Home Latest ആ പ്രഭാതം പുലർന്നത് ശ്രീ പവിത്രയോട് തന്റെ പ്രണയം വെളുപ്പെടുത്തി കൊണ്ടായിരുന്നു… Part – 13

ആ പ്രഭാതം പുലർന്നത് ശ്രീ പവിത്രയോട് തന്റെ പ്രണയം വെളുപ്പെടുത്തി കൊണ്ടായിരുന്നു… Part – 13

0

Part – 12 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന – ലക്ഷിത

പ്രണയ കഥയിലെ വില്ലൻ ഭാഗം 13

ശ്രീ പവിത്രയുടെ മടിയിൽ തലവെച്ചു കിടന്നു അവന്റെ ജീവിതത്തിൽ നടന്നതും മനസ്സിൽ ഇപ്പോൾ ഉള്ള കുറ്റബോധവും എല്ലാം അമ്മയുടെ മുന്നിൽ കുറ്റസമ്മതം നടത്തുന്ന കുഞ്ഞിനെ പോലെ പറഞ്ഞുകൊണ്ടിരിന്നു
ഇടയ്ക്കിടെ വിങ്ങി പൊട്ടിയപ്പോഴും വാക്കുകൾ ഇല്ലാതെ മൗനിയായപ്പോഴും എല്ലാം അവളുടെ തലോടലുകളിലൂടെ അവൻ സമാധാനം കണ്ടെത്തി അവൾ ക്ഷമയോടെ അവനെ കേട്ടിരുന്നു.

എല്ലാം കേട്ടു കഴിഞ്ഞു പവിത്ര ഓരോ ഓരോ കാര്യങ്ങളായി അവനെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു ആദിത്യന്റെ ജീവിതത്തിൽ സംഭവിച്ച നഷ്ടങ്ങൾക്ക് കാരണം ശ്രീ ആണെന്നതിനു ഉറപ്പില്ല എങ്കിൽ കൂടിയും ആദിത്യൻ ജീവിതത്തിൽ വിജയിച്ചവനാണ് ഒരു തരത്തിൽ അവൻ ജീവിതത്തിൽ ഇപ്പോൾ സന്തോഷവാനാണ് അമ്മുവിന്റെ കാര്യവും അത് പോലെ തന്നെ ജോലി ഉണ്ട് കഷ്ടപാടുകൾ ഇല്ലാതെ സമാധാനമായി ജീവിക്കുന്നു എന്നത് തന്നെ ജീവിതത്തിലെ വിജയം അല്ലേ പവിത്ര ശ്രീയെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു

ശ്രീയുടെ അച്ഛനമ്മമാരുടെ സന്തോഷം ശ്രീയുടെ കയ്യിൽ , തന്നെയാണ് എന്ന് കൂടി പറഞ്ഞു അവൾ അവന്റെ മുഖത്തേക്ക് നോക്കി എല്ലാം മനസിലായി എന്ന പോലെ ശ്രീ ഒരു തെളിച്ചമില്ലാത്ത ചിരി ചിരിച്ചു പതിയെ ഉറങ്ങാൻ എന്ന പോലെ കണ്ണടച്ചു കിടന്നു ശ്രീ പവിത്ര പറഞ്ഞ കാര്യങ്ങൾ മനസ്സിൽ ഇട്ട് ഒന്ന് കൂടി ചിന്തിച്ചു അവൾ പറഞ്ഞതാണ് ശെരി എന്ന് അവനും തോന്നി തുടങ്ങി

കലങ്ങി മറിഞ്ഞു സമാധാനം ഇല്ലാത്ത മനസിനെ വാക്കുകളും തലോടലും കൊണ്ടു ശാന്തമാക്കിയ പവിത്രയോട് അവനു ആദരവു തോന്നി അവളല്ലാതെ മറ്റു ആർക്കും ഇങ്ങനെ സ്നേഹത്തോടെ ചേർത്തു പിടിച്ചു തന്റെ മനസിന്‌ കരുത്തു നൽകാൻ ആവില്ല എന്ന് ഓർക്കേ അവളോട് പ്രണയം തോന്നി

ആ പ്രഭാതം പുലർന്നത് ശ്രീ പവിത്രയോട് തന്റെ പ്രണയം വെളുപ്പെടുത്തി കൊണ്ടായിരുന്നു അതിനായി കാത്തിരുന്ന അവൾ ഒരുപാട് സ്നേഹത്തോടെ അവനെ സ്വീകരിച്ചു പവിത്രയും ശ്രീയും ജീവിച്ചു തുടങ്ങിയത് അന്ന് മുതൽ ആണെന്ന് രണ്ടു പേർക്കും തോന്നി പവിത്ര ആഗ്രഹിച്ചത് പോലെ ഒരു പാട് ഇഷ്ടത്തോടെ സ്നേഹത്തോടെ പ്രണയത്തോടെ അവർ ജീവിച്ചു തുടങ്ങി ഇടയ്ക്കിടെ ഉണ്ടാകുന്ന ചെറിയ പിണക്കങ്ങൾ മധുരമായ ചുംബനങ്ങളിലൂടെ അവർ മായ്ച്ചു കളയും .

ജീവിതത്തിന്റെ മധുരവും ലഹരിയും ശ്രീ ആസ്വദിക്കാൻ തുടങ്ങി അത് വീട്ടുകാരോട് അവനുള്ള മനോഭാവം മാറ്റി അച്ഛനെയും അമ്മയും ഇടയ്ക്കിടെ ഫോൺ വിളിച്ചു വിശേഷങ്ങൾ അറിഞ്ഞു പവിത്രയുടെ അമ്മയോടും അച്ഛനോടും സ്നേഹത്തിലും ബഹുമാനത്തിലും പെരുമാറാൻ തുടങ്ങി അങ്ങനെ ജീവിതം സന്തോഷകരമായി മുന്നോട്ട് പോയകൊണ്ടിരുന്നു. തുള്ളിക്കൊരു കുടം എന്ന കണക്കിന് മഴ പെയ്ത ഒരു വൈകുന്നേരം ജോലി കഴിഞ്ഞു നനഞ്ഞു കുളിർന്നു കയറി വന്ന ശ്രീക്ക് ചൂടേകാൻ നല്ല ചൂട് ചായയോട് ഒപ്പം ഒരു സന്തോഷ വാർത്ത കൂടി ഉണ്ടായിരുന്നു സിനിമയിലെ നായകൻമാരെ പോലെ ഭാര്യയെ എടുത്ത് ഉയർത്തി വട്ടം കറക്കുകയോ മുറുക്കെ കെട്ടിപ്പിച്ചു ചുംബിക്കുകയോ ചെയ്യാതെ കേട്ടത് വിശ്വസിക്കണോ വേണ്ടയോ എന്ന അന്തളിപ്പിൽ നിൽക്കുകയായിരുന്നു ശ്രീ പിന്നെ അതൊരു ജാള്യത നിറഞ്ഞൊരു ചിരി ആയി അത് മാറി ഉള്ളം സന്തോഷത്താൽ നിറഞ്ഞു തുളുമ്പി എങ്കിലും എങ്ങനെ പ്രകടിപ്പിക്കും എന്നു അവനു അറിയില്ലായിരുന്നു .

പവിത്ര അതിൽ പരാതി പറഞ്ഞപ്പോൾ ആണ് അവളെ ചേർത്തു പിടിച്ചു ഒന്ന് നെറുകയിൽ ചുംബിച്ചത് വീട്ടിൽ അംഗസംഖ്യ കൂടാൻ പോകുന്നു എന്ന വാർത്ത രണ്ടു വീട്ടിലും സന്തോഷം നിറച്ചു പവിത്രയുടെ അമ്മക്ക് ഉടനെ തന്നെ വന്നു അവളെ കൊണ്ടു പോകാൻ ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും അവൾ ശ്രീയെ തനിച്ചാക്കി പോകാൻ മടിച്ചു ശ്രീക്കും അവളെ പറഞ്ഞു വിടാൻ ഒട്ടും താല്പര്യം ഇല്ലായിരുന്നു സാധാരണ ഗര്ഭിണികളെ പോലെ പവിത്രക്ക് ഛർദ്ദിലോ മനപുരട്ടാലോ തലകറക്കാമോ അങ്ങനെ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല വായിൽ വെറുതെ തുപ്പൽ നിറയും എന്നല്ലാതെ വേറെ കുഴപ്പം ഒന്നും ഇല്ല അത് കൊണ്ടു തന്നെ വീട്ടിലെ ജോലികൾ എല്ലാം ചെയ്തു അവൾ ചുറുചുറുക്കൂടെ നടന്നു .

എന്നാലും തുണികഴുകലും നിലം തുടക്കൽ പോലുള്ള പണികൾ ചെയ്യാൻ ശ്രീ അവളെ അനുവദിച്ചിരുന്നില്ല അവൾക്കു കഴിക്കാൻ ആഗ്രഹം ഉണ്ടാകും എന്ന് കരുതി ശ്രീ അവൾക്ക് കഴിക്കാനായി എന്താ വേണ്ടത് എന്ന് എന്നു ഇടയ്ക്കിടെ ചോദിക്കും അവൾക്ക് പ്രതേകിച്ചു ഒരു ഇഷ്ടങ്ങളോ ആഗ്രഹങ്ങളോ ഇല്ലായിരുന്നു ” നീ എന്ത് ഗർഭിണിയാടിന്ന് “ശ്രീ അവളെ കളിയാക്കും അതിനു അവൾ ചുണ്ട് കൂർപ്പിച്ചു പിണങ്ങി ഇരിക്കും “പവികുട്ടാ പിണങ്ങിയോ” എന്ന് ചോദിച്ചുള്ള ശ്രീയുടെ ഒരു മൃദു ചുംബനത്തിൽ ആ പിണക്കം അലിഞ്ഞു ഇല്ലാതെ ആകും .

ഐഷുവിന്റെ അമ്മ അവരുടെ രണ്ടാമത്തെ പ്രസവം നടന്ന ഹോസ്പിറ്റൽ റെക്കമെന്റ് ചെയ്തത് കൊണ്ട് പവിത്രയെയും അവിടെ തന്നെ കാണിച്ചു മാസങ്ങൾ കഴിഞ്ഞു പോയി പവിത്രയുടെ വയർ വലുതായി തുടങ്ങി ചെയ്യുന്ന ജോലിയിലൊക്കെ ഒരു മന്തത വന്നു തുടങ്ങി ശ്രീക്ക് അവളെ ഒറ്റക്ക് വീട്ടിൽ വിട്ടു ജോലിക്ക് പോകാൻ ഉള്ള വിഷമം കൊണ്ടു അവളെ നാട്ടിലേക്ക് അയക്കാൻ തീരുമാനിച്ചു അവനു ലീവ് കിട്ടാത്തത് കൊണ്ട് പവിത്രയുടെ അമ്മേയെയും അച്ഛനെയും വിളിച്ചു വരുത്തി പവിത്രയ്ക്ക് ഒരു താല്പര്യവും ഇല്ലായിരുന്നു എങ്കിലും ശ്രീയുടെ നിർബന്ധം കാരണം അവൾ പോകാൻ തയ്യാറായി പവിത്ര പോയ ശേഷമാണ് അവളെ താൻ എത്രത്തോളം സ്നേഹിക്കുന്നു എന്ന് മനസിലായത്.

ഒരു വേള അവളെ പറഞ്ഞു അയക്കണ്ടായിരുന്നു എന്ന് തോന്നി ജോലി കഴിഞ്ഞു വീട്ടിൽ വരുമ്പോൾ വല്ലാത്ത ശൂന്യത അനുഭവപ്പെടും എങ്കിലും ദിവസവും ഉള്ള ഫോൺ വിളികളിലൂടെ അവർ പ്രണയിച്ചുകൊണ്ടിരുന്നു മൂന്നു ആഴ്ച കഴിഞ്ഞപ്പോൾ പവിത്രയേ പ്രസവത്തിനു വീട്ടിലേക്കു വിളിച്ചു കൊണ്ടു പോകുന്ന ചടങ്ങിനു ഡേറ്റ് എടുത്ത കാര്യം ശ്രീയെ വിളിച്ചു അറിയിച്ചു അവന്റെ സൗകര്യം കൂടി നോക്കി ഒരു രണ്ടാം ശനിക്ക് ശേഷം ഉള്ള ഒരു ഞായറാഴ്ച അതിനായി തിരഞ്ഞെടുത്തു ശ്രീ വെള്ളിയാഴ്ച രാത്രി ഇവിടുന്നു തിരിക്കാൻ ഉള്ള ടിക്കറ്റും എടുത്തു കാത്തിരുന്നു ഫോൺ വിളികളിൽ എല്ലാം പവിത്രക്ക് പറയാനുള്ളത് ഓരോ ശബ്ദത്തിനോടും രുചികളോടും വയറ്റിൽകിടന്നു കുഞ്ഞു പ്രതികരിക്കുന്നതിനെ കുറച്ചു ആയിരുന്നു.

അതൊന്നു തൊട്ടറിയാൻ ശ്രീയും വല്ലാതെ കൊതിച്ചു മൊബൈൽ വൈബ്രേഷനിൽ ശ്രീ ഞെട്ടി ഫോൺ എടുത്ത് നോക്കി പവിത്രയുടെ ഒരു വാട്സ്ആപ്പ് മെസ്സേജ് വന്നു ശ്രീ അതു ഓപ്പൺ ചെയ്തു ‘കുട്ടേട്ടാ ഞാനും വാവയും ഉറങ്ങാൻ പോകുവാണ് നാളെ കാണാം ‘അതു വായിക്കെ അവന്റെ ചുണ്ടുകളിൽ ഒരുചിരി വിരിഞ്ഞു .

ശ്രീ പഴയ ഓർമകളിൽ നിന്നുണർന്നു മുഖം അമർത്തി തുടച്ചു താഴെ ആദിത്യൻ ഇരുന്ന സീറ്റിലേക്ക് നോക്കി അവൻ ലാപ്ടോപ്പും ഹെഡ് ഫോണും എടുത്തു മാറ്റി പുറത്തേക്കു നോക്കി ഇരിക്കുകയായിരുന്നു അടുത്തടുത്ത സീറ്റുകളിൽ ഉള്ളവരെല്ലാം ഭക്ഷണം കഴിക്കാനും കിടക്കാനും ഉള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു.

(ആദ്യ ഭാഗങ്ങൾ മറന്നു പോയവർക്കും വായിക്കാത്തവർക്കും വേണ്ടി ശ്രീ നാട്ടിലേക്ക് ഉള്ള യാത്രയിൽ ട്രെയിനിൽ വെച്ചു ആദിത്യനെ കാണുന്നു ഉള്ളിൽ ഉറങ്ങി കിടന്ന കുറ്റബോധവും ആദിത്യനെ എങ്ങനെ അഭിമുഖീകരിക്കും എന്ന ഭയത്തിലും അപ്പർ ബർത്തിൽ കയറി ഇരുന്നു പഴയ കാര്യങ്ങൾ പതിയെ ഓർമയിലേക്ക് വന്നു ഇതു വരെ പറഞ്ഞത് ശ്രീയുടെ ലൈഫിലെ പാസ്ററ് ഇനി പ്രസ്സെന്റ് )

ശ്രീ ആദിത്യനെ ഫേസ് ചെയ്യാൻ തന്നെ തീരുമാനിച്ചു താഴെ സീറ്റിലേക്ക് ഇറങ്ങി ഇരുന്നു അവൻ ഇപ്പോഴും പുറത്തേക്കു തന്നെ നോക്കി കൊണ്ടിരിക്കുകയാണ്
“എക്സ്സ്ക്യൂസ്‌ മി ”
ശ്രീ അവന്റെ ശ്രദ്ദ ആകർഷിക്കാൻ ശ്രമിച്ചു അവൻ മുഖം തിരിച്ചു ശ്രീയെ നോക്കി
“ഹായ് ആദിത്യനല്ലേ ”
അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു
“അതെ ”

“ഞാൻ… ഞാൻ ശ്രീരാഗ് എന്നെ ഓർമ്മ ഉണ്ടോ? ”
ശ്രീയുടെ ഹൃദയം അതിവേഗം മിടിച്ചു കൊണ്ടിരുന്നു അവന്റെ പ്രതികരണം ഓർത്തു ശ്രീ ചെറുതായി വിയർക്കാൻ തുടങ്ങി രണ്ടു മിനിറ്റ് ശ്രീയുടെ മുഖത്തു തന്നെ നോക്കി ഇരുന്നവൻ പെട്ടന്ന് എഴുന്നേറ്റു പോയി അവന്റെ നഷ്ടങ്ങൾക്ക് കാരണക്കാരൻ താൻ തന്നെ എന്ന് ശ്രീക്ക് ഉറപ്പായി എന്ത് ചെയ്യണം എന്നറിയാതെ നിന്നു കുറച്ചു കഴിഞ്ഞു ശ്രീയും അവന്റെ പിന്നാലെ പോയി ആദിത്യൻ ഡോറിന് അടുത്തേക്ക് ചെന്ന് പുറത്തേക്കു നോക്കി നിൽക്കുകയാണ് രണ്ടു മിനിറ്റ് അവനെ തന്നെ നോക്കി നിന്ന ശേഷം ശ്രീ അവന്റെ തോളിൽ കൈ വെച്ചു അവൻ തിരിഞ്ഞു നോക്കി ശ്രീക്ക് അഭിമുഖമായി നിന്നു

” സോറി ആദിത്യാ.. മാപ്പു പറയാൻ മാത്രേ എനിക്കിപ്പോ കഴിയൂ ”
ശ്രീ അവന്റെ മുന്നിൽ കൈകൾ കൂപ്പി വല്ലായ്മയോടെ നിന്നു അവന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങി ആദിത്യൻ കൈ പിടിച്ചു താഴ്ത്തി ശ്രീയുടെ തോളിൽ തട്ടി

” ഈ കണ്ടുമുട്ടൽ കുറച്ചു വർഷങ്ങൾ മുന്നേ ആയിരുന്നു എങ്കിൽ കൊന്നേനെ ഞാൻ ”
അവന്റെ വാക്കുകൾ കേട്ട് ശ്രീ ഒന്ന് നടുങ്ങി ശ്രീയുടെ മുഖം മാറിയത് കണ്ടു ആദിത്യൻ ചിരിച്ചു കവിളിൽ നുണക്കുഴികൾ വിരിഞ്ഞു
“ശ്രീ… നീ ഒരിക്കൽ എന്നോട് മാപ്പ് പറഞ്ഞതല്ലേ…. പിന്നെ നടന്നതിനൊന്നും നീ ഉത്തരവാദി അല്ലല്ലോ, പെട്ടന്ന് പെട്ടന്ന് നിന്നെ കണ്ടപ്പോ ……… ഷോക്ക് ആയി പോയി

എനിക്ക് ദേഷ്യം ഇല്ലാന്ന് പറയുന്നില്ല എനിക്ക് ഇപ്പോൾ നിന്നോട് ക്ഷമിക്കാൻ കഴിയും ” അവൻ വീണ്ടും മനോഹരമായി ചിരിച്ചു ശ്രീയുടെ മനസ് തണുത്തു ഇങ്ങനെ ഒരു പ്രതികരണം ശ്രീ പ്രതീക്ഷിച്ചിരുന്നില്ല ദേഷ്യപ്പെടുക ആണെങ്കിൽ ദേഷ്യപ്പെടട്ടെ അടിക്കുക ആണെങ്കിൽ അടിച്ചോട്ടെ എന്ന് ചിന്തിച്ച് എന്തിനും തയ്യാറായിരുന്നു ശ്രീ ആദിയുടെ അടുത്തേക്ക് വന്നത് പക്ഷെ അവന്റെ പ്രതികരണം ശ്രീയെ അത്ഭുതപ്പെടുത്തി അവന്റെ ഉള്ളിൽ ആദിയെ കുറിച്ച് ഒരു മതിപ്പ് വളർന്നു ശ്രീ പവിത്ര ആദിയെ പറ്റി പറഞ്ഞ വാക്കുകൾ ഓർത്തു
പിന്നെ ആദി തന്നെ സംസാരിച്ചു തുടങ്ങി

“പിന്നെ ഇപ്പൊ എന്ത് ചെയ്യുന്നു ”
“ഞാൻ ചെന്നൈയിൽ ആർക്കിടെക്ട്ട് ഫാമിലി ആയിട്ട് അവിടെ തന്നെ വൈഫ്‌ ഡെലിവറിക്ക് നാട്ടിൽ പോയിരിക്കുവാ എന്റെ വൈഫ്‌ തന്റെ ഫാനാ ”
“ഓഹ് ആണോ താങ്ക് യൂ ”
അവൻ വലതു കൈ തന്റെ നെഞ്ചിലേക്ക് ചേർത്ത് തലതാഴ്ത്തി നന്ദി അറിയിച്ചു
“ആദി എവിടെക്കാ ”
“ഞാൻ ചെന്നൈയിൽ ഒരു ഫ്രണ്ടിന്റെ മാര്യേജ് അറ്റൻഡ് ചെയ്യാൻ പോയതാണ് ”

ശ്രീയുടെ ജോലിയെ പറ്റിയും ചെന്നൈ ജീവിതത്തെ പറ്റിയും ഒക്കെ അവർ കുറച്ചു നേരം നിന്നു സംസാരിച്ചു ശ്രീ സംസാരത്തിനിടയിൽ മുഴുവൻ ആദിയുടെ ആറ്റിട്യൂട് നോക്കി കാണുകയായിരുന്നു അവൻ എത്ര പോസിറ്റീവ് ആയിട്ടാണ് ജീവിതത്തെ കാണുന്നത് ഒരിക്കൽ പോലും അവന്റെ വിധിയിൽ വിഷമമുണ്ടെന്നു തോന്നിയില്ല.അവൻ അവന്റെ ജീവിതം ശെരിക്കും ആസ്വദിക്കുകയാണ് എന്ന് വാക്കുകളിലൂടെ വ്യക്തം അവൻ സന്തോഷവാനാണ് എന്നത് ശ്രീക്കും സന്തോഷം നൽകി പതിയെ സംസാരം കുടുംബ വിശേഷങ്ങളിലേക്കു കടന്നു ആദിത്യന്റെ അച്ഛൻ മരിച്ചു അമ്മ മാത്രം വിവാഹം കഴിഞ്ഞിട്ടില്ല ശ്രീ വീട്ടുകാരെ പറ്റിയും പവിയേ പറ്റിയും പറഞ്ഞു ശ്രീയും പവിത്രയും ചേർന്നുള്ള ഒരു ഫോട്ടോ കാണിച്ചു കൊടുത്തു പിന്നെയും കുറച്ചു നേരം കൂടി അവർ അവിടെ സംസാരിച്ചു നിന്നു പിന്നെ പോയി കിടന്നു ഒരുപാടു നാളുകൾക്കു ശേഷം സമാദാനമായി ശ്രീ ഉറങ്ങി
6.50 കഴിഞ്ഞു ആദിത്യൻ വിളിച്ചപ്പോൾ ആണ്‌ ശ്രീ ഉണർന്നത് കണ്ണുതുറന്നപ്പോൾ കാണുന്നത് ചിരിയോടെ നിൽക്കുന്ന ആദിത്യനെ ആണ് അവൻ പറഞ്ഞു

“എറണാകുളം അടുക്കാറായി അപ്പൊ ശെരി എന്നാൽ യാത്ര പറയുന്നില്ല ” ശ്രീ എഴുന്നേറ്റ് അവന്റെ കൂടെ അവനെ യാത്രയയക്കാൻ ചെന്നു ട്രെയിൻ സ്റ്റേഷനിലേക്ക് കയറി ശ്രീയും ആദിത്യനും ഡോറിനടുത്തേക്ക് ചെന്നു നിന്നു പ്ലാറ്റഫോമിലേക്ക് ഇറങ്ങി ഒരു ഹഗ്ഗിലൂടെ യത്ര പറഞ്ഞു അവൻ നടന്നു രണ്ട് സ്റ്റെപ്പിന് ശേഷം തിരികെ വന്നു ശ്രീ അപ്പോഴേക്കും ട്രെയിനിൽ തിരികെ കയറിയിരുന്നു ശ്രീ അവന്റ മുഖത്തേക്ക് എന്താ എന്ന ഭാവത്തിൽ നോക്കി

“അമൃത… അവൾടെ മാര്യേജ് കഴിഞ്ഞോ”
“ഇല്ല”
ശ്രീ ഒരു ചിരിയോടെ പറഞ്ഞു ആദിയുടെ
മുഖത്തു ഒരു പുഞ്ചിരി വിരിഞ്ഞോ ശ്രീക്ക് സമയം തോന്നി
“ഡാ നിന്റെ വാട്സ്ആപ്പ് നമ്പർ പറ”
ആദി ചോദിച്ചു
“ഇത്രയും നേരം നീ ചോതിച്ചില്ലല്ലോ ഇനി നീ അറിയണ്ട”
ട്രെയിൻ നീങ്ങി തുടങ്ങി ആദി ട്രെയിനിനോടൊപ്പം നടക്കാൻ തുടങ്ങി അവന്റെ മുഖത്തു ഒരു കുസൃതി ചിരി വിരിഞ്ഞു കണ്ണുകൾ കൊണ്ടു പ്ലീസ് എന്ന് കാണിച്ചു ശ്രീയുടെ മുഖത്തും അതേ കുസൃതി ചിരി വിരിഞ്ഞു അവനെ കൂടുതൽ കഷ്ട്ടപ്പെടുത്തണ്ട എന്ന് കരുതി ശ്രീ അവന്റെ നമ്പർ പറഞ്ഞു കൊടുത്തു ആദി പെട്ടന്ന് ഫോണിൽ നമ്പർ സേവ് ചെയ്തു ട്രെയിൻ വേഗത്തിൽ ചലിച്ചു തുടങ്ങി ആദി കൈ വീശി കാണിച്ചു ശ്രീ തിരികെയും

(തുടരും )

വിലയേറിയ അഭിപ്രായം അറിയിച്ച എല്ലാ പ്രിയ വായനക്കാർക്കും നന്ദി
സ്നേഹപൂർവ്വം
ലക്ഷിത മിത്ര

LEAVE A REPLY

Please enter your comment!
Please enter your name here