Home തുടർകഥകൾ അപ്പോപ്പിന്നെ ശാക്കിർ കളിക്കും.ഷാക്കിറിന്റ കളി നീ കാണാൻ കിടക്കുന്നെയുള്ളൂ മോളെ.. Part – 30

അപ്പോപ്പിന്നെ ശാക്കിർ കളിക്കും.ഷാക്കിറിന്റ കളി നീ കാണാൻ കിടക്കുന്നെയുള്ളൂ മോളെ.. Part – 30

1

Part – 29 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Bushara Mannarkkad

ഇളംതെന്നൽ. ഭാഗം -30

ശാദി മോൾ കണ്ണുകൾ തുടച്ചു ഐഷുവിനെ നോക്കി..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഐഷു അവളെ തലോടി, അവൾ പറഞ്ഞു. ഞാൻ സ്നേഹിക്കുന്ന എന്നെ സ്നേഹിക്കുന്ന നിഷാദ് എന്റെ ക്ലാസ്സിലെ മറ്റൊരു കുട്ടിയുടെ തോളിൽ പിടിച്ചു അങ്ങാടിയിലൂടെ നടക്കുന്നു.

ആ രാത്രിയിലോ രാത്രി ക്ലാസ്സ്‌ ഇല്ലല്ലോ, പിന്നെങ്ങനെ ആ ടൈമിൽ ആ കുട്ടിയുമായി നടക്കുന്നെ,, ആ കുട്ടി അവന്റെ ഫാമിലിയിൽ ഉള്ളതായിരിക്കും, ഐശു ഇടയിൽ കയറി സംശയം പറഞ്ഞു. അല്ല മാമി, അവൾ ഇവിടെ ഒരു ഹോസ്റ്റലിൽ ആണ് താമസം. അവളുടെ വീട് കുറച്ചു അകലെയാണ്. ഹോസ്റ്റലിൽ അവളുടെ പോലെ വേറെയും കുട്ടികൾ ഉണ്ട്. അവരൊക്കെ രാത്രിയിൽ ചുമ്മാ വാച്ച് മാന്റെ കണ്ണ് വെട്ടിച്ചു കറങ്ങാൻ ടൗണിൽ വരാറുണ്ട് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അപ്പോൾ നിഷാദ് അവളുമായി നല്ല ബന്ധം ഉണ്ട്. അവരുടെ കളിയും ചിരിയും കണ്ടു ഞാൻ തളർന്നു പോയിരുന്നു.

വീട്ടിൽ എത്തിയ ഞാൻ ആകെ കിളി പോയ അവസ്ഥയിൽ ആയിരുന്നു. റൂമിൽ കയറി ഒരേ കിടപ്പ് കിടന്നു. ആദ്യമായി മനസ്സിൽ തോന്നിയ ഒരിഷ്ടം.. അതും മാമന്റെ കൂട്ടുകാരനോട്‌.. ഒരുപാട് നേരത്തെ ഫോൺ വിളികൾ, വിളിക്കുമ്പോൾ അവൻ പറയുന്ന മധുരം നിറഞ്ഞ വാക്കുകൾ, അവന്റെ മെസ്സേജുകൾ, എല്ലാം മനസ്സിലൂടെ മിന്നൽ പിണർ പോലെ പാഞ്ഞു. കണ്ണുനീർ നില്കാതെ ഒഴുകി, അര മണിക്കൂറിനു ശേഷം നിഷാദിന്റെ കാൾ വന്നു. ചാടി കേറി ഫോൺ എടുക്കുന്ന എനിക്ക് ആ കാൾ എടുക്കാൻ പറ്റിയില്ല, രണ്ടു മൂന്ന് പ്രാവശ്യം റിങ് ചെയ്തു ഫോൺ ഓഫായി.

പിന്നെ മെസ്സേജ് എടുത്തു നോക്കി, അവന്റെ മെസ്സേജുകൾ ഫോണിൽ നിറഞ്ഞിരുന്നു. എനിക്ക് അവനോടു അടങ്ങാത്ത ദേഷ്യം തോന്നി. പിന്നെ വന്ന കാൾ ശാക്കിർ മാമന്റെ ആയിരുന്നു. ഞാൻ അതെടുത്തു പൊട്ടി കരഞ്ഞു. കാര്യം എന്താണെന്ന് ചോദിച്ചു മാമൻ റൂമിൽ വന്നു.

ഞാൻ ഉണ്ടായ വിവരങ്ങൾ എല്ലാം പറഞ്ഞു. ഇനി അവന്റെ കാൾ നീ എടുക്കേണ്ട. മാത്രമല്ല, വേറെ ഒരാളുടെ കൂടെയും ഇനി ഈ പണിക് നിൽക്കരുത്.. ആരും ഒന്നും അറിയണ്ട. നിഷാദ് എന്റെ ഫ്രണ്ട് ആണ്. അത് അങ്ങനെ തന്നെ നിൽക്കട്ടെ.. എന്നെ പഠിക്കുന്ന കാര്യത്തിൽ ഒരുപാട് ഹെല്പ് ചെയ്തിട്ടുണ്ട് അവൻ. അവന്ന് പെൺകുട്ടികൾ എന്ന് വെച്ചാൽ ഒരു വീക്നെസ് ആണ്. പക്ഷെ നിന്നോട് ഇഷ്ടം പറഞ്ഞപ്പോൾ അത് സത്യം ആകുമെന്ന് ഞാൻ വിചാരിച്ചു. അത് പോട്ടെ മോളെ.. എല്ലാം നിന്റെ കണ്ണുകൾ നിന്നെ വിശ്വസിപ്പിച സ്ഥിതിക് ഇനി മറ്റൊന്നും ആലോചിച്ചു വിഷമിക്കണ്ട, അങ്ങനെ കുഞ്ഞി മാമൻ എന്നെ ഒരുപാട് നേരം സമദാനിപ്പിച്ചു.

മാമന്റെ മുഖത്ത് വല്ലാത്ത ടെൻഷൻ ഉണ്ടായിരുന്നു. മാമന്റെ മുന്നിൽ വെച്ച് തന്നെ ആ കാൾ, മെസ്സേജ് എല്ലാം ഞാൻ ഡിലീറ്റ് ചെയ്തു, അവന്റെ നമ്പർ ബ്ലോക്ക്‌ ചെയ്തു വെച്ച്. മനസ്സിൽ നിന്നും മായ്ച്ചു കളയാൻ കുറച്ചു കാലം എടുത്തു. എന്നാലും ഞാൻ കുറഞ്ഞ നാൾ കൊണ്ട് തന്നെ അവനെ മറന്നു. പിന്നെ ഷാനു മാമന്റെ കല്യാണത്തിന്, വിരുന്നിനു എല്ലാം ഞാൻ അവനെ കണ്ടിരുന്നു. ഇടക്കിടെ ശാക്കിർ മാമന്റെ കൂടെയും കാണാറുണ്ട്. എന്തായാലും അന്നത്തെ ആ കാഴ്ച്ചയിൽ പിന്നെ അവനോടു ഞാൻ മിണ്ടിയില്ല. അങ്ങനെ ആരും അറിയാത്ത ഒരു പ്രേമം എന്നിൽ കൊഴിഞ്ഞു പോയിട്ടുണ്ട്.

അതിൽ പിന്നെ ഒരാളോടും ഇഷ്ടം തോന്നിയിട്ടില്ല,. അന്നത്തെ സംഭവം കഴിഞ്ഞു പിന്നീട് ഒരിക്കലും കുഞ്ഞി മാമൻ എന്നോട് അതിനെ പറ്റി ചോദിച്ചില്ല, മാമനും ഒന്നുംആരോടും പറഞ്ഞിട്ടില്ല. കളിയും ചിരിയും പഠനവും എല്ലാം എന്നിൽ വീണ്ടും തിരിച്ചുവന്നു. അന്നത്തെ ഒരു പ്രണയം മനസ്സിൽ പോലും അവശേഷിക്കാതെ ഞാൻ മറന്നു കളഞ്ഞു.

ഈ രണ്ടു ദിവസം മുൻപ് വീണ്ടും മാമൻ അത് ഓർമിപ്പിച്ചു. അന്ന് ഫുഡ്‌ കഴിഞ് എല്ലാരും കിടന്നപ്പോൾ മാമിയെ കൂട്ടണ്ട എന്ന് ശാക്കിർ മാമൻ പറഞ്ഞു പോയ ദിവസം.. അന്ന് പൊട്ടിക്കരഞ്ഞു കിടക്കാൻ പോയ ഞാൻ, എല്ലാവരുടെയും സമദാനിപ്പിക്കൽ കഴിഞ്ഞു എല്ലാരും റൂമിൽ നിന്നും പോയ ഉടനെ ഉറക്കിലേക്ക് വീണിരുന്നു.

അന്ന് മാമൻ വന്നു എന്നെ ഒരുപാട് വട്ടം വിളിച്ചങ്കിലും സംസാരിക്കാൻ ഞാൻ തയാറായില്ല. പിന്നീട് ഉമ്മ വന്ന ദിവസം ഞാൻ മാമന്റെ റൂമിലേക്കു പോകുമ്പോൾ എന്റെ തീരുമാനം ഉറച്ചതായിരുന്നു. നിങ്ങൾ രണ്ടു പേരും എന്റെ കൂടെ വേണമെന്ന് വാശി പിടിക്കാൻ വേണ്ടിയാണ് ഞാൻ റൂമിൽ ചെന്നത്. പക്ഷെ മാമി ഒരിക്കലും വരരുതേ എന്ന് പറയിപ്പിക്കാൻ ഉള്ള എല്ലാ തന്ത്രങ്ങളും കുഞ്ഞി മാമൻ ഒരുക്കിയിട്ടുണ്ടായിരുന്നു.

മാമന്റെ മുഖം വാശിയിൽ ചുമന്നിരുന്നു. ആരും കണ്ടാൽ പേടിക്കുന്ന മുഖഭാവം.. ആരോടോ ഉള്ള വാശി തീർക്കാൻ എന്ന പോലെ ചുമരിൽ മാമൻ ഇടിച്ചു. സിഗറ്റിന്റെ രൂക്ഷ ഗന്ധം മാമന്റെ റൂമിൽ നിറഞ്ഞു നിന്നിരുന്നു. ആദ്യമൊക്കെ നല്ല മനുഷ്യൻ ആയിരുന്ന മാമൻ.. എന്തുണ്ടെങ്കിലും എന്നോട് പറയുകയും എന്റെ പ്രശ്നം ചോദിച്ചു അറിയുകയും ചെയ്തിരുന്ന മാമൻ.. ആ പഴയ മാമൻ എനിക്ക് നഷ്ടപ്പെട്ടിട്ടു കുറച്ചു കാലം ആയെന്ന് എനിക്ക് തോന്നി. ഇപ്പോൾ മാമനുമായി എനിക്ക് അധികം ബന്ധമില്ല. വല്ലപ്പോഴും കുട്ടി പിശാചേ എന്ന ഒരു വിളിയും, കൂടെ തലക് ഇട്ട് ഒരു കോട്ടും, അതല്ലാതെ മറ്റൊരു ബന്ധവും ഞങ്ങൾ തമ്മിൽ ഇല്ല എന്നുള്ള സത്യം എനിക് ബോദ്യം വന്നു.

കാരണം ഇടക്കിടെ ഓരോ സംശയം ചോദിച്ചുo അല്ലാതെയും ഞാൻ മാമന്റെ റൂമിലേക്കു ഓടുമായിരുന്നു. ഇപ്പോൾ ആ റൂമിൽ കയറി ചെന്നപ്പോൾ തന്നെ ഒരു അപരിചിതത്വം തോന്നി. ഞാൻ പറയാൻ പോയ കാര്യം പോലും മറന്ന് പോയപോലെ ഞാൻ മാമനെ നോക്കി. എന്നെ അടുത്തിരുത്തി മാമൻ ചോദിച്ചു.. മോളെ അപിപ്രായം എന്താണ്.. എനിക്ക് അവളെ ഇഷ്ടമല്ല. അതിനേക്കാൾ ഏറെ ഇപ്പോൾ ഒരു തരം വാശി ആണ് മനസ്സിൽ.. തോൽവി എനിക്ക് ശീലമില്ല, അവൾ,,, ആാാ പിച്ചക്കാരി, അവൾ വരാൻ പാടില്ല.. നിന്റെ പരിപാടി ഭംഗി ആയി നടത്താൻ ഈ മാമൻ മാത്രം മതി.. എന്താ മോൾടെ അപിപ്രായം..

കുഞ്ഞിമാമ.. മാമി ഒരു പാവമല്ലേ.. എന്തിനാ അതിനെ ഇങ്ങനെ ദ്രോഹം പറയുന്നേ.. നിങ്ങൾ രണ്ടു പേരും വരണം.. അതാണ്‌ ശാദിമോൾക്ക്‌ ഇഷ്ടം. എന്നാലേ ശാദി മോൾ സതോഷത്തോടെ നിൽക്കൂ.. ഉറപ്പാണോ.. നിന്റെ തീരുമാനം നീ മാറ്റില്ല എന്ന് നിനക്ക് ഉറപ്പുണ്ടോ.. മാമൻ അത് ചോദിച്ചു എന്നെ നോക്കിയപ്പോൾ ഞാൻ ആകെ പേടിച്ചു പോയി . അത്രയും കനൽ ആ കണ്ണുകളിൽ കത്തുന്നുണ്ടായിരുന്നു. എന്നാലും ധൈര്യം എടുത്തു ഞാൻ പറഞ്ഞു..അതാണ് ശാദി മോൾടെ തീരുമാനം.. അതാണ് എനിക്ക് ഇഷ്ടവും.

. എന്നാൽ ഒന്ന് നീ കേൾക്കുക..അവൾ പരിപാടിക്ക് വരാൻ പാടില്ല. അതിനു വേണ്ടി മാമൻ എന്തും ചെയ്യും.നിന്റെ വാക്കിന് മാത്രം ആണ് ഇന്ന് ഇവിടെ വിലയുള്ളത്.. അത് കൊണ്ട് ഇന്ന് അവൾ വരണമെന്ന് നീ പറഞ്ഞാൽ ഞാൻ ആ പിച്ചക്കാരിയുടെ മുന്നിൽ തോറ്റു പോകും.. അതിനേക്കാൾ ഭേദം തൂങ്ങി മരിക്കുന്നത് തന്നെ..

ശാദി മോളെ. ഒന്നൂടെ ആലോചിച്ചു ഇപ്പോൾ തന്നെ പറയ്യ്.. ഞാൻ വേണോ അവൾ വേണോ.. അവൻ വീണ്ടും ചോദിച്ചു. എനിക്ക്നിങ്ങൾ രണ്ടാളും വേണം . അതിൽ ഇനി മാറ്റമില്ല.. ഞാൻ ഉറച്ചു പറഞ്ഞു തിരിഞ്ഞു നോക്കാതെ പോന്നു.

ഡീ.. ഇങ്ങോട്ട് നോക്ക്.. ഇതു കൂടെ കണ്ടിട്ട് നീ എവിടെ വേണേലും പൊയ്ക്കോ.. എന്നിട്ട് എന്ത്‌ വേണേൽ തീരുമാനം എടുത്തോ..എനിക്ക് അറിയാമായിരുന്നു നീ ഇങ്ങനെ ഒക്കെ തന്നെ ആയിരിക്കും പ്രതികരിക്കുന്നതെന്ന്. അത്കൊണ്ട് തന്നെ ആടീ ഞാനും ഈ കളിക്ക് നിന്നത്.. എനിക്ക് നിന്നോട് ഒരു എതിര് പോലും ഇല്ല. പക്ഷെ അവൾ.. ആ പിച്ചക്കാരി.. അവളുടെ മുന്നിൽ തോൽക്കാൻ ശാക്കിർ വേറെ ജനിക്കണം .. അവളോട്‌ വരേണ്ട എന്ന ഒരു വാക്ക് നീ പറഞ്ഞാൽ എല്ലാ പ്രശ്നവും തീരും. അതിനു വേണ്ടി ഞാൻ നിന്റെ കാലു വരെ പിടിച്ചു. പക്ഷെ നീ നിന്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നു . അപ്പോപ്പിന്നെ ശാക്കിർ കളിക്കും.ഷാക്കിറിന്റ കളി നീ കാണാൻ കിടക്കുന്നെയുള്ളൂ മോളെ..

മാമൻ പൊട്ടി ചിരിച്ചു.. ഞാൻ മെല്ലെ തിരിഞ്ഞു നോക്കി. ചിരിച്ചു കൊണ്ട് നിൽക്കുന്ന മാമന്റെ കയ്യിൽ ഞാൻ കണ്ടത് എന്റെ തല കറങ്ങുന്ന കാഴ്ചയായിരുന്നു….

(തുടരും )

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here