Home Latest എനിക്ക് എന്റെ ജീവിതത്തിൽ സംഭവിച്ചതു ജാതക ദോഷം കൊണ്ടല്ല എന്റെ ബുദ്ധിമോശം കൊണ്ടാ… Part –...

എനിക്ക് എന്റെ ജീവിതത്തിൽ സംഭവിച്ചതു ജാതക ദോഷം കൊണ്ടല്ല എന്റെ ബുദ്ധിമോശം കൊണ്ടാ… Part – 12

0

Part – 11 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : S Surjith

കാത്തുവിന്റെ പ്രണയവും.. ലച്ചുവിന്റെ  പ്രതികാരവും.. Part – 12

ഞങ്ങളുടെ ആ നടത്തം അവസാനിച്ചത്, ആ വലിയ വീട്ടിലെ താഴുകളും ചരടുകളും കൊണ്ട് ബന്ധിച്ച ഒരു  മുറിക്കു മുന്നിലായിരുന്നു. ചേച്ചി എന്നോട് പറഞ്ഞു…..
“കാത്തു ഇതായിരുന്നു ഈ വീട്ടിലെ പൂജ മുറി, ഞാനും വിശ്വേട്ടനും ആയുള്ള പ്രശ്നങ്ങൾ തുടങ്ങിയപ്പോൾ എല്ലാ അച്ഛനമ്മ മ്മാരെ പോലെയും  എന്റെ വീട്ടിലും കുറച്ചു അന്ധവിശ്വാസങ്ങൾ കൂടി. അങ്ങനെ ഏതോ ജ്യോൽസ്യൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഈ കാണിച്ചിരിക്കുന്ന കോപ്രായങ്ങൾ ”

അത്‌ കേട്ട് ഞാൻ ചേച്ചിയോട് ചോദിച്ചു??? ” ചേച്ചിക്ക് ജ്യോതിഷത്തിൽ വിശ്വാസമില്ല ”

“അങ്ങനെ വിശ്വാസം ഇല്ലായിമ ഒന്നുമില്ല അന്ധമായി വിശ്വസിക്കുന്നില്ല, ഒരു ഉദാഹരണം എനിക്ക് എന്റെ ജീവിതത്തിൽ സംഭവിച്ചതു ജാതക ദോഷം കൊണ്ടല്ല എന്റെ ബുദ്ധിമോശം കൊണ്ടാ.  കാത്തു എന്റെ ഫോൺ എവിടെ ” എന്ന് ചേച്ചി എന്നോട് ചോദിച്ചു????
” ചേച്ചി ഇപ്പോളാ ഞാൻ അതേ കുറിച്ചു ഓർത്തെ… അത് എന്റെ ബാഗിലാണ്, കാറിൽ നിന്നും എടുക്കാൻ മറന്നുപോയി ഞാൻ പോയി എടുത്തിട്ട് വരാം ”

എന്നും പറഞ്ഞു ഞാൻ പുറത്തേക്കു പോയി
ഞാൻ കാറിൽ നിന്നും എന്റെ ബാഗുമായി തിരിച്ചു ഉള്ളിലേക്ക് പോകും വഴിയിൽ എന്റെ ഫോണിൽ വിനുവേട്ടൻ വിളിച്ചിട്ടുണ്ടോ എന്ന് നോക്കി. അതിൽ രണ്ടു മിസ്സ്‌ കാൾ ഉണ്ടായിരുന്നു, പക്ഷെ അത്‌ വീട്ടിൽ നിന്നും അമ്മ ആയിരുന്നു വിളിച്ചേ.ഞാൻ അത്‌ ചേച്ചിയോട് പറഞ്ഞു. ചേച്ചിയുടെ ഫോണിൽ നിന്നും അമ്മയെ വിളിച്ചു ഞങ്ങൾ ഇവിടെ എത്തിയെന്നും സത്യൻമാമൻ ഇവിടെ ഉണ്ടായിരുന്നു എന്നുമുള്ള കാര്യങ്ങൾ അമ്മയോട് ചേച്ചി പറയുന്നുണ്ടായിരുന്നു.ഇതിനിടയിൽ ചേച്ചിക്ക് മറ്റൊരു കാൾ വരുന്നുണ്ടായിരുന്നു. അതിനാൽ അമ്മയോടുള്ള സംസാരം അവസാനിപ്പിച്ചു ഫോണിന്റെ സ്ക്രീൻ ചേച്ചി എന്നെ കാണിച്ചു കൊണ്ട് പറഞ്ഞു…….
“കാത്തു ഇതു നോക്കിയേ ഒരു പരിചയമില്ലാത്ത നമ്പർ ഇതു മിക്കവാറും അവനായിരിക്കും”

ഞാൻ ചേച്ചിയോട് അത് ആൻസർ ചെയ്യാൻ പറഞ്ഞു. പക്ഷെ ചേച്ചി സമയമായില്ല എന്ന് പറഞ്ഞു, ഫോൺ സൈലന്റ് ആക്കി ചേച്ചിയുടെ ബാഗിനുള്ളിൽ വെച്ചു. ചേച്ചി ഒരു അലമാര തുറന്നു അതിൽ നിന്നും രണ്ടു ജോഡി പുതിയ ഫേസ് മാസ്കും ഗ്ലൗസ് എടുത്തു. അതിൽ ഒരെണ്ണം എന്റെ കൈയിൽ തന്നിട്ട് പറഞ്ഞു…..

“ഇതു ഉപയോഗിച്ചോ  കാത്തു അകത്തു നല്ല ഫ്യൂംസ് കാണും അത്‌ ശ്വസിച്ചാൽ ചിലപ്പോൾ ഛർദിച്ചന്ന് വരും ”
ഞാൻ അത്‌ ധരിച്ചു, ചേച്ചി ലാബ് തുറന്നു മൊബൈൽ ടോർച് തെളിച്ചു കൊണ്ട് ചേച്ചി അകത്തു കടന്നു ആ മുറിയിലെ ലൈറ്റ് ഓൺ ചെയ്തു.
“കാത്തു ഈ ലൈറ്റ്കൾക്ക് ഒരുപാട്  പ്രത്യേകതയുള്ളതാ ലാബുകൾക്കും ഗ്യാസ് പ്ലാന്റ്കളിലും ഉപയോഗിക്കുന്നതാ, പിന്നെ ഈ റൂം ഒരു ഹൈടെക് ലാബ് പോലെ എല്ലാ ഫെസിലിറ്റ് ചെയ്യതാണ്  എന്റെ അച്ഛൻ എനിക്ക്  സമ്മാനിച്ചേ. അച്ഛൻ പോയതിൽ പിന്നെ എനിക്ക് ഈ മുറിയിൽ കയറുവാനോ ഒന്നും ചെയ്യുവാനോവുള്ള താല്പര്യവും നശിച്ചു,”

ആ വാക്കുകളിൽ നിന്നും  അച്ഛൻ എത്ര ഇമ്പോര്ടന്റ്റ്‌ ആയിരുന്നുവെന്ന് ഊഹിക്കാൻ കഴിയുമായിരുന്നു , ഞാൻ ചേച്ചിയോട് പറഞ്ഞു……

“കഴിഞത് കഴിഞ്ഞു…. ചേച്ചി ഇനിയും റിസർച്ച് തുടങ്ങണം”
ചേച്ചി ഒന്ന് നീട്ടി മൂളി കൊണ്ട് പറഞ്ഞു….. “മ്മ്മ്മ്മ്മ്മ്…… തുടങ്ങണം എല്ലാം…. അതിനു മുന്നേ ചിലതൊക്കെ അവസാനിപ്പിക്കണം….. വന്ന കാര്യം മറന്നു… ഞാൻ കാത്തുവിനു ഒരു മന്ത്രിക ജലം  കാണിച്ചു തരാം”
അത്രയും പറഞ്ഞു ചേച്ചി എന്നെ ഒരു ഫിഷ് ടാങ്കിന്റെ വലുപ്പമുള്ള ഒരു ഗ്ലാസ് ടാങ്കിന് അടുത്തേക്ക് കൂട്ടികൊണ്ട് പോയി. എന്നോട് പറഞ്ഞു……” ഇതാണ് എന്റെ ആവിഷ്കാരം  ഞാൻ വികസിപ്പിച്ചെടുത്ത HF ”

കണ്ണുനീർ പോലെ തെളിഞ്ഞ ഒരു ലായനി അതിലേക്കു ഒരു ചെമ്പ് പത്രമിട്ടു നിമിഷങ്ങൾ കൊണ്ട് അത്‌ അതിലേക്കു ലയിച്ചു ചേർന്നു. ആ ലയണിയിലെ നിറത്തിൽ ഏതൊരു  വ്യാധിയാണവും ഉണ്ടായില്ല, എന്നതായിരുന്നു എന്നെ അമ്പരിപ്പിച്ചത്. ഞാൻ ചേച്ചിയോട് ചോദിച്ചു???? ” ഇതു കൊണ്ടുള്ള ഉപയോഗം എന്താ?????? ”

“വ്യവസായികമായി ഒരു പാട് ആവശ്യങ്ങൾ ഉണ്ട്, പക്ഷെ ഇപ്പോൾ ഇതിൽ ഞാൻ  ആദിത്യൻ എന്നെ ചെറ്റയെ ലായിപ്പിക്കാൻ പോവുകയാണ് ”

ഇതു കേട്ട് എന്റെ ധൈര്യം ആവിയായിപ്പോയി പോലെ എനിക്ക് തോന്നി. ഒരു കാര്യം തീർച്ചയായി ചേച്ചി തീരുമാനിച്ചു ഉറപ്പിച്ചു ഉറങ്ങിയോ.  ചേച്ചിയോട് ആദിത്യനെ കുറച്ചു പറഞ്ഞാലോ എന്ന് ഞാൻ ആലോചിച്ചു പക്ഷെ ചേച്ചി എങ്ങനെ പ്രതികരിക്കും എന്ന് എനിക്കറിയില്ല. എന്റെ അലോചനകൾക്കിടയിൽ ചേച്ചി എന്നോട് ചോദിച്ചു???

“കാത്തു അവന്റെ കൈയിൽ നിന്നും കഷ്ടിച്ചു രക്ഷപെട്ടതാണല്ലേ”

ഞാൻ ഒരു അമ്പരപ്പോടെ ചോദിച്ചു??? “ആരുടെ??? ”

ചേച്ചി പറഞ്ഞു….. “ആദിത്യന്റെ ”

അത്‌ കേട്ട് ഞാൻ സ്തംഭിച്ചു നിന്ന് പോയി….
“ചേച്ചി തുടർന്നു പേടിക്കണ്ട രണ്ടു ദിവസം മുൻപ് എന്നെ അവൻ വിളിച്ചത് കാത്തു ഓർകുന്നുണ്ടോ, അതിനു മുൻപ് അവൻ എന്നെ വിളിച്ചത് കാത്തുവിന്റെ കല്യാണത്തിന് മുന്നേ ആയിരുന്നു അന്നവൻ പറഞ്ഞു. എനിക്കൊരു സമ്മാനം അയച്ചിട്ടുണ്ടന്ന് അന്ന് ഞാൻ ഒരുപാട് പേടിച്ചു ഞാൻ കരുതിയിരുന്നത് അന്നവൻ എടുത്ത ഫോട്ടോയോ വീഡിയോ കാട്ടി പണം വാങ്ങാനായിരിക്കും. പക്ഷെ അതിനു ശേഷം അവന്റെ ഫോണോ പ്രശ്നങ്ങളോ ഇല്ലായിരുന്നു രണ്ടു ദിവസം മുൻപ് വരെയും പക്ഷെ രണ്ടു ദിവസം മുൻപ്  അവൻ എന്നോട്  ചോദിച്ചത്??  അവൻ അയച്ച സമ്മാനം എങ്ങനെ ഉണ്ട് എന്നായിരുന്നു.. എന്നിട്ടവൻ പറഞ്ഞു ജ്യോതിയെ ഒളിപ്പിച്ച പോലെ കാർത്തികയെ ഒളിപ്പിക്കാൻ പറ്റുമോ എന്ന് നോക്കാൻ. എനിക്ക് കാത്തുവിനോട് എല്ലാം അന്ന് പറയണം എന്ന് ഉണ്ടായിരുന്നു പക്ഷെ കാത്തു  എങ്ങനെ റിയാക്ട് ചെയ്യും എന്നതിൽ ഭയന്നാ ഞാൻ ഒന്നും മിണ്ടാതിരുന്നത് ”

തുടരും…….

LEAVE A REPLY

Please enter your comment!
Please enter your name here