Home തുടർകഥകൾ വരാനിരിക്കുന്ന ദുരന്തത്തെ കുറിച്ച് എന്തെങ്കിലുമൊരു അപായസൂചന അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാവാം…. Part – 25

വരാനിരിക്കുന്ന ദുരന്തത്തെ കുറിച്ച് എന്തെങ്കിലുമൊരു അപായസൂചന അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാവാം…. Part – 25

0

Part – 24 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : ധ്വനി

❤️💜❤️ഗീതാർജ്ജുനം 25❤️💜❤️

ആർദ്ര ദേവനാഥൻ ഇരുൾ വീണുകിടന്ന വല്യച്ചന്റെയും വല്യമ്മയുടെയും ജീവിതത്തിലേക്ക് ഒരു കുളിർകാറ്റായി അവൾ കടന്നുവന്നു..  അവരുടെ ജീവിതത്തിനു അർത്ഥമുണ്ടായത് അവളുടെ ജനനത്തിന് ശേഷമാണ് വല്യമ്മയുടെ ലോകം അവളിലേക്ക് മാത്രമായി ചുരുങ്ങി ആഗ്രഹിച്ചു മോഹിച്ചു ഒരുപാട് പ്രാർത്ഥനകളുടെ ഫലമായി കിട്ടിയ പൊന്നുമോൾക്ക് വേണ്ടതെല്ലാം നൽകി സ്നേഹം കൊണ്ടവളെ വീർപ്പുമുട്ടിച്ചു വല്യച്ചനും വല്യമ്മയും…

അച്ഛനും അമ്മയ്ക്കും അവൾ ഒരു കുഞ്ഞു കാന്താരി ആയിരുന്നു അവളുടെ കുസൃതികളും കുറുമ്പുകളും ഞങ്ങളുടെ ഓരോരുത്തരുടെയും ജീവിതത്തിൽ പുതുജീവൻ പകർന്നുതന്നു തല്ലുകൂടാനും വാശികാണിക്കാനും ഒരു നൂറിരട്ടി സ്നേഹിക്കാനും എന്റെ പെങ്ങളൂട്ടിയായി എന്റെ ജീവിതത്തിന്റെ ഭാഗമായവൾ മാറി…  അവളുടെ മാത്രം കണ്ണേട്ടനായി ഞാനും അവൾക്കായി കാഴ്ചയുടെ വസന്തം തീർക്കാൻ ശ്രെമിച്ചുകൊണ്ടിരുന്നു..  അങ്ങനെ എന്റെ ജീവന്റെ ഭാഗമായവൾ മാറി ഇണക്കങ്ങളും പിണക്കങ്ങളും വഴക്കടിക്കലും ഒക്കെ ഉണ്ടെങ്കിലും കൊടുക്കുന്ന തല്ലിന്റെ ഇരട്ടി ഞങ്ങൾ സ്നേഹിച്ചു കൊണ്ടിരുന്നു അവളുടെ കണ്ണൊന്നു നിറഞ്ഞാൽ എന്റെ നെഞ്ചുപിടയും ആർക്കും കൊടുക്കാതെ ഞാൻ എന്റെ നെഞ്ചിലവളെ ചേർത്തുപിടിച്ചു എന്റെ മനസൊന്നു വിങ്ങിയാൽ ആരെക്കാളും മുന്നേ അവളതറിയും എന്റെ വിഷമത്തിനു കാരണം മനസിലാക്കി എന്തെങ്കിലും കോപ്രായങ്ങൾ കാണിച്ചുകൂട്ടി എന്റെ മുഖത്തു ചിരിവിരിയിക്കും അവളോട് പിണങ്ങിയിരിക്കാൻ ഞാനോ എന്നോട് മിണ്ടാതെ അവൾക്കോ ഒരു ദിവസംപോലും തള്ളിനീക്കാൻ ആവില്ല കുറുമ്പുകാട്ടുന്നതിനു ഞാൻ ഒന്ന് ചെവിക്ക് പിടിച്ചാൽ എന്നോട് കെറുവിച്ചു മാറിപ്പോകും ചുണ്ടുകൂർപ്പിച്ചു എന്നെ നോക്കും ആ നോട്ടത്തിനു പകരമായി ഞാൻ നല്കുന്ന ചിരി മാത്രം മതി അവളുടെ പരിഭവങ്ങൾ അത്രെയും കെട്ടടങ്ങാൻ…

അങ്ങനെ അച്ചുവിന്റെ കണ്ണേട്ടനായി ഞാനും എന്റെ മാത്രം അച്ചൂട്ടിയായി ഞങ്ങളുടെ കുട്ടികാലം ഞങ്ങൾ ആഘോഷമാക്കി….എന്നിലൂടെ അവൾ അഭിക്കും കാർത്തിക്കും പെങ്ങളായി മാറി അച്ഛന്റെ സുഹൃത്തുക്കളുടെ മക്കളായത്കൊണ്ട് തന്നെ എല്ലാത്തിനും അവരുമുണ്ടായിരുന്നു ഒപ്പം..   ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കടന്നുപോയി ഞങ്ങളുടെ സ്നേഹവും കൂടിക്കൂടി വന്നു… വല്യച്ഛന്റെ ബിസിനസ്‌ വളർന്നു പാർട്നെർസ് ന്റെ എണ്ണംകൂടി അതിനൊപ്പം സമ്മർദ്ദങ്ങളും ടെൻഷനും ശത്രുക്കളുടെ എണ്ണവും വർധിച്ചു അകാരണമായ ഭയം വല്യയച്ഛനെ പിടികൂടി എങ്കിലും അച്ചുവിന്റെ മുന്നിൽ എല്ലാം മറച്ചു അവളുടെ കൂട്ടുകാരനായി കൂടെനിന്നു.

പക്ഷെ എന്റെ മുന്നിൽ ശാന്തനായി മനസ്സുനിറഞ്ഞു ചിരിച്ച വല്യച്ഛന്റെ മുഖത്തു ഇപ്പോൾ വിരിയുന്ന ചിരി വെറുമൊരു മൂടുപടം മാത്രമായി എനിക്ക് തോന്നിത്തുടങ്ങി കാരണങ്ങൾ ചോദിച്ചപ്പോൾ ബിസിനസ്‌ ആയതുകൊണ്ട് വല്യച്ചന് ചുറ്റും ഒരു ശത്രു പാളയം ഉണ്ടെന്ന് പറഞ്ഞു.. അന്ന് അതിന്റെ അർത്ഥം പൂർണമായി മനസിലായില്ലെങ്കിലും വല്യച്ഛൻ ഇല്ലാതായാലും അച്ചൂട്ടിയെ നോക്കിക്കോണം എന്ന് മാത്രം പറഞ്ഞു

അങ്ങനെ  എന്റെ അച്ചുവിന്റെ 12 ആം പിറന്നാൾ വന്നെത്തി എന്റെ കൈകൾക്കുള്ളിൽ കൈചേർത്തുവെച്ചു  പിച്ച നടന്നവൾ എന്റെ ജീവിതത്തിന്റെ ഭാഗമായിട്ട് 12 വർഷം തികയുന്നു അവളുടെ ജന്മദിനം ആഘോഷമാക്കാൻ ഞങ്ങൾ തീരുമാനിച്ചു തറവാട്ടിൽ ഒരു ഉത്സവ പ്രതീതിയായിരുന്നു പുത്തനുടുപ്പുമിട്ട് അവളെയും കൂട്ടി അമ്പലത്തിൽ പോയി പ്രാർത്ഥിച്ചു എന്റെ കൈകളിൽ കൈചേർത്തു കണ്ണുകളടച്ചു ഞങ്ങൾ നിന്നു എന്റെ അച്ചുവിന്റെ ആയുസിനും ആരോഗ്യത്തിനും വേണ്ടി ഞാൻ പ്രാർത്ഥിച്ചപ്പോൾ അവൾ പ്രാർത്ഥിച്ചത് എന്റെ ഏട്ടനെ എന്നുമെനിക്ക് കാണണം ഏട്ടന്റെ പെങ്ങളൂട്ടിയായി ജീവിക്കണം  എന്നായിരുന്നു.. അന്ന് അവൾ അത് എന്നോട് പറഞ്ഞപ്പോൾ തിളങ്ങിയ ആ കണ്ണുകൾ ഇന്നും എന്റെ ഓർമയിലുണ്ട്..അവൾക്കായി അച്ചനോട് പറഞ്ഞു ഞാൻ പണി കഴിപ്പിച്ച അവൾക്കേറെ പ്രിയപ്പെട്ട ഒരു മാല.. എന്റെ പിറന്നാൾ സമ്മാനമായി ഞാൻ അത് അവളുടെ കഴുത്തിൽ അണിയിച്ചുകൊടുത്തു.. അവളുടെ ഇഷ്ടങ്ങൾ അവളെക്കാൾ അറിയാവുന്നതെനിക്കായിരുന്നു പുഞ്ചിരിച്ചുകൊണ്ട് അവളെന്നെ കെട്ടിപിടിച്ചു..

പിന്നീട് തറവാട്ടിലേക്ക് പോയി അവൾക്കായി വിഭവ സമൃദ്ധമായ പിറന്നാൾ സദ്യ  അമ്മയും വല്യമ്മയും തയ്യാറാക്കി.. അന്നാണ് ആദ്യമായി ഞാൻ അയാളെ കാണുന്നത് നിന്റെ വല്യച്ചനെ.. എന്തൊക്കെയോ കാര്യമായി വല്യച്ചനും ആയാളും മാറിനിന്നു സംസാരിച്ചു..പക്ഷെ അവരുടെ അടുത്തായി ഞാനും പോയിനിന്നു വല്യച്ഛൻ പലരെയും മാറിമാറി വിളിക്കുന്നതും മുറിയിൽ പോയി ഫയൽസ് എല്ലാം തിരയുന്നതുമെല്ലാം പേടിയോടെ ഞാൻ നോക്കി നേരിട്ട് ചോദിക്കാൻ എനിക്ക് സാധിച്ചില്ല.. അതിനു കഴിഞ്ഞാലും വല്യച്ഛൻ ഒന്നും തുറന്നുപറയില്ല പണ്ടേ അതായിരുന്നു ശീലം വല്യച്ചനെ ഓർത്തു ഞാൻ വേവലാതിപ്പെടുന്നതോർത്താവും അയാൾ എന്റെ അടുത്തേക്ക് വന്നു (മുരളി മേനോൻ)..

ആരാണെന്ന് ഉള്ള എന്റെ ചോദ്യത്തിന് അങ്കിൾ എന്നൊരു മറുപടി നൽകി എന്നെനോക്കി പുഞ്ചിരിച്ചു അദ്ദേഹത്തിന് ഞാനും തിരിച്ചൊരു പുഞ്ചിരി സമ്മാനിച്ചു.. എന്റെ തോളിലൂടെ കൈചേർത്തു എന്നോട് സംസാരിച്ചു എന്റെ പഠനത്തെ കുറിച്ചും എല്ലാം അന്ന്വേഷിച്ചു എന്നോട് കളിപറഞ്ഞതും എന്നെ ചേർത്ത് പിടിച്ചും ഒരു സുഹൃത്തിനോടെന്നപോലെ എന്നോട് പെരുമാറി ഒരു പരിധിവരെ എന്റെ മനസുതണുപ്പിക്കാൻ അയാൾക്ക് കഴിഞ്ഞു വല്യച്ഛനോടെന്നപോലെ സ്നേഹവും ബഹുമാനവും എനിക്ക് തോന്നി ഒരു മകനോടുള്ള വാത്സല്യം അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ നിന്നും എനിക്കും തോന്നി..

ആഘോഷങ്ങൾ എല്ലാം ഒരു വഴിക്ക് നടന്നുകൊണ്ടിരുന്നു.. ഒന്നിലും പങ്കെടുക്കാതെ ഫോൺവിളികളിലും ചർച്ചകളിലും ആയിരുന്നു അവരിരുവരും സദ്യ പോലും കഴിക്കാതെ തറവാട്ടിലെ എല്ലാവരെയും കാണാൻ പോലും കൂട്ടാക്കാതെ അദ്ദേഹം ഇറങ്ങിയപ്പോൾ എനിക്ക് തെല്ലു വിഷമം തോന്നി ജോലികളുടെ തിരക്കുകൾ ഉണ്ട് പിന്നൊരിക്കൽ വരാമെന്നു പറഞ്ഞപ്പോൾ തലകുലുക്കി ഞാൻ അത് സമ്മതിച്ചു പോവാനിറങ്ങിയപ്പോൾ എന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞവാക്കുകൾ ഇന്നും എന്റെ ഓർമയിലുണ്ട് “വല്യച്ഛന്റെ കൈത്താങ്ങായി മോൻ കൂടെ നിക്കണം ഏതു പ്രതിസന്ധിയിലും ” വല്യച്ഛനോടുള്ള എന്റെ സ്നേഹം എത്രത്തോളമാണെന്ന് അദ്ദേഹത്തിനു ആ ഒരു ദിവസം കൊണ്ട് മനസ്സിലായിരുന്നു ” യാത്ര പറഞ്ഞിറങ്ങിയപ്പോളാണ് പേര് ചോദിക്കുകപോലും ചെയ്തില്ലലോ എന്ന് ഞാൻ ഓർത്തത്..പിന്നീടാവാം എന്നുകരുതി ഞാൻ അത് മറന്നു..

എല്ലാം കഴിഞ്ഞു പിറന്നാൾ സമ്മാനമായി വല്യച്ഛൻ  അച്ചുവിനോട് ആവശ്യപ്പെട്ടിരുന്നത് ഒരു ഉല്ലാസയാത്രയായിരുന്നു എല്ലാ തിരക്കുകളും സമ്മർദ്ദങ്ങളും മാറ്റിവെച്ചു വല്യച്ഛൻ അതിനു സമ്മതം മൂളി ഒരു ബിസിനസ്‌ മീറ്റിനായി വല്യച്ചന് ബാംഗ്ലൂർക്ക് പോകേണ്ട ആവശ്യം ഉണ്ടായിരുന്നു അങ്ങോട്ട തന്നെയാവട്ടെ യാത്ര  എന്ന് പറഞ്ഞപ്പോൾ അച്ചുവും സമ്മതിച്ചു അച്ഛന്റെ വിശ്വസ്തനായ മുരളി അങ്കിളിനെ(മുരളി ശങ്കർ ഗായത്രിയുടെയും നീരവിന്റെയും അച്ഛൻ )  വിളിച്ചു അച്ഛൻ കാര്യം പറഞ്ഞു  അച്ഛമ്മയെ തനിച്ചാക്കാൻ കഴിയാത്തതിനാൽ അമ്മയും അച്ഛനും വന്നില്ല അവരില്ലാതെ ഞാനും പോകുന്നില്ലെന്ന് തീരുമാനിച്ചു  പക്ഷെ അച്ചുവിന്റെയും വല്യമ്മയുടെയും  നിർബന്ധത്തിനു വഴങ്ങി ഞാനും അവരോടൊപ്പം പോയി രാത്രിയുടെ ഇരുളിനപ്പുറം ശത്രുക്കളുടെ കണ്ണുകൾ മറഞ്ഞിരിക്കുന്നതറിയാതെ ഞങ്ങൾ യാത്ര തുടർന്നു..

പതിവിലും സന്തോഷത്തിലായിരുന്നു അച്ചു ഒരുപാട് നാളായി അവൾ സ്വപ്നം കാണുന്നതാണ് ഇങ്ങനെയൊരു യാത്ര എന്റെ അടുത്ത് വന്നു എന്റെ മൂഡ് മാറ്റാൻ എന്നെ അലോസരപ്പെടുത്തികൊണ്ടേ ഇരുന്നു സൈഡ് ഗ്ലാസ്‌ താത്തിയും ഉയർത്തിയും പുറത്തേക്ക് കയ്യിട്ടടിച്ചും ഡോർ തുറക്കാൻ ശ്രെമിച്ചും അവളോരോന്നൊക്കെ കാണിച്ചു അതുകണ്ടു ഞാൻ ചിരിച്ചപ്പോഴാണ് അവളുടെ മുഖത്തും ചിരി വിരിഞ്ഞത് പക്ഷെ യാത്ര തുടങ്ങും മുന്നേയുള്ള ഉത്സാഹമൊന്നും യാത്ര തുടങ്ങി കഴിഞ്ഞപ്പോൾ വല്യച്ഛന്റെ മുഖത്ത് കണ്ടില്ല വരാനിരിക്കുന്ന ദുരന്തത്തെ കുറിച്ച് എന്തെങ്കിലുമൊരു അപായസൂചന അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാവാം അത് ശരി വെക്കുമ്പോലെ വല്യച്ഛൻ ഒരു കാൾ വന്നു അത് കട്ട്‌ ചെയ്ത് പെട്ടെന്ന് തന്നെ വണ്ടി തിരിച്ചു വല്യച്ഛൻ തറവാട്ടിലേക്ക് തിരിച്ചുപോവാനൊരുങ്ങി..

എന്തോ കാരണമുണ്ടെന്ന് മനസ്സിലാക്കിയതും വല്യമ്മ വല്യച്ചനോട് തിരക്കി എങ്കിലും അത് ആരോടും പറഞ്ഞില്ല വിയർക്കുന്നതും ഇടക്കിടക്കു വണ്ടി പാളുന്നതും ഒക്കെ വല്യമ്മയും ഞാനും ശ്രദ്ധിച്ചിരുന്നു.. ആ ടെൻഷൻ ഞങ്ങളിലേക്കും  പകരാൻ തുടങ്ങി പക്ഷെ അച്ചുവിന്റെ മനസിന്‌ അത് സഹിക്കാനായില്ല അവൾ ചിണുങ്ങി വല്യച്ചനോട് ചോദിച്ചുകൊണ്ടിരുന്നു.. അന്ന് ആദ്യമായി വല്യച്ഛന്റെ ശബ്ദം അച്ചുവിന് നേരെ ഉയരുന്നതും ഞാൻ കണ്ടു..  അവളുടെ കണ്ണിൽ നിന്ന് അന്ന് ഉതിർന്നുവീണ കണ്ണുനീർ തുടക്കാൻ എനിക്കായില്ല യാത്ര മുടങ്ങിയതിന്റെ വിഷമത്തെക്കാൾ ആദ്യമായുള്ള വല്യച്ഛന്റെ ഉറച്ച വാക്കുകൾ അവളെ വേദനിപ്പിച്ചു പതിയെയുള്ള അവളുടെ ഏങ്ങലടികൾ ഉയർന്നത് എന്നെ വിഷമിപ്പിച്ചുകൊണ്ടിരുന്നു അവളെ ആശ്വസിപ്പിക്കാൻ ഞാൻ ശ്രെമിക്കവേ പെട്ടെന്ന് ഒരു ലോറിയും ആയി വല്യച്ഛന്റെ കാർ കൂട്ടിയിടിച്ചു പുറകോട്ട് പോയ വണ്ടി പുറകിൽ നിന്ന മരത്തിലേക്കും ശക്തമായി ഇടിച്ചു ഇടിയുടെ ആഘാതത്തിൽ ഡോർ തുറന്ന് ഞാൻ പുറത്തേക്ക് വീണു പാറക്കെട്ടുകളിൽ തലയിടിച്ചു ഒന്ന് അനങ്ങാൻ പോലുമാവാതെ ഞാൻ അവിടെ കിടന്നു ഞങ്ങളെ ഇടിച്ച വണ്ടി വീണ്ടും വീണ്ടും ശക്തിയായി വന്നിടിച്ചു മുഴുവനായും തകർന്ന വണ്ടിയിൽ ജീവനായി പിടയുന്ന എന്റെ പ്രിയപ്പെട്ടവർ ഉണ്ടായിരുന്നു..

പറഞ്ഞ ജോലി പൂർത്തിയാക്കി ആ ലോറി ഡ്രൈവർ തിരിച്ചുപോയി ഒന്ന് അനങ്ങാൻ പോലും ആവാതെ ഒന്ന് ഒച്ചവെക്കാൻ പോലും ആവാതെ ആ മരണം നേരിൽ കണ്ടു നിക്കേണ്ടി വന്ന ഒരു 17വയസുകാരൻ ഒന്നും ചെയ്യാനാവാതെ അവിടെ കിടന്നപ്പോഴും തലപൊട്ടി രക്തം വാർന്നൊഴുകിയപ്പിഴും എന്റെ കണ്ണുകളിൽ നിന്നും ചുടുകണ്ണുനീർ ഒഴുകി കൊണ്ടിരുന്നു പക്ഷെ എന്നെ വീണ്ടും ഭയപെടുത്തികൊണ്ട് ആരുടെയോ കാൽപ്പെരുമാറ്റം എന്റെ കാതുകളിൽ അലയടിച്ചു ഇരുളിന്റെ മറ നീക്കി വരുന്ന ആ നിഴൽരൂപം ആരെന്നു തലയുയർത്തി നോക്കിയ എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല അങ്കിൾ എന്റെ ചുണ്ടുകൾ പതിയെ മന്ത്രിച്ചു ഒരു തരം മരവിപ്പായിരുന്നു പിന്നീട്…

എന്റെ വല്യച്ഛന്റെ മനസിലെ ഭയത്തിന്റെ കാരണം ഒളിച്ചിരുന്ന ആ ശത്രു അയാൾ തന്നെയാണെന്ന് ഞാൻ തിരിച്ചറിഞ്ഞു അവരുടെ മരണം ഉറപ്പാക്കാനും ചതിയിലൂടെ എല്ലാം സ്വന്തമാക്കാനും വന്നതായിരുന്നു എന്ന് എന്റെ മനസ് എന്നോട് പറഞ്ഞു.. എനിക്കെന്റെ കണ്ണുകളെ പോലും വിശ്വസിക്കാനായില്ല ആക്‌സിഡന്റ് ആയ വല്യച്ഛന്റെ വണ്ടിക്കരികിലേക്ക് നടന്നടുക്കുന്ന aa മുഖം എന്റെ മനസ്സിൽ ഒളിമങ്ങാതെ ഇന്നും തെളിഞ്ഞു നിപ്പുണ്ട് ഒരിക്കലും മറക്കില്ല ഞാൻ അയാളുടെ മുഖം എന്റെ വല്യച്ചനെയും വല്യമ്മയെയും എന്റെ ജീവനായ അച്ചുവിനെയും ഇല്ലാതാക്കിയ അയാളോടുള്ള പക എന്റെയുള്ളിൽ എരിഞ്ഞു തുടങ്ങി പക്ഷെ പ്രതികരിക്കാനാവാത്ത വിധം എന്റെ ശരീരം തളർന്നു ബോധം മറഞ്ഞുപോയി കണ്ണുകളടക്കും മുന്നേ എന്റെ മനസ്സിൽ തെളിഞ്ഞു വന്നത് ആ ക്രൂരന്റെ മുഖമാണ് ജീവനുള്ള അവസാന ശ്വാസം വരെ മങ്ങാതെ എന്റെ ഇടനെഞ്ചിൽ തെളിഞ്ഞു കിടക്കുന്ന എന്റെ ശത്രുവാണ് നിന്റെ വല്യച്ഛൻ അടങ്ങാത്ത പകയാണ് എനിക്ക് അയാളോട്.

അർജുന്റെ വാക്കുകൾക്കൊപ്പം അവന്റെ മനസിലെ അമർഷവും പകയും അവന്റെ കണ്ണുകളിൽ ആളിക്കത്തുന്നതായി ഗീതുവിന്‌ തോന്നി അവന്റെ കൈകളിൽ അവൾ മുറുകെ പിടിച്ചു ഒരു ദീർഘ നിശ്വാസത്തിനു ശേഷം അവൻ പറഞ്ഞുതുടങ്ങി “എന്റെയുള്ളിലെ ശത്രു അയാളാണെന്ന് ഇന്നലെയാ ഞാൻ തിരിച്ചറിഞ്ഞത് നിന്റെ അച്ഛനോടുള്ള ദേഷ്യവും അതോടെ മാറി ഇത്രയുംദിവസം നിന്നെ വേദനിപ്പിച്ചതോർത്ത് ഉള്ളിന്റെയുള്ളിൽ ഞാൻ ഒരുപാട് വേദനിച്ചു എന്റെ കുറ്റബോധവും പരിഭവവും എനിക്ക് പിടിച്ചു നിർത്താനായില്ല അതിന്റെ പ്രതിഫലനമാണ് ഇന്ന് നിന്റെ ചുണ്ടുകളിലെ ഈ മുറിപ്പാട് എന്റെയുള്ളിൽ തീർത്താൽ തീരാത്ത പകയുണ്ട് ഗീതു പക്ഷെ അതിലും ഒരുപാട് ഒരുപാട് വലുതാണ് എനിക്ക് നീ..

എന്റെ അച്ചുകൂടെ ഉണ്ടായിരുന്ന നാളുകളിൽ ഉള്ളിന്റെയുള്ളിൽ ഞാൻ അനുഭവിച്ചിരുന്ന സന്തോഷം അതെനിക്ക് തിരിച്ചുകിട്ടിയത് നിന്നിലൂടെയാണ് അത് ആവോളം ആസ്വദിക്കണമെന്നും നീ എന്നും കൂടെ വേണമെന്നും ഞാൻ ആഗ്രഹിച്ചു എന്റെ പ്രാണനെ പോലെ ഞാൻ സ്നേഹിച്ച നിന്റെ മനസ് ഞാൻ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അച്ചുവിന്റെ വേർപാട് എന്റെ ജീവിതത്തിലുണ്ടാക്കിയ മായാത്ത മുറിവുകൾ അത്രത്തോളം വലുതുകൊണ്ടാണ് അന്ന് മണ്ഡപത്തിൽ വെച്ച് കൈപിടിച്ചു തരാൻ നിന്റെ അച്ഛൻ വന്നപ്പോൾ ശ്വാസം നിലക്കുന്ന പോലെ തോന്നിയെനിക്ക് അന്ന് നമ്മുടെ വിവാഹരാത്രി കഴിഞ്ഞുപോയ കാലങ്ങളിലെ ഓർമകളെല്ലാം മനസിലേക്കിരമ്പി വന്നു അതുകൊണ്ടാണ് ഞാൻ അങ്ങനെയൊക്കെ പെരുമാറിയതും നിന്നെ വേദനിപ്പിച്ചതും

” ഇനി നീ പറ ഗീതു ഞാൻ ചെയ്തത് വലിയൊരു തെറ്റായിപോയോ എനിക്ക് നഷ്ടപെട്ട എന്റെ കുഞ്ഞനിയത്തിയോടുള്ള സ്നേഹം അത്രത്തോളം എന്നെ തളർത്തിയിരുന്നു അവളോടുള്ള എന്റെ സ്നേഹം അത്രമേൽ ആഴമേറിയതുകൊണ്ടാണ് എന്റെ ശത്രു നിന്റെ അച്ഛൻ ആണെന്ന് അറിഞ്ഞപ്പോൾ നിന്നെ ഞാൻ അകറ്റി നിർത്തിയത്.. പക്ഷെ അകറ്റും തോറും നീയെന്നിലേക്ക് എടുത്തുകൊണ്ട് ഇരുന്നു ഇനിയും വയ്യാമോളെ നിന്നെ വേണ്ടെന്ന് വയ്ക്കാനോ നീയില്ലാതെ ജീവിക്കാനോ എനിക്ക് കഴിയില്ല അർജുന്റെ കണ്ണുനിറഞ്ഞതും ഗീതു അവനെ ചേർത്തുപിടിച്ചു കരയാൻ ഉള്ളതത്രെയും അവൻ കരഞ്ഞു തീർത്തതും അവനോടൊപ്പം അവളും കരയുകയായിരുന്നു

തുടരും

(എനിക്ക് തീരെ വയ്യ അതിന്റെകൂടെ ഒരുപാട് തിരക്കുകൾ കൂടി വന്നതുകൊണ്ടാണ് കഥയുടെ കാര്യത്തിൽ delay ഉണ്ടാവുന്നത് എല്ലാവരും ക്ഷേമിക്കുക ആകെ വയ്യാതെയാണ് ഈ part എഴുതുന്നത് നിങ്ങൾക്കും അതിന്റെതായ പോരായ്മകൾ തോന്നിയേക്കാം നാളെ സ്റ്റോറി ഉണ്ടാവില്ല മണിക്കൂറുകളോളം ഫോണിൽ നോക്കാൻ പറ്റുന്നൊരു അവസ്ഥയിലല്ല ഇപ്പോൾ കാത്തിരിക്കുന്നത് അത്ര സുഖമുള്ള കാര്യമല്ലായെന്നറിയാം പക്ഷെ ഇപ്പോൾ വേറെ വഴിയൊന്നുമില്ല നാളെ കൂടി ദയവായി ക്ഷേമിക്കുക പിന്നെ കഥവായിച്ചു ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നവർ mesaage റിക്വസ്റ്റ് ആയി അയക്കുക ആളറിയാത്തത്കൊണ്ടാണ് accept ചെയ്യാത്തത് ലൈക്ക് കമന്റ്‌ തരാൻ മറക്കല്ലേ സ്വന്തം ധ്വനി )

LEAVE A REPLY

Please enter your comment!
Please enter your name here