Home Latest ഈ പാതിരാത്രി വരെ എന്റെ ശാദി മോൾ ഉറങ്ങാതെ ഇരിക്കാൻ മാത്രം എന്തോ സങ്കടം ആ...

ഈ പാതിരാത്രി വരെ എന്റെ ശാദി മോൾ ഉറങ്ങാതെ ഇരിക്കാൻ മാത്രം എന്തോ സങ്കടം ആ കുട്ടിക്ക് ഉള്ളത് കൊണ്ടല്ലേ.. Part – 28

0

Part – 27 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Bushara Mannarkkad

ഇളം തെന്നൽ. ഭാഗം-28

ഞാൻ ഒന്നും അറിഞ്ഞില്ല എന്ന ഭാവത്തിൽ ഐഷു ഷാക്കിറിന് നേരെ കൈ കൂപ്പി.
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

എല്ലാരും ഉപ്പാനെ നോക്കി ശ്വാസമടക്കി ഇരുന്നു, എന്താ എല്ലാരും ഇങ്ങനെ ഒരു ഉഷാറില്ലാതെ ഇരിക്കുന്നത് ഉപ്പ ചോദിച്ചു. ഏയ്‌ ഒന്നുല്ല നിങ്ങൾ എന്തിനാ ഇരിക്കാൻ പറഞ്ഞത് ശാക്കിർ ചോദിച്ചു.

അത് മോൾടെ ബർത്ത് ഡേ അല്ലെ.. രണ്ടു ദിവസം എനിക്ക് ഒട്ടും ഒഴിവില്ല. റാഷിദ്‌ വരുന്ന അന്നേ ഞാൻ ഫ്രീ ആവൂ.. അപ്പോൾ ജ്വല്ലറിയിൽ സാദനം ഏല്പിചിട്ടുണ്ട്. കൂടുതൽ വാങ്ങാൻ എന്തൊക്കെ ആണെങ്കിൽ ശാക്കിർ ഉമ്മനെയും ഐഷുവിനെയും കൂട്ടി നാളെ ടൗണിൽ പോണം. ഐഷു വന്നിട്ട് ആദ്യായിട്ടുള്ള പിറന്നാൾ അല്ലെ. അവൾക്കു സ്പെഷ്യൽ ആയി എന്തെങ്കിലും വാങ്ങണമെങ്കിൽ അതും ആയിക്കോട്ടെ.
പിന്നെ ഒന്നിനും ഒരു കുറവും വരരുത്.. ഞാൻ നാളെ സുബ്ഹിക്ക് മുമ്പ് പോകും. എല്ലാം നീ വേണം നോക്കാൻ, വീട്ടിലെ കാര്യങ്ങളിൽ ഒരു ഉത്തരവാദിത്തം കുറവുണ്ട് നിനക്ക്. ഷാനുവിന് എല്ലാത്തിനും നല്ല മിടുക്ക് ആയിരുന്നു നിന്റെ ഈ പ്രായത്തിൽ. നീ അലമ്പ് കളിച്ചു നടക്കുകയാനെന്ന ഒരു അപിപ്രായം ആളുകളുടെ ഇടയിൽ ഉണ്ട്. ഒന്ന് രണ്ടു ആളുകളിൽ നിന്നും ഞാൻ അങ്ങനെയുള്ള അപിപ്രായം കേട്ടു. അതിനെ പറ്റി സംസാരിക്കാൻ എനിക് ടൈം ഇല്ലാത്തോണ്ട് ഞാൻ പറയാൻ നീട്ടി വെച്ചതാ.. അപ്പൊ എല്ലാം പറഞ്ഞത് പോലെ. ആർകെങ്കിലും എന്തെങ്കിലും അപിപ്രായം ഉണ്ടെങ്കിൽ പറയാം ട്ടോ ഐഷുട്ടി.. ഉപ്പ ഇത്രയും പറഞ്ഞു ഐഷുവിനെ നോക്കി.

അവൾക്കു ശ്വാസം നേരെ വീണു. ശാക്കിറിന്റെ മുഖം വിടർന്നു. എല്ലാം വേണ്ടത് പോലെ ചെയ്‌തോളാം ബാപ്പചീ.. അവൻ അത് പറഞ്ഞു എഴുന്നേറ്റു. കൂടെ ഉപ്പയും പോയി കൈ കഴുകി, എന്നാപ്പിന്നെ ഞാൻ കിടക്കട്ടെ.. നാളെ കുറച്ചു നേരത്തെ ഇറങ്ങേണ്ടതാ.. ഉപ്പ രംഗം വിട്ടു.

ഐഷു ഉമ്മാനെ നോക്കി, നാളെ സാധനങ്ങൾ വാങ്ങാൻ ഞാനും വരട്ടെ ഉമ്മാ. ശാക്കിർ അതിന് സമ്മതിക്കുമോ.. അവൾ ഉമ്മാനോട് ചോദിച്ചു. അവന്റെ സമ്മതം ഇവിടെ ആവശ്യമില്ല. നമുക്ക് പോണം ഉമ്മ അവളെ നോക്കി പറഞ്ഞു. ഐഷു കിടക്കാൻ പോയി. ശാക്കിർ ഉറങ്ങിയോ.. ഉമ്മ ഷാക്കിറിന്റ റൂമിൽ ചെന്നു ചോദിച്ചു. ഇല്ല എന്താണ് പതിവില്ലാതെ ഈ വഴി.. ശാക്കിർ ഉമ്മയെ നോക്കി. എനിക്ക് അല്പം സംസാരിക്കാൻ ഉണ്ട് നിന്നോട്. ഉമ്മ പറഞ്ഞു.

ആഹ് പറയൂ ശാക്കിർ ഇരുന്നു. നീ എന്ത് പറഞ്ഞിട്ടാ ശാദി മോളേ കൊണ്ട് ഇങ്ങനെ ഒരു തീരുമാനം എടുപ്പിചെ, അവൾ ഇത്രയും പെട്ടെന്ന് ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ കാര്യം എന്താണെന്ന നിന്നോട് ചോദിക്കുന്നത്.. ഓഹ്.. അത് അറിയാനാണോ ഇങ്ങോട്ട് കെട്ടി എടുത്തേ.. എല്ലാം തുറന്നു പറയാൻ പറ്റിയ ഒരു സാദനം വിവരം ചോദിച്ചു മനസിലാക്കി ഫ്ലാഷ് ന്യൂസ്‌ അടിക്കാൻ ആയിരിക്കും.. ആ കാര്യം തത്കാലം നിങ്ങൾ അറിയേണ്ട ശാക്കിർ പുച്ഛത്തോടെ മുഖം കോട്ടി. ഉമ്മ ഇറങ്ങി പോന്നു.

രാവിലെ ശാക്കിർ വണ്ടി എടുത്തു പോകുമ്പോൾ തലേന്ന് ഉപ്പ പറഞ്ഞ കാര്യം ഉമ്മ ഒന്നുകൂടി ഓർമപ്പെടുത്തി. അതിനൊക്കെ ശാക്കിർ റെഡി, ഞാൻ ഇപ്പോൾ വരാം എന്നും പറഞ്ഞു അവൻ പോയി. ഐഷു ശാദിയെവിളിച്ചു . ശാദി മോളെ നീ മാമിയെ എങ്ങനെ വേണമെങ്കിലും മാറ്റി നിർത്തികൊ.. എന്നാലും മാമിക്ക് നിന്നെ അങ്ങനെ മാറ്റി നിർത്താൻ പറ്റില്ല. ഒരു കാര്യം ചോദിക്കാൻ വേണ്ടി വന്നതാ ഞാൻ. മോളു ഡോർ ഒന്ന് തുറന്നെ,, മാമി നിന്നെ ഒന്ന് കാണട്ടെ.. അവൾ കുറെ നേരം കെഞ്ചി വിളിച്ചങ്കിലും ശാദി ഡോർ തുറന്നില്ല. ഐഷു ഒരു ശവ ശരീരം കണക്കെ പുറത്തു പോകാൻ റെഡി ആയി നിന്നു.

ഉമ്മയും ഒരുങ്ങി ഇറങ്ങി. ശാക്കിർ വന്നു. ഐഷുവിനെ കണ്ടാൽ ശാക്കിർ പൊട്ടിത്തെറിക്കുമെന്ന് അറിയാം. എങ്കിലും അവളും ഒരുങ്ങി. അവളെ കണ്ടിട്ട് ശാക്കിർ ഒട്ടും മൈൻഡ് ആക്കിയില്ല . ടൗണിൽ എത്തി. ജ്വല്ലറിയിൽ ഉപ്പ ഏല്പിച്ച നല്ല ഡിസൈനിൽ ഉള്ള രണ്ടു വളകൾ വാങ്ങി അവർ ടെക്സ്റ്റ്ടൈൽസിൽ കയറി. ഉമ്മ എന്തൊക്കെയോ വാങ്ങി കൂട്ടുന്നുണ്ട് . അവൾ പിന്നാലെ നടന്നു. ഐഷുവിന് അത്ഭുതം തോന്നി . പൈസക് ഒരു വിലയും ഇല്ലാതെ കണ്ടത് മുഴുവൻ വാങ്ങി കൂട്ടുന്ന ഉമ്മാനെ അവൾ നോക്കി നിന്നു. എന്താ മോളെ നോക്കി നില്കാതെ നിന്റെ ഗിഫ്റ്റ് സെലക്ട്‌ ചെയ്തൊ..

പിന്നെ പതിയെ നീങ്ങി അവളും ഒരു കുഞ്ഞു പെട്ടി റെഡി ആക്കി. വീട്ടിൽ എത്തിയപ്പോഴേക്കും വൈകുന്നേരം ആയിരുന്നു. ഐഷു അവൾ വാങ്ങിയ ഗിഫ്റ്റ് എടുത്തു റൂമിൽ പോയി. രാത്രിയിൽ എല്ലാരും കഴിക്കാൻ വിളിച്ചിട്ടും ശാദി വന്നില്ല. ഐഷുവിന് അവളോട്‌ ഒന്ന് സംസാരിക്കാൻ ഒരുപാട് തിടുക്കം തോന്നി. എന്തായിരിക്കും ഈ കുട്ടി എന്നിൽ നിന്നും മറച്ചു വെക്കുന്നത്.. എന്തിനാ ഞാൻ വിളിച്ചിട്ട് വാതിൽ തുറക്കാതെ ഇരിക്കുന്നത്. ഒരു പത്തു മിനിറ്റ് അല്ലെങ്കിൽ ഏറിയാൽ ഒരു അര മണിക്കൂർ സമയം കൊണ്ട് ഇവളുടെ മനസ്സ് മാറ്റി എടുക്കാൻ എന്ത് തന്ത്രം ആണ് ശാക്കിർ ഉപയോഗിച്ചത്.. ഓരോന്ന് ഓർത്ത് ഐഷുവിന് ഉറക്കം വന്നില്ല. അവൾ വാങ്ങിയ ഗിഫ്റ്റ് ബോക്സിനു മുകളിൽ അവൾ ശാദി മോൾടെ പേര് ഭംഗിയായി എഴുതി. സ്നേഹത്തോടെ ശാദി മോൾക്ക്‌ എന്ന ആ വരികൾക്ക് നിറം പകരാൻ കണ്ണീർ കൊണ്ട് അവൾക്കു കഴിയാതെ വന്നു.

ഞാൻ ഈ ഗിഫ്റ്റ് അവൾക്കു എങ്ങനെ കൊടുക്കും. രണ്ടു ദിവസം കഴിഞ്ഞാൽ ശാദിയുടെ ബാപ്പ വരും. അതിന് മുമ്പ് തന്നെ അവൾ പോകും ഇവിടെ നിന്ന്. പിന്നെ അവളുടെ വീട്ടിൽ ചെന്ന് കൊടുക്കാനും പറ്റില്ല. അതിന് മുമ്പ് തന്റെ ഗിഫ്റ്റ് അവളെ ഏൽപ്പിക്കണം.. എങ്ങനെ.. ഒന്ന് വിളിച്ചാൽ വരാതെ കണ്ട പരിജയം പോലുമില്ലാതെയുള്ള അവളുടെ നോട്ടം ഓർക്കുമ്പോൾ ഐഷുവിന് സങ്കടം വീണ്ടും കണ്ണീരായി ഒഴുകി.

അവൾ വുളു എടുത്തു രണ്ടു റക അത് നിസ്കരിച്ചു. റബ്ബിലേക്ക് കൈ ഉയർത്തി. നാഥാ.. കൂടുതൽ ഒന്നും വേണ്ട.. ശാദി മോൾക്ക് എന്നോട് വെറുപ് ഉണ്ടാകരുത്. അവളോട്‌ ഒന്ന് മിണ്ടാൻ.. അവളുടെ മനസ്സിൽ തന്നോട് ഇത്രയും വെറുപ് കയറി കൂടാൻ എന്താ ഉണ്ടായതെന്ന് അറിയില്ല റബ്ബേ.. എനിക്ക് ക്ഷമ നൽകണേ അല്ലാഹ് റാഷിക്ക വരുന്നതിന് മുമ്പ് .. ഒരു പ്രാവശ്യം, ഒരേ ഒരു പ്രാവശ്യം എനിക്ക് അവളോട്‌ ഒന്ന് സംസാരിക്കാൻ ഉള്ള അവസരം നൽകണേ അല്ലാഹ്.. രാത്രി സമയം പുലർച്ചെ മൂന്ന് മണിയോടടുത്തു. ഐഷു ഉറക്കം വരാതെ കുഴഞ്ഞു. അല്പം കൂടി കഴിഞ്ഞു അവൾ ഫോൺ എടുത്തു. ഫോണിൽ ഷാനുക്കയുടെ കൂടെ നടന്നു എടുത്ത ഫോട്ടോയിൽ നോക്കി അവനോടു സംസാരിച്ചു. അപ്പോഴാണ് ശാദി മോളുടെ വാട്സാപ്പ് എടുത്തു നോക്കിയത്.

അതിൽ മാമിയെ എന്നും വിളിച്ചു അവളുടെ റൂമിൽ നിന്നും എന്റെ റൂമിലേക്കു വിട്ട കളിയുടെയും കൊച്ചു വർത്തമാനത്തിന്റെയും വോയിസ്‌ മെസ്സേജ്കൾ അവൾ വീണ്ടും എടുത്തു കേട്ട്. എന്തൊരു സ്നേഹമായിരുന്നു അവൾക്കു എന്നോട്. വീണ്ടും ഐഷു സങ്കടത്തിൽ ആയി. ശാദിയോട് ഒന്ന് മിണ്ടാതെ ഉറങ്ങാൻ അവൾക്കു കഴിയില്ല എന്ന് തോന്നി ഐഷുവിന്.

അവൾ പിന്നെ ഒന്നും നോക്കിയില്ല. ശാദി മോളുടെ നമ്പറിൽ അവൾ വിരൽ അമർത്തി. ആദ്യത്തെ അടിയിൽ തന്നെ ശാദി ഫോൺ എടുത്തു ഹലോ പറഞ്ഞു. ഐഷു അത്ഭുതപ്പെട്ടു. എന്താ മോളെ.. നീ ഇത് വരെ ഉറങ്ങിയില്ലേ.. നോ എന്നുള്ള ചുരുങ്ങിയ മറുപടിയുടെ കൂടെ അവൾ കരയുന്നുണ്ടായിരുന്നു. എന്താ മോളെ, എന്താ പറ്റി എന്റെ ശാദി മോൾക്ക്‌.. എന്തിനാ മോളു കരയുന്നത്. ഈ പാതിരാത്രി വരെ ഉറങ്ങാതെ ഇരുന്നത് എന്താ.. അങ്ങനെ ഒരുപാട് ചോദ്യങ്ങൾ ഐഷു ഒന്നിച്ചു ചോദിച്ചു . ഒന്നിനും അവൾ മറുപടി പറഞ്ഞില്ല. ശാദി മോൾക്ക്‌ ഈ മാമിയോട് വെറുപ്പ് ആണോ.. ആ ചോദ്യത്തിന് മാത്രം ഇല്ല എന്നുള്ള മറുപടി പെട്ടെന്ന് തന്നെ കിട്ടി. അത് അറിഞ്ഞാൽ മാത്രം മതി മാമിക്ക്..

ഞാൻ ഉപ്പാനോട് എന്തെങ്കിലും പറഞ്ഞു മോൾടെ പാർട്ടിക്ക് എത്താം. മോൾക്ക്‌ നല്ലൊരു ഗിഫ്റ്റ് മാമി വാങ്ങിയിട്ടുണ്ട്.ഒരുപാട് വില പിടിപ്പുള്ള സമ്മാനം അല്ല. മാമിയുടെ റേൻജിൽ നിന്ന് കൊണ്ട് ഉള്ള ഒരു കുഞ്ഞു ഗിഫ്റ്റ്. അതുമായി മാമി വരും . ഇന്ഷാ അല്ലാഹ്.. ശാക്കിറിന്റെ വണ്ടിയിൽ, അല്ലെങ്കിൽ ഇവിടുത്തെ വണ്ടിയിൽ വരാതിരുന്നാൽ മതിയല്ലോ.. എന്റെ ഉപ്പാടെ കൂടെ ഞാൻ അവന്റെ കണ്ണിൽ പെടാതെ എങ്ങനെയെങ്കിലും വരാൻ നോകാം. ഞാൻ വരുന്നില്ല എന്ന് കരുതി മോളു സങ്കടപ്പെടരുത്. ഐഷു അവളെ സമാദാനപ്പെടുത്തി സംസാരിച്ചു.

മാമി വരേണ്ട, എന്റെ പരിപാടിക്ക് മാമി വരരുത് അവൾ കരഞ്ഞു. മാമി.. അവൾ വിളിച്ചു.. എന്താ മോളെ.. എന്താണെങ്കിലും മോൾ മാമിയോട് പറയ്യ്, ഐഷു അവളെ മയത്തിൽ ആക്കി. എനിക്ക് മാമിയോട് നേരിട്ട് സംസാരിക്കണം. ഇപ്പോൾ, ഈ രാത്രിയിൽ തന്നെ. ഞാൻ മാമിയുടെ റൂമിലേക്കു വരാം. മാമി ഡോർ തുറക്ക് ഇത്രയും വാക്കുകൾ അവൾ ഒരുമിച്ച് പറഞ്ഞു. കരച്ചിലിൽ വാക്കുകൾ മുറിഞ്ഞു പോകുന്നുണ്ടയിരുന്നു.

ഐഷു സമയം നോക്കി. മൂന്ന് മണി കഴിഞ്ഞു പത്തു മിനിറ്റ് ആയിട്ടുണ്ട്. പടച്ചോനെ. ഈ ബുദ്ധി എനിക്ക് ആദ്യം തോന്നിയില്ലല്ലോ.. ഈ പാതിരാത്രി വരെ എന്റെ ശാദി മോൾ ഉറങ്ങാതെ ഇരിക്കാൻ മാത്രം എന്തോ സങ്കടം ആ കുട്ടിക്ക് ഉള്ളത് കൊണ്ടല്ലേ.. അവൾ വേഗം ഡോർ തുറന്നു നോക്കി. കരഞ്ഞു വീർത്ത മുഖവുമായി കെട്ടഴിഞ്ഞു കിടക്കുന്ന മുടി അലസമായി വാരി കെട്ടി ഒരു പൊട്ടി കരച്ചിലോടെ ശാദി ഐഷുവിന്റെ മാറിലേക് വീണു..

(തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here