Part – 18 വായിക്കാൻ ഇവിടെ Click ചെയ്യുക.
പ്രണയ തീർത്ഥം 19
രചന: ശിവന്യ
മുത്തച്ഛൻ… ഞാൻ പെട്ടെന്ന് ചാടി എഴുന്നേറ്റു… ഞാൻ മാത്രമല്ല എല്ലാവരും..
അല്ല.. മുത്തച്ഛ… ഞാൻ ചുമ്മാ ചോദിച്ചതാ…
അല്ല… മോളെ…എന്റെ ലക്ഷ്മി മോളെ കാണുന്ന എല്ലാവരും ചോദിക്കാറുള്ളതാ…എന്റെ മോളെന്താ ഇങ്ങനെ ആയതെന്നു…അവൾ എന്റെ ആരാണെന്നു…ഒരു പക്ഷെ ഇവർക്ക് പോലും എന്റെ മോളെ ശരിക്കും അറിയുന്നുണ്ടാവില്ല…
മുത്തച്ഛൻ ഒരു നിമിഷം എന്തോ ഓർത്തിരുന്നു…ആ കണ്ണുകളിൽ ആ ഓർമകളുടെ നീർത്തിളക്കം ഞങ്ങൾക്കു കാണാൻ കഴിഞ്ഞു…
മുത്തച്ഛൻ പതുക്കെ പറഞ്ഞു തുടങ്ങി…..
പ്രൗഢിയോടെ തല ഉയർത്തി നിൽക്കുന്ന
ചെമ്പകശ്ശേരി തറവാട്ടിൽ ഞങ്ങൾ രണ്ടു ആണ്മക്കളും മൂന്നു പെണ്‍കുട്ടികളും. ആയിരുന്നു..അങ്ങനെ അഞ്ചു പേര്…ആദ്യത്തേത് രണ്ടും പെണ്‍കുട്ടികള്‍ ആയിരുന്നു….തറവാടും പാരമ്പര്യവും നിലനിർത്താൻ ഒരു ആണ്‍കുട്ടി വേണമെന്ന് അച്ഛനു ആഗ്രഹം ഉണ്ടായിരുന്നു…അച്ഛന്റെ ആഗ്രഹം പോലെ തന്നെ അടുത്തത് ആണ്‍കുട്ടി ആയിരുന്നു…അവര്‍ ആ കുഞ്ഞിന് വിശ്വനാഥൻ എന്നു പേരും ഇട്ടു… പിന്നെ 2 വർഷം കഴിഞ്ഞു ആയിരുന്നു എന്റെ ജനനം…അതും കഴിഞ്ഞു 5 വർഷത്തോളം കഴിഞ്ഞു ആണ് സാവിത്രിയുടെ ജനനം… ഞങ്ങളുടെ അനിയത്തി കുട്ടി… അനിയത്തി അല്ല…ഞങ്ങളുടെ മോള് തന്നെയായിരുന്നു സാവിത്രി.. നിങ്ങൾക്ക് മനസിലാകുന്ന പോലെ പറഞ്ഞാൽ അഭിയുടെ അമ്മയുടെ അമ്മ…
ചേച്ചിമാരുടെ രണ്ടു പേരുടേം വിവാഹം പെട്ടന്ന് കഴിഞ്ഞു…രണ്ടു പേരെയും വിവാഹം കഴിച്ചത് ചേട്ടനുജൻമാർ ആയിരുന്നു…വലിയ തറവാട്ടിലേക്ക് തന്നെയാണ് അവരെ വിട്ടത്…പക്ഷെ അവർ ജനിച്ചതും വളര്‍ന്നതും ബോംബെയിൽ ആയിരുന്നു…അതുകൊണ്ഫ്യൂ തന്നെ അവർ രണ്ടു പേരും ബോംബെയിൽ തന്നെ സെറ്റൽഡ് ആയി..ആദ്യമൊക്കെ അവർ എല്ലാ വർഷവും വരുമായിരുന്നു..അവരും മക്കളും എല്ലാം വരുന്നത് ഞങ്ങൾക്കു ഒരു ഉത്സവം പോലെയായിരുന്നു…പിന്നീട് അവരുടെ വരവ് രണ്ടു വർഷത്തിൽ ഒരിക്കൽ ആയി…പിന്നീട് അതു അങ്ങനെ നീണ്ട് പോയി…ചേച്ചിമാരു വരാത്തതിൽ അച്ഛനും അമ്മയ്ക്കും എപ്പോഴും. വിഷമം ആയിരുന്നു….പിന്നീട് അവരും ഫാമിലിയും അമേരിക്കയിലേക്ക് പോയി…അവിടെ സെറ്റിൽഡ് ആയി….അതോടെ ആ ബന്ധം അറ്റു പോയത് പോലെയായി…
പിന്നെ ഞങ്ങളുടെ അനിയത്തി കുട്ടി…അരുദ്ധതിയുടെ ‘അമ്മ….സാവിത്രി..അവൾ ഞങ്ങൾക്ക് അനിയത്തി മാത്രമല്ല…ഞങ്ങളുടെ മോള് കൂടി ആയിരുന്നു…ഒരുപാട് കൊഞ്ചിച്ചു ആണ് ഞങ്ങൾ അവളെ വളർത്തിയത്…നിങ്ങൾ അപ്പുമോളെ നോക്കുന്നത് പോലെ…ഒരു പക്ഷേ അതിനേക്കാൾ കൂടുതൽ…അതുകൊണ്ടു തന്നെ ഒരു നിമിഷം പോലും അവളെ പിരിയുന്നത് ഞങ്ങൾക്ക് വിഷമം ആയിരുന്നു… അതിനിടയിൽ ഏട്ടന്റെ വിവാഹം കഴിഞ്ഞു… ഏട്ടത്തി ഒരു പാവമായിരുന്നു….എന്നേം സാവിത്രിയോടും ഒരുപാട് ഇഷ്ടം ആയിരുന്നു…
അച്ഛനും അമ്മയ്ക്കും തീരെ വയ്യാതെ ആയപ്പോൾ അവർ പഠിച്ചു കൊണ്ടിരുന്ന സാവിയെ കെട്ടിച്ചു വിടാൻ തീരുമാനിച്ചു….ഞങ്ങൾക്ക് തീരെ താല്പര്യം എല്ലായിരുന്നെങ്കിലും അച്ഛന്റെയും അമ്മയുടെയും ആഗ്രഹത്തിന് വഴങ്ങി ഞങ്ങൾ അവളെ വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചു.. ഒരു നിർബന്ധം മാത്രമേ ഞങ്ങൾക്ക് ഉണ്ടായിരുന്നുള്ളു…അവളെ ഒരുപാട് ദൂരത്തേക്ക് അയക്കില്ല എന്നുമാത്രം… ആലോചനകൾ മുറുകി… അങ്ങനെ ആലോചനകൾ വടക്കേടത്ത് തറവാട്ടിൽ എത്തി…കാർത്തികേയൻ…ഇപ്പോഴത്തെ കാരണവരുടെ ഒരേ ഒരു പുത്രൻ..അടുത്ത അനന്തരവകാശി….വേറെ ഒന്നും ചിന്തിച്ചില്ല..ഞങ്ങളുടെ മോൾടെ ഇഷ്ടം പോലും നോക്കാതെ ഞങ്ങൾ ആ വിവാഹം നടത്തി…അതു ഒരു വലിയ തെറ്റായിരുന്നു എന്നു മനസിലാക്കാൻ ഞങ്ങൾ ഒരുപാട് വൈകി പോയിരുന്നു…മുങ്ങി കൊണ്ടിരിക്കുന്ന ഒരു കപ്പലും അതിൽ എല്ല വിധ ദുശീലങ്ങളുമായി എങ്ങോട്ടു പോകണമെന്ന് പോലും അറിയാത്ത ഒരു കപ്പിത്താനും..അതായിരുന്നു കാർത്തികേയൻ…കടത്തിന്റെ മുകളിൽ കടവുമായാണ് അവന്റെ ജീവിതം…എന്തു പ്രശനം വന്നാലും ഞങ്ങളോട് പൈസ ചോദിക്കും..കൊടുത്തില്ലെകിൽ അവളെ അടിച്ചു കൊല്ലാനാക്കും..ഞങ്ങളാരും ഒന്നു നുള്ളി പോലും നോവിച്ചിട്ടില്ലാത്ത ഞങ്ങടെ കുഞ്ഞിനെ അവൻ ഉപദ്രവിക്കാത്ത ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല…അവൾ ഒന്നും ഞങ്ങളോട് പറഞ്ഞില്ല…പക്ഷെ അവൾ പറയാതെ തന്നെ ഞങ്ങൾ പലതും പിന്നീട് അറിഞ്ഞു…സത്യം പറഞ്ഞാൽ ആ വിവാഹത്തിന് ശേഷം ഞങ്ങൾ അവളെ ഒരിക്കലും ചിരിച്ചു കണ്ടിട്ടില്ല..
പിന്നീട് എന്റെ വിവാഹം കഴിഞ്ഞു…ഏട്ടനു ഒരു മോനുണ്ടായി…സാവിത്രിക്കും മകനായിരുന്നു ..എട്ടന്റെ മകൻ അരവിന്ദ്… അവൻ ഏട്ടനെ പോലെ തന്നെയായിരുന്നു…കാണാനും സ്വഭാവും ഒക്കെ… അവനു എല്ലാവരോടും സ്നേഹം മാത്രമേ ഉണ്ടായിരുന്നുള്ളു.. ഞങ്ങളുടെ ഓമന മകൻ…പിന്നെ സാവിത്രിയുടെ മകൻ ജയരാജൻ അവൻ അവന്റെ അച്ഛന്റെ തനി പകർപ്പ് ആയിരുന്നു… വല്ലാത്ത കുസൃതി എന്നു മാത്രമല്ല തരം കിട്ടിയാൽ എല്ലാവരെയും ഉപദ്രവിക്കും…അതിപ്പോ അപ്പൂപ്പൻ ആയാലും ശരി അമ്മുമ്മ ആയാലും ശരി…
അതിനു ശേഷം അവൾക്കു ഒരു മോള് ഉണ്ടായി…അതിനിടയിൽ എനിക്ക് നാലു ആണ്‍കുട്ടികള്‍…ഏട്ടന് 3 ആണ്‍കുട്ടികളും നാലാമതായി ഞങ്ങൾക്ക് എല്ലാവർക്കും കൂടി ഒരു പുണ്യം പോലെ ഞങ്ങളുടെ ലക്ഷ്മി മോളും….ഏട്ടന്റെ മാത്രം ആയിരുന്നില്ല ഞങ്ങളുടെ എല്ലാവരുടെയും പൊന്നു മോളായിരുന്നു അവൾ…അവൾ പറയുന്നതിന് അപ്പുറത്തേക്കോ ഇപ്പുറത്തേക്കോ ഒരാളും ചലിക്കിലായിരുന്നു…അവളെ സ്നേഹിക്കാൻ വേണ്ടി എല്ലാവരും മത്സരമായിരുന്നു…നന്നായി പഠിക്കും, നൃത്തം ചെയ്യും, പാട്ടു പാടും. ചിത്രം വരക്കും എന്നു വേണ്ട അവൾക്കു ഇല്ലാത്ത കഴിവുകൾ ഒന്നും തന്നെ ഇല്ലായിരുന്നു…ഏട്ടൻ മാരുടെ നക്ഷത്ര കുട്ടിയാണ് ഇന്ന് ആ മുറിയിൽ ചങ്ങലയിൽ കിടക്കുന്ന എന്റെ പൊന്നു മോൾ…..
അതും പറഞ്ഞു മുത്തച്ഛൻ വിങ്ങി പൊട്ടി…
ഞങ്ങൾക്കും വിഷമം ആയി…
മുത്തച്ഛൻ തുടർന്നു….
അരുദ്ധതി മോളുടെ പിറന്നാള്‍ ആയിരുന്നു അന്ന്… ഞങ്ങൾ എല്ലാവരും അങ്ങോട്ടു പോകാനായി ഇറങ്ങി…അപ്പോൾ ആരോ വന്നു ഏട്ടനോട് എന്തോ സംസാരിച്ചു..ഏട്ടൻ പെട്ടന്ന് തളർന്നു പോയതുപോലെ നിലത്തേക്ക് ഇരുന്നു…അതുകണ്ടാണ് ഞാൻ ഓടി ചെന്നത്.. ..അന്നാണ് ആ ദിവസമാണ് ഞങ്ങളുടെ ജീവിതത്തിലെ ആദ്യത്തെ ദുരന്തമുണ്ടായത്… സാവിത്രി മരിച്ചു എന്നു മാത്രം ആയിരുന്നു ഞങ്ങൾ അറിഞ്ഞത്..പിന്നീട് ആണ് അറിഞ്ഞത് ആത്മഹത്യ ആയിരുന്നെന്ന്….പക്ഷെ ഞാൻ അന്നും ഇന്നും വിശ്വസിക്കുന്നു പറക്കമുറ്റാത്ത തന്റെ കുഞ്ഞുങ്ങളെ ആ രാക്ഷസന്റെ കയ്യിൽ കൊടുത്തിട്ട് അവള് ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നു..അത്രക്കും ദുഷ്ടൻ ആയിരുന്നു അയാൾ….
അവളുടെ ചടങ്ങുകൾ ഒക്കെ കഴിഞ്ഞു ഇറങ്ങാൻ തുടങ്ങുന്ന സമയത്തു അയാൾ അരുന്ധതി മോളെ പിടിച്ചോണ്ടു വന്നു ഞങ്ങളുടെ മുൻപിലേക്ക് തള്ളി ഇട്ടു… പോകുമ്പോൾ ഇതിനെ കൂടി കൊണ്ടുപോയ്ക്കോ..ഇവിടെ ഇതിനെ നോക്കാനൊന്നും ആളില്ല…
അമ്മ മരിച്ചതിന്റെ ദുഃഖത്തിൽ അലരിക്കരയുന്ന കുഞ്ഞിനെ ആണ് അയാൾ ഞങ്ങളുടെ മുന്നിലേക്ക് ഇട്ടു തന്നത്…സന്തോഷത്തോടെ ഞങ്ങൽ അവളെ കൊണ്ടുവന്നു…മോനെ ക്കൂടി തരനമെന്നു ഞങ്ങൾ കാലു പിടിച്ചു പറഞ്ഞു…അയാൾ തന്നില്ല…പകരം അയാളെ പോലെ അവനെ വളർത്തികൊണ്ടു വന്നു.
പിന്നീടൊരിക്കലും അരുദ്ധതി തിരിച്ചു വടക്കേടത്തെക്കു തിരിച്ചു പോയില്ല…ഞങ്ങളുടെ കുട്ടിയായി ഇവിടെ വളർന്നു…പക്ഷെ അവൾക്കു അന്നും ഇന്നും അവളുടെ ഏട്ടൻ എന്നു വെച്ചാൽ ജീവനാണ്….
തുടരും….
,😍😍😍 എന്നു കുറച്ചേ ഉള്ളുട്ടോ… മോള് സമ്മതിക്കുന്നില്ല…അവൾ മൊബൈൽ കണ്ടാൽ തരില്ല…athatto…😍😍😍