Home തുടർകഥകൾ ആ കാല് മുറിച്ചു കളഞ്ഞു രണ്ടു കൊല്ലം മുൻപ് അദ്ദേഹത്തിനെ പറ്റി ഒരു ആര്ടികൾ വന്നിരുന്നു…....

ആ കാല് മുറിച്ചു കളഞ്ഞു രണ്ടു കൊല്ലം മുൻപ് അദ്ദേഹത്തിനെ പറ്റി ഒരു ആര്ടികൾ വന്നിരുന്നു…. Part – 11

0

Part – 10 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന – ലക്ഷിത

പ്രണയ കഥയിലെ വില്ലൻ ഭാഗം 11

ശ്രീ പരാജിതനായി തല കുമ്പിട്ട് തിരിഞ്ഞു നടന്നു അവനു കാലുകൾക്ക് വല്ലാത്ത ഭാരം അനുഭവപ്പെട്ടു നെഞ്ചിൽ ഹൃദയം കീറി മുറിക്കുന്ന വേദന അടഞ്ഞുകിടക്കുന്ന വാതിലിനു നേർക്കു അവൻ ഒന്നുകൂടി തിരിഞ്ഞു നോക്കി പതിയെ തിരിഞ്ഞു നടന്നകന്നു

ശ്രീ വീട്ടിൽ ചെന്നു കയറിയപ്പോൾ അച്ഛനും മോനൂട്ടനും ടീവിയുടെ മുന്നിൽ ആണ് മല്ലികയും പവിത്രയും അടുക്കളയിൽ ആയിരുന്നു അവൻ ഒന്നും ശ്രദ്ദിക്കാതെ റൂമിലേക്ക്‌ പോയി കട്ടിലിലേക്ക് വീണു അമ്മുവിന്റെ വാക്കുകൾ ഓരോന്നും അവന്റെ ചെവിയിൽ വീണ്ടും അലയടിച്ചു കാതുകൾ ചുട്ടു പഴുത്തപോലെ അവൻ കാത്തു പൊത്തി കണ്ണുനീർ ഒഴുകി തലയിണ കുതിർന്നു റൂമിലെ ലൈറ്റ് പോലും ഓൺ ആക്കാതെ കിടക്കുന്ന ശ്രീ യെ കണ്ട പവിത്ര പേടിച്ചു അവനു സുഖമില്ലാതെ ആയോ എന്ന് തോന്നി അവൾ അവന്റെ അടുത്തു ചെന്നിരുന്നു നെറ്റിയിൽ തൊട്ടു നോക്കി ചൂടൊന്നും ഇല്ലാ എന്ന് കണ്ട് പവിത്രക്ക് ആശ്വാസം തോന്നി അവൾ അടുത്തു വന്നിരുന്നതറിഞ്ഞ ശ്രീ തലയുയർത്തി അവളുടെ മടിയിലേക്ക് തല വെച്ച് അവളുടെ വയറിലേക്ക് മുഖം അമർത്തി കൈകൾ കൊണ്ടു അവളെ ചുറ്റി പിടിച്ചു അവന്റെ പ്രവർത്തിയിൽ അവൾ ഒന്ന് ഞെട്ടി പിടഞ്ഞു വിറച്ചു അവന്റെ കണ്ണുനീർ അവളെ പൊള്ളിക്കാൻ തുടങ്ങിയപ്പോൾ അവൾ ആദ്യത്തെ ഞെട്ടലിൽ നിന്നു മാറി അവൻ ചെറുതായി ഏങ്ങി കരയാൻ തുടങ്ങിയിരുന്നു

“എന്താ കുട്ടേട്ടാ എന്ത് പറ്റി? ”
അവൾ ആശങ്കയോടെ അവനെ കുലുക്കി വിളിച്ചു ചോദിച്ചു അവളുടെ ചോദ്യങ്ങൾക്കു ഒന്നും ഉത്തരം ഇല്ലായിരുന്നു വീണ്ടും ചോദിക്കാൻ അവൾക്കു തോന്നിയില്ല അവൻ ഹൃദയം മുറിഞ്ഞു കരയികയാണെന്നു അവൾക്കു മനസിലായി അശ്വസിപ്പിക്കാൻ എന്നോണം അവൾ അവന്റെ നെറുകയിൽ തലോടി കൊണ്ടിരുന്നു കാരണമറിയാതെ പവിത്രയുടെ കണ്ണുകളും നിറഞ്ഞൊഴുകി
കരച്ചിൽ ഒന്ന് അടങ്ങിയപ്പോൾ ശ്രീ അവളെ വിട്ടു മാറി പവിത്രയേ അഭിമുഖീകരിക്കാൻ അവനു പ്രയാസം തോന്നി അവൻ മാറി കിടന്നു

“പവിത്ര”
“ഉം എന്താ കുട്ടേട്ടാ”
“നമുക്ക് തിരിച്ചു പോകാം ഇവിടെ എനിക്ക് വയ്യ”
അതിനു മറുപടി എന്ത് പറയും എന്നറിയാതെ അവൾ മൗനിയായി കുറച്ചു നേരം രണ്ടു പേരും മിണ്ടിയില്ല
“പവിത്ര പറ പോകാം ”
“ഉം കുട്ടേട്ടൻ ഇപ്പൊ കിടന്നു ഉറങ്ങു മനസൊന്നു ശാന്തം ആകട്ടെ ”

അവൻ അവളുടെ വലതു കൈവെള്ള പിടിച്ചു വെച്ചു അതിലേക്കു കവിളുചേർത്തു കണ്ണുകൾ അടച്ചു കിടന്നു അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ അപ്പോഴും ഒഴുകികൊണ്ടിരുന്നു അവൻ ഒന്ന് ശാന്തമായി ഉറങ്ങും വരെ പവിത്ര അവന്റെ നെറുകയിൽ തലോടി അവടെ ഇരുന്നു

“ശ്രീകുട്ടാ അമ്മു കാവിൽ തൊഴാൻ പോയിട്ട് നേരം കുറേ ആയി ഒന്ന് പോയി കൂട്ടീട്ട് വരോ” തന്നോട് സുഭദ്രാമ്മ വന്നു ചോദിച്ചു പത്താം ക്ലാസ്സ്‌ പരീക്ഷ നാളെ തുടങ്ങും അതിന്റെ പ്രതേക പ്രാർത്ഥനയാ അമ്മുവിനോടൊത്തു പടവരമ്പിലൂടെ സൈക്കിളിൽ വരുന്ന കാര്യം ഓർത്തു പോകാൻ ഇറങ്ങി ഇരുട്ട് മൂടി കിടക്കുന്ന കാവിന്റെ ഉള്ളിൽ തെളിഞ്ഞു നിൽക്കുന്ന ഒറ്റ തിരി വെളിച്ചം മാത്രം അഴിച്ചിട്ട നീണ്ട മുടിയിഴകളും മായി പാവാടയും ബ്ലൗസും ധരിച്ച ഒരു പെൺകുട്ടി പുറം തിരിഞ്ഞു നിന്നു പ്രാർത്ഥിക്കുന്നു

“അമ്മു ”
അവൻ വിളിച്ചു അവൾ പതിയെ തിരിഞ്ഞു അവനെ നോക്കി പുഞ്ചിരിച്ചു മൂക്കിന് തുമ്പിലെ ചുവന്ന കൽ മൂക്കൂത്തി തിളങ്ങി ആ പെൺകുട്ടിക്ക് പവിത്രയുടെ മുഖം ആയിരുന്നു
ശ്രീ ഞെട്ടി ഉണർന്നു കണ്ണുകൾ ഒന്ന് കൂടി ചിമ്മി അടച്ചു ചുറ്റും നോക്കി ബെഡ് ലാമ്പിന്റെ വെളിച്ചത്തിൽ അടുത്ത് കിടന്നു ഉറങ്ങുന്ന പവിത്രയേ കണ്ടു അവളുടെ മൂക്കിന് തുമ്പിൽ തിളങ്ങുന്ന ചുവന്ന മൂക്കൂത്തിയും ഇങ്ങനെ ഒന്ന് ഉണ്ടായിരുന്നില്ലല്ലോ എന്ന് അവൻ ഓർത്തു അവൻ വിരൽ നീട്ടി മൂക്കൂത്തിയിൽ ഒന്ന് തൊട്ടു അവൾ വേദനയോടെ മുഖം ചുളിച്ചു അവൻ പെട്ടന്ന് കൈ വലിച്ചു ഒന്ന് രണ്ടു നിമിഷം അവളെ തന്നെ നോക്കി ഇരുന്നു പവിത്രയുടെ ചുണ്ടുകളിൽ ഇപ്പോഴും ഒരു ചെറു ചിരി ഉണ്ടെന്ന് തോന്നി ആ ചിരി ശ്രീയുടെ ചുണ്ടുകളിലും വ്യാപിച്ചു അവളെ തന്നെ നോക്കി ഇരുന്നു പതിയെ പതിയെ ശ്രീ വീണ്ടും ഉറക്കത്തിലേക്കു വഴുതി വീണു
ചായയുമായി പവിത്ര വന്നു വിളിച്ചപ്പോൾ ആണ് ശ്രീ ഉണർന്നത് എഴുന്നേറ്റു ആദ്യം ശ്രദ്ദിച്ചത് അവളുടെ മൂക്കിലേക്കായിരുന്നു

“ഇതു എപ്പോ? ”
അവൻ തന്റെ മൂക്കിൽ തൊട്ടു കൊണ്ടു ചോദിച്ചു
“ഇന്നലെ കുട്ടേട്ടന് ഇഷ്ടം ആകും എന്ന് വെച്ച്.. ”
“ഉം.”
കുറച്ചു നേരം രണ്ടു പേരും മിണ്ടിയില്ല
“കുട്ടേട്ടാ ”
“ഉം ”
“ഇന്നലെ എന്താ ഉണ്ടായെന്നു ഞാൻ ചോദിക്കുന്നില്ല എന്തായാലും കുട്ടേട്ടന് നല്ല വിഷമം ഉള്ള കാര്യം ആണ് സംഭവിച്ചത് എന്ന് എനിക്ക് മനസിലായി അതു എന്ത് തന്നെ ആയാലും ആ കാരണം കൊണ്ടു ഇവിടുന്ന് പെട്ടന്ന് പോകരുത് ”
ശ്രീ ഒന്നും മിണ്ടാതെ മുഖം കുനിച്ചു ഇരുന്നു

“ഒരുപാട് നാള് കഴിഞ്ഞാണ് നമ്മൾ ഇവിടേയ്ക്ക് വന്നത് ഓണം എല്ലാവരോടും ഒത്തു ആഘോഷിക്കാൻ നാളെ ആണ് തിരുവോണം അപ്പൊ നമ്മളിന്ന് പോകാൻ നിന്നാൽ…. ”
പറഞ്ഞു പൂർത്തിയാക്കാതെ അവൾ പകുതിയിൽ നിർത്തി

“നമുക്ക് എത്ര വിഷമം ഉണ്ടെങ്കിലും മറ്റുള്ളവർക്ക് വേണ്ടി നിക്കണം അച്ഛനു വയ്യാത്തതാ പിന്നീട് അതോർത്തു വിഷമിക്കേണ്ടി വരരുത്”
പവിത്രയുടെ വാക്ക് കേട്ട് ശ്രീ ഞെട്ടി അവളെ നോക്കി അവൾ ചായ ഗ്ലാസും വാങ്ങി തിരികെ പോയി അവൾ പറഞ്ഞതോർക്കേ ശ്രീക്ക് വല്ലായ്മ തോന്നി രണ്ടു ദിവസം കൂടി അവിടെ നിൽക്കാൻ മനസ്സില്ലാമനസോടെ അവൻ തീരുമാനിച്ചു പത്തുമണിയോടെ അജിൻ വന്നു ശ്രീയെ അവരുടെ സ്ഥിരം സങ്കേതം അയ പുഴക്കരയിലേക്ക് കൂട്ടി കൊണ്ടു പോയി ശ്രീ ഇന്നലെ സംഭവിച്ച കാര്യങ്ങൾ ഒക്കെ പറഞ്ഞു അവന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു അജിൻ അവനെ സമാധാനിപ്പിച്ചു അമ്മു പറഞ്ഞ വാക്കുകൾ കടുപ്പം ആണെങ്കിലും അവളുടെ തീരുമാനം ശെരി ആയിരുന്നു എന്ന് അജിൻ ശ്രീയെ പറഞ്ഞു മനസിലാക്കി പതിയെ പതിയെ അവനും അതു മനസിലാക്കാൻ തുടങ്ങി അന്ന് മുഴുവൻ ശ്രീ അജിന്റെ കൂടെ നിന്നു രാത്രി അജിൻ അവനെ തിരികെ വീട്ടിൽ എത്തിച്ചു ശ്രീ അജിന്റെ കൂടെ ആയിരുന്നത് കൊണ്ടു ഫോൺ ചെയ്ത് അവനെ ബുദ്ധിമുട്ടിക്കാൻ പവിത്ര തുനിഞ്ഞില്ല. രാത്രിയിൽ ഉറങ്ങാൻ കിടക്കുന്ന സമയം ശ്രീയുടെ മുഖത്തെ വിഷാദ ഭാവത്തിൽ ചെറിയൊരു മാറ്റം ഉണ്ടെന്ന് പവിത്രക്ക് തോന്നി അവളുടെ ഉള്ളിൽ ഒരു കുളിരു വീണു

മുറ്റത്തു ചെറിയൊരു പൂക്കളത്തിന്റെ പണിയിൽ പവിത്ര തിരക്കിലായി ഇരിക്കുമ്പോൾ ആണ് ശ്രീ ഉറക്കത്തിൽ നിന്നു എഴുന്നേറ്റ് വന്നത് കുളിച്ചു ഈറൻ മുടി തോർത്തു കൊണ്ടു കെട്ടി വെച്ചിരിക്കുന്നു കടും

മഞ്ഞയിൽ കറുപ്പ് എംബ്രോഡറി വർക്ക്‌ ചെയ്തു ചുരിദാർ ആണ് ഇട്ടിരിക്കുന്നത് നെറ്റിയിൽ ഒരു ചന്ദനകുറി നെറുകയിൽ സിന്ദൂരവും അവളെ സഹായിക്കാൻ മോനൂട്ടനും അച്ഛനും അവൾ ശ്രീയെ കണ്ടു ഒന്ന് പുഞ്ചിരിച്ചു അവന്റെ ചുണ്ടിലും ഒരു ചെറു ചിരി വിരിഞ്ഞു
“ഇനി അച്ഛനും മക്കളും കൂടി പൂക്കളം ഇട് ഞാൻ പോയി പാവം എന്റെ അപ്പയെ ഒന്ന് സഹായിക്കട്ടെ ”

അതും പറഞ്ഞു അവൾ അകത്തേക്ക് പോയി ശ്രീ ഒന്ന് മടിച്ചു നിന്നിട്ട് അവിടെ ഇരുന്നു കുറച്ചു കഴിഞ്ഞു ‘ഞാൻ ഇപ്പൊ വരാം ‘എന്നും പറഞ്ഞു മോനൂട്ടനും എഴുന്നേറ്റു പോയി ശ്രീയും പ്രകാശനും മാത്രം ആയി
“അച്ഛാ ഇവിടെ വാടാമുല്ല ഇടുന്നതാ നല്ലത് ”
“അതിനേക്കാൾ ചേരുന്നത് ഈ ചുവന്ന റോസ്സാ പൂകളാ”
പ്രകാശൻ അയാളുടെ കൈയിൽ ഇരിക്കുന്ന പൂവുകൾ നീട്ടി കാണിച്ചു
” ഇത്രയും വട്ടത്തിന് വെക്കാൻ അതു തികയയില്ല ”

“തികയും കണ്ടാൽ അറിയില്ലേ അല്ലെങ്കിലും ഈ വെള്ള അരുളി പൂവിനു അടുത്ത് ഇതു തന്നെ ആണ് ചേരുന്നത് ”
“പറഞ്ഞാൽ കേൾക്കില്ലെന്നു വെച്ചാൽ ഞാൻ പോണ് ”
ശ്രീ പൂക്കൾ അവിടെ ഇട്ട് എഴുന്നേറ്റ് മുറിയിലേക്ക് നടന്നു ശ്രീ ഒരു വാക്കെങ്കിലും തന്നോട് സംസാരിച്ചല്ലോ എന്ന് ഓർത്തു അയാൾ സന്തോഷിച്ചു ശ്രീയുടെ ഉള്ളിലും ഒരു കുളിർമ്മ തോന്നി. അന്ന് എല്ലാവരും ചേർന്നു ഓണസദ്യ ഒരുക്കി ഒരുമിച്ചിരുന്നു കഴിച്ചു പവിത്രയുടെയും അജിന്റെയും വാക്കുകൾ ഓർത്തു ശ്രീ എല്ലാത്തിലും ഉൾപ്പെട്ടു നിൽക്കാൻ പരമാവധി ശ്രമിച്ചു സദ്യ കഴിഞ്ഞു എല്ലാവരും കൂടി പവിത്രയുടെ വീട്ടിലേക്കു പോയി പവിത്രയുടെ അച്ഛനും അമ്മയും അവരെ സ്നേഹത്തോടെ സ്വീകരിച്ചു ചായ കുടിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ പവിത്രയുടെയും ശ്രീയുടെയും വിവാഹ വാർഷികം ആഘോഷം എങ്ങനെ ഒക്കെ വേണം എന്ന ചർച്ച അവിടെ നടന്നു പൗര്ണമിയും മോനൂട്ടനും ആണ് അതിനു തുടക്കം ഇട്ടത് എല്ലാവരെയും വിലക്കി കൊണ്ടു ആഘോഷം ഒന്നും വേണ്ട എന്ന് പവിത്ര അഭിപ്രായപ്പെട്ടു ശ്രീയും അതു തന്നെ ആയിരിക്കും ആഗ്രഹിക്കുന്നത് എന്ന് അവൾക്കു ഉറപ്പായിരുന്നു അവൾ അവന്റെ മുഖത്തെക്ക് നോക്കി അവനും അതു തന്നെ ആണ് ആഗ്രഹിക്കുന്നത് എന്ന് അവൾക്കു മനസിലായി. നാളെ തിരികെ പോകുന്നത് കൊണ്ടാണ് ആഘോഷം ഒന്നും വേണ്ട എന്ന് പറഞ്ഞത് എന്ന് പവിത്ര ഉറപ്പിച്ചു പറഞ്ഞപ്പോൾ പിറ്റേന്ന് രാവിലെ രണ്ടു പേരും കൂടി ഒരുമിച്ച് അമ്പലത്തിൽ പോയി പ്രാർത്ഥിക്കുകയെങ്കിലും വേണം എന്ന് ചെറിയൊരു പരിഭവത്തോടെ പവിത്രയുടെ അമ്മ പറഞ്ഞു അന്ന് ശ്രീയും പവിത്രയും അവിടെ തങ്ങി പവിത്ര അതു ആഗ്രഹിക്കുന്നുണ്ടായിരുന്നു എന്ന് ശ്രീയ്ക്ക് ഉറപ്പായിരുന്നു പവിത്രക്ക് വേണ്ടി അവിടെ താങ്ങാൻ ശ്രീ തീരുമാനിക്കുകയായിരുന്നു

രാവിലെ തന്നെ വീട്ടിലെ ചടങ്ങുകൾ തുടങ്ങി രാമായണ പാരായണത്തിന്റെ ഈണവും ചന്ദന തിരിയുടെ സുഗന്ധവും ആ വീട്ടിൽ നിറഞ്ഞു നിന്നു ഉമ്മറത്തു മേശമേൽ വിശ്വനാഥന്റെ ഫോട്ടോ എടുത്തു വെച്ചു ഒരു ഹാരം അണിയിച്ചു അടുത്ത് നിലവിളക്കു കത്തിച്ചു വെച്ചു പൂവിട്ടു പ്രാർത്ഥനയോടെ അപ്പുവും അമ്മുവും സുഭദ്രയും നിന്നു സുഭദ്ര കണ്ണുനീർ വാർത്തുകൊണ്ടിരുന്നു അമ്മുവിന് കരച്ചിൽ വരുന്നുണ്ട് എനിക്കിലും വാശി പോലെ അവൾ കരയാതെ പിടിച്ചു നിന്നു വീട്ടിൽ സുഭദ്രയുടെ സഹോദരൻ മാരും സഹോദരിയും അവരുടെ കുടുംബവും എല്ലാം വന്നിട്ടുണ്ട് ഉച്ചക്കത്തേക്കുള്ള സാദ്യ ഒരുക്കാനും മറ്റും അമ്മു ഓടി നടന്നു കരഞ്ഞു പോകാതിരിക്കാൻ അവൾ വെറുതെ തിരക്കുകൂട്ടി നടന്നു. ചടങ്ങുകൾ ഒക്കെ കഴിഞ്ഞു ഭക്ഷണത്തിനു ശേഷം കുടുംബക്കരെല്ലാം കൂടി ഒരു ചർച്ചക്ക് തുടക്കം ഇട്ടു അമ്മുവിന്റെ കല്യാണം
“അവൾക്കു 25 കഴിഞ്ഞില്ലേ ശെരിക്കും കല്യാണ പ്രായം കഴിഞ്ഞു”
വല്യമ്മാവൻ അഭിപ്രായപ്പെട്ടു

“അവൾക്കു വേണ്ടി ആലോചനകൾ ഒക്കെ നോക്കാം ”
അമ്മയും അപ്പുവും മൗനനുവാദത്തോടെ നിൽക്കുന്നത് കണ്ടു അമ്മുവിന് ദേഷ്യം വന്നു
“പുറത്തുന്നു ഒരു ആലോചന എന്തിനാ നമ്മുടെ വിഷ്ണുനെ ആലോചിച്ചാൽ പോരേ” അമ്മുവിന്റെ ഇളയച്ഛൻ അഭിപ്രായപ്പെട്ടു വല്യമ്മാവന്റെ ഇളയ മകനാണ് വിഷ്ണു അതു കേട്ട് വല്യമ്മായിയുടെ മുഖം പൂനിലവ് ഉദിച്ചത് പോലെ തെളിഞ്ഞു അതു കണ്ടു അമ്മു പല്ലു കടിച്ചു

“എനിക്ക് എതിർപ്പൊന്നും ഇല്ലാ ആലോചിക്കാം ”
വല്യമ്മാവൻ പറഞ്ഞു
“എന്നാ പിന്നെ വെച്ചു താമസിപ്പിക്കണ്ട അമ്മുന്റെ ജാതകം ഞങ്ങള് പോകുമ്പോൾ കൊണ്ട് പോകാം പൊരുത്തം ഒക്കെ നോക്കാല്ലോ.”
അമ്മായി പറഞ്ഞു
കൂടുതൽ ചർച്ചകൾ ഒന്നും ഇല്ലാതെ ഒരു കല്യാണചന അവിടെ ഉയർന്നു വന്നു വൈകുന്നേരത്തോടെ അവരെല്ലാം പോയി അമ്മാവൻ പറഞ്ഞതിനൊക്കെ അമ്മ സമ്മതം മൂളിയതിനു അമ്മുവിന് നല്ല ദേഷ്യം ഉണ്ടായിരുന്നു അതു അവൾ അമ്മയോട് പറയുകയും ചെയ്തു

“ഇപ്പൊ എനിക്ക് ഒരു ജോലി ആയി അപ്പുവിന്റെ പഠിപ്പ് കഴിഞ്ഞു വല്യ ബാധ്യതകൾ ഒന്നും ഇല്ല അതു കൊണ്ടാ ഇപ്പൊ ഇങ്ങനെ ഒരു ആലോചന അല്ലെങ്കിൽ എനിക്ക് ഇരുപതഞ്ചല്ല മുപ്പത്തിയഞ്ചു ആയാലും അവരാരും അനങ്ങില്ലയിരുന്നു ”
സുഭദ്ര അവളെ നോക്കി പതിയെ ചിരിച്ചു
“ഇത്രയും നാളും ഈ ബന്ധുക്കൾ ഒന്നും ഉണ്ടായിരുന്നില്ലല്ലോഅച്ഛനുണ്ടായിരുന്നപ്പോഴും ഉണ്ടായിരുന്നില്ല ഇനിയും അങ്ങനെ മതി അമ്മേ നമ്മൾക്ക് നമ്മൾ മാത്രം മതി ”
“എന്റെ കാലം കഴിഞ്ഞാലും നിങ്ങൾക്ക് കൂട്ടും കുടുംബക്കാരും ഒക്കെ വേണ്ട അമ്മൂ ”
സുഭദ്ര അവളുടെ നെറുകയിൽ തലോടികൊണ്ടു പറഞ്ഞു

“അപ്പുന്റെ കോഴ്സ് കഴിഞ്ഞേ ഉള്ളു അവനു നാട്ടിൽ ഏതെങ്കിലും ഒരു ഹോസ്പിറ്റലിൽ വർക്ക്‌ ചെയ്താൽ കിട്ടുന്നത് വെച്ചു ലോൺ അടക്കാൻ പറ്റുമോ അല്ലെങ്കിൽ അവനു കുടുംബമായിട്ട് കഴിയാൻ ആ ശമ്പളം മതിയാകുമോ നല്ല ശമ്പളം കിട്ടണമെങ്കിൽ പുറത്തു എവിടെ എങ്കിലും ജോലി ചെയ്യാണം എന്നെ കല്യാണം കഴിപ്പിച്ചു വിട്ടാൽ അമ്മ ഇവിടെ ഒറ്റയ്ക്ക് നിക്കോ അതു കൊണ്ടൊക്കെയാ ഞാൻ പറയുന്നേ ”
അമ്മു അവളുടെ ഭാഗം വിശദീകരിച്ചു സുഭദ്ര അതിനു മറുപടി ആയി ഒന്ന് ചിരിച്ചു

“ന്യായം ഓക്കേ കൊള്ളാം ഒരു കൊല്ലം കൂടി സമയം താരും നീ മനസ്സിൽ ഇപ്പൊ ഉറപ്പിച്ചിരിക്കുന്ന തീരുമാനം ഒക്കെ മാറ്റണം” അമ്മുവിന്റെയും സുഭദ്രയുടെയും സംസാരം കേട്ടുകൊണ്ട് അവിടേക്ക് വന്ന അപ്പു പറഞ്ഞു ഇനി ഒന്നും പറയാനില്ല എന്നോണം അമ്മു അവിടുന്ന് എഴുന്നേറ്റു പോയി

ശ്രീയും പവിത്രയും രാവിലെ എട്ടു മണിയോടെ ചെന്നൈയിലെ വീട്ടിൽ എത്തി അന്ന് കൂടി ലീവ് ഉണ്ടായിരുന്നത് കൊണ്ടു വീട് വൃത്തി ആക്കാനും ഭക്ഷണം ഉണ്ടാക്കാനും ശ്രീ അവളെ സഹായിച്ചു നാട്ടിൽ നിന്ന് കൊണ്ടുവന്ന പലഹാരങ്ങളും മറ്റും

അടുത്ത വീട്ടുകളിൽ ഒക്കെ അവൾ വിതരണം നടത്തി ഇപ്പോൾ അടുത്തുള്ളവരുമായി ഒക്കെ അവൾ നല്ല അടുപ്പം ആയി ദിവസങ്ങൾ കടന്നു പോയി പതിവ് പോലെ ശ്രീ ജോലിക്കു പോയി അവനു വേണ്ടതൊക്കെ ഒരുക്കി കൊടുത്തു പവിത്ര കൂടെ നിന്നു അവളെ സന്തോഷിപ്പിക്കാൻ അവളെ ഇടക്കിടക്ക് പുറത്തേക്കു കൊണ്ടു പോകാനും അവൾക്കു ഇഷ്ടം ഉള്ളതൊക്കെ വാങ്ങി കൊടുക്കാനും ശ്രീയും സമയം കണ്ടെത്തി ശ്രീക്ക് പവിത്രയോട് ഉള്ള പഴയതിനേക്കാൾ കൂടുതൽ സ്നേഹവും ഇഷ്ടവും ഒക്കെ തോന്നി തുടങ്ങി എങ്കിലും പൂർണമായി അവളെ ഉൾക്കൊള്ളാൻ മനസിന്‌ ഇപ്പോഴും ഒരു മടിയുള്ളത് പോലെ പതിവ് പോലെ ശ്രീ ജോലി കഴിഞ്ഞു എത്തിയപ്പോൾ പവിത്ര മൊബൈലിൽ ഒരു ട്രാവൽ വ്ലോഗ് കണ്ട് കൊണ്ടിരുക്കുകയായിരുന്നു ടീവി ഇല്ലാത്തത് കൊണ്ട് ജോലി കഴിഞ്ഞുള്ള ഫ്രീ ടൈമിൽ അവൾ യൂ ടൂബിൽ കുക്കിംഗ്‌ വീഡിയോകളോ ട്രാവൽ വ്ലോഗ്കളോ കണ്ടു സമയം കളയും ശ്രീയെ കണ്ടപ്പോൾ അതു ഓഫ്‌ ചെയ്യാതെ ടിപോയ്യിൽ വെച്ചിട്ട് ചായ എടുക്കാനായി കിച്ചണിലേക്ക് പോയി മൊബൈലിലെ ശബ്ദം കേട്ട് ശ്രീ മൊബൈൽ എടുത്തു കുറച്ചു നേരം ആ വീഡിയോ നോക്കിയിരുന്നു വളരെ മനോഹരമായി ബോറടിപ്പിക്കാതെ നിമിഷങ്ങൾ പോലും വാക്കുകൾക്ക് ക്ഷാമം ഇല്ലാത്തപോലെ കാണികളെ കയ്യിലെടുക്കുന്ന ഒരു ചെറുപ്പക്കാരൻ എവിടെയോ കണ്ടു മറന്ന മുഖം ശ്രീ ആ ചെറുപ്പക്കാരനെ തന്നെ നോക്കി ഇരുന്നു വെളുത്ത നിറം നല്ല പൊക്കവും വണ്ണവും കൈകളിലെ മസിലുകൾ ഒക്കെ തെളിഞ്ഞു കാണാം മനോഹരമായ ചിരി ചിരിക്കുമ്പോൾ കുഞ്ഞു താടി രോമങ്ങൾ നിറഞ്ഞ കവിളിൽ വിരിയുന്ന നുണക്കുഴികൾ കാതിൽ തിളങ്ങുന്ന പ്ലേറ്റിനം റിങ് കമ്മൽ നെറ്റിയിലേക്ക് ഇടയ്ക്കിടെ പാറിപറന്നു വീഴുന്ന കൊലൻ മുടിയിഴകൾ നെറ്റിയിലെ മറുക് മനസ്സിൽ ഒരു സംശയം പൊട്ടി മുളച്ചു മില്ലിയൻസ് വ്യൂവേഴ്സ് ഉള്ള ഒരു വീഡിയോ ആയിരുന്നു അതു ശ്രീ അതു ശ്രദ്ധിച്ചഇരുന്നപ്പോഴാണ് പവിത്ര ചായയുമായി വന്നത് ശ്രീ വ്ലോഗ് കണ്ടുകൊണ്ടിക്കുന്നത് കണ്ട് അവൾ വല്യ ആവേശത്തോടെ പറഞ്ഞു

“ആദി സത്യ ഫേമസ് വ്ലോഗ്ർ ആണ്‌ ഞാൻ അദ്ദേഹത്തിന്റെ വല്യ ഫാനാ ”
ആദി സത്യ പഴയ ആദിത്യൻ കെ എസ് ശ്രീ സംശയത്തോടെ ഒന്ന് കൂടി നോക്കി അവന്റെ നുമുക്കുഴികൾ കാട്ടിയുള്ള ചിരി അവന്റെ സംശയം കൂട്ടി നെറ്റിയിലെ പാട് അതു ആദിത്യൻ കെ എസ്സ് ആണെന്ന് ഉറപ്പിക്കാൻ തോന്നുന്നതായിരുന്നു
“ആദി സത്യയുടെ വീഡിയോസ്‌ മുൻപ് കണ്ടിട്ടില്ലേ ”
അവൾ വീണ്ടും ചോദിച്ചു ഞാൻ ഇല്ലന്ന് തലയാട്ടി

“ആ ലെഫ്റ്റ് കാൽ ശ്രദിച്ചോ അതു വെയ്പ്പു കാലാ ഒരു ആക്സിഡന്റ് ന്റെ ഭാഗമായി ഉണ്ടായ ട്രീറ്റ്മെന്റ് ശെരിയാവാതെയോ മറ്റോ ആണെന്ന് തോന്നുന്നു ആ കാല് മുറിച്ചു കളഞ്ഞു രണ്ടു കൊല്ലം മുൻപ് അദ്ദേഹത്തിനെ പറ്റി ഒരു ആര്ടികൾ വന്നിരുന്നു ഒരു മാഗസിനിൽ അങ്ങനെ വായിച്ചതാണ് ശെരിക്കും എന്താ സംഭവിച്ചത് എന്ന് എനിക്ക് ഓർമ ഇല്ല ”
അവൾ പറഞ്ഞു നിർത്തി ശ്രീ ആ കാലുകളിലേക്ക് നോക്കി

“ചുമ്മാ ”
ശ്രീക്കു അവൾ പറഞ്ഞതൊന്നും വിശ്വാസം ആയില്ല അത്രയും ആരോഗ്യവാനായ ചെറുപ്പക്കാരന് ഒരു കാലില്ലാന്ന് പറഞ്ഞാൽ എങ്ങനെ വിശ്വസിക്കാൻ
“എന്നാ ശെരി മൊബൈൽ ഇങ്ങു താ”
അവൾ മൊബൈൽ വാങ്ങി ആദി സത്യയുടെ യൂ ട്യൂബ് ചാനൽ എടുത്തു അതിൽ അവൻ ഒരു യാത്രക്ക് ഇടയിൽ പ്രോസ്തെറ്റിക് ലെഗ് മാറ്റുന്നതും തിരികെ വെക്കുന്നതും കാണിക്കുന്ന ഒരു വീഡിയോ എടുത്തു കാണിച്ചു
“ആ മുഖത്തു നോക്കിയേ സങ്കടത്തിന്റെ ഒരു കണിക പോലും ഇല്ല ജീവിതത്തിന്റെ ഒരു നിമിഷവും ആസ്വദിക്കുന്ന പോലുള്ള ഭാവം എന്ത് കോൺഫിഡൻസ് ആണെന്ന് നോക്കിയേ ആ മുഖത്തു ”

അവൾ വീണ്ടും അവനെ പ്രശംസിച്ചുകൊണ്ടിരുന്നു എന്റെ മനസ്സിൽ ഓടിവന്നത് വേറൊരു ചിത്രമായിരുന്നു പ്ലസ്‌ ടു ക്ലാസ്സ്‌ തുടങ്ങിയ ദിവസങ്ങളിൽ ഒന്നിൽ ബോട്ടണി പഠിപ്പിക്കുന്ന നന്ദലാൽ സർ ക്ലാസ്സിൽ വെച്ച് എല്ലാവരുടെയും അംബീഷൻ എന്താണെന്നു ചോദിച്ചത് ഡോക്ടർ, എഞ്ചിനീയർ, ടീച്ചർ എന്ന പതിവ് ഉത്തരങ്ങൾക്കു വിപരീതമായി ക്ലാസ്സിൽ ഉയർന്നു കേട്ട ശബ്ദം ആദിത്യന്റെതായിരുന്നു എനിക്ക് ഒരു IPS officer ആകണം സർ

(തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here