ദേഹം പറഞ്ഞു നിർത്തി മറുപടി ഒന്നും കിട്ടാതെ വന്നപ്പോൾ അദ്ദേഹം തുടർന്നു

” എല്ലാസത്യങ്ങളും നിങ്ങളോട് തുറന്ന് പറയാനാണ് ഞാനും ഇത്രയും ദിവസം കാത്തിരുന്നത്..  ഇനി ഒന്നും മറച്ചുവെച്ചിട്ട് കാര്യമില്ല ഇത്രയും കാലം മറഞ്ഞുനിന്നത് മരിക്കുന്നതിന് തൊട്ട് മുൻപ് ഞാൻ എന്റെ ദേവന് കൊടുത്ത വാക്ക് പാലിക്കാൻ വേണ്ടിയിട്ടാണ്..  പക്ഷെ ഇനി എല്ലാം ഞാൻ തുറന്ന് പറയാം..  സത്യങ്ങൾ മറനീക്കി പുറത്ത് വരേണ്ട സമയമായി… ” മുരളി പറയുന്നതൊന്നും അർജുനും ഗീതുവിനും മനസിലായില്ല

“ഇത്രയും ദിവസം നിങ്ങൾ തമ്മിലുള്ള പൊരുത്തക്കേടുകൾ ഞാൻ അറിയുന്നുണ്ടായിരുന്നു..എന്നെ മോൻ കണ്ട ദിവസം അത് മാറിയതും ഞാൻ അറിഞ്ഞു എന്റെ മുഖം ഇന്നും നിന്റെ മനസ്സിൽ ഉണ്ടെന്നുള്ളതിന്റെ തെളിവായിരുന്നു അന്ന് രാത്രിയിൽ എന്നെയും മാധവനെയും ഒരുമിച്ച് കണ്ടപ്പോൾ നിന്റെ മുഖത്ത് പ്രകടമായ അത്ഭുതം പക്ഷെ എല്ലാം തുറന്ന് പറയാൻ എനിക്ക് ee നിമിഷം വരെ കാത്തിരിക്കാതെ മറ്റൊരു വഴിയില്ലായിരുന്നു മോൻ നഷ്ടപ്പെട്ടെന്ന് വിചാരിക്കുന്ന ഇവളെ മോന്റെ മുന്നിൽ കൊണ്ടുനിർത്തുന്ന ഈ നിമിഷത്തിനു വേണ്ടിയാണ് ഇത്രയും നാളും ഞാൻ ജീവിച്ചതുപോലും  ആർദ്രയെ അർജുന്റെ മുന്നിലേക്ക് കൊണ്ടുവന്നു  നിർത്തി മുരളി പറഞ്ഞു ഒരു നിമിഷം ഹൃദയം നിലച്ചുപോയ അവസ്ഥയായിരുന്നു അർജുൻ..

പക്ഷെ ഇങ്ങനൊരു സംശയം നേരത്തെ തോന്നിയതുകൊണ്ട് ഗീതുവിന്‌ കാര്യാമായ ഞെട്ടലൊന്നും ഉണ്ടായില്ല..അത്രമേൽ aa മുഖം മനസ്സിൽ പതിഞ്ഞത്കൊണ്ടാവാം ഒറ്റനോട്ടത്തിൽ തന്നെ അച്ചുവിനെ അവനു തിരിച്ചറിയാനായി   അവൻ വിറയ്ക്കുന്ന പാദങ്ങളോടെ അച്ചുവിനരികിലേക്ക് ചുവടുവെച്ചു.. പണ്ടത്തെ ആ കുറുമ്പിയിൽ നിന്നും ഒരുപാട് മാറ്റങ്ങൾ വന്നപോലെ..

മുഖത്തിനു കാര്യമായ മാറ്റങ്ങൾ ഒന്നുമില്ലെങ്കിലും ആ കണ്ണുകളിലെ കുറുമ്പും കുസൃതിയും ആ പഴയ പ്രസരിപ്പും അവൻ അവളിൽ തിരയുകയായിരുന്നു   അവളും നോക്കി കാണുകയായിരുന്നു വർഷങ്ങൾ കൊണ്ട് തന്റെ കണ്ണേട്ടനിൽ വന്ന മാറ്റം പണ്ടത്തെ ആ 17 വയസ്കാരനിൽ നിന്നും ഒരുപാട്  മാറി  പക്വതയുള്ള ഒരു ചെറുപ്പക്കാരനായിരിക്കുന്നു  ഇന്ന് തന്റെ കണ്ണേട്ടൻ..

കണ്ണേട്ടാ എന്നുവിളിച്ചു  ഓടിച്ചെന്നു ആ നെഞ്ചിലേക്ക് വീണവൾ പൊട്ടിക്കരഞ്ഞു ആ ഒരൊറ്റ വിളി മാത്രം മതിയായിരുന്നു ഇത്രയും നാളും മനസ്സിൽ കൊണ്ടുനടന്ന ഭാരങ്ങളത്രെയും അലിഞ്ഞില്ലാതെയാവാൻ കരച്ചിലിന്റെ ആക്കം കൂടിക്കൂടി വന്നു അത് കണ്ടുനിന്ന ഗീതുവിന്റെയും മുരളിയുടെയും കണ്ണുകളും ഈറനണിഞ്ഞു വിട്ടുമാറുമ്പോൾ നഷ്ടപ്പെട്ടുപോയ കളിപ്പാട്ടം തിരിച്ചുകിട്ടിയ കുട്ടിയുടെ സന്തോഷമായിരുന്നു ഇരുവർക്കും അങ്ങോട്ടും ഇങ്ങോട്ടും ഒരുപാട് കാര്യങ്ങൾ അവർക്ക് പങ്കുവെയ്ക്കാൻ ഉണ്ടെന്ന് തോന്നിയപ്പോൾ അവരെ തനിച്ചൊരല്പം നേരം വിട്ട് മുരളിയും ഗീതുവും മുറിക്ക് പുറത്തേക്ക് പോയി..

നമ്മുടെ ജീവിതത്തിൽ ഉള്ളതെല്ലാം നമുക്ക് വിലപ്പെട്ടതാണ് ബന്ധങ്ങളാണെങ്കിലും മറ്റെന്താണെങ്കിലും പക്ഷെ അതിന്റെ വില നമ്മൾ അറിയുന്നത് നഷ്ടപ്പെട്ടു കഴിയുമ്പോഴാണ്..  ആ നഷ്ടം സഹിച്ചവരായതുകൊണ്ടാവാം എത്രയൊക്കെ പറഞ്ഞിട്ടും കരഞ്ഞിട്ടും അവരുടെയുള്ളു തണുത്തില്ല   ഇതുവരെയുള്ള പരിഭവങ്ങളും സങ്കടവും സന്തോഷവുമൊക്കെ പരസപരം പങ്കുവെച്ചു.. എല്ലാ വിഷമങ്ങളും മാറ്റി ഇതുവരെ അന്യമായിരുന്ന ഏട്ടന്റെ സ്നേഹം പകർന്നു നൽകി അച്ചുവിന്റെ എല്ലാ വിഷമങ്ങളും അർജുൻ തുടച്ചുനീക്കി..

മനസ്സുനിറഞ്ഞു പുഞ്ചിരിയോടുകൂടി പടികൾ  ഇറങ്ങി വരുന്ന ഇരുവരെയും കണ്ടപ്പോൾ എല്ലാവരുടെയും മനസ് ഒരുപോലെ സന്തോഷിച്ചു..  ഇതിനോടകം മാധവനോടും ജാനകിയോടുമെല്ലാം എല്ലാ കാര്യങ്ങളും മുരളിയും ഗീതുവും പറഞ്ഞു..  എല്ലാം തുറന്ന് പറഞ്ഞുവെങ്കിലും വിവാഹ ശേഷം ഗീതു അനുഭവിച്ച കാര്യങ്ങൾ മാത്രം മറച്ചുവെക്കാൻ അവർ ശ്രമിച്ചു..  അത് തന്റെ അച്ഛന് താങ്ങാനാവില്ലന്ന് ഗീതുവിനറിയാമായിരുന്നു..  ആ  അച്ഛന്റെ ഹൃദയം നോവുന്നത് കാണാൻ  മുരളിയും ആഗ്രഹിച്ചില്ല.. അച്ഛനെയും അമ്മയെയും ഒപ്പം കാർത്തിയെയും അഭിയേയും കൂടി  അർജുൻ ഗീതുവിന്റെ തറവാട്ടിലേക്ക് വിളിച്ചുവരുത്തി..

നഷ്ടപെട്ടെന്ന് കരുതിയ അച്ചുവിനെ തിരിച്ചുകിട്ടിയ സന്തോഷത്തിൽ അവരുടെ മനസും നിറഞ്ഞു  ഇതുവരെ സംഭവിച്ചതത്രെയും മുരളിയിൽ നിന്നു കേട്ടപ്പോൾ വിശ്വനാഥന്റെ സകല നിയന്ത്രണവും നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു രക്ത വർണങ്ങളായ കണ്ണുകളോടെ അയാൾ മുരളിയെ ഉറ്റുനോക്കി മറഞ്ഞിരിക്കുന്ന ശത്രുവിനോടുള്ള പക ആ കണ്ണുകളിൽ പ്രതിധ്വനിക്കുന്നത് മുരളി കണ്ടു എല്ലാം തുറന്ന് പറയാൻ അയാൾ തീരുമാനിച്ചു

വലിയ ബഹളവും സാധനങ്ങൾ നിലത്തു വീണു ഉടയുന്ന ശബ്ദവും കേട്ടുകൊണ്ടാണ് മുരളി (മുരളി ശങ്കർ മനസിലായില്ലേ?? ഗായത്രിയുടെ ഡാഡി ഇപ്പോൾ മനസിലായോ) ഉറക്കത്തിൽ നിന്നും ഞെട്ടി ഉണരുന്നത് അദ്ദേഹം മുറിക്ക് പുറത്തെത്തി സെർവന്റ്സ്നെ വിളിക്കാൻ തുടങ്ങിയപ്പോഴാണ് ഗായത്രിയുടെ മുറിയിൽ നിന്നാണ് ശബ്ദം കേൾക്കുന്നതെന്ന് മനസിലായത് ഓടിപ്പാഞ്ഞു ചെന്നു വാതിൽ തുറന്നപ്പോഴേക്കും മുറിയിലുണ്ടായിരുന്ന എല്ലാ സാധനങ്ങളും പൊട്ടിച്ചിതറി കിടക്കുന്നത് കണ്ടു ഒരു മൂലയിലായി തലക്ക് കൈ ഊന്നി മുടി പടർത്തി ഇട്ടു ഒരു ഭ്രാന്തിയെ പോലെ ഇരിക്കുന്ന ഗായത്രിയെ ആണ് കണ്ടത് അദ്ദേഹം ചില്ലുകളിൽ ചവിട്ടാതെ ഒരു വിധം അവളുടെ അടുത്തേക്ക് നടന്നടുത്തു തോളിൽ ഒരു കരസ്പർശം അനുഭവപെട്ടതും അവൾ കണ്ണുകളുയർത്തി നോക്കി പലരോടുള്ള പകയുടെ തീജ്വാലകൾ അവളുടെ കണ്ണിൽ കത്തുന്നതായി മുരളിക്ക് തോന്നി ഗായൂ പതിയെ അയാൾ വിളിച്ചു വേഗം തന്നെ അവളാ കൈ തട്ടി മാറ്റി

” വേണ്ടാ എനിക്കൊന്നും കേൾക്കണ്ട ഇത്രയും ദിവസം എന്നെ പറഞ്ഞു പറ്റിക്കുകയായിരുന്നില്ലേ എന്റെ അർജുനെ എനിക്ക് തരാമെന്ന് വാക്ക് തന്നിട്ട് എവിടെ?? പല പദ്ധതികളും കണക്കുകൂട്ടൂന്നുണ്ടെന്ന് പറഞ്ഞിട്ട് വീണ്ടും വീണ്ടും എന്നെ പറ്റിക്കുകയായിരുന്നില്ലേ അവർ ഉടനെ തന്നെ പിരിയും എന്നെനിക്ക് ഉറപ്പ് തന്നതല്ലേ ഇത്രയും ദിവസം ഞാൻ ക്ഷെമിച്ചു ഇനി ഞാൻ എന്താ വേണ്ടത് പറയ്യ് എനിക്കിപ്പോൾ അറിയണം ” മുരളിയുടെ ഷർട്ടിൽ പിടിച്ചു കുലുക്കി ക്രോധം നിറഞ്ഞ കണ്ണുകളോടെ ഗായത്രി ചോദിച്ചു ആ നിമിഷം അവളെ കണ്ടപ്പോൾ മുരളിക്കും ഭയം തോന്നി ഭ്രാന്തമായ അവളുടെ പെരുമാറ്റം അയാളിൽ ഭീതി ജനിപ്പിച്ചു

“മോളെ ഞാൻ പറഞ്ഞതൊന്നും കള്ളമല്ല അന്ന് വിവാഹത്തിന് കന്യാദാനം നടത്താനായി ഗീതുവിന്റെ അച്ഛൻ കേറിവന്നപ്പോൾ അർജുന്റെ കണ്ണുകളിൽ സന്തോഷത്തിന് പകരം അത്ഭുതവും അയാളെ കൊല്ലാനുള്ള പകയുമാണ് എരിഞ്ഞത് അത് കേട്ടതും ഗായത്രി കണ്ണുകളുയർത്തി മുരളിയെ നോക്കി ഒരു വിധം അവളെ സമാധാനപ്പെടുത്തി അദ്ദേഹം കട്ടിലിൽ കേറ്റിയിരുത്തി എന്നിട്ട് പറഞ്ഞു തുടങ്ങി

(നമ്മൾ അങ്ങനെ 25part കടന്നു ഇതുവരെ കൂടെ നിന്നവർക്ക് 😘😘😘😘😘എന്റെ വിശേഷം അന്വേഷിച്ചു വന്ന കമെന്റിനും ibyil വന്ന മെസ്സേജും കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി ഒരുപാട് ഒരുപാട് സ്നേഹം ഈ സപ്പോർട്ട് ആണ് എന്റെ ശക്തിയും കാത്തിരിക്കാം എന്ന് പറഞ്ഞു ഒരുപാട് കമന്റ്‌ കണ്ടു അതിനും ആദ്യമേ നന്ദി❣️❣️❣️ ദേ രണ്ടു മുരളിമാരും കഥ പറഞ്ഞു തുടങ്ങി ആരെകൊണ്ട് പറയിപ്പിക്കണം എന്നാണ് ഞാൻ ആലോചിക്കുന്നത് എന്താ നിങ്ങളുടെ അഭിപ്രായം past അറിയാൻ കാത്തിരിക്കുകയാണെന്ന് അറിയാം പക്ഷെ ഇത്തിരികൂടി ക്ഷെമിക്കുക നാളെ past പറഞ്ഞു തീരും കേട്ടോ പിന്നെ ഉടനെ ഞാൻ നിങ്ങളോട് ബൈ പറഞ്ഞുപോകും കൂടിപ്പോയാൽ ഒരു 3part കൂടി കേട്ടോ അപ്പോൾ എല്ലാരും ഓടിവന്നു ലൈക്കും കമന്റും തായോ എന്തെങ്കിലും മിസ്റ്റേക്ക് തോന്നിയാൽ ഒന്ന് ക്ഷേമിച്ചേക്കണേ തിരുത്താൻ സമയം കിട്ടിയില്ല സ്വന്തം ധ്വനി ❣️❣️❣️)

LEAVE A REPLY

Please enter your comment!
Please enter your name here