Home Latest വിഷ്ണു ഏട്ടന്റെ കാര്യം ഓർത്തു നീ ടെൻഷൻ ആകേണ്ട ഈ കല്യാണ ആലോചന ആൾ തന്നെ...

വിഷ്ണു ഏട്ടന്റെ കാര്യം ഓർത്തു നീ ടെൻഷൻ ആകേണ്ട ഈ കല്യാണ ആലോചന ആൾ തന്നെ മുടക്കിക്കോളും… Part – 12

0

Part – 11 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന – ലക്ഷിത

പ്രണയ കഥയിലെ വില്ലൻ ഭാഗം 12

അമ്മു ജോലി കഴിഞ്ഞു വന്നു ഒരു കപ്പ്‌ ചായയും മായി ടീവിയുടെ മുന്നിൽ ചടഞ്ഞു ഇരിക്കുകയായിരുന്നു അടുത്ത് മൊബൈലിൽ കളിച്ചു കൊണ്ട് സോഫയിൽ കടക്കുകയാണ് അപ്പു അവന്റെ പരീക്ഷ കഴിഞ്ഞു അവൻ ഹോസ്റ്റലിൽ നിന്നും തിരിച്ചു എത്തിയിരുന്നു ഇപ്പൊ നാട്ടിൽ ഒരു ഹോസ്പിറ്റലിൽ ജോലിക്ക് പോയി തുടങ്ങി ശമ്പളം ആയിട്ട് ഒന്നും കിട്ടാറില്ല സ്ടൈഫ്ന്റ് എന്ന രീതിയിൽ ചെറിയൊരു തുക മാത്രം അതാണെങ്കിലും എക്സ്പീരിയൻസ് ആകുമല്ലോ എന്ന് കരുതി അവൻ അവിടെ പോകാൻ തുടങ്ങിയിരുന്നു അവനും ജോലി കഴിഞ്ഞു എത്തിയതേ ഉള്ളു പഴയ പോലുള്ള അടുപ്പം ഇല്ലെങ്കിലും അപ്പു അമ്മുവിനോട്‌ സംസാരിച്ചു തുടങ്ങിയിരുന്നു അവൾ ടീവിയിൽ തന്നെ നോക്കി ഇരിക്കുകയാണെങ്കിലും വേറെ എന്തോ ഓർത്തുകൊണ്ട് ഇരിക്കുകയായിരുന്നു

“അമ്മു നിന്റെ ഫോൺ അല്ലേ ബെല്ലടിക്കുന്നത്” അപ്പുവിന്റെ ശബ്ദം കേട്ട് അവൾ ചിന്തയിൽ നിന്നും ഉണർന്നു ശ്രദ്ദിച്ചു ഫോൺ ബെൽ കേട്ട് അവൾ മുറിയിലേക്ക് പോയി അതെടുത്തു നോക്കി ഡിസ്പ്ലേയിൽ വല്യമ്മായിയുടെ പേര് കണ്ടു അവൾക്ക് ദേഷ്യം വന്നു കാൾ എടുക്കണോ വേണ്ടയോ എന്ന് ആലോചിച്ചു നിന്നപ്പോഴേക്കും കട്ട് ആയി ഒരു മിനിറ്റിനു ശേഷം വീണ്ടും ബെൽ അടിക്കാൻ തുടങ്ങി
അവൾ കാൾ അറ്റൻഡ് ചെയ്തു

“ഹലോ അമ്മായി ”
“ആ മോളെ സുഖാണോ? ”
“ഉം അതേ ”
“നാത്തൂനു ഒന്ന് കൊടുക്കോ നാത്തൂന്റെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ല ”
“ഉം കൊടുക്കാം ”
അവൾ ഫോണും ആയി സുഭദ്രയുടെ അടുത്ത് ചെന്നു ഫോൺ കൊടുത്തു അവർ ഫോൺ വാങ്ങി സംസാരിച്ചു കൊണ്ട് ഉമ്മറത്തേക്ക് ഇറങ്ങി അവർ എന്താ സംസാരിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയിൽ അമ്മു സോഫയിൽ ഇരുന്നു നഖം കടിച്ചു ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതു കൊണ്ട് അവൾ അടുക്കളയിലേക്ക് പോയി രാത്രി അത്താഴത്തിനു ചപ്പാത്തി ഉണ്ടാക്കാനുള്ള ആട്ട കുഴക്കാൻ തുടങ്ങി അവൾ ആ പത്രവും ആയി ടീവിയുടെ മുന്നിൽ വന്നിരുന്നു അമ്മ സംസാരിച്ചു കഴിഞ്ഞു വരുന്നുണ്ടോ എന്ന് ഇടയ്ക്കിടെ വാതിലിലേക്ക് നോക്കി അവളുടെ ഈ പ്രവർത്തികൾ കണ്ടു അപ്പു ചിരിച്ചു അപ്പുവിന്റെ ചിരി കണ്ടപ്പോൾ അവനോടു തോന്നിയ ദേഷ്യം കൂടി ചപ്പാത്തി മാവിൽ തീർത്തു കുറച്ചു കഴിഞ്ഞു സുഭദ്ര അകത്തേക്ക് വന്നു അവൾ ആകാംഷയോടെ അമ്മയെ നോക്കി

“നാൾ പൊരുത്തം ഉണ്ടെന്നാ ഏട്ടത്തി പറയുന്നേ”
“അതാണോ ഇത്രേം നേരം സംസാരിച്ചത് ”
അവൾ പിറുപിറുത്തു അവൾ ആരോടോ ഉള്ള ദേഷ്യം തീർക്കാൻ എന്ന പോലെ പണികൾ ഒക്കെ ചെയ്തു അവളുടെ പ്രവർത്തികൾ കണ്ടു അപ്പുവിന് വിഷമം വന്നു

“വിഷ്ണു ഏട്ടന്റെ കാര്യം ഓർത്തു നീ ടെൻഷൻ ആകേണ്ട ഈ കല്യാണ ആലോചന ആൾ തന്നെ മുടക്കിക്കോളും ”
ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ അപ്പു പറഞ്ഞു അമ്മു അതു കേട്ട് അത്ഭുതത്തോടെ അവനെ നോക്കി

“അതെന്താ ടാ അങ്ങനെ? ”
സുഭദ്രക്ക് ചോദിക്കാതിരിക്കാൻ ആയില്ല
“വിഷ്ണു ഏട്ടനും ദേവും തമ്മിൽ ഇഷ്ടത്തിലാ ” അവൻ ഫോണിൽ തന്നെ നോക്കി കൊണ്ട് പറഞ്ഞു ദേവു അമ്മുവിന്റെ ഇളയമ്മയുടെ മോൾ ആണ് ദേവു എന്ന ദേവപ്രിയയും അമ്മുവും ഒരേ പ്രായം ആണ് മാസങ്ങൾക്ക് മൂത്തതാണ് ദേവു അവൾ പിജി കഴിഞ്ഞു psc കോച്ചിങ് ഒക്കെ ആയി നടക്കുന്നു മകൾക്ക് ജോലിക്കിട്ടിയിട്ടേ കല്യാണം നടത്തു എന്ന വാശി ആണ് അവളുടെ അച്ഛനമ്മമാർക്ക് അവൾക്കു എന്തെങ്കിലും ജോലി ശെരിയായിട്ട് കല്യാണ ആലോചനയും മായി ചെല്ലാം എന്ന കണക്കുകൂട്ടൽ ആണ് വിഷ്ണുവിന്റെ മനസ്സിൽ അതിനിടക്ക് ആണ് വീട്ടുകാർ ഇങ്ങനെ ഒരു ആലോചന നടത്തിയത് വിശ്വനാഥന്റെ ചരമ വാർഷികത്തിനു വിഷ്ണു വന്നിരുന്നില്ല അല്ലെങ്കിൽ ആലോചന അന്ന് തന്നെ മുടങ്ങിയേനെ അതായിരിക്കും കല്യാണ ആലോചനാ ചർച്ചക്ക് ശേഷം ദേവു ആകെ വിഷമിച്ചു ഇരുന്നത് എന്ന് അമ്മു ഓർത്തു ചോദിച്ചപ്പോൾ വയ്യ പനിടെ ലക്ഷണം ആണെന്ന് പറഞ്ഞു അവൾ ഒഴിഞ്ഞു .

അമ്മുവിന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു ഒരാഴ്ച കൂടി കടന്നു പോയിട്ടാണ് വിഷ്ണുവിന് താല്പര്യം ഇല്ല അതു കൊണ്ടു വേറെ ആലോചനകൾ നോക്കാം എന്ന് അമ്മുവിന്റെ വല്യമ്മാവൻ ഫോൺ ചെയ്തു പറഞ്ഞത് ആ വിവരം പറയാൻ സുഭദ്ര അപ്പുവിന്റെ റൂമിലേക്ക്‌ ചെന്നപ്പോൾ അവൻ ഏതോ പെൺകുട്ടിയും ആയി വീഡിയോ കാൾ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു അമ്മയെ കണ്ടു അവൻ ഫോൺ മാറ്റി എങ്കിലും ആ പെൺകുട്ടി സംസാരിക്കുന്ന ശബ്ദം കേൾക്കാമായിരുന്നു അത് സുഭദ്ര കേട്ടു അവൻ പെട്ടന്ന് കാൾ കട്ട്‌ ചെയ്തു അവൻ കുറ്റം പിടിക്കപെട്ട കുട്ടിയെ പോലെ നിന്നു സുഭദ്രയും ഒന്നും പറയാതെ അവനെ തന്നെ നോക്കി ഇരുന്നു

“അമ്മേ അത് ശ്രുതി എന്റെ കൂടെ പഠിച്ച കുട്ടിയാ ”
“ഉം”
“പാവം കുട്ടിയാ അമ്മേ അമ്മ ചെറുപ്പത്തിലേ മരിച്ചു പോയി സുഖം ഇല്ലാത്ത അച്ഛനും ചേച്ചിയും മാത്രം ചേച്ചിടെ ഭർത്താവാണ് കുടുംബം നോക്കുന്നെ അയാള് ആളത്ര ശെരി അല്ല അയാൾക്ക് അവളെ കൂടി കെട്ടിയാൽ കൊള്ളാം എന്ന ചിന്തയാ”
“ഉം അതിനു ”
“അതിനു അതിനൊന്നും ഇല്ലേ ”
“ആ കാര്യത്തിൽ നിനക്ക് എന്താ ഇത്ര താല്പര്യം ”
“അത് ഞാൻ കൽക്കട്ട ഹോസ്പിറ്റലിലേക്ക് ജോലിക്കു ശ്രമിക്കല്ലേ കൂട്ടത്തിൽ അവൾക്കു കൂടി..”

അപ്പു പാതിയിൽ നിർത്തി അമ്മയെ നോക്കി
അവർ അവനെ ചുഴിഞ്ഞു നോക്കി
“അല്ല അമ്മേ അങ്ങനെ ദൂരെ ഒരു സ്ഥലത്തു ജോലി കിട്ടുമ്പോ അവൾ അയാളിൽ നിന്നു രക്ഷപ്പെടുമല്ലോ ”
‘ഓഹ് അങ്ങനെ ഒരു പാവം പെണ്ണിനെ രക്ഷിക്കാനുള്ള മഹാമാനസ്കത ആണ് എന്റെ മോനു ”
അവൻ ഒന്ന് ചിരിച്ചു കാണിച്ചു
“എന്നിട്ട് അവളും വരുന്നുണ്ടോ ഇന്റർവ്യൂനു? ”
“ഇല്ല അതാ നമ്മൾ സംസാരിച്ചു കൊണ്ടിരുന്നേ
കിട്ടിയാൽ ഏജൻസിക്ക് കാശ് കൊടുക്കണ്ടേ എനിക്ക് അത്ര ശമ്പളം ഒന്നും ഇല്ലല്ലോ എനിക്കുള്ള കാശ് തന്നെ അമ്മുവാ തരുന്നേ
അമ്മ അമ്മുവിന്റെ കയ്യിന്നു അവൾക്കും കൂടി വേണ്ടി കാശു വാങ്ങി തന്നാൽ ”

അവൻ അമ്മയുടെ അടുത്ത് ചേർന്നു നിന്നു കൊണ്ടു അവരുടെ നേരിയത്തിന്റെ തുമ്പു പിടിച്ചു വിരലിൽ ചുറ്റിച്ചു കൊണ്ടു പറഞ്ഞു
“ഞാൻ ഒന്ന് ആലോചിക്കട്ടെ ”
“ആലോചിച്ചാൽ പോരാ ”
“പിന്നെ ”
“അല്ലമ്മേ ”
“കാര്യം നടക്കണമെങ്കിൽ മക്കള് സത്യം പറ എന്താ ആ കൊച്ചിന്റെ കാര്യത്തിൽ ഇത്ര വല്യ താല്പര്യം എന്ന് ”
“അത് ഒരു പാവം കൊച്ചല്ലേ അമ്മേ ഞാൻ ഒരു ജീവിതം കൊടുക്കാന്നു വെച്ചു നല്ല കാര്യം അല്ലേ”
അവൻ പറഞ്ഞു നിർത്തി അമ്മയുടെ മുഖത്തേക്ക് പ്രതീക്ഷയോടെ നോക്കി
അവരുടെ മുഖത്തു വിരിഞ്ഞ ചിരി കണ്ടു അവൻ അമ്മയുടെ കവിളിൽ ഒരു ഉമ്മയും കൊടുത്തിട്ട് റൂമിൽ നിന്നു ഇറങ്ങി പോയി അവർ ചിരിയോടെ അവിടെ തന്നെ നിന്നു

ശ്രീ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോഴും അത് കഴിഞ്ഞു

ഉറങ്ങാൻ കിടക്കുമ്പോഴും എല്ലാം താൻ ഇന്ന് വീഡിയോയിൽ കണ്ടത് ആദിത്യനെ ആയിരുന്നോ അതോ വേറെ ആരെങ്കിലും ആയിരുന്നോ എന്നുള്ള ആലോചനയിൽ ആയിരുന്നു ചന്തയിലാണ്ട അവന്റെ മുഖം കാണുമ്പോൾ ഒക്കെ പവിത്ര കാര്യം ചോദിച്ചു അവൻ ഒന്നും ഇല്ല എന്ന് പറഞ്ഞു ഒഴിഞ്ഞു എങ്കിലും കുറച്ചു സമയത്തിന് ശേഷം വീണ്ടുംഅവൻ ചിന്തയിൽ ആണ്ടു പോകും ഉറക്കം ഇല്ലാതെ ശ്രീ കട്ടിലിൽ നിന്നു എഴുന്നേറ്റു ഫോൺ എടുത്തു ആദിസത്യ എന്ന പേരിൽ ഉള്ള ഫേസ്ബുക് ഐഡിയും ഇന്റഗ്രാമും ചെക്ക് ചെയ്യാൻ തുടങ്ങി അതിൽ ആദിത്യന്റെ ഫോട്ടോകൾ ചെക്ക് ചെയ്തു അവന്റെ സംശയം മാറ്റാൻ ശ്രമിച്ചു ഇതു പഴയ ആദിത്യൻ കെ എസ് അല്ല എന്ന് മനസ് ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും സംശയത്തിന്റെ ഒരു കണിക ബാക്കി കിടന്നു അത് അവനെ അലോസരപ്പെടുത്തി കൊണ്ടിരുന്നു അതിൽ ആദിത്യന്റെ പത്താം ക്ലാസ്സ്‌ ഗ്രൂപ്പ്‌ ഫോട്ടോ കണ്ടെത്തി അത് അവൻ ഉദ്ദേശിക്കുന്ന ആൾ തന്നെ എന്ന് മനസിലാക്കി ശ്രീ ക്ക് വല്ലായ്മ തോന്നി സ്കൂൾ വോളി ബോൾ ടീമിനോപ്പം അവൻ പല മത്സരങ്ങളിൽ പോയിട്ടുള്ള ഫോട്ടോകളും ആ കൂട്ടത്തിൽ അത് കാണേ ശ്രീ വല്ലായ്മയോടെ ഫോൺ ഓഫ്‌ ചെയ്തു വെച്ചു ഹൃദയത്തിൽ ഒരു ഭാരം അനുഭവപ്പെട്ടു താനും കൂട്ടുകാരും അന്ന് ചെയ്തതിന്റെ ബാക്കി ആയിട്ടു ആകുമോ ആദിത്യാനു കാൽ നഷ്ടപ്പെട്ടത് എന്ന് ഓർക്കേ അവനു തന്നോട് തന്നെ വല്ലാത്ത ദേഷ്യവും വെറുപ്പും തോന്നി അവൻ ഒരു അസ്വസ്ഥതയോടെ കട്ടിലേക്ക് കിടന്നു

കണ്ണുകൾ നിറഞ്ഞു ഒഴുകി ശ്രീ എന്തോ പിറു പിറുക്കുന്നത് കേട്ടാണ് പവിത്ര ഉണർന്നത് അവൾ ശ്രെദ്ദിച്ചപ്പോൾ അവൻ ഉറക്കത്തിൽ എന്തോ പിച്ചും പേയും പറയുന്നു അവൾ അവനെ കുലുക്കി ഉണർത്താൻ നോക്കി ചുട്ടു പൊള്ളുന്ന ചൂടിൽ അവൾ കൈ വലിച്ചു എഴുന്നേറ്റു ലൈറ്റ് ഇട്ടു അവന്റെ അടുത്ത് വന്നു ഒന്നു കൂടി തൊട്ട് നോക്കി അവൻ ബോധമില്ലാതെ എന്തൊക്കെയോ പറയുന്നു എന്താന്ന് വ്യക്തമല്ലാത്ത രീതിയിൽ അവൾ വീണ്ടും വീണ്ടും അവനെ കുലുക്കി വിളിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു അവൾ പെട്ടന്ന് എഴുന്നേറ്റു അവന്റെ നെറ്റിയിൽ ഒരു തുണി നനച്ചു ഇട്ടു കൊടുത്തു വലിയ ഒരു പത്രത്തിൽ വെള്ളം കൊണ്ടു വന്നു വെച്ച് തോർത്ത്‌ എടുത്തു വെള്ളം മുക്കിപിഴിഞ്ഞു അവന്റെ ഷർട്ട് ഊരി ദേഹം തുടക്കാൻ തുടങ്ങി കുറച്ചു നേരം അത് തുടർന്നു

പനി തീരെ കുറയുന്നില്ല എന്ന് കണ്ടു അവൾ ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി ഐഷുവിന്റെ വീടിനു മുന്നിൽ ചെന്നു വാതിലിൽ തട്ടി വിളിക്കാൻ തുടങ്ങി രണ്ടു മിനിറ്റുകൾക്ക് ശേഷം അകത്തെ ലൈറ്റ് തെളിഞ്ഞു ഐഷുവിന്റെ അച്ഛൻ വന്നു കതകു തുറന്നു പവിത്ര തനിക്കറിയാവുന്ന തമിഴിൽ കാര്യങ്ങൾ അവതരിപ്പിച്ചു അയാൾ അകത്തേക്ക് നോക്കി ഭാര്യയെ വിളിച്ചു അവർ ഉറക്കച്ചടവിൽ തലമുടി വാരി കെട്ടിക്കൊണ്ട് പുറത്തേക്കു വന്നു പവിത്രയെ കണ്ടു പെട്ടന്ന് അടുത്തേക്ക് വന്നു രണ്ടു പേരും ഡോർ ചാരി പവിത്രയോടൊപ്പം വീട്ടിലേക് വന്നു അവർ അകത്തേക്ക് ചെല്ലുമ്പോൾ ശ്രീ കട്ടിലിൽ കിടന്നു വിറക്കുകയായിരുന്നു പവിത്ര ഓടി ചെന്നു പുതപ്പ് നന്നായി മൂടി കൈയും കാലും തിരുമി ചൂടാക്കാൻ തുടങ്ങി ഐഷുവിന്റെ അച്ഛൻ പെട്ടന്ന് ഫോണിൽ സെക്യൂരിറ്റി വിളിച്ചു കാര്യം പറഞ്ഞു പവിത്ര ശ്രീയുടെ അവസ്ഥ കണ്ടു കരയൻ തുടങ്ങി

ഐഷുവിന്റെ അമ്മ അവളെ സമാധാനിപ്പിച്ചുകൊണ്ടിരുന്നു കുറച്ചു സമയത്തിനകം സെക്യൂരിറ്റി വണ്ടി വന്നു എന്നു പറഞ്ഞു വന്നു ഐഷുവിന്റെ അമ്മ ഉടനെ തൊട്ടടുത്തു താമസിക്കുന്ന അവരുടെ അനിയത്തിയുടെ വിളിച്ചു കുഞ്ഞുങ്ങളെ ഏൽപ്പിച്ചു അവരുടെ കൂടെ ഹോസ്പിറ്റലിൽ പോകാൻ ഇറങ്ങി ഐഷുവിന്റെ അച്ഛനും സെക്യൂരിറ്റിയും ചേർന്നു ശ്രീയെ എടുത്തു പവിത്ര പഴ്‌സും മൊബൈലും ഒരു ഷീറ്റും കൂടി എടുത്തു വീട് പൂട്ടി അവരോടൊപ്പം ഇടങ്ങി ഹോസ്പിറ്റലിർക്ക് അധികം ദൂരം ഇല്ല ചെന്ന ഉടനെ ശ്രീയെ കാഷുവാലിറ്റിയിൽ അഡ്മിറ്റ്‌ ആക്കി കുറച്ചു സമയത്തിനകം അവൻ സ്റ്റബിൾ ആയി ശ്രീയെ രണ്ടു ദിവസത്തേക്ക് അഡ്മിറ്റ്‌ ആക്കി ഒബ്സെർവേഷനിൽ നിന്നു റൂമിലേക്ക്‌ മാറ്റിയപ്പോൾ നേരം പുലർന്നിരുന്നു ഐഷുവിന്റെ അച്ഛനും അമ്മയും യാത്ര പറഞ്ഞു പോയി ശ്രീ അപ്പോഴേക്കും ചെറിയൊരു മയക്കത്തിൽ ആയിരുന്നു

പവിത്ര ഫോൺ എടുത്തു സതീഷിനെ വിളിച്ചു കാര്യം പറഞ്ഞു ലീവിന്റെ കാര്യം ഓർമിപ്പിച്ചു കാൾ കട്ട്‌ ചെയ്തു ബെഡിനടുത്തു സ്ടൂളിൽ ഇരുന്നു ഐവി ക്യാനുല കുത്തിയിരിക്കുന്ന ശ്രീയുടെ കൈയിൽ തടവി അവനെ തന്നെ നോക്കി അവിടെ ഇരുന്നു പതിയെ പതിയെ അവൾ പോലും അറിയാതെ അവളുടെ കണ്ണുകൾ അടഞ്ഞു തുടങ്ങി

മൂന്നു ദിവസത്തെ ഹോസ്പിറ്റലിൽ വാസത്തിനു ശേഷം ശ്രീ ഡിസ്ചാർജ് ആയി വീട്ടിൽ എത്തി ഹോസ്പിറ്റലിൽ ആയിരുന്ന മൂന്നു ദിവസവും ഐഷുവിന്റെ അച്ഛനും സതീഷും വന്നു വിവരങ്ങൾ അന്വേഷിച്ചിരുന്നു ഡിസ്ചാർജ് ആയി വന്ന ശേഷം ആ അപ്പാർട്മെന്റിലെ ഒട്ടുമിക്ക ആൾക്കാരും ശ്രീയുടെ സുഖം വിവരം അറിയാൻ വന്നു പോയി രാത്രി ഭക്ഷണം കഴിഞ്ഞു ശ്രീ കട്ടിലിൽ കിടക്കുകയായിരുന്നു എന്തോ വലിയ ചിന്തയിൽ കിടക്കുകയായിരുന്നു അവൻ കഴിച്ച പത്രങ്ങൾ കൊണ്ടു വെക്കാൻ പോയ പവിത്ര ഒരു ഗ്ലാസ്സ് വെള്ളവും ആയി തിരികെ വന്നു കഴിക്കാൻ ഉള്ള ടാബ്ലറ്റുകൾ എടുത്തു ശ്രീയെ വിളിച്ചു കഴിക്കാൻ കൊടുത്തു “പവിത്ര എനിക്ക് നിന്നോട് സംസാരിക്കണം

“ഉം പറഞ്ഞോ കുട്ടേട്ടാ ”
ശ്രീ ഒരു നിമിഷം മനസ്സിൽ ഉള്ളത് എങ്ങനെ പറഞ്ഞു തുടങ്ങും എന്നും പറഞ്ഞാൽ അവൾ എങ്ങനെ മനസിലാക്കും എന്നും അറിയാതെ കുഴങ്ങി പിന്നെ പതിയെ പറഞ്ഞു തുടങ്ങി അവൾ അവന്റെ വാക്കുകൾക്കായി അക്ഷമയായി കാത്തിരുന്നു

“ഞാൻ ഞാൻ ഒരു സ്വാർത്ഥനാ പവിത്ര ഞാൻ എന്റെ സന്തോഷങ്ങൾ മാത്രം നോക്കി എല്ലാവരേം വിഷമിപ്പിച്ചിട്ടേ ഉള്ളു അമ്മുനെ ആദിത്യനെ എന്റെ അച്ഛനെയും അമ്മയെയും നിന്നെ എല്ലാവരെയും”
അവൾക്ക് അവനെന്താ പറഞ്ഞു വരുന്നതെന്ന് മനസിലാക്കാതെ അന്തിച്ചു അവനെ നോക്കി
“നീ നല്ലൊരു പെണ്ണാ നിന്നെ പോലെ ഒരു പെണ്ണിന് ഞാൻ ചേരില്ല ഒരിക്കലും ചേരില്ല ഒരിക്കലും ”
അവന്റെ വാക്കുകൾ കേൾക്കെ അവളുടെ മുഖം മാറി

“നീ പൊയ്ക്കോ പവിത്ര എന്നെ വിട്ടു പൊയ്ക്കോ നിനക്ക് ഞാൻ ചേരില്ല ”
ശ്രീ കട്ടിലിലേക്ക് കിടന്നു അവന്റെ വാക്കുകൾ കേട്ട് ഒന്നും മനസിലാക്കാതെ പവിത്ര കുറച്ചു നേരം നിന്നു പിന്നെ എല്ലാത്തിനും ഉത്തരം എന്നോണം അവന്റെ അടുത്ത് ചെന്നു കട്ടിലിൽ ഇരുന്നു കുനിഞ്ഞു നെറ്റിയിൽ അമർത്തി ചുംബിച്ചു ശ്രീയുടെ നെഞ്ചിൽ ഒരു സുഖമുള്ള നോവ് വന്നു നിറഞ്ഞു

(തുടരും )

കഥ വലിച്ചു നീട്ടി ബോറടിപ്പിക്കുകയല്ല ഇത്രയൊക്കെ പറഞ്ഞു പോയാലെ അതിൽ ഒരു പൂർണ്ണത കിട്ടൂ അതുകൊണ്ട് ആണ് ഒന്നര വയസുള്ള ഒരു കുറുമ്പി രാത്രി ഉറങ്ങി കഴിഞ്ഞു വേണം എഴുതാൻ ഇരിക്കാൻ രാത്രി 2 മൂന്നു മണിക്കൊക്കെ ആണ് എഴുതി തീർക്കുന്നത് അത് കൊണ്ടു ആണ് പലപ്പോഴും വൈകുന്നത് കഷ്ടപ്പാടിന് അത്രെയും ലൈക് കഥക്ക് കിട്ടാറില്ല കഥ ബോർ ആണെങ്കിൽ അതും അറിയിക്കുക നിങ്ങളുടെ വിലയേറിയ അഭിപ്രായത്തിനായി കാത്തിരിക്കും

സ്നേഹപൂർവ്വം
ലക്ഷിത മിത്ര

LEAVE A REPLY

Please enter your comment!
Please enter your name here