Home തുടർകഥകൾ അമ്മയത്  ഇനിയും എന്നോട് മറച്ചു  വച്ചാൽ….  ഞാൻ  എന്നെ തന്നെ അവസാനിപ്പിച്ചേക്കും…. Part – 50

അമ്മയത്  ഇനിയും എന്നോട് മറച്ചു  വച്ചാൽ….  ഞാൻ  എന്നെ തന്നെ അവസാനിപ്പിച്ചേക്കും…. Part – 50

0

Part – 49 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : ഇന്ദു സജി

എന്റെ നല്ല പാതി.. Part – 50

അവളുടെ നിൽപ് കണ്ട്  രേണുക ചോദിച്ചു…
ആതി അവരെ കെട്ടിപ്പിടിച്ചു കരഞ്ഞു…
അമ്മേ…..
ആരൊക്കെയോ എന്നെ ഉപദ്രവിക്കുന്നതായി ഞാൻ സ്വപ്നം കണ്ടു…
ആരോ ഒരാൾ എനിക്കു  വേണ്ടി അവരുടെയെല്ലാം  തല്ലു കൊള്ളുന്നു…. ദേവേട്ടാ ന്ന് വിളിച്ചു  ഞാൻ  അടുത്തേക്ക് ചെല്ലുന്നു…
എനിക്കു പേടിയാകുന്നമ്മേ   …
ഇതിപ്പോൾ 5മ്  തവണയാണ്  ഞാൻ ഇതേ സ്വപ്നം കാണുന്നത്.
അമ്മക്കറിയുവോ അങ്ങനൊരാളെ…
ഇതിപ്പോൾ എത്ര  വട്ടമായി…  ഞാൻ ആ രൂപം കാണുന്നു.
ആ പേര് കേൾക്കുമ്പോഴെല്ലാം എന്റെ  ഉള്ളു പിടക്കുന്നതെന്തു കൊണ്ടാണ്..?

എന്റെ ചിതറിപോയ  ഓർമയുടെ താളുകളിൽ എവിടെയെങ്കിലും ഈ സംഭവമോ പേരോ അമ്മ കേട്ടിട്ടുണ്ടോ….?
മോളേ അത്…
ആതിയുടെ  ചോദ്യം ശരങ്ങൾക്ക്  മുൻപിൽ..
ഉത്തരമില്ലാതെ നിന്നു പോയി ആ അമ്മ..
എല്ലാം  അവളോട്  പറയണമെന്നുണ്ട്..
പറഞ്ഞു കഴിഞ്ഞാൽ അവൾ അനുഭവിക്കുന്ന സ്‌ട്രെസ് അവൾക്കു  താങ്ങാൻ കഴിയാതെ വന്നാലോ…

അമ്മേ എന്താ ഒന്നും മിണ്ടാത്തത്….
എന്തെങ്കിലുമൊന്നു പറയമ്മേ….  പ്ലീസ് കുറേ നാളായി എന്നെ വേട്ടയാടുന്നു  ഇതെല്ലാം….
: അമ്മേടെ പൊന്നുമോളെ…  നി ഇപ്പോൾ ഉറങ്ങു…
വയ്യാത്തല്ലേ  നിനക്കു  എന്തു കാര്യവും നാളെ സംസാരിക്കാം..

പോരാ…
എനിക്കറിയണം.
അമ്മയുടെ മുഖം പറയുന്നുണ്ട്  അമ്മ എന്നിൽ നിന്നും പലതും മറക്കുന്നു എന്ന്.
മഹിയെട്ടന്റെ പെരുമാറ്റത്തിൽ  അതെനിക്കറിയാം….
അമ്മായിയും മാമനും എല്ലാരും എന്നെ നോക്കുന്നത് ഭയത്തിൽ ആണ്..
എനിക്കറിയണം എന്താണ് അതിന്റെ കാരണമെന്നു…

ഒരിക്കൽ പോലും എന്റെ ഓർമകളിൽ വരാത്ത  ദേവൻ ആരാണെന്നു…
അമ്മയത്  ഇനിയും എന്നോട് മറച്ചു  വച്ചാൽ….  ഞാൻ  എന്നെ തന്നെ അവസാനിപ്പിച്ചേക്കും….
: മോളേ …  നി എന്തൊക്കെയാണ്  ഈ പറയുന്നത്…
നി ഞങ്ങളെ വിട്ടു പോകുമെന്നോ?…. ഇതും പറഞ്ഞു
രേണു അവളെ കെട്ടിപിടിച്ചു…

നിന്നെ നഷ്ടമാവാണ്ടിരിക്കാനല്ലേ  ദേവൻ ഇതെല്ലാം സഹിച്ചത്…
മഹി ഇത്രയും ക്ഷമിച്ചത്…
ഇക്കാലമത്രയും ഞങ്ങൾ എല്ലാവരും ഉരുകി ജീവിച്ചത്…
എന്നിട്ടിപ്പോൾ നി….
ബാക്കി പറയാനാവാതെ ആ അമ്മ അലമുറയിട്ടു…  തളർന്നിരുന്നു…
അമ്മേ…  പറയമ്മേ…  എനിക്കറിയണം എല്ലാം…
എനിക്കു ഒന്ന് സംഭവിക്കില്ല …  ഞാൻ എന്തും കേൾകുവാൻ ഇംത്വ മനസ്സിനെ പാകപ്പെടുത്തി…
നിന്റെ കഥ പറയും മുൻപ് നി ദേവനെ അറിയണം മോളേ….

പൂവിട്ടു  പൂജിക്കണം അവനെ ഇഗ്രയും നല്ലൊരു മകനെ കിട്ടിയ ഞങ്ങള് ഭാഗ്യമുള്ളവർ ആണ്….  അവനെ നി തന്നെയാണ് തിരഞ്ഞെടുത്തത്…  നിന്റെ തീരുമാനം…  ശരിയാണെന്നു  പിന്നീടുള്ള അവൻറെ പ്രവർത്തികൾ  തെളിയിച്ചു തന്നു..
അമ്മ പറഞ്ഞു വരുന്നതെന്തെല്ലാം ആണ്…  എനിക്കു ഒന്നും മനസിലാകുന്നില്ലല്ലോ ..  ആതി ഭയത്തോടെയും സംശയത്തോടെയും രേണുകയെ നോക്കി….

ദേവൻ…  മഹാ ദേവൻ….  നിന്റെ മഹിയേട്ടൻ..   എല്ലാവരും ദേവന്നു വിളിച്ചപ്പോൾ മഹിയേട്ടൻ എന്ന് നി തന്നെയാണ് അവനെ വിളിച്ചത്…  നിന്നിലൂടെ ഞങ്ങളും ആ വിളി ശീലിച്ചു.
മഹി….  മഹിയെട്ടൻ…  ആതി പലതും ഓർക്കുവാൻ ശ്രമിച്ചു…
രേണുക അവൾക്കു അവരുടെ കഥകൾ മുഴുവൻ പറഞ്ഞു കൊടുത്തു….
കല്യാണ തലേന്ന്  അവൾക്കും ദേവനും ഉണ്ടായ ദുരന്തം ഉൾപ്പടെ….

എല്ലാം കേട്ടിരുന്ന  ആതി….  സത്യങ്ങൾ ഉൾകൊള്ളാനും തള്ളാനും  വയ്യാതെ  ഇരുന്നു…
അമ്മ പറഞ്ഞ കഥകൾ ഓർക്കുവാനോ….  ഉൾകൊള്ളുവണോ ഒറ്റദിവസം കൊണ്ട് പറ്റുന്നതല്ല….  അവൾക്കു …  ചുറ്റും ഇരുട്ട് വീണപോലെ തോന്നി…
അവൾ ഉറക്കെയുറക്കെ കരഞ്ഞു…
ഭ്രാന്തിയെപ്പോലെ  അലറി വിളിച്ചു…
ഇല്ല  എനിക്കറിയില്ല…  എനിക്കോർമ്മയില്ല…  ഒന്നും ….

അമ്മേ….
അവൾ കുഴഞ്ഞു വീണു….
അവളുടെ അവസ്ഥ കണ്ട്  രേണു തരിച്ചിരുന്നു..
അവൾ വീണതും അവർ അവൽക്കരികിലായി ഓടിയെത്തി….
മോളേ ആതി…
കണ്ണു തുറക്ക് മോളേ അമ്മക്ക് ഭയമാകുന്നു….
അവൾ നിശ്ചലയായി ..
എന്റെ ഭഗവാനെ എന്റെ കുട്ടി …
ഞാൻ എത്ര വലിയ അബദ്ധമാണ് ഈ കാട്ടിയത്…
രേണു… ഞേഞ്ചുപൊട്ടിമാര്  നിലവിളിച്ചു….
അവർ ഒരു നിമിഷം സമചിത്തത വീണ്ടെടുത്തു…
ഫോണിൽ ഡോക്ടർ  കോശിയെ  വിളിച്ചു…

ഹലോ…
ഡോക്ടർ..  രേണുകയാണ്.. മോള്  അവൾ… അവൾ  അബോധാവസ്ഥയിലാണ്…
വാട്ട്‌… ? വേഗം ഹോസ്പിറ്റലിലേക്ക് മാറ്റു…  ഞാൻ ഇപ്പോൾ തന്നെ എത്താം….
ശ  ശരി  ഡോക്ടർ…
വേഗം വന്നോളൂ…  സമയം കളയണ്ട….
രേണു വേഗത്തിൽ… ആംബുലൻസ് വിളിച്ചു… ഹോസ്പിറ്റലിൽലേക്ക്  പുറപ്പെട്ടു…

പോകും വഴി..
ദേവനെയും മാഷിനെയും വിവരം അറിയിച്ചു…
ഹോസ്പിറ്റലിൽ കോശി എല്ലാം ഏല്പിച്ചിരുന്നു…
അവർ ചെന്ന വശം  ആതിയെ …  അത്യാഹിത വിഭാഗം ഐ സി യു  ലേക്ക്  കൊണ്ടുപോയി….
തളർന്നവശയായി രേണു സകല ദൈവങ്ങളെയും വിളിച്ചു  അവിടെ കാവലിരുന്നു… കോശി ഡോക്ടർ  പ്രതീക്ഷിച്ചതിലും നേരത്തേ തന്നെ വന്നു….  രേണുകയോടെ സംസാരിക്കാതെ ആദ്യം തന്നെ അയാൾ ആതിരക്ക് അരികിലേക്ക് പോയി…
വിജയൻ മാഷും ദേവനും അപ്പോഴേക്കും എത്തി…

എന്റെ മോനേ…  ഈ അമ്മയോട് ക്ഷമിക്കെടാ…  വീൽ ചെയറിൽ ഇരുന്ന ദേവന്റെ മടിയിലേക്ക്.  വീണു…
എന്താ അമ്മേ എന്താ പറ്റിയത്….
ദേവൻ പരിഭ്രാമത്തോടെ  ചോദിച്ചു…
ഞാൻ കാരണമാ  അവൾ ..  എന്റെ ബുധിമോശം കൊണ്ടാ  എല്ലാം…
അവർ തേങ്ങി..
നമുക്ക് അവളെ  നഷ്ടമാവിലമ്മേ…
എന്നെ വിട്ടു പോകാൻ അവൾക്കു കഴിയില്ല…  അമ്മ സമാധാനമായി ഇരിക്കൂ…
ഇടനെഞ്ജൂ പൊട്ടുന്ന വേദനയിലും  അവൻ ആ അമ്മയ്ക്ക് സാന്ത്വനമേകി..
രേണുക വിഷമിക്കാതെ ..  ആദ്യം നടന്നതെന്താണെന്നു പറയൂ…  വിജയൻ മാഷും പറഞ്ഞു…

അവർ നടന്ന കാര്യങ്ങൾ എല്ലാം ദേവനെയും മാഷിനെയും അറിയിച്ചു…
ഈശ്വരാ എന്താ വിഡ്ഢിത്തമാണ്…  രേണു കാട്ടിയത്…
ഭഗവാനെ ഞങ്ങളുടെ മോൾക്ക്‌ ഒന്നും വരുത്തരുതേ…
മാഷ് ആകെ തളർന്നിരുന്നു…
ദേവൻ എന്തും സഹിക്കാൻ മനസ്സിനെ പകപ്പെടുത്തി…
അവളില്ലാതെ ഇനി ഞാൻ എന്തിനു…? അവന്റെ ചിന്തകളെ മുറിച്ചു കൊണ്ട് ഡോക്ടർ കോശി പുറത്തേക്ക് വന്നു…

തുടരും…

LEAVE A REPLY

Please enter your comment!
Please enter your name here