Home Latest സന്തോഷത്തോടെ തുള്ളി ചാടി ഇറങ്ങി വന്ന ഞാൻ ആ കാഴ്ച്ച കണ്ടു ഞെട്ടി…. Part –...

സന്തോഷത്തോടെ തുള്ളി ചാടി ഇറങ്ങി വന്ന ഞാൻ ആ കാഴ്ച്ച കണ്ടു ഞെട്ടി…. Part – 29

0

Part – 28 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Bushara Mannarkkad

ഇളം തെന്നൽ. ഭാഗം -29

കരഞ്ഞു വീർത്ത മുഖവുമായി കെട്ടഴിഞ്ഞു അലസമായി കിടക്കുന്ന മുടി വാരിക്കെട്ടി ഒരു പൊട്ടിക്കരചിലോടെ അവൾ ഐഷുവിന്റെ മാറിലേക് വീണു.
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ഐഷു അവളെ പിടിച്ചു ബെഡിൽ ഇരുത്തി . എന്തിനാ മോളു കരയുന്നെ.. എന്താ ഉണ്ടായത് ഇത്രയും കരയാൻ മാത്രം. എന്തുണ്ടെങ്കിലും നിനക്ക് ഈ മാമിയോട് തുറന്നു പറയാലോ. ഞാൻ നിന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലെ.. എന്നിട്ടും ഒന്നും പറയാതെ മാറി നിന്ന് ഒറ്റക് വിഷമിക്കാൻ മാത്രം എന്തുണ്ടായി. മാമിയോട് പറ മോളെ..

ശാദി കരച്ചിൽ നിർത്തിയില്ല, ഒന്നും മിണ്ടിയുമില്ല. എന്നാലും ഐഷുവിന്റെ മടിയിൽ തല വെച്ചു അവൾ കിടന്നു. ഐഷു അവളെ എഴുനെല്പിച്ചു ഇരുത്തി. അവളുടെ കണ്ണുകൾ തുടച്ചു. എന്നിട്ട് അവളുടെ മുഖം തന്റെ മുഖത്തിന്‌ നേരെ നിർത്തി. എന്നിട്ട് അവളുടെ കണ്ണുകളിലെക്ക് നോക്കി കൊണ്ട് ഐഷു പറഞ്ഞു. ശാദി മോളെ.. സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു തെറ്റും ചെയ്യാത്ത ഈ കണ്ണുകളിൽ നോക്കി മോൾ പറയണം. മോൾക്ക്‌ എന്ത് വിഷമം ഉണ്ടെങ്കിലും പറഞ്ഞാൽ തീരാവുന്നതെ ഉണ്ടാകൂ.. കരയാതെ പറയ്യ് മോളെ..

ശാദി കണ്ണുകൾ ഉയർത്തി ഐഷുവിനെ നോക്കി. മാമിയോട് എനിക്ക് സ്നേഹം മാത്രമേ ഉള്ളൂ.. ഞാൻ എല്ലാരുടെയും മുന്നിൽ വെച്ചു മാമിയെ എനിക്ക് വേണ്ട എന്ന് പറഞ്ഞപ്പോൾ മാമിക്ക് എന്നോട് വെറുപ്പ് ആയിട്ടുണ്ടാകും എന്ന് കരുതിയും പിന്നെ സ്വയം എനിക്ക് കുറ്റ ബോധം തോന്നിയത് കൊണ്ടും ആണ് മാമിയോട് മിണ്ടാതെ ഞാൻ മാറി നിന്നത്. ശാദി പറയാൻ തുടങ്ങി.

എന്തിനാ മോൾ അങ്ങനെ ഒരു തീരുമാനം എടുത്തത്.. ഐഷു ഇടയിൽ കയറി.. പറയാം മാമി.. എനിക്ക് പറയണം. മാമിയോട്എനിക് എല്ലാം പറയണം

കുഞ്ഞിമാമന്റെ സുഹൃത് നിഷാദ്.. എനിക് അവനോടു വല്ലാത്തൊരു മുഹബത് തോന്നി. വീട്ടിൽ വന്നിട്ടും പുറത്ത് വെച്ചും എപ്പോഴും മാമന്റെ കൂടെ അവനെ കാണുമ്പോൾ എനിക്ക് വല്ലാത്ത ഇഷ്ടം ആയിരുന്നു . ഇടക്കിടെ സ്കൂൾ വണ്ടി ഇല്ലാത്ത ടൈമിൽ മാമന്റെ കൂടെ എന്നെ കൂട്ടാൻ അവനും വന്നിരുന്നു . അങ്ങനെ മാമൻ ഇല്ലാത്ത ഒരു ദിവസം സ്കൂൾ വിട്ട് കൂട്ടുകാരികളുടെ കൂടെ വണ്ടിയിൽ കയറാൻ വേണ്ടി നടന്നു വരുമ്പോൾ നിഷാദ് സ്കൂൾ ഗ്രൗണ്ടിൽ നില്കുന്നു. എന്നെ കണ്ട പാടെ അവൻ മാടി വിളിച്ചു. വണ്ടി എടുത്തു മാമൻ എന്നെ കൂട്ടാൻ വന്നതാണെന്ന് കരുതി ഞാൻ കൂട്ടുകാരെ വിട്ട് അവന്റെ അടുത്ത് വന്നു നോക്കിയപ്പോൾ കുഞ്ഞി മാമനെ കാണുന്നില്ല. ഞാൻ മാമനെ തിരയുന്നത് കണ്ടു അവൻ പറഞ്ഞു. ഏയ്‌ ഇന്ന് എന്റെ കൂടെ ശാക്കിർ ഇല്ല.. ഞാൻ നിന്നെ തനിച്ചു ഒന്ന് കാണാൻ വേണ്ടി വന്നതാണെന്ന്. അത് കേട്ട് എനിക്ക് വല്ലാത്ത സന്തോഷമായിരുന്നു. എന്റെ മനസ്സിൽ ഉള്ളത് പോലെ അവന്റെ മനസിലും എന്നോട് പെരുത്ത് ഇഷ്ടം ഉണ്ടെന്നുള്ള സത്യം അവൻ എന്നോട് തുറന്നു പറഞ്ഞു.

പിന്നീട് രണ്ടാഴ്ച ഞങ്ങളുടെ ദിവസങ്ങൾ ആയിരുന്നു. ജീവിതത്തിൽ ആദ്യമായി ഒരാളോട് തോന്നിയ ഇഷ്ടം, അതെന്നിൽ ആഴ്ന്നിറങ്ങി രണ്ടു ദിവസത്തിനുള്ളിൽ തന്നെ കുഞ്ഞി മാമൻ വിവരം അറിഞ്ഞു. അന്ന് ഞാൻ വല്ലാതെ പേടിച്ചു. അറിയാലോ എന്റെ ഉമ്മാനെ, വെട്ട് ഒന്ന്, തുണ്ടം രണ്ട് അതാ ഉമ്മച്ചിയുടെ നിലപാട്.. എന്റെ പ്രേമം തകർന്നു പോകുന്ന സങ്കടം ഒരു ഭാഗത്ത്‌. അതിനേക്കാൾ വലുത് എല്ലാരും അറിയുന്ന പേടി ആയിരുന്നു. പോന്നു പോലെ നോക്കുന്ന എന്റെ ബാപ്പച്ചി എപ്പോഴും പറയുന്ന ഒരേ ഒരു ഉപദേശം. എല്ലാ ചെക്കന്മാരും പുറത്തു കാണുന്ന പോലെ ആയിരിക്കില്ല.എന്തിലെങ്കിലും ചെന്ന് പെട്ടാൽ തിരിച്ചു കയറാൻ വളരെ പാട് പെടേണ്ടി വരും . അത് കൊണ്ട് തന്നെ സമയം ആകുമ്പോൾ എന്റെ മോൾടെ ചെക്കനെ ഞാൻ കണ്ടു പിടിക്കും അല്ലാതെ കണ്ട വായിൽനോക്കി കളുടെ പിന്നാലെ എങ്ങാനും കൂട്ട് കൂടിയാൽ ബാപ്പച്ചിയുടെ തനി നിറം മോൾ കാണും. അങ്ങനെ ഉള്ള കൂട്ടുകാരികളുമായി തന്നെ മോൾ കൂടരുത്. എല്ലാം ഓർത്ത് ഞാൻ മാമന്റെ മുന്നിൽ കൈകൾ കൂപ്പി.

അന്ന് കോളേജ് ഗ്രൗണ്ടിൽ നിഷാദിന്റെ മുന്നിൽ വെച്ച് മാമൻ എന്നോട് ഒച്ച വെച്ചു. എന്നാടീ ഇത് തുടങ്ങിയത് എന്നും ചോദിച്ചു മാമന്റെ കയ്യ് എന്റെ നേരെ പൊങ്ങി. ഫാമിലിയിൽഉമ്മയല്ലാതെ ഒരാളിൽ നിന്ന് ആദ്യമായി കിട്ടുന്ന അടി, അതും നിഷാദിന്റെ മുന്നിൽ വെച്ച്, ഞാൻ തല താഴ്ത്തി കണ്ണുകൾ അടച്ചു, ഒരടി പോലും എന്റെ ദേഹത്ത് വീഴാതിരുന്നപ്പോൾ ഞാൻ പേടിയോടെ കണ്ണുകൾ തുറന്നു നോക്കി, നോക്കിയപ്പോൾ എന്റെ കുഞ്ഞി മാമൻ പൊട്ടി ചിരിക്കുകയായിരുന്നു. ഞാൻ അത്ഭുതത്തോടെ മാമനെ നോക്കി. കുട്ടി പിശാച് പേടിച്ചോ എന്നും പറഞ്ഞു മാമൻ എന്നെ വന്നു കെട്ടി പിടിക്കുകയായിരുന്നു. അത് നോക്കി നിഷാദ് എന്നെ നോക്കി സന്തോഷത്തോടെ കണ്ണിറുക്കി പിന്നെ കുഞ്ഞി മാമൻ ഞങ്ങള്ക്ക് സ്‌പോർട് ആയിരുന്നു, സ്കൂളിൽ ഇടക്ക് വരുമ്പോഴോക്കെയും ഞങ്ങള്ക്ക് സംസാരിക്കാൻ മാമൻ ചാൻസ് ഉണ്ടാക്കി തരും. മാമന്റെ ബെസ്റ്റ് ഫ്രണ്ട് ആയോണ്ട് മാമന് ഒരു പരാതിയും ഇല്ല എന്ന് മാത്രം അല്ല. വീട്ടിൽ ഒരു ഫോൺ എനിക്ക് ഷിഫയെ പറഞ്ഞു സമ്മതിപ്പിച്ചു വാങ്ങി തന്നതും അതിൽ നിഷാദിന്റെ നമ്പർ സേവ് ചെയ്തു തന്നതും എല്ലാം മാമൻ തന്നെ.

പിന്നെ സന്തോഷതിന്റെ നാളുകൾ ആയിരുന്നു എനിക്ക്.മാമന്റെ സപ്പോർട്ട് ഉള്ളത് കൊണ്ട് ഒന്ന് കൊണ്ടും പേടി തോന്നിയില്ല. വല്ലപ്പോഴും വരുന്ന ഉമ്മച്ചി ഫോൺ നോക്കാൻ നിൽകുമ്പോഴോക്കെയും മാമൻ ഇടപെട്ടു. അതിൽ ഒന്നുമില്ല ഇത്താത്ത.. ഫോൺ എല്ലാം എന്റെ നിയന്ത്രണത്തിലാണ് എന്ന് പറഞ്ഞു വിഷയം മാറ്റും. മാമൻ എന്നെ പൊന്നു പോലെ നോക്കും എന്നുള്ള വിശ്വാസത്തിൽ ഉമ്മ പിന്നെ എന്റെ ഫോൺ എടുക്കാറില്ല. അങ്ങനെ പ്രണയം പൂത്തുലഞ്ഞ രണ്ടാമത്തെ ആഴ്ചയിൽ സ്കൂൾ ഇല്ലാത്ത ഒരു ദിവസം ഉമ്മാടെ കൂടെ ഷോപ്പിങ്ങിനു ഞാൻ പോയി. ഒരല്പം ഡാർക്ക്‌ കളറിൽ ഉള്ള ഒരു ടീ ഷർട്ട്‌ തിരിഞ്ഞു ഞാനും എന്റെ ഉമ്മയും ടെക്സ്റ്റയിൽസ് മൊത്തം അരിച്ചു പെറുക്കി. എന്റെ മനസ്സിൽ കരുതിയ സാധനം കിട്ടാതെ ഞങ്ങൾ അവിടെ നിന്നും ഇറങ്ങി.അത് കിട്ടിയിരുന്നെങ്കിൽ നേരത്തെ വീട്ടിൽ എത്താമായിരുന്നു. കിട്ടാതെ വീട്ടിൽ പോകാൻ ഞാനും സമ്മതിച്ചില്ല. അങ്ങനെ അടുത്ത കടയിൽ കയറി ഉദേശിച്ചത്‌ കിട്ടി സന്തോഷത്തോടെ തുള്ളി ചാടി ഇറങ്ങി വന്ന ഞാൻ ആ കാഴ്ച്ച കണ്ടു ഞെട്ടി. പെട്ടെന്ന് തന്നെ എന്റെ മുഖത്ത് ചിരി മാഞ്ഞു പോയി. എന്റെ കണ്ണുകളെ വിശ്വസിക്കാൻ എനിക്ക് കഴിഞ്ഞില്ല. പകലിനെ വെല്ലുന്ന ടൗണിന്റെ ബൾബുകളുടെ വെളിച്ചതിൽ ഞാൻ വീണ്ടും നോക്കി.

എന്റെ കാലുകൾക്ക് ചലന ശേഷി ഇല്ലാത്ത പോലെ എനിക്ക് തോന്നി. അതെ നിഷാദിന് ഇഷ്ടപ്പെട്ട ഈ ഡ്രെസ്സിൽ അവനിക് ഇന്ന് തന്നെ എന്റെ ഫോട്ടോ വിട്ട് കൊടുക്കാൻ വേണ്ടി സന്തോഷത്തോടെ ഞാൻ എടുത്ത എന്റെ ടീ ഷർട്ടിന്റെ കവർ എന്റെ കയ്യിൽ നിന്നും താഴെ വീണു.

എന്താഡീ നിനക്ക്, ഞാൻ എത്ര നേരായി നിന്നോട് പലതും ചോദിക്കുന്നു. നിന്റെ നാവ് ഇറങ്ങിപ്പോയോ.. നിനക്ക് ഡ്രസ്സ്‌ തൃപ്തി ആയില്ലേ.. ആയി എന്ന് പറഞ്ഞു തുള്ളി ചാടി അവിടെ നിന്ന് ഇറങ്ങിയപോഴേക്കും നിന്റെ മിണ്ടാട്ടം പോയോ.. കയ്യിന്ന് എല്ലില്ലാതെ ആ കവറും നിലത്ത് ഇട്ടു. ഇനി നിനക്ക് ഇത് ഇഷ്ടമായില്ലെങ്കിൽ നീ ഇടേണ്ട. കൊറെ നേരമായി നിന്റെ കളിക്ക് ഞാൻ നില്കുന്നു. കയറി പോരാൻ നോക്ക്.. അതും പറഞ്ഞു ഉമ്മ കാറിന്റെ ഡോർ തുറന്നു. ഞാൻ പതിയെ കാറിൽ കയറി.

കണ്ട കാഴ്ച്ച സത്യം ആണോ എന്ന് ഉറപ്പിക്കാൻ ഞാൻ വീണ്ടും തിരിഞ്ഞു നോക്കി. അതെ സത്യം തന്നെ. എല്ലാം പകൽ വെളിച്ചം പോലെ സത്യം… നീ എന്ത് കണ്ടെന്നാ പറയുന്നത്. ഐഷുവിന് അറിയാൻ ആകാംഷ കൂടി.

ബാക്കി പറയാൻ കഴിയാതെ ശാദി മുഖം പൊത്തി തേങ്ങി കരഞ്ഞു. ഐഷു ഒന്ന് കൂടി അവളിലേക്ക് ചേർന്ന് ഇരുന്നു. പറയ്യ് മോളെ.. എന്താ അന്ന് മോൾ കണ്ടത്.. ഈ മാമിയോട് പറ.. ശാദി മോൾ കണ്ണുകൾ തുടച്ചു ഐഷുവിനെ നോക്കി …

(തുടരും )…

LEAVE A REPLY

Please enter your comment!
Please enter your name here