Home Latest ചേച്ചി ഇതുവരെയും ഈ വ്യക്തിയെ കുറിച്ചു ഒന്നും എന്നോട് പറഞ്ഞിട്ടില്ല. പിന്നെ എന്തിനാവും ഇപ്പോൾ ഇങ്ങനെ...

ചേച്ചി ഇതുവരെയും ഈ വ്യക്തിയെ കുറിച്ചു ഒന്നും എന്നോട് പറഞ്ഞിട്ടില്ല. പിന്നെ എന്തിനാവും ഇപ്പോൾ ഇങ്ങനെ ഒരു കളളം… Part – 11

0

Part – 10 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : S Surjith

കാത്തുവിന്റെ പ്രണയവും.. ലച്ചുവിന്റെ  പ്രതികാരവും.. Part – 11

പ്രകൃതി രാമണീയമായ ഒരു ഗ്രാമത്തിലേക്ക് ഞങ്ങൾ പ്രവേശിച്ചു.റോഡിനരുകിലുള്ള ഒരു സ്കൂൾ കവാടം കാണിച്ചു കൊണ്ട് ചേച്ചി എന്നോട് പറഞ്ഞു…

“കാത്തു ഈ സ്കൂളിലാ ഞാനും വിനുവേട്ടനും പത്താം ക്ലാസ് വരെ പഠിച്ചേ.”
അത്‌ കേട്ട് ഒരു അമ്പരപ്പോട് കൂടി ഞാൻ ചേച്ചിയോട് പറഞ്ഞു…..

“ആണോ…ഞാൻ കരുതി ചേച്ചിയും എന്റെ ചേട്ടനും ടൗണിലെ വല്ല ഇംഗ്ലീഷ് മീഡിയം സ്കൂളിലുമാകും പഠിച്ചതെന്ന്.”

“അത്‌ എന്താ കാത്തു അങ്ങനെ കരുതിയെ?? ഈ സ്കൂൾ, മലയാളം മീഡിയം ആയതു കൊണ്ടോ  അതോ സർക്കാർ സ്കൂൾ ആയതു കൊണ്ടാണോ “എന്ന് ചേച്ചി ചോദിച്ചു???

ഞാൻ പറഞ്ഞു……. “അല്ല ചേച്ചി….ഞാൻ പഠിച്ചത് ഇംഗ്ലീഷ് മീഡിയം സ്കൂളിലായിരുന്നു. കോളേജിൽ പഠിക്കുന്ന കാലത്തു എന്റെ കൂടെ ആദ്യവർഷ  ഡിഗ്രിക്ക് പഠിച്ച കുറച്ചു പേർക്ക് ആദ്യമൊക്കെ ഇംഗ്ലീഷ് എന്ന് കേട്ടാലേ പേടിയായിരുന്നു. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആ പേടി മാറി , ആ ടൈം അവർ പറയുമായിരുന്നു അവർ പഠിച്ചത് മലയാളം മീഡിയത്തിൽ ആണെന്നും അതുകൊണ്ടാണ് ഇംഗ്ലീഷ്നൊട് ചെറിയ പേടിയൊന്നും മറ്റും”

ഞാൻ പറയുന്നത് കേട്ടു ചേച്ചി ചിരിച്ചു കൊണ്ട് ചോദിച്ചു???   “കാത്തു….ഡോക്ടർ സി.വി. രാമനും ഡോക്ടർ അബ്ദുൽ കലാം സാർ, ഇവരൊന്നും പഠിച്ചത് ഇംഗ്ലീഷ് മീഡിയത്തിൽ അല്ലായിരുന്നു. സാധരണ സർക്കാർ സ്കൂലുകളിലായിരുന്നു. ഇപ്പോൾ കുറെ രക്ഷിതാക്കൾക്ക് മക്കളെ ഇംഗ്ലീഷ് മീഡിയത്തിൽ പഠിപ്പിച്ചാലേ പഠിക്കു എന്നൊരു തെറ്റായ ധാരണയുണ്ട്. പഠിക്കുന്നവർ എവിടെ ആയാലും പഠിക്കും, അതിനുള്ള പോത്സാഹനമാ കുട്ടികൾക്ക് കൊടുക്കെടേത് അല്ലാതെ അവരെ കൊണ്ട് കുറെ പൊങ്ങച്ചം കാണിച്ചിട്ട് കാര്യമില്ല”

“ചേച്ചി പറയുന്നതിനോട് ഞാനും യോജിക്കുന്നു. ഇപ്പോൾ മിക്ക രക്ഷിതാക്കളും അവരുടെ സ്റ്റാറ്റസ്ന്റെ ഭാഗമായി അവരുടെ  കുട്ടികൾ പഠിക്കുന്ന  സ്കൂളുകൾ പോലും..പക്ഷെ എന്റെ അച്ഛൻ സ്റ്റാറ്റസ് നോക്കിയല്ല കേട്ടോ എന്നെ ഇംഗ്ലീഷ് മീഡിയത്തിൽ പഠിപ്പിച്ചേ, ഞാൻ പഠിച്ച സ്കൂൾ വീടിനു അടുത്തായതു കൊണ്ടാ”എന്ന് ഞാൻ ചേച്ചിയോട് പറഞ്ഞു.

അത്‌ കേട്ട് ചേച്ചിയൊന്നു ചിരിച്ചു. ആ ട്ടാറിട്ട റോഡിലൂടെ കുറച്ചു കൂടി മുന്നോട്ട് പോയി ഞങ്ങൾ ഒരു ഇടുങ്ങിയ വഴിയിലേക്ക് തിരിഞ്ഞു. അതിലൂടെ കുറച്ചു ദൂരം പോയപ്പോൾ ചേച്ചി എന്നോട്  പറഞ്ഞു…
“കാത്തു ദാ ഈ മതിലേക്കെട്ട് കണ്ടോ, ഇവിടുന്നാണ്  നമ്മുടെ തറവാട് വീടുനിൽക്കുന്ന പുരയിടത്തിന്റെ  തുടക്കം”

അധികം താമസിക്കാതെ കാർ ഒരു ഗേറ്റിനു മുന്നിൽ എത്തി, അത്‌ അടച്ചിട്ടിരിക്കുവായിരുന്നു ചേച്ചി കാറിന്റെ  ഹോൺ മുഴക്കി, എവിടെ നിന്നോ ഒരു വയസൻ ഗേറ്റിനു അടുത്തേക്ക് ഓടി വന്നു അത്‌ തുറന്നു. ചേച്ചി കാറിന്റെ സൈഡ് ഗ്ലാസ്‌ താഴ്ത്തി, അയാൾ ഒരു ബഹുമാനത്തോടെ ചേച്ചിയോട് പറഞ്ഞു……..
” ലക്ഷ്മികുഞ്ഞ് വരുമ്മെന്നു ഒട്ടും പ്രദീക്ഷിച്ചില്ല, ഇന്നലെ ഇന്ദിരാമ്മ പറഞ്ഞപ്പോൾ ഞാൻ കരുതി വീനു കുഞ്ഞും പുതുപെണ്ണും കൂടി വീടും പറമ്പും കാണാൻ വരുവയാകുമെന്ന്”

ചേച്ചി പറഞ്ഞു…… “സത്യൻമാമാ വിനുവേട്ടൻ വന്നില്ല പക്ഷെ കാർത്തിക എന്റെ കൂടെ വന്നു ”

അയാൾ കാറിനുള്ളിലേക്ക് കുനിഞ്ഞു എന്നെ നോക്കി വെറ്റില മുറിക്കി കറുത്ത് ഇരുണ്ട പല്ലുകൾ കാട്ടി ചിരിച്ചു. ഞാനും ഒന്ന് ചിരിച്ചു. അയാൾ എന്നോട് പറഞ്ഞു……

“കുഞ്ഞേ എനിക്ക് ഈ  കുടുംബവുമായി എന്റെ അച്ഛൻ അപ്പൂപ്പൻമാർ മുതലുള്ള ബന്ധമാണ്, ലക്ഷ്മികുഞ്ഞും വിനുകുഞ്ഞും ഈ മുറ്റത്താ കളിച്ചു വളർന്നെ. സാർ ഇവിടം വിട്ടു ടൗണിൽ താമസത്തിനു  പോയതിനു ശേഷവും എല്ലാ ആഴ്ചയിലും ഇവിടെ വരുമായിരുന്നു, സാർ പോയതിൽ പിന്നെ വല്ലപ്പോഴും ആയി ആ വരവ്. ഇപ്പോൾ തന്നെ തേങ്ങ വേട്ടേണ്ട സമയം കഴിഞ്ഞു കിടക്കുന്നതു കൊണ്ട് എല്ലാം പറമ്പിൽ കൊഴിഞ്ഞു വീണ്  കിടക്കുവാ.ഞാൻ അതെല്ലാം പിറക്കി മുറ്റത്തു കൂട്ടുവായിരുന്നു”

അത്‌ കേട്ട് ചേച്ചി അയാളോടു പറഞ്ഞു.. ” ഞാൻ കാർത്തികയോട് മാമനെ കുറിച്ചു എല്ലാം പറഞ്ഞിട്ടുണ്ട്. കൂടുതൽ പരിചയപ്പെടൽ അകത്തു ചെന്നിട്ടാകാം. ഞങ്ങൾ അകത്തോട്ടു പോകുന്നു മാമൻ ഗേറ്റ് പൂട്ടിക്കൊ”
അത്രയും പറഞ്ഞു ചേച്ചി കാർ അകത്തേക്ക് ഓടിച്ചു പോയി.ഞാൻ ചിന്തിക്കുവായിരുന്നു ചേച്ചി ഇതുവരെയും ഈ വ്യക്തിയെ കുറിച്ചു ഒന്നും എന്നോട് പറഞ്ഞിട്ടില്ല. പിന്നെ എന്തിനാവും ഇപ്പോൾ ഇങ്ങനെ ഒരു കളളം അയാളോടു പറഞ്ഞെ. അതിനിടയിൽ ചേച്ചി എന്റെ മനസ്സ് വായിച്ചപോലെ പറഞ്ഞു……

“ഞാൻ ഇപ്പോൾ ഇങ്ങനെ ഒരു കളളം  പറഞ്ഞില്ലങ്കിലെ മാമന്റെ പഴപുരാണം മുഴുവൻ അവിടെ നിന്ന് കേൾക്കേണ്ടിവരും, പകൽ ആളു പാവമാ രാത്രി ആയാൽ പിന്നെ ആരേന്നെങ്കിലും രണ്ടു കിട്ടിയേ ഉറങ്ങാറുള്ളു, പണ്ടൊക്കെ ഭാര്യ മാത്രമേ കൈ വെയ്ക്കാറുള്ളയിരുന്നു ഇപ്പോൾ മക്കളും കൊടുക്കാറുണ്ടെന്നാ കേൾക്കുന്നെ. എന്തു ചെയ്യാം മദ്യപാനം കൊടുക്കുന്ന വിനകൾ ”

അത്‌ കേട്ട് ഞാനും ഒന്ന് ചിരിച്ചു, ഞങ്ങൾ വീടിനു മുന്നിൽ എത്തി. മുറ്റത്തു കുറെ തേങ്ങകൾ കൂട്ടിയിട്ടുണ്ടായിരുന്നു, അത്‌ ആകും കുറച്ചു മുന്നേ അയാൾ പറഞ്ഞത് ഞാൻ ഊഹിച്ചു. വിനുവേട്ടനും അമ്മയും  പറഞ്ഞ പോലെ കടും മേടൊന്നും വീടിനു ചുറ്റും കണ്ടില്ല. ഓടിട്ട രണ്ടു നിലകളുള്ള കൊട്ടാര തുല്യമായ ഒരു വീടു. ഇങ്ങനെ ഉള്ള തറവാട് ഞാൻ കണ്ടിട്ടുള്ളത് ലാലേട്ടന്റെ സിനിമകളിൽ മാത്രമായിരുന്നു . ഞാൻ നോക്കുന്നത് കണ്ടിട്ടാവാം ചേച്ചി എന്നോട് പറഞ്ഞു……..

” കാത്തു നമുക്ക് അകത്തേക്ക് പോകാം, ഇനിയും ഒരുപാട് കാഴ്ചകൾ കാണാനുണ്ട് ”

അപ്പോഴേക്കും ആ പണിക്കാരൻ ഗേറ്റ് അടച്ചു നമ്മുടെ അടുത്തെത്തി. ചേച്ചി എന്നോട് പറഞ്ഞു….. “കാത്തു അമ്മ തന്നുവിട്ട ടിഫിൻ കറിയർ സത്യൻമാമന് കൊടുത്തേക്കു ”

ഞാൻ അത്‌ മറന്നു പോയായിരുന്നു, കാറിനുള്ളിൽ നിന്നും എടുത്തു അയാൾക്ക്‌ കൊടുത്തു. അയാൾ അത്‌ രണ്ടു കൈകളും കൂട്ടി എന്നിൽ നിന്നും വാങ്ങി എന്നിട്ടയാൾ ചേച്ചിയോട് ചോദിച്ചു??  “കുഞ്ഞേ കുടിക്കുവാൻ ഒന്ന് രണ്ടു കരിക്കിടട്ടെ”
അത്‌ കേട്ട് ചേച്ചി പറഞ്ഞു…… “മാമന് തെങ്ങിൽ കയറാനോക്കെ കഴിയുമോ ”

“ഞാൻ ഇപ്പോളും തേങ്ങിലൊക്കെ കയറും കുഞ്ഞേ, ദാ ഇപ്പോൾ കരിക്കുകൊണ്ട് വരാം” എന്നും പറഞ്ഞു അയാൾ പറമ്പിലേക്ക് പോയി

ഞാൻ ചേച്ചിയോട് ചോദിച്ചു????? “ഇയാൾ നമ്മുടെ ബന്ധുവോ മറ്റോ ആണോ ”

ചേച്ചി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു….. “അയാളെ മാമന്ന് വിളിക്കുന്നത് കൊണ്ടാണോ കാത്തു ഇങ്ങനെ ചോദിച്ചേ?? ഇയാൾ നമ്മുടെ ബന്ധുവൊന്നു അല്ല എന്റെ കുഞ്ഞിനാളിൽ അച്ഛനും അമ്മയും ഇയാളുടെ പേരു വിളിക്കുന്നത് കേട്ട ഞാൻ വളർന്നെ. ഞാനും ഏട്ടനും സംസാരിച്ചു തുടങ്ങിയപ്പോൾ നമ്മളും ഇയാളെ പേരു വിളിച്ചു തുടങ്ങി അത്‌ അമ്മക്ക് അത്ര രസിച്ചില്ല. അന്നു മുതൽ മാമാ വിളി തുടങ്ങി, ഒന്നുമല്ലങ്കിലും പ്രായത്തിൽ മൂത്തയാൾ അല്ലേ ജാതിയിലും മതത്തിലും എന്തിരിക്കുന്നു, കാത്തുവിനു വേണമെങ്കിൽ സത്യാൻപണിക്കാന്ന് വിളിച്ചോ ”

അത്‌ കേട്ട് ഞാൻ പറഞ്ഞു……. “ചേച്ചിക്കും വിനുവേട്ടനും മാമന്ന് അയാളെ വിളിക്കാൻ കുറച്ലില്ലങ്കിൽ ഞാൻ എന്തിനു അയാളെ പേര് ചേർത്ത്  പണിക്കാ യെന്ന് വിളിക്കണം”

ചേച്ചി എന്റെ മറുപടി കേട്ട് ചിരിച്ചു കൊണ്ട് നടന്നു.  നമ്മൾ രണ്ടാളും  വീടിന്റെ മുൻവതലിനു അടുത്തെത്തി ചേച്ചി ബാഗിൽ നിന്നും താക്കോൽ എടുത്തു വാതിൽ തുറന്നു, നമ്മൾ വീടിനുള്ളിലേക്ക് പ്രവേശിച്ചു അകത്തു കയറിയതും ചേച്ചി എന്നോട് ജനാലകൾ തുറക്കുവാൻ ആവശ്യപ്പെട്ടു. ഞാൻ ഒന്നായി തുറന്നു. മണ്ണിന്റെ സുഗന്ധമുള്ള കാറ്റു അതിലൂടെ വീടിനുള്ളിലേക്ക് പ്രവേശിച്ചു.ഞാൻ വീടിന്റെ ഒരു ജനൽ തുറന്നപ്പോൾ ഒന്ന് രണ്ടു ശവ കുടീരങ്ങൾ കണ്ടു. അതിലേക്കു നോക്കി നിൽക്കെ ചേച്ചി എന്നോട് പറഞ്ഞു……

“അതിൽ ഒന്ന് എന്റെ അച്ഛന്റെതാണ്……എന്റെ അച്ഛൻ ഞാൻ കാരണമാ ഇത്ര പെട്ടന്ന് പോയെ ”

അത്രയും പറഞ്ഞു ചേച്ചിയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ പൊഴിയാൻ തുടങ്ങി. ഞാൻ ചേച്ചിയോട് പറഞ്ഞു……

“ചേച്ചി എല്ലാം വിധിയാണ്, ചേച്ചി സ്വയം പഴിക്കേണ്ട യാതൊരു കാര്യവും ഇല്ലാ എല്ലാം ദൈവ നിച്ഛയം ഞാനോ ചേച്ചിയോ അല്ലങ്കിൽ ഈ പ്രവഞ്ചത്തിലെ മറ്റൊരാൾക്കും ആരുടേയും വിധിയെ തടുക്കുവാൻ കഴിയില്ലാ”

ചേച്ചി കണ്ണുകൾ തുടച്ചു എന്നോട് ചോദിച്ചു?? “കാത്തുവിന് അകത്തെ മുറികളും എന്റെ ലാബ് കാണണ്ടേ”
ഞാൻ പറഞ്ഞു…… “കാണണം ചേച്ചി ”

“എന്നാൽ വരു കാത്തു നമുക്ക് അങ്ങോട്ടു പോകാം, പിന്നെ ലാബിൽ കയറുന്നതിനു മുന്നേ ഫേയിസ് മാസ്കും ഗ്ലൗസും നിർബന്ധമായും ധരിക്കണം. കുറെ കെമിക്കൽസ് എല്ലാം ഉള്ളതല്ലേ അതുകൊണ്ടാ ” എന്ന് ചേച്ചി പറഞ്ഞു
അത്രയും പറഞ്ഞു ചേച്ചി എന്നെയും കൂട്ടി ഉള്ളിലേക്ക് നടന്നു……

തുടരും ……

LEAVE A REPLY

Please enter your comment!
Please enter your name here